.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Monday, 18 October 2010

അവളെ ഇന്ന് വീണ്ടും കണ്ടു..

ഇന്നും ഞാന്‍ അവളെ കണ്ടു, ഒരുപാട് നാളുകള്‍ക്കു ശേഷം...
പക്ഷെ ഇന്നവളോട് സംസാരിച്ചപ്പോള്‍ എന്റെ മുട്ടുകള്‍ കൂട്ടിയിടിച്ചില്ല, വാക്കുകള്‍ പതറിയില്ല, ശരീരം വിറച്ചില്ല.
അത് ഏകദേശം നാല് വര്ഷം മുന്‍പ് ആയിരുന്നു, സംസാരിക്കാന്‍ കഴിയാതെ ,
കാല്‍മുട്ടുകള്‍ കൂട്ടിയിടിച്ചു അവളുടെ മുന്നില്‍ ഞാന്‍ നിന്നത്.
വളരെ ചെറുപ്പത്തില്‍ തന്നെ സ്ടെജുകളില്‍ കയറി ശീലം ഉണ്ടെങ്കിലും അന്നൊന്നും എനിക്കിങ്ങനെ വിറചിട്ടില്ല.
എന്നിട്ടും ഇവളുടെ മുന്‍പില്‍ എത്തുമ്പോള്‍ എന്താണ് അങ്ങിനെ സംഭവിക്കുന്നത്‌?
ഒരുപാട് ആലോചിച്ചിട്ടുണ്ട്, എന്നാല്‍ ഉത്തരം ഇന്നും അന്യം.
അവളെ കണ്ടത് ഒന്‍പതു വര്ഷം മുന്പാനെങ്കിലും, ഇപ്പോളും മനസ്സില്‍ നിന്ന് മായാതെ അത് നിലനില്‍കുന്നു.
ഇന്ന് കണ്ടപ്പോള്‍, അവള്‍ ഒന്നും പറഞ്ഞില്ല, പഴയ ചിരി മാത്രം.
നാല് വര്‍ഷത്തിനു ശേഷമാണ് കണ്ടത് എങ്കിലും, സംസാരിച്ചത് എങ്കിലും, അവള്കൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല.
എന്തിനേറെ ഏഴു വര്ഷം മുന്‍പ് ഒരു പാട് പറയാനുണ്ട് എന്ന് പറഞ്ഞു , അതൊന്നും പറയാതെ പോയിട്ടും, അതിനെ പറ്റി ഒന്നും ഇന്നും പറഞ്ഞില്ല.
ഞാന്‍ എന്ത് ചെയ്യുന്നു  എന്നോ, അവളുടെ സ്ഥിതി എന്താണെന്നോ പോലും പറയാതെ..
കുറെ നേരം  അങ്ങിനെ നോക്കി നിന്ന്,
ഒടുവില്‍ ലാബില്‍ പോവാന്‍ വേണ്ടി വെച്ച അലാറം അടിഞ്ഞപ്പോള്‍ ആണ് ഉറക്കം തെളിഞ്ഞത് ..
കുളിച്ചൊരുങ്ങി, വെറും ചായയും കഴിച്ചു ഈ തണുത്ത വെളുപ്പാന്‍ കാലത്ത് ലാബിലേക്ക് പോവുമ്പോഴും
എന്റെ ആലോചന ഈ സ്വപ്നത്തെ കുറിച്ചായിരുന്നു, എന്ത് കൊണ്ടാണ് ഈ അസധരനാമായ സ്വപ്നം എന്ന്
ഇനിയും അവളെ ഞാന്‍ കാണുമോ.?
ജീവിതത്തില്‍ വളരെ അപൂരവ്വമായെ സ്വപനം കണ്ടിട്ടുള്ളൂ.
അതിലൊരു സ്വപ്നമായി ഇതും..

Monday, 4 October 2010

അന്ത്രുമാന്‍ക്ക...

അന്ത്രുമാന്‍ക്ക...
ചിലര്‍ അങ്ങിനെയാണ്..
അവരുടെ മരണം  നമ്മെ നൊമ്പരപ്പെടുത്തും..
അവര്‍ നമ്മുടെ ആരുമായിരിക്കില്ല, നമ്മുടെ കുടുംബമോ, നമ്മുടെ ബന്ധുവോ, നമ്മുടെ അയല്‍വാസിയോ അങ്ങിനെ അങ്ങിനെ..
ഞാന്‍ പറഞ്ഞു വരുന്നത് , ഈ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ എന്നെ ഏറെ ചിന്തിപ്പിച്ച ഒരു മനുഷ്യനെ കുറിച്ചാണ്, പേര് അബ്ദു റഹിമാന്‍ , ചിലര്‍ അന്ത്രുമാന്‍ എന്ന് വിളിക്കും , ഇനിയും മനസ്സിലാവാത്ത എന്റെ നാട്ടുകാര്‍ക്ക് കോഴി അന്ത്രുമാന്‍ എന്ന് പറഞ്ഞാല്‍ മനസ്സിലാവാതിരിക്കാന്‍ നിങ്ങള്‍  വാണിമേല്‍കാരന്‍ ആവാതിരിക്കണം.
ഇത്രയ്ക്കു ഞങ്ങളുടെ നാട്ടുകാര്‍ക്ക് സുപരിചിതന്‍ ആയ ഈ വ്യക്തി, നാട്ടു മൂപ്പനോ, നാട്ടു കാരണവരോ, രാഷ്ട്രീയക്കാരനോ, സാമൂഹ്യ പ്രവര്‍ത്തകനോ , മത നേതാവോ അല്ല എന്നതാണ് വസ്തുത, ഒരു സാധാരണ മനുഷ്യന്‍ .
എന്റെ ഒക്കെ വളരെ ചെറുപ്പത്തില്‍ തന്നെ അദ്ധേഹത്തിന്റെ ശബ്ദാനുകരണം കൊണ്ട് ഞങ്ങളുടെ ഒക്കെ പ്രിയങ്കരന്‍ ആയിരുന്നു അദ്ദേഹം.
പലപ്പോഴും വയലില്‍ പീടികയിലെ മദ്രസയിലേക്ക് പോകുമ്പോള്‍ വഴിക്ക് വെച്ച് സൈകിളില്‍ പോകുന്ന ഇദ്ദേഹത്തിന്റെ രൂപം  ഇന്നും മനസ്സിലുണ്ട്, ഞങ്ങളുടെ ഒക്കെ അടുത്തെത്തുമ്പോള്‍ ഒരു പ്രത്യേക ശബ്ദത്തില്‍  ഹോണടിക്കുകയും,കണ്ടാല്‍ ഒരു ചിരി സമ്മാനിക്കുകയും ചെയ്തിരുന്ന അന്ത്രുമാന്ക്ക, വീട്ടില്‍ പലപ്പോഴും വരാറുണ്ടായിരുന്ന അദ്ദേഹം ചെറിയ കുട്ടികളെ കളിപ്പിക്കാന്‍ വേണ്ടി വിവിധ പക്ഷികളെയും മൃഗങ്ങളെയും കോഴികളെയും അനുകരിക്കാരുണ്ടായിരുന്നു. അദ്ദേഹം മരിക്കുന്നത് വരെ ഞാന്‍ മനസ്സിലാക്കിയത് അദ്ധേഹത്തിന്റെ ഈ അനുകരണം കൊണ്ടാണ് അദ്ധേഹത്തെ ഇങ്ങിനെ വിളിക്കുന്നത്‌ എന്നാണ്, പക്ഷെ പിന്നെ അറിയാന്‍ കഴിഞ്ഞു, അദ്ദേഹത്തിന് കോഴിയുടെ കച്ചോടം കൂടി ഉണ്ടായിരുന്നു എന്ന്.
നമ്മള്‍ പറയാറില്ലേ ചിലര്‍ ഒരു സംഭവം ആയിരുന്നു എന്ന്, അങ്ങിനെ ഉള്ള ഒരാളാണ് നമ്മുടെ അന്ത്രുമാനിക്ക.
അദ്ദേഹം ചെയ്യാത്ത ജോലികള്‍ , എന്റെ ജീവിതത്തിലെ ആദ്യത്തെ സൈകിള്‍ വാങ്ങിയത് അധേഹത്തില്‍ നിന്നാണ്, അപ്പോള്‍ അദ്ദേഹത്തിന് സൈകിള്‍ കച്ചോടം ആയിരുന്നു.
അതിനു മുന്‍പേ അദ്ദേഹം വീട്ടില്‍ വന്നിരുന്നത് പഴയ സാധനങ്ങള്‍ വാങ്ങാന്‍ ആയിരുന്നു, പഴയ കുപ്പികള്‍, ബക്കറ്റു, അങ്ങിനെ അങ്ങിനെ..
സ്കൂളിലെ പരീക്ഷകള്‍ കഴിഞ്ഞാല്‍ അദ്ദേഹം വീട്ടില്‍ വന്നിരുന്നത് പഴയ കടലാസുകള്‍ വാങ്ങാന്‍ ആയിരുന്നു, കൂടെ ഉപയോഗിച്ച നോട്ടു ബുക്കുകളും.
അതിനു മുന്‍പേ അദ്ദേഹത്തിന് മുന്‍പ് സൂചിപ്പിച്ച കോഴി കച്ചവടം ഉണ്ടായിരുന്നു, നല്ല നാടന്‍ കോഴികള്‍ കിട്ടാന്‍ പില്കാലതും അദ്ദേഹം തന്നെ ആയിരുന്നു നാട്ടുകാര്‍ക്ക് ശരണം.
ഇതിന്റെ ഒക്കെ കൂടെ അദ്ദേഹം ജീവിതത്തിലെ വലിയ ഒരു ഉത്തരാവദിത്വവും നിറവേറ്റിയിരുന്നു, നാട്ടിലുള്ള ഞങ്ങളില്‍ പെട്ട പലരുടെയും ഖബര്‍ കുഴിക്കുക എന്നത്, നാം ഏറ്റവും ഭയപ്പെടുന്ന, നമ്മെ പേടിപ്പെടുത്തുന്ന ഖബര്‍... അദ്ദേഹം ആയിരുന്നു ഞങ്ങളുടെ ഖബര്‍സ്ഥാനില്‍ പലപ്പോഴും ആ കര്‍മ്മം നിര്‍വ്വഹിച്ചിരുന്നത്.
ഇങ്ങിനെ ജീവിക്കാന്‍ വേണ്ടി എന്ത് ജോലിയും ചെയ്തിരുന്ന അദ്ദേഹം, ഓരോ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട് എന്ന് നമ്മെ പഠിപ്പിച്ച അദ്ദേഹം , അദ്ദേഹത്തിന് വേണ്ടി മറ്റാരോ കുഴിച്ച ഖബറില്‍ ഇന്ന് അന്ത്യ വിശ്രമം കൊള്ളുന്നു.
ഞാന്‍ തുടക്കം പറഞ്ഞത് പോലെ അദ്ദേഹം എന്റെ ആരുമല്ല, പക്ഷെ ഞങ്ങള്‍ക്ക് എന്തൊക്കെയോ ആയിരുന്നു,..
അദ്ദേഹത്തിന് അദ്ധേഹത്തിന്റെ കുടുംബത്തിനും നമുക്കും ദൈവം പൊറുത്തു തരട്ടെ..