വിശപ്പിനു സുഖമോ എന്ന് കരുതുന്നവരുണ്ടാവാം..
ശരിക്കും ഏറ്റവും സുഖമുള്ള കാലം വിശപ്പിന്റെതാണ്...
വിശപ്പ് എന്ന് പറഞ്ഞാല്‍ സാധാരണ രീതിയില്‍ ഭക്ഷണം കിട്ടാത്തതിലല്ല. മറിച്ച് ദൈവവും അവന്‍റെ പ്രവാചകനും നിര്‍ബന്ധമാക്കിയ വിശപ്പിന്‍റെ, പട്ടിണിയുടെ ഒരു മാസക്കാലത്തെപ്പറ്റിയാണ്...
ഇതുവരെയായി പലയിടങ്ങളിലായി താമസിച്ചത് കൊണ്ടും, പഠിക്കാന്‍ അവസരം ലഭിച്ചത് കൊണ്ടും ഓരോ നോമ്പും ഓരോ അനുഭവമായിരുന്നു....
എന്‍റെ മനസ്സിലെ ആദ്യ കാലത്തെ നോമ്പ് എന്ന് പറയുന്നത് എന്‍റെ ഉപ്പയുടെ തറവാട്ടിലെ നോമ്പാണ്...
പുലര്‍ച്ചെ എഴുന്നേറ്റു മുതിര്‍ന്നവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവരുടെ കൂടെ കൂടി നല്ല നല്ല മീനും പപ്പടവും ചമ്മന്തിയും തുറ മാങ്ങയും കൂടി കഴിച്ചിരുന്ന ചോറിന്റെ സുഖം ഒന്ന് വേറെ തന്നെ ആയിരുന്നു...പുലര്‍ച്ചെ ഉറങ്ങി എഴുന്നേല്‍്ക്കുന്നത് വരെ നീളുന്ന ആ നോമ്പായിരുന്നു ഏറ്റവും ദൈര്‍്ഘ്യമേറിയത്...
എഴുന്നേറ്റ ഉടനെ ,തലേന്ന് ബാകിയുള്ള കുഞ്ഞി പ്പത്തിലും പത്തിലും ദോശയും അടങ്ങുന്ന വിഭവ സമൃദ്ധമായ രാവിലത്തെ നോമ്പ് തുറക്ക് ശേഷം ഉച്ചക്കുള്ള ചോറും വൈകിട്ടത്തെ കഞ്ഞിയും പിന്നെ മുതിര്‍ന്നവരുടെ കൂടെയുള്ള നോമ്പ് തുറയും കൂടി ആവുമ്പോള്‍ പുലര്‍ച്ചെ മുതല്‍ രാവിലെ വരെ വിശന്നിരുന്നതിനു ഒരു സുഖം തോന്നും....
ഇപ്പോള്‍ മനസ്സിലായോ വിശപ്പിന്‍റെ സുഖം...!!!
വൈകുന്നേരങ്ങളിലെ നോമ്പ് തുറക്ക് ഞാനും അനിയനും ഉപ്പയുടെ അനിയനും പിന്നെ ഉപ്പാപ്പയും കൂടി സുപ്പറ (പ്ലാസ്റ്റിക് പായ ) വിരിച്ചു ബാങ്ക് വിളിക്കായി കാത്തു നില്‍കുമ്പോള്‍ കയ്യില്‍ ചെറി യുടെയോ കാരക്കയുടെയോ പൊതിയുമായി കടന്നു വരുന്ന 'ഉപ്പയുടെ ' രൂപമുണ്ട് മനസ്സില്‍...
ആ കാലങ്ങളില്‍ മാത്രം അനുഭവിച്ചിരുന്ന , ലഭിച്ചിരുന്ന ഒരു സുഖം ഉമ്മയുടെ വീടിലെ നോമ്പ് തുറക്ക് പോകാനുള്ള അവസരമായിരുന്നു...
ആ സുഖം വളരെ കുറച്ചു കാലമേ നീണ്ടു നിന്നുള്ളൂ...
ഉമ്മയുടെ വീട്ടില്‍ പോയാല്‍ ഉമ്മയുടെ ഉപ്പയും ഉമ്മയും അമ്മാവന്മാരും തരുമായിരുന്ന നോമ്പിന്‍റെ പൈസ കൂട്ടി വെച്ച് പെരുന്നാളിന് ബലൂണും മിഠായിയും വാങ്ങുമ്പോള്‍..ഞങ്ങള്‍ക്ക് കിട്ടിയ പൈസയുടെ കണക്കു പറഞ്ഞു കൂടെയുള്ള കൂട്ടുകാര്‍ നെടു വീര്‍പ്പിടുന്നത് ഇന്നും മനസ്സിലുണ്ട്...
അവരുടെ നെടു വീര്‍പ്പിന്റെ ഫലമോ അതോ ദൈവത്തിന്റെ വികൃതിയോ...അറിയില്ല..ആ അനുഭവം പിന്നീട് വളരെ കുറച്ചു കാലമേ ഉണ്ടായുള്ളൂ...
പിന്നീടുള്ള എന്‍റെ നോമ്പ് എന്‍റെ ഉമ്മയുടെ തറവാട്ടിലായിരുന്നു ഏകദേശം ഏഴു വര്‍ഷക്കാലം തുടര്‍ച്ചയായി...
ഏറ്റവും വിഭവ സമൃദ്ധമായ നോമ്പും അതായിരുന്നു...
എന്‍റെ ഓര്‍മയില്‍ എനിക്ക് 5 വയസ്സുള്ളപ്പോയാണ് ആദ്യമായി ഞാന്‍ നോമ്പ് എടുത്തത്...
അന്നൊക്കെ നോമ്പ് എടുക്കുന്നതിനു കാരണം പടച്ചവന്‍ പറഞ്ഞതിന്‍റെ അടിസ്ഥാനം മാത്രമായിരുന്നില്ല..കൂടെയുള്ള കൂട്ടുകാര്‍ എടുക്കുന്നതിനെക്കാള്‍ കൂടുതല്‍ എടുക്കണം, അനിയനേക്കാള്‍ കൂടുതല്‍ എടുക്കണം തുടങ്ങിയ വാശിയുടെ ഭാഗമായിരുന്നു...പലപ്പോഴും അതില്‍ വിജയിക്കാനും പറ്റി..
അങ്ങിനെ വാശിക്ക് ആ കാലത്ത് ചെയ്തിരുന്ന ഒന്നായിരുന്നു വിശുദ്ധ ഖുറാന്‍ മുഴുവനായി ഓതി തീര്‍ക്കുക എന്നത്...
പിന്നീട് പുണ്യത്തിന് വേണ്ടി തന്നെ അത് തുടര്‍ന്നെങ്കിലും
പഠനതിന്റെ തിരക്കില്‍ പെട്ടപ്പോള്‍ ഞാന്‍ മറന്നതും അത് തന്നെ...
എങ്കിലും റമസാന്‍് മാസത്തിന്‍റെ പ്രത്യേകത ഖുര്‍ആനിന്റെ അവതരണം ആണെന്നതിനാല്‍ എന്നും മുടക്കമില്ലാതെ ഓതും...
പക്ഷെ...മുഴുമിക്കാന്‍ കഴിയാറില്ല എന്ന് മാത്രം...
നോമ്പുകാലങ്ങളില്‍ മദ്രസകളും സ്കൂളുകളും അവധിയായിരിക്കും...
പെരുന്നാള്‍ കൂടി കഴിഞ്ഞു, പെരുന്നാളിന് വാങ്ങിയ ഡ്രെസ്സ് അതേപോലെ ഇട്ടു കൊണ്ട് വീണ്ടും തുറക്കുന്ന പള്ളിക്കൂടങ്ങളിലേക്ക് പോവുമ്പോള്‍ കൂട്ടുകാര്‍ തമ്മില്‍ സംസാരിക്കുന്ന ആദ്യ വാക്കും എത്ര നോമ്പ് എടുത്തു എന്നതിനെ കുറിച്ചായിരിക്കും.അതിനാല്‍ തന്നെ കൂടുതലും നോമ്പ് എടുക്കാന്‍ ശ്രമിച്ചിരുന്നു..
ഈ സമയങ്ങളിലെ മറ്റൊരു പ്രധാനപ്പെട്ട സംഭവം 27 ആം നോമ്പിന്‍റെ പൈസക്ക് അയല്‍ വീടുകളില്‍ പോയിരുന്നതാണ്..
അങ്ങിനെ കിട്ടിയിരുന്ന പൈസകള്‍ പെരുന്നാളിന് ബസ്സില്‍ കയറാനും അടുത്തുള്ള അങ്ങാടിയില്‍ പോയി പൊറോട്ടയും ഇറച്ചിയും കഴിക്കാനുമാണ് പ്രധാനമായും ഉപയോഗിച്ചത്..വീണ്ടും സ്കൂള്‍ തുറക്കുമ്പോള്‍ അയല്‍ വീടുകളില്‍ നോമ്പ് തുറക്കാന്‍ പോവുമ്പോള്‍ കിട്ടിയിരുന്ന പൈസയുമായാണ് പോയിരുന്നത്..അയല്‍ വീടുകളില്‍ നോമ്പ് തുറക്കാന്‍ പോവുമ്പോള്‍ എന്തെങ്കിലും പലഹാരം കൊണ്ട് പോകുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു.പത്തു രൂപയ്ക്കു കിട്ടുന്ന മസാല ബന്നോ മറ്റോ വാങ്ങും,നോമ്പ് തുറന്നു തിരിച്ചു പോരുമ്പോള്‍ അവിടുള്ള ആരെങ്കിലും പത്തു രൂപ തരികയും ചെയ്യും...ഇതില്‍ എനിക്കെന്തു ലാഭം എന്ന് ചിന്തിക്കുന്നവരുണ്ടാവും..
ലാഭം എനിക്ക് മാത്രമായിരുന്നു..കാരണം പലഹാരം വാങ്ങാനുള്ള പൈസ ഉമ്മയില്‍ നിന്നാണ് വാങ്ങുക, തിരിച്ചു കിട്ടുന്ന പൈസ എനിക്കുള്ളത്...
അപ്പോള്‍ ലാഭം ആര്‍ക്...?
പിന്നീട ഞങ്ങള്‍ സ്വന്തം വീട്ടിലേക്കു താമസം മാറിയപ്പോഴും ഞങ്ങളുടെ നോമ്പ് തുറ തറവാട്ടിലായിരുന്നു..ഉമ്മക്കിഷ്ടമില്ലെങ്കിലും ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉമ്മ സമ്മതിക്കും...
ഞങ്ങളുടെ നിര്‍ബന്ധത്തിനു കാരണമോ
പ്രധാനമായും അവിടത്തെ വിഭവങ്ങള്‍ തന്നെ
അതൊരിക്കലും ഞങ്ങളുടെ വീട്ടില്‍ ഉണ്ടാകുമായിരുന്നില്ല...അങ്ങിനെ തറവാട്ടിലും, അമ്മാവന്‍ മാരുടെ വീടുകളിലുമായി ഏകദേശം 13 വര്‍ഷം...
അല്ലല്ല ഒരു വര്‍ഷത്തെ നോമ്പ് മുഴുവനായി സ്വന്തം വീട്ടില്‍ ആയിരുന്നു.
ഞാന്‍ മുന്‍പ് എഴുതിയത് പോലെ +2 സമയത്തെ ഓരോന്നിനും അതിന്‍റേതായ മധുരം ഉണ്ടായിരുന്നു...
പിന്നെ ദൈവത്തിന്റെ തീരുമാനം പോലെ എല്ലാത്തിനും ഒടുവിലെ വേദനെയേറിയ അനുഭവവും..
നോമ്പ് കാലം ഈ സമയങ്ങളില്‍ വ്യത്യസ്തമായിരുന്നു...
പല കൂട്ടുകാര്‍്...അവരുടെ വീടുകളിലെ നോമ്പ് തുറയും അത്തായവും...
ക്ലാസ്സിലെ പെണ്‍കുട്ടികളുടെ (ആകെ ഏഴു പേരെ ഉള്ളൂ ) വീട്ടിലെ നോമ്പ് തുറ...
അങ്ങിനെ അങ്ങിനെ...
ചുരുക്കി പറഞ്ഞാല്‍ ബന്ധു വീട്ടിലും സ്വന്തം വീട്ടിലും വളരെ കുറവ് നോമ്പ് മാത്രേ കിട്ടിയിട്ടുള്ളൂ ഈ സമയങ്ങളില്‍ ....
പിന്നീട് പഠനം ഫാറൂഖില്‍് ആയപ്പോള്‍ നോമ്പ് മലപ്പുറം രീതിയില്‍ ആയി..
മലപ്പുറം രീതി എന്ന് പറഞ്ഞാല്‍, പത്തിരിയും ഇറച്ചിയും വിഭവങ്ങള്‍ ആയിട്ടുള്ള...
നാട്ടിലെതിന്നു വ്യത്യസ്തമായി വിവിധ തരം വിഭവങ്ങള്‍ കുറവായിരുന്നു..
ആദ്യത്തെ രണ്ടു വര്‍ഷം അറബി കോളേജിന്റെ ഹോസ്റ്റല്‍ ആയതിനാല്‍ ആദ്യ തുറ പള്ളിയില്‍ വെച്ചും പിന്നീട് ഡിന്നര്‍ ഹോസ്റ്റലിലും ആയിരുന്നു..
ഏതെങ്കിലും അറബിയുടെ ആനുകൂല്യം കിട്ടിയാല്‍ കിട്ടുന്ന വിഭവമായിരുന്നു ഏറ്റവും പ്രധാനം..അല്ലെങ്കില്‍ ..
കിട്ടുന്ന എല്ലാ ഒഴിവു ദിവസവും വീടിലെത്താന്‍ ശ്രമിക്കാറുണ്ട്...എണ്ണി കിട്ടുന്ന പത്തിരിയും ചിലപ്പോഴൊക്കെ ചോറും അത് പോലെ എണ്ണി തരുന്ന കൊഴിയുടെയോ ബീഫിന്റെയോ കഷണങ്ങളും....
പുലര്‍ച്ചെയുള്ള ഭകഷനമായിരുന്നു അതിലും കഷ്ട്ടം...ആകെ ഉണ്ടായിരുന്ന ആശ്വാസം മീന്‍ പൊരിച്ചത് ഉണ്ടാവും എന്നുള്ളതാണ്...
എന്നാല്‍ മൂന്നാമത്തെ വര്‍ഷം പുറത്തു വീടെടുത്ത് താമസം മാറ്റിയപ്പോള്‍ സ്ഥിതി മാറി...
വയറു നിറയെ പത്തിരിയും ഇറച്ചിയും, വിഭവ സമൃദ്ധമായ ആദ്യത്തെ തുറ....
പത്തിരിയും ഇറച്ചിയും ഉണ്ടാക്കി തരാന്‍ ഞങ്ങള്‍ക്ക് ഒരു ഉമ്മ ഉണ്ടായിരുന്നു അവിടെ...
സ്വന്തം മക്കളെ പോലെ സ്നേഹിച്ചിരുന്ന...
പടച്ചവനേ അവര്‍ക്ക് അനുഗ്രഹം ചോരിയണേ..
പിന്നെ നല്ലവരായ അയല്‍വാസികളുടെ വകയായി നോമ്പ് തുറകള്‍ വേറെയും...
അങ്ങിനെ മൂന്ന് വര്‍ഷം അവിടെ...
പിന്നീടാണ് നോര്‍ത്ത് ഇന്ത്യന്‍ സ്റ്റൈലിലേക്കു മാറിയത്...
അലിഗറിലെ നോമ്പ് ഫാറൂഖിലേതിനെക്കാള്‍് ഘംഭീരമായിരുന്നു..
ആദ്യത്തെ തുറയിലെ വിവിധ വിഭവങ്ങള്‍..പക്ക് വട,കടല മസാല,മറ്റു കടികള്‍, ജ്യൂസ്.....
ശേഷം റൊട്ടിയും ചോറും ഇറച്ചിയും ദാലും....
പുലര്‍ച്ചെ മാത്രം കുറച്ചു പിന്നോട്ടായിരുന്നു...
എങ്കിലും മലയാളികളായ ഫൈസല്‍ ഭായിയുടെയും സിറാജ്ക്കയുടെയും ഇസ്സുദ്ദീന്‍് ഭായിയുടെയും ഒക്കെ കൂടെ ഉണ്ടായിരുന്ന തുറക്ക് ഒരു നാടന്‍ ടച്ച് ഉണ്ടായിരുന്നു...
അങ്ങിനെയുള്ള രണ്ടാമത്തെ നോംബിന്നിടയിലാണ് വൈസ് ചാന്‍്സിലറുടെ വീട് കത്തിച്ചതുമായുള്ള പ്രശനങ്ങളും മറ്റും ഉണ്ടായതും, എകദേശം മുഴുവന്‍ നോമ്പും നാട്ടില്‍ കിട്ടുകയും ചെയ്തത്...
എങ്കിലും മലയാളി സംഘടന നടത്തിയിരുന്ന നോമ്പ് തുറകളും, കാശ്മീരികളുമായുള്ള നോമ്പ് തുറയും , മറ്റു ക്ലാസ്സ് മേറ്റ്സ്ഉമായുള്ള നോമ്പ് തുറയും എല്ലാം ....
ഒടുവില്‍ ഈ വര്‍ഷത്തെ നോമ്പ് ജപ്പാനില്‍....
നാട്ടിലേക്കു വിളിച്ചാല്‍ കേള്‍ക്കുന്ന നോമ്പ് തുറകളുടെ വിഭവ വിവരണവും (എന്നെ കൊതിപ്പിക്കാന്‍ ) നോമ്പ് തുറകളുടെ വിശേഷങ്ങളും ഇവിടെ അഡ്ജസ്റ്റ് ചെയ്യപ്പെടുകയാണ്...
ബഷീര്‍കയും ഫാമിലിയും വന്നതിനു ശേഷം നാട്ടിലുള്ള വിഭവങ്ങള്‍ക്ക് ഒരു കുറവും വന്നിട്ടില്ല...
പത്തിലും കുഞ്ഞി പ്പത്തിലും ദോശയും അപ്പവും...തുടങ്ങി പാകിസ്ഥാനികളുടെ വകയായുള്ള നോമ്പ് തുറയും , ബംഗ്ലാദേശികളുടെ വകയുമായി, നാട്ടിലേതിനേക്കാള്‍ ഗംഭീരമായി...
എങ്കിലും
മനസ്സിലെ ചില നഷ്ടങ്ങള്‍ ഇവിടെ കുറിക്കാതെ വയ്യ...
ഉമ്മയുടെ ഉപ്പയില്‍ നിന്നും കിട്ടിയിരുന്ന പോരുത്തത്തിന്റെ പൈസ...
ഫാമിലി മീറ്റ്...
അമ്മാവന്‍മാരുടെ വകയുള്ള പെരുന്നള്‍് പൈസ...
കൂട്ടുകാരുടെ വീട്ടിലെ നോമ്പ് തുറകള്‍...
ഇഷാ നമസ്കാര ശേഷം ഇടയില്‍ പീടികയിലെ ചായ പ്പീടികയില്‍് നിന്നും കഴിക്കാറുള്ള പരിപ്പ് വടയുടെ രുചി...
അങ്ങിനെ ചിലത്...
എനിക്കറിയാം
ജീവിതത്തില്‍ ചിലത് നേടാന്‍ മറ്റു ചിലത് നഷ്ട്ടപ്പെടണം എന്ന്...
അതിനാല്‍ സങ്കടം ഇല്ല...
പ്രാര്‍ത്ഥനകള്‍ മാത്രം...
ഇവിടെ വന്ന കാര്യം നിറവേറ്റപ്പെടണേ എന്ന്.....
.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...
Monday, 14 September 2009
വിശപ്പിന്‍റെ സുഖം.....
Subscribe to:
Post Comments (Atom)
0 comments:
Post a Comment