ആദ്യ മഴയ്ക്ക്,
മണ്ണിന്റെ മണമുണ്ടായിരുന്നു.....
പിന്നീടുള്ള ഒരോ മഴയും എനിക്ക് ഊര്‍്ജ്ജമായിരുന്നു...
രാവിലെ എഴുന്നേറ്റു
ഉമ്മ ചുട്ടു വെച്ച
ചൂടുള്ള ദോശക്കു രുചി ഇല്ലാഞ്ഞിട്ടോ,
അത് തിന്നാന്‍
ആഗ്രഹം ഇല്ലഞ്ഞിട്ട്ടോ അല്ല
എങ്കിലും പലപ്പോയും ഈ മഴയത്ത്
പുതപ്പിനടിയില്‍
ചുരുണ്ടു കൂടി
ഉണര്‍ന്നിട്ടും
ഉറക്കാന്‍ നടിച്ചങ്ങിനെ......
വൈകുന്നേരങ്ങളിലെ പ്രാര്ത്ഥന കഴിഞ്ഞുള്ള
കട്ടന്‍ ചായയും
അതിന്റെ കൂടെ കൊറിക്കാന്‍
പരിപ്പ് വടയോ, മിച്ചറോ,
അതുമല്ലെങ്കില്‍
ഏതെങ്കിലും അപ്പങ്ങളോ......
ചൂടുള്ള ആ ചായവലിച്ചങ്ങിനെ കുടിക്കാന്‍.......
പിന്നീട് ഉമ്മയെ പറ്റിച്ചു
തോര്‍ത്ത് മുണ്ട് അരയില്‍ തിരുകി
കളിക്കാനായി പോയിരുന്നത്...
ഏതു മഴയത്തും കുറേ നേരം കളിച്ചു.....
അതിനു ശേഷമുള്ള
വാണിമേല്‍ പുഴയിലെ,
കൂടുകാരുമൊത്തുള്ള കുളി....
നാട്ടിലുണ്ടായിരുന്ന കാലം വരെ
മുടക്കാതെ ചെയ്തിരുന്ന ചില വികൃതികള്‍്.....
ഇപ്പോള്‍ ഒറ്റക്കിരിക്കുമ്പോള്‍....
മഴയുടെ തണുപ്പോളം സുഖം തരുന്ന ഓര്‍മ്മകള്‍......
0 comments:
Post a Comment