.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Friday, 4 March 2011

ഏന്റെ രക്ത സാക്ഷി സഹോദരങ്ങള്‍ക്കു വേണ്ടി, ഇത്രയെങ്കിലും ...!!!???

എന്റെ  ഒരു  സുഹുര്‍ത്ത്  ഞങ്ങളുടെ  മെയില്‍  ഗ്രൂപ്പില്‍  അയച്ച  ഒരു  കത്ത് ...

-------------------------------------------------------------------------------------------------------
ഒരു പ്രവാസിയെ സംബന്ധിച്ചെടുത്തോളം അവന്റെ ,നാട്ടിലെ അവധിക്കാലം 
ഒരു ജയില്‍ പുള്ളിയുടെ പരോള്‍ കാലയളവ്‌  പോലെയാണ് .അത്‌ കഴിഞ്ഞു വീണ്ടും 
തിരിച്ചു വരുന്നത് ജയിലിലേക്കുള്ള മടക്ക യാത്ര പോലെയും !(ഒരു പക്ഷെ ഈ 
ഉപമ എന്നെ പോലുള്ള താഴെക്കിടയിലെ  ഗള്‍ഫുകാര്‍ക്ക് മാത്രമേ അനുയോജ്യമാകൂ)
എന്റെ പരോള്‍ കഴിഞ്ഞു തിരിച്ചെത്തിയിട്ടു ഏതാനും ദിവസങ്ങളാകുന്നെ ഉള്ളൂ .
ആയതിനാല്‍ തന്നെ ഒന്നിലും ഇടപെടാനുള്ള ഒരു മാനസിക അവസ്ഥയിലായിരുന്നില്ല . 
എങ്കിലും, ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് മനസ്സിനെ വിശ്വസിപ്പിച്ചു 
പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു .ഇതിനിടയിലാണ് 
ഇടിത്തീ പോലെ ആ വാര്‍ത്ത കേള്‍ക്കേണ്ടി വന്നത് .ചേലക്കാട് ബോംബു സ്ഫോടനത്തില്‍ 
അഞ്ചു മുസ്ലിം ചെറുപ്പക്കാര്‍ മരണപ്പെട്ടിരിക്കുന്നു ! മൂന്നു പേര്‍ പരുക്ക് 
പറ്റി ആശുപത്രിയിലും! മനസ്സ് ശരിക്കും തളര്‍ന്നു പോയി 
ഏതൊക്കെ നിലയില്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചിട്ടും അതിനു കഴിയാതെ 
പരാജയപ്പെട്ടു പോകുന്നു .ഈ അടുത്ത കാലത്തൊന്നും ഈ ദാരുണ സംഭവം
മനസ്സിനെ വിട്ടു പോകുമെന്ന് തോനുന്നില്ല.  സര്‍വ്വ ശക്തന്‍ അവരെ "ശഹീദുകളുടെ"
(അറിയാം പലര്‍ക്കും ദഹിക്കില്ലെന്നും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരുമെന്നും)
പട്ടികയില്‍ ഉള്‍പ്പെടുത്തുമാറാവട്ടെ ആമീന്‍ എന്ന പ്രാര്‍ത്ഥനയോടെ ....

                       വാണിമേലിലെ ഈ ഗൂഗിള്‍ ഗ്രൂപ്പില്‍ അംഗമായത് മുതല്‍ ഇതില്‍ 
ചര്‍ച്ചയ്ക്കു വരുന്ന ഓരോ ആനുകാലിക വിഷയങ്ങളിലും നാം പരസ്പരം തര്‍ക്കിക്കുന്ന 
അനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂ ,എന്നാല്‍ ഈ സംഭവത്തില്‍ മുഴുവന്‍ അംഗങ്ങളും
രണ്ടു കാരണങ്ങള്‍  കൊണ്ട് മാത്രം ഒരേ അഭിപ്രായക്കാരും  തുല്യ ദുഖിതരും
ആയിരിക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു  ഈ വിനീതന് ഉണ്ടായിരുന്നത് .
അതില്‍ ഒന്നാമത്തെത് നാമൊക്കെ സുന്നിയും മുജാഹിദും ജമാഅത്തും എന്‍ ഡി എഫും ......
ഒക്കെ ആകുന്നതിനു മുമ്പായി മുസ്ലിംകള്‍ ആണല്ലോ ?രണ്ടാമതായി നമ്മളോക്കെയും 
നാദാപുരത്തിന്റെ മണ്ണില്‍ ജനിച്ചു, ജീവിച്ചു വളര്‍ന്നവരും !അതിനാല്‍ തന്നെ സങ്കടം 
ഇരമ്പി മറിയുന്ന മനസ്സിന് നിങ്ങളുടെയൊക്കെ ആശ്വാസ വരികളില്‍ സമാധാനം 
കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയോടെ ആയിരുന്നു, ഒരു ചെറിയ ഇടവേളക്ക് 
ശേഷം വീണ്ടും എന്റെ മെയില്‍ ബോക്സ്‌ തുറന്നത് .പക്ഷെ ...???

     വാണിമേല്‍കാരെ സംബന്ധിച്ചെടുത്തോളം വെറും 'ദേശാടനക്കിളി' മാത്രമായ 
മൊയ്തു വാണിമേലിന്റെ ഇതൊരു തരം ഭ്രാന്താണ് എന്ന അഭിപ്രായ പ്രകടനമാണ്
ആദ്യമായി മനസ്സിനെ നോവിച്ചത് .അദ്ധേഹത്തിന്റെ പേരില്‍ മാത്രമാണ് വാണിമേല്‍ 
അവശേഷിക്കുന്നതെന്നും,  ഇപ്പോള്‍ നമുക്കൊപ്പം ജീവിക്കാത്തതിനാല്‍ നമ്മുടെ 
ഭൂതകാലംപോലും ( എന്നിട്ടല്ലേ വര്‍ത്തമാനകാല നാദാപുരത്തെ കുറിച്ച് അറിയുന്നത് !)
മറന്നിട്ടുണ്ടാകുമെന്നും  കരുതി സമാധാനിച്ചു .മാത്രവുമല്ല എന്റെ പ്രിയ സുഹൃത്ത്‌ 
റഹീം കളത്തില്‍ അതിനു നല്ല മറുപടി എഴുതുകയും ചെയ്തു .ഇതോടെ 
ഈ വിഷയത്തിലുള്ള ചര്‍ച്ച അവിടം കൊണ്ട് അവസാനിക്കുമെന്ന് കരുതി .
പക്ഷെ മാന്യ സഹോദരന്‍ സാദിഖ് ആ പ്രതീക്ഷ തെറ്റിച്ചു കളഞ്ഞു .ശരിക്കും 
ചില ദുരുദ്ദ്യെശത്തോടെ പതിവ് ശൈലിയില്‍ ചര്‍ച്ച വഴി മാറ്റാന്‍ ഒരു ശ്രമം 
നടത്തി നോക്കി. അപ്പോഴും മനസ്സ് വേദനിക്കാതിരുന്നില്ല .പക്ഷെ ചില 
തിരിച്ചറിവുകള്‍ എന്നെ സമാധാനം കണ്ടെത്താന്‍ സഹായിച്ചു ,ഒരു ഭാഗത്ത്‌ 
റഹീം ആണല്ലോ പിന്നെ ചെറിയ രീതിയിലെങ്കിലും ലീഗിനെ ബാധിക്കുന്ന 
വിഷയവും .എന്നാല്‍ ഇതിനൊക്കെ മറുപടിയുമായി  സഹോദരങ്ങളായ 
അന്‍സാറും അനീസും ശരീഫും ചാമയുമൊക്കെ ശക്തമായി മുന്നോട്ടു 
വന്നപ്പോള്‍ വീണ്ടും സമാധാനം കണ്ടെത്താന്‍ കഴിഞ്ഞു .പക്ഷെ ...
"മകന്‍ മരിച്ചിട്ടാണെങ്കിലും   മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതി "
എന്ന പ്രയോഗത്തെ   അനുസ്മരിപ്പിക്കും   വിധം നസൃവും അസ്‌ലം മാഷും 
വളരെ അധപധിച്ച രീതിയില്‍  അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്
കാണുമ്പോള്‍ ഇവരെയൊക്കെ  ആരാണ് ഈ രീതിയില്‍ ബ്രെയിന്‍ വാഷ് 
ചെയ്തു കളഞ്ഞതെന്നു  അത്ഭുതം കൂറിപ്പോകുന്നു!  ഒപ്പം ഇവരൊന്നും 
ജീവിക്കുന്നത് നമ്മുടെ നാട്ടിലല്ലേ എന്ന സന്ദേഹവും!!!

       പ്രിയപ്പെട്ട റഫീഖ് ,റിയാസ് ,ഷമീര്‍,ഷബീര്‍ ,ശബീല്‍ , മുസ്ലിം സമുദായത്തിന്റെ 
അഭിമാന സംരക്ഷണത്തിനു   വേണ്ടിയുള്ള പോരാട്ടത്തിന്റെ തയ്യാറെടുപ്പി
നിടയില്‍ നിങ്ങള്‍ ധീര രക്ത സാക്ഷികളായ ദിവസം ഈ ഉള്ളവന്‍ നിങ്ങളുടെ 
നാട്ടുകാരും സുഹൃത്ത്‌ക്കളുമായ ഏതാനും ചെറുപ്പക്കാരുടെ റൂമില്‍ പോയിരുന്നു. 
അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു.ജീവിതത്തിന്റെ ഏതു 
പ്രതിസന്ധി  ഘട്ടത്തിലും തളരാതെ ഒന്നിനെയും കൂസാതെ തന്റെടിയായി 
നടന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ പോലും പൊട്ടി പൊട്ടി കരയുകയാണ് .മറ്റുള്ളവരും 
കരഞ്ഞു കലങ്ങിയ കണ്ണ്കളുമായി  നിങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇടറിയ 
വാക്കുകളിലൂടെ പറഞ്ഞു കൊണ്ടിരിക്കുകകയാണ്.നിങ്ങള്‍ അഞ്ചു പേരും 
നാടിന്റെ പൊന്നോമന കളായിരുന്നുവത്രേ.ബോംബു നിര്‍മ്മാണവും
അത്‌ മറ്റുള്ള വര്‍ക്കിടയില്‍ പ്രായോഗിക്കലുമായിരുന്നില്ല നിങ്ങളുടെ 
മഹത്വം !ആ പ്രദേശത്തുള്ള ഏതൊരാള്‍ക്കും  രോഗമോ മറ്റു വല്ല ആപത്തു 
കളോ സംഭവിച്ചു എന്നറിഞ്ഞാല്‍ സ്വന്തം കുടുംബക്കാരേക്കാള്‍ മുന്നില്‍ 
ഓടിയെത്തുന്നത് നിങ്ങളില്‍ ഒരാളാ യിരിക്കുമാത്രേ !മരണ വീടുകളിലാ
ണെങ്കിലും കല്യാണ വീടുകളി ലാണെങ്കിലും സഹായങ്ങളുമായി ഓടി 
നടക്കുന്നവരും  നിങ്ങള്‍ തന്നെ !നിങ്ങളില്‍ ഒരാളെ കുറിച്ചും 
ഒരാള്‍ക്കും കുറ്റങ്ങള്‍ പറയാനില്ല, മറിച്ച് നിങ്ങളിലുണ്ടായിരുന്നത് 
നന്മകള്‍ മാത്രവും .എന്നിട്ടും ഇത്തരം ഒരു സാഹസത്തിനു പ്രേരിപ്പിച്ച 
ഘടകം കമ്മ്യൂണിസ്റ്റ് കാപാലികരില്‍  നിന്നും നിരന്തരമായി 
ഏല്‍ക്കേണ്ടി വന്ന ആക്രമണങ്ങള്‍ മാത്രമാണ് .അതും നിങ്ങള്‍ക്കോ 
നിങ്ങളുടെ കുടുംബ ങ്ങള്‍ക്കോ ഏതിരിലുമായിരുന്നില്ല മറിച്ച് 
മറ്റേതോ മുസ്ലിം സഹോദരങ്ങള്‍ക്കെതിരിലും .ഇത് ചര്‍ച്ച ചെയ്യാന്‍ 
മീഡിയകള്‍ മാത്രമല്ല തയ്യാറാവാത്തത്,നമുക്കിടയിലെ ചില ജൂദാസുകളും
ഇത്തരം ഒരു ചര്‍ച്ച ഇഷ്ട്ടപ്പെടുന്നില്ല .  നിങ്ങളുടെ 
മരണവാര്‍ത്ത പുറത്തു വരുന്നതിനു മുമ്പായി അന്നത്തെ ദിവസം 
ഉച്ചയ്ക്ക് ഇതിലൊരു സുഹൃത്ത്‌ നിങ്ങളില്‍ ഒരാളെ വിളിച്ചു 
തലേ ദിവസം പരക്കെ നടന്ന ബോംബേറുകളെ കുറിച്ചും നിങള്‍ 
പ്രതികരിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ നാട്ടില്‍ വരാന്‍ തയ്യാറാണ് 
എന്നുമൊക്കെ  സംസാരിച്ചിരുന്നുവത്രേ ."നിങ്ങള്‍ സമാധാനമായി
അവിടെ ജോലി ചെയ്തോളൂ ഞങ്ങളുടെ ജീവന്‍ തന്നെ ബലി 
കൊടുക്കേണ്ടി വന്നാലും ഇനി തിരിച്ചടിച്ചേ  വിശ്രമമുള്ളു"
എന്നായിരുന്നുവത്രേ നിങ്ങളില്‍ ഒരാളുടെ മറുപടി !അതേ ഇവിടെയാണ്
 നിങ്ങളുടെ രക്ത സാക്ഷിത്വത്തിന്റെമാറ്റ് വര്‍ദ്ധിപ്പിക്കുന്നതും .
 
        പ്രിയപ്പെട്ട ഷമീര്‍... നീ  വൈവാഹികജീവിത ത്തിലേക്ക്  
പ്രവേശി ച്ചിട്ട് കേവലം രണ്ട് ആഴ്ചകള്‍ പിന്നിടുന്നുവേ 
ഉണ്ടായിരുന്നുള്ളൂ .ദാംമ്പത്യജീവിതത്തിന്റെ മധു നുകര്‍ന്ന് തുടങ്ങി 
യിരുന്നോ ? എന്നിട്ടും ...നീ  എന്തിനായിരുന്നു ...???
പ്രിയപ്പെട്ട റഫീഖ്...  നിന്റെ   കല്യാണം കഴിഞ്ഞിട്ടു മൂന്നു 
മാസം !മാത്രമോ നിന്റെ പ്രിയതമ രണ്ടു മാസം ഗര്‍ഭിണിയും !
പ്രിയപ്പെട്ട റിയാസ് നീയും ഒരു പ്രവാസി ആയിരുന്നു ,ഏന്തേ
 തിരിച്ചു പോകേണ്ടതിനെ കുറിച്ചൊന്നും നീ ചിന്തിച്ചിരുന്നില്ലേ  ?
കൊച്ചനിയന്മാരായ ഷബീര്‍,ശബീല്‍ ,നിങ്ങളില്‍ ഒരാള്‍ 
വിദ്യാര്ഥിയും മറ്റൊരാള്‍ സ്റ്റിക്കര്‍ വര്‍ക്കുകള്‍ 
നടത്തുന്ന ഉത്സാഹിയായ കൌമാരക്കാരനും  
ഞങ്ങള്‍ക്ക്  ഇത്തരം കാര്യങ്ങളിലൊന്നുംഇടപെടാനുള്ള
പ്രായമായിട്ടില്ല എന്നോന്നും നിങ്ങള്‍ ചിന്തി ച്ചിരുന്നില്ലേ?
നിങള്‍ക്കിനിയും ഒരു പാട് കാലം കളിച്ചു നടക്കാമായിരുന്നില്ലേ ? 
നിങ്ങളുടെ ജീവിതമാകുന്ന പൂവ് വിരിഞ്ഞു തീര്‍ന്നിട്ടില്ല 
എന്നിട്ടും... നിങ്ങളെന്തിനു ഇത്തരം ഒരു കടും കൈക്ക്  മുതിര്‍ന്നു ?
 നിങ്ങള്‍ക്കും ഞങ്ങളെ പോലെ ആകാമായിരുന്നില്ലേ ??? സ്വാര്‍ത്ഥ 
ചിന്തയില്‍ മാത്രം ജീവിതം നയിച്ച്‌ കൂടായിരുന്നോ ? സ്വന്തം വീട് 
ഭാര്യ മക്കള്‍, മാതാ പിതാക്കള്‍ ,സഹോദരങ്ങള്‍,സമ്പാദ്യങ്ങള്‍
കരിയര്‍, മറ്റു സുഖ സൗകര്യങ്ങള്‍ ...നിങ്ങള്‍ മാത്രം ഇതൊക്കെയും 
ത്യജിച്ചു എന്തിനു മരണത്തിലേക്ക് എടുത്തു ചാടി ? എന്ത്  കൊണ്ട് 
ഇത്തരം ചിന്തകളൊന്നും ഈ തയ്യാറെടുപ്പില്‍ നിന്നും  നിങ്ങളെ പിന്തിരിപ്പിച്ചില്ല ?
നിങ്ങളേ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളെ കുറിച്ചുള്ള 
ചിന്തകളും നിങ്ങള്ക്ക്  തടസ്സമായില്ലേ ...???

ചുറ്റുപാടും നടക്കുന്ന ആക്രമണങ്ങളൊന്നും ഞങ്ങള്‍ കാര്യമാക്കാറില്ല .
കാരണം അതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയങ്ങളുമല്ല .
അംബര  ചുംബികളായ വീടിന്റെ പ്ലാന്‍ ഏവിടെ കിട്ടും ?
മാര്‍ക്കറ്റിലിറങ്ങിയ ഏറ്റവും പുതിയ മോഡല്‍ കാറിന്റെ വില ഏത്ര ?
നോക്കിയ കമ്പനി  ഏതു സീരീസില്‍ പെട്ട ഫോണാണ്  പുതുതായി 
മാര്‍ക്കറ്റിലിറക്കുന്നത് ? പുതുതായി ഇറങ്ങിയ ലാപ്‌ ടോപ്പിന്റെ 
കോണ്‍ഫിഗറേഷന്‍ ?മൈക്രോസോഫ്റ്റിന്റെ പുതിയ വെര്‍ഷന്‍?
പലിശ കലര്‍ന്നതാണെങ്കിലും ഏറ്റവും കൂടുതല്‍ ലാഭം ലഭിക്കാന്‍ 
സമ്പാദ്യം നിക്ഷേപിക്കേണ്ടത് ഏവിടെ?  .മക്കളെ പഠിപ്പിക്കാന്‍ 
ഏല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമാകുന്ന വിദ്യാഭ്യാസ
സ്ഥാപനം  ഏത് ? എന്തിനേറെ നിങ്ങള്‍ മരണപ്പെട്ട വാര്‍ത്ത 
അറിഞ്ഞിട്ടു പോലും ഒരു കൂസലുമില്ലാതെ ഞങ്ങളില്‍ പലരും 
വേള്‍ഡ് കപ്പ് ക്രിക്കറ്റ് കാണല്‍ തുടര്‍ന്നു!!!.പരിക്ക് പറ്റി കിടക്കുന്ന 
അവശേഷിക്കുന്ന സഹോദരങ്ങളുടെ ആരോഗ്യ സ്ഥിതിയോ?
നാട്ടില്‍ ഇനിയും ആക്രമണങ്ങള്‍   അരങ്ങേറുമോ ?ഏന്നോന്നുമല്ല 
ഞങ്ങളുടെ ആശങ്ക, മറിച്ച് ,വേള്‍ഡ് കപ്പില്‍ ആര് വിജയികളാകും 
 എന്നാണ് ഞങ്ങള്‍ ഉറ്റു നോക്കുന്നത് !!! നിങ്ങള്‍ക്കും 
ഇങ്ങിനെയൊക്കെ ആകാമായിരുന്നില്ലേ ? നിങ്ങളെ അപമാനിച്ച 
തിനെതിരില്‍ രണ്ട് വാക്കെഴുതാനുള്ള സന്മനസ്സു പോലും 
ഞങ്ങള്‍ക്കില്ല !കാരണമെന്തെന്നോ? ഞങ്ങള്‍ തിരക്കിലാ !!!


ഇനി അതല്ല ഞങ്ങളുടെ ഇസ്ലാമുമായി നിങ്ങളുടെ ഇസ്ലാമിന് വല്ല വ്യത്യാസവുമുണ്ടോ? 
 ശഹാദത്തു കലിമയും അഞ്ചു  നേരത്തെ നിസ്ക്കാരവും നോമ്പും സകാത്തും കഴിവുള്ളവര്‍
ഹജ്ജും നിര്‍വ്വഹിച്ചാല്‍ ഞങ്ങളുടെ ദീന്‍ പൂര്‍ത്തി ആയി !വീടുകള്‍ തകര്‍ക്കപ്പെട്ടാലും
സ്വത്തുക്കള്‍ കൊള്ള അടിക്കപ്പെട്ടാലും സഹോദരിമാരുടെ മാനം പിച്ചി ചീന്തപ്പെട്ടാലും
അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം തന്നെ നിഷേദിക്കപ്പെട്ടാലും 
അതൊക്കെ ഖിയാമത്തു നാളിന്റെ അലാമത്തെന്നും നമ്മുടെ തന്നെ ചില പ്രവര്‍ 
ത്തനങ്ങളുടെ  ഫലമെന്നുമൊക്കെ സമാധാനിച്ചു കൊള്ളും .എന്തേ ഇത്തരം ചില 
ന്യായങ്ങളൊന്നും നിങ്ങളുടെ ബുദ്ധിയില്‍ തോന്നാതെ പോയോ ?
നിങ്ങളുടെ കരങ്ങളിലുള്ളത് പൂമാല അല്ലെന്നും ഒന്ന് ശ്രദ്ധ പാളിയാല്‍ 
തങ്ങള്‍ കത്തി ചാമ്പലായിപ്പോകുമെന്നതും നിങ്ങളെ ഭയപ്പെടുത്തിയിരുന്നില്ലേ ?  

 അതും അല്ലെങ്കില്‍ ..."അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവരെ  
അവര്‍ മരിച്ചു പോയവരായി   നീ കരുതരുത് .എന്നാല്‍ അവര്‍ അവരുടെ  
രക്ഷിതാവിന്റെ  അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്.അവര്‍ക്ക് ഉപജീവനം
നല്‍കപ്പെട്ടു കൊണ്ടിരിക്കുന്നു" (അദ്ധ്യായം 3 സൂക്തം 169 )
ഈ വചനമായിരുന്നോ നിങ്ങളുടെയും പ്രചോദനം ?
എങ്കില്‍ ...ഞങ്ങള്‍ എന്തിനു ദുഖിക്കണം...?  
     

        ഏന്റെ പ്രിയപ്പെട്ട രക്ത സാക്ഷി സഹോദരങ്ങളേ  ഇനിയുള്ള വരികള്‍ ഞാന്‍ 
നിങ്ങളോട് മാപ്പ് ചോദിക്കാനുള്ള അവസരങ്ങളായി  വിനിയോഗിക്കട്ടെ .
ജന്മം കൊണ്ട് എന്റെ നാട്ടുകാരായിപ്പോയ ചില "മോഡേണ്‍ ഇസ്ലാമി സ്റ്റുകള്‍"
വാക്കുകള്‍ കൊണ്ട്  നിങ്ങളെയും അതിലുപരി ഏന്നെയും  വല്ലാതെ
വേദനിപ്പിച്ചിട്ടുണ്ട് .നിങ്ങളുടെ മരണം നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ  
വേണ്ടി ആയിരുന്നില്ലെന്നും മറിച്ച് സമുദായത്തിന്റെ മാനം കാക്കാന്‍ വേണ്ടി 
ആയിരുന്നെന്നും മനസ്സിലാക്കാനുള്ള വിവേകം ഈ ഞാഞ്ഞൂല്കള്‍ക്ക്   ഇല്ലാതെ 
പോയെങ്കിലും അവശേഷിക്കുന്ന എന്നെ പോലുള്ള പതിനായിരക്കണക്കിന്
ആളുകള്‍ക്ക് ഉത്തമ ബോധ്യമുണ്ട് .ഞങ്ങളുടെ വിശേഷ ബുദ്ധി നില നില്‍ക്കുവോളം 
നിങ്ങള്‍ ധീരന്മാരായ പോരാളികള്‍ തന്നെ .മൊയ്തു വാണിമേല്‍  നിങ്ങളെ 
ഭ്രാന്തന്മാരെന്നു വിളിച്ചു. കേരളത്തിലേ അറിയപ്പെടുന്ന പത്ര പ്രവര്ത്തകാനായ
അങ്ങയോടുള്ള ഏല്ലാ ആദരവുകളും നില നിര്‍ത്തി ക്കൊണ്ട് തന്നെ പറയട്ടെ, 
എന്റെ അറിവ് ശരിയാണെങ്കില്‍  ഒരു പാട് വര്‍ഷങ്ങള്‍ താങ്കളുടെ  
പ്രവര്‍ത്തന മേഖല കാസര്‍ക്കൊടായിരുന്നു  .നിങ്ങളുടെ ഇഷ്ട്ട വിഷയം 
എണ്ടോസള്‍ഫാനും (ഇതിനെതിരെ നിങ്ങള്‍ നടത്തിയ പോരാട്ടങ്ങളെ വില 
കുറച്ചു കാണിക്കലല്ല   ഏന്റെ ലക്‌ഷ്യം   അതര്‍ഹിക്കുന്ന വിധം അംഗീകരിക്കുന്നു )
എങ്കിലും പറയട്ടെ ഈ എണ്ടോ സള്‍ഫാന്‍ രോഗം ഒരു പകര്‍ച്ച വ്യാധിയാണോ 
എന്നോന്നും വിവര ദോഷം കൊണ്ട് എനിക്കറിയില്ല. നിങ്ങളുടെ ശരീരത്തില്‍ 
ഈ രോഗം  ബാധിച്ചിട്ടില്ല. പക്ഷേ പറയാതെ വയ്യ, നിങ്ങളുടെ മനസ്സ് ഈ രോഗം 
ബാധിച്ച രോഗികളുടെ ശരീരത്തേക്കാള്‍ വികൃതമാണ് (എണ്ടോ സള്‍ഫാന്‍ 
രോഗികളെ നിങ്ങളോട് മാപ്പ് ). ഭ്രാന്തന്‍മാരുടെ  മന ശാസ്ത്രത്തെ കുറിച്ച് 
ഏവിടെയോ വായിച്ചതായി ഓര്‍ക്കുന്നു, തങ്ങളൊഴികെ മറ്റുള്ള വരൊക്കെയും 
ഭ്രാന്തന്മാരാണ്  എന്ന മാനസികാവസ്ഥയിലായിരിക്കുമാത്രേ അവരുടെ 
ജീവിതം !!! നിങ്ങളെ കുറിച്ച് ഞങ്ങള്‍ വാണിമേല്‍ക്കാര്‍   ഒരു പാട് 
അഭിമാനിച്ചിരുന്നു. പക്ഷേ ഇന്ന് നിങ്ങളെ കുറിച്ചോര്ത്ത് ലജ്ജിക്കുന്നു .
പത്ര പ്രവര്ത്തനത്തിലെ മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പി 
ക്കുന്നുവെങ്കില്‍ ഞാന്‍ വെല്ലു വിളിക്കുന്നു ,നാദാപുരത്തും പരിസര 
പ്രദേശങ്ങളിലും യഥാര്ഥത്തില്‍ വര്‍ഷങ്ങളായി ഏന്താണ് സംഭവിച്ചു
കൊണ്ടിരിക്കുന്നതെന്നും  മുസ്ലിം സമുദായം മാര്‍ക്കിസ്റ്റു പാര്ട്ടിക്കാരില്‍ 
നിന്നും എന്തൊക്കെ പീഡനങ്ങള്‍ക്ക് വിധേയരാകുന്നുവെന്നും 
ഒരിക്കല്‍ കൂടി ഒരന്യേഷണ പരമ്പരയിലൂടെ വായനക്കാരോട് 
തുറന്നു പറയാന്‍ താങ്കളും പത്രവും ആര്‍ജ്ജവം കാണിക്കുമോ ?
(ജന്മ നാടിനോടും സമുദായത്തിനോടും അല്‍പ്പമെങ്കിലും കൂറ് 
അവശേഷിക്കുന്നുവെങ്കില്‍ കൂടി) നിങ്ങളുടെ പത്രം അതിനു 
തയ്യാറാകില്ല കാരണം അവര്‍ക്ക് സമുദായത്തേക്കാള്‍  വലുത് 
പത്രത്തിന്റെ സര്‍ക്കുലേഷനാണ് .ഒരു പക്ഷേ നിങ്ങളും തയ്യാറാകില്ല .
കാരണം ഈ വിഷയം നിങ്ങള്ക്ക് പ്രശസ്തി നേടിത്തരില്ല എന്നത്  തന്നെ .
എണ്ടോ സള്‍ഫാന്റെ  ദുരന്തം ആ കീടനാശിനി നിരോധനത്തിലൂടെ തടയാം,
പക്ഷേ അതിനേക്കാള്‍ മാരകമായ മാര്‍ക്കിസ്റ്റ് വിഷം തടയാന്‍ എന്തുണ്ട് 
പരിഹാര മാര്‍ഗ്ഗം ??? മറുപടി പറയാമോ മൊയ്തു സാഹിബേ...?

       "ചുക്കില്ലാതെന്തു കഷായം" ? അതേ ജമാത്തെഇസ്ലാമിയെയും  മാധ്യമത്തെയും
പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ണ്ണമാകില്ല.  ഇവര്‍ ഇന്ന് ലീഗിനെ 
കുറ്റപ്പെടുത്തുന്നത് ലീഗ് നേതൃത്വം തീവ്ര വാദത്തെയും ആക്രമണത്തെയും
പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് .നാദാപുരം പ്രദേശത്തെ മുസ്ലിം ലീഗിന്റെ 
സമുന്നത നേതാവും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരാലും 
അംഗീകരിക്കപ്പെടുന്ന പൊതു പ്രവര്‍ത്തകനുമായ സൂപ്പി 
നരിക്കാട്ടേരിയെയും എം പി സൂപ്പിയെയും സമാധാന 
പ്രവര്ത്തനങ്ങള്‍ക്കിടയില്‍ തന്നെ വധിക്കാന്‍ ശ്രമിച്ചത് 
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് .നാദാപുരത്തെ 
മുസ്ലിം ലീഗ് അണികള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള
നേതാവാണ്‌ സൂപ്പി സാഹിബെന്നു ഏവരും സമ്മതിക്കുന്ന 
കാര്യമാണ് .ഇതിനു പ്രതികാരം ചെയ്യാന്‍ അദ്ദേഹം ഒന്ന് 
മൂളിയിരുന്നെങ്കില്‍ ജീവന്‍ ബലി കൊടുത്തും അതിനു 
തയ്യാറായി നൂറ് കണക്കിന് പ്രവര്ത്തകര്‍ അവിടെ 
ഉണ്ടായിരുന്നു .പക്ഷേ ...ആശുപത്രി കിടക്കയില്‍ വച്ച് 
തന്റെ അനുയായികളോട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ 
ഇപ്രകാരമായിരുന്നു"എന്റെ ശരീരത്തിലേറ്റ ഈ മുറിവുകള്‍ 
ഏതാനും ദിവസത്തെ മരുന്നുകളിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കും, 
നിങ്ങള്‍ ഇതിനു പ്രതികാരത്തിനിറങ്ങിയാല്‍ അത്‌ സമൂഹത്തിലുണ്ടാക്കുന്ന
മുറിവുകള്‍ വര്‍ഷങ്ങള്‍ പിന്നിട്ടാലും മാറ്റിയെടുക്കാന്‍ കഴിഞ്ഞെന്നു
വരില്ല. അതിനാല്‍ നിങ്ങള്‍ സമാധാനം കാത്തു സൂക്ഷിക്കണം "
ഈ വാക്കുകകളായിരുന്നു വലിയൊരു വിപത്തില്‍ നിന്നും 
നാടിനെ കാത്തത് .അതിനു ശേഷവും നാദാപുരത്തിന്റെ 
വിവിധ ഭാഗങ്ങളില്‍  മാര്‍ക്കിസ്റ്റ്കാരുടെ ആക്രമണത്തിനു 
ഇരയായവര്‍ ലീഗ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നില്ല,
മറിച്ച് മുസ്ലിം സഹോദരങ്ങളായിരുന്നു.എന്തേ ഇതൊന്നും 
മാധ്യമത്തിന് അറിയാത്ത കാര്യങ്ങളായിരുന്നുവോ ?
അഞ്ചു ചെറുപ്പക്കാരുടെ മരണം നടക്കുന്നതിനു തലേ ദിവസം 
വ്യാപകമായി എത്ര മുസ്ലിം വീടുകള്‍ ആക്രമിക്കപ്പെട്ടു ?
ഈ മാര്‍ക്കിസ്റ്റ് കാപാലികതയെ നിങ്ങള്‍ എന്ത്  കൊണ്ട് 
കണ്ടില്ലെന്നു നടിക്കുന്നു ?ഉത്തരം ലളിതം മാര്‍ക്കിസ്റ്റ് തകര്‍ച്ച 
നിങ്ങളുടെ ലക്ഷ്യമല്ല, നിങ്ങളുടെ ഒരേ ഒരു ലക്‌ഷ്യം ലീഗിന്റെ 
തകര്‍ച്ച മാത്രവും !അത്‌ കൊണ്ട് മാത്രമാണല്ലോ സമുദായത്തിന്റെ 
ആത്മാഭിമാനം കാത്തു സൂക്ഷിക്കാനുള്ള പുറപ്പാടിനിടയില്‍
രക്ത സാക്ഷികളായ ഈ ചെറുപ്പക്കാരെ തീവ്ര വാദികളായി
ചിത്രീകരിച്ചതും, ഇതിനവരെ പ്രേരിപ്പിച്ച സാഹചര്യങ്ങളെ
വിഷയമാക്കാത്തതും. ഒരു കാലത്ത് നിങ്ങള്‍ ലീഗിനെ വിമര്‍ശിച്ചി
രുന്നത് ഞങ്ങളാരും മറന്നിട്ടില്ല .ലീഗ്,  സാമുദായത്തെ സമാധാനത്തിന്റെ 
താരാട്ട് പാട്ട് പാടി ഉറക്കുന്നു ഏന്നതായിരുന്നില്ലേ നിങ്ങളുടെ 
പരിഭവം !ലീഗിന്റെ ഈ നിലപാടിനെ വിമര്‍ശിക്കാന്‍ നിങ്ങള്‍ 
എത്ര പേജുകള്‍ ചിലവഴിച്ചു?ഇതിനെതിരെ നിങ്ങള്‍ നിരന്തരം 
എഴുതിയ ലേഖനങ്ങളും റിപ്പോര്‍ട്ടുകളും കേരള മുസ്ലിംകള്‍ക്കിടയില്‍
ഒരു പാട് തീവ്ര ആശയങ്ങള്‍ വച്ച് പുലര്‍ത്തുന്ന സംഘടനകള്‍ക്ക് 
വിത്ത് പാകി .ഐ എസ് എസ്സും  ഐ എന്‍ എല്ലും എന്‍ ഡി എഫും ഒക്കെ 
ഇതില്‍ ചിലത് മാത്രം . ഈ സംഘടനകളുടെയൊക്കെയും
രൂപീകരണത്തിനുപിന്നില്‍ പ്രവര്ത്തിച്ചവര്‍ നിങ്ങളാണെന്നത്
പകല്‍ വെളിച്ചം പോലെ വ്യക്തമാണ് .ഇവരൊന്നും നിങ്ങളുടെ വരുതിയില്‍ 
നില്‍ക്കില്ലെന്ന് കണ്ടപ്പോള്‍ എല്ലാവരെയും തള്ളിപ്പറഞ്ഞതും നിങ്ങള്‍ തന്നെ! 
 ഈ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ലീഗിന്റെ തിളക്കമാര്‍ന്ന 
വിജയത്തോടെ ഇത്തരം സംഘടനകള്‍ക്കൊന്നും ലീഗിന് ഒരു പോറല്‍ 
പോലുമേല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്നു തെളിയിക്കപ്പെട്ടു .പക്ഷേ 
നിങ്ങളുടെ വിഷം കലര്‍ന്ന വാക്കുകള്‍ ഒരു പാട് മുസ്ലിം സഹോദരങ്ങളെ  
വഴി തെറ്റിച്ചിട്ടുണ്ട്  .അവരുടെ വിവേകമില്ലാത്ത ചില പ്രവര്‍ത്തനങ്ങള്‍
സമുദായത്തെ ഇതര മത വിഭാഗങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കാന്‍
കാരണവുമായിട്ടുണ്ട്.ഇതിന്റെയൊക്കെ ഉത്തരവാദിത്തത്തില്‍
നിന്ന് ഒളിച്ചോടാന്‍ ചരിത്രം നിങ്ങളേ അനുവദിക്കില്ല .ചുരുക്കത്തില്‍ 
ഒരു കാലത്ത് ലീഗിന് എതിരായുള്ള വിമര്‍ശനം ലീഗ് പ്രതികരിക്കുന്നില്ല 
എന്നതായിരുന്നു .ഇന്ന് ലീഗ് പ്രതിരോധിക്കുമ്പോള്‍ അത്‌ ആക്രമണ 
ത്തിനു കൂട്ട് നില്‍ക്കലും! ഇവ രണ്ടും ചേര്‍ത്ത് വായിക്കുമ്പോള്‍ 
മനസ്സിലാകും മാധ്യമത്തിന്റെയും കൂട്ടാളികളുടെയും  ഇരട്ടതാപ്പ്‌ നയം !

     പതിനാലോളം വീടുകള്‍ക്ക് നേരെ ബോംബേറു നടന്നതിന്റെയും, 
ഈ ഭീകര വാഴ്ചയില്‍ മനം നൊന്ത് ഒരു മുസ്ലിം സ്ത്രീ പറഞ്ഞ 
വാക്കുകളും, പ്രിയ സഹോദരന്‍ സയീത് വികാരം കലര്‍ന്ന 
വാക്കുകളിലൂടെ നാമുമായി പങ്ക് വച്ചതാണല്ലോ ?ഓ ജമാഅത്തുകാരാ...
വടി വാളും,ഉഗ്ര ശേഷിയുള്ള ബോംബുകളും ,മറ്റു മാരകായുധങ്ങളുമായി
സ്വന്തം ജീവനും, വീടിനും നേരെ ആക്രമിക്കാന്‍ വരുമ്പോള്‍ ,അതിനെ
പ്രധിരോധിക്കാന്‍ ,ഈ വീടുകളിലൊക്കെ മൌദൂദി  സാഹിബിന്റെ 
ഖുതുബാത്തിന്റെ ഓരോ കോപ്പികള്‍ സൂക്ഷിച്ചാല്‍ മതിയായിരുന്നുവെന്നു
ഈ പാവം യുവാക്കള്‍ക്കറിയില്ലായിരുന്നു!.കാരണം, അവര്‍ ജമാഅത്ത് 
കാരല്ലായിരുന്നു !.ഫിര്‍ഔനും സംഘത്തിനുമെതിരെ ,യുദ്ധത്തിനിറങ്ങാന്‍
ആവശ്യപ്പെട്ട മൂസാ നബിയോട് ,"നീയും നിന്റെ ദൈവവും പോയി യുദ്ധം 
ചെയ്യൂ , മടങ്ങി വരുന്നത് വരെ ഞങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകും" ,
എന്ന് മറുപടി പറഞ്ഞ,യഹൂദികളുടെ പാരമ്പര്യമായിരുന്നില്ല 
ഈ ധീര യുവാക്കള്‍ക്ക് ,തങ്ങളേക്കാള്‍ പതിന്മടങ്ങ്‌ ശക്തിയുള്ള 
ശത്രു സൈന്യത്തോട് ,തന്നോടോപ്പോം യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്ക് 
ഭയമുണ്ടോ സ്വഹാബത്തെ ?എന്നൊരു യുദ്ധ മുഖത്ത് വച്ച് 
പുന്നാര റസൂല്‍ ചോദിക്കുകയുണ്ടായാത്രെ .സ്വഹാബത്തിന്റെ 
മറുപടി ഇപ്രകാരമായിരുന്നു "അല്ലാഹുവിന്റെ തിരു ദൂദരെ
അങ്ങൊരു മഹാ സമുദ്രത്തിലേക്ക് എടുത്തു ചാടാനാണ് 
ആവശ്യപ്പെടുന്നതെങ്കില്‍ ഞങ്ങള്‍ അതിനും തയ്യാറാണ് "!
അതെ ,ഈ ചുണക്കുട്ടികളുടെ മാതൃക ഈ സ്വഹാബത്തായിരുന്നു    

        ഓ ,വാണിമേല്‍കാരെ... നിങ്ങളും മറന്നു പോയോ? പതിറ്റാണ്ടുകള്‍ക്ക്
മുമ്പ് വാണിമേലും പരിസര പ്രദേശങ്ങളിലും മാര്‍ക്കിസ്റ്റ് കാപാലികള്‍
സംഹാര താണ്ഡവമാടിയിരുന്നത് ?വാണിമേലിലെ വയോധികനായ 
വാരിയം കണ്ടി കുഞ്ഞമ്മത് ഹാജിയും ജാതിയെരിയിലെ പൊയില്‍ 
യൂസുഫ് ഹാജിയും മുള്ളമ്പത്തെ ചാലില്‍ പക്രനെയുമൊക്കെ നിങ്ങള്‍ 
ഓര്‍ക്കുന്നില്ലയോ ?  അന്നത്തെ കലാപം കെട്ടടങ്ങിയ ശേഷം ഈ പ്രദേശം  
സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു പ്രതിനിധി 
സംഘം വന്നിരുന്നു .പക്ഷേ ...അവര്‍ സന്ദര്‍ശിച്ചത്  ഇതേ സംഭവത്തില്‍
കൊല്ലപ്പെട്ട സഖാവ് കാപ്പുമ്മല്‍ ദിവാകരന്റെ വീടായിരുന്നു !!!
മാത്രമോ? ആശ്വാസ ധനമായി വലിയൊരു തുകയും ദിവാകരന്റെ 
കുടുംബത്തിന് നല്‍കുകയുണ്ടായി !!!ഈ സംഘത്തിന്റെ നക്കാപിച്ചയുടെ
ആവശ്യം വാരിയം കണ്ടി കുഞ്ഞമ്മത് ഹാജിയുടെ കുടുംബത്തിന്  
ഉണ്ടായിരുന്നില്ല .പക്ഷേ അവിടെ കയറി രണ്ടു ആശ്വാസ വാക്കുകള്‍ 
പറയാനുള്ള സാമാന്യ മര്യാദ പോലും ഇവര്‍ കാണിച്ചിരുന്നില്ല.
ഇതൊക്കെയും നിങ്ങള്‍ വിസ്മരിച്ചു പോയോ സഹോദരങ്ങളെ...?
ഈ വൃത്തി കെട്ട സംഘത്തിന്റെ പിന്‍ തല മുറക്കാരാണ് നസുറുവും
അസ്ലമും സാദിഖുമാരുമൊക്കെ .

        ബോംബുണ്ടാക്കുന്നത് പശുവിനു തീറ്റ കൊടുക്കാനല്ല എന്ന് വായില്‍ 
കൊള്ളാത്ത ഒരു "കൊസ്ര", നസ്രു എഴുതി വിട്ടല്ലോ, അതെ നിന്നെ പോലുള്ള  
ചില 'മനുഷ്യപ്പശുക്കളുടെ' തല മണ്ടയില്‍ വച്ച് പൊട്ടിക്കാനാണ്  എന്നതായിരുന്നു 
അതിനുള്ള ശരിയായ മറുപടി .പക്ഷേ എന്റെ വിവേകം  അനുവദിക്കാത്തതിനാല്‍
 ഞാന്‍ അതിനു മുതിരുന്നില്ല . എങ്കിലും നിന്റെ അറിവിലേക്കായി ഒരു കാര്യം 
പറയട്ടെ ,എളിമയോടെ ,പ്രിയപ്പെട്ട അനിയാ ...വീട്ടില്‍ പോയി സ്വന്തം ഉമ്മയോട് 
ചോദിച്ചു നോക്ക് ,നിന്റെയും കാക്ക കാരണവന്മാര്‍ താമസിക്കുന്ന ഉമ്മയുടെ 
വീട് നിലകൊള്ളുന്ന മഹല്ലിലെ മുസ്ലിം സഹോദരന്മാരുടെ എത്ര ജുമുഅകള്‍ 
ഇവര്‍ മുടക്കിയിട്ടുണ്ടെന്ന്? .ജുമുആ കഴിഞ്ഞു പുറത്തിറങ്ങാന്‍ നേരത്ത് 
ബോംബും മറ്റു മാരകായുധങ്ങളുമായി പുറത്തു നിലയുറപ്പിച്ച ആക്രമി 
സംഘത്തെ കണ്ടു ഭയന്ന് ,മറ്റു പ്രദേശത്തുള്ള മുസ്ലിം ചെറുപ്പക്കാര്‍ 
ഓടി എത്തി തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി, ബാങ്ക് വിളിക്കാന്‍ 
 ഉപയോഗിക്കുന്ന മൈക്കില്‍,എത്ര തവണ തക്ബീര്‍ മുഴക്കിയിട്ടുണ്ടെന്ന് ?! 
ആ ആക്രമി സംഘം  ആരായിരുന്നു ?ആര്‍ എസ്സ് എസ്സ് കാരായിരുന്നോ? 
അതോ ,കമ്മ്യൂണിസ്റ്റ് കാരായിരുന്നോ ? ഈ സംഘത്തെ തുരത്താന്‍ 
ഓടിയെത്തിയ ,മുസ്ലിം യുവാക്കള്‍ കൊണ്ട് വന്ന ബോംബു 
പശുവിനു തീറ്റ കൊടുകാനുള്ളതായിരുന്നോ ? നിന്നെ പോലെ 
പശുവിന്റെയും ,തീറ്റയുടെയും കാര്യം മാത്രം അറിയാവുന്നതിനാ 
ലായിരിക്കാം, ജീവന്‍ രക്ഷിക്കാന്‍ തക്ബീര്‍ മുഴക്കി അന്യ നാട്ടുകാരെ 
ആശ്രയിക്കേണ്ട ഗതികേടുണ്ടായത്  (ക്ഷമിക്കണം ഏതെങ്കിലും പ്രദേ 
ശത്തുകാരെ ഇകഴ്ത്തി കാണിക്കാന്‍ ഉദ്ദേശിച്ചു എഴുതിയതല്ല )
ബാക്കി ,പീഡന കഥകള്‍ കൂടി മുതിര്‍ന്നവര്‍ പറഞ്ഞു തരും. 
പരീക്ഷ എഴുതി മാര്‍ക്ക് നേടാന്‍ കുറെ ഇംഗ്ലിഷ് സാഹിത്യങ്ങളും
പ്രസ്ഥാനത്തില്‍ നിന്ന് വഴി മാറിപ്പോകാത്തിരിക്കാന്‍ ഏതാനും 
ഐ പി എച്ച്  പുസ്തകങ്ങളും മാത്രം വായിച്ചാല്‍ എല്ലാം തികഞ്ഞെന്നു 
നടിക്കരുത് .ഇടയ്ക്കെങ്കിലും ,പിറന്ന മണ്ണിനെ കുറിച്ചും പഠിക്കാന്‍
ശ്രമിക്ക് .ഉയര്‍ന്ന ശമ്പളത്തിന് ജോലി നെടാനോന്നും ഉപകരിക്കില്ലെങ്കിലും
ഇത്തരം പൊട്ടത്തരങ്ങള്‍ വിളിച്ചു കൂവുന്നതില്‍ നിന്നും മോചനം 
 ലഭിച്ചേക്കാം.എന്റെ അറിവ് ശരിയാണെങ്കില്‍
നിങ്ങളൊക്കെയും ചേന്ദമങ്ങല്ലൂരിന്റെ ഉല്‍പ്പന്നങ്ങളാണ് .
പള്ളിക്ക് വഖ്‌ഫു ചെയ്ത സ്ഥലത്ത് വീടുണ്ടാക്കി താമസിക്കുന്ന 
ചില മാന്യന്മാരാണല്ലോ നിങ്ങളുടെ ഗുരു നാഥന്മാര്‍.മുമ്പൊരിക്കല്‍ 
എസ് ഐ ഓ യുടെ ഒരു ക്യാമ്പില്‍ പത്ര പ്രവര്‍ത്തനത്തെ കുറിച്ചുള്ള 
ഒരു സെഷന്‍ നടക്കുകയാണ് .അതില്‍ ക്ലാസ്സെടുക്കുന്നത്  വട്ട പൂജ്യം 
അബ്ദുറഹ്മാന്‍ സാഹിബാണ്‌ (ചില നിക്ഷ് പക്ഷ മതികള്‍ എനിക്കെതിരെ 
വാളെടുക്കേണ്ട  ഓ എന്ന ഇംഗ്ലീഷ് അക്ഷരം മാത്തമേറ്റിക്സിന്റെ ഭാഷയില്‍ 
എഴുതി പ്പോയതാണ്).അന്ന് മാധ്യമം പത്രം നിരന്തരം കുഞ്ഞാലിക്കുട്ടി
സാഹിബിനെതിരെ പെണ്‍വാണിഭത്തിന്റെ പൈങ്കിളിക്കഥകള്‍
എഴുതി ക്കൊണ്ടിരിക്കുകയാണ്.ഇതില്‍ മനസ്സ് വേദനിച്ച നിഷ്ക്കളങ്കനായ
ഒരു എസ് ഐ ഓ പ്രവര്‍ത്തകന്‍ ഇപ്പ്രകാരം ചോദിച്ചുവത്രേ
"സര്‍ ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെതിരെ വ്യഭിചാര ആരോപണം
 തെളിവില്ലാതെ ഉന്നയിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ് "
വക്ര ബുദ്ധിമാനായ ഗുരുവിനു ഈ ചോദ്യത്തിന്റെ മുനയും ദിശയും
എളുപ്പം മനസ്സിലാക്കാന്‍ കഴിഞ്ഞു.ഉടന്‍ വന്നു മറുപടി 
"ഇസ്ലാമിക വിധി അന്യേഷിച്ചു നടന്നാല്‍ പത്രം നടത്തി ക്കൊണ്ട് 
പോകാന്‍ കഴിയില്ല. ഇസ്ലാം വേറെ, പത്രം വേറെ !!!  "ഗുരു നിന്ന് 
മുള്ളിയാല്‍ ശിഷ്യര്‍ നടന്നു മുള്ളും " എന്നാണല്ലോ ചൊല്ല്!!! 
ജമാഅത്തെ ഇസ്ലാമി എന്നതിനേക്കാള്‍ "ജമാഅത്തെ ഫിത്ന "
എന്നതായിരിക്കും ഈ കൂട്ടര്‍ക്ക് കൂടുതല്‍ അനുയോജ്യമാവുക! 

          ആദരണീയന്‍ അസ്‌ലം മാസ്റ്റര്‍,  നിങ്ങള്‍ ഈ സഹോദരന്മാരെ
 തെമ്മാടികള്‍ എന്ന് വരെ വിളിച്ചുകളഞ്ഞു 
എന്ന് ചില പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ 
കഴിഞ്ഞു .എഴുതാന്‍ പ്രയാസമുണ്ട് ,എങ്കിലും നിങ്ങള്‍ 
എഴുതിക്കുകയാണ് (എന്റെ പ്രിയ സഹോദരങ്ങളേ നിങ്ങള്‍ 
എന്നോട് പൊറുക്കേണമേ ) മുകളിലൂടെ പറക്കുന്നതിനിടയില്‍
  ഇലക്‌ട്രിക് ലൈനില്‍ കുടുങ്ങി ഷോക്കേറ്റു മരിച്ചു വീഴുന്ന കാക്കകളോട്
 കാണിക്കുന്ന ആദരവെങ്കിലും നിങ്ങള്‍ക്ക് ഈ സഹോദരന്മാര്‍ക്കും 
നല്‍കാമായിരുന്നു .ആദരിച്ചില്ലെങ്കിലും അനാദരിക്കാതിരിക്കാമായിരുന്നു .
ഞങ്ങള്‍ നിങ്ങളെ വെറുത്തു പോകുന്നു ,എത്രത്തോളമെന്നോ ?
ഈ സഹോദരന്മാരുടെ മരണ വാര്‍ത്ത അറിഞ്ഞു ശത്രുക്കള്‍ 
 പരസ്യമായി പായസ വിതരണം വരെ നടത്തുകയുണ്ടായല്ലോ ?
അവരെക്കാളും ഞങ്ങള്‍ വെറുക്കുന്നത് നിങ്ങളെയാണ് .

      മുസ്ലിം ലീഗ് ഈ സഹോദരങ്ങളെ തള്ളിപ്പറഞ്ഞു എന്ന അലിയുടെ 
പരിഭവത്തിനു പലരും മറുപടി പറഞ്ഞു കഴിഞ്ഞു .അത്‌ മനസ്സിലാക്കാന്‍ 
അല്‍പ്പം പ്രായോഗിക ബുദ്ധി കൂടി വേണം. അത്‌ കേവലം ,വിദ്യാഭ്യാസ 
യോഗ്യത കൊണ്ട് മാത്രം നേടിയെടുക്കാന്‍ കഴിയുന്നതുമല്ല.
പ്രിയ സഹോദരാ നാദാപുരത്തെ  ലീഗ് മാര്‍ക്കിസ്റ്റ് സംഘര്‍ഷം
പേരില്‍ മാത്രമാണ് .താങ്കള്‍ മാവിലായിക്കാരനൊന്നുമല്ലല്ലോ?
മാര്‍ക്കിസ്റ്റ് കാരുടെ ആക്രമണത്തിനും കൊലക്കത്തിക്കും ഇരയാകാനുള്ള 
യോഗ്യത ലീഗ് പ്രവര്‍ത്തകരായിരിക്കണം എന്നതല്ല മറിച്ച്‌ ഒരു 
മാപ്പിളയായി ജനിച്ചാല്‍ മാത്രം മതിയാകും !
ഈ അടുത്ത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് 
 പല കാര്യങ്ങളിലും രഹസ്യമായും പരസ്യമായും മാര്‍ക്കിസ്റ്റു പാര്‍ട്ടിയോട് 
സഹകരിക്കുന്ന ഒരു എ പി വിഭാഗത്തിലെ പണ്ഡിതന്‍  നയിച്ചിരുന്ന 
ഹജ്ജു സംഘത്തെ ഒരു പ്രകോപനവുമില്ലാതെ ഇവര്‍ തങ്ങളുടെ 
സഹയാത്രികാരാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ മാര്‍ക്കിസ്റ്റുകാര്‍
 കടവത്തുരിനടുത്തു വച്ച്  ആക്രമിച്ചു പരിക്കേല്‍പ്പിച്ചത് .      
 പാര്‍ട്ടി വളര്‍ത്താന്‍ നാദാപുരത്തെന്നല്ല
കേരളത്തില്‍ ഒരിടത്തും ലീഗ് ആക്രമണം നടത്താറില്ല .നാദാപുരത്തെ
മുസ്ലിം സഹോദരങ്ങള്‍ക്കെതിരില്‍ മാര്‍ക്കിസ്റ്റ് കിരാത വാഴ്ച 
അരങ്ങേറുമ്പോള്‍ അതിനെ പ്രധിരോധിക്കേണ്ടത് ലീഗിന്റെ മാത്രം 
ബാധ്യതയാണോ ? നിങ്ങളുടെ ബാല്യവും കൌമാരവുമൊക്കെ
പ്രവാസ ലോകത്ത് തന്നെ ആയിരുന്നോ ?അല്ലെങ്കില്‍ നിങ്ങളും 
ഓര്‍ക്കുന്നുണ്ടാകും പഴയ വാണിമേല്‍ സംഘര്ഷത്തില്‍ 
മുസ്ലിംകള്‍ ഒറ്റക്കെട്ടായി നിന്ന് മാര്‍ക്കിസ്റ്റു കാര്‍ക്കെതിരില്‍ പോരാടിയത് .
(എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ )ഇതിനിടയില്‍ അന്ന് മാമ്പിലാക്കൂല്‍     
മുക്കില്‍ നടന്ന ഒരു ബോംബു സ്ഫോടനത്തില്‍ ഇതേ പോലെ രണ്ട് 
സഹോദരങ്ങള്‍ മരണപ്പെട്ടിരുന്നു,ബഷീറും മമ്മുവും .എന്റെ അറിവ് 
ശരിയാണെങ്കില്‍ അവര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായിരുന്നു .
അന്നവരെ, അവര്‍ തങ്ങളുടെ പ്രവര്‍ത്തകന്മാരാണെന്നും പറഞ്ഞു
കോണ്‍ഗ്രസ്സ് നേതൃത്വം ഏറ്റെടുത്തിരുന്നോ?അവര്‍ പ്രവര്‍ത്തിച്ചതും
കോണ്‍ഗ്രസ്സ് പാര്‍ട്ടി വളര്‍ത്താനായിരുന്നില്ല ,മറിച്ച്‌ സമുദായത്തിന്റെ
ആത്മ രക്ഷയ്ക്ക് വേണ്ടിയായിരുന്നു (സര്‍വ്വ ശക്തന്‍ അവര്‍ക്കും സ്വര്‍ഗ്ഗം 
പ്രധാനം ചെയ്യുമാറാവട്ടെ.)  ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരം 
ഘട്ടങ്ങളില്‍ മരണപ്പെടുന്ന പ്രവര്‍ത്തകന്മാരെ പരസ്യമായി ഏറ്റെടുത്ത
ചരിത്രം രാഷ്ട്രീയ കേരളത്തിലുണ്ടായിട്ടില്ല.      

                   പ്രിയ സഹോദരങ്ങളേ... ഇത്രയും എഴുതിപ്പോയത് ആരെയെങ്കിലും 
തോല്‍പ്പിക്കുവാനോ വേദനിപ്പിക്കാനോ എന്റെ ഭാഗം വാദിച്ചു ജയിക്കുവാനോ
വേണ്ടിയല്ല ,മറിച്ച്‌ രണ്ട് കാരണങ്ങള്‍ കൊണ്ട് മാത്രമാണ് .അതിലൊന്ന് 
ഇരു നൂറോളം അംഗങ്ങളുള്ള  ഈ ഗ്രൂപ്പില്‍, സമുദായത്തിന് വേണ്ടി 
മരണം വരിക്കേണ്ടി വന്ന  സഹോദരങ്ങളെ ചിലര്‍ അപമാനിച്ചിട്ടും 
അതിനെതിരെ പ്രതികരിക്കാത്ത, ഞാന്‍ അടക്കമുള്ളവരെ എന്റെ 
പ്രിയ സുഹൃത്ത്‌ കളത്തില്‍ റഹീം അതി രൂക്ഷമായ ഭാഷയില്‍ 
 നടത്തിയ വിമര്‍ശനം .രണ്ടാമതായി ആരമ്പ നബിയുടെ തിരു വചനം 
"മുഉമിനീങ്ങളേ നിങ്ങള്‍ പരസ്പരം ഒരു ശരീരം പോലെയാണ് 
വര്‍ത്തിക്കേണ്ടത് ,ശരീരത്തിലെ ഏതെങ്കിലും ഒരവയവത്തിനു
രോഗം ബാധിച്ചാല്‍ ഉറക്കമൊഴിച്ചും മറ്റും ബാക്കി അവയങ്ങള്‍ 
രോഗം ബാധിച്ച അവയവത്തിന്റെ വേദനയില്‍ പങ്ക് ചേരുന്നു "
എത്ര സുന്ദരമായ ആശയം ഉള്‍ക്കൊള്ളുന്ന വചനം .നാം പരസ്പരം 
സഹകരിക്കേണ്ടുന്നതിനെ , മറ്റൊരു സഹോദരന്റെ വേദനയില്‍ പങ്ക് 
ചേരേണ്ടതിനെ ,ഇതിനേക്കാള്‍ ഭംഗിയായി എങ്ങിനെ വിവരിക്കാന്‍ പറ്റും !
                    
    അവസാനമായി, ഇത്തരം ചില കാര്യങ്ങളിലെങ്കിലും ഏതു സംഘടനയുടെ ,
ഏതു ഇസങ്ങളുടെ, വക്താക്കളാണെങ്കിലും ശരി ,സങ്കുചിത സംഘടനാ താല്പര്യ 
ങ്ങള്‍ക്കപ്പുറം വിശാലമായി ചിന്തിക്കാനുള്ള സന്മനസ്സു കാണിക്കണം.
ഒരു പക്ഷേ ...ഈ ഗ്രൂപ്പിലെ ഭൂരി ഭാഗം ആളുകളും ഇത്രയും ദീര്‍ഘമായ 
ഒരു കുറിപ്പ് കാണുമ്പോള്‍ വായിച്ചു നോക്കാന്‍ പോലും തയ്യാറാവാതെ
"ഡിലീറ്റില്‍ " അഭയം കണ്ടെത്തും !എങ്കിലും ...ഇതില്‍ ഒരാളെങ്കിലും 
ഇത് മുഴുവന്‍ വായിച്ചു തീര്‍ത്താല്‍, ഞാന്‍ ചിലവിട്ട ഇരുപതോളം 
മണിക്കൂര്‍ എന്റെ ധീര ശഹീദുകള്‍ക്ക്  വേണ്ടി സമര്‍പ്പിക്കട്ടെ .
എന്റെ രക്ത സാക്ഷി സഹോദരങ്ങളേ ഈ സഹോദരന്റെ വക 
നിങ്ങള്‍ക്ക് വേണ്ടി ഇത്രയെങ്കിലും  ....

                                                           സ്നേഹാദരങ്ങളോടെ;
                                                                           അനസ് കെ സി 
                                                                             വാണിമേല്‍ 
                                                                              ദോഹ - ഖത്തര്‍ 
                                                                               55104766

9 comments:

സ്വം said...

പ്രിയപ്പെട്ട റഹീം
തികഞ്ഞ വൈകാരികതയില്‍ ഒരു സമുദായ പ്രശ്നം അവതിരിപിചിരിക്കുന്നു
ഇതിലേറ വൈകാരികതയില്‍ ചിന്തയിലോ ദേശാഭിമാനിയും വായിച്ചു വികാരം കൊല്ലുന്നുണ്ടാവം
മുസ്ലിം ഐക്യം, ഖുറാന്‍ വരികള്‍ ഇതൊക്കെ വരികല്കിടയിലുന്ടെങ്കിലും ഒരു കാര്യം മാത്രമുന്നര്തുന്നു
താങ്കളെ ഇപ്പോളും നയിക്കുന്നത് സമുടായികതയും , കക്ഷി വിദ്വാഷവും തന്നെ
രക്ഷപ്പെടാന്‍ ശ്രമിക്കെനെമെന്നു വിനീതമായി അപേക്ഷിക്കുന്നു

Rahim's said...

Dear Swam..
Thanks for the comment..
I already give you reply through another blog.
Hope you will get it..
So no more reply about this comment

സ്വം said...

പ്രിയ സഹോദരാ
അപ്പോള്‍ നാദാപുരത് മഹത്തായ മുസ്ലിം ഐക്യം സാധ്യമായി കഴിഞ്ഞു ?
എല്ലാവരും അടി കൊല്ലുന്നവരയത് കൊണ്ട് , ലീഗും ( രണ്ടു വീതം സമസ്തയും, മുജഹിദും ), ജമ അത് മറ്റുള്ളവരും
ഇത് നല്ലൊരു വാര്‍ത്ത തന്നെ !
ഒരു ഗ്രാമത്തിലെ മുസ്ലിങ്ങള്‍ എല്ലാം ഒരുമിച്ചു നിന്നിട്ടും അവരവരുടെ നേതൃത്വങ്ങള്‍ എന്താണാവോ ബോംബ്‌ നിര്‍മാണത്തെ
തള്ളി പ്പരയുന്നത് ?
ഈ കൊലച്ചതിയെ ഗ്രാമക്കാര്‍ ഒന്നടങ്കം എതിരുകുകയും നാദാപുരം മുസ്ലിങ്ങള്‍ എന്നൊരു കൂട്ടം ആവുകയും ചെയ്യുക
എല്ലാ മൂല്യ ച്ചുതിയും ഗ്രഹിച്ച രാഷ്ട്രീയ നേതൃത്വത്തിന്റെ വാലായി പരസ്പരം പോരടിച്ചും , മലയാളത്തിനു പുതിയ പുതിയ തെറി പ്പദങ്ങള്‍ സംഭാവന ചെയ്തു മുന്നേറുന്ന ബാക്കി മുസ്ലിങ്ങല്കും ഒരു മോഡല്‍ ആയി നാദാപുരം മാറട്ടെ.
എന്തായാലും ഐക്യം ഇല്ലാത്തതിന്റെ പ്രശ്നമാനത്രേ മുസ്ലിങ്ങള്‍ ലോകടിസ്തനത്തില്‍ അനുഭവിക്കുന്നത്
നാടപരുതെങ്കിലും അത് തീര്നല്ലോ
ഇനി എല്ലാം എളുപ്പമാവും
ഇക്യപ്പെട്ടെ മുസ്ലിങ്ങള്‍ അവരുടെ നിര്‍ബന്ധ ഗുണങ്ങളായ കാരുണ്യം, ഗുണകാംക്ഷ, പരസ്പര സ്നേഹം, സഹ ജീവികലോടുള്ള മര്യാദ ഇതൊക്കെ വളര്‍ത്തിയാല്‍ മദീനയുടെ മാതൃക സൃഷ്ടിക്കാം, മദീനയിലെ ജൂതന്മാര്‍ സഹായിച്ച പോലെ സഖാക്കള്‍ ഈ കൂട്ടായ്മയെ സ്നേഹിക്കും !!!!
മുസ്ലിങ്ങള്‍ക് മാറാം അക്യപ്പെടം സ്നേഹിക്കാം, അപ്പൊ പിന്നെ സഖക്കല്കും ആവാം..
സൊ ബീ പോസിറ്റീവ്

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.......

പത്രക്കാരന്‍ said...

നന്നായി എഴുതി, ദയവു ചെയ്തു ഇനി ഇത് പോലെ എഴുതരുത്. പട്ടിണിപ്പാവങ്ങളുടെ ഈ നാടിനു ഇനിയും വര്‍ഗീയ ലഹളകള്‍ ഏറ്റുവാങ്ങാന്‍ കരുത്തില്ല. ഹിന്ദുവായാലും മുസല്മാനായാലും അവന്റെ നെഞ്ചില്‍ നിന്നും ഒഴുകുന്ന ചോരയുടെ ചുവപ്പ് ഞങ്ങളെ ഭീതിപ്പെടുത്തുന്നു. നിങ്ങളുടെ ഹദീസുകളോ ശ്ലോകങ്ങളോ ഞങ്ങള്‍ക്ക് കേള്‍ക്കേണ്ട. ഇത്ര മാത്രം പറയൂ, ഒരു ദിവസത്തെ ജുമാ നിസ്കാരം മുടങ്ങിയതിന് നാടന്‍ ബോംബുണ്ടാക്കിയ നിങ്ങള്‍ ഒരു നേരത്തെ അന്നം മുടങ്ങിയവന് വേണ്ടി ആറ്റംബോംബുണ്ടാക്കുമോ?

paarppidam said...

സാമുദായിക സങ്കുചിതത്വം നിറഞ്ഞുതുളുമ്പുന്ന ഈ പോസ്റ്റില്‍ കമന്റിടുന്നതില്‍ താല്പര്യക്കുറവുണ്ട് എങ്കിലും എഴുതാതെ വയ്യെന്ന് തോന്നി. എന്നാല്‍ എതിര്‍ക്കപ്പെടേണ്ട ഒരു സംഗതിയെ സാമുദായികതയുടെ തേന്‍പുരട്ടി ഇത്തരം ഒരു പോസ്റ്റിട്ട് അവര്‍ ശ്രമിച്ച പാതയിലേക്ക് മറ്റു പലരേയും നടത്തുവാന്‍ ശ്രമിക്കുന്നതായി മനസ്സിലാക്കിയതുകൊണ്ട് പ്രതികരിക്കുന്നു.

മാനവ ഐക്യത്തിനോ പുരോഗതിക്കോ വേണ്ടിയല്ല മറിച്ച് മറ്റാരെയെങ്കിലും കൊല്ലുവാനും അവരുടെ കുടുമ്പത്തില്‍ കണ്ണീരുവീഴ്ത്തുവാനും സമൂഹത്തില്‍ അശാന്തിയും അക്രവും പരത്തുവാനും വേണ്ടി ബോംബ് നിര്‍മ്മാണത്തിനിടയില്‍ മരിച്ചവരോ പരിക്കേറ്റവരോ ഒരുതരത്തിലും സഹതാപാര്‍ഹരല്ല. അവര്‍ അര്‍ഹിക്കുന്നത് അവര്‍ക്ക് ലഭിച്ചു. യദാര്‍ഥത്തില്‍ അവര്‍ കൊല്ലപ്പെട്ടത് സമൂഹത്തിന്റെ ഭാഗ്യമായി കരുതണം. അവര്‍ ഏതു സമുദായം/രാഷ്ടീയം എന്നത് ഒരു വിഷയമേ അല്ല. സമൂഹത്തില്‍ അരക്ഷിതാവസ്ഥ പടര്‍ത്തുവാനും രാജ്യത്തെ അസ്ഥിരപ്പെടുത്തുവാനും ഉള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ആരായാലും (താങ്കളെപോലുള്ളവര്‍ക്ക് അവര്‍ ഇന്ന സമുദായം/ലീഗ് എന്നൊക്കെ തോന്നും ഞാന്‍ ആ രീതിയില്‍ അല്ല കാണുന്നെ) അവര്‍ക്ക് നരകം ലഭിക്കണേ എന്നു മാത്രമേ യദാര്‍ഥ മനുഷ്യ സ്നേഹികളായ വിശ്വാസികള്‍ക്ക് പ്രാര്‍ഥിക്കാനാകൂ.

നിങ്ങള്‍ പറയുന്ന യുവാക്കള്‍ വിവാഹം കഴിച്ചിട്ട് അധിക ദിവസം ആയിട്ടില്ല. ആ പെണ്‍കുട്ടികളെ പറ്റി അവര്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നെങ്കില്‍, ആശ്രിതരും സ്നേഹനിധികളുമായ മാതാപിതാക്കളെ പറ്റി ഓര്‍ത്തിരുന്നെങ്കില്‍ അവര്‍ ഇത്തരം ഒരു സാഹസത്തിനു മുതിരില്ലായിരുന്നു. ബോംബുനിര്‍മ്മാണത്തിനായി ഇവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിവരുന്നര്‍ ആരായാലും അവരാണ് മഹാപാപികള്‍.

ആശയപരമായി പരാജയപ്പെടുന്നവര്‍ ആദ്യം ആയുധത്തെ അഭയം പ്രാപിക്കുന്നു. അതൊടുക്കം അവരുടെ അന്ത്യത്തിലോ അല്ലെങ്കില്‍ സമൂഹത്തിന്റെ അരക്ഷിതത്വത്തിലോ അവസാനിക്കുന്നു. മാര്‍ക്കിസ്റ്റാക്രമ്മണം ഉണ്ടായെങ്കില്‍ അത് ജനാധിപത്യ രീതിയില്‍ തുറന്നുകാണിക്കുകയായിരുന്നു വേണ്ടത്.

Unknown said...

സ്നേഹാദര സഹോദര , നിങ്ങളുടെ ഈ പോസ്റ്റിനു എല്ലാ വിധ നന്ദിയും കടപ്പാടും അറിയിക്കുന്നു.
നമ്മില്‍ നിന്നും നമ്മുടെ സ്വരക്ഷക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന നമ്മുടെ സഹോദരങ്ങളെ കുറിച്ച് പലരും പലതും പറയുന്നു.എല്ലാം കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ നാം ...!!??
നിങ്ങളുടെ പ്രതികരണം മുഴുവന്‍ വായിച്ചു. ഞാന്‍ ആ നാട്ടുകാരനല്ല എങ്കിലും , വാര്‍ത്തകള്‍ അറിയാരുണ്ട്‌. പക്ഷെ ഈ ദാരുണ സംഭവം വല്ലാതെ മനസ്സിനെ വേദനിപ്പിച്ചു . നാഥന്‍ നമ്മുടെ സഹോദരങ്ങള്‍ക് നാളയുടെ ലോകത് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ . ആമീന്‍ .അവരുടെ കുടുംബത്തിന് ബദല്‍ സംവിധാനങ്ങള്‍ നല്‍കി , ആശ്വസിക്കാനും സമധാനിക്കാനും അള്ളാഹു തൌഫീഖ്‌ നല്‍കട്ടെ ആമീന്‍

Unknown said...

priya sahodara enthan tangal udhshikkunnath ellathinum tirichadi kodukkanano 100 sahodariye oralpeedppichal avane ethra pravashyam kollan kaziyum
100 pere konnavane enth chyan pattum
sahodaran paranna karyanglellam nadkkunnund
pache oru muslimin allahu pranna vaziyil geevikkan pattu athu kond avanil tawakkulakkuka allengil sharath niyamam ulla rajyam undakkuka nadan bombin pakaram aattam bomb undakkiyal valare eluppam karyangalk teerumanm aakum

Rahim's said...

നിങ്ങള്‍ പറയുന്ന യുവാക്കള്‍ വിവാഹം കഴിച്ചിട്ട് അധിക ദിവസം ആയിട്ടില്ല. ആ പെണ്‍കുട്ടികളെ പറ്റി അവര്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നെങ്കില്‍, ആശ്രിതരും സ്നേഹനിധികളുമായ മാതാപിതാക്കളെ പറ്റി ഓര്‍ത്തിരുന്നെങ്കില്‍ അവര്‍ ഇത്തരം ഒരു സാഹസത്തിനു മുതിരില്ലായിരുന്നു
@ പാര്‍പ്പിടം...ഇനി നിങ്ങളുടെ ഈ പോസ്റ്റിന്റെ ഭാഗത്ത്‌ നിന്ന്നുള്ള ഈ വരികള്‍ ഒന്ന് കൂടി വായിക്കൂ..മരിച്ചവരുടെ ഭാഗത്ത്‌ നിന്ന് കൊണ്ട്..എന്തിനു വേണ്ടി അവര്‍...? എന്തിനു അവരുടെ മാതാപിതാക്കളെ, ഭാര്യയെ സങ്കടപ്പെടുത്തി..??ഉത്തരം ലളിതം....കാലാ കാലത്തേ ഈ ദുരവസ്ഥക്ക് ഒരു പരിഹാരം, സ്വന്തതെക്കള്‍, അവര്‍ സ്നേഹിച്ചത് അവരുടെ സഹോദരങ്ങളുടെ സമാധാനത്തിനു...