.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Sunday 13 March 2011

ഞങ്ങള്‍ വരും,ഫീനിക്സ് പക്ഷിയെ പോലെ..

11-03-2011 , എന്നെ പോലെയുള്ള ജപ്പാനില്‍ ഉള്ള ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം മറക്കാനാവാത്ത ഒരു ദിവസം ആണെന്നതില്‍ തര്‍ക്കമില്ല.അന്നത്തെ ജുമുഅ ഖുതുബ ഒരു യാത്രയെ കുറിച്ചായിരുന്നു. ഒരിക്കലും തിരിച്ചു വരാന്‍ പറ്റാത്ത യാത്രയെ കുറിച്ച്. അന്ന് ഖതീബു ആ വിഷയം പറയാന്‍ കാരണം, അതിനു തൊട്ടു മുന്‍പുള്ള ദിവസം ഉണ്ടായ ചെറിയ ഒരു ഭൂചലനവും (ചെറുത്‌ എന്ന് പറഞ്ഞത് ഭൂചലനത്തെ കൊച്ചാക്കാന്‍ അല്ല, ഇവിടുത്തുകാര്‍ക്ക് അത് ചെറുതാണെങ്കിലും, ഇവിടെ വന്നതിനു ശേഷം എനിക്ക് തന്നെ പലപ്പോഴും അനുഭവപ്പെട്ടിട്ടുന്ടെങ്കിലും, തല വേദന കാരണം ലാബില്‍ പോകാന്‍ പറ്റാതെ കിടന്നിരുന്ന എന്നെ വരെ എഴുന്നേല്‍പ്പിച്ച ഭൂചലനം ആയിരുന്നു അത്). മനുഷ്യര്‍ അങ്ങിനെ ആണല്ലോ, മരണത്തെ പറ്റിയും, മടക്കമില്ലാത്ത യാത്രയെ കുറിച്ചുമൊക്കെ സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുക, എന്തെങ്കിലും ദുരന്തം ഉണ്ടാകുമ്പോള്‍ ആണല്ലോ!!!
അന്നത്തെ ഖുതുബ കഴിഞ്ഞു റൂമില്‍ പോയി ഭക്ഷണം കഴിച്ചു ലാബില്‍ തിരിച്ചു വന്നു. ചെയ്യാനുള്ള ഒരു വര്‍ക്ക്‌ ചെയ്തു അതുമായി ബന്ധപ്പെട്ട  ചില കമ്പ്യൂട്ടര്‍ വര്‍ക്ക് ചെയ്യാന്‍ കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്നതാണ്.രാവിലെ ടോഹോകു യൂനിവേര്‍സിറ്റിയില്‍ നിന്നുള്ള ഒരു പ്രോഫസ്സറുടെ   ക്ലാസ്സുണ്ടായിരുന്നു.അതിനു ശേഷം അദ്ദേഹം ഞങ്ങളുടെ ലാബിലെ വര്‍ക്കുകള്‍ അറിയാന്‍ ലബിലുള്ള സമയം ആണ്. ലാബിലെ മറ്റുള്ളവര്‍, അവരവരുടെ ജോലിയിലും ആണ്. നാലാം നിലയിലുള്ള ഞങ്ങളുടെ ലാബിലെ കസേരയില്‍ ഇരിക്കുന്ന എനിക്ക് ഞാന്‍ ആടുന്നുണ്ടോ എന്നൊരു തോന്നല്‍, എങ്കിലും ഞാന്‍ ആരോടും പറഞ്ഞില്ല.കാരണം, ഞാന്‍ അലിഗറില്‍ പഠിക്കുന്ന സമയത്ത് ഡല്‍ഹിയില്‍ ചെറുതായി ഉണ്ടായ (ശരിക്കും അത് ചെറുത്‌ തന്നെ) ഭൂചലനത്തിന്റെ പ്രകമ്പനം എനിക്ക് ഫീല്‍ ചെയ്തിട്ടും  മറ്റാര്‍ക്കും ഫീല്‍ ചെയ്തിരുന്നില്ല.അത് നടന്നത് പുലരച്ചേ ആയിരുന്നു.എങ്ങാനും മരിച്ചാലോ എന്ന് കരുതി, ഭൂകമ്പം നടന്ന സമയം എങ്കിലും  ആളുകള്‍ അറിയട്ടെ എന്ന്  കരുതി ഞാന്‍ ഒരു മെസ്സേജ് എന്റെ സുഹുര്‍ത്ത് ആദിലിനു അയച്ചു.പിറ്റേന്ന് ക്ലാസ്സില്‍ വെച്ച് ഞാന്‍ കൂട്ടുകാരോട് പറഞ്ഞപ്പോള്‍ അവരെന്നെ കളിയാക്കി ചോദിച്ചു,"മൃഗങ്ങളൊക്കെ ഇത് അറിയും എന്ന് കേട്ടിട്ടുണ്ട്, ഞങ്ങളൊന്നും അറിയാതെ നീ മാത്രം എങ്ങിനെ അറിഞ്ഞു" എന്നും പറഞ്ഞായിരുന്നു കളിയാക്കല്‍. എന്നാല്‍ പിറ്റേന്നത്തെ പത്രത്തില്‍ അത് സത്യം ആയിരുന്നു എന്ന് മനസ്സിലായി.ഞാന്‍ മെസ്സേജ് അയച്ച അതേ  സമയത്ത് ഡല്‍ഹിയില്‍ ഭൂചലനം ഉണ്ടായിരുന്നു. ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കാണുമ്പോള്‍ ഭയക്കും എന്നത് കൊണ്ട് തന്നെ, ഞാന്‍ ഒന്നും പറയാതെ കസേരയില്‍ നിന്ന് എഴുന്നേറ്റു മറ്റുള്ളവര്‍ വര്‍ക്ക് ചെയ്യുന്നിടത്ത് പോയി. ലാബിലെ എ സി യും എക്സോസ്ട്ടരും മറ്റു വയറുകളും ഒക്കെ മോന്തായത്തില്‍ ആണ് ഉള്ളത്. ഞാന്‍ അതിലേക്കു നോക്കിയപ്പോള്‍ അതൊക്കെ കിടന്നു ആടുന്നു.അപ്പോള്‍ ഞാന്‍ ഉറപ്പിച്ചു ഇത് ഭൂചലനം തന്നെ!! ഞാന്‍ അവരോടു കാര്യം പറഞ്ഞു, അവര്‍ക്കും കാര്യം പിടികിട്ടി.എന്നാല്‍ സാധാരണയില്‍ നിന്ന് അധികമായി അത് ആടാന്‍ തുടങ്ങുകയും കുറഞ്ഞ സമയം എന്നുള്ളതില്‍ നിന്ന് അത് കൂടി കൂടി വരികയും ചെയ്തപ്പോള്‍ എല്ലാവരും വര്‍ക്ക് ചെയ്യുന്നത് നിര്‍ത്തി വെച്ച് ഇരിപ്പിടത്തിലേക്ക് വന്നിരുന്നു. ഉള്ളില്‍ ഭയം ഉണ്ടെങ്കിലും എല്ലാവരും ചിരിച്ചു കൊണ്ട് ആസ്വദിച്ചു.
കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും അതിന്റെ ചെറിയ ചലനങ്ങള്‍ കാണപ്പെട്ടു. പിന്നെ ഒന്നുമില്ലതായി. അസര്‍ നിസ്കാരത്തിനു സമയം ആയപ്പോള്‍ ലാബിലെ ഞങ്ങളുടെ നിസ്കാര പായയിലേക്ക്. മൂന്നാമത്തെ റക-അത്തിന്റെ സുജൂദില്‍, പടച്ചവനു കീഴ് വണങ്ങുമ്പോള്‍  ഭൂമി വിറക്കുകയായിരുന്നു.ലാബിലെ പല മഷീനുകളും കൂട്ടി  മുട്ടുന്ന ശബ്ദം, പേടിച്ചിട്ടു നമസ്കാരത്തിലെ ശ്രദ്ധ മുഴുവന്‍ പോയി (അല്ലെങ്കിലും മുഴുവന്‍  ഏകാഗ്രതയോടെ നമസ്കരിക്കാന്‍ പറ്റുക എന്നത് വല്ലപ്പോഴും സംഭവിക്കുന്നതാണ്.) ഒരു വിധം നമസ്കാരം കഴിച്ചു. അപ്പോഴേക്കും ചലനം നിന്നിരുന്നു. പുറത്തു വന്നപ്പോഴും ആരും ഒന്നും സംഭവിക്കാതെ , അവരവരുടെ ജോലിയില്‍ മുഴുകിയിരിക്കുന്നു. 
ഞാന്‍ ആലോചിച്ചു പോയി, ഈ കുലുക്കം എങ്ങാനും നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍ , മരണ സംഖ്യാ എത്ര ആകുമായിരുന്നെന്നു, തകര്‍ന്ന കെട്ടിടങ്ങളുടെ എണ്ണം എത്ര ആയിരിക്കുമെന്ന്. ഇവിടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഏകദേശം രണ്ടു നിലയോളം അടിയിലേക്ക് അവര്‍ നിര്‍മ്മാണം നടത്തും, അതിന്റെ തറക്ക്  വേണ്ടി.  വെറുതെ വാര്‍ത്ത  നോക്കിയപ്പോള്‍ ആണ് ഗൌരവം മനസ്സിലായത്‌, ഞങ്ങള്‍ക്ക് കുലുങ്ങിയതോന്നും ഒന്നുമല്ലായിരുന്നു എന്ന് മനസ്സിലായത്‌, അപ്പോഴും ലാബിലെ ജപ്പാനികള്‍  അവരവരുടെ ജോലിയില്‍ തന്നെ. അവരോടു ഞങ്ങള്‍ കാര്യം പറഞ്ഞു, അതിലൊരാളുടെ അച്ഛനും അമ്മയും ഈ ദുരന്തം നടന്ന സ്ഥലത്തിനടുതാണ്, ഭാര്യ കുറച്ചു ദിവസം  മുന്‍പ് അങ്ങോട്ട്‌ പോയതാണ്, മറ്റൊരാളുടെ കുടുംബം മുഴുവന്‍ അവിടെ ആണ്. നമുക്കറിയാവുന്ന ബഷീര്കയും മറ്റു ചില സുഹുര്തുക്കളും ആ സൈഡില്‍ ഉണ്ട്, അവരെ വിളിച്ചു നോക്കി, ഫോണ പോകുന്നില്ല.പേടി കൂടി കൂടി വന്നു, കിട്ടുന്ന ഇന്ത്യ വിഷന്‍  ചാനല്‍ തുറന്നു നോക്കി, അതിലാണെങ്കില്‍ ലൈവ് ആയി കാണിക്കുന്നു.അപ്പോഴാണ് വീട്ടുകാരെ കുറിചോര്ത്തത് , എന്നെ സ്നേഹിക്കുന്നവരെ കുറിചോര്തത്  . അപ്പോഴുണ്ട് വീട്ടില്‍ നിന്നും മെസൈജു. ഉടനെ വിളിച്ചു, ഇവിടെ കുഴപ്പം ഇല്ല എന്നറിയിച്ചു, മറ്റുള്ളവരോട് പറയാനും പറഞ്ഞു. ഫൈസ്ബുക്കില്‍ കാര്യങ്ങള്‍ അപ്ദാറ്റ്‌ ചെയ്തു, ഇതിനൊക്കെ ഇടയില്‍ ബഷീര്‍കയെയോ മറ്റുള്ളവരെയെയോ കിട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ ബഷീര്കയുടെ ഫോണ വന്നപ്പോള്‍ സമാധാനം ആയി, അവിടെ എല്ലാവരും സുരക്ഷിതര്‍. അപ്പോഴും ലാബിലെ ജപ്പാനികള്‍ക്ക് ഞങ്ങള്‍ക്കുല്ലത്ര പേടിയില്ല, ഭയം കാണുന്നില്ല. ചായ കുടിക്കാന്‍ വേണ്ടി താഴത്തെ നിലയില്‍ പോയപ്പോള്‍ അവിടെ എന്തോ പാര്‍ട്ടിക്കുള്ള ഒരുക്കങ്ങള്‍, അത്ഭുദം തോന്നി. കുറച്ചു കഴിഞ്ഞപ്പോള്‍ മുന്‍ നിശ്ചയിച്ച ഏതോ വലിയ പാര്‍ട്ടി, തീറ്റയും കുടിയും വെള്ളമടിയുമായി അങ്ങിനെ ..
ആലോചിച്ചു പോയി, നമ്മുടെ രാജ്യത്തെ പറ്റി.  ഇതെങ്ങാനും ഇന്ത്യയില്‍ ആയിരുന്നെങ്കില്‍, ലാബു പൂട്ടി എപ്പോള്‍ വീടിലെത്തി എന്നാലോചിച്ചാല്‍ മതി, പിന്നെ ദുഖാചരണം, സഹായ ധനം പ്രഖ്യാപിക്കല്‍ (കിട്ടില്ലെങ്കിലും ), സുനാമി കാണാത്തവര്‍ അത് കാണാന്‍ പോകല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...റൂമില്‍ വന്നു വീടിലേക്ക്‌ വിളിക്കാന്‍ നോക്കിയപ്പോള്‍ കണക്ഷന്‍ ഇല്ല, ഇനി ശരണം ലാബില്‍ തന്നെ. ലാബില്‍ വന്നു വിളി തുടങ്ങിയപ്പോളുണ്ട്‌, ഒരു ജപ്പാനി വരുന്നു. അയാള്‍ വന്നു വര്‍ക്ക് ചെയ്യാന്‍ തുടങ്ങി (അദ്ധേഹത്തിന്റെ ഭാര്യയും , മാതാപിതാക്കളും ആണ് അപകടം നടന്ന സ്ഥലതുള്ളത്.) ഞാന്‍ അയാളോട് അവരെ പറ്റി വല്ലതും അറിഞ്ഞോ എന്ന് ചോദിച്ചു, ഒരു വിവരവും ഇല്ലത്രെ!!എന്നിട്ടോ അയാള്‍ ലാബില്‍ വന്നു ജോലി ചെയ്യുന്നു. മുക്കാലിയില്‍ കെട്ടി അടിക്കനാനാണ് എനിക്ക് തോന്നിയത്. ഞങ്ങള്‍ കരുതി അടുത്ത ദിവസം ആരും പുറത്തിറങ്ങില്ല, എല്ലാവരും സങ്കടത്തില്‍ ആയിരിക്കും എന്ന്. എവിടെ,  മുന്പതെക്കള്‍ ഉഷാറായി അവര്‍ അവരുടെ ജോലിയുമായി പോകുന്നു. പിറ്റേന്ന്, അതായത് ശനി ആയ്ച ആയിരുന്നു ഇവിടുത്തെ ഒരു പ്രധാന underground ഷോപ്പിംഗ്‌ സെന്റെരും മറ്റും ഉല്ഘടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്, ഒന്നുമില്ലെങ്കിലും അത് മാറ്റും എന്ന് കരുതി, എവിടെ!! കൃത്യ സമയത്ത് അതും നടന്നു. പിറ്റേന്ന് അപകടം നടന്നതിന്റെ അടുത്തുള്ള ടോക്യോവിലെ ചിലരെ വിളിച്ചു, അവരും പറഞ്ഞു അങ്ങിനെ ഒരു ദുരന്തം ഉണ്ടായത് തന്നെ ജപ്പാനികള്‍ അറിഞ്ഞോ എന്ന് പോലും സംശയം തോന്നും അവരുടെ പെരുമാറ്റത്തില്‍ എന്ന്. അതാണ്‌ ജപ്പാന്‍, അവരാണ് ജപ്പാനികള്‍. നഷ്ട്ടപ്പെട്ടത്‌ ഓര്‍ത്തു ദുഖിക്കാതെ, നഷ്ട്ടപ്പെട്ടത്‌ വീണ്ടെടുക്കാന്‍ , പുതിയത് നേടിയെടുക്കാന്‍ എണ്ണയിട്ട യന്ത്രം പോലെ അവര്‍ അടുത്ത നിമിഷം മുന്നിട്ടിറങ്ങും.
ഇതൊക്കെ പറയുന്നതിന്റെ ഇടയില്‍ നമ്മുടെ നാട്ടിലെ ചില പത്രങ്ങളെ കുറിച്ച് പറയാതിരുന്നു കൂടാ. അവരാണ് ഇവിടുതുകരെക്കള്‍ കാര്യങ്ങള്‍ പൊലിപ്പിക്കുന്നവര്‍, അവര്‍ക്ക് അത്    രസകരമായിരിക്കും, എന്നാല്‍ ഇവിടെയുള്ള ഇന്ത്യക്കാരുടെ കുടുംബക്കാര്‍ അത് കണ്ടു പേടിക്കുമെന്നല്ലാതെ. ആണവ നിലയത്തിലെ സ്ഫോടനം എന്നും പറഞ്ഞു കാണിക്കുന്നത് മറ്റേതോ തീപിടുത്തം, ജപ്പാനികള്‍ക്ക് പോലും അറിയാത്ത ചില സ്ഫോടനങ്ങള്‍ അറിയുന്നത് നമ്മുടെ നാട്ടിലെ പത്രങ്ങള്‍..സമ്മതിച്ചിരിക്കുന്നു ...
ദുരന്തത്തിന്റെ ഈ വിവരണം ഇങ്ങകലെ നിന്നുള്ള സ്ഥലത്ത് നിന്നുമാണ്.എന്നാല്‍ ദുരന്തം നടന്ന സ്ഥലത്തെ അവസ്ഥ പരിതാപകരം ആണ്.
http://www.abc.net.au/news/events/japan-quake-2011/beforeafter.htm
അവിടെയും ഭൂചലനം കൊണ്ട് ഉണ്ടായ അപകടം കുറവാണ്, വളരെ കുറവ് കാരണം അവരുടെ നിര്‍മ്മാണ രീതി തന്നെ. എന്നാല്‍ സുനാമിയെ മുഴുവനായി പ്രതിരോധിക്കാന്‍ ആ വീടുകള്‍ക്ക് ആയില്ല എന്നതാണ് ദുരന്തം ഇത്ര വര്‍ധിക്കാന്‍ കാരണം. ഇതേ സുനാമി നമ്മുടെ രാജ്യത്തു വന്നാല്‍, അവസ്ഥ വളരെ പരിതാപകരം ആയിരിക്കും.
എന്തൊക്കെ ആയാലും മരിച്ചവര്‍ക്ക്, ആശ്രിതര്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് , സ്വത്തുക്കള്‍ ഒഴുകിപ്പോയവര്‍ക്ക്, അവരുടെ കുടുംബാങ്ങള്‍ക്ക് അതൊക്കെ സഹിക്കാനുള്ള കഴിവ് ദൈവം നല്‍കട്ടെ. തീയില്‍ കുരുത്തത് വെയിലത്ത്‌ വാടില്ല എന്ന് കേട്ടിട്ടില്ലേ..ഹിരോഷിമയും നാഗസാക്കിയും കണ്ട് ജപ്പാന്, ഇതില്‍ നിന്നും കര കയറാന്‍ വേഗം കഴിയുമെന്ന പ്രത്യാശയോടെ, മരിച്ചവര്‍ക്കുള്ള ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട്...

0 comments: