.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Tuesday 19 January 2010

ബസു പറഞ്ഞതും, മനോജ്‌ പറയുന്നതും...

കമ്മ്യൂണിസ്റ്റുകളിലെ മനുഷ്യ സ്നേഹി വിട വാങ്ങി...
ആദ്യത്തെ പോളിറ്റ് ബ്യൂറോയിലെ അവസാനത്തെ അംഗം എന്നതില്‍ ഉപരി,
അധികാരത്തിന്റെ മത്ത് തലയ്ക്കു പിടിക്കാത്ത,
പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ കൂടെ നിന്ന,
സ്വന്തം തെറ്റുകള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ അതിനെ അതിന്റേതായ രീതിയില്‍ കണ്ട,
ആദര്‍ശത്തെ ആദര്‍ശം കൊണ്ട് നേരിട്ട
അവസാനത്തെ (?) കമ്മ്യൂണിസ്റ്റുകാരനും വിടവാങ്ങി എന്ന് പറയലാണോ ശരി..??!!
പകരം വെക്കാനുള്ളവര്‍ ...??
അധികാരത്തിനു വേണ്ടി കൂടെയുള്ളവരെവരെയും താന്‍ നിലകൊള്ളുന്ന ആശയത്തെയും തൃ
വല്‍ക്കരിക്കുന്ന,
കമ്മ്യൂണിസ്റ്റു ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ അഴിമതിക്ക് പ്രതിക്കൂട്ടില്‍ നില്‍ക്കപ്പെട്ട ,
സ്വജനപക്ഷപാതത്തിനും സ്വന്തം കാര്യത്തിനും വേണ്ടി നിലകൊള്ളുന്ന,
അധികാരം നിലനിര്‍ത്താന്‍ വേണ്ടി ഏത് അഴിമതിയും വെള്ള പൂശുന്ന,ഏതൊരാളെയും കൂടെകൂട്ടുന്ന
നമ്മുടെ ഇന്നത്തെ കമ്മ്യൂണിസ്റ്റു നേതാക്കളോ...?
നിഷ്കളങ്കരായ ആയിരക്കണക്കിന് സാധാരണക്കാര്‍ സഖാവ് ബസുവിന് അന്തിമോപചാരംഅര്‍പ്പിക്കുമ്പോള്‍ ,
കൂടെ അന്തിമോപചാരം അര്‍പ്പിച്ച നേതാക്കള്‍ മനസ്സിലാക്കാന്‍ ,
അദ്ധേഹത്തിന്റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങളുണ്ട്...
ഇന്നത്തെ നേതാക്കള്‍ (?) ബൗദ്ധിക ശരീരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു സല്യൂട്ട് നല്‍കുമ്പോള്‍
അദ്ധേഹത്തിന്റെ ജീവിതത്തില്‍ നിന്നും പഠിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്...
എന്നും പാവപ്പെട്ടവന്റെ കൂടെയായിരുന്നു ആ സഖാവ്. ലോകത്ത് തന്നെ ഭൂ പരിഷ്കരണം അതിന്റെ ഏറ്റവും ഗാംഭീര്യത്തോട്‌ കൂടി നടപ്പിലാക്കിയ അദ്ദേഹം, സ്വന്തം പാര്‍ട്ടിയിലെ തെറ്റുകളെ , പാര്‍ട്ടിയുടെ അച്ചടക്കത്തിന്റെ പരിധിയില്‍ (?)നിന്ന് കൊണ്ട് വിമര്‍ശിച്ചിരുന്നു.
തനിക്കു മുന്‍പിലേക്ക് വെച്ച് നീട്ടപ്പെട്ട ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം, പാര്‍ട്ടി വേണ്ട എന്ന് പറഞ്ഞതിന്റെ ഒറ്റ കാരണം കൊണ്ട് തള്ളി കളഞ്ഞ അദ്ദേഹം, അതെ സമയം തന്നെ പാര്‍ട്ടിയുടെ തെറ്റായ ആ തീരുമാനത്തെ "ചരിത്രപരമായ മണ്ടത്തരം" എന്ന് വിശേഷിപ്പിക്കാന്‍ മടിച്ചില്ല..
പ്രധാനമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ട, അധികാരം മുന്നില്‍ നിന്നിട്ടും അത് രുചിക്കാനുള്ള ഭാഗ്യം (?) ഇല്ലാതായവന്റെ അമര്‍ഷം അല്ല, ആ വാക്കിലൂടെ നമുക്ക് ദര്‍ശിക്കാനാവുക, മറിച്ച്‌, ഏകദേശം ഏഴു പതിറ്റാണ്ടോളം പൊതു രംഗത്ത് നിലയുറപ്പിച്ച, രണ്ടു പതിറ്റാണ്ടില്‍ കൂടുതല്‍ ഒരു സംസ്ഥാനത്തിന്റെ ഭരണ സാരഥ്യം വഹിച്ച, വ്യക്തമായതും , അതെ സമയം, സ്വന്തം പ്രസ്ഥാനത്തില്‍ വരുത്തേണ്ടമാറ്റങ്ങളെ കുറിച്ചുമാണ് ആ വാക്കുകളില്‍ പ്രകടമായത്..
പ്രധാനമന്ത്രി സ്ഥാനവുമായി ബന്ടപ്പെട്ടു നടന്ന പോളിറ്റ് ബ്യൂറോയില്‍ ,ഇന്ത്യയുടെ അധികാരം കയ്യാളുന്നതുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തേണ്ട എന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടപ്പോള്‍, ഇത്തരം പഴഞ്ചന്‍ ആശയങ്ങള്‍ ചവറ്റു കൊട്ടയില്‍ എറിയാന്‍ സമയം ആയി എന്ന് വാദിക്കാന്‍ വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂ..
ആ വാദം സത്യമായിരുന്നു എന്ന് കാലം തെളിയിച്ചു.
കാലം ആവശ്യപ്പെടുമ്പോള്‍, വരുത്തേണ്ട മാറ്റങ്ങള്‍ വരുത്തിയാലെ, സങ്കടനക്ക് നില നില്പുള്ളൂ എന്ന സത്യം , ഇന്നും ഇവരില്‍ ബഹു ഭൂരിഭാഗവും മനസ്സിലാക്കിയിട്ടില്ല, മറ്റൊരര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ ഇടതു പക്ഷം, പ്രത്യേകിച്ചും സി പി എം ഇന്നും ചരിത്ര പരമായമണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് സാരം...
അതിനു ഏറ്റവും വലിയ രണ്ടു ഉദാഹരണങ്ങള്‍ ആണ്, ലാവലിന്‍ വിഷയത്തില്‍ പോളിറ്റ് ബ്യൂറോ എടുത്ത നിലപാടും, തെറ്റ് തിരുത്തല്‍ രേഖയിലെ മത വിശ്വാസവുമായുള്ള നിലപാടും...
എന്തൊക്കെ കുറ്റങ്ങള്‍ ഇടതു പക്ഷത്തിനു ഉണ്ട് എന്ന് വാദിച്ചാലും, അവരുടെ ഏറ്റവും വലിയ ഗുണം എന്നത്, അഴിമതി രഹിതരാണ്‌ എന്നതായിരുന്നു.എന്നാല്‍ ലാവലിന്‍ വിഷയത്തില്‍, ആദ്യമായി പാര്‍ട്ടിയുടെ സെക്രടറി ആരോപണ വിധേയന്‍ ആയപ്പോള്‍ അദ്ധേഹത്തെ മാറ്റി നിര്‍ത്തി അന്വേഷണത്തെ നിയമ പരമായി നേരിട്ടിരുന്നെങ്കില്‍, സങ്കടനക്കുള്ളിലും, പൊതു സമൂഹത്തിനിടയിലും, പാര്‍ടിയുടെ ആ ഗുണം നില നിര്‍ത്താം ആയിരുന്നു. എന്നാല്‍ പാര്‍ടിയുടെ മറ്റൊരു മണ്ടതരത്തിലൂടെ , ജനങ്ങളിലെ ആ ഒരു വിശ്വാസം നഷ്ട്ടമാക്കി എന്ന് പറയുന്നതാണ് ശരി..
രണ്ടാമതെത്, മത വിശ്വസതോടുള്ള നിലപാട്, ഇതില്‍ മുന്‍ എം പി മനോജ്‌ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണ്. പക്ഷെ മനോജിന്റെ ഇപ്പോഴത്തെ നിലപാടില്‍ കാപട്യത്തിന്റെ മണമുണ്ട് , യാതൊരു സംശയവുമില്ല..
കാരണം, കമ്മ്യൂണിസത്തിന്റെ ലക്‌ഷ്യം എന്താണെന്നും, മാര്‍ക്സും ലെനിനുമൊക്കെ വിഭാവനം ചെയ്യാന്‍ ശ്രമിച്ചത്‌ എന്താണെന്നും, ഏവര്‍ക്കും അറിയാം. അഞ്ചു വര്‍ഷത്തോളം എംപി ആയിരുന്നിട്ടും, അതും കഴിഞ്ഞു പിന്നെയും അതെ സങ്കടനക്ക് വേണ്ടി മത്സരിച്ചപ്പോഴും ഒന്നും ഇത് മനോജിനു മനസ്സിലായില്ല എന്ന് പറയുന്നത്, പൊതു ജനംകഴുതകളനെന്ന , രാഷ്ട്രീയക്കാരുടെ ഭാവനയില്‍ ഉള്ള സങ്കല്‍പ്പത്തിന്റെ ഭാഗമാണ്..
മനോജിന്റെ ലക്‌ഷ്യം , മറ്റെന്തോ ആണ്..അതെന്തുമായി കൊള്ളട്ടെ, എന്നാല്‍, മനോജിനു മറുപടി എന്നാ നിലയില്‍ , നമ്മുടെ കാരാട്ട് എഴുതിയ ലേഖനത്തില്‍, ഇടതു പക്ഷത്തിന്റെ ഇരട്ടത്താപ്പു വ്യക്തമാണ്..
അദ്ദേഹം പറയുന്നു, സാധാരണക്കാരായ പാര്ടി പ്രവര്‍ത്തകര്‍ക്ക് മത ആചാരങ്ങളില്‍ പങ്കെടുക്കാം, ആര്‍ഭാട വിവാഹം നടത്താം തുടങ്ങിയവ..
എന്നാല്‍ പാര്‍ടിയുടെ സ്ഥാനതിരിക്കുന്നവര്‍ക്ക് ഇത് പാടില്ല പോലും..
ഇവിടെയാണ്‌ രസം, ഒരു ആശയം, ഒരു സങ്കടനയില്‍ രണ്ടു പേര്‍ക്ക് രണ്ടു രീതിയില്‍...!!!
എല്ലാവിധ സമത്വത്തിനും വേണ്ടി ശ്രമിക്കുന്ന ഇക്കൂട്ടര്‍, ആദ്യം ചെയ്യേണ്ടത് സ്വന്തം സങ്കടനയുടെ ആശയത്തില്‍ എങ്കിലും സമത്വം കണ്ടെത്തുക എന്നതാണ്..
മാത്രമല്ല, മതത്തോടുള്ള ഇടതു പക്ഷത്തിന്റെ നിലപാടില്‍ കാതലായ മാറ്റം വരുത്തിയില്ലെങ്കില്‍, ഇത് പോലെയുള്ള outdated ആയ ആശയങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നില്ലെങ്കില്‍, മറ്റൊരു ചരിത്ര പരമായമണ്ടത്തരത്തിന് കൂടിയാവും നമ്മള്‍ സാക്ഷ്യം വഹിക്കേണ്ടി വരിക...

0 comments: