അച്ഛനും അമ്മയും സംവരണ ആനുകൂല്യത്തില്‍ ഡോക്ടര്‍മാരായിട്ടുള്ള ഒരാളെ എനിക്കറിയാം...
അവര്‍ ദളിത് സമുദായമാണ് പോലും...
ഇന്നും സംവരണത്തിന്റെ തലോടല്‍ അവര്‍ക്ക് ലഭിക്കുന്നു...
അവര്‍ ദളിത് സമുദായമാണ് പോലും...
ഇന്നും സംവരണത്തിന്റെ തലോടല്‍ അവര്‍ക്ക് ലഭിക്കുന്നു...
സ്വന്തം ക്ലാസ്സിലെ തന്നെക്കാള്‍ 20% മാര്‍ക്ക് അധികം ലഭിച്ച പാവപ്പെട്ട നായരുമായി ഉന്നത ബിരുദത്തിനു മത്സരിക്കുമ്പോള്‍...
ഇന്നും ആദ്യ പരിഗണന ജാതിയുടെയും മതത്തിന്റെയും പേരില്‍ ഏര്‍പ്പെടുത്തിയ സംവരണത്തിന്റെ അടിസ്ഥാനത്തില്‍ ഈ കുട്ടിക്കാണ്...!
ഇന്നും ആദ്യ പരിഗണന ജാതിയുടെയും മതത്തിന്റെയും പേരില്‍ ഏര്‍പ്പെടുത്തിയ സംവരണത്തിന്റെ അടിസ്ഥാനത്തില്‍ ഈ കുട്ടിക്കാണ്...!
മാസത്തില്‍ 15000 രൂപ വരുമാനമുള്ള ഒരു മുസ്ലിം കുടുംബത്തിലെ കുട്ടിയും
അതെ സമുദായത്തിലെ രണ്ടും മൂന്നും ലക്ഷം മാസ വരുമാനമുള്ള കുട്ടിയും മത്സരിക്കുന്നത് ഒരേ സംവരണ സീറ്റിനു വേണ്ടി...!!
ഈ സംവരണം ആര്‍ക്കു വേണ്ടിയാണ്...?അതെ സമുദായത്തിലെ രണ്ടും മൂന്നും ലക്ഷം മാസ വരുമാനമുള്ള കുട്ടിയും മത്സരിക്കുന്നത് ഒരേ സംവരണ സീറ്റിനു വേണ്ടി...!!
ഈ സംവരണം കൊണ്ട് ആര് നേടി നേട്ടങ്ങള്‍...?
സാമൂഹികപരമായ കാരണങ്ങള്‍ കൊണ്ട് സമൂഹത്തിന്റെ പിന്നോക്കാവസ്ഥയിലേക്ക് മാറ്റി എറിയപ്പെട്ടവര്‍ എന്ന പേരും പറഞ്ഞു എന്നും സാമുദായികാപരമായ സംവരണമാണോ നമുക്ക് വേണ്ടത്...?
സമൂഹത്തിലെ പല ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ മക്കളും ഇതേ സംവരണം അല്ലെ അനുഭവിക്കുന്നത്...?
അന്നും ഇന്നും പാവപ്പെട്ടവാരായി ജീവിക്കുന്ന എത്ര പേരുണ്ട്..?
എന്തേ അവരുടെ സംവരണത്തിനു വേണ്ടി ആരും ശബ്ദം ഉയര്‍ത്തുന്നില്ല?
പാവപ്പെട്ടവന്‍ എന്നും അങ്ങിനെ കഴിഞ്ഞാല്‍ മതിയോ..?
ഇന്നും മതം ആയിരിക്കണോ നമ്മുടെ സംവരണ മാനദണ്ഡം?
അറേബ്യന്‍ മനലാരിന്യത്തില്‍ ജോലി ചെയ്യുന്ന , അറബിയും മലയാളിയും അടങ്ങുന്ന മുതലാളി വര്‍ഗ്ഗത്തിന് അടിമപ്പണി ചെയ്യുന്നവന്റെ മക്കളും...
പാവപ്പെട്ടവന്റെ ഊര്‍ജ്ജത്തെ പിഴിഞ്ഞെടുത്ത് കോടികള്‍ സമ്പാദിക്കുന്ന മുതലാളിയുടെ മക്കളും ഒരേ സമുദായത്തില്‍ ആയതു കൊണ്ട്
സംവരണം എന്ന അപ്പ കഷ്ണത്തിന് വേണ്ടി മത്സരിക്കണം എന്നാണോ ഇന്നും നമ്മുടെ സമ്പ്രദായം ആവശ്യപ്പെടുന്നത്...?
നാട്ടില്‍ വിദേശത്തെ കഷ്ട്ടപ്പാടുകലെക്കാള്‍ അധികം കഷ്ട്ടപ്പടോടെ ജീവിക്കുന്ന നാടന്‍ കൃഷിക്കാരന്റെ മക്കളും വിദേശത്ത് സൂപ്പര്‍ മാര്കററുകളും ഷോപ്പിംഗ് മാളുകളും ഉള്ളവന്റെ മക്കളും എങ്ങിനെയാണ് സംവരണത്തിന്റെ കാര്യത്തില്‍ ഒരേ സമുദായമോ ജാതിയോ ആയി എന്നത് കൊണ്ട് ഒന്നാകുന്നത്...?
മാസത്തില്‍ ഏഴായിരം രൂപ ശമ്പളം വാങ്ങുന്ന ഒരു പ്രൈമറി അധ്യാപകന്റെ മകന് സംവരണം ഇല്ലാതാകുന്നതും , ലക്ഷക്കണക്കിന് രൂപ മാസ വരുമാനം ഉള്ള മുതലാളിയുടെ മകന് സംവരണം ഉണ്ടാകുന്നത് ഏത് നീതിയുടെ ത്രാസില്‍ വെച്ച് നോക്കിയാലാണ് ശരിയാവുക..?
മതമല്ല മതമല്ല മതമല്ല പ്രശ്നം...
എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്നം...
ഫാറൂഖിലെ ഡിഗ്രി ജീവിതത്തിനിടയില്‍ കേട്ട് പഴകിയ വിപ്ലവ പ്രസ്ഥാനക്കാരുടെ മുദ്രാവാക്യം...
ഇതെനിക്ക് മാത്രമായിരിക്കില്ല പഴകിയത്...
തല മുതിര്‍ന്ന സഖാവ് അച്ചുമാമന്‍ തുടങ്ങി 370 കോടി അഴിമതി നടത്തിയതിനു കോടതിയിലെ പ്രതിക്കൂട്ടില്‍ ഇളിഭ്യനായി നിന്ന് ജാമ്യം എടുക്കേണ്ടി വന്ന സഖാവിനും ഇത് പഴകിയ മുദ്രാവാക്യമായിരിക്കും ...
നിങ്ങള്‍ അത് മറന്നിരിക്കാം...
പക്ഷെ അന്നും ഇന്നും നിങ്ങള്ക്ക് വേണ്ടി മുദ്രാ വാക്യം വിളിക്കാനും ,കൊല്ലാനും ചാവാനും മടിയില്ലാത്ത ...
പാവപ്പെട്ട സഖാക്കളേ എങ്കിലും നിങ്ങള്‍ മറക്കരുത്...?
പെരുന്നയിലെ മനയില്‍ നിന്ന് സമദൂരത്തിന്റെ അകലം കുറയുമെന്ന് കരുതി , പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കിട്ടുന്ന നക്കാപ്പിച്ച വോട്ടിനു വേണ്ടി നായന്മാരിലെ ലക്ഷക്കണക്കിന് ആസ്തിയുള്ള കരയോഗം കമ്മിറ്റിയിലെ 'പാവപ്പെട്ടവന്റെ' പട്ടിണി മാറ്റാന്‍ പുറപ്പെടും മുന്‍പ് സഖാക്കളും ചെന്നിത്തല അടങ്ങുന്ന കൊണ്ഗ്രെസ്സുകാരൊടും...
നിങ്ങളിലെ ഇന്നും പാവപ്പെട്ടവര്‍ ആയിട്ടുള്ള ജാതിയോ മതമോ ഇല്ലാത്തവരെ കുറിച്ച് നിങ്ങള്‍ ആലോചിച്ചോ..?
പാവങ്ങളെ പകലന്തിയോളം പണിയെടുപ്പിച്ച്, അതിനുള്ള കൂലി കൊടുക്കാതെ
അതിലൂടെ കിട്ടിയ ലാഭം കൊണ്ട് തിന്നുകയും കുടിക്കുകയും ഭോഗിക്കുകയും ചെയ്തിരുന്ന മുതലാളി വര്‍ഗത്തെ കൊള്ളയടിക്കാനും,
അവരെ ജനകീയ വിചാരണ നടത്തി പാവപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്തതിലൂടെയാണ് നിങ്ങള്‍ പാര്‍ടി വളര്‍ത്തിയത് എന്നാ കാര്യം മറക്കരുത് സഖാക്കളേ.....
എവിടെ ഓര്‍മ്മിക്കാന്‍ അല്ലെ...?
ഇന്ന് കേരളത്തില്‍ തന്നെ ഏറ്റവും ആസ്തിയുള്ളവര്‍ ..
ഭൂ സ്വത്തിന്റെയും റിയല്‍ എസ്റ്റിന്റെയും മൊത്തം കുത്തക വരെ കൈവശമുള്ളവര്‍ പാര്‍ട്ടിയിലെ ഉന്നതരും പാര്‍ടി തന്നെയും ആവുമ്പോള്‍,...
പഴയതൊക്കെ എവിടെ ഓര്‍മ്മിക്കാന്‍ ..
ലീഗിന്റെ മുതലാളി പ്രേമവും പറഞ്ഞു പാര്‍ടി വിട്ട എല്ലാവരെയും, പാര്‍ട്ടിയില്‍ കയറ്റി ഇരുത്തിയ സഖാക്കള്‍,...
അതില്‍ പ്രധാനി ആയിടുള്ള ഹംസക്ക തുടങ്ങി പാലോളിയിലെ പൂര്‍ണ്ണ ചന്ദ്രന്‍ വരെ , ഇത്രയും കാലം മുസ്ലിം സമുദായത്തിന്, സമുദായത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സംവരണം കൊണ്ട് ആര്‍ക്കു നേട്ടം ഉണ്ടായി എന്ന്ആലോചിച്ചിട്ടുണ്ടോ..?
ചോദിയ്ക്കാന്‍ പറ്റില്ലല്ലോ ..കാരണം കിട്ടൂന്നതില് ഒരു പങ്കു, അത് ഇടതായാലും വലതായാലും കൃത്യമായി വാങ്ങിച്ചു കൂട്ടുന്നുണ്ടല്ലോ ഇവരില്‍ നിന്നും...
പിന്നെ സാമ്പത്തിക സംവരണം എന്ന് കേള്‍ക്കുമ്പോള്‍ ഉറഞ്ഞു തുള്ളുന്നവര്‍ വലതു പക്ഷ നേതാക്കളാണ്...
എങ്ങിനെ തുളളാതിരിക്കും ...
ഇടതു പക്ഷം തൊഴിലാളി വര്‍ഗത്തെയാണ് കൊതിപ്പിച്ചതെങ്കില്‍ വലതു പക്ഷം ഓരോ സമുദായത്തിലെയും പിന്നോക്ക ജാതിയിലെയും പാവപ്പെട്ടവനെയാണ് കൊതിപ്പിച്ചത്...
സാമുദായിക അടിസ്ഥാനത്തില്‍ സംവരണം ഉണ്ടായാല്‍ മുസ്ലിം സമുദായത്തിലെയും ക്രിസ്ത്യന്‍ സമുദായത്തിലെയും പാവപ്പെട്ടവനാണ് അതിന്റെ മെച്ചം എന്ന് പറഞ്ഞു ഇത്രയും കാലം അവരുടെ പിന്‍ബലത്തില്‍ അധികാരത്തില്‍ ഇരുന്ന മാപ്പിള മുതലാളി മാര്‍ക്കും ക്രിസ്തീയ മേലാലന്മാര്‍ക്കും ചെന്നിത്തല തുടങ്ങി നേതാക്കള്‍ക്കും എത്ര പാവപ്പെട്ടവന് അത് കൊണ്ട് നേട്ടം ഉണ്ടായി എന്ന് കണക്കിന്റെ അടിസ്ഥാനത്തില്‍ പറയാന്‍ പറ്റും...?
സംവരണത്തിന്റെ പേരില്‍ സ്കൂളും കോളേജും തുടങ്ങി കിട്ടുന്നതെല്ലാം വാങ്ങിച്ചു കൂട്ടുന്ന തിരക്കില്‍ ഇന്നത്തെ ലീഗ് നേതാക്കള്‍ എപ്പോഴെങ്കിലും, ഇതിന്റെ പേരില്‍ എത്ര പാവപ്പെട്ട സമുദായ അംഗത്തിന് മെച്ചം കിട്ടി എന്ന് അന്വേഷിക്കാന്‍ തയ്യാറായിട്ടുണ്ടോ..?
പിന്നോക്ക സമുദായത്തിന്റെ പേരും പറഞ്ഞു സംവരണം നേടിയെടുതിട്ടു അതില്‍ നിന്നും എം ഇ എസ്സിന്റെ ഡോക്ടര്‍ മുതല്‍ പലരും വാരി കൂട്ടിയ സ്വത്തുക്കളുടെ അളവ് വിവരമെങ്കിലും ഒന്ന് വെളിപ്പെടുത്തുമോ.....??
ഇങ്ങിനെ സംവരണത്തിന്റെ പേരില്‍ വാങ്ങിച്ചു കൂട്ടിയ സ്ഥാപനങ്ങളില്‍ എത്ര സ്വന്തം സമുദായത്തിലെ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യമായി പഠനം നടത്താന്‍ സഹായിക്കുന്നുണ്ട് എന്ന് ഒരിക്കല്‍ ഈ വിനീതന്‍ ഈ ഡോക്ടറോട് ചോദിച്ചപ്പോള്‍ അദ്ദേഹം
പറഞ്ഞ മറുപടി, കുറേ സീറ്റ് സര്‍കാരിനും കുറേ സീറ്റ് മെരിട്ടിലും കൊടുത്തു കഴിഞ്ഞാല്‍ പിന്നെയുള്ള ചില്ലറ സീറ്റില്‍ നിന്നെങ്കിലും ഞങ്ങള്‍ക്ക് വരുമാനം ഉണ്ടാക്കണ്ടേ എന്നാണ്...
അത് കൊണ്ട് നമുക്ക് വേണ്ടത് മതത്തിന്റെ പേരിലെ സംവരണം അല്ല...
ജാതിയുടെ പേരിലെ സംവരണം അല്ല...
ഒരാള്‍ ഏതു മതക്കാരനും ആയിക്കൊള്ളട്ടെ...
ഏതു ജാതിയും ആയികൊള്ളട്ടെ...
ദളിതനോ മുസ്ലിമോ ക്രിസ്ത്യാനിയോ നായരോ ഈഴവനോ ആരുമായി കൊള്ളട്ടെ...
എന്നും പണക്കാരന്‍ കൂടുതല്‍ പണക്കാരനായി മാറാതിരിക്കാനും ...
പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവന്‍ ആയി മാറാതിരിക്കാനും
ലോകം ഇത്രയും വികസിച്ചിട്ടും സംവരണം ഉണ്ടായേ തീരൂ എന്ന് വാശിയുണ്ടെങ്കില്‍ ..
അതിലൂടെ മാത്രമേ രാഷ്ട്രീയക്കാര്‍ക്ക് വോട്ടും അല്ലാത്തവര്‍ക്ക് സ്ഥാനവും കിട്ടൂ എന്നുണ്ടെങ്കില്‍
സാമ്പതികാടിസ്ഥനത്തിലെ സംവരണമാണ് നമുക്ക് വേണ്ടത് ...
ഏതു മുന്നണി വന്നാലും..
ഏതു സര്‍ക്കാര്‍ വന്നാലും ..
ഏതു സമുദായത്തിന് സംവരണം നല്‍കിയാലും...
വെള്ളാപ്പള്ളിയും നാരായണ പണിക്കാരും ശൈഖുമാരും തങ്ങന്മാരും മൌലവിമാരും പള്ളിയിലെ അച്ചന്മാരും പാര്‍ട്ടി സെക്രെടരിയും സോഷ്യലിസ്ട്ടു നേതാക്കളും പട്ടിണിയില്ലാതെ കഴിയും...
അപ്പോഴും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ...
അത് മാറണം...
ഒരിക്കല്‍ സംവരണത്തിലൂടെ ജോലി നേടിയവനോ അവന്റെ ഫാമിലിക്കോ പിന്നെ സംവരണത്തിന്റെ ആനുകൂല്യം പാടില്ല എന്നുള്ളതായിരിക്കണം
നാം വരുത്തേണ്ട മറ്റൊരു പ്രധാന മാറ്റങ്ങളില്‍ ഒന്ന്...
എനിക്കറിയാം..
എന്റെ ഈ വാക്കുകള്‍ , അത് അധികാരത്തിന്റെ രുചി അറിഞ്ഞവനും സംവരണത്തിന്റെ രുചി അറിഞ്ഞവനും ദഹിക്കില്ലെന്നു...
എനിക്കറിയാം...
എന്റെ ഈ വാക്കുക്കള്‍, കടലില്‍ കായം കലക്കിയ പോലെ ഒന്നുമല്ലെന്ന്...
എങ്കിലും...
ആരുടെയെങ്കിലും മനസ്സില്‍ ഒരു മാറ്റം വരുത്താന്‍ ഇതിലൂടെ സാധിച്ചെങ്കില്‍ ....എന്ന പ്രത്യാശയോടെ...
1 comments:
http://jokercircus.blogspot.com/2010/01/blog-post_07.html
Post a Comment