.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Friday, 19 February 2010

ഇന്ത്യന്‍ ക്രിക്കെറ്റ് ടീമിനോടാ കളി...!!!


കളികള്‍ എന്ന് പറയുന്നത് രാഷ്ട്രീയം പോലെയല്ല...
രാഷ്ട്രീയത്തില്‍ ഒരു മുഴുവന്‍ ശത്രു ഇല്ലെങ്കിലും, പലപ്പോഴും ശത്രുക്കളുണ്ടാവും...
എന്നാല്‍ കളിയിലോ...?
ആ പേരില്‍ തന്നെ ഇരിക്കുന്നു കാര്യം...
അത് വെറും കളി...
അതില്‍ എട്ടുമുട്ടുന്നവര്‍ രണ്ടു ചേരിയില്‍ നില്കുമെന്നല്ലാതെ, പരസ്പരം ശത്രുക്കളായി കാണാറില്ല..
എന്നാല്‍ ഇന്നത്തെ നമ്മുടെ കളികളെ കുറിച്ചോ...മഹാ കഷ്ട്ടം...!!
കളിയാണോ കാര്യമാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു..
പണ്ടൊക്കെ നാം കേള്‍ക്കാറുല്ലതാണ് , സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്നൊക്കെ ..
എന്നാല്‍ ഇന്നത്‌ കാണാന്‍ തന്നെ വയ്യ...
എനിക്ക് തോന്നുന്നത്, എന്റെ അറിവ് ശരിയാണെങ്കില്‍ ആദ്യമായി കളിക്കളത്തില്‍ രാഷ്ട്രീയം കൊണ്ട് വന്നതും ഹിറ്റ്ലര്‍ ആണ് എന്നാണ്..
എന്നാല്‍ ഹിറ്റ്ലറിന്റെ ആ നീക്കത്തിന് അതെ നാണയത്തില്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലൂടെ മറുപടി പറയാന്‍ അന്നൊരു ചുണക്കുട്ടി ഉണ്ടായിരുന്നു..
അന്ന് ആ ചുണക്കുട്ടി ലോകത്തിനു നല്‍കിയ സന്ദേശം, കളി വേറെ, കാര്യം വേറെ എന്നാണ്...
എന്നാല്‍ ഇന്ന്, കളിക്കളത്തിലേക്ക് രാഷ്ട്രീയം കയറ്റുന്നതില്‍ വലിയൊരു പങ്കു, നമ്മുടെ ജനാധിപത്യ രാജ്യത്തിന് തന്നെ...!!
ഒരു കാലത്ത് സിംഹമെന്നും പുലിയെന്നും ഒക്കെ പറഞ്ഞു നടന്നൊരു മനുഷ്യന്, ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെന്ന്, തിരഞ്ഞെടുപ്പില്‍ മനസ്സിലായതിനാലാവും, ഇന്നദ്ധേഹം കളിക്കളത്തിലും വിഷം ചീറ്റാന്‍ തുടങ്ങിയിരിക്കുന്നു...
നമ്മുടെ ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍ , പിടിച്ചു ജയിലിലിടുന്നതിനു പകരം, കളിയുടെ ഉത്തരവാദപ്പെട്ടവര്‍ തന്നെ അയാളുടെ കാലു നക്കാന്‍ പോയ കാഴ്ച കാണേണ്ടി വന്നു.. ,
ഭാഗ്യം, ഇതെങ്ങാനും വല്ല മുസ്ലിമും ആകേണ്ടിയിരുന്നു...
എന്ടള്ളൂ , എന്തോക്കെയുണ്ടാകുമായിരുന്നു
എന്തായാലും നടന്‍ ഷാരൂഖിന് നന്ദി..
പറഞ്ഞ വക്കില്‍ നിന്നും ഇതുവരെ മാറിയില്ലല്ലോ...
ഏതായാലും ഷാരൂഖിന്റെ മുന്നില്‍ പുലി ഒന്ന് വിയര്‍ത്തു....
അതിനു കാരണം, നമ്മുടെ പൊതു ജനത്തിന്റെ നിലപാട് തന്നെ..
എന്നാല്‍ അതിനെക്കാള്‍ വലിയ കഷ്ട്ടം, നമ്മുടെ ടീം ഇന്ത്യയുടെ കാര്യമാണ്, കളിക്കളത്തില്‍ നിന്ന് ഒരു രാജ്യത്തിലെ മുഴുവന്‍ പേരെയും അകറ്റി നിര്‍ത്തിയിട്ടും, അതിനെതിരെ ഒരു വാക്ക് ശബ്ദിക്കാന്‍ , ഒരു കളിക്കാരനും മുന്നോട്ടു വന്നില്ല എന്നത് മഹാ കഷ്ട്ടം തന്നെ..
എങ്ങിനെ വരും, ഞാന്‍ മുന്‍പ് പറഞ്ഞ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്നത്, നമ്മുടെ കളിക്കാരില്‍ നിന്ന് നശിച്ചു തുടങ്ങിയിരിക്കുന്നല്ലോ..
അതിനുള്ള എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ ടീമും, അതിന്റെ തലപ്പതിരിക്കുന്നവരും കുറെ കാലമായി കാണിച്ചു തരുന്നു...
പാകിസ്താന്‍ ടീം ഇന്ത്യയില്‍ കളിയ്ക്കാന്‍ വരുന്നതില്‍ പ്രതിഷേധിച്ചു, ഡല്‍ഹിയിലെ പിച്ച് കുത്തിപോളിച്ചതിനെതിരെ മിണ്ടാതിരുന്നത്...
ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടി , അതിനനുസരിച്ചുള്ള പിച്ച് ഉണ്ടാക്കിച്ചത് ...
കളിക്കളത്തിലെ നില വിട്ടുള്ള പെരുമാറ്റങ്ങള്‍...
ഏറ്റവും ഒടുവില്‍, ടെസ്റ്റില്‍ ഒന്നാം സ്ഥാനം നഷ്ട്ടമാകുമെന്നു കരുതി സ്പിന്നിനുസരിച്ചുള്ള പിച്ചുണ്ടാക്കാന്‍ നിര്‍ദേശിച്ചതും, എല്ലാ സമര്ധങ്ങളെയും അവഗണിച്ചു ഹാഷിം അമലയെന്ന ആ പോരാളി പിടിച്ചു നിന്നപ്പോള്‍, അദ്ദേഹത്തിന് സ്ട്രൈക് കിട്ടാതിരിക്കാന്‍ സെവാഗ് നടത്തിയ വിര്തികേടിന്റെ ഏറ്റവും വലിയ ഉദാഹരണവും...
(ഷാഹിദ് അഫ്രിദി ചെയ്ത കാര്യം ഇവിടെ വിസ്മരിക്കുന്നില്ല )
ഒരു കാര്യം വ്യക്തമാണ്..
കളിക്കളത്തില്‍ രാഷ്ട്രീയം കൊണ്ട് വരാന്‍ , നമ്മെക്കാള്‍, മുന്നില്‍ മറ്റാരും ഉണ്ടാകില്ല..
നമ്മുടെ ഹോക്കി ടീമിന്റെ അവസ്ഥ ഏറ്റവും നല്ല തെളിവ്..
കളിക്കളത്തിലെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഇല്ലാതാക്കാന്‍ നമ്മള്‍ ഓസ്ട്രെലിയയോട് മത്സരിക്കുന്നു..
ഒരു പ്രാര്‍ത്ഥന മാത്രമേ ഉള്ളൂ...
ഇവിടെയും ഇന്ത്യ തന്നെയാകട്ടെ ഒന്നാമത്...

0 comments: