.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Friday, 18 December 2009

YOU TOO CPM

ഇനി പതിമൂന്നു വയസ്സുള്ള മൂത്ത മകന്‍ ഉമര്‍ മുഖ്താറും പത്തു വയസ്സുള്ള സ്വലാഹുദ്ധീന്‍ അയ്യൂബിയുംബാക്കി...

ഇന്നലെ ചാനലുകളിലൂടെ അവരുടെ കണ്ണ് നീര്‍ കണ്ടപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ചില ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ ...??

തന്റെ വാക്കുകള്‍ക്ക് കടിഞാടിണാന്‍ കഴിയാത്തതിന് ഒരു മനുഷ്യന്‍ നല്‍കിയ ജീവിത വിലയുടെഏറ്റവും വലിയ ഉദാഹരണം, മഅദനി...

സൂഫിയ മഅദനിയുടെ ജയില്‍ വാസത്തോട് കൂടി നാം അറിയേണ്ട ഒരുപാട് കാര്യങ്ങള്‍...

നമ്മുടെ കേരള ജനതയുടെ മനസ്സിന്റെ മാറ്റങ്ങള്‍...

രാഷ്ട്രീയക്കാരുടെ നെറികേടുകള്‍...

മാധ്യമങ്ങളുടെ ആഘോഷം....

ചിന്തിക്കാനും, അതിനനുസരിച്ച് മാറ്റെണ്ടാതുമായുള്ള ഒരുപാട് കാര്യങ്ങള്‍....

ആദ്യമേ പറയട്ടെ, കേരളത്തിലോ, ഇന്ത്യയിലോ പോകട്ടെ ലോകത്തെവിടെ നടക്കുന്ന ഒരു തീവ്രവാദത്തെയും അനുകൂലിക്കുന്നവനല്ല ഞാന്‍ ...പ്രത്യേകിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലും, പ്രതിരോധം എന്ന പേരില്‍ നടക്കുന്ന മനുഷ്യ ബോംബിങ്ങ് അടക്കം, അതെ സമയം തീര്‍ത്തുംഎതിര്‍ക്കുകയും ചെയ്യുന്നു...

അബ്ദുന്നാസര്‍ മഅദനിയുടെ തീവ്ര പ്രസംഗത്തിന്റെ ഭാഗമായി ഫാസിസ്റ്റുകള്‍ നല്‍കിയസമ്മാനമായിരുന്നു അദ്ദേഹത്തിന് നഷ്ട്ടപ്പെട്ട ഒരു കാല്‍..

അദ്ധേഹത്തിന്റെ അന്നത്തെ ഫഷിസത്തിനു ഫാഷിസം നല്‍കിയ വില(ഏറ്റവും രസകരവും അത് തന്നെ..അദ്ദേഹം ഫാഷിസത്തില്‍ നിന്ന് വഴി മാറിയെങ്കിലും, ഇന്നും യഥാര്‍ത്ഥ ഫാഷിസ്ടുകള്‍, ജയിലുകളില്‍ അടക്കപ്പെടാതെ, ശിക്ഷിക്കപ്പെടാതെ സസുഖംവാഴുന്നു...)

അതിനു ശേഷമാണ് മഅദനി സൂഫിയയെ കല്യാണം കഴിക്കുന്നത്‌...പിന്നീടുള്ള അദ്ധേഹത്തിന്റെജീവിതത്തില്‍ താങ്ങും തണലുമായി ഉണ്ടായിരുന്ന ഒരു സാധാരണ വീട്ടമ്മ എന്നതില്‍ കവിഞ്ഞു, അദ്ധേഹത്തിന്റെ ഒരു പ്രവര്‍ത്തനത്തിലും യാതൊരു ഇടപെടലും നടത്താതെ, ഭര്‍ത്താവിനു ഒരു ഭാര്യചെയ്തു കൊടുക്കേണ്ട കടമകള്‍ ചെയ്തു ജീവിച്ചിരുന്ന ഒരു സ്ത്രീയില്‍ നിന്നും ഇന്നലെ അറസ്റ്റുചെയ്യുന്നിടം വരെ അവരെ എത്തിച്ചത് എന്ത്...?

അതിനു മാത്രം അവര്‍ ചെയ്ത കുറ്റം...?

ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തു തിരിച്ചെത്തിയ ഭര്‍ത്താവിനു, മൂന്ന് മാസവും മൂന്നു വയസ്സുംഉണ്ടായിരുന്ന മക്കളോടൊപ്പം രാത്രി ഭക്ഷണം വിളമ്പുമ്പോള്‍ ,വിളിക്കാതെ കയറി വന്ന അതിഥിയായിപോലീസ് വന്നു അദ്ധേഹത്തെ കൂടികൊണ്ട് പോയി...സൂഫിയുടെ വാക്കിലൂടെ ... '1998 മാര്‍ച്ച്‌ 31 നുയാത്ര കഴിഞ്ഞെത്തിയ ഉസ്താദ് ഞാനുണ്ടാക്കിയ ചോറുണ്ണാന്‍ കൈ കഴുകി ഇരുന്ന നേരത്താണ്കോഴിക്കോട്ടു നിന്ന് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എത്തി കൈക്ക് പിടിച്ചത്.മൂന്നു വയസ്സുള്ള ഉമര്‍മുഖ്താരും ഞാനും ഏറെ കരഞ്ഞിട്ടും പോലീസുകാരുടെ മനസ്സലിഞ്ഞില്ല . ധരിച്ചിരുന്ന വസ്ത്രംമാറാനോ മരുന്ന് എടുക്കാനോ അനുവദിക്കാതെ അവര് ഉസ്താദിനെ കൊണ്ട് പോയി.പിന്നെഅദ്ദേഹം അനുഭവിച്ചു തീര്‍ത്ത ഒമ്പത് വര്ഷങ്ങള്....'

ഇന്ത്യയില്‍ തന്നെ ബോംബുകളും മറ്റു മാരക ആയുധങ്ങളും ഉണ്ടാക്കി ആയിരക്കണക്കിന് ആളുകളെകൊന്നൊടുക്കിയ, രാഷ്ട്രീയ മേലാളന്മാര്‍ അരങ്ങു വാഴുമ്പോള്‍, ഒരു ബോംബു പോലും ഉണ്ടാക്കുകയോ, അത് പ്രയോഗിക്കുകയോ ചെയ്യാത്ത ഒരു വ്യക്തിക്ക് എങ്ങിനെ നമുക്ക് ഇത്ര വലിയ ശിക്ഷ കൊടുക്കാന്‍പറ്റും?

ഇനി മഅദനി ഉപയോഗിച്ച വാക്കുകള്‍...അതിന്റെ തീവ്രത നാം കണ്ടതാണ്..അതിന്റെ പ്രേരണയാല്‍, വഴിവിട്ടു സഞ്ചരിച്ചവരും ഏറെയാണ്‌...അതിനെ ആരും ന്യായീകരിക്കുന്നില്ല, കുറെ കാലത്തിനു ശേഷമാണെങ്കിലും, മഅദനി പോലും ...

പ്രേരണ കുറ്റമാണെങ്കില്‍ , അതിനെക്കാള്‍ ഏറെ ശിക്ഷ അദ്ദേഹത്തിന് നാം കൊടുത്തില്ലേ ?

ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ ഒന്ന് പോലും തെളിയിക്കപെടാതെ, പത്തു വര്‍ഷക്കാലം, ജയില്‍ ശിക്ഷഅനുഭവിക്കേണ്ടി വന്നോരാള്‍ക്ക്, പത്തു വര്ഷം പോകട്ടെ, അതിന്റെ പതിലോന്നെങ്കിലും തിരിച്ചുനല്‍കാന്‍ നമുക്ക് കഴിയുമോ?

ഒടുവില്‍ കുറ്റവാളി അല്ല എന്ന് നമ്മുടെ നീതിന്യായ കോടതി ഉത്തരവിട്ടപ്പോഴേക്കും, അവരുടെ ജീവിതത്തിന്റെ പത്തു വര്‍ഷത്തോളം, നാം നശിപ്പിച്ചിരുന്നു.

ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌ എന്നാ നമ്മുടെആപ്ത വാക്യം ,അതിന്റെ മൂല്യം, നമുക്കെങ്ങിനെ അദ്ദേഹത്തിന് ബോധ്യപ്പെടുത്താനാവും ..?

കിട്ടിയ ശിക്ഷയില്‍ നിന്നും, സ്വന്തം അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയ ഒരാള്‍, തെറ്റില്‍ നിന്നുംമാറി സഞ്ചരിക്കാന്‍ തുടങ്ങിയാല്‍, എന്തേ അത് സമ്മതിച്ചു കൊടുക്കാന്‍ നമുക്ക് പറ്റുന്നില്ല??അങ്ങിനെമുന്നോട്ടു വന്നപ്പോള്‍, അങ്ങിനെ നീ നന്നാവേണ്ട എന്നാ നിലപാട് സ്വീകരിച്ച നമ്മള്‍ അല്ലെ യഥാര്‍ത്ഥകുറ്റക്കാര്‍...?

ഇനിയും അയാള്‍ തീവ്രവാദ രാഷ്ട്രീയത്തിലേക്ക് മാറിയാല്‍, ഇന്നത്തെ സമൂഹത്തിനു അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മാറി നിക്കാന്‍ പറ്റുമോ?

പത്തു വര്‍ഷക്കാലം, ഒരു ഭാര്യ എന്ന നിലയിലും, ഒരു അമ്മ എന്ന നിലയിലുംഅവര്‍ക്കനുഭാവിക്കേണ്ടി വന്ന, വേദനകള്‍ക്കും സങ്കടങ്ങള്‍ക്കും , വലിയ ശിക്ഷ, ഇനി എന്തുണ്ട്?ഇനിഅവര്‍ ബസ്‌ കത്തിച്ചു എന്നതില്‍ പ്രതിയാണ് എന്നിരിക്കട്ടെ....എങ്കില്‍ തന്നെയും, അവരെ കുറ്റത്തിന് പ്രേരിപ്പിച്ചത് , നാമും, നമ്മുടെ അധികാര വര്‍ഗ്ഗവും അല്ലെ...?ഒരാള്‍ തെറ്റ് ചെയ്‌താല്‍, തെറ്റ് ചെയ്തവന്റെ അതെ കുറ്റം അതിനു പ്രരണ നല്‍കിയവനും ഇല്ലേ?അപ്പോള്‍ സൂഫിയ മാത്രംശിക്ഷിക്കപ്പെട്ടാല്‍ മതിയോ...?പത്തു വര്ഷം നീതി കിട്ടാതെ തന്റെ ഭര്‍ത്താവിനെ കാണാന്‍, ജയിലിലെ വിസിറേറര്‍സു ബുക്കില്‍ പേര് രേഖപ്പെടുത്തേണ്ടി വന്ന ഒരു വീട്ടമ്മയുടെ ദുഃഖം എന്തേ നാംകണ്ടില്ല...?

ഓര്‍മ്മ വെച്ച നാള്‍ മുതല്‍, സ്വന്തം കുട്ടികളെ, ജയിലില്‍ ചെന്ന് , ഇതാ മക്കളേ, നിങ്ങളുടെ വാപ്പച്ചിഎന്ന് കാണിച്ചു കൊടുക്കേണ്ട ഗതികേട്, അല്ലെങ്കില്‍ അതിലും വലിയ ശിക്ഷ ഏതു അമ്മയ്ക്കാണ്കേരളത്തില്‍ നേരിടേണ്ടി വന്നത്...?

അവരുടെ ഭര്‍ത്താവിനെ ശിക്ഷിച്ചപോലെ അവരെയും ശിക്ഷിക്കാന്‍ ഒരുങ്ങുകയാണോ, ഞാനും നീയും അടങ്ങുന്ന സമൂഹം...?

സ്വന്തം ഭര്‍ത്താവിനോട് ചെയ്ത അനീതിക്കുള്ള പ്രതികാരമാണ് അവരെ ഇങ്ങിനെ ചെയ്യിച്ചതെങ്കില്‍അതംന്ഗീകരിക്കാന്‍ പറ്റില്ല...ചില മൌലിക വാദികള്‍ ചോദിക്കുന്ന പോലെ ഒരു ബസ്സ്‌കത്തിക്കുന്നതില്‍ എന്താ ഇത്ര വലിയ കുറ്റം എന്നൊന്നും ചോദിക്കുന്നില്ല...കാരണം കുറ്റം ചെയ്തവര്‍ , ശിക്ഷിക്കപ്പെടണം...അതാരായാലും.. അതെത്ര വലിയതായാലും ചെറിയതായാലും...അനീതിയെ പ്രതിരോധിക്കേണ്ട മാതൃക ഇന്ത്യ രാജ്യത്ത് ഇതല്ല . (?)

എന്നാല്‍ കുറ്റം ചെയ്തു എന്നുറപ്പ് വരുത്തിയിട്ട് പോരേ അവരെ കുറ്റവാളി ആക്കല്‍...

സ്ത്രീയുടെ മനസ്സിലിരിപ്പ് എന്താണെന്നു വായിക്കാന്‍ നമ്മള്‍ ആരുമല്ല ...ഒരു സാധാരണവീട്ടമ്മയുടെ വാക്കുകളെ വില കല്‍പ്പിച്ചാല്‍ തന്നെ ആശ്വസിപ്പിക്കാന്‍ വരുന്നവരുടെ ഭൂതവും ഭാവിയുംവര്‍ത്തമാനവും നോക്കിയായിരിക്കില്ല ആരും സമയത്ത്, ആശ്വസിപ്പിക്കാന്‍ വരുന്നവരെസ്വീകരിക്കാറ്...

നമ്മുടെ ഇന്നത്തെ മുഖമന്ത്രി മുതല്‍ , പാര്‍ടിയുടെ ഉന്നത നേതാക്കള്‍ വരെ ക്യു നിന്നിരുന്നു എന്നത്ഏതൊരു പോലീസുകാരനും അറിയാം...

എന്നിട്ടും അക്കൂട്ടത്തില്‍ പെട്ട ഒരാള്‍ തീവ്ര വാദി ആയതിനു, ഈ സ്ത്രീ എന്ത് പിഴച്ചു?

അടുക്കളയിലെയും വീടിന്റെയും നാല് ചുമരുകള്‍ക്കുള്ളില്‍ ജീവിച്ചിരുന്ന സ്ത്രീയെ , സമൂഹത്തിന്റെപൊതു ധാരയിലേക്ക് വലിച്ചിഴച്ചത്, നാം തന്നെയല്ലേ?

അന്യന്റെ കണ്ണ് നീര് കാണുമ്പോള്‍, മതവും ജാതിയും നോക്കാതെ , കണ്ണീരിനോപ്പം നിന്ന കേരളജനതയുടെ മനസ്സാക്ഷി എവിടെ പോയി?

നമ്മുടെ രാഷ്ട്രീയ മനസ്സ് എവിടെ എത്തി നില്‍ക്കുന്നു...??

ഞാനൊരിക്കലും മഅദനി മുന്‍പ് ചെയ്ത തെറ്റിനെ ന്യായീകരിക്കുകയല്ല, സൂഫിയ തെറ്റ് ചെയ്തെങ്കില്‍അതിനെയും ന്യായീകരിക്കുകയല്ല..വിരലില്‍ എണ്ണാവുന്ന മുസ്ലിം നാമധാരികള്‍ തീവ്രതയുടെ പാതസ്വീകരിച്ചുവെങ്കില്‍ അത് മൊത്തം ഇസ്ലാം മതത്തിന്റെ കണക്കു പുസ്തകത്തില്‍ എഴുതുന്ന ബി ജെ പിക്കാരന്റെ മനസ്സ് നമുക്ക് വായിക്കാം ...എന്നാല്‍ മതേതരത്വത്തിന്റെ വക്താക്കളെന്നു വീമ്പിളക്കുന്നകോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും തലപ്പതിരിക്കുന്നവരുടെ വായിലൂടെ വര്‍ഗീയതയുടെ വിഷം ചീറ്റുന്നത് നാം കാണുകയുണ്ടായി...അമ്പതു വര്‍ഷത്തോളം ഇന്ത്യ ഭരിച്ചിട്ടു (കട്ടു മുടിച്ചിട്ടു ) മുസ്ലിം ന്യൂന പക്ഷങ്ങളുടെ അവസ്ഥയെ പറ്റി സച്ചാര്‍ കമ്മീഷന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ കണ്ടപ്പോള്‍ ,തങ്ങളുടെ ഭരണ നേട്ടത്തിന്റെ ഫലമാണ് ഇതെന്നുള്ളത് മറച്ചു വെച്ച് സച്ചാര്‍ കമ്മീഷന്‍ ഉണ്ടാക്കിയത് തങ്ങളാണെന്ന് വരുത്തി തീത ഇവരില്‍ നിന്നും, ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാന്‍ അല്ലേ? ഒരു കാലത്ത് ഇന്ത്യയെ നടുക്കിയ ഫൂലന്‍ ദേവി മുതല്‍, പപ്പു യാദവ് വരെയുള്ള , കൊടുംക്രിമിനലുകള്‍ എന്ന് കോടതിയിലൂടെ തന്നെയും തെളിയിക്കപ്പെട്ട കുറ്റവാളികളെ പേറിയ നമ്മുടെരാഷ്ട്രീയ കൊമരങ്ങള്‍ക്ക് എങ്ങിനെ മഅദനി കുറ്റപ്പെടുത്താന്‍ അവകാശം...?

ലീഗിന്റെ നിലപാട് എന്താണ്...സമുദായ ഐക്യത്തിന് വേണ്ടി പരിശ്രമിക്കുന്ന ലീഗ് , തെറ്റ്ചെയ്തവന്‍, അതേറ്റു പറഞ്ഞു മാപ്പിരക്കുമ്പോള്‍ പോലും, പട്ടിയെ ആട്ടി അകറ്റുന്ന പോലെ ആട്ടിഅകററുന്നതെന്തിന്?

താന്‍ തെറ്റ് ചെയ്തു എന്നും, അതിനുള്ള ശിക്ഷയായി, പത്തു വര്‍ഷക്കാലം ജയില്‍ ശിക്ഷഅനുഭവിക്കപ്പെട്ടു എന്നും അദ്ദേഹം പറയുമ്പോള്‍

ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ആണയിടുന്ന ഒരു മുസ്ലിമിനെ , നേരായ പാതയിലേക്ക്നയിക്കേണ്ട ചുമതല ലീഗിനില്ലേ ?

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍,ഇന്നും ഇന്ത്യയുടെ അഖന്ധതക്ക് എതിരായി പ്രവര്‍ത്തിക്കുന്നു എന്ന്കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ ബി പറഞ്ഞ കേരളത്തിലെ തീവ്രവാദ സങ്കടനയില്‍ പെട്ട എന്‍ ഡി എഫ് വോട്ടു തരുമെന്ന് പറഞ്ഞപ്പോള്‍ , നിങ്ങളുടെ വോട്ടു വേണ്ട എന്ന് പറയാന്‍ആര്‍ജ്ജവം കാണിക്കാത്ത, അതിനുള്ള തന്റേടം ഇല്ലാത്ത ലീഗടങ്ങുന്ന വലതുപക്ഷമാണോ, പത്തുവര്ഷം മുന്‍പ് ഒരാള്‍ ചെയ്ത തെറ്റിനെ കുറ്റപ്പെടുത്തുന്നത്...?

രണ്ടു മുസ്ലിം ചെറുപ്പക്കാരെ പ്രലോഭനത്തില്‍ പെടുത്തി രാജ്യത്തിനെതിരെ കൊലക്ക് കൊടുത്ത എന്‍ ഡി എഫിന്റെ വോട്ടു വേണ്ട എന്ന് പറയാന്‍ ....ലീഗില്‍ പെട്ടവനാനെങ്കിലും ഷാജി കെ വയനാട് പറഞ്ഞ പോലെ, 'ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും എന്‍ ഡി എഫിന്റെ വോട്ടു വേണ്ട' എന്ന് സമൂഹത്തിനു മുന്നില്‍ പറയാന്‍ ഉള്ള ആര്‍ജ്ജവം ഇല്ലാത്ത കാലത്തോളം ലീഗിനെങ്ങിനെ മഅദനി
കുറ്റപ്പെടുത്താന്‍ പറ്റും ??

കേരളം അന്ന് ഭരിച്ചിരുന്ന ഇടതു പക്ഷ സര്‍ക്കാര്‍, പടിയിറങ്ങുമ്പോള്‍, തങ്ങളുടെ ഭരണ നേട്ടത്തില്‍എഴുതിക്കൂട്ടിയത്, കൊടും തീവ്രവാദിയായ മഅദനിയെ പിടിച്ചു എന്നുള്ളതാണ്...

അധികാരത്തില്‍ വരുന്നതിനു വളരെ കുറച്ചു നാള്‍ മുമ്പ് , കണ്ണൂര്‍ ജില്ലയിലെ ഒരു പോലീസ് സ്ടേഷന് മുന്നില്‍ വെച്ച്, വേണമെങ്കില്‍, ബോംബു പോലീസ് സ്ടേഷനില്‍ വെച്ച് ഉണ്ടാക്കി പൊട്ടിക്കും എന്ന്പറഞ്ഞ, അതും പരസ്യമായി, ആളാണോ , മഅദനി പത്തു വര്ഷം മുന്‍പ് ചെയ്ത തെറ്റിനെകുറ്റപ്പെടുത്തുന്നത് , അദ്ധേഹത്തിന്റെ ഭാര്യയെ ജയിലില്‍ അടക്കാന്‍ ഉത്തരവിക്കുന്നത് ?...പ്രതിപക്ഷത്തിരിക്കുമ്പോള്‍, കേരളത്തിലെ പാവപ്പെട്ടവന്റെ പോക്കറ്റില്‍ നിന്നും ടാക്സെന്നും പറഞ്ഞു വാങ്ങിച്ചു കൂട്ടിയ പണം കൊണ്ട് വാങ്ങിയ കോടിക്കണക്കിനു രൂപയുടെ പൊതു മുതലുകളെകത്തിച്ചും പൊട്ടിച്ചും നശിപ്പിച്ച ഒരു പാര്‍ടിയാണോ ഒരു ബസ്‌ കത്തിച്ചു എന്നതില്‍ പങ്കുണ്ട് എന്നാരോപിച്ച് കുട്ടപ്പെടുതുന്നതും ശിക്ഷിക്കാന്‍ പോകുന്നതും...?

ഹേ സി പി എമ്മുകാരാ , നിങ്ങള്‍ നശിപ്പിച്ച ബസ്സുകളുടെയും , സര്‍ക്കാര്‍ വാഹങ്ങളുടെയുംകണക്കുകള്‍ക്ക്‌ വല്ല അതിരുമുണ്ടോ...?അധികാരത്തില്‍ വന്നിട്ട് മൂന്ന് വര്ഷം കഴിഞ്ഞു, ലീഗിന്റെശക്തിയെ തകര്‍ക്കാന്‍ , ആരെയും കൂടു പിടിക്കാന്‍ തയ്യാറായി, ഇവരീ പറയുന്ന, കൊടും ഭീകരുനുമായിവേദി പങ്കിട്ടു, മുസ്ലിംകളുടെ വോട്ടിനു അതൊന്നും പോര എന്ന് തോന്നിയപ്പോഴാണോ, നിങ്ങള്ക്ക്നേരം വെളുത്തത് ...?അല്ലെങ്കില്‍, മുസ്ലിം പ്രീനത്തിന് ശ്രമിച്ചപ്പോള്‍, ഭൂരിപക്ഷത്തിന്റെ വോട്ടുംനഷ്ട്ടമായി എന്ന തിരിച്ചറിവോ...? വരെ

നിങ്ങള്‍ പറയുന്ന ഭീകരന്‍ ജയിലില്‍ നിന്നിറങ്ങുമ്പോള്‍, കേരളത്തിലെ ജനങ്ങളെസേവിക്കേണ്ട മന്ത്രിമാര്‍ മണിക്കൂറുകളോളം കാത്തിരുന്നു സ്വീകരിച്ചതിനെ, എങ്ങിനെയാണ് നിങ്ങള്‍ന്യായീകരിക്കുക?അധികാരത്തിനു വേണ്ടിയുള്ള നിങ്ങളുടെ ത്വരയുടെ പ്രതിഫലനം ആയിരുന്നില്ലേഅത്...?

എന്നിട്ടിപ്പോള്‍ പറയുന്നു , മൂന്ന് വര്ഷം മുന്‍പ് ചോദ്യം ചെയ്തപ്പോള്‍ തന്നെ , സോഫിയ പ്രതിയാണ് എന്നറിയാമായിരുന്നു പോലും...എന്നിട്ടെന്തേ ഇതുവരെ നടപടി എടുത്തില്ല?എന്നിട്ടെന്തേ അവരുമായി, തെരഞ്ഞെടുപ്പ് ധാരണയില്‍ എത്തി..?

മഹാത്മാ ഗാന്ധിയോട്, മഅദനി ഉപമിച്ചത് നിങ്ങളുടെ ആചാര്യന്‍ എം എസ് തന്നെയല്ലേ...?മഹത്മാ ഗാന്ധിയുടെ ഭാര്യയെ ഭീകരവാദി എന്ന് വിളിക്കുമ്പോള്‍...നിങ്ങള്‍ പറയുന്ന, ഭീകരവാദിയുടെ വോട്ടു കിട്ടാന്‍ അടുക്കള വാതില്‍ വരെ മുട്ടിയ സി പി എമ്മുകാരാ അതും ഈ സ്ത്രീ പ്രതിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ,നീയും നിന്റെ പാര്‍ടിയും അല്ലെ ഏറ്റവും വലിയ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതും പിന്തുണ നല്കിയതും

നമ്മുടെ പോലീസ് മന്ത്രിക്കും മകനുമെതിരെ എത്രയധികം ആരോപണങ്ങള്‍ വന്നു, ഒന്ന് പോലും പോലീസ് അന്വേഷിക്കുകയോ, അതില്‍ നടപടി എടുക്കുകയോ ചെയ്തോ..?

പിന്നെ സൂഫിയ മാത്രം എങ്ങിനെ ശിക്ഷിക്കപ്പെടുന്നു ?

ജയിലില്‍ നിന്നിറങ്ങുന്നതിനു മുന്‍പ് സൂഫിയയുടെ മുന്നിലും, പിന്നീടു മഅദനിയുടെ മുന്നിലും സാഷ്ടാംഗം വീണു വോട്ടു ഇരന്ന (അതൊരു കുറ്റമാണ് എന്നെനിക്കു തോന്നുന്നില്ല ) നിങ്ങള്‍ തന്നെ, പത്തു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം അവര്‍ക്ക് കിട്ടിയ ആ ജീവിതത്തെ തല്ലി തകര്‍ക്കുമ്പോള്‍, മഅദനി ചോടിചിട്ടുണ്ടാവും....YOU TOO CPM എന്ന്...

ഇനി മാധ്യമങ്ങള്‍....

എന്റെ അറിവില്‍, ലോകത്ത് പോലീസിനും മുമ്പേ കുറ്റവാളികളെ തീരുമാനിക്കുന്നതും, ശിക്ഷയുടെ തോത് തീരുമാനിക്കുന്നതും മാധ്യമങ്ങള്‍ ചെയ്യുന്ന ഒരേ ഒരു സ്ഥലം നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടാണ്...

ഒരു സ്ത്രീയുടെ അറസ്ററിനെ ഇത്രയധികം ആഘോഷിക്കാന്‍ എന്തിരിക്കുന്നു...

അവര്‍ വീട്ടില്‍ നിന്നിറങ്ങുന്നത് മുതല്‍ എറണാകുളം എത്തുന്നത്‌ വരെയുള്ള സംഭവങ്ങളെ ഇത്രയധികം ഫോക്കസ് ചെയ്യാന്‍ കാരണം ?

ഒരാളെ ചോദ്യം ചെയ്യാന്‍ കസ്ററഡിയില്‍ എടുത്താല്‍ തുടങ്ങി, അവനെയും അവന്റെ കുടുംബത്തെയും നശിപ്പിക്കാനുള്ള മാധ്യമങ്ങളുടെ ത്വര..

എന്നാല്‍ അവനെ കുറ്റക്കാരനല്ലെന്നു കണ്ടു വിട്ടയച്ചാലോ, അതിനെ പറ്റി , അവന്‍ പ്രതിയല്ല എന്നതിനെ പറ്റി ഒരക്ഷരം മിണ്ടാന്‍ ഇവര്‍ക്ക് വയ്യ...

ഇവരെയൊക്കെ സഹായിക്കാന്‍ , പോലീസിലെ ചില നപുംസകങ്ങളും...

അതുകൊണ്ടാണല്ലോ, ബംഗ്ലൂര്‍ പോലീസിനോട്, നസീറിനെ ചോദ്യം ചെയ്തതിന്റെ വിവരം ആരാഞ്ഞപ്പോള്‍, അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന കേസിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ , ഇത് കേരള പോലീസല്ല എന്ന മറുപടി കിട്ടിയതും....

അധികാരമെന്ന അപ്പ കഷണത്തിനായി , വാനരന്മാരെ പോലും നാണിപ്പിക്കുന്ന രീതിയില്‍ പരസ്പരംപഴിചാരി,വളര്‍ന്നു വരുന്ന യഥാര്‍ത്ഥ തീവ്ര വാദത്തിന്റെ ശക്തികളെ , രാഷ്ട്രീയ കോമരങ്ങള്‍കണ്ടില്ലെന്നു നടിക്കുന്നുണ്ടെങ്കിലും സാധാരണ ജനങ്ങള്‍ അറിയണം...ഇന്നുള്ള പാര്‍ലിമെന്റ്മെമ്പര്‍മാരില്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവര്‍ കുറവാണെന്ന സത്യം നമുക്ക് മറക്കാന്‍പറ്റുമോ......?അത്തരക്കാരെ ജയിപ്പിച്ചയച്ച നമുക്കെങ്ങിനെ ഒരു വ്യക്തിയോട് , ഇത്രയും ക്രൂരത ചെയ്യാന്‍കഴിയുന്നു...??

ഒരു കുടുംബത്തോട് നാം ചെയ്ത ക്രൂരത ഇവിടെ നിര്‍ത്തണം...

അവരെയും ജീവിക്കാന്‍ അനുവദിക്കണം...

തെറ്റിലൂടെയല്ല, തെറ്റ് തിരുത്തികൊണ്ട്‌...

ദയവു ചെയ്തു സഖാവ് കൊടിയേരിയോടു പറയാനുള്ളത്, സൂഫിയയെ പോലീസ് പിടിച്ചതെങ്കിലും, നിങ്ങളുടെ ഭരണ നേട്ടമായി എഴുതാതിരിക്കുക..... ഒരു നന്ദി എങ്കിലും കുടുംബത്തോട്....

അതൊരു വീട്ടമ്മയാണ്..

ഒരു സാധാരണ വീട്ടമ്മ...

0 comments: