.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Tuesday 1 March 2011

പ്രിയ പിണറായി സഖാവെ...


നിങ്ങളുടെ ഇന്നത്തെ ഒരു പ്രസ്താവനയാണ് എനിക്കിതെഴുതാന്‍ പ്രേരകം ആയതു.ആ പ്രസ്താവന താഴെ കൊടുക്കട്ടെ.

നാദാപുരത്തെ ബോംബ് നിര്‍മാണം ലീഗ് നേതൃത്വത്തിന്റെ അറിവോടെ: പിണറായി
കോഴിക്കോട്: നാദാപുരത്ത് മുസ്‌ലീംലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് ബോംബ് നിര്‍മാണം നടക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. ബോംബ് നിര്‍മാണത്തിനിടെ അഞ്ചു പേര്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ചുള്ള കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന സംഭവത്തില്‍ ലീഗ് നേതൃത്വത്തിനുള്ള പങ്കാണ് തെളിയിക്കുന്ന്. ബോംബ് നിര്‍മാണത്തിന് മുസ്‌ലീംലീഗിന് ഒരു തീവ്രവാദ സംഘടനയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

മുസ്‌ലീം ലീഗ് വലിയ പ്രതിസന്ധി നേരിടുന്ന സമയമാണിത്. ഈ പ്രശ്‌നം യു.ഡി.എഫിനെയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പൊതുജന ശ്രദ്ധ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് തിരിച്ചുവിടാന്‍ അക്രമങ്ങള്‍ ആസൂത്രണം ചെയ്യുകയാണ് ലീഗ് നേതൃത്വം. ഇതിന്റെ ഭാഗമായാണ് നാദാപുരത്ത് സ്‌ഫോടനമുണ്ടായത്. മുസ്‌ലീം ലീഗിന്റെ ഒരു പ്രാദേശിക നേതാവിന് ഈ സ്‌ഫോടനത്തില്‍ പങ്കുണ്ട്. ലീഗിലെ ഒരു വിഭാഗത്തിന് ഇക്കാര്യത്തില്‍ ഒരു തീവ്രവാദ സംഘടനയുടെ സഹായവും ലഭിച്ചിട്ടുണ്ട്. ഈ സ്‌ഫോടനത്തില്‍ അന്താരാഷ്ട്ര തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ടതുണ്ട്.

നാദാപുരം സംഭവത്തില്‍ ലീഗിന് എന്തോ മറച്ചുവയ്ക്കാനുണ്ട്. ഇതിന്റെ പിറകില്‍ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മാനഭംഗക്കഥ കെട്ടിച്ചമച്ച് ഒരു സി.പി.എം. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയിരുന്നു. ഇത്രയും ഗുരുതരമായ പ്രശ്‌നമുണ്ടായിട്ടും ലീഗിനെ ന്യായീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്-പിണറായി പറഞ്ഞു. നാദാപുരത്ത് സമാധാനം പുന:സ്ഥാപിക്കാന്‍ സി.പി. എമ്മിന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹകരണവുമുണ്ടാകുമെന്നും പിണറായി പറഞ്ഞു.

പ്രിയ സഖാവെ...
ഞാന്‍ ഒരു സഖാവല്ല.ഒരു മുസ്ലിം ലീഗുകാരന്‍ ആണ്.എങ്കിലും എന്റെ കോളേജു ജീവിതത്തിനിടയില്‍ ഒരു എസ് എഫ് ഐ പ്രവര്‍ത്തകന്‍ ആകാന്‍ ആഗ്രഹിച്ച വ്യക്തിയാണ്. നിങ്ങള്‍ക്കത് അറിയണമെങ്കില്‍ , അന്ന് ഞങ്ങളുടെ കോളേജിലെ നിങ്ങളുടെ നേതാവിന്റെ പേര് ഞാന്‍ പറഞ്ഞു തരാം,താങ്കള്‍ക്കു ചോദിക്കാം.അല്ലെങ്കില്‍ എം എസ് എഫിന്റെ ഇന്നത്തെ കോഴിക്കോട് ജില്ല നേതാവായ ബഹു: മൊയ്ദീന്‍  കൊയയോടും ചോദിക്കാം. എന്നിട്ട് എന്ത് കൊണ്ട് ആയില്ല എന്നാണ് നിങ്ങളുടെ ചോദ്യം എങ്കില്‍,
ഞാന്‍ ജനിച്ചത്‌ നാദാപുരത്തിന്റെ  മണ്ണില്‍ ആയതു കൊണ്ട് എന്നേ പറയാനുള്ളൂ..
ഞാന്‍ ജനിച്ചത്‌ വാണിമേലിന്റെ മണ്ണില്‍ ആയി എന്നേ എനിക്ക് പറയാനുള്ളൂ..
ഞങ്ങള്‍ക്ക് വേണ്ടി മരിച്ച ധീരര്‍..


പ്രിയ സഖാവെ..
എനിക്കറിയില്ല ഇത് നിങ്ങളുടെ കയ്യില്‍ എത്തുമോ എന്ന്,എങ്കിലും നിങ്ങളുടെ വീടിന്റെ ചിത്രം അടക്കം നിങ്ങള്‍ക്കെതിരെ ഉയര്‍ന്ന എല്ലാ ഇന്റര്‍നെറ്റ് പ്രചാരണങ്ങളും നിങ്ങളില്‍ എത്തിയെങ്കില്‍, ഇതും നിങ്ങളുടെ കയ്യില്‍ എത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമകളില്‍ കാണുന്ന പോലെ, കയ്യില്‍ കിട്ടിയാല്‍ ആരും കാണാതെ വലിച്ചു കീറുന്ന നിവേദനങ്ങളില്‍  ഒന്നായി നിങ്ങളിതിനെ കാണരുത്, നാദാപുരത്തിന്റെ മണ്ണില്‍ ജനിച്ചു എന്നത് കൊണ്ട്, വാണിമേലിന്റെ മണ്ണില്‍ ജനിച്ചു എന്നത് കൊണ്ട്, ഒരു പടക്കത്തിന്റെ ശബ്ദം കേട്ടാല്‍ പോലും ഞെട്ടുന്ന ആയിരക്കണക്കിന് അമ്മമാരുടെയും, ഭാര്യമാരുടെയും, മക്കളുടെയും ഉപ്പമാരുടെയും മനസ്സില്‍ നിന്നുള്ള തേങ്ങലായി നിങ്ങളിതിനെ കാണുക.


പ്രിയ സഖാവെ..
പ്രതിപക്ഷത്തിരിക്കുമ്പോള്‍ എങ്കിലും  കുറച്ചു നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഒരു പ്രസ്ഥാനം ഉണ്ടെങ്കില്‍ അത് ഇടതു പക്ഷം ആണ് എന്നതില്‍ തര്‍ക്കമില്ല.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ എങ്കിലും  ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്ന ഒരു പ്രസ്ഥാനം കേരളത്തില്‍ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ പാര്‍ട്ടി എന്നതില്‍ തര്‍ക്കമില്ല.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ എങ്കിലും , അധ:സ്ഥിതന്റെ, മര്‍ദ്ധിതന്റെ കൂടെ നില്‍ക്കുന്ന കേരളത്തിലെ ഒരു പാര്‍ട്ടി നിങ്ങളുടെതാണ് എന്നതില്‍ തര്‍ക്കമില്ല.
എന്നിട്ടും എന്നേ പോലെ ഇങ്ങിനെ വിശ്വസിക്കുന്ന ആയിരക്കണക്കിന് നാദാപുരത്തെ മണ്ണില്‍ ജനിച്ച ഒരു മുസ്ലിം നാമധാരിയും നിങ്ങളുടെ സംഘടനയുടെ ഭാഗമാകാത്തത് എന്തുകൊണ്ടെന്ന് നിങ്ങള്‍ക്കിത് വായിച്ചാല്‍ അറിയാം.


പ്രിയ സഖാവെ..
മലപ്പുറത്തെ വെട്ടിയാല്‍ പച്ച ചോര ഒഴുകുന്ന മുസ്ലിം സമൂഹത്തിന്റെ ഇടയില്‍, വിപ്ലവത്തിന്റെ ചുവപ്പന്‍ ചോര വിരിയിക്കാന്‍ ഇറങ്ങിയ നിങ്ങള്ക്ക്  അതിനെ മുഴുവനായി ചുവപ്പിക്കാന്‍ ആയില്ലെങ്കിലും  നൈമിഷികം ആയെങ്കിലും കുറച്ചെങ്കിലും അതില്‍ വിജയം കണ്ട നിങ്ങള്ക്ക് നാദാപുരത്തിന്റെ മണ്ണില്‍ മുസ്ലിമായി ജനിച്ചവന്റെ മനസ്സില്‍ ഒരു കടുമണി തൂക്കം പോലും നിങ്ങളുടെ പ്രസ്ഥാനത്തിന്റെ ആശയം വിരിയിക്കാന്‍ പറ്റാത്തത് എന്ത് കൊണ്ടെന്നു നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ!?
നാദാപുരത്തിന്റെ മണ്ണിലെ നിയമസഭ സീറ്റുകളിലെ നിങ്ങളുടെ വിജയം ആണ് നിങ്ങള്‍ കാണിച്ചു തരുന്നെങ്കില്‍, തെറ്റി സഖാവെ..നിങ്ങള്ക്ക് തെറ്റ് പറ്റി.ആയിരക്കണക്കിന് വരുന്ന മുസ്ലിം യുവാക്കള്‍ പ്രവാസികളായി കഴിയുന്നത്‌ കൊണ്ട് മാത്രമാണ് നിങ്ങള്‍ക്കിവിടെ വിജയിക്കാന്‍ ആവുന്നത്, എന്ന് പ്രവാസിക്ക് വോട്ടു അവകാശം കിട്ടുന്നുവോ , അന്ന് തീരും ഈ ഒരു സീറ്റിലെ നിങ്ങളുടെ പാര്‍ട്ടിയുടെ ഇരുത്തം.
കേരളത്തിലെ ഏത് നിയമസഭ സീറ്റ് എടുത്തു നോക്കിയാലും നൂറു കണക്കിന് മുസ്ലിം ചെറുപ്പക്കാരെ നിങ്ങള്ക്ക് കാണിച്ചു തരാനുണ്ടാവും നിങ്ങളുടെ പാര്‍ട്ടിയില്‍.എന്നാല്‍ നാദാപുരത്തിന്റെ മണ്ണില്‍ മഷിയിട്ടു നോക്കിയാല്‍ കാണാന്‍ പറ്റുമോ അത്തരക്കാരെ, പറ്റില്ല സഖാവെ പറ്റില്ല. ലോകത്ത് നടക്കുന്ന സംഭവ വികാസങ്ങളെ പറ്റി കൂലങ്കഷമായി ചിന്തിക്കുന്ന നിങ്ങള്‍ക്കും നിങ്ങളുടെ പാര്‍ട്ടിക്കും, നാദാപുരത്തെ ഈ ഒരു അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ ഒരു മണിക്കൂര്‍ ചിലവഴിക്കാമോ?
ഇനി നിങ്ങള്‍ കാണിച്ചു തരുന്നത്, തൂണേരി  ബ്ലോകിലേക്ക് മത്സരിച്ചു ജയിച്ച സലാംകയെ പറ്റി ആണെങ്കില്‍, ഒന്ന് സ്വകാര്യമായി ചോദിച്ചു നോക്കൂ അദ്ദേഹത്തോട് തന്നെ , എന്തുകൊണ്ടാണ് മാര്‍കിസ്ട്ടു പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന്,അദ്ദേഹത്തിനും പറയാനുണ്ടാവും ഒരുപാട്...എങ്കിലും എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്‌, നിങ്ങളുടെ പാര്‍ട്ടിയുടെ ഒരു നയ പരിപാടിയും കണ്ടിട്ടല്ല, അദ്ദേഹം നിങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് (പ്രിയ സഖാവെ..ഇവിടെ നിങ്ങളുടെ പാര്‍ട്ടിയുടെ നയ പരിപാടി എന്നത് കൊണ്ട് ഉദേശിക്കുന്നത്,നാദാപുരത്തിന്റെ മണ്ണിലെ നയ പരിപാടിയെയാണ്, അല്ലാതെ, കേരളത്തിലെ അല്ല.)


പ്രിയ സഖാവെ..
നിങ്ങളുടെ പ്രസ്താവനയില്‍ നിങ്ങള്‍ പറഞ്ഞുവല്ലോ കെട്ടിച്ചമച്ച ഒരു പീഡന കേസിനെ പറ്റി. സഖാവിനു അറിയുമോ , ആ സംഭവം നടക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയാണ്.എങ്കിലും ഇന്നും ഓര്‍മ്മയുണ്ട് ആ സംഭവം നടന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, അന്നത്തെ ആ വീടിന്റെ അവസ്ഥയും.നിങ്ങള്‍ കരുതുന്നുണ്ടാവും എന്ത് കൊണ്ട് ഞാന്‍ ഇത് ഇപ്പോളും ഓര്‍മ്മിക്കുന്നുവെന്നു. സഖാവിനറിയുമോ, അന്ന് ഞങ്ങള്‍ക്ക് നഷ്ട്ടപ്പെട്ടത്‌, ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും ചുറു ചുറുക്കുള്ള ഒരു കുട്ടിയുടെ ഭാവിയാണ്. നിങ്ങളീ പറഞ്ഞ പീഡന കേസിലെ സ്ത്രീയുടെ മകന്‍ , അവന്‍ എന്റെ സഹപാഠി ആയിരുന്നു സഖാവെ .


പ്രിയ സഖാവെ..
നിങ്ങള്‍ക്കും ഇല്ലേ ഭാര്യയും മകനും മകളുമൊക്കെ. നിങ്ങളുടെ ഭാര്യക്കാന് ഈ ഒരു ഗതി വന്നതെങ്കില്‍, അതിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞു ആരെങ്കിലും അതൊരു കെട്ടിച്ചമച്ച കഥ ആയിരുന്നു എന്നു പറഞ്ഞാല്‍, നിങ്ങള്‍ക്കുണ്ടാകുന്ന വേദന, നിങ്ങളുടെ മകനുണ്ടാകുന്ന വിഷമം, എ സി യുടെ തണുപ്പില്‍   മയങ്ങാന്‍ കിടക്കുമ്പോള്‍ ഒന്നാലോചിക്കാമോ?. അന്ന് ഈ സംഭവം ഒന്നും അറിയാതെ ഞാന്‍ ആ നാട്ടില്‍ പോയപ്പോള്‍, ഞങ്ങളുടെ തന്നെ ക്ലാസ്സിലെ ഒരു കുട്ടിയാണ് എന്നോട് ഇത് ആദ്യം പറയുന്നത്. അത് പറയുമ്പോള്‍, അവന്റെ ഉമ്മ അല്ലാതിരുന്നിട്ടു കൂടി അവന്റെ കണ്ണ് നിറഞ്ഞത്‌ എങ്ങിനെ മറക്കാന്‍ പറ്റും സഖാവെ. അന്ന് ആ വീട് കണ്ടപ്പോള്‍ സഖാവെ, കുഞ്ചന്‍ നമ്പ്യാരുടെ കഥാപാത്രം പോലെ, അരിശം തീരാതെ, അവര്‍ ആ വീടിന്റെ ചുറ്റും നടന്നു അടിച്ചുടച്ച ജനാലുകലാണ് ആദ്യം കണ്ടത്. വീട്ടിലെ ടി വിയും ഫ്രിഡ്ജും അടക്കം കിണറ്റിലാണ് ഉണ്ടായിരുന്നത്, സുരക്ഷക്കായി വെക്കുന്ന ഗ്രില്‍സുകലോന്നും ഈ കാട്ടാളന്‍മാര്‍ക്ക്  മുന്നില്‍ ഒന്നുമല്ലായിരുന്നു  (സഖാവെ..അവരെ സഖാക്കള്‍ എന്നു വിളിക്കാതെ കാട്ടാളന്മാര്‍ എന്നു വിളിച്ചത്, നിങ്ങളുടെ പാര്‍ട്ടിയോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ്, കാരണം എനിക്കറിയാം യഥാര്‍ത്ഥ കമ്മ്യൂണിസവും ഇടതു പക്ഷവും മനുഷ്യന്റെ മാനത്തിന് വില നല്‍കുന്നവര്‍ ആണെന്ന്,അവരാണല്ലോ സഖാക്കളും..).


പ്രിയ സഖാവെ..
അവനെ അന്ന് കണ്ടു മുട്ടിയപ്പോള്‍ എന്നെ കെട്ടിപ്പിടിച്ചു കരയുമ്പോള്‍ എന്റെ മുതുകില്‍ പതിഞ്ഞ ആ ചുടു കണ്ണ് നീരിന്റെ കാഠിന്യം ഇന്നും പോയിട്ടില്ല സഖാവെ. എന്നിട്ട് അവന്‍ പറഞ്ഞു ഇനി മുതല്‍ അവന്‍ സ്കൂളിലേക്ക് ഇല്ല എന്നു. ഒരു വിധം സ്കൂളില്‍ വരുത്തിക്കാന്‍ കഴിഞ്ഞുവെങ്കിലും, പത്താം ക്ലസോട് കൂടി അവന്റെ ഭാവി അവന്‍ തീരുമാനിച്ചിരുന്നു. ഈ സംഭവത്തിനു മുന്‍പ്, അധികം ആരോടും സംസാരിക്കാതെ ഒരു സാധാരണ  കുട്ടിയായി കഴിഞ്ഞ അവനിലെ മാറ്റം നേരിട്ടരിഞ്ഞവനാണ് സഖാവെ ഞാന്‍ . നിങ്ങളിന്നു നടത്തിയ പ്രസ്താവനയോട് കൂടി ചിലപ്പോള്‍ കേരളത്തിലെ ഭൂരി ഭാഗം ആളുകളെയും നിങ്ങള്ക്ക് പറ്റിക്കാം ആയിരിക്കും.എന്നാലും സഖാവേ എന്നെ പോലുള്ള കുറച്ചു പേരെങ്കിലും ഉണ്ടാകും, ഈ ഒരു സംഭവം ഒരു കേട്ട് കഥയാണെന്ന് പറഞ്ഞു സ്വയം വികൃതമായ നിങ്ങളുടെ ഗതികേട് ഓര്‍ത്തു സങ്കടപ്പെടാന്‍ .


പ്രിയ സഖാവെ..
പിന്നെ താങ്കള്‍ പറഞ്ഞുവല്ലോ ലീഗിലെ ഒരു വിഭാഗത്തിന് തീവ്ര വാദികളുടെ സഹായം കിട്ടുന്നുണ്ടെന്ന്. എങ്കില്‍ സഖാവ് കേട്ടോളൂ, നാദാപുരത്തിന്റെ മണ്ണില്‍ ജനിച്ച ഒരു ലീഗുകാരനും തീവ്ര വാദത്തിന്റെ പങ്കു സ്വീകരിക്കില്ല. എന്‍ ഡി എഫു എന്ന തീവ്ര വാദ സംഘടനയില്‍ പ്രവര്‍ത്തിച്ചു എന്നുള്ളതിന്റെ പേരില്‍ നാട്ടില്‍ ബഹിഷകാരന്‍ നടത്തിയ സമുദായം ആണ് ഞങ്ങളുടെ നാട്ടിലെത്. എന്നാല്‍ സ്വന്തം രക്ഷക്ക് വേണ്ടി, വീടിന്റെ രക്ഷക്ക് വേണ്ടി മുന്നിട്ടിറങ്ങാന്‍ , ഈ മണ്ണില്‍ ജനിച്ച ഏതൊരുവനും ആയുധമോ ബോംബോ എടുതില്ലെങ്കിലെ അദ്ബുധമുള്ളൂ . സഖാവ് മറന്നു പോയോ എന്നറിയില്ല, ത്രിതല തിരഞ്ഞെടുപ്പ് സമയം ഞങ്ങളുടെ പ്രിയ നേതാക്കള്‍ നാട്ടിലെ പ്രശ്നവുമായി ബന്ടപ്പെട്ടു നടന്ന ഒരു സമാധാന കമ്മിറ്റിയില്‍ പങ്കെടുത്തു വരുമ്പോള്‍, ബോംബെറിഞ്ഞു അവരെ കൊല്ലാ  കൊല ചെയ്തത്, അതിന്റെ പേരില്‍ തിരിച്ചു ഒരാളെ പോലും തൊടാന്‍ ഒരു ലീഗുകാരനും തുനിഞ്ഞിട്ടില്ല, കാരണം ഞങ്ങള്‍ ഭീരുക്കള്‍ ആയതു കൊണ്ടല്ല സഖാവെ. മറിച്ചു നിങ്ങളീ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ അതെ പ്രസ്ഥാനത്തിന്റെ നേതാക്കളുടെ ആഹ്വാനം കൊണ്ടാണ്. അത് കൊണ്ടും അരിശം കഴിയാതെ ബോംബു നിര്‍മ്മിക്കുന്നതിന്നിടയില്‍  നിങ്ങളില്‍ പെട്ട ആറു പേര്‍ പരിക്ക് പറ്റി മരണത്തോട് മല്ലടിച്ചത് വിസ്മരിക്കാന്‍ സമയം ആയില്ലല്ലോ സഖാവെ, കാരണം അവരില്‍ പെട്ട ചിലര്‍ ഇന്നും കിടപ്പിലാണ്.അന്ന് മുസ്ലിം മനസ്സുകളില്‍ ഉയര്‍ന്ന പ്രാര്‍ത്ഥന അവര്‍ക്കൊന്നും സംഭവിക്കല്ലേ എന്നാണ്. കൊല്ലാന്‍ വന്നവനെ സ്നേഹിക്കാന്‍ പഠിപ്പിച്ച ഒരു പ്രവാചകന്റെ അനുയായികള്‍ ആയതു കൊണ്ട് മാത്രമല്ല സഖാവെ ഞങ്ങള്‍ അങ്ങിനെ പ്രാര്തിച്ചത് , പിന്നെ നിങ്ങള്‍ നടത്തുന്ന വിലാപ യാത്രയോട് അനുബന്ധിച്ച് ഉണ്ടാകുന്ന കൊള്ളയും കൊള്ളി വെപ്പും ഉണ്ടാവാതിരിക്കാന്‍ കൂടിയാണ്...ഇത്രയൊക്കെ ആയിട്ടും അവസാനം ഞങ്ങളില്‍ പെട്ട അഞ്ചു പേര്‍ മരിച്ചത്, അവര്‍ ബോംബു ഉണ്ടാക്കിയത് എന്തുകൊണ്ടെന്ന് കൂടി അങ്ങ് അറിയണം.


പ്രിയ സഖാവെ...
പോലീസ് സ്റ്റേഷനില്‍ വെച്ചും ബോംബു ഉണ്ടാക്കുമെന്ന് പറഞ്ഞു മൂന്നാം മാസം കേരളത്തിന്റെ അഭ്യന്തര മന്ത്രി ആയ ചരിത്രം ഉണ്ട് , നിങ്ങളുടെ സഖാവ് കോടിയേരിക്ക്. എന്നാല്‍ ഈ അഞ്ചു പേര്‍ മരിച്ചത് പോലീസ് സ്റ്റേഷനില്‍ വെച്ച് ബോംബു ഉണ്ടാക്കുമെന്ന് പറഞ്ഞിട്ടല്ല. മറിച്ചു ജീവിക്കാന്‍ വേണ്ടിയാണ് അവര്‍ മരിച്ചത്. അതിലെ കാരണങ്ങളിലേക്ക്  പോകും മുന്‍പ് അവരെ ഒന്ന് അറിയണം എന്റെ പ്രിയ സഖാവ്. ആ ധീരന്മാര്‍ ഈ ലോകത്ത് ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളൂ സഖാവെ, അവരില്‍ പെട്ട ഒരുവന്‍ മൂന്നാം വര്ഷം ഡിഗ്രിക്ക് പഠിക്കുന്നു, അവരില്‍ പെട്ട മറ്റൊരാളുടെ കല്യാണം കഴിഞ്ഞു കൃത്യം 13 ദിവസമേ ആയുള്ളൂ സഖാവെ, അവരില്‍ പെട്ട മറ്റൊരാളുടെ കല്യാണം കഴിഞ്ഞിട്ട് മാസങ്ങളെ ആയുള്ളൂ സഖാവെ, അവരില്‍ പെട്ട ഒരാള്‍ പ്രവാസ ജീവിതത്തിനിടയില്‍ നാട്ടില്‍ അവധിക്കു വന്നതാണ് സഖാവെ. മധു വിധുവിന്റെ മോടി മാറുന്നതിനു മുന്‍പ്, പുസ്തകവും പെന്നും എടുക്കുന്ന പ്രായത്തില്‍, പ്രവാസത്തിലെ കഷ്ട്ടപ്പാടില്‍ നിന്ന് ഒന്ന് വിശ്രമിക്കാന്‍ വന്നവര്‍ എന്ത് കൊണ്ട് ഇതിനു ഇറങ്ങി പുറപ്പെട്ടു എന്ന്  ഒന്ന് ചിന്തിച്ചോ എന്റെ പ്രിയ സഖാവ്. ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം സഖാവെ, അവര്‍ക്കറിയാം ആയിരുന്നു, പ്രതിരോധിചില്ലെങ്കില്‍ ചിലപ്പോള്‍ മരിക്കുക തന്റെ മാതാപിതാക്കള്‍ ആണ് എന്നു, ചിലപ്പോള്‍ തന്റെ സഹോദരന്‍ , അല്ലെങ്കില്‍ കൂട്ടുകാരന്‍ , അല്ലെങ്കില്‍ മാനഹാനിക്കു വിധേയനാവുക എന്റെ സഹോദരി ആയിരിക്കും എന്നു.  സഖാവിനു അനുഭവിക്കാമോ , മധു വിധുവിന്റെ പതിമൂന്നാം നാളില്‍ മരണപ്പെട്ട തന്റെ പ്രിയതമന്റെ മയ്യിത്ത്‌ നിസ്കരിക്കാന്‍ നില്‍കുന്ന പെണ്ണിന്റെ വേദന, സ്കൂളിലേക്ക് പറഞ്ഞു വിടേണ്ട മകന്റെ മയ്യത് നിസ്കരിക്കാന്‍ നില്‍ക്കുന്ന മാതാപിതാക്കളുടെ വേദന. എന്നിട്ടും അവര്‍ സഹിക്കുന്നത്, അവര്‍ എരിഞ്ഞടങ്ങിയത് ഒരു നാടിനു വേണ്ടി ആണ് എന്നുള്ള സമാധാനം കൊണ്ടാണ് സഖാവെ..


2000 ഇല്‍ കൊല്ലപ്പെട്ട വൃദ്ധന്റെ മൃതദേഹവും അക്രമികള്‍ കെട്ടിടവും
പ്രിയ സഖാവേ..
താങ്കള്‍ പറഞ്ഞുവല്ലോ, മുസ്ലിം ലീഗിന്റെ തീവ്ര വാദ ബന്ധത്തെ പറ്റി. ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഓരോ ബൂത്തിലും കിട്ടുന്ന വോട്ടുകളുടെ എണ്ണം വരെ അറിയാന്‍ ഉതകുന്ന രീതിയില്‍ കുറ്റമറ്റ സംഘടന സെറ്റ് അപ്പ് ഉള്ള  പാര്ടിയാണല്ലോ താങ്കളുടേതു. അതെ സംഘടന സംവിധാനം ഉപയോഗിച്ച്, സൂര്യന്റെ വെളിച്ചത്തില്‍ നിങ്ങളുടെ പാര്‍ട്ടിക്കാരന്‍ ആയും, രാത്രിയുടെ ഇരുട്ടില്‍ ഫാഷിസ്സ്ടുകളുടെ പ്രിയ തോഴന്മാര്‍ ആയും വിലസുന്നവരുടെ കണക്കെടുത്ത് നോക്കിയാല്‍, പാര്‍ട്ടിയുടെ സഖാവ് എന്നു പറയാന്‍ ചിലപ്പോള്‍ നിങ്ങള്ക്ക് ആളെ കിട്ടിയില്ല എന്നു വരും. ഈ അടുത്ത് എന്റെ നാട്ടില്‍ നടന്ന ഒരു സംഭവത്തോടെ അതിന്റെ മുഖം കൂടുതല്‍ തെളിഞ്ഞിരിക്കുന്നു സഖാവെ. എല്ലാ കണക്കെടുപ്പുകള്‍ക്കിടയിലും, ഈ ഒരു കണക്കെടുപ്പിനു ഒരു ദിവസം മാറ്റി വെക്കുമോ താങ്കള്‍? ഇന്ത്യയിലെ മുസ്ലിംകള്‍ പറയാറുണ്ടല്ലോ ബി ജെ പി ആണ്, അല്ലെങ്കില്‍ അവരുടെ പോഷക സംഘടനകള്‍  ആണ് ഫാഷിസ്ട്ടുകള്‍ എന്നു. എന്നാല്‍ സഖാവെ, നാദാപുരത്തെ ഒരു മുസ്ലിമിനോട്‌ ചോദിച്ചാല്‍, അവനു ബി ജെ പി യെക്കാളും, ആര്‍ എസ് എസ്സിനെക്കളും ഭയം സി പി എമ്മുകാരനെയാണ് എന്നു നിങ്ങള്‍ അറിയുമോ. ഒരു മുസ്ലിം മാതാപിതാക്കള്‍ക്ക് ജനിച്ചാല്‍ മുസ്ലിമാണ് എന്ന പോലെ, ഒരു ഹിന്ദു മാതാപിതാക്കള്‍ക്ക് ജനിച്ചാല്‍ അവന്‍ ഹിന്ദുവായി എന്ന പോലെ, നാദാപുരത്ത് ജനിക്കുന്ന ഓരോ മുസ്ലിമും സി പി എമ്മിന് എതിരാകുന്നത് എന്ത് കൊണ്ടാണെന്ന് ഒന്നാലോചിക്കാമോ?അപ്പോള്‍ അറിയാം നിങ്ങള്ക്ക്, ഈ ആക്രമങ്ങളുടെ കാരണം.


പ്രിയ സഖാവെ..
ലീഗിനെ കുറ്റം പറയുന്ന താങ്കള്‍, കഴിഞ്ഞ ദിവസം നിങ്ങളുടെ പാര്ട്ടിക്കാരാല്‍ ആക്രമിക്കപ്പെട്ട പത്തോളം മുസ്ലിം വീടുകളില്‍ ഒന്ന് സന്ദര്ഷിക്കാമോ. അതില്‍ രണ്ടോളം വീടുകള്‍ കൊണ്ഗ്രെസ്സുകാരന്റെ ആണ്. ഇത് ഒരു സി പി എം - ലീഗ് സംഘര്‍ഷം ആണെങ്കില്‍ എന്തിനു അവരുടെ വീട് ആക്രമിക്കപ്പെട്ടു സഖാവെ. ഉത്തരം അവര്‍ യു ഡി എഫിന്റെ ഭാഗം ആയിരുന്നു എന്നാണെങ്കില്‍ നിങ്ങള്‍ കുറെ വിയര്‍ക്കും സഖാവെ, കഴിഞ്ഞ ആക്രമണങ്ങളില്‍, ആക്രമിക്കപ്പെട്ട ആദ്യ അഞ്ചു വീടില്‍ ഒന്ന് നിങ്ങളുടെ എല്ലാം എല്ലാം ആയിരുന്ന ജനതാദള്‍ പ്രവര്‍ത്തകന്റെ വീട് ആയിരുന്നു(2000 ഇല്‍ നടന്ന അക്രമം ).എന്ത് കൊണ്ടാണ് സഖാവെ എന്ന് അധികം ആലോചിക്കേണ്ട. കാരണം അവന്റെ പേര് മുസ്ലിമിന്റെതായി പോയി സഖാവെ. നിങ്ങളുടെ പാര്‍ട്ടിയില്‍, നാദാപുരത്ത് സംഭവിച്ച ജീര്‍ണ്ണത ആണ് സഖാവെ. ഈ പത്തോളം വീടുകള്‍ സന്ദര്‍ശിച്ച ഒരു സ്നേഹിതനോട്  (അദ്ദേഹം മാധ്യമ പ്രവര്‍ത്തകന്‍ കൂടി ആണ് ), ആണുങ്ങള്‍ ആരുമില്ലാത്ത വീട്ടിലെ വൃദ്ധയായ സ്ത്രീ ചോദിച്ച ചോദ്യം എന്താനെന്നരിയുമോ സഖാവിന്നു. "ആണുങ്ങളായ നിങ്ങള്ക്ക് ഇവരെ പ്രതിരോധിക്കാന്‍ ആവില്ലെങ്കില്‍ പറയെടോ, ഞങ്ങള്‍ ഇറങ്ങാം " എന്ന്.


പ്രിയ സഖാവേ..
ഈ സ്ഫോടനത്തിന് അന്താരാഷ്ട്ര തീവ്ര വാദത്തിനു ബന്ധമുണ്ട് എന്നു പറഞ്ഞുവല്ലോ താങ്കള്‍.വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്നുള്ള രീതിയില്‍ പറയാതെ പറയുന്നതിന്റെ ഗൌരവം ഉള്‍കൊള്ളാന്‍ ‍, മഹത്തായ ഒരു പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന താങ്കള്‍ തയ്യാറാവണം. സഖാവെ, ഞങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ , ഞങ്ങളുടെ കുടുംബത്തിനു സമാധാനത്തോടെ അന്തിയുറങ്ങാന്‍ , ഒരു അന്തരാഷ്ട്രതിന്റെയും ബന്ധം ആവശ്യമില്ല. പ്രിയ സഖാവ് അറിഞ്ഞു കാണുമോ എന്നറിയില്ല, കഴിഞ്ഞ കലാപത്തിന്നിടയില്‍, നിങ്ങളുടെ പാര്ട്ടിക്കാരാല്‍  കൊല്ലപ്പെട്ട 60  വയസ്സിനു മുകളില്‍ പ്രായമുള്ള വൃദ്ധന്റെ മരണം എങ്ങിനെ ആയിരുന്നു എന്നു. സ്ത്രീകളും ഈ വൃദ്ധനും മാത്രം ഉണ്ടായിരുന്ന വീട്ടില്‍, പേടിച്ചു ഒരു റൂമില്‍, മുന്‍പിലെ വാതിലും ഗ്രില്സും അടക്കം എല്ലാം പൂട്ടി  കഴിഞ്ഞിരുന്ന ആ പാവത്തെ കൊന്നത്, വീടിന്റെ മുകളിലൂടെ കയറി വന്നു ആ സ്ത്രീകളുടെ മുന്നില്‍ ഇട്ടിട്ടാണ്. എന്നിട്ട് ആ ശരീരവും കൊണ്ട് വരുന്ന വിലാപ യാത്രക്ക് നേരെ ആക്രമം നടത്തിയത് പോകട്ടെ സഖാവെ, ആ മൃതദേഹത്തിന് നേരെ വരെ കല്ലെറിഞ്ഞ ചരിത്രം ഉണ്ട് നിങ്ങളുടെ പാര്‍ട്ടിക്ക്.

പ്രിയ സഖാവെ..
നാദാപുരത്തിന്റെ സമാധാനത്തിനു എന്തിനും തയ്യാര്‍ ആണെന്ന് പറഞ്ഞല്ലോ താങ്കള്‍, അത് ആത്മാര്‍ഥതയോടെ ആണെങ്കില്‍ ഒരേ ഒരു കാര്യം ചെയ്യാമോ. നിങ്ങളുടെ പാര്‍ട്ടിയില്‍ പെട്ട ഇത്തരക്കാരെ ചെവിക്കു പിടിച്ചു പുരതിടാമോ. ചിലപ്പോള്‍ നിങ്ങളുടെ പാര്‍ട്ടിക്ക് കുറെ ആളുകളെ നഷ്ട്ടപ്പെട്ടെക്കം. എന്നാല്‍ ഞാന്‍ ഉറപ്പു തരുന്നു, ആ നഷ്ട്ടം നിങ്ങള്ക്ക് നൈമിഷികം മാത്രം ആയിരിക്കും. മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ നിങ്ങളുടെ പാര്‍ട്ടിയില്‍ വരാനുള്ള ധൈര്യം  കാണിക്കും. നിങ്ങള്‍ ഈ സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ നന്മ ആയിരിക്കും സഖാവെ ആ പ്രവര്‍ത്തി.

പ്രിയ സഖാവെ..
മെഴുകുതിരിയെ പോലെയാണ് സഖാവെ അവര്‍ ഞങ്ങള്‍ക്ക്.
നാദാപുരത്തെ ഓരോരുത്തര്‍ക്കും വേണ്ടി സ്വയം ഉരുകിയ ,
നാദാപുരത്തെ ഓരോ കുടുംബത്തിനും വേണ്ടി സ്വയം ഉരുകി ഇല്ലാതായ,
നാദാപുരത്തിന്റെ ഓരോ അമ്മയുടെയും, സഹോദരിയുടെയും, മാതാപിതാക്കളുടെയും മാനം സംരക്ഷിക്കാന്‍ സ്വയം ഉരുകി ഞങ്ങള്‍ക്ക് വെളിച്ചമായി മാറിയ ധീരര്‍...
നിങ്ങള്‍ വര്‍ഷാ വര്ഷം ചൊല്ലും പോലെ "ഇല്ലാ ഇല്ല മരിച്ചിട്ടില്ല ഞങ്ങളിലൂടെ ജീവിക്കുന്നു" എന്ന് പറയാനൊന്നും ചിലപ്പോള്‍ ഞങ്ങള്‍ മുതിര്‍ന്നെന്നു വരില്ല. 
എന്നാല്‍ നാദാപുരത്തിന്റെ മണ്ണിലെ ഓരോരുത്തന്റെയും മനസ്സില്‍ അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ഉണ്ട്, 
അവരുടെ കുടുംബത്തിനു വേണ്ടിയുള പ്രാര്‍ത്ഥന ഉണ്ട്. 
അത് മതി ഞങ്ങള്‍ക്ക്. 
കാരണം, ഞങ്ങളുടെ ജീവിതം ഇവിടം കൊണ്ട് തീരുന്നില്ലല്ലോ സഖാവെ.

പിന്‍ കുറിപ്പ്: 
മുസ്ലിം പേരുള്ള യൂദാസുകളോട്  ..
നിങ്ങളുടെ ഓരോ വാക്കും ഞങ്ങളുടെ മനസ്സിലുണ്ട്. അത് വന്നു തരക്കുന്നത് ഞങ്ങളുടെ നെഞ്ജിലാണ്..
നമുക്ക് കാണേണ്ടി വരും, ചിലപ്പോള്‍ ഇവിടെ വെച്ച് തന്നെ, അല്ലെങ്കില്‍ മറ്റൊരു ലോകത്ത്.

26 comments:

Anonymous said...

സി.പി.എമ്മിന്റെ ഫാഷിസത്തെ പൂര്‍ണമായി തള്ളിപ്പറയുന്നു. പക്ഷെ അക്രമത്തിനു മറുപടി അക്രമം കൊണ്ടല്ല വേണ്ടത്‌. എങ്കില്‍ പിന്നെ നിങ്ങളും എന്‍.ഡി.എഫും എന്ത് വ്യത്യാസം .. സോറി, എന്റെ ചോദ്യം തന്നെ പൊട്ടതരമാണ്. എന്‍.ഡി.എഫ വിരുദ്ധത വാക്കില്‍ മാത്രമല്ലേ ഉള്ളൂ ലീഗിന്...എന്‍.ഡി.എഫ ചെയ്‌താല്‍ ഭീകരതയാവുമെങ്കില്‍ ലീഗ് ചെയ്താലും അങ്ങനെതന്നെ.. രണ്ടിനും രണ്ടു അളവുകോലല്ല..
ധീര ശഹീദുകള്‍ പോലും... ലീഗിന്റെ നേതാക്കള്‍ അങ്ങനെ പറയട്ടെ. അല്ലാതെ ഏതെന്കിലും ഒരു റഹീം പറഞ്ഞത് കൊണ്ടായില്ല. തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല എന്നാണല്ലോ നേതാക്കള്‍ പറയുന്നത്..
ഇത്രകാലം മുസ്ലിം സമുദായത്തിലെ ചില സംഘടനകളെ ഒരു തെളിവുമില്ലാതെ തീവ്രവാദ മുദ്ര ചാര്‍ത്തിയ ലീഗിന് പടചോന്‍ തന്ന മറുപടിയാണിത്..
ധീര രക്തസാക്ഷികളാണെന്കില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ചന്ദ്രികയില്‍ അഭിമാനപൂര്‍വ്വം പരസ്യം ചെയ്യട്ടെ.

Rahim's said...

കമന്റിയതിനു അനോണിക്ക് നന്ദി..
ആണുങ്ങള്‍ പേര് വെച്ചെഴുതും , പെണ്ണുങ്ങളും...
ഇത് രണ്ടും കെട്ടവര്‍...

Rahim's said...

ഇതൊരു തരം ഭ്രാന്താണ്. നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; മരണം അഞ്ചായി


നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; മരണം അഞ്ചായി







നാദാപുരം: നരിക്കാട്ടേരി അണിയേരികുന്നില്‍ ബോംബ് നിര്‍മാണത്തിനിടെ നടന്ന സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. പുത്തൂരിടത്ത് റഫീഖ് (26), ചാലില്‍ റിയാസ് (28), ചെറിയ തയ്യില്‍ സമീര്‍ (24) എന്നിവരാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കരയത്ത് ഷബീര്‍ (25), അജ്‌നാസ് പൂവുള്ളതില്‍ (25), ഷബീല്‍ പൂവുള്ളതില്‍ (26), ഷബീര്‍ വലിയപീടികയില്‍ (26) എന്നിവര്‍ക്കാണ് പരിക്ക്.
ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സ്‌ഫോടനം നടന്നത്. സംഘര്‍ഷം നടക്കുന്ന പയന്തോങ്ങ് ഭാഗത്തേക്ക് കൊണ്ടുപോകുന്നതിന് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായി സംശയമുണ്ട്.
സ്‌ഫോടനം നടന്ന സ്ഥലം കുന്നിന്‍ പ്രദേശമായതിനാല്‍ ആള്‍ത്താമസം കുറവാണ്.
നിര്‍മിച്ച ബോംബുകള്‍ മാറ്റുന്നതിനിടെ വീണുപൊട്ടിയാണ് സ്‌ഫോടനം നടന്നതെന്ന് സംശയമുണ്ട്. ഒരു കൂട്ടം ബോംബുകള്‍ ഒന്നിച്ച് പൊട്ടുന്ന ശബ്ദം കേട്ടതായി സമീപ വാസികള്‍ പറഞ്ഞു. മരിച്ചവരുടെ ശരീരം ഏതാണ്ട് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
നരിക്കാട്ടേരി നായര്‍കണ്ടി കുന്നില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ബോംബ് നിര്‍മാണത്തിനിടെ വന്‍ സ്‌ഫോടനം നടന്നെങ്കിലും പരിക്കേറ്റവര്‍ രക്ഷപ്പെട്ടിരുന്നു.
ബോംബ് നിര്‍മാണത്തിനിടെ ഈ മേഖലയില്‍ ഇത്രയും പേര്‍ ഒന്നിച്ചുമരിക്കുന്നത് ആദ്യസംഭവമാണ്. സ്‌ഫോടനം നടന്നിടത്തുനിന്ന് ബോംബ് നിര്‍മാണ സാമഗ്രികള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
``````````````````````````````````````````````````````````````````
ഇതൊരു തരം ഭ്രാന്താണ്.

അതെ, ഇതൊരു തരം ഭ്രാന്ത്തന്നെയാണ്.
ഈ ഭ്രാന്തിന് മറ്റുള്ളവര്‍ ഇരയാകുമ്പോള്‍ നമുക്കതൊരു സംഭവമോ വാര്‍ത്തയോ മാത്രം.
ഇത്സംഭവിച്ചില്ലായിരുന്നെങ്കില്‍ ഈ ബോംബ് സ്ഫോടനത്തില്‍ മറ്റേതോ മനുഷ്യര്‍ മരിക്കുമായിരുന്നോ, ചിലപ്പോള്‍ നിരപരാധികള്‍- സ്ത്രീകളോ കുട്ടികളോ. അവരുടെ ജീവനും സ്വത്തും തല്‍ക്കാലം രക്ഷപ്പെട്ടു.
ദൈവഹിതം അങ്ങിനെയാണ്.
ഇതൊരുതരം മനോരോഗമാണ്. വര്‍ഗീയത എന്ന രോഗം. ഇതിന് ചികിത്സ നല്‍കിയേ മതിയാകൂ. പകരത്തിന് പകരം ബോംബെറിഞ്ഞും കൊന്നുമല്ല ഇതിന് ചികിത്സിക്കേണ്ടത്. കഴിഞ്ഞ രാത്രി 13 വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞവരും ഈ രോഗത്തിന് ഇരകള്‍ തന്നെയാണ്. അവരെയൂം ചികിത്സിച്ചേ പറ്റൂ. വ്യക്തിപരമായ ചികിത്സയല്ല. സാമൂഹികമായ ചികിത്സ തന്നെയാണ് വേണ്ടത്. ഇല്ലെങ്കില്‍ ഇനിയും ബോംബുകള്‍ ഉണ്ടാക്കപ്പെടും.
കൊലപാതകങ്ങള്‍ നടക്കും. ശത്രുവിന് തിരിച്ചടി കിട്ടിയാല്‍ അവര്‍ കീഴടങ്ങിക്കൊള്ളും എന്നത് തെറ്റായ വിലയിരുത്തലാണ്. ഇരതയും കാലത്തെ അനുഭവങ്ങളില്‍ നിന്ന് അത് മനസിലാക്കാന്‍ കഴിയേണ്ടതാണ്.

തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇത് ആരുടെയെങ്കിലും ആസൂത്രിത നീക്കമാണോ?
നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ഇങ്ങിനെ ഒരു ആശങ്കക്ക് കൂടി വഴിതുറക്കുന്നുണ്ട്.
പോസ്റ്റ് ചെയ്തത് മൊയ്തു വാണിമേല്‍ ല്‍ 7:32 PM

Rahim's said...

2011/2/26 abdul rahim
ഇത് ഒരു തരാം ഭ്രാന്താണ്..മോഇടുവിന്റെ ഭ്രാന്തു.
പേരില്‍ ഒരു വാണിമേല്‍ ഉണ്ട് എന്നത് കൊണ്ട് വാനിമെല്കാരന്‍ ആവില്ലല്ലോ.
അത് പോലെ തന്നെ ഒരു മുസ്ലിമും.
നിങ്ങള്‍ അറിയേണ്ടത്, ഇന്നലെ മരണപ്പെട്ടവര്‍, അവര്‍ ആര് തന്നെ ആണെങ്കിലും അവന്‍ മരിച്ചത്, നിങ്ങളില്‍ പെട്ട , അല്ലെങ്കില്‍ നമ്മില്‍ പെട്ട പലര്ക്കു വേണ്ടിയും ആണ്.
നമ്മുടെ വീട്ടുകാരെയും കുടുംബക്കാരെയും വിട്ടു പത്തു കാശ് സമ്പാദിക്കാന്‍ പോവുമ്പോള്‍, അവര്‍ക്ക് ആരാണ് തുണ എന്ന് ചോദിച്ചാല്‍, പടച്ചവനുണ്ട് എന്ന് പറയുന്ന നമ്മള്‍,
നാട്ടിലെ ആട്ടിന്‍ തോലിട്ട ചെന്നായകലായ മാര്‍കിസ്ട്ടുകാരുടെ വെറി പൂണ്ട കണ്ണുകളോ, കാമം കൊണ്ട് ജ്വലിക്കുന്ന മുഖമോ നോക്കാറില്ല, അത് നാം അറിയുന്നുമില്ല.
ഇന്നലെ അവിടെ തകര്‍ക്കപ്പെട്ട വീടുകളില്‍ വെറും മുസ്ലിം ലീഗുകാരന്റെ വീട് മാത്രമല്ല.മറിച്ചു കൊണ്ഗ്രെസ്സുകാരുടെ വീടും തകക്കപ്പെട്ടിടുണ്ട്.എന്ത് കൊണ്ട്?, അവരുടെ ലക്ഷ്യം ലീഗ് അല്ല, മറിച്ചു മുസ്ലിം ആണ് എന്നതാണ്.പേര് മുസ്ലിം ആയതു കൊണ്ട് മാത്രം നമ്മുടെ നാട്ടില്‍ രക്ഷയില്ലെന്നു കണ്ടാല്‍, എന്ത് ചെയ്യാന്‍ കഴിയും?
ഗുജറാത്തില്‍ കലാപം ഉണ്ടായപ്പോള്‍, അവിടെ കൊല്ലപ്പെട്ട മുസ്ലിമിനെ ആരും തീവ്ര വാദി എന്ന് വിളിച്ചിട്ടില്ല, ഫലസ്തീനില്‍ ഉണ്ടായപ്പോഴും തഥൈവ ..
അതിനര്‍ത്ഥം ഖുറാനിലെ ആഹ്വാന പ്രകാരം, നമ്മുടെ വീടുകളില്‍ നിന്നും ആടിയോടിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍, നമുക്ക് പ്രതിരോധിക്കാം എന്നാണ്.
എന്നാല്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ നിയമവും നീതി ന്യായവും, നമുക്ക് സംരക്ഷണം തരുന്നില്ലെന്കിലെ തിരിച്ചടിക്കാന്‍ നമുക്ക് നിര്‍വ്വാഹമുള്ളൂ..
ഇവിടെ സംഭവിച്ചതും അതാണ്‌.
കഴിഞ്ഞ ഒരു മാസത്തോളം, മുസ്ലിം വീടുകള്‍ക്ക് നേരെയും വ്യക്തികള്‍ക്ക് നേരെയും അക്രമം നടത്തിയിട്ടും, നിരവധി സ്ഫോടനങ്ങളും, അതിനോടനുബന്ധിച്ചു പലരും മരണപ്പെട്ടിട്ടും നമ്മുടെ സര്‍ക്കാരോ നിയമ വ്യവസ്ഥയോ ഒന്നും ചെയ്യാതിരിക്കുകയാണ് ചെയ്തത്..(ക്ഷമിക്കണം..സര്‍വകക്ഷി യോഗം ചേര്‍ന്നിട്ടുണ്ട്.)എന്തിനേറെ നമ്മുടെ നേതാക്കളെ വരെ ബോബെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ചിട്ടും അത്തരക്കാരെ മുഴുവന്‍ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
എന്നിട്ടും അരിശം തീരത്തെ ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ അക്രമ സംഭവങ്ങള്‍ നാം കണ്ടതാണ്.നമ്മുടെ അടുത്ത തന്നെ പ്രദേശത്ത് രണ്ടു പള്ളികള്‍ക്ക് നേരെ വരെ ബോംബെറിഞ്ഞു.
ഇത്രയൊക്കെ ആയിട്ടും പ്രതിക്കാതിരിക്കാന്‍ ഉമ്മയുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് ആവില്ല,
മുന്‍പൊക്കെ വനിമെലിനെ കുറിച്ച് പറയുമ്പോള്‍ അഭിമാനത്തോടെ പറയുന്ന പേരുകളില്‍ ഒന്നായിരുന്നു മൊഇദുവിന്ടെതു..
എന്നാല്‍ ആ പേര് കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നുന്നു.
എന്ത് കൊണ്ടെന്നല്ലേ, മുസ്ലിം വിരുദ്ധത ആവോളം ഉള്ള ചനെലുകാലോ പത്രങ്ങളോ പോലും പറയാന്‍ അറക്കുന്ന , എന്തിനേറെ കേരളത്തിലെ ഗോട്സെ എന്ന് വരെ വിളിക്കാന്‍ പറ്റുന്ന നമ്മുടെ മുഖ്യന്‍ പോലും പറയാന്‍ മടിക്കുന്ന വിധത്തില്‍ ഈ സംഭവത്തെ , അല്ലെങ്കില്‍ നമുക്ക് വേണ്ടി മരിച്ച ഈ യുവാക്കളെ ഭ്രാന്തന്മാര്‍ എന്ന് വിളിക്കുന്ന ഇയാളെ പോലുള്ളവരെ മുക്കാലിയില്‍ കെട്ടി അടിക്കാന്‍ പണ്ട് നമ്മുടെ ഒക്കെ കാരണവര്‍മാര്‍ മറന്നു പോയോ എന്ന് തോന്നുന്നു.
മരിച്ചവന്‍, അവന്‍ മുസ്ലിം ആണെനെങ്കില്‍ , ഇട്ട ട്രൌസറിന്റെ കമ്പനി നോക്കിയും, അവന്റെ അടി വസ്ത്രത്തില്‍ ശുക്ലം ഉണ്ടായിരുന്നോ എന്ന് നോക്കിയും നടക്കുന്ന ഇയാളെ പോലുള്ള ആളുകളാണ് പത്രക്കാരുടെ ഗതികേട്..
അച്ചുതാനന്തന്റെ മൊഴി തിരു വചനം ആക്കി നടക്കുന്ന ഇയാലോക്കെ നാട്ടില്‍ കാലു കുത്തുമ്പോള്‍, ആ കാലു തല്ലി ഓടിക്കാനും നമ്മുടെ കുട്ടികള്‍ ഉണ്ടാവണം..
സ്വന്തം ഭാര്യയേയും മകളെയും മറ്റും അങ്ങ് മലപ്പുറത്ത്‌ കൊണ്ട് പോയി താമസിക്കുന്ന ഇയാള്ക്കൊന്നും , പേരിലല്ലാതെ ഇന്നത്തെ നമ്മുടെ നാടിന്റെ സ്ഥിതി അറിയില്ല.
ആവാം..
ലീഗ് വിരോധം ആവാം..
ഓരോരുത്തര്‍ക്കും അവരവരുടെ ആശയം ആവാം..
എന്നാല്‍ അത് തലയില്‍ കയരുംബോലാണ്, ഭ്രാന്തന്‍ എന്ന് വിളിക്കുക.അങ്ങിനെ നോക്കുകയാണെങ്കില്‍ ഇയാളെ പോലുല്ലവരെയാണ് ബ്രന്തന്മാര്‍ എന്ന് വിളിക്കേണ്ടതും..

Rahim's said...

askar ck
to me

show details Feb 27 (2 days ago)

100 % ശെരിയാണ്‌. ശരീഫ് പറഞ്ഞത്.ഞാനും യോചിക്കുന്നു

Rahim's said...

show details Feb 27 (2 days ago)

aneesvlm@gmail.com
കലക്കിയെടാ...രഹീമേ ........ കലക്കി ..!!!!!!

Rahim's said...

abdulbasheer kc
to Muhammad, me, vanimal, QVPF

Feb 28 (2 days ago)

ggooodddddddddd...........rahiiiimmmmmmmmmmmm

Rahim's said...

Ali KK
to vanimal, me

Feb 28 (2 days ago)

Dear members,

അതി ദാരുനവും വേദന ജനകവുമാണ് ഈ ദുരന്തം. ഇതിനിയും ആവര്‍ത്തിക്കപെടാന്‍ പാടില്ല. ആര്‍ക്കു വേണ്ടി ഇവര്‍ ഈ ദുരന്തത്തിനു ഇരകളായി??


മുസ്ലിം ലീഗ് അവരുടെ എക്കൌന്റില്‍ നിന്നും ഇവരുടെ പേര്‌ നീക്കം ചെയ്തു,

ഇവര്‍ ലീഗിന്റെ കണക്കു പുസ്തകത്തിലെ എണ്ണത്തിലില്ലായിരുന്നു പോലും!! പിന്നെ ഇവര്‍ ആരായിരുന്നു? എതോക്കയോ ഉമ്മമാരുടെയും ഉപ്പ മാരുടെയും മക്കളായിരുന്നു ഇവര്‍. ഏതോക്കയോ വിധവകളുടെ ബര്‍ത്താക്കന്മാരും, ഏതാക്കയോ സഹോദരിമാരുടെ ആങ്ങള മാരായിരുന്നു ഇവര്‍.



സമുദായത്തിന്റെ സംരക്ഷണം ആരാണ് ഇവരെ ഏല്പിച്ചത്?



വിഷമത്തില്‍ പങ്ക് ചേരുന്നതിന്നു പകരമായി പലരും ഇവരെ കുറ്റപ്പെടുത്തുകയാണ്.

"നിരപരാധികളെ കൊല്ലാന്‍ ബോംബുണ്ടാക്കാന്‍ പോഴപ്പോള്‍ മരിച്ചതല്ലേ"

എന്നൊക്കെ പുലംബുന്നവരും കുറവല്ല. പിന്നെ ഇവര്‍ ആര്‍ക്കു വേണ്ടി മരിച്ചു?



മരിച്ചവരെ പറ്റി കുറ്റം പറയാന്‍ പാടില്ല.


എന്നാല്‍ ജീവിച്ചിരിക്കുന്നവരേണ്കിലും ഇത് മനസ്സിലാക്കിയിരുന്നെങ്കില്‍ ...!

Regards,

Ali KK

Rahim's said...

sadique ali
to vanimal-

Feb 28 (2 days ago)

അസ്സലാമു അലൈക്കും ,
വാക്കിലും എഴുത്തിലും മിതത്വം പാലിക്കണമെന്ന് എന്നോടെന്ന പോലെ നിങ്ങളോടും പ്രതേകിച്ചു രഹീമിനോടും വസിയത് ചെയ്യുകയാണ്.
കരിഞ്ഞ മനുഷ്യ മാംസത്തിന്റെ യും വെടി മരുനിന്റെയും ഗന്ധം മായും മുന്‍പേ ഇങ്ങനെ ഉരു ചര്‍ച്ചയുടെ സാംഗത്യം ചോദിയം ചെയ്യപെട്ടേക്കാം.
എന്നാലും പറയാതെ വയ്യ.
1 ) MOIDU എഴുതിയതിനു കുഞ്ഞമ്മടിനെ തെറി പറഞ്ഞിട്ട് എന്ത് കാര്യം
2 ) ഈ ഒരു സ്പോടനം നടന്നത് NDF ആള്‍കാരുടെ കൈകളില്‍ നിന്നാണെങ്കില്‍ രഹീമിന്റെ നിലപാട് ഇത്‌ തന്നെ ആയിരിക്കുമോ?
3 )ഗള്‍ഫ്‌ നിവാസികളുടെ ഭാര്യ, സഹോദരി എന്നിവരുടെ മാനം കവരുന്നതില്‍
മുസ്ലിം നാമധരികളെ കാള്‍ സിപിഎം അനുയായികളാണെന്ന്
താങ്കള്‍ കരുതുന്നു ഉണ്ടോ?

വിനയത്തോടെ
സാദിഖ്‌

Rahim's said...

sayeedtp tp
to sadique, vanimal-

Feb 28 (2 days ago)

എഴുത്തില്‍ തെറ്റ് വന്നെങ്കില്‍ മാന്യ സഹോദരങ്ങള്‍ ക്ഷമിക്കണം.
ഇന്നലെ രാവിലെ പത്തു മണിക്ക്,ചാത്തോത്ത്കണ്ടി രാഹിലിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയെ, കല്ലാച്ചിയില്‍ എത്തിയതെയുളൂ...'ഇന്ത്യ വിഷന്‍' കോഴിക്കോട് ബ്യൂറോയിലെ 'പ്രിയാരാഗ്' വിളിച്ചു...കല്ലാച്ചിയിലെ പതിനാലോളം വീടുകള്‍ക്ക് അക്രമം നടന്നതിന്റെ വസ്തുത ഒന്ന് അറിയിക്കാന്‍ സഹായിക്കാന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ വിളിയില്‍ തന്നെ ഞാന്‍ അതിന്റെ ഗൌരവം മനസ്സിലാക്കിയതിനാല്‍ പഴന്തോങ്ങു വരെ പോകാമെന്ന് കരുതി. മാനുഷിക മൂല്യം കാത്തു സൂക്ഷിക്കുന്ന ആരും ഞെട്ടിപ്പോകുന്ന സംഭവങ്ങളാണ് എനിക്കവിടെ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്.
സത്യത്തില്‍ എനിക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പിന്നെ കഴിഞ്ഞിട്ടില്ല.പതിനാലു വീടുകള്‍ക്ക് നേരെ , അതും സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളില്‍ വരെ രാത്രി പന്ത്രണ്ടു മണിക്കും, ഒരു മണിക്കും അതി ശക്തമായ രീതിയില്‍ ബോംബേറ് നടത്തിയത് കണ്ടപ്പോള്‍ എന്റെയും ഹൃദയം ഒന്ന് നൊന്തു പോയി. പന്ത്രണ്ടില്‍ രണ്ടു വീടുകള്‍ മാത്രമാണ് സി.പി.എം.പ്രവര്‍ത്തകരുടെത്. അതും ചെയ്തത് തൂക്കത്തില്‍ തീരെ കുറവ് വരാതിരിക്കാന്‍ അക്കൂട്ടര്‍ ചെയ്തത് തന്നെയെന്നു അക്രമത്തിനിരയായവര്‍ പറയുന്നു. അക്രമികളുടെ അജണ്ട വേറെയായിരുന്നു. അതിനാല്‍ ലീഗുകാരല്ലാത്തവര്‍ക്കും,പേരിലെ ലീഗ് സാമ്യം കൊണ്ടു ബോംബേറ് കിട്ടി.
പയന്തോങ്ങിലുള്ള ഖത്തറില്‍ ജോലി ചെയ്യുന്ന നൂറുദ്ദീന്റെ വീട്ടില്‍ ഞാന്‍ പോയപ്പോള്‍ ,അവിടെയുള്ള സ്ത്രീകള്‍ കരഞ്ഞു കൊണ്ടാണ് സംഭവം വിവരിച്ചത്. ഉമ്മയും ആ സ്ത്രീയും മാത്രം താമസിക്കുന്ന ആ വീട്ടിലേക്കു അക്രമികള്‍ ബോംബേറ് നടത്തിയപ്പോള്‍ , പേടിച്ചു വിറച്ചു ഉച്ചത്തില്‍ കരയാന്‍ പോലും കഴിയാതെ രാത്രി ഒരു മണിക്ക് ആ വീടിനുള്ളില്‍ കഴിച്ചു കൂട്ടി. "ഇനി നിങ്ങള്‍ക്കൊന്നും ആവില്ലെങ്കില്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ ഇറങ്ങാം ഇത് തടയാന്‍" എന്ന് പറഞ്ഞുകൊണ്ട് കരയുമ്പോള്‍ ,ഒരു പുരുഷന്‍ എന്ന് പറയാന്‍ ഞാനും ലജ്ജിച്ചു പോയി. അങ്ങിനെ ലജ്ജിച്ചു തല താഴ്ത്താന്‍ മനസ്സില്ലാത്ത അഭിമാനികളാണ്,ഇന്നലെ നമ്മോടു വിട പറഞ്ഞ ആ സഹോദരന്മാര്‍ എന്ന് മനസ്സില്‍ തട്ടി എഴുതി പോകുന്നു.
എങ്ങിനെ എഴുതാതിരിക്കും..... തിരിച്ചു വരവേ,പഴന്തോങ്ങില്‍ കച്ചവടം നടത്തുന്ന റിട്ട.അദ്ധ്യാപകന്‍ അബ്ദുള്ള മാസ്റ്ററെ കണ്ടു. ഒരു പാര്‍ട്ടി പ്രവര്‍ത്തനത്തിനും പോകാത്ത അദ്ദേഹത്തിനും അടി കിട്ടി എന്നറിഞ്ഞതിനാലാണ് കാണാന്‍ പോയത്. വെള്ളിയാഴ്ച അദ്ദേഹം കടയില്‍ ഇരിക്കുന്ന സമയത്ത് ഒരു സംഘം അത് വഴി വന്നു. കൊലവിളിയുമായി വന്ന അവര്‍ ,ഒരു പ്രായമുള്ള കോണ്ഗ്രസ് അനുഭാവിയെ തല്ലാന്‍ തുടങ്ങി. കോണ്ഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സാക്ഷി പറഞ്ഞതിനാണത്രെ തല്ലുന്നത്. അടി കൊണ്ടു അവഷനാവുന്നത് കണ്ടിട്ടും അദ്ദേഹം ഒരിടപെടല്‍ നടത്തിയില്ല. അത്രയ്ക്ക് പേടിയാണ് ആ സ്ഥലത്തെ. പക്ഷെ,ആ പ്രായമുള്ള മനുഷ്യന്‍ അടികൊണ്ടു അവശനായി നിലത്തു വീണു ,കരയാന്‍ തുടങ്ങിയപ്പോള്‍, വീണ്ടും അക്രമികള്‍ കാലു കൊണ്ടു ചവിടി മതിക്കാന്‍ തുടങ്ങിയപ്പോള്‍ ,അറിയാതെ ഒന്ന് ഇടപെട്ടു പോയി. ഇനി ഈ പാവം മനുഷ്യനെ അടിക്കരുത് എന്ന് പറഞ്ഞതിന്റെ പേരില്‍ ,അബ്ദുള്ള മാസ്റ്റര്‍ക്കും കിട്ടി അടിയുടെ പൂരം....തീര്‍ന്നില്ല ,അബ്ദുള്ള മാസ്ട്ടരെയും,ആ പ്രായമുള്ള ആളെയും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പേ ,ആ അക്രമികള്‍ നാദാപുരം ഗവ:ആശുപത്രിയില്‍ കിടക്കാന്‍ വന്നിരുന്നു.കേസ് നേരെ തിരിച്ചു കൊടുക്കുകയും ചെയ്തു...
ഇന്നും ഇന്നലെയുമായി ഈ പ്രദേശങ്ങളില്‍ കാണാന്‍ കഴിയുന്ന കാഴ്ച വളരെ ദയനീയമാണ്.നൂറു ശതമാനം നിരപരാധികളായ കുടുംബങ്ങള്‍ ഇങ്ങിനെ തീ തിന്നു കഴിയുമ്പോള്‍ ,നമ്മുടെ ഒരു പാര്ട്ടിക്കാര്ടും അതൊന്നും ഗൌരവത്തില്‍ എടുക്കുന്നില്ലഎന്നതാണ് ദയനീയമായ സത്യം. പഴന്തോങ്ങില്‍ നിന്നു ഞാന്‍ എല്ലാം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ , അതിന്റെ തൊട്ടു താഴെ മന്ത്രിമാരായ ബിനോയ്‌ വിശ്വവും,എളമരം കരീമും, ലതികയുമൊക്കെ നിക്ഷേപകരുടെ ഒരു കൂട്ടായ്മയില്‍ പങ്കെടുത്തു സംസാരിക്കുന്നുണ്ടായിരുന്നു. നാദാപുരം മേഖലയിലെ സമ്പന്നരുടെ പണം ,അരീക്കര കുന്നില്‍ നിക്ഷേപിക്കാനുള്ള പദ്ധതി.നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും.....സത്യമായിട്ടും ഒരിക്കല്‍ ഞാന്‍ ആലോചിച്ചു....സ്റ്റേജില്‍ ബലമായി കയറി മന്ത്രിമാരോട്, നമ്മുടെ നാദാപുരത്തിന്റെ മൃഗീയ മുഖത്തെ കുറിച്ചു പറഞ്ഞാലോ എന്ന്.....നിക്ഷേപിക്കുന്നതിന് മുമ്പ് നാട്ടില്‍ സമാധാനമാണ് വേണ്ടത് എന്ന് മൈക്ക് പിടിച്ചു വാങ്ങി പറഞ്ഞാലോ എന്ന്.....പക്ഷെ ഭാഗ്യവശാല്‍ ആ ഒരു കടും കൈക്കൊന്നും പോയില്ല.....
നീട്ടി പരത്തി എഴുതുന്നില്ല. കണ്ട കാഴ്ച്ചകളെ കുറിച്ചു ഒരെഴുത്ത് കൂടി എഴുതാനുണ്ട് എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടു
സഈദ്

Anonymous said...

Muhammad Anees.N
to abdulbasheer,vanimal, QVPF

Feb 28 (2 days ago)
aneesvlm@gmail.com

പേരിനു വാലായി അല്ലെങ്കില്‍ ഒരു അലങ്കാരമായി വാണിമേല്‍ എന്നും വെച്ച് മലപ്പുറത്ത്‌ ചടഞ്ഞു കൂടുന്ന മൊയിദു വാ... ലേ...... എഴുതാം നിങ്ങള്കെന്തും, അത് നിങ്ങളുടെ സ്വാതന്ത്ര്യം. പക്ഷെ , ഒരു അപകടത്തില്‍ പെട്ട് അഞ്ചു മുസ്ലിം സഹോദരങ്ങള്‍ മരിച്ചു വീണപ്പോള്‍ അവരെ തന്നെ ഭ്രാന്തന്മാര്‍ ആക്കി വേണമായിരുന്നോ താങ്കളുടെ വൃത്തികെട്ട തൂലിക ചലിപ്പിക്കള്‍ .? നിങ്ങള്‍ പറഞ്ഞത് പോലെ ഇവര്‍ മരിച്ചു വീണത്‌ മറ്റു ചിലരുടെ ജീവന്‍ രക്ഷപ്പെടാന്‍ കാരണം ആയിരിക്കുന്നു എങ്കില്‍ , അവരെ പോലുള്ള ചുണക്കുട്ടന്മാര്‍ ( ധൈര്യശാലികള്‍ ) നമ്മളില്‍ പെട്ട എത്ര ആളുകള്‍ക് സംരക്ഷണം കൊടുക്കുന്നു എന്ന് നിങ്ങള്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അതിനി കാണാന്‍ കഴിയുകയുമില്ല .
അഞ്ചു സഹോദരങ്ങളുടെ മയ്യത്തിനു, വഴിയരികില്‍ കിടക്കുന്ന നായയുടെ ശവത്തിനു കൊടുക്കുന്ന ബഹുമാനം പോലും കൊടുക്കാത്ത മൊയിദു വാ........ലേ.., അറക്കുന്നു ഞങ്ങള്ക് നിങ്ങളുടെ പേരിന്റെ കൂടെ വാണിമേല്‍ എന്ന് ചേര്‍ക്കാന്‍..
നന്ദി. ഇത്തരം മൊയിദുമാരില്‍ നിന്നും മോഡി യിലേക്കുള്ള ദൂരം വളരെ അധികം ഒന്നും ഇല്ലാ എന്ന് മനസ്സിലാക്കി തന്നതിന്.

Anonymous said...

Abdul Hameed KP
to Muhammad, abdulbasheer,vanimal, QVPF

Feb 28 (2 days ago)

മരിച്ചവര്‍ ആരായാലും അവരുടെ നിത്യശാന്തി ക്ക് വേണ്ടി പ്രാര്‍ത്തിക്കുക , മരിച്ചവരെ പറ്റി നല്ലത് മാത്രം ചിന്തിക്കുക , ഓര്‍മിക്കുക ,

Anonymous said...

Shihabuddin TP
to Abdul, Muhammad, abdulbasheer, vanimal, QVPF

Feb 28 (2 days ago)

ഇവിടെ സമാധാനം ഉണ്ടാകാന്‍ വല്ലതും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാന്‍ ,കുഞ്ഞമാത്കയെ പോലെയുള്ളവര്‍ തയ്യാറാവണം ..അല്ലാതെ മരിച്ചവരെ തെറ്റ് പറയലല്ല മാന്യത........!!! ദയവായി ഇത് ചര്‍ച്ചയില്‍ നിന്നും ഒഴിവാകാന്‍ നോകുക................നമുക്ക് അവര്ക് പ്രാര്‍ത്ഥിക്കാം.

Anonymous said...

Ansar Narontavida
to Ali, vanimal,

Feb 28 (2 days ago)

Dear Ali & All..........Asslmkm!

പ്രാര്‍ഥിക്കാം നമുക്കേവര്‍ക്കും..!

അലി... ദയവു ചെയ്തു ഒട്ടും വിവരമില്ലാത്ത പോലെ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തരുത്..! മുസ്ലിം ലീഗ് അവരെ പരസ്യമായി തളളി പറഞ്ഞിട്ടുണ്ടെങ്കില്‍, അത് മനസ്സിലാക്കാനുള്ള സാമാന്യ പുത്തിയെങ്കിലും താങ്കള്‍ക്കു കാണുമെന്നു ഞാന്‍ കരുതിപ്പോയി..! അതിനു പിന്നിലെ രാഷ്ട്രീയം മനസ്സിലാക്കാനുള്ള സാമാന്യ മര്യാദയെങ്കിലും താങ്കള്‍ കാണിക്കണമായിരുന്നു..! ആ ചര്‍ച്ച പിന്നെയാവാം..!

പ്രിയരേ....
മരണത്തോട് മല്ലിട്ട് കഴിയുന്ന മറ്റു കുറച്ചു സഹോദരന്മാര്‍ കൂടെ ആസ്പത്രിയില്‍ ഉള്ള കാര്യം നിങ്ങള്‍ക്കും അറിയാമല്ലോ... പ്രാര്‍തിക്കണം... അവര്‍ക്ക് വേണ്ടി.... ആത്മാര്‍ഥമായി..! ഏതൊക്കെ മൊയിദുമാര്‍ എന്തൊക്കെപ്പറഞ്ഞാലും.., അവര്‍ മൊത്തം വികാരത്തിന്റെ അടിമകള്‍ മാത്രമാണെന്ന് ആരൊക്കെ പ്രഖ്യാപിച്ചാലും... അവര്‍ അനുഭവിക്കുന്നതിന്റെ രണ്ടേ രണ്ടു കാരണങ്ങള്‍, ഒന്ന് മുസ്ലിമായി പിറന്നു എന്നതും, നമ്മുടെ നാട്ടില്‍ ആണ്‍ കുട്ടികളായി പിറന്നു എന്നതും മാത്രമാണ്..! അവര്‍ക്ക് നല്ലത് മാത്രം വരണേ എന്നു പ്രാര്‍ഥിക്കുക..! അത് മരണമായാലും... തുടര്‍ന്നുള്ള ജീവിതമായാലും... നല്ലത് മാത്രം സംഭവിക്കട്ടെ...!

സസ്നേഹം...

അന്‍സാര്‍

Anonymous said...

AppakNafi
to Vanimal

Feb 28 (2 days ago)

അസ്സല്മു അലൈക്കും
പരസ്പരം അക്രമം നടക്കുന്ന ഒരുസ്ഥലത്ത് നിര്മാണത്തിനിടയില്‍ ബോംബു
പൊട്ടി 5 പേര്‍ മരിച്ചു എന്ന് കേള്‍ക്കുമ്പോള്‍ അവരെന്തിനു ബോംബു
നിര്മിക്കുന്നുവെന്നോ അല്ലങ്കില്‍ നിര്‍മാണത്തിനെ ന്യായികരിക്കാനുള്ള
കാരണമുണ്ടോ എന്നെന്നും അതിനെ അപലപിക്കുന്നവരോ അല്ലങ്കില്‍ ആ സംഭവത്തെ
വാര്‍ത്തയാക്കുന്നവരോ അന്വഷിക്കാരില്ല. അവിടെ ബോംബ്‌ പൊട്ടിയത്
നിര്‍മാണത്തിനിടയിലാണ്, നിര്‍മ്മിച്ചുകൊണ്ടിരുന്നത് മറ്റൊരു കൂട്ടരേ
അക്രമിക്കാനാണ്, ഇതാണ് ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഏതൊരു മനുഷ്യന്റെയും
മനസിലേക്ക് ആദ്യം എത്തുന്നത്. അപ്പോള്‍ നിര്‍മിക്കുന്നവര്‍ ക്രൂരതയുടെ
പര്യായമുള്ളവരാണ്. അവരെ തുറന്നങ്ങ് ന്യായികരിക്കാന്‍ പെട്ടന്നാര്‍ക്കും
കയ്യില്ല. മുസ്ലിം ലീഗിന്റെ കൈഒഴിയ്യലിന്റെയും, മൊയ്തു വാണിമേലിന്റെ
പ്രതികരണത്തിന്റെയും, അലിയുടെ അഭിപ്രായതിന്റെയും പിന്നാമ്പുറങ്ങള്‍
അന്വഷിച്ചാല്‍ കണ്ടെത്തുക ഈയ്യൊരു കാരണം തന്നെ; പെട്ടന്നങ്ങ്
ന്യായികരിക്കാന്‍ പറ്റാത്തത്. അതുകൊണ്ട് തന്നെ ഇവിടെ ഈ ഗ്രൂപ്പില്‍
അവര്‍ക്കുനേരെ വിരല്‍ ചൂണ്ടുന്നതും, അവരെ പിചിചീന്തുന്നതും
ന്യായികരിക്കാന്‍ വകയില്ല എന്നതാണ് എന്റെ അഭിപ്രായം. ആ പ്രദേശത്തെ
പ്രശ്നങ്ങളെ നേരിടുന്നതില്‍ പോലിസുക്കാര്‍ക്കും അതുപോലെ നമ്മുടെ
രാഷ്ട്രിയ, സാംസ്കാരിക, സാമൂഹിക സംഗടനകള്‍ക്കും വീഴ്ച പറ്റി എന്നുള്ള
നഗ്ന സത്യമാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്. രാഷ്ട്രിയ ലാഭത്തിനു
വേണ്ടി ഏതൊരു ചെറിയ പ്രശ്നങ്ങളെയും ഊതിവീര്‍പ്പിക്കുകയോ അല്ലങ്കില്‍
അക്രമികളെ സംരക്ഷിക്കുകയോ ചെയ്യുമ്പോഴുള്ള അനന്തര ഫലം
അവരോര്‍ക്കുന്നില്ല. വിള്ളലുകള്‍ വീണ സമൂഹത്തില്‍ വീണ്ടും അതിന്റെ ആഴം
കൂട്ടുകയാണ് ഈയ്യൊരു സ്ഫോടനവും ചെയ്തിരിക്കുന്നത്. ഈ സ്ഫോടനത്തെ
രാഷ്ട്രിയ, വര്‍ഗീയ വല്‍ക്കരിക്കാന്‍ സംഗടനകളുടെ നീണ്ട
നിരതന്നെക്കാനുമിപ്പോള്‍. ലാഭം കൊയ്യാന്‍ മുന്നോട്ടുവരുന്നവരും
നഷ്ട്ടത്തെ ഓര്‍ത്തു പിന്നോട്ടുപോവുന്നവരെയും ആ നിരയില്‍ കാണാം. സ്വയമോ
അല്ലങ്കില്‍ സമുദായത്തിന്റെയോ രക്ഷയ്ക്കുവേണ്ടി ഈ ചെറുപ്പക്കാരുടെ
നഷ്ട്ടം നമ്മുടെ പ്രദേശത്തിലെ സമൂഹത്തിനിടയില്‍ വരുന്ന വിള്ളലിന്റെ ആഴം
കൂട്ടാന്‍ അനുവതിക്കരുത്. ഒരുമയ്ക്ക് വേണ്ടിയുള്ള ഒരുകൂട്ടാഴ്മയ്ക്ക്
സമയം അതിക്രമിച്ചിരിക്കുന്നു. പ്രദേശത്തെ മനുഷ്യ സമൂഹം ഉണര്‍ന്നു
അങ്ങനെയുള്ളൊരു കൂട്ടഴ്മ ഉണ്ടാക്കട്ടെ എന്ന് നമ്മള്‍ക്കുണര്‍ത്താം.. ആ
ചെറുപ്പക്കാരുടെ നഷ്ട്ടം സമൂഹത്തിനും, പ്രദേശത്തിനും ചിലപ്പോള്‍ ഏതാനും
മാസങ്ങളോ അല്ലങ്കില്‍ വര്‍ഷങ്ങളോ ആയിരിക്കാം. പല കുടുംബത്തിന്റെയും
അത്താണിയും, സ്ത്രീകളുടെ ഭര്‍ത്താകന്മാരും കുട്ടികലുണ്ടങ്കില്‍ അവരുടെ
ഉപ്പമാരുമാണ് നഷ്ട്ടമായിരിക്കുന്നത്. ആ നഷ്ട്ടം നികത്താന്‍ നമ്മുടെ
വിലാപത്തിന് സാധ്യമല്ല. നമ്മുടെ ഇപ്പോഴത്തെ ഈ വേദനയില്‍ നമ്മള്‍ക്ക്
നല്‍കാനാവുന്നത് നാമ്മോട് വിട പറഞ്ഞ ആ സഹോദരന്‍ മാര്‍ക്കുവേണ്ടിയും
അവരുടെ കുടുംബത്തിനുവേണ്ടിയും പ്രാര്‍ത്തിക്കുക എന്നതാണ്. ആ പ്രാര്‍ത്ഥന
നമ്മള്‍ക്ക് നടത്താം. സര്‍വ ശക്തന്‍ അവരെയും നമ്മളെയും തുണക്കട്ടെ.
അവരുടെ കവറിടം വിശാലമാക്കുകയും, അവരെയും നമ്മെയും അല്ലാഹു അവന്‍റെ
സ്വര്‍ഗം തന്നു അനുഗ്രഹിക്കുകയും ചെയ്യട്ടെ എന്ന് പ്രാര്‍ത്തിച്ചുകൊണ്ട്‌
നിര്‍ത്തുന്നു.

മൊയ്തു തൈക്കണ്ടി
ദുബായ്

Rahim's said...

പ്രിയപ്പെട്ടവരേ...
നാദാപുരത്തെ ആദ്യത്തെ പ്രശ്നം (2000 ഇന് ശേഷം )നടന്ന സംഭവത്തിലെ ഒരു പ്രധാന കാര്യമായിരുന്നു ശിഹാബ് തങ്ങളെ സ്വീകരിക്കാന്‍ പോയപ്പോള്‍ ഉണ്ടായ പ്രശ്നം.അന്ന് എടചെരിയില്‍ വെച്ച് ഏറു കിട്ടിയ വണ്ടിയിലെ ഒരു അനഗമായിരുന്നു ഞാനും.അന്ന് എറിഞ്ഞത് ഏകദേശം നൂറോളം പേരുള്ള സംഘം ആയിരുന്നു.എന്നാല്‍ ആയിരതിനടുതോളം വാഹനത്തിലുണ്ടായിരുന്ന ഭൂരി ഭാഗവും അന്ന് തിരിച്ചടിക്കാന്‍ ഭയപ്പെട്ടു.എന്തിനേറെ അതിനു വേണ്ടി തയാരായവരെ പിന്തിരിപ്പിച്ചു.അന്ന് അവിടെ വെച്ച് തന്നെ മറുപടി കൊടിതിരുന്നെങ്കില്‍ പിനീടവര്‍ക്ക് കൊളം തോണ്ടാന്‍ ആവില്ലായിരുന്നു.അന്ന് മനസ്സിലാക്കിയതാണ്, മുസ്ലിമായി ജനിച്ചു വീഴുന്നവന്റെ പേടി.
അന്ന് ഞാന്‍ അടക്കമുല്ലവാന്‍ ഒന്ന് ശ്രമിച്ചെങ്കില്‍, ഇന്ന് ഇരുനൂറോളം അംഗങ്ങളുള്ള നമ്മുടെ ഗ്രൂപിലുള്ളവര്‍ക്ക്, മോഇടു പറഞ്ഞത് തെറ്റാണു എന്ന് പറയാനുള്ള തന്റേടം എങ്കിലും ഉണ്ടാവുമായിരുന്നു.
ആ ധീരന്മാര്‍ മരിച്ചു വീണത്‌ പോലെ , സമുദായത്തിന് വേണ്ടി, നമ്മുടെ മാനത്തിന് വേണ്ടി മറിച്ചു വീഴാനൊന്നും നമുക്കവില്ലെങ്കിലും, അവരുടെ രോമാതിനുള്ള ധൈര്യമെങ്കിലും നാം കാണിച്ചെങ്കില്‍..
ആ ധീരനമാരെ പോലെ പടക്കളത്തില്‍ പോരുതാനോന്നും തന്റേടം നമുക്കില്ലെങ്കിലും, മരിച്ചവരെ, നിങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി മരിച്ചവര്‍ ആണ് എന്ന് പറയാനുള്ള ധീരതയെങ്കിലും നമ്മില്‍ പെട്ട എല്ലാവരും കാണിച്ചെങ്കില്‍..
ആ ധീരന്മാരേ പോലെ മറ്റുള്ളവര്‍ക്ക് വേണ്ടി , സ്വന്തം മാതാപിതാക്കളുടെ കണ്ണ് നീര്‍ വീനിട്ടെങ്കിലും , സ്വന്തം സഹോദരനഗളുടെ സഹോദരിയുടെ ഭാര്യയുടെ സങ്ങടം കാണാതെ, നമ്മുടെ ഒക്കെ മാതാപിതാക്കളുടെ , സഹോദരങ്ങളുടെ, സഹോദരിയുടെ ഭാര്യയുടെ മക്കളുടെ , പേടിയില്ലാതെ ജീവിക്കാനുള്ള അവകാശത്തിനായി പോരുതിയവര്‍ക്കായി ഒന്ന് പ്രതികരിചെങ്കില്‍ ..
കല്യാണം കഴിഞ്ഞു ഒരായ്ച്ചയും ഒന്നര മാസവും കഴിഞ്ഞ രണ്ടു സഹോദരങ്ങളുണ്ട് അതില്‍, മറ്റുള്ളവര്‍ നമ്മില്‍ പെട്ട പലരുടെയും മക്കളെക്കാള്‍ പ്രായം കുറഞ്ഞവര്‍, എല്ലാ ദിവസവും ഭാര്യക്ക്‌ സുഖമാണോ, അവള്‍ കഴിച്ച ഭക്ഷണം എന്ത്, മക്കള്‍ പഠിക്കുന്നുണ്ടോ, അവനു കൊടുക്കേണ്ട ബൈക്ക് ഏത് എന്നൊക്കെ വിളിച്ചു ചോദിക്കുന്ന നമുക്ക്, ഈ ഭാര്യമാരുടെ, മക്കളുടെ, മാതാപിതാക്കളുടെ, സഹോദരങ്ങളുടെ കണ്ണ് നീരിന്റെ വില അറിഞ്ഞെങ്കില്‍..
ക്ഷമിക്കണം.ഷണ്ഡത്വ വല്ക്കരിക്കപ്പെടുന്ന നമ്മുടെ സമൂഹത്തെ ഓര്‍ത്തു കരയാനേ നമുക്ക് കഴിയൂ..അല്ലെങ്കില്‍ മാഷന്മാരുടെ കുറ്റം നോക്കാന്‍ എഴുതിയ ലേഖനത്തിന് നൂറോളം പ്രതികരണങ്ങള്‍ എഴിതിയ നിങ്ങള്ക്ക് , ഈ ഒരു കാര്യത്തില്‍ പ്രതികരിക്കാതിരിക്കാന്‍ എങ്ങിനെ കഴിയുന്നു.
സഹോദരങ്ങളെ..
നമ്മുടെ ഗ്രൂപ്പ്‌ പല നല്ല പ്രവര്‍ത്തനത്തിനും മുന്നിട്ടിരങ്ങിയിട്ടുണ്ട്..
അറിയാം..
അവരുടെ ജീവന് അകരം നല്‍കാന്‍ നമ്മില്‍ ഒന്നും ഇല്ല എന്ന്,
അവരുടെ കുടുംബത്തിനു പകരം നല്‍കാന്‍ നമുക്കാവില്ല എന്ന്..
എങ്കിലും..
എന്തിനും ഏതിനും പിരിവും കൊണ്ട് നാം ഇറങ്ങാറുണ്ട്‌..
ആയിക്കോടെ, നമുക്കൊരു കൈ കോര്‍ക്കല്‍..
നമുക്ക് വേണ്ടി മരണപ്പെട്ട കുടുംബത്തോട്,
നിങ്ങള്ക്ക് ഇനി ഞങ്ങളുടെ എന്ന് പറയാന്‍..
അവരുടെ മകന്, ഭാര്യക്ക്‌ സഹോദരന് പകരം വെക്കാന്‍ ആവില്ലെങ്കിലും, നമ്മളുടെ കടപ്പാട് അറിയിക്കാന്‍...
നമല്ലാല്‍ ഇന്ന് കഴിയുന്നത്‌, അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയും,പറ്റുമെങ്കില്‍ അവരെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് ഒരു ധന സഹായവും ആണ്..
കഴിയുമോ ആര്‍ക്കെങ്കിലും ഒന്ന് മുന്നിട്ടിറങ്ങാന്‍..
എന്റെ എല്ലാ വിധ പിന്തുണയും.
അങ്ങിനെ എങ്കിലും തെളിയട്ടെ, വനിമെളിലെ ആണ്‍കുട്ടികള്‍ എന്നാല്‍ മോഇടുവിനെ പോലെ വാലില്‍ മാത്രം വാണിമേല്‍ ഉള്ളവനല്ല..
അവനു സമുദായം എന്ന് പറഞ്ഞാല്‍ ഭ്രാന്തുള്ള വനിമെല്കാരന്‍ ആണ് എന്ന്..

ഞങ്ങള്‍ക്ക് വേണ്ടി മരണത്തെ പുല്‍കിയ ധീരന്മാരേ..
അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ..
നിങ്ങളുടെ ഈ മരണം, അത് അല്ലാഹുവിന്റെ അടുക്കല്‍ സ്വീകരിക്കപ്പെടട്ടെ..
നിങ്ങളുടെ കുടുംബത്തിനു അള്ളാഹു സമാധാനം നല്‍കട്ടെ..

Rahim's said...

സാദിഖ..
തെറ്റ് ചൂണ്ടി കാണിച്ചതില്‍ നന്ദി.
ദയവു ചെയ്തു ഈ വിഷയം നമുക്ക് വേറെ സംസാരിക്കാം..
പിന്നെ വാക്കിലുള്ള മിതത്വം..
ഇയാളെ പോലുല്ലവരോട് , അങ്ങിനെ മിതത്വമായി സംസാരിക്കാന്‍ , ഞാന്‍ നാദാപുരത്ത് ജനിച്ച, വാലില്‍ വാണിമേല്‍ ഇല്ലെങ്കിലും വനിമെളില്‍ ജനിച്ച ആണ്‍കുട്ടി ആവാതിരിക്കണം..
ഒന്നാമത്തെ ചോദ്യം..തലവാചകം മാറ്റുന്നു.
കുഞ്ഞമ്മട്കയോട് ക്ഷമ..
രണ്ടാമതെത്..നടാപുരത്തിന്റെ മണ്ണില്‍ ആണെങ്കില്‍, അവര്‍ ചെയ്തത് സമുദായത്തിന് വേണ്ടി ആണെങ്കില്‍ അതെ..
മൂന്നു...അനുഭവം ഗുരു, (കണ്ടറിഞ്ഞത്‌, കേട്ടറിഞ്ഞത്)..

അലിക..
നിങ്ങള്ക്ക് മറുപടി പറയുന്നില്ല.

കൂടെ രണ്ടു വാര്‍ത്തയും കൊടുക്കുന്നു..
ഇനി പറയൂ
ഈ മോഇടുവിനെ എന്ത് ചെയ്യണം..

നാദാപുരം നരിക്കാട്ടേരിക്കടുത്ത് ഇന്നലെ ബോംബ് പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ച സ്ഥലത്തിനുത്ത് നിന്ന് 9 ലക്ഷം രൂപയുടെ ചെക്കും നോട്ട്കെട്ടുകളും ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തതായി ചാനല്‍ റിപ്പോര്‍ട്ട്.
എന്നാല്‍ ചെക്കിന്റെ കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല

തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇത് ആരുടെയെങ്കിലും ആസൂത്രിത നീക്കമാണോ?
നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ഇങ്ങിനെ ഒരു ആശങ്കക്ക് കൂടി വഴിതുറക്കുന്നുണ്ട്.

ഇത് ആ ചാനെല്‍ തന്നെ നിഷേധിച്ചു..
പോലീസും നിഷേധിച്ചു.
ചെക്ക് കിട്ടി എന്നുള്ളത് തന്നെ ശരിയാണോ എന്നറിയില്ല.നോട്ടു കെട്ടുകള്‍ എന്നുള്ളത് വന്‍ കളവു, രണ്ടായിരത്തോളം രൂപ കിട്ടി.
പത്തോളം വരുന്ന ആണ്‍കുട്ടികള്‍ ഒരുമിച്ചു കൂടുന്ന സ്ഥലത്ത് നിന്ന് , ഗള്‍ഫില്‍ ജോലി ചെയ്യുന്നവന്‍ ഉള്ള സ്ഥലത്ത് നിന്ന് രണ്ടായിരം രൂപയും ഒരു ചെക്കും മൊബൈല്‍ ഫോണും കിട്ടുന്നതിലെ മോഇദൂവിയന്‍ പ്രശ്നം എന്താണാവോ..?
ഇത് ചാനെല്‍ നിഷേധിച്ചപ്പോള്‍ പോലീസ് നിഷേധിച്ചിട്ടും മൊഇദുവിനു നിഷേധിക്കാന്‍ പറ്റുന്നില്ല.
പറ്റുമെങ്കില്‍ ആരെങ്കിലും അയാളുടെ സൈറ്റില്‍ പോയോ, മെയില്‍ അയച്ചോ നല്ല ബുദ്ധി പറഞ്ഞു കൊടുക്കൂ..
അയാളുടെ വാര്‍ത്ത നോക്കൂ..
ആ ചെക്കിന് എന്തിന് സംഭവിക്കും?

ചന്ദനതൈലം വെറും വെള്ളവും വിഷമദ്യം ശുദ്ധകള്ളുമാക്കി മാറ്റുന്നവര്‍ക്ക് നാളെ ലക്ഷങ്ങളുടെ ചെക്ക് ബ്ളാങ്ക് ചെക്കുമാക്കാം.
ഇന്നലെ ഇന്ത്യാവിഷനാണ്, ബോംബ് സ്ഫോടനം നടന്ന നരിക്കാട്ടേരിയില്‍, വെച്ച് 9 ലക്ഷം രൂപയുടെ ചെക്ക് കിട്ടിയതായി റിപ്പോര്‍ട്ട് ചെയ്തത്. എസ്.ഐ ഒരു പ്രാദേശിക പത്രലേഖകനോട് പറഞ്ഞ വിവരമാണത്രെ വാര്‍ത്തക്ക് അടിസ്ഥാനം. എന്നാല്‍ കുറച്ചുകഴിഞ്ഞതോടെ പൊലീസിന്റെ സ്വരം മാറി. സി.ഐ വാര്‍ത്താ ലേഖകരോട് പറഞ്ഞത് ചെക്ക് കിട്ടിയിട്ടില്ല എന്നായിരുന്നു. ഇക്കാര്യത്തില്‍ ഒരുറപ്പ് വരുത്താന്‍ വാര്‍ത്താ ലേഖകര്‍ എസ്.ഐയെ അന്വേഷിച്ചപ്പോള്‍ അദ്ദേഹം സ്പോട്ടില്‍ നിന്ന് മാറിയിരുന്നു. പിന്നീട് ഉച്ചയ്ക്കുശേഷം ലേഖകര്‍ ഐ.ജിയോട് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ചെക്ക് കിട്ടിയ വിവരം സ്ഥിരീകരിച്ചു. പക്ഷെ ചെക്കിലെ തുകയെ കുറിച്ച് ഒന്നും പറയാന്‍ അദ്ദേഹവും തയാറായില്ല. പിന്നെ എന്തുകൊണ്ടാണ് സി.ഐ അത് നിഷേധിച്ചു കൊണ്ടിരുന്നത് എന്നത് അജ്ഞാതം. സിഐക്കറിയാത്ത കാര്യം ഐ.ജി യെങ്ങിനെ പറഞ്ഞു എന്നതും അജ്ഞാതം. സഥലത്തുണ്ടായിരുന്ന പൊലീസുകാരില്‍ നിന്നറിഞ്ഞ കാര്യം ചെക്ക് മുക്കാന്‍ എന്തോ ശ്രമം നടക്കുന്നുണ്ട് എന്നാണ്. എവിടെയോ എന്തോ കുഴപ്പമുണ്ട്. നാളെ ആ ചെക്ക് വെറും ബ്ലാങ്ക് ചെക്കായിരുന്നു എന്ന് ഔദ്യോഗിക വിശദീകരണമുണ്ടായാലും അത്ഭുതപ്പെടാനില്ല. ചെക്ക് തന്നെ കാണാതാവാനും സാധ്യതയുണ്ട്.

ഇനി മറ്റൊരു വാര്‍ത്തക്ക് ഒരാള്‍ പ്രതികരിച്ചത് കാണൂ..

പോലീസ് സ്റെഷനിലും ബോംബുണ്ടാക്കുമെന്നു പറയുന്ന അഭ്യന്തരനും, ബോംബു നിര്‍മാണം കുടില്‍ വ്യവസയമാക്കിയ കമ്മുനിസ്റ്റ്‌ അനുയായികളും, അക്രമം അഴിച്ചു വിട്ടു അഴിഞ്ഞാടുന്ന സഖക്കലുമാണ് നടപുരതെയും കണ്നുരിലെയും ഇന്നത്തെ അവസ്ഥക്ക് കാരണം... വെറുതെ ഇരിക്കുന്നവരെ ആയുധമെടുപ്പിക്കുന്നത് സഖാക്കള്‍ തന്നെ.. അള മുട്ടിയാല്‍ ചേരയും കടിക്കും .... ഇപ്പോഴത്തെ ഈ സംഘര്‍ഷവും ബോംബേറും തുടങ്ങിയതും സഖ്‌അക്കള്‍ തന്നെ.. ആ വാര്‍ത്തകള്‍ മാധ്യമം മുക്കിയതാണ്.. അത് ചൂണ്ടിക്കാണിച്ച കമന്റുകള്‍ എല്ലാം മോടരെടര്‍ സെന്‍സര്‍ ചെയ്തു... ലിബിയയിലെ ഗദ്ടഫിയുടെ മനോഗുണമാണ് മാധ്യമം മോടരെടര്‍ക്ക്...
ചെന്നാടന്‍ സഹിബെ.....
നിങ്ങളുടെ ആശയത്തോടുള്ള വിരോധമല്ല, എങ്കിലും ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഒരു അപേക്ഷ..
ഇത്രത്തോളം മാറി ചിന്തിക്കാന്‍, അല്ലെങ്കില്‍ നാദാപുരത്തെ മുസ്ലിമും മര്കിസ്തും അറിയാവുന്ന നിങ്ങള്‍ക്കെങ്കിലും ഇവരെ ഈ വിഷയത്തില്‍ ഒന്ന് പറഞ്ഞു മനസ്സിലാക്കാമോ..പറയാന്‍ കാരണം, മറ്റൊന്ന് കൂടി ആണ്.
ഇന്നത്തെ പത്രത്തിന്റെ തല വാചകം..
ബോംബു നിര്‍മ്മാണ കേന്ദ്രത്തിലെ സ്ഫോടനം എന്നത്..
എത്രത്തോളം തെറ്റിധാരണ ഉണ്ടാക്കുന്ന തല വാചകം ആണത് !!!!
പുറമെയുള്ളവര്‍ കരുതുക, നാദാപുരത്ത് മുസ്ലിംകള്‍ക്ക് ബോംബു നിര്‍മ്മിക്കാന്‍ പ്രത്യേക കേന്ദ്രം ഉണ്ട് എന്നല്ലേ..അത് ഞാന്‍ വെറുതെ പറഞ്ഞതല്ല..എന്റെ ഒരു അമുസ്ലിം സുഹുര്‍ത്ത് എന്നോട് ഇന്ന് ചാട്ടിങ്ങിന്നിടയില്‍ ചോദിച്ചതാണ്..

Anonymous said...

Kunhabdulla NK
to aneesvlm,vanimal-, vanimel

Mar 1 (1 day ago)

nkkabdulla@hotmail.com


പ്രിയ സഹോദരങ്ങളെ ,
നിങ്ങളെ പോലെ തന്നെ വേദനയും ദുക്കവും, സര്‍വോപരി പ്രാര്‍ത്ഥനയോടെ ചിലത് ഞാനും എഴുതുകയാണ്. അള്ളാഹു നമ്മളില്‍ നിന്ന് വിട്ടു പിരിഞ്ഞവര്‍ക്ക് സ്വര്‍ഗം പ്രദാനം ചെയ്യട്ടെ. ആmeen‍. അവരവരുടെ കുടുംബങ്ങല്കും നമ്മുടെ സഹോദര്ങ്ങല്കും ഇതെല്ലാം സഹിക്കാനുള്ള മനസ്സും തരട്ടെ. ഇത്തരം സംഭവങ്ങള്‍ക് പിന്നില്‍ നാം കാണാതെ പോകുന്ന എന്തോ വലിയ വിപത്തുകള്‍ നമ്മില്‍ നിന്ന് എടുത്തു പോയിട്ടുണ്ടാകുമെന്ന് എന്നെ പോലെ നിങ്ങളും മനസ്സിലക്കുന്നുടകും. വര്‍ഷങ്ങള്‍ക് മുമ്പ് പ്രതിരോതത്തിന്റെ തീവ്രതയില്‍ മാരാ ട്ട് സംഭവിച്ചതില്‍ കൂടുതല്‍ നമ്മുടെ നാട്ടിലും സംഭവിച്ചു പോകുന്നതില്‍ നിന്ന് സംഭവത്തിന്റെ ഗതി മാറ്റി പോയതാണോ എന്ന് പോലും തോന്നി പോകുന്നു. അള്ളാഹു എല്ലാം അറിയുന്നവന്‍.
അഥവാ മറിച്ചാണ് സംബ വിചെതെങ്കില്‍ തലേ ദിവസം നടത്തിയ നര നയാട്ടുകള്‍ എല്ലാം മറന്നു ലോകം മുഴുവനും ഈ സമുദായത്തെ നര ബോജികളായി കാണാനും ശ്രമിക്കുമായിരുന്നു (ഇതിന്റെ അര്‍ഥം നമ്മുടെ സഹോദരങ്ങള്‍ ഈ പ്രകാരം അവിടെ മരിക്കണമേന്നല്ല-)ഏതായാലും നമ്മുടെ സഹോദരങ്ങള്‍ അവരവരുടെ ലൌകിക സുകതിന്നല്ല അവിടെ പോയത് എന്നത് സത്യമാണ്. നിങ്ങള്‍ അവരെ കുറിച്ച് നല്ലത് മാത്രമേ കരുതാവൂ പത്രങ്ങളും ലെകകന്മാരും പലപോയും പറയുന്നത് സത്യമോ നമുക്ക് ഇഷ്ടപെടുന്നതോ ആയിരിക്കണമെന്നില്ല എന്നാല്‍ ഒരു വിശ്വാസിയെ സംബന്തിചെടുതോളം ഇതല്ലാം മനസ്സിലാക്കാനും സഹിക്കാനും ക്ഷമ ഉണ്ടാകണം. അള്ളാഹു നമുക്ക് നല്ലത് പ്രതാനം ചെയ്യട്ടെ,
പരസ്പരം കുറ്റങ്ങളും കുറവുകളും കാണുമെങ്കിലും അത് തിരുത്താന്‍ നാം ശ്രമി കുമ്പോള്‍ മാത്രമേ നാം വിജയിക്കുകയുള്ളൂ എന്നാ സത്യം മറക്കാതിരിക്കുക

എന്ന് സ്നേഹത്തോടെ
എന്‍ കെ

shersha kamal said...

വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ് ഇത്.
എന്നിട്ടും കുറെ ആളുകള്‍ ഈ ശവം തീനി സി പി എമ്മിന്റെ വാലാട്ടിപ്പട്ടികള്‍ ആയി നടക്കുന്നു ..
ഇത് കേരളത്തില്‍ ആണല്ലോ നടക്കുന്നത് എന്നോര്‍ത്ത് ആണ് ലജ്ജിക്കേണ്ടത്

വഴിപോക്കന്‍ | YK said...

വര്‍ഷങ്ങളായി നാദാപുരത്ത് മാര്‍ക്കിസ്ടുകാരും ലീഗുകാരും ബോംബ്‌ ഉണ്ടാക്കുന്നു എന്നത് യാതാര്‍ത്ഥ്യം മാത്രം. ആരാണ് ഇതിനു കാരണക്കാര്‍ എന്ന് ചോദിച്ചാല്‍ നമ്മുടെ നാട്ടുകാര്‍ തന്നെ, ലീഗുകാരനായാലും കമ്മ്യൂനിസ്ടുകാരനായാലും. നാദാപുരം നന്നാക്കാന്‍ നമുക്കെ പറ്റൂ...നാടാപുരതുകാര്‍ക്ക് മാത്രം.
പിണറായിയോ പാണക്കാട് തങ്ങളോ വിചാരിച്ചാല്‍ അതു നടപ്പില്ല.
കാരണം അക്രമ വാസന എല്ലാവരിലുമുണ്ട്, സിപിഎം കാരന്‍ ലീഗുകാരന്റെ വീടിനുനേരെ ബോംബെറിഞ്ഞു അതിനു പ്രതികാരം ചെയ്യാന്‍ ബോംബ്‌ നിര്‍മ്മിച്ചു എന്നത് നമുക്ക് ഒരു പക്ഷെ ന്യായം എന്ന് തോന്നാം.
പക്ഷെ നാടാപുരത്തിന്റെ ഫ്രെയിം ഓഫ് രഫരന്സില്‍ നിന്നും മാറി ചിന്തിച്ചാല്‍ രണ്ടുപേരും കുറ്റക്കാര്‍....
സ്വ രക്ഷക്കായാലും അയല്‍ക്കാരന്റെ രക്ഷക്കായാലും ബോംബ്‌ നിര്‍മ്മിക്കുന്നവര്‍ "ഭീകരന്മാര്‍ തന്നെ"
ഇരുളിന്റെ മറവില്‍ ഒളിച്ചിരുന്ന് ബോംബ്‌ ഉണ്ടാക്കലല്ല ധീരത
അതു നാം അന്ഗീകരിക്കാതിടത്തോളം കാലം ഒരു നാടും നന്നാവില്ല.

Rahim's said...

@ വഴിപോക്കന്‍..
എനിക്ക് ആളെ ഏകദേശം മനസ്സിലായി.
അതവിടെ നില്കട്ടെ..
നിങ്ങളും ഈ നാദാപുരത്ത് തന്നെ ആണ് എന്നാണു എന്റെ അറിവ്..
ആ അറിവില്‍ ചോദിക്കട്ടെ, ഇവിടെ പ്രശനം ലീഗും കമ്മ്യൂണിസ്റ്റും തമ്മില്‍ ആണോ?
എങ്കില്‍ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട പാതി മൂന്നു വീടുകളില്‍ രണ്ടെണ്ണം കൊണ്ഗ്രീസ്സുകാരന്റെതായിരുന്നു..എന്ത് കൊണ്ട്..?
കഴിഞ്ഞ തവണത്തെ പ്രശനത്തില്‍ ആക്രമിക്കപ്പെട്ട വീടുകളില്‍ ജനത ദള്ളുകരന്റെതും ഉണ്ടായിരുന്നു .എന്ത് കൊണ്ട്..?
പാകിസ്താനില്‍ നിന്നുള്ള ഭീകരന്മാര്‍ നമ്മുടെ മുംബയില്‍ വന്നു ആക്രമണം നടത്തിയപ്പോള്‍, അവരെ ഭീകരന്മാര്‍ എന്നും , നമ്മുടെ രാജ്യത്തെ സംരക്ഷിക്കാം ഇറങ്ങിയ പട്ടാളക്കാരനും പോലീസുകാരനും അല്ലാത്തവരുമായ ഓരോരുത്തരെയും രാജ്യ സ്നേഹികള്‍ എന്നും വിളിക്കുന്നെങ്കില്‍,
എന്റെ വീടോ, എന്റെ കുടുംബത്തെയോ അക്രമിക്കുന്നവന്‍ ഭാകര്‍ണും, അതിനെ തടുക്കാന്‍ പ്രത്യാക്രമണം നടത്തുന്ന ഞാന്‍ പ്രതിരോധിക്കുന്നവനും ആവില്ലേ?
ഫലസ്തീനില്‍ സ്വന്തം വീട് സംരക്ഷിക്കാം ഇറങ്ങുന്നവരെ ഭീകരര്‍ എന്നാരും വിളിക്കരില്ലല്ലോ..
അത് പോലെ തന്നെയാണ്, അവിടെ മരിച്ച ഞങ്ങളുടെ ധീരരുടെ അവസ്ഥയും..
അങ്ങ് ഇരുട്ടറയില്‍ നിന്ന് വെളിച്ചത്തെ പട്ടി പടിക്കുന്നതിന്നിടയില്‍, വഴി പോക്കന്‍ വല്ലപ്പോഴും വെളിച്ചത് നിന്ന് സ്വന്തം ദേശത്തെ കുറിച്ചും ഒന്ന് ആലോചിക്കുക. അഭിപ്രായം പറയാം, അത് കയ്യടി നേടാനല്ല..
നമ്മുടെ നാടിന്റെ സത്യം , അത് പറയാന്‍ ആവണം എന്നാ അപേക്ഷയോടെ..
എഴുത്തില്‍ വല്ല തെറ്റും വന്നെങ്കില്‍ ക്ഷമ ചോദിച്ചു കൊണ്ട്..

വഴിപോക്കന്‍ | YK said...

>>>....അത് പോലെ തന്നെയാണ്, അവിടെ മരിച്ച ഞങ്ങളുടെ ധീരരുടെ അവസ്ഥയും..
അങ്ങ് ഇരുട്ടറയില്‍ നിന്ന് വെളിച്ചത്തെ പട്ടി പടിക്കുന്നതിന്നിടയില്‍, വഴി പോക്കന്‍ വല്ലപ്പോഴും വെളിച്ചത് നിന്ന് സ്വന്തം ദേശത്തെ കുറിച്ചും ഒന്ന് ആലോചിക്കുക. അഭിപ്രായം പറയാം, അത് കയ്യടി നേടാനല്ല..
നമ്മുടെ നാടിന്റെ സത്യം , അത് പറയാന്‍ ആവണം എന്നാ അപേക്ഷയോടെ..
എഴുത്തില്‍ വല്ല തെറ്റും വന്നെങ്കില്‍ ക്ഷമ ചോദിച്ചു കൊണ്ട്......

@റഹിം..
detailed reply ente blogilunt

താങ്കളുടെ ചൊദ്യം അപഹാസ്യമാവുന്നതു പലസ്തീനും നാദാപുരവും താരതമ്യം ചെയ്യുന്നിടത്താണു...

കയ്യടി നേടാനായിരുന്നെങ്കില്‍, നാടിന്റെ സത്യമുണ്ട്
പക്ഷെ അതു പരസ്യമായി പറയാന്‍ ബുദ്ദിമുട്ടുണ്ട് വേണമെങ്കില്‍ വിശദമായി ഫോണില്‍ പറഞു തരാം...
ലന്റ് ലൈന്‍ നംബര്‍ തന്നാല്‍ അങോട്ടു വിളിക്കാം

സസ്നേഹം
(വഴിപോക്കന്‍ )യാസര്‍

Rahim's said...

@വഴിപോക്കന്‍ എന്ന യാസര്‍
താങ്കള്‍ എന്നേക്കാള്‍ രണ്ടു വര്ഷം ജീവിച്ചു എന്ന് പറയാം.
എന്റെ ചോദ്യം ഫലസ്തീനും നടാപുരവും അപഹാസ്യമാവുന്നിടതാണ് എന്ന് പറയുന്നല്ലോ.ഞാന്‍ വെറും ഫലസ്തീനുമായി മാത്രമല്ല താരതമ്യം ചെയ്തത്..എവിടെയൊക്കെ അതി ജീവനത്തിന്റെ പ്രതിരോധമുണ്ടോ, അവിടെ ഒക്കെയുമായാണ് ഞാന്‍ അതിനെ താരതമ്യം ചെയ്തത്.നാദാപുരത്തെ പ്രശ്നങ്ങള്‍ ഒന്നുമില്ലാത്ത ഓരോടത് താമസിക്കുന്ന നിങ്ങള്ക്ക് ചിലപ്പോള്‍ അതറിയാനുള്ള അവസരം ഉണ്ടായി എന്ന് വരില്ല.എന്നാല്‍ ആ അനുഭവിച്ചവരുടെ വാക്കുകള്‍ എന്റെ ബ്ലോഗില്‍ കയറി നോക്കിയാല്‍ കാണാം..
ലീഗിന്റെ വോട്ടു കൊണ്ട് ജയിച്ചു എന്ന് കരുതി, അങ്ങിനെ ഉള്ളവര്‍ ഇന്ത്യ ഭരിക്കുന്നു എന്ന് കരുതി, കേരളത്തിലെ ഒരു മേഖലയില്‍ നടക്കുന്ന കാര്യത്തിനു അവരെ കുറ്റം പറഞ്ഞു, ഇരുട്ടതിരിക്കാന്‍ എന്തായാലും അവിടെയുള്ള ചുണക്കുട്ടികള്‍ തീരുമാനിച്ചിട്ടില്ല.ഒരിക്കല്‍ കൂടി, നാദാപുരത്ത് രണ്ടു വര്ഷം ജീവിച്ച യസരിനോട്, നാദാപുരത്തെ പ്രശനം ലീഗും സി പി എമ്മും തമ്മില്‍ അല്ല, മരിച്ചു സി പി എമ്മിലെ തീവ്ര വാദികളും, മുസ്ലിം സമുദായവും തമ്മില്‍ ആണ്.
കുറെ സമയം ഇരുട്ടത്തിരുന്നു വെളിച്ചത്തേക്ക് ഇറങ്ങി വന്നാല്‍ , ഒരു മങ്ങലുണ്ടാവും കണ്ണിനു..നിങ്ങള്ക്ക് ആ മങ്ങലാണ്..അത് തിമിരം ആയി മാറുന്നതിനു മുന്‍പ് ഒന്ന് ചികിത്സിക്കല്‍ നല്ലതാണ്.
കയ്യടി നേടാനായിരുന്നെങ്കില്‍, നാടിന്റെ യതാര്‍ത്ത ചരിത്രമുണ്ട് അതു പറയാമായിരുന്നു
പക്ഷെ അതു പരസ്യമായി പറയാന്‍ ബുദ്ദിമുട്ടുണ്ട് വേണമെങ്കില്‍ വിശദമായി ഫോണില്‍ പറഞു തരാം...
ആരെയാണ് താങ്കള്‍ ഭയക്കുന്നത്..
പറയേണ്ടത് ധൈര്യമായി പറഞ്ഞോളൂ..
സ്വന്തം മനസ്സിലുള്ളത് പറയാന്‍ ബുദ്ധിമുട്ടുന്ന നിങ്ങളോട് എനിക്ക് സഹതാപമേ ഉള്ളൂ..
അതിനു പകരം, എഴുതുന്നഹിനെ ആണ് ഞാന്‍ കയ്യടി നേടാനുള്ള എഴുത്ത് എന്ന് ഉദ്ദേശിച്ചതും..
ബൊംബ് എങ്ങനെയുണ്ടാക്കാമെന്നു മാര്‍ക്കിസ്റ്റ് പാര്‍ട്ടിക്കാരെ
കണ്ട് പടിക്കാന്‍.... ലീഗുകാര്‍ ഉണ്ടാക്കുന്നതിന്റെ പല മടങ്ങ് ഉണ്ടാക്കിയിട്ടും അവരുടെതു മിക്കപ്പോഴും സുരക്ഷിതമായ നിര്‍മ്മാണം..പരിചയവും പക്വതയുമുള്ളvaരാണുണ്ടാക്കുന്നതു ...അതുകൊണ്ട് അപകടവും കുറവ്..വെടിമരുന്നു എടുത്തവരൊക്കെ ബോംബ് നിര്‍മ്മാതാവാവുന്നത് ശരിയല്ല."
താങ്കള്‍ പറഞ്ഞത് ശരിയാണ്.അന്നവിടെ ബോംബുണ്ടാക്കിയവര്‍ പരിചയമുള്ളവര്‍ ആയിരുന്നില്ല.എന്നിട്ടും അവര്‍ അതുണ്ടാക്കാന്‍ ഇറങ്ങേണ്ടി വന്നത്, ഗതികേട് കൊണ്ടാണ് അല്ലെങ്കില്‍ അതിനെക്കാള്‍ അവര്‍ സഹിച്ചത് കൊണ്ടാണ്.അതാണ്‌ ഞാന്‍ പറഞ്ഞതിന്റെ പൊരുളും..

Rahim's said...

നാദാപുരത്ത് ഫലപ്രദ മാവുന്നതെന്തു?
ഹസ്സന്‍ ചാലില്‍, ദുബൈ
നാദാപുരത്തെ നരിക്കാട്ടേരിയിലുണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ മൃതിയടഞ്ഞ അഞ്ചുയുവാക്കളും ഒരു പ്രദേശത്തെയാകെ ദുഖത്തിലാഴ്‌ത്തിയിരിക്കുന്നു. ഈ ചെറുപ്പക്കാര്‍ നാട്ടുകാരുടെ പ്രിയപ്പെട്ടവരായിരുന്നതു കൊണ്ടു തന്നെ അവര്‍ക്കുണ്ടായ അപകടമരണം നാട്ടിനെയാകെ വല്ലാതെ വേട്ടയാടുന്നുണ്ട്‌. ഒപ്പം മുസ്ലിം ലീഗിനെതിരെ പ്രചാരണയുദ്ധം തന്നെ ആരംഭിച്ചിരിക്കുന്നൂ ശത്രുപക്ഷം. ലീഗ്‌ അക്രമ രാഷ്ട്രീയത്തിനു കൂട്ടുലില്‍ക്കുന്നതിന്റെ തെളിവായാണു സംഭവങ്ങളെ പലരും കൂട്ടിവായിക്കുന്നത്‌. ഈ നടക്കാന്‍ പാടില്ലായിരുന്ന അത്യാഹിതം ലീഗിനെതിരെ ഉപയോഗിക്കാനുള്ള ഒരായുധമാക്കി മൂര്‍ച്ച കൂട്ടി എടുക്കുന്നവര്‍ നാദാപുരത്തെ പ്രശ്‌നങ്ങളുടെ യാഥാര്‍ത്ഥ്യത്തെ തമസ്‌കരിക്കാന്‍ കൂടിയാണു പണിപ്പെടുന്നതെന്നോര്‍ക്കണം. നല്ല ധീരന്‍മാരും അഭിമാനികളും സജീവപൊതു പ്രവര്‍ത്തകരുമായിരുന്ന അപമൃത്യു വരിച്ച ചെറുപ്പക്കാരാരും നാട്ടിലെ വിധ്വംസക പ്രവര്‍ത്തകരോ പേരിനു പോലും കുഴപ്പം പിടിച്ചവരോ ആയിരുന്നില്ല. അവരെ ഇത്തരമൊരു അക്രമ മാര്‌ഡഗ്ഗത്തിലേക്കെത്തിച്ചത്‌ നാദാപുരത്തെ അവസാനിക്കാത്ത മാര്‍ക്‌സിസ്റ്റ്‌ അക്രമമാണ്‌. പോലീസ്‌ സഹായം കൂടി ഉറപ്പാക്കിയാണ്‌ പയന്തോങ്ങ്‌ എന്നു പേരുള്ള പ്രദേശത്തെ മുസ്ലിം വീടുകള്‍ക്കു നേരെ തൊട്ടുമുമ്പത്തെ രാത്രികളില്‍ വ്യാപകമായ ബോംബേറു നടന്നത്‌. സ്വത്തുനാശവും മാനഹാനിയുമുണ്ടാക്കി പ്രദേശത്തെ താമസക്കാരായ മുസ്ലിംകളെ ഭീതിപ്പെടുത്തി ചൊല്‍പ്പടിക്കു നിര്‍ത്തുക, പ്രത്യക്ഷമായും പരോക്ഷമായുമുള്ള കൊള്ളകളിലൂടെ സമ്പത്തു കയ്യടക്കുക തുടങ്ങിയവയാണ്‌ പയന്തോങ്ങിലെ സി.പി.എം അജണ്ട. ഇതിനെതിരെ പോലീസില്‍ പരാതിപ്പെട്ടവര്‍ക്കും സാക്ഷി പറഞ്ഞവര്‍ക്കും ആക്രമണം നേരിടേണ്ടിയും വന്നു. ഇങ്ങനെ ജീവനും സ്വത്തിനും അപായം നേരിട്ട ഒരു നിസ്സഹായാവസ്ഥയിലാണ്‌ ധീരരും അഭിമാനികളുമായ കുറച്ചു ചെറുപ്പക്കാര്‍ തിരിച്ചടിക്കാന്‍ ഇറങ്ങിയതും അപകടത്തില്‍ പെട്ടതും. ഈ ദുരന്തത്തെ ലീഗിനെതിരെയുള്ള കുറ്റപത്രമായി ചുരുക്കി രാഷ്ട്രീയ ആയുധമാക്കുന്ന ആരും ഫലത്തില്‍ ചെയ്യുന്നത്‌ നാദാപുരത്തെ പ്രശ്‌നത്തിന്റെ കാരണത്തെ അവഗണിക്കുകയും രോഗലക്ഷണത്തെ ചികില്‍സിക്കുകയുമാണ്‌. അടിയല്ല, തിരിച്ചടിയാണ്‌ പ്രശ്‌നം എന്നതു ലോക നീതിയായിക്കഴിഞ്ഞ നമ്മുടെ കാലത്ത്‌ സത്യത്തിനു പുറത്തു വരാന്‍ സമയം വേണ്ടിവരും. പക്ഷേ, മുസ്ലിം ലീഗ്‌ ഈ പ്രകോപനങ്ങള്‍ കൊണ്ടൊന്നും സമാധാന മാര്‍ഗ്ഗം കൈവിടാന്‍ പോകുന്നില്ല. നാദാപുരത്തെ മാര്‍ക്‌സിസ്‌റ്റു പാര്‍ട്ടിയുടെ അക്രമങ്ങള്‍ക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ലീഗ്‌ ഒന്നു വിരലനക്കിയിരുന്നെങ്കില്‍ നാദാപുരം എന്നോ ശവപ്പറമ്പായേനെ. ഇതൊന്നുമറിയാത്തവരാണ്‌ നിസ്സഹായത കൊണ്ട്‌ ഒരു പറ്റം ചെറുപ്പക്കാര്‍ ചെന്നു പെട്ട ഒരു ദുരന്തത്തെ മുസ്ലിം ലീഗിനെതിരെയുള്ള ന്യായവിധിയാക്കി മാറ്റി നാദാപുരത്തെ യഥാര്‍ത്ഥ പ്രശ്‌നത്തെ സമീപിക്കാതെ വിടുന്നത്‌. പുകയല്ല, തീയാണു നാദാപുരത്തു കെട്ടടങ്ങേണ്ടത്‌. അതിനു സി.പി.എമ്മുകാര്‍ അക്രമം നിര്‍ത്തിയേ മതിയാവൂ.
നാദാപുരത്തുകാര്‍ ഒരുപാടു പേര്‍ ഗള്‍ഫിലാണെന്നതും അവരു മണല്‍ക്കാടുകളില്‍ നിന്നും ചോര നീരാക്കി നിര്‍മ്മി്‌ചതാണു നാദാപുരത്തെ സൗധങ്ങളും സൗകര്യങ്ങളുമെന്നതും ഇന്ന്‌ പരക്കേ അറിയപ്പെട്ട കാര്യം. ഗള്‍ഫ്‌ പണത്തിന്റെ അവകാശികളായ മുസ്ലിംകളാണു സാമ്പത്തികമായി നാദാപുരത്തെ ശക്തി. നാദാപുരത്തിന്റെ ശക്തിയും അവരാണ്‌. ഈ മണ്ണിലാവട്ടെ ഈ പ്രശ്‌നങ്ങളെല്ലാമുണ്ടായിട്ടും ഏതെങ്കിലും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കു ഇന്നേ വരേ വേരോട്ടമുണ്ടായിട്ടില്ല. അഥവാ ഏതെങ്കിലും മതങ്ങല്‍ തമ്മിലല്ല നാദാപുരത്തെ സംഘര്‍ഷം. മുസ്ലിംകള്‍ക്കെതിരായ സി.പി.എം അക്രമമാണു നാദാപുരത്തെ പ്രശ്‌നം. വര്‍ഗ്ഗീയ കലാപമോ, മതവൈരമോ അല്ല നാദാപുരത്തെ കുഴപ്പകാരണം. പ്രശ്‌നം സി.പി.എമ്മാണ്‌. അത്‌ മുമ്പേ അങ്ങനെയാണ്‌.

Rahim's said...

.....സി.പി.എമ്മിന്റെ മലബാര്‍ മേഖലയിലെ കമാന്ററായിരുന്ന എ.കണാരന്റെ തണ്ണീര്‍പന്തലിലെ പ്രസംഗം പോലും അതിനു തെളിവായുണ്ട്‌. അന്നു നിയമസഭയില്‍ പോലും ലീഗ്‌ പ്രസംഗത്തിന്റെ ഉള്ളടക്കം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുന്നയിച്ചിരുന്നു. ഉയരമുള്ള ചെരുപ്പിട്ട്‌, പോളിസ്‌റ്റര്‍ മുണ്ടുമുടുത്ത്‌, റോത്ത്‌ മാന്‍സും വലിച്ചു നടക്കുന്ന നിങ്ങളെക്കൊണ്ട്‌ ഞങ്ങള്‍ ബീഢിക്കുറ്റി വലിപ്പിക്കും എന്ന കണാരന്റെ പഴയ ആ പ്രസംഗത്തിലുണ്ട്‌ നാദാപുരത്തെ സി.പി.എം അജണ്ട എന്താണെന്ന്‌. നാദാപുരത്തുകാര്‍ക്കിതു പകല്‍ പോലെ തെളിച്ചമുള്ള സത്യമാണ്‌. ഈ അക്രമി സംഘത്തിന്റെ ദ്രംഷ്ടകളില്‍ നിന്ന്‌ എല്ലാ വിഭാഗം ജനങ്ങളേയും കാത്തു പോരുന്ന ഭഗീരഥ പ്രയത്‌നമാണ്‌ സമാധാന കാംക്ഷയുള്ള മുസ്ലിം ലീഗ്‌ പ്രസ്ഥാനം നിറവേറ്റുന്നത്‌.
നാദാപുരത്തെ സംഘര്‍ഷങ്ങളുടെ ചരിത്രം പരിശോധിച്ചാലറിയാം സി.പി.എം ഒരു കാലത്തും ഈ അക്രമരാഷ്ട്രീയത്തെ ആത്മാര്‍ത്ഥമായി എതിര്‍ത്തിട്ടില്ല. അനുശോചന യോഗങ്ങല്‍ക്കും അപലപിക്കലുകള്‍ക്കുമപ്പുറം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ ചെയ്‌തികള്‍ക്ക്‌ മൂക്കുകയറിടാന്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി തുനിയില്ല. കാരണം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും നല്ലൊരു വരുമാന മാര്‍ഗ്ഗമാണു നാദാപുരത്തെ കൊള്ളയും കൊള്ളരുതായ്‌മകളും. നാദാപുരത്തുകാരായ ഒരു പറ്റം മനുഷ്യര്‍ ഗള്‍ഫില്‍ വന്നു സമ്പാദിക്കുന്നതിന്റെ സദ്‌ഫലങ്ങള്‍ അനുഭവിക്കുന്നത്‌ നാദാപുരത്തെ എല്ലാ വിഭാഗം ജനങ്ങളുമാണ്‌. സമ്പാദിക്കുന്ന പണം നാട്ടില്‍ ചെലവഴിക്കുന്നവരുമാണ്‌ നാദാപുരത്തുകാര്‍. കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ ജോലിയും കൂലിയും കൂടുതലുള്ള നാടാണു നാദാപുരം. നാദാപുരത്തെ ഗള്‍ഫ്‌ പണം കാരണമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം തൊഴില്‍ ലഭിക്കുന്നത്‌ സി.പി.എം പ്രവര്‍ത്തകരായ തൊഴിലാളികള്‍ക്കാണ്‌. അവരിലെ സമര്‍ത്ഥരാണ്‌ പിന്നീട്‌ പ്രദേശത്തെ ബില്‍ഡിംഗ്‌ കോണ്‍ട്രാക്‌റ്റര്‍മാരും മറ്റു ദല്ലാളുകളുമായി മാറിയത്‌. നാദാപുരത്തെ മുസ്ലിംകളുടെ ഗള്‍ഫ്‌ ജീവിതത്തിന്റെ നേട്ടങ്ങളില്‍ ഇങ്ങനെ പല രൂപത്തില്‍ പങ്കു പറ്റുന്നവരാണ്‌ അക്രമിച്ചും അപമാനിച്ചും ഒരു വിഭാഗം ജനങ്ങളെ നിരന്തരം ചൂഷണം ചെയ്യുന്നതും. പാലു കൊടുത്ത കൈക്ക്‌ കൊത്തുന്ന വിഷപ്പാമ്പാണു നാദാപുരത്തെ തൊഴിലാളി പ്രസ്ഥാനം എന്നു ചുരുക്കം.
നാട്ടില്‍ മനസ്സമാധാനത്തോടെ കച്ചവടമോ മറ്റു തൊഴിലോ ചെയ്യാനാകാതെ, അതിനു വകുപ്പുള്ളവര്‍ തന്നെ ഗള്‍ഫിലേക്കു പോന്നിട്ടുണ്ട്‌ നാദാപുരത്ത്‌. സി.പി.എം അക്രമികള്‍ ചവിട്ടിക്കുഴച്ച ജീവിതങ്ങള്‍ എണ്ണിയാല്‍ തീരുന്നതിലേറെയാണ്‌ നാദാപുരത്ത്‌. നാട്ടിലെ സ്വത്തും ജീവിതോപാധികളും നശിപ്പിക്കപ്പെട്ട കാരണം മറുവഴി തേടി ഗള്‍ഫിലേക്കു വന്നവര്‍ ഇവിടെ ഞങ്ങളുടെ കണ്‍മുന്നിലുണ്ട്‌. ഗള്‍ഫില്‍ നിന്നും അവധിക്കു നാട്ടിലെത്തിയ സന്തോഷ വേളയില്‍ പോലും അക്രമത്തിനിരയായി ആശുപത്രിക്കിടക്കയില്‍ അവധിക്കാലം തീര്‍ക്കേണ്ടി വന്ന ഹതഭാഗ്യരുണ്ട്‌. കുടംബമൊത്തു യാത്ര ചെയ്യുന്ന സമയം സ്‌ത്രീകളേയും കുട്ടികളേയും ഉള്‍പ്പടെ നടുറോഡിലിട്ട്‌ അക്രമിച്ച സംഭവം, മുഴുവനായും ഭാഗികമായും തകര്‍ക്കപ്പെട്ട വീടുകള്‍, തീവച്ചു നശിപ്പിക്കപ്പെട്ട കച്ചവടസ്ഥാപനങ്ങള്‍, വെട്ടിനിരത്തപ്പെട്ട കൃഷിടിയങ്ങള്‍, സ്വന്തം കിടപ്പാടം പോലും അഗ്നിക്കിരയായ ഹതഭാഗ്യര്‍, കുടുംബത്തിന്റെ നെടും തൂണോ, പ്രതീക്ഷയോ ആയവര്‍ ഇല്ലായ്‌മ ചെയ്യപ്പെട്ട കൊലപാതകങ്ങള്‍, ഏതു സമയവും ബോംബു വെക്കപ്പെടാവുന്ന സ്വന്തം വീട്ടിലെ അസുഖകരമായ ഉറക്കം, പുറത്തിറങ്ങാനാവാത്ത വിധം ഘരാവോ ചെയ്യപ്പെടുന്ന സ്വകാര്യ ജീവിതം. നാദാപുരത്ത്‌ സി.പി.എം നിര്‍മ്മിച്ചെടുക്കുന്നത്‌ യുദ്ധ ഭീതിയാണ്‌. ഇതത്രയും സഹിച്ചു പോരുന്ന ഒരു ജനതയേയാണു നിങ്ങള്‍ ഭീകരന്‍മാര്‍ എന്നു വിളിക്കുന്നത്‌. ഇതത്രയും പ്രോല്‍സാഹിപ്പിക്കുന്ന ഒരു പാര്‍ട്ടിയേയാണു നിങ്ങള്‍ ന്യായീകരിക്കുന്നത്‌.
നിയമപാലകര്‍ അനീതിയുടെ പക്ഷത്തു നില്‍ക്കുന്നതാണ്‌ നാദാപുരത്തെ സമാധാനപ്രേമികളെ വല്ലാതെ അലട്ടുന്നത്‌. അക്രമികള്‍ക്ക്‌ ഒത്താശ ചെയ്യുന്ന പോലീസ്‌ സമീപനം പരക്കേ വിമര്‍ശിക്കപ്പെടുന്നുണ്ട്‌. അക്രമം പോലീസ്‌ നോക്കി നില്‍ക്കും, തടയാന്‍ ചെല്ലുന്നവരെ ലാത്തി വീശി ഓടിക്കും. ഈയ്യിടെ കല്ലാച്ചിയിലെ ചില വ്യാപാര സ്ഥാപനങ്ങളെ അക്രമിുകളില്‍ നിന്നു രക്ഷിക്കാന്‍ പുറപ്പെട്ട പോലീസിനെ മേലുദ്യോഗസ്ഥര്‍ തിരിച്ചു വിളിക്കുന്ന ദൃശ്യം ചാനലുകള്‍ തന്നെ പുറത്തുവിട്ടിരുന്നു. സി.പി.എമ്മിന്റെ ഭാഗത്തു നിന്നും നിരന്തരമായ അക്രമം, പോലീസിന്റെ ഭാഗത്തു നിന്ന്‌ അപമാനം, നാടിന്റെ രക്ഷക്കായി സംഘടിക്കുന്നത്‌ തീവ്രവാദം എല്ലാം കൂടി നാദാപുരത്ത്‌ അക്രമത്തിനിരയാവുന്ന ജനങ്ങളിലെ പുതിയ തലമുറയെ വഴിതെറ്റിച്ചു തുടങ്ങി എന്ന്‌ ഇനിയെങ്കിലും മനസ്സിലാക്കണം.

Rahim's said...

,....പൂച്ച നിരുപദ്രവകാരിയാണ്‌. പക്ഷേ, അടച്ചിട്ട മുറിയില്‍ അടച്ചിടപ്പെട്ട അക്രമിക്കപ്പെട്ടാല്‍ അതു പ്രാണരക്ഷാര്‍ത്ഥം ചിലപ്പോള്‍ ചീറിയെന്നു വരും. കരുത്തനായ ശത്രുവിന്റെ കൈകളില്‍ അതിനു മരണം തന്നെയാണ്‌ അന്തിമ വിധി. എന്നാലും പൂച്ചക്ക്‌ ശത്രുവിനു നേരെ ചീറാതെ പറ്റില്ല, അക്രമിക്കപ്പെടുമ്പോള്‍ അതിനെതിരെ എതിര്‍പ്പിനൊതുങ്ങുന്നത്‌ തീവ്രവാദല്ല തന്നെ. പക്ഷേ തീവ്രമായ പരിഹാരങ്ങള്‍ തേടുന്ന ഒരവസ്ഥയിലേക്ക്‌ നാടിനെ എത്തിച്ചതിന്റെ ചുമതലയില്‍ നിന്നും നാദാപുരത്തെ സി.പി.എമ്മിനു തലയൂരാനാവില്ല. കഴിഞ്ഞ നവമ്പറില്‍ ഇതേ സ്ഥലത്തു വച്ച്‌ ബോംബു നിര്‍മ്മാണത്തിനിടെ അഞ്ചു സി.പി.എമ്മുകാര്‍ക്കും ഗുരുതരമായി പരിക്കു പറ്റിയിരുന്നു. ബോംബു നിര്‍മ്മാണത്തില്‍ വിദഗ്‌ധരായ അവരിപ്പോഴും ജീവനോടെ ഇരിക്കുന്നു എന്നേയുള്ളൂ. അക്രമ പ്രവര്‍ത്തനങ്ങളില്‍ അവിദഗ്‌ധരായ ഈ അഞ്ചു പേര്‍ ഈ അറ്റ കൈ പ്രയോഗത്തില്‍ അപകടമരണത്തിനിരയായി. നാദാപുരത്ത്‌ അക്രമിക്കപ്പെടുന്നവരുടെ ക്ഷമ ഇപ്പോള്‍ അതിന്റെ അതിരിലാണു നില്‍ക്കുന്നതെന്നും സി.പി.എം അക്രമികള്‍ അവരുടെ ക്രൂരതകള്‍ അവസാനിപ്പിക്കുകയും, മാധ്യമ പ്രചാരകര്‍ കാര്യങ്ങളെ സത്യസന്ധമായി കാണുകയും മാത്രമാണ്‌ ഇനിയുള്ള പോംവഴിയെന്നു തുറന്നു പറയാതെ വയ്യ. സംഘര്‍ഷങ്ങള്‍ കണ്ടു വളര്‍ന്ന ഒരു തലമുറയെ നിങ്ങള്‍ ഇനിയും കൊലക്കു കൊടുക്കരുത്‌.
ഈ ദുരന്തത്തില്‍ പരിക്കേറ്റവരുടേയും കൊല്ലപ്പെട്ടവരൂടേയും രാഷ്ട്രീയക്കൂറ്‌ പരിശോധിക്കുന്നതിനേക്കാള്‍ നാദാപുരത്തു ഫലപ്രദമായത്‌ ഈ ചെറുപ്പക്കാരെ ഇങ്ങനെ ഒരു ചെയ്‌തിക്കു പ്രേരിപ്പിച്ച ഘടകങ്ങളെ കണ്ടെത്തുകയാണ്‌. അതിനു മഷി നോട്ടത്തിന്റെ ആവശ്യമൊന്നുമില്ല. നാദാപുരത്തെ നിരന്തരമായി അക്രമിക്കപ്പെടുന്ന ജനങ്ങളെ നേരില്‍ സമീപിച്ചു നിജസ്ഥിതികളറിയാന്‍ ശ്രമിച്ചാല്‍ മതി. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട്‌ സംഭവത്തെ മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവച്ച്‌ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നവര്‍ അറിയാതെ പോകുന്നത്‌ ഒരു പ്രദേശത്തിന്റെ അവസാനിക്കാത്ത ജീവിത ദുര്യോഗമാണ്‌. സമൂഹത്തിനു പ്രയോജനപ്പെടുമായിരുന്ന അഞ്ചു ധീരരന്‍മാരെയാണ്‌ ഇപ്പോള്‍ ഈ തീക്കളി കാരണം നാടിനു നഷ്ടമായത്‌. 2001 ജനുവരി മാസം പന്തെന്നു കരുതി ബോംബ്‌ കയ്യിലെടുത്തു കളിച്ചതു കാരണം മരണപ്പെട്ട സി.പി.എം പ്രവര്‍ത്തകന്റെ മകള്‍ നീതു എന്ന ആറുവയസ്സുകാരിയോട്‌, കൈവശമുള്ള ബോംബ്‌ പോട്ടി കൊല്ലപ്പെട്ട പേരോട്ടെ തട്ടാറത്ത്‌ വിജയനോട്‌, വിലാതപുരത്തെ പവിത്രനോട്‌, ബോംബ്‌ നിര്‍മ്മാണത്തിനിടെ പരിക്കേറ്റ്‌ അവയവങ്ങള്‍ നഷ്ടപ്പെട്ട നാദാപുരത്തുകാരായ ജീവിച്ചിരിക്കുന്ന അനേകം സി.പി.എം പ്രവര്‍ത്തകരോട്‌ നമുക്കു ചെയ്യാവുന്നതും ഈ തീക്കളിക്കു വിരാമമിടാന്‍ സി.പി.എമ്മിനെ പ്രേരിപ്പിക്കുക മാത്രമാണ്‌. എലി എത്ര കരഞ്ഞിട്ടെന്താ, പൂച്ചയുടെ കണ്ണില്‍ ഇത്തിരി വെള്ളം വരണ്ടേ എന്നതു തന്നെയാണ്‌ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ മനോഭാവമെങ്കില്‍ ഇപ്പോഴത്തെ ദുരന്തം ഒരുപാട്‌ ആപത്സൂചനകളുള്ളതാണ്‌. നാദാപുരത്തെ സ്ഥിതിഗതികള്‍ അച്ചടിമാധ്യമങ്ങള്‍ മൂന്നോ നാലോ കോളത്തിലും ദൃശ്യ മാധ്യമങ്ങള്‍ അരമണിക്കൂര്‍ ചര്‍ച്ചയിലോ ഉള്‍പ്പെടുത്തുന്നതിലേറെ ആഴവും പരപ്പുമുള്ളതാണ്‌. വിഷം പരത്തുന്ന വേരിനു പകരം അതു കാരണം കരിയുന്ന ചില്ലകളെ വെട്ടിമാറ്റി നിങ്ങള്‍ക്ക്‌ ഒരു മരത്തെ രക്ഷിക്കാനാവില്ല. ......
ഹസ്സന്‍ ചാലില്‍, ദുബൈ