ശരിക്കും ആര്‍ക്കാണ് ഭ്രാന്ത്..
അതാണ് ഇപ്പോള്‍ കേരളം അന്വേഷിക്കുന്നത്..
സ്വാമി വിവേകാനന്ദന്‍ പറഞ്ഞ പോലെ ഇനി എല്ലാവര്ക്കും ഭ്രാന്ത് ആണോ..?
കേരളം ശരിക്കും ഒരു ഭ്രാന്താലയമാണോ ..??
ആരെങ്കിലും ഇനി അങ്ങിനെ സംശയിച്ചാല്‍ അതിശയപ്പെടാനില്ല....
എന്തായാലും തിലകന്‍ എന്ന നടന്‍ തുടങ്ങി വെച്ച തൊഴില്‍ വിവാദം ഇപ്പോള്‍ , ഭ്രാന്ത് ആര്‍ക്കാണ് എന്നുള്ള അന്വേഷണമായി മാറി എന്ന് സാരം..
ഇത് കൊണ്ടുള്ള മെച്ചം ആര് എന്ന് ചോദിച്ചാല്‍, ഉത്തരം ലളിതം.. .
ഓരോ ദിവസവും വാര്‍ത്തകള്‍ മെനയുന്ന നമ്മുടെ മാധ്യമങ്ങള്‍ക്ക് തന്നെ...
"അമ്മ" എന്ന സംഘടനയിലെ പലരുടെയും അഭിപ്രായത്തില്‍, (മുന്‍പ് ഒരു അഭിമുഖത്തില്‍ ജഗതി സൂചിപ്പിച്ച പോലെയും ) തിലകന് തന്നെ മാനസിക പ്രശനം ഉണ്ട്, അത് കൊണ്ടാണ് പോലും അദ്ദേഹം "അമ്മയുടെ" മീറ്റിങ്ങില്‍ പോകാന്‍ പോലീസിന്റെ സഹായം തേടിയത്..
അല്ല ഈ മാനസിക പ്രശ്നതിനാണല്ലോ ഒരു കണക്കിന് ഭ്രാന്ത് എന്ന് പറയുക.
അപ്പോള്‍ ഭ്രാന്ത് ഉണ്ട് എന്ന് പറയപ്പെടുന്ന, അല്ലെങ്കില്‍ ആരോപിക്കപ്പെടുന്ന ഒരു വ്യക്തി തുടങ്ങിയത് കൊണ്ടാവും, ചര്‍ച്ച ഭ്രാന്തില്‍ ചുറ്റി പട്ടി നില്ക്കാന്‍ കാരണം..
പിന്നീടു, ഈ ചര്‍ച്ച ഏറ്റെടുക്കുന്നത് നമ്മുടെ എല്ലാം മാഷ് ആണ് ...
എനിക്ക് എന്നല്ല, കേരളത്തിലെ പലര്‍ക്കും മനസ്സിലാവാത്ത ഒരു കാര്യമാണ്, ഇയാള്‍ (ക്ഷമിക്കണം ഇദ്ദേഹം എന്ന് തന്നെ വിളിക്കണം എന്നാണ് പുള്ളിക്കാരന്റെ മോഹന്‍ ലാലിനോടുള്ള ആക്ജ്ഞ ) എന്തിനാണ്, മറ്റുള്ളവരുടെ സ്വകാര്യത്തില്‍ കയ്യിടുന്നതും, നമ്മുടെ നാട്ടില്‍ ഒക്കെ കാണപ്പെടാറുള്ള പോലെ "പൊട്ടിയ പ്ലാസ്റ്റിക് ബക്കറ്റു അടക്കാനുണ്ടോ" എന്ന് വിളിച്ചു ചോദിച്ചു പോകുന്ന ആളെ പോലെ , "മധ്യസ്ഥത വേണോ, വേണോ" എന്ന് വിളിച്ചു ചോദിച്ചു നടക്കുന്നതും ..?
മുന്‍പ് കൊണ്ഗ്രെസ്സുകാരന്‍ ഹസ്സന്‍ പറഞ്ഞ പോലെ ആകാശ ഭൂമിക്കിടയിലെ എല്ലാത്തിനെ കുറിച്ചും അഭിപ്രായം പറയാന്‍ ഇയാളെ ആരാണ് ചുമതപ്പെടുതിയത്...?
അയ്യോ ക്ഷമിക്കണം, അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു, കേരളത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ടികളുടെ എല്ലാം "സുപ്രീം കമാണ്ടര്‍" അദ്ദേഹം ആണല്ലോ..അത് കൊണ്ടായിരിക്കും...
അദ്ദേഹം , അദ്ധേഹത്തിന്റെ തന്നെ പ്രശ്നങ്ങള്‍ തീര്‍ക്കട്ടെ എന്നാണ് നമ്മുടെ ഇന്നസെന്റ് ചേട്ടന്‍ പറയുന്നത്, അത് തന്നെയാണ് എനിക്കും പറയാനുള്ളതും..
എന്തൊക്കെയാ അദ്ദേഹം വരുത്തി വെച്ചത്...
പണ്ടുള്ള മുണ്ടശ്ശേരി മാഷേ മുതല്‍ തുടങ്ങിയതാണ്..
ഏറ്റവും അടുത്ത് നമ്മുടെ മുഖ്യനെ വരെ വിറപ്പിച്ചു കളഞ്ഞു..
ടി,പത്മനാഭന്‍ തുടങ്ങി മറ്റു നിരവധി പേര്‍..
ഇതൊക്കെ മധ്യസ്ഥം ആക്കിയിട്ടു പോരെ...?
രണ്ടു കാലിലെ മന്ത് ശരിയാക്കിയിട്ട് പോരേ മറ്റുള്ളവരുടെ പെരുവിരലിലെ മന്ത് ശരിയാക്കല്‍ ...
ആ പറഞ്ഞു വന്നത് നമ്മുടെ മാഷിന്റെ ഈ വിഷയത്തെ കുറിച്ചുള്ള മറുപടി..
ഇനി അഥവാ ആരെങ്കിലും അദ്ദേഹത്തോട് അഭിപ്രായം ചോദിച്ചാല്‍ തന്നെ ( ചോദിച്ചവനെ തല്ലണം എന്നാണ് ഭൂരി പക്ഷ അഭിപ്രായം ),ഈ തൊഴില്‍ നിഷേധത്തെ പറ്റി പറഞ്ഞാല്‍ മാത്രം പോരെ..?
എന്തിനാ ലാലിനെ ഇതിലേക്ക് വലിച്ചിട്ടത്..
അത് കൊണ്ട് എന്ത് നേടി, അതാ വരുന്നു ലാലിന്റെ മറുപടി, അയാള്‍ക്ക് മാനസികം ആണ് എന്ന്...
അങ്ങിനെ രോഗികളുടെ എണ്ണം രണ്ടായി...
നമ്മുടെ മാഷുണ്ടോ വിടുന്നു, അദ്ദേഹം പറഞ്ഞു , ലാലിനാണ് മാനസികം എന്ന്..നമ്പര്‍ മൂന്നു ...
മാത്രമല്ല, ലാലിനെ പോലുള്ളവര്‍ വിഗ്ഗും ചമയവും ഇല്ലാതെ നടന്നാല്‍ കൂടെ അഭിനയിക്കുന്ന പെണ്‍ കിടാങ്ങള്‍ ബോദം കെടുമെന്നും ..
കൂടാതെ അദ്ധേഹത്തിന്റെ പുസ്തകത്തെ പറഞ്ഞതിന്, ലാലിനെ പറ്റി "കുങ്കുമം ചുമക്കുന്ന കഴുത" എന്ന് വരെ പറഞ്ഞു കളഞ്ഞു അഴീകോടന്‍ സാര്‍.
സിനിമയില്‍ ഒത്തിരി ഒത്തിരി കിടിലന്‍ സംഭാഷണങ്ങള്‍ നടത്തിയ ലാലേട്ടന്‍ ഉണ്ടോ വിടുന്നു, അദ്ദേഹം അങ്ങ് സമ്മതിച്ചു, തനിക്കു ഭ്രാന്ത് ആണെന്ന്. എന്നാല്‍ അത് മാഷ് പറഞ്ഞ പോലെയുള്ളതല്ല, അഭിനയിക്കാനുള്ള ഭ്രാന്ത് ആണെന്ന് മാത്രം...അങ്ങിനെ ഭ്രാന്തന്മാരുടെ എണ്ണം കൂടി കൂടി വന്നു .
മാത്രമല്ല, മാഷിന്റെ മറുപടികളെ പ്രായമായ അമ്മാവന്‍ പറയുന്ന തമാശകള്‍ ആയെ കാണുന്നൂ എന്നും പറഞ്ഞു ലാലേട്ടന്‍ .
ഇനിയാണ് ചില പുതിയ അവതാരങ്ങള്‍ വരുന്നത്...
സംഘട്ടന രംഗം മാറി വന്നു, ഇനി ചില കൊമഡി രംഗങ്ങള്‍ ആണ് ..
നമ്മുടെ സൂപ്പര്‍ സ്റ്റാറുകളെ വിമര്‍ശിച്ചാല്‍ സഹിക്കുമോ ആര്‍ക്കെങ്കിലും, പ്രത്യേകിച്ച് ഒരു വിവരവുമില്ല എന്ന് പിന്നീടു അഴീകോട് മാഷ് സര്‍ട്ടിഫിക്കറ്റു കൊടുത്ത ഇന്നോസേന്റ്റ് ചേട്ടന്...
കൊടുത്തില്ലേ മറുപടി...
പട്ടിണി കിടന്നവന്‍ ചക്ക കൂട്ടാന്‍ കണ്ട പോലെയാണ് അഴീകൊടന്റെ കാട്ടി കൂട്ടല്‍,
തങ്ങളുടെ പാത്രത്തില്‍ തലയിടാന്‍ ,മാഷ് ആളായിട്ടില്ല എന്ന് വരെ പാവം ചേട്ടന്‍ ..
തലയിട്ടാല്‍ എന്ത് ചെയ്യുമെന്ന് മാഷ്..
വീട്ടിലിരുന്നു രാമ നാമം ജപിച്ചു കൂടെ എന്ന് ചേട്ടന്‍ ..
പടര്‍ന്നു പന്തലിച്ചു കിടക്കുന്ന വട വൃക്ഷങ്ങള്‍ ആയ സൂപ്പര്‍ സ്റ്റാറുകളെ വെട്ടി നശിപ്പിച്ചേ അങ്ങിനെ ഒന്നുണ്ടാകൂ എന്ന് മാഷും...
അങ്ങിനെ രംഗം കൊഴുക്കുന്നതിന്നിടയില്‍ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ കേട്ടിരുന്നു , കോയ സാഹിബും, അന്തിക്കാടും, ഗണേഷില്‍ നിന്നുമൊക്കെ...
പാവം തിലകന്‍ ചേട്ടന്‍ , തന്റെ ഭാഗം പറയാന്‍ ആരുമില്ലല്ലോ എന്ന സങ്കടത്തിലാണ് പുള്ളി..
ഇതില്‍ രക്ഷപ്പെട്ടത് മമ്മൂട്ടിയാണ്..
പുള്ളിക്കാണ് ഇപ്രാവശ്യത്തെ പാര തിലകന്‍ ഇട്ടതെങ്കിലും , അവസാനം അത് ലാലിന്റെ തലയില്‍ ആയി എന്ന് മാത്രം..
ഈ ബഹളങ്ങള്‍ ഒക്കെ കണ്ടു നമ്മുടെ ജഡ്ജി വിധി പറഞ്ഞു,
നിര്‍ത്തണം ഇതെന്ന്..
ഇനി ഒരു വെടിയൊച്ച ഉണ്ടാകുമോ..?
കാത്തിരുന്നു കാണാം...
ആകെ മൊത്തം എനിക്ക് ഒന്നും മനസ്സിലായില്ല., അല്ല പ്രശനം എന്താണ് ..? നിങ്ങള്‍ക്കോ വല്ലതും മനസ്സിലായോ ..?
തിലകനും മമ്മൂട്ടിയും തമ്മിലാണോ അതോ അഴീകോടന്‍ മാഷും സിനിമാക്കാരും തമ്മിലോ..?
തൊഴില്‍ നിഷേധിച്ചതോ, അതോ ഭ്രാന്ത് ആര്‍ക്കു എന്നോ?
മറ്റൊരു സംശയം
ഇവരെയൊക്കെ സാംസ്കാരിക നായകന്മാരും , കേണൽമാരും , അഭിനയ സാമ്രാട്ടുകളും മണ്ണാങ്കട്ടയുമൊക്കെ ആക്കി നടത്തുന്ന നമുക്കോ അതോ ഈ ഒരു പ്രശ്നം മണിക്കൂറുകളോളം ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങളും അത് കേട്ടിരിക്കുന്ന അതിന്റെ പ്രേക്ഷകര്‍ക്കോ, അതുമല്ല ഇവര്‍കൊക്കെ വേണ്ടി സിന്ദാബാദ് വിളിക്കുന്ന അവരുടെയൊക്കെ ഫാന്സുകള്‍ക്കോ, ആര്‍ക്കാണ് യഥാര്‍ത്ഥഭ്രാന്ത് എന്നാണ്..!!
ഏതായാലും വിവേകാനന്ദന്റെ പ്രവചനം ഫലിച്ചു...
കേരളം ഒരു ഭ്രാന്താലയം തന്നെ..
.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...
Thursday, 25 February 2010
ആര്‍ക്കാണ് യഥാര്‍ത്ഥ ഭ്രാന്ത് ..??
Subscribe to:
Post Comments (Atom)
0 comments:
Post a Comment