.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Sunday, 27 December 2009

'ഉണ്ണി' പോലൊരുവന്‍ ...

മോഹന്‍ ലാലിന്‍റെ പുതിയ തമിള്‍ സിനിമയുടെ പേരിനോട് സാദൃശ്യം തോന്നിയാലും, അതുമായി ബന്ധപ്പെട്ട കാര്യമേ അല്ല...
മഞ്ചേരിയിലെ ഒരു വാടക വീട്ടില്‍ വെച്ച് പത്തമ്പത് വയസ്സുള്ള ഒരു മൂപ്പിലാനെ ഉണ്ണിയെ പോലെ കിട്ടി എന്നാണ് കേള്‍വി (ജനിച്ച ഉടനെയുള്ള കുട്ടികളെ ഉണ്ണി എന്ന് വിളിക്കുന്ന ഒരു സമ്പ്രദായം നമ്മുടെ നാട്ടില്‍ ഉണ്ട് എന്നാണ് എന്റെ അറിവ്....)അതിന്റെ സത്യാവസ്ഥയെ കുറിച്ചും, ആ 'മാന്യ' ദേഹത്തിന്റെ മാന്യതയെ കുറിച്ചും പറഞ്ഞാല്‍, ചിലപ്പോള്‍ എന്റെ ബ്ലോഗ്‌ എഴുത്ത് അതോടെ നമ്മുടെ സൈബര്‍ സെല്ലുകാര്‍ നിര്‍ത്തിക്കും...
കേട്ടവര്‍, കണ്ടവര്‍, വീഡിയോയില്‍ പകര്‍ത്തിയവര്‍, ഫോട്ടോ എടുത്തവര്‍ അങ്ങിനെയാണ് പറയുന്നത്....
മുന്‍പൊരിക്കല്‍ ഈ മാന്യന്റെ തന്നെ ഉടുമുണ്ട് പരസ്യമായി എതിര്‍ ഗ്രൂപുകാര്‍ പറിച്ചെടുത്തത് ലൈവ് ആയി കേരളം ആസ്വദിച്ചതാണ്‌...
അതിനു പിന്നില്‍ നമ്മുടെ ലീഡറുടെ പുന്നാര മോനാണ് എന്നാണ് കേള്‍വി...
അത് പിന്നെ ഗ്രൂപ്പ്‌ നോക്കി കളിക്കുമ്പോള്‍ നമ്മുടെ പുന്നാര മോന് പറ്റിയ ചില അബദ്ധം...
പക്ഷെ ഈ വിഷയം അങ്ങിനെയല്ല...
ആരും ബലമായി മുണ്ട് ഉരിഞ്ഞതല്ല.ഇനി 'ആരെങ്കിലും' ഉരിഞ്ഞതാണോ എന്നും അറിയില്ല ..ഏതോ ഒരു പത്രം എഴുതിയ പോലെ പിടി കൂടുമ്പോള്‍ അടി വസ്ത്രം വരെ ഇല്ലായിരുന്നു എന്നാണ് കേള്‍വി..
നൂറു കണക്കിന് ആളുകളാണ് ഇദ്ദേഹത്തെ പിടികൂടിയത്....
എന്താ ചെയ്യുക, തൊട്ടു തലേന്ന് വരെ മൂപ്പിലാന്റെ വാക്കുകള്‍കൊക്കെയും എന്തൊരു ശക്തിയായിരുന്നു..
ചാനലിലൂടെയായാലും അല്ലാതെയുള്ള പ്രസംഗങ്ങള്‍ ആയാലും സെന്‍സര്‍ ബോര്‍ഡ് കേട്ടിരുന്നെങ്കില്‍ ഒരു അല്‍റ്റ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാകത്തിലായിരുന്നു കാര്യങ്ങളുടെ പോക്ക് ...
തെറികളിലായാലും അശ്ലീലച്ചുവയുള്ള വാക്കിന്റെ കാര്യത്തില്‍ ആയാലും കഴിഞ്ഞ കുറച്ചു കാലമായി അദ്ദേഹം തന്നെയായിരുന്നു വാര്‍ത്തയിലെ താരം...
എന്തായാലും ആ മാന്യദേഹം പറഞ്ഞത്, കൂടെയുണ്ടായിരുന്ന കുട്ടി, സോണിയ ഗാന്ധിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങിയവള്‍ ആണെന്നാണ്...
പാവം സോണിയാജി..ഇത് വല്ലതും അറിയുന്നുണ്ടോ ആവോ...?
നമ്മുടെ പത്ര മാധ്യമങ്ങള്‍ ഇതൊന്നും കണ്ടില്ലേ എന്നാണ് എനിക്ക് സംശയം...
ഇത്രയും ചൂടുള്ള വാര്‍ത്ത കിട്ടിയിട്ടും, ഞങ്ങള്‍ക്കാണ് ആദ്യം കിട്ടിയത് എന്ന് പറയാനോ, ഞങ്ങളുടെ റിപ്പോര്ടറാണ് ഇത് പുറത്തു കൊണ്ട് വന്നത് എന്ന് പറയാനോ, ഇന്ത്യ വിഷനോ, മനോരമയോ മാതൃഭുമിയോ മാധ്യമമോ മുന്നോട്ടു വന്നില്ല എന്ന കാര്യം അത്ഭുതപ്പെടുത്തി...
(ഇവിടെ ഏഷ്യാനെറ്റ്‌ കിട്ടാത്തതിനാല്‍ അവരെ കുറിച്ച് അറിവില്ലാത്തതിനാല്‍ , അവരെ ഇതില്‍ നിന്നും ഒഴിവാക്കുന്നു.)
പിന്നെ റിപ്പോര്‍ട്ട്‌ ചെയ്തത്, ഖദര്‍ വിരോധം കൊണ്ട് കമ്മ്യൂണിസ്റ്റുകളും , തീവ്ര വാദികളെ എതിര്‍ക്കുന്ന ആളായതിനാല്‍ തേജസ്സും മാത്രം...
അതും എത്ര ദിവസം....?
നമ്മുടെ വീരന്റെ മാതൃഭുമിക്കും, നസ്രാണി മനോരമക്കും, മാപ്പിളമാരുടെ ചോരയില്‍ നിന്നുണ്ടായ ഇന്ത്യ വിഷന്‍കാരനും ,സമുദായത്തിന്റെ ഐക്യം ഐക്യം എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം വായിട്ടടിക്കുന്ന മാധ്യമത്തിനും ഓര്‍മ്മയുണ്ടോ എന്നറിയില്ല, ഒരു നാലഞ്ചു വര്ഷം മുന്‍പ് നടന്ന ഒരു കാര്യം...
സുരേഷ്ഗോപിയുടെ ഭാഷയില്‍ പറഞ്ഞാല്‍, "ഓര്‍മ്മ കാണില്ല , കാരണം ഒരുപാട് മുഖങ്ങള്‍ ഇങ്ങിനെ കയറി ഇറങ്ങി പോകുന്നതല്ലേ.."
പക്ഷെ ഞങ്ങള്‍ക്കത് മറക്കാന്‍ പറ്റില്ല മാധ്യമക്കാരെ....
കാരണം നിങ്ങള്‍ അന്ന് വലിച്ചെറിഞ്ഞ ഒരു കഷണം കറുത്ത തുണി വീണത്‌ ഞങ്ങളുടെ നേതാവ് കുഞ്ഞാലിക്കുട്ടിയുടെ മുഖത്ത് ആയിരുന്നില്ല, അദ്ധേഹത്തെ നേതാവായി കാണുന്ന ലക്ഷക്കണക്കിന്‌ വരുന്ന ഞങ്ങളുടെ മുഖത്തായിരുന്നു...
ഇപ്പോള്‍ തിരുവനന്തപുരത്തുള്ള ഇന്ത്യ വിഷന്റെ ബഷീര്‍ എന്ന് പേരുള്ള ഒരു വിരുതനുണ്ടല്ലോ, ആ മാന്യന്റെ നാല് മുഴം നീളമുള്ള നാവ് എവിടെ പോയി, ഈ ഉണ്ണിയെ നാട്ടുകാര്‍ കയ്യോടെ പിടികൂടിയപ്പോള്‍...?
സ്വന്തം അച്ഛനെ വരെ നിലക്ക് നിര്‍ത്തുന്ന നികേഷിന്റെ വായക്കു ആരെങ്കിലും സീല്‍ വെച്ചോ...?
പവിത്രമായ റമസാന്‍ മാസത്തില്‍ മുസ്ലിം സമുദായത്തിലെ ഒരു വ്യക്തിക്കെതിരെ ഒരു വേശ്യ (അവള്‍ സ്വയം പറഞ്ഞതാണ് , അതാണ്‌ തന്റെ ജോലി എന്ന് ) നാവിട്ടലക്കിയപ്പോള്‍ , അവള്‍ പറഞ്ഞതും പറയാത്തതുമായ ഒരു പാട് കാര്യങ്ങള്‍ എഴുതിക്കൂട്ടിയ ജമാഅത്തുകാരാ , നിന്റെ പത്രത്തിലെ പ്രിന്റെറിലെ മഷി വറ്റിപ്പോയോ..??
അതോ അടുത്ത തെരഞ്ഞെടുപ്പില്‍ വലതു പക്ഷത്തേക്ക് വരാനുള്ള നിങ്ങളുടെ നീക്കത്തിന്റെ ആദ്യ പടിയോ...?
ലോകത്ത് തന്നെ ആര്യം കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത , ഏതോ ഒരു പെണ്ണ് വിളിച്ചു പറഞ്ഞത് കേട്ട്
കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ പറയുമ്പോള്‍ മാത്രം ഒന്നാമത്തെ പേജില്‍ വളരെ പ്രാധാന്യത്തോടെയും, അദ്ദേഹം അങ്ങിനെ ചെയ്തില്ല എന്ന് അതേ സ്ത്രീ തന്നെ പറയുമ്പോള്‍ ഒരു പെട്ടിക്കോളം വാര്‍ത്തയായും എഴുതിയ വീരന്റെ പത്രത്തിന്, നൂറു കണക്കിന് നാട്ടുകാര്‍ സാക്ഷികളായ ഈ വാര്‍ത്ത‍ അത്ര പ്രാധാന്യമില്ലാതെ പോയത് , അടുത്ത തെരഞ്ഞെടുപ്പില്‍ നല്‍കുമെന്ന് ഖദറുകാര്‍
ഫാസിസ്റ്റുകാരുടെ വായില്‍ നിന്നും വീണ വിഷത്തെക്കാള്‍ മാരകമായ വിഷം ലവ് ജിഹാദ് എന്ന ഊതി വീര്‍പ്പിച്ച ബലൂണിന്റെ രൂപത്തില്‍ മനോരമക്കാരന്റെ പേനയില്‍ നിന്നും വായില്‍ നിന്നും വന്നപ്പോഴുള്ള ആവേശവും, ഡിഫിക്കാരന്റെ പ്രകടനം കോഴിക്കോട് അങ്ങാടിയിലൂടെ പോയാല്‍ അവര്‍ക്കെറിയാന്‍ വേണ്ടി മാത്രമായി ജനാലകള്‍ ഉണ്ടാക്കേണ്ടി വന്നപ്പോഴുണ്ടായ മനോരമക്കാരന്റെ സങ്കടത്തെക്കാളും അധികം സങ്കടം , ഒരു വേശ്യയുടെ കാര്യത്തില്‍ കാട്ടിയ മനോരമക്കാരന്, ഉണ്ണിയെ പോലെ കിടന്ന നമ്മുടെ ഈ നേതാവിന്റെ വാര്‍ത്ത , വാര്‍ത്ത അല്ലാതെ ആയതു , ഈ കൊണ്ഗ്രെസ്സ് എന്ന് പറയുന്നത്, സ്വന്തം സമുദായത്തിന്റെ പാര്‍ടി ആണെന്ന ധാരയിലാണോ ...?
വിവാദങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ നേതാവ് കുഞ്ഞാലിക്കുട്ടി സാഹിബ് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍, എയര്‍പോര്‍ട്ട് റോഡിന്റെ സൈഡില്‍ ഉണക്കാന്‍ വേണ്ടി തേങ്ങവെയിലത്തിട്ടപോലെ മലര്‍ന്നു കിടന്നിരുന്ന, അജിതയും , മഹിളാ മോര്‍ച്ചയുടെ നേതാക്കളും അടങ്ങുന്ന സ്ത്രീ വിമോചന നേതാക്കള്‍ ഇതൊന്നും കണ്ടില്ലേ എന്നൊരു സംശയം...?
പെണ്‍ വാണിഭക്കാരെ കയ്യാമം വെച്ച് റോഡിലൂടെ നടത്തിക്കുമെന്ന് വാക്ക് പറഞ്ഞു അധികാരത്തില്‍ കയറി , പിന്നീടു അതിന്റെ ലഹരിയില്‍ ഉറങ്ങുന്ന നമ്മുടെ മുഖ്യനും (നമ്മുടെ ചാണ്ടി സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍, സോഡിയത്തിന്റെ കുറവ് കൊണ്ട് ഉറങ്ങുന്ന മുഖ്യന്‍ ) ഒന്നും മിണ്ടിയതായി കണ്ടില്ല...
ഏതെങ്കിലും മാപ്പിള നേതാക്കളുടെ പേരില്‍ വല്ല വേശ്യകളും വിളിച്ചു പറയുന്നത് ഏറ്റു പാടിയിരുന്ന പാര്‍ടി നേതാവും, നമ്മുടെ പോലീസ് മന്ത്രിയും ഒന്നും, മിണ്ടിയതായി നാമാരും കണ്ടില്ല....
കാരണം ചോദിക്കരുത്...
കാരണം....അതീവ രഹസ്യമാണ്...
എന്തായാലും ഇതിന്റെ കോളടിച്ചത് രണ്ടു പേര്‍ക്കാണ്...
ഒന്ന് നമ്മുടെ മഅദനി സാഹിബിനും പാര്‍ട്ടിക്കും....
ചാനലില്‍ നിന്ന് ചാനലിലൂടെ സൂഫിയ മഅദനിയുടെ ചാരിത്ര്യത്തെ പറ്റി വരെ സംശയം പ്രകടിപ്പിച്ചിരുന്ന ഈ മഹാനെ രണ്ടാം പക്കം 'ചാരിത്ര്യം' ഇല്ലാതെ പിടികൂടിയപ്പോള്‍ അത് ശരിക്കും ആഘോഷിച്ചത് പി ഡി പിക്കാരാണ്...
അവര്‍ അടക്കം പറയുന്നത് അതുവരെയുള്ള ഈ നേതാവിന്റെ പ്രസംഗം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയായി എന്നാണ്...
രണ്ടാമത്തെ ആള്‍ നമ്മുടെ ലീഡറുടെ പുന്നാര മോനും ..
മദാമ്മയുടെയും , ചാണ്ടി സാറിന്റെയും, ചെന്നിത്തല ചെട്ടന്റെയുമൊക്കെ കാലും കയ്യും പിടിച്ചു , അച്ഛനെ കൊണ്ട് ഉള്ളില്‍ നിന്ന് സമ്മര്‍ദവും ചെലുത്തിച്ചു എങ്ങിനെയെങ്കിലും ഉള്ളില്‍ കയറാന്‍ പറ്റുമോ എന്ന് നോക്കുമ്പോഴോക്കെയും, മുന്നില്‍ ചൈനയിലെ വന്മതില്‍ പോലെ ഉണ്ടായിരുന്നത് ഈ 'മാന്യനായിരുന്നു'...
പണ്ട് മുണ്ടുരിഞ്ഞതിന്റെ ദേഷ്യം മുഴുവന്‍ ലീഡറുടെ മോനോട് തീര്‍ക്കുന്ന തിരക്കിലായിരുന്നു പുള്ളി...
ഒടുവില്‍ 'സെക്സ്പെന്ഷനിലായ'പ്പോഴാണ് നമ്മുടെ കിങ്ങിണിക്കുട്ടന് സമാധാനമായത് ..
ഇനി ശ്രമിച്ചാല്‍ ഉള്ളില്‍ കയറി പറ്റാന്‍ പറ്റും എന്ന് തോന്നലുണ്ടായത്‌ തന്നെ ഇപ്പോഴാണ് ...

ഇത്രയൊക്കെ വായിച്ചിട്ട് ഇതെന്താ വെള്ളരിക്കാ പട്ടണമോ ...
എന്ന് ആരെങ്കിലും നമ്മുടെ കേരളത്തെ നോക്കി ചോദിച്ചാല്‍ അവരെ കുറ്റം പറയരുത്...
അങ്ങിനെയാണ് കാര്യങ്ങളുടെ കിടപ്പ്...
പറഞ്ഞ സീറ്റിന്റെ എണ്ണം കണ്ടിട്ടാണോ...?

Wednesday, 23 December 2009

मेरा काशमीर .....

















ഇന്ത്യയിലെ, പ്രത്യേകിച്ച്, കേരളത്തിലെ പോലീസ്മേധാവികളോട് ഒരപേക്ഷ...
ഞാന്‍ കാശ്മീര്‍ സന്ദര്‍ശിച്ചത്, ഫയാസും മറ്റും ചെയ്ത പോലെ തീവ്രവാദ പ്രവര്‍ത്തനത്തിനോ,
അല്ലെങ്കില്‍ ഏതെങ്കിലും തീവ്രവാദ സംടനകളുടെ പരിശീലനം നേടാനോ അല്ല.
അത് കൊണ്ട് ഇതിന്റെ പേരില്‍ എന്നെ വെട്ടയാടരുത് ...
ഭൂമിയിലെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന കാശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്...
ഏകദേശം ഇരുപതു ദിവസത്തോളം ജമ്മുവിലെയും കാശ്മീരിലെയും പല സ്ഥലങ്ങളിലുംസന്ദര്‍ശിച്ചിട്ടുണ്ട്....
ഞാന്‍ അലിഗറില്‍ പഠിക്കുമ്പോഴുള്ള എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ പെട്ടവര്‍ കാശ്മീരില്‍നിന്നുള്ളവര്‍ ആയിരുന്നു, ഖുര്‍ഷി ദും, അല്‍താഫും പിന്നെ യാസറും...
ബിരുദാന്തര ബിരുദത്തിന്റെ അവസാനമായപ്പോള്‍, അവര്‍ എന്നെ ഒരുപാട് ക്ഷണിച്ചു, പ്രധാനമായുംഅല്‍താഫിന്റെ പെങ്ങളുടെ കല്യാണം ഉണ്ടായിരുന്നു.
വീട്ടില്‍ ചോദിച്ചാല്‍ സമ്മതം കിട്ടില്ല എന്നറിയാവുന്നതിനാല്‍ (അങ്ങിനെയാണല്ലോ നമ്മുടെ ഏമാന്മാര്‍കാശ്മീരിനെ കുറിച്ച് നമുക്ക് കാട്ടി തന്ന ചിത്രം.) സമ്മതം എടുക്കാതെ, ഒരു ഇന്റര്‍വ്യൂ ഉള്ള കാരണംപറഞ്ഞു (ഇന്റര്‍വ്യൂ കൊല്‍കത്തയില്‍ ആണ്, അത് യാഥാര്‍ത്യവും ആണ് .) ഞാന്‍ കുറച്ചു ദിവസംകഴിഞ്ഞേ വരൂ എന്ന് വീട്ടില്‍ പറഞ്ഞു.
അതിനിടക്കാണ്‌, എന്റെ അമ്മാവന്‍ (ജമാല്‍ ) എനിക്ക് ഒരു അടിപൊളി ഡിജിറ്റല്‍ ക്യാമറസമ്മാനിച്ചത്‌.
നെറ്റിന്റെ പരീക്ഷ ഉണ്ടായിരുന്നതിനാല്‍ അലിഗറില്‍ നിന്നും ഞങ്ങള്‍ ആദ്യം ഡല്‍ഹിയില്‍ പോയി. അവിടെ ഞങ്ങള്‍ താമസിച്ചത്, ഞങ്ങളുടെ ഒരു സ്നേഹിതന്‍ താമസിക്കുന്ന ഫ്ലാറ്റിലാണ്. ( ഫ്ലാറ്റ്നില്‍കുന്ന സ്ഥലത്താണ് പിന്നീട് വിവാദമായ ട് ഹൗസ്‌ വെടിവെപ്പ് നടന്നത് , അതായത്ഞങ്ങള്‍ താമസിച്ചത് പറയുന്ന മൂന്നു പേര്‍ വെടിയേറ്റ്‌ മരിച്ച ട് ഹൌസിലാണെന്നു ചുരുക്കം.)
പരീക്ഷ കഴിഞ്ഞതിനു ശേഷം നാട്ടിലേക്ക് തിരിച്ചു പോകുന്നതിനാല്‍ കൂടെ കരുതിയിട്ടുള്ള മുഴുവന്‍സാധനങ്ങളും അവിടെ വെരോരിടത്തുണ്ടായിരുന്ന മറ്റൊരു സ്നേഹിതന്‍ ജോഫിയുടെ റൂമില്‍ സൂക്ഷിച്ചു.
ഞങ്ങള്‍ ആദ്യം പോയത് ജമ്മുവില്‍ ഉള്ള യാസറിന്റെ വീട്ടിലേക്കാണ്.
അവന്റെ വാപ്പയും വാപ്പയുടെ സുഹൃത്തും ഞങ്ങളെ സ്വീകരിക്കാന്‍ വന്നിരുന്നു റയില്‍വേസ്റെറഷനില്‍ ...
അവന്റെ വീട്ടില്‍ അവനെ കൂടാതെ, വാപ്പ, ഉമ്മ, അനിയന്‍, പിന്നെ ഒരനിയത്തിയും...
ജമ്മു സിറ്റി ഭാഗം എന്ന് പറയുന്നത്, ഏകദേശം, അല്ലെങ്കില്‍ മുഴുവനായി തന്നെ എന്ന് പറയാംഡല്‍ഹിയിലെ കാലാവസ്ഥയും, സംസ്കാരവും, ഭാഷയും ഭക്ഷണ രീതിയും പോലെ തന്നെയാണ്...
അന്നത്തെ വിശ്രമത്തിന് ശേഷം, പിറ്റേന്ന് ജമ്മുവിലുള്ള പ്രധാനപ്പെട്ട ചില സ്ഥലങ്ങള്‍ കാണാന്‍പോയി.
ആദ്യം പോയത് ജമ്മു സര്‍വകലാശാലയിലെക്കാന്...
എന്താ പറയുക, വളരെ നല്ല രീതിയില്‍ , ഭംഗിയില്‍ ഒരുക്കിയിട്ടുള്ള ഒരു സ്ഥാപനം...
ക്യാമ്പസ് പോലെ തന്നെ അവിടെയുള്ള കുട്ടികളും...
അവിടുത്തെ പ്രത്യേകതകള്‍ എന്നു പറയാവുന്നത് , ബോട്ടണികഗാർഡനും മൂന്നു നിലയുള്ള ഓഡിടോറിയം അടങ്ങുന്ന കെട്ടിടവും ആണ്.
കെട്ടിടത്തിലെ ശേഖരങ്ങളില്‍, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായും, സ്വതന്ത്ര ഇന്ത്യയുമായുംബന്ധമുള്ള അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഏകദേശം ഉച്ചയോടു കൂടി അവിടെ നിന്നും മടങ്ങി ഞങ്ങള്‍ പോയത്, അവിടുത്തെ പ്രശസ്തമായ ഒരുക്ഷേത്രം അടങ്ങുന്ന ഭാഗത്താണ്..
ക്ഷേത്രതോടൊപ്പം, വളരെ ഭംഗിയുള്ള ഒരു അക്വേറിയവും ഒരു പൂന്തോട്ടവും, ഒരു കോട്ടയും ഉണ്ട്. (വായനക്കാര്‍ ക്ഷമിക്കണം , സ്ഥലത്തിന്റെ പേര് മറന്നു പോയി)
ക്ഷേത്രത്തിനു വളരെയേറെ പ്രത്യേകതകള്‍ കല്‍പ്പിക്കപ്പെടുന്നു...
ഏകദേശം നാല് മണിയോടെ അവിടെ നിന്നും വീട്ടിലേക്കു മടങ്ങി.
അതിനു ശേഷമാണ് ഉച്ച ഭക്ഷണം കഴിച്ചത്.
പിന്നീടു വൈകിട്ട് , അവന്റെ വീടുമായി ബന്ധമുള്ള സ്ഥലങ്ങളിലും, നാട്ടിലെ ചുറ്റുപാടുകളിലും കറങ്ങി.
പിറ്റേന്ന് രാവിലെ കാശ്മീര്‍ താഴ്വരെയിലേക്ക് യാത്ര തീരുമാനിച്ചതിനാല്‍ , ഞങ്ങള്‍ നേരത്തെഉറങ്ങാന്‍ കിടന്നു...
രാവിലെ എഴുന്നേറ്റു യാസറിന്റെ വാപ്പയുടെ കാറില്‍ ജമ്മു ടൗണില്‍ ഇറങ്ങി..
അവിടെ നിന്ന് കാശ്മീരിലേക്ക് പോവാന്‍ ഒന്നുകില്‍ ബസ്സില്‍ പോകണം, അത് വളരെ അപൂര്‍വ്വമാണ് ..
പിന്നെയുള്ളത് ടാക്സി വണ്ടികളാണ്...
ഒരു വണ്ടിയില്‍ ഞാനും ഖുര്‍ഷി
ദും കയറി...
കുറച്ചു സഞ്ചരിച്ചപ്പോള്‍ തന്നെ, കാര്യങ്ങള്‍ അത്ര പന്തിയല്ല എന്ന് എനിക്ക് തോന്നി തുടങ്ങി, കാരണംകുറെ ദൂരം പോയതിനു ശേഷം , വണ്ടി അതെ റൂട്ടില്‍ തിരികെ വരികയും മറ്റൊരു റൂട്ടില്‍ പോകാന്‍ആരംഭിക്കുകയും ചെയ്തു..
മാത്രമല്ല ഡ്രൈവര്‍മാര്‍ തമ്മില്‍ കാശ്മീരി ഭാഷയില്‍ കാര്യങ്ങള്‍ ഡിസ്കസ് ചെയ്യാനും തുടങ്ങി.
ഞാന്‍ കൂടെയുള്ള ഖുര്‍ഷി
ദിനോട് കാര്യം അന്വേഷിച്ചു, അവന്‍ പറഞ്ഞു, താഴ്വരയില്‍ (അതായത്കാശ്മീരില്‍ ) പോരാട്ടം നടക്കുകയാണ്, പോലീസും നാട്ടുകാരും തമ്മില്‍.
കാരണം അമര്നാ
ഥ് ക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുള്ള ഭൂമിയുടെ ക്രയവിക്രയവുമായുള്ള ചില ഗവര്‍മെന്റ്തീരുമാനങ്ങള്‍ അവര്‍ക്കന്ഗീകരിക്കാന്‍ കഴിയില്ല പോലും , അതിനെപറ്റി പിന്നീടു പറയാം......
ചുരുക്കി പറഞ്ഞാല്‍, കാശ്മീരിലെകുള്ള യാത്രയുടെ തുടക്കം തന്നെ കല്ല്‌ കടിയായി..
വാഹങ്ങളുടെ നീണ്ട നിരകള്‍ കാണപ്പെടാന്‍ തുടങ്ങി...
ചില സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പട്ടാളവും പോലീസും കൂടി ബ്ലോക്ക്‌ ചെയ്തു...
അത് കൊണ്ട് തന്നെ കിലോമീ
റററുകളോളം നീണ്ടു നില്‍ക്കുന്ന വാഹനങ്ങളുടെ നിരയായിരുന്നു..
കാശ്മീര്‍ ഭാഗത്തേക്ക് പട്ടാളക്കാരെയും കൊണ്ടുള്ള വാഹങ്ങള്‍ മാത്രം കടത്തി വിട്ടു...അതെ സമയം ജമ്മുഭാഗത്തേക്ക് വാഹങ്ങള്‍ക്ക് പോകുന്നതിനു തടസ്സം ഇല്ലായിരുന്നു...
ചില സമയങ്ങളില്‍ പട്ടാളം ബ്ലോക്ക് മാറ്റിയെങ്കിലും അധിക നേരം പോകാന്‍ കഴിയുന്നതിനു മുന്‍പ്വീണ്ടും ബ്ലോക്ക് ചെയ്യപ്പെട്ടു...
അങ്ങിനെ നാലോ അഞ്ചോ മണിക്കൂറുകള്‍ കൊണ്ട് എത്തപ്പെടെണ്ട യാത്ര ഒരു ദിവസത്തോളം നീണ്ടുനിന്നു...ശ്രീ നഗറില്‍ ഞങ്ങള്‍ എത്തുമ്പോള്‍ ഏകദേശം രാത്രി 9 മണിയായിരുന്നു...
വീഥികള്‍ കണ്ടപ്പോള്‍ തന്നെ അവിടെ നടന്ന സംഭവങ്ങളുടെ ഏകദേശ രൂപം മനസ്സിലായി...
എങ്ങും കല്ലുകളും, ചില്ല് കഷ്ണങ്ങളും, കത്തിക്കപ്പെട്ട പോലീസ് കൂടാരങ്ങള്‍, വാഹങ്ങള്‍...
ഖുര്‍ഷി
ദു വിളിച്ചറിയിച്ചതിനനുസരിച്ചു, അവന്റെ ഒരു ബന്ധു വണ്ടിയുമായി ഞങ്ങളെ കൊണ്ട് പോകാന്‍എത്തിയിരുന്നു...
അവന്റെ വീട് ബരാമുള്ള എന്ന സ്ഥലത്താണ് അതായത് ജമ്മുവില്‍ നിന്നും വീണ്ടും പോകണം ..
ഒടുവില്‍ വീട്ടിലെത്തുമ്പോള്‍ അര്‍ദ്ധ രാത്രി ആയിരുന്നു..
അവന്റെ വീടിന്റെ പണി മുഴുവനായി കഴിഞ്ഞിട്ടില്ല...
വീട്ടിലെ മുറ്റത്ത്‌ മുഴുവന്‍ ആപ്പിള്‍ കൊണ്ട് നിറഞ്ഞിരുന്നു...
താഴത്തെ നില മാത്രമാണ് ഉപയോഗിക്കാന്‍ പറ്റിയത്...
താഴ്വര തികച്ചും ജമ്മുവില്‍ നിന്നും വ്യത്യസ്തമാണ്, വീടിന്റെ രൂപം, താമസം, ഭക്ഷണ രീതി, കാലാവസ്ഥ, വസ്ത്രം തുടങ്ങി എല്ലാ രീതിയിലും മറ്റൊരു ലോകം...
ചെന്ന ഉടനെ അവന്റെ വാപ്പ, (ഗവര്‍മെന്റ് ഉദ്യോഗസ്ഥനാണ് ..) സലാം ചൊല്ലി, ഉമ്മ സ്വന്തം മകനെഎങ്ങിനെയാണോ സ്വീകരിച്ചത് അത് പോലെ തന്നെ എന്നെയും സ്വീകരിച്ചു..
പിന്നെയുള്ളത് ഒരനിയനും, പിന്നെ ഒരു പെങ്ങളും ആണ്...
അനിയന്റെ പേര് സലിം സമയത്ത് ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു., പെങ്ങളെ ഞാനും, അവന്‍വിളിക്കുന്നത്‌ പോലെ ദീദി എന്നാണ് വിളിച്ചത്, (അത് കൊണ്ട് തന്നെ പേരറിയില്ല)...
വീടിന്റെ രൂപം...മേല്‍ക്കൂര മരം കൊണ്ടുണ്ടാക്കിയതാണ് ഭൂരി ഭാഗവും, അതും ചെരിച്ചാണ്ഉണ്ടാക്കിയിരിക്കുന്നത്, കാരണം മഞ്ഞു കാലത്ത് മഞ്ഞു വീഴുമ്പോള്‍, അവിടെ തങ്ങി നില്‍കാതെനിലത്തേക്ക് വീണു പോകാന്‍ ...
റൂമുകളില്‍ ഒന്നിലും ഞാന്‍ കട്ടില എന്ന് പറയുന്ന സാധനം കണ്ടിട്ടില്ല(ബെ
ഡഡിംഗ് ), മറിച്ച്‌കിടക്കകള്‍ നിലത്തു വിരിച്ചാണ് ഉറങ്ങുന്നത്...
ഇരിക്കാനുള്ള കസേരകളും ഞാന്‍ കണ്ടിട്ടില്ല, പകരം നിലത്തു ഇരിക്കുക എന്ന രീതിയാണ് ഞാന്‍പോയ വീടുകളില്‍ ഒക്കെയും കണ്ടത്....
ഇനി ഭക്ഷണം, കേരളക്കാരെ പോലെ തന്നെ അരിയാണ്‌ പ്രധാന ഭക്ഷണം..
അന്ന് രാത്രി നല്ല ചോറും ഇറച്ചിയും ഉണ്ടാക്കിയിരുന്നു..
ഇനി ഡൈനിങ്ങ്‌ ഹാള്‍ എന്ന് പറഞ്ഞു ലക്ഷങ്ങള്‍ പൊടിക്കുന്ന നമുക്ക് , വലിയൊരു മാതൃകയുണ്ട്‌അവരില്‍, അത് പോലെ തന്നെ ഫുട്ബോള്‍ കളിയ്ക്കാന്‍ വരെ സൗകര്യമുള്ള അടുക്കളഉണ്ടായിട്ടുംപരാതികള്‍ പറയുന്ന നമ്മുടെ ഉമ്മമാര്‍ക്കും ഉണ്ട് വലിയൊരു മാതൃക അവിടെ...
കഷ്ട്ടിച്ചു മൂന്ന് മീറ്റര്‍ നീളവും അത്ര തന്നെ വീതിയും ഉള്ള ഒരു മുറിയിലാണ് ഇതൊക്കെയുംഅടങ്ങിയിരിക്കുന്നത്...
അതില്‍ തന്നെ അടുക്കള എന്ന് പറയുന്നത് ഒരു മീറ്റര്‍ നീളമുള്ള ഒരു ഭാഗം, അതില്‍ നിന്നും അര മീറ്റര്‍ഉയര്‍ത്തി കെട്ടിയിരിക്കുന്ന സ്ഥലമാണ് ഡൈനിങ്ങ്‌ റൂം..
അടുക്കളയില്‍ നിന്നും ഉണ്ടാക്കി മേലെ എടുത്തു വെച്ച് കൊടുത്താല്‍ എല്ലാം കഴിഞ്ഞു...
അടുക്കളയില്‍ തന്നെയുള്ള ഭാഗത്ത്‌ നിലത്തിരുന്നാണ്‌ ഭക്ഷണം കഴിക്കേണ്ടത്‌....
എനിക്ക് തോന്നുന്നു, ഏകദേശം കാര്യങ്ങളും വീടുമായി ബന്ധപ്പെട്ടു ഞാന്‍ പറഞ്ഞു എന്ന്...
പിറ്റേന്ന് രാവിലെ എഴുന്നേറ്റു, കുളിക്കാന്‍ , തൊട്ടടുത്തുള്ള , നല്ല ഒഴുക്കുള്ള, ശുദ്ധമായ കനാലില്‍പോയി...
ജൂണ്‍ മാസത്തിലെ അലിഗറിലെ കൊടും ചൂടില്‍ നിന്നും പോയ ഞാന്‍ , വെള്ളത്തില്‍ ഇറങ്ങിയതും, മരവിച്ചു പോയി...
അത്രക്കും തണുപ്പുണ്ടായിരുന്നു...
എന്തായാലും കുളിയും ബാക്കി കാര്യങ്ങളും കഴിഞ്ഞു , രാവിലത്തെ ഭക്ഷ
ത്തിനിരുന്നു ..
ചായ കുടിക്കാന്‍ തുടങ്ങിയപ്പോഴാണ്, അടുത്ത പ്രശ്നം ...
ഉപ്പിട്ട ചായ...!!!!!
പല്ലിന്റെ വൃത്തികും ആരോഗ്യത്തിനും വളരെ നല്ലതാണ് പോലും...
അവരൊക്കെയും രണ്ടും മൂന്നും പ്രാവശ്യം കുടിച്ചപ്പോള്‍, ഒരു പ്രാവശ്യം കുടിക്കാന്‍ ഞാന്‍ പെട്ട പാട്!!!....
ഒടുവില്‍ കാര്യം മനസ്സിലായി, ദീദി എനിക്ക് മധുരമിട്ട ചായ ഉണ്ടാക്കി തന്നു..
പിന്നീടത്‌ പതിവായി..
രാവിലെ നല്ല ദോശ ഉണ്ടാക്കിയിരുന്നു..
പക്ഷെ അവിടെയും പ്രശ്നം, കറി ഉണ്ടാവില്ല, ചുമ്മാ കഴിക്കണം...
ഒടുവില്‍ പ്രാതല്‍ കഴിഞ്ഞു ഖുര്‍ഷി
ദുന്റെ കൂടെ അടുത്ത് തന്നെയുള്ള അവന്റെ ബന്ധു വീട്ടില്‍ പോയി...
എവിടെ പോയാലും നമ്മള്‍ ഒരു കാഴ്ച വസ്തുവിനെപോലെയായി..
കാരണം, വളരെ അപൂര്‍വ്വമായി മാത്രമേ അവിടെ പുറമേ നിന്നുള്ളവര്‍ വരാറുള്ളൂ..
ഭാഗം പാകിസ്ഥാനുമായി വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഭാഗമാണ്...
ടൂറിസ്റ്റുകള്‍ വരാറുണ്ടെങ്കിലും, അത് ജമ്മു ഭാഗത്തോ, ശ്രീനഗര്‍ ഭാഗത്തോ ആണ്...
ഭാഗത്ത്‌ വരാറില്ല...(തുടരും...)

Friday, 18 December 2009

YOU TOO CPM

ഇനി പതിമൂന്നു വയസ്സുള്ള മൂത്ത മകന്‍ ഉമര്‍ മുഖ്താറും പത്തു വയസ്സുള്ള സ്വലാഹുദ്ധീന്‍ അയ്യൂബിയുംബാക്കി...

ഇന്നലെ ചാനലുകളിലൂടെ അവരുടെ കണ്ണ് നീര്‍ കണ്ടപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ചില ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ ...??

തന്റെ വാക്കുകള്‍ക്ക് കടിഞാടിണാന്‍ കഴിയാത്തതിന് ഒരു മനുഷ്യന്‍ നല്‍കിയ ജീവിത വിലയുടെഏറ്റവും വലിയ ഉദാഹരണം, മഅദനി...

സൂഫിയ മഅദനിയുടെ ജയില്‍ വാസത്തോട് കൂടി നാം അറിയേണ്ട ഒരുപാട് കാര്യങ്ങള്‍...

നമ്മുടെ കേരള ജനതയുടെ മനസ്സിന്റെ മാറ്റങ്ങള്‍...

രാഷ്ട്രീയക്കാരുടെ നെറികേടുകള്‍...

മാധ്യമങ്ങളുടെ ആഘോഷം....

ചിന്തിക്കാനും, അതിനനുസരിച്ച് മാറ്റെണ്ടാതുമായുള്ള ഒരുപാട് കാര്യങ്ങള്‍....

ആദ്യമേ പറയട്ടെ, കേരളത്തിലോ, ഇന്ത്യയിലോ പോകട്ടെ ലോകത്തെവിടെ നടക്കുന്ന ഒരു തീവ്രവാദത്തെയും അനുകൂലിക്കുന്നവനല്ല ഞാന്‍ ...പ്രത്യേകിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലും, പ്രതിരോധം എന്ന പേരില്‍ നടക്കുന്ന മനുഷ്യ ബോംബിങ്ങ് അടക്കം, അതെ സമയം തീര്‍ത്തുംഎതിര്‍ക്കുകയും ചെയ്യുന്നു...

അബ്ദുന്നാസര്‍ മഅദനിയുടെ തീവ്ര പ്രസംഗത്തിന്റെ ഭാഗമായി ഫാസിസ്റ്റുകള്‍ നല്‍കിയസമ്മാനമായിരുന്നു അദ്ദേഹത്തിന് നഷ്ട്ടപ്പെട്ട ഒരു കാല്‍..

അദ്ധേഹത്തിന്റെ അന്നത്തെ ഫഷിസത്തിനു ഫാഷിസം നല്‍കിയ വില(ഏറ്റവും രസകരവും അത് തന്നെ..അദ്ദേഹം ഫാഷിസത്തില്‍ നിന്ന് വഴി മാറിയെങ്കിലും, ഇന്നും യഥാര്‍ത്ഥ ഫാഷിസ്ടുകള്‍, ജയിലുകളില്‍ അടക്കപ്പെടാതെ, ശിക്ഷിക്കപ്പെടാതെ സസുഖംവാഴുന്നു...)

അതിനു ശേഷമാണ് മഅദനി സൂഫിയയെ കല്യാണം കഴിക്കുന്നത്‌...പിന്നീടുള്ള അദ്ധേഹത്തിന്റെജീവിതത്തില്‍ താങ്ങും തണലുമായി ഉണ്ടായിരുന്ന ഒരു സാധാരണ വീട്ടമ്മ എന്നതില്‍ കവിഞ്ഞു, അദ്ധേഹത്തിന്റെ ഒരു പ്രവര്‍ത്തനത്തിലും യാതൊരു ഇടപെടലും നടത്താതെ, ഭര്‍ത്താവിനു ഒരു ഭാര്യചെയ്തു കൊടുക്കേണ്ട കടമകള്‍ ചെയ്തു ജീവിച്ചിരുന്ന ഒരു സ്ത്രീയില്‍ നിന്നും ഇന്നലെ അറസ്റ്റുചെയ്യുന്നിടം വരെ അവരെ എത്തിച്ചത് എന്ത്...?

അതിനു മാത്രം അവര്‍ ചെയ്ത കുറ്റം...?

ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തു തിരിച്ചെത്തിയ ഭര്‍ത്താവിനു, മൂന്ന് മാസവും മൂന്നു വയസ്സുംഉണ്ടായിരുന്ന മക്കളോടൊപ്പം രാത്രി ഭക്ഷണം വിളമ്പുമ്പോള്‍ ,വിളിക്കാതെ കയറി വന്ന അതിഥിയായിപോലീസ് വന്നു അദ്ധേഹത്തെ കൂടികൊണ്ട് പോയി...സൂഫിയുടെ വാക്കിലൂടെ ... '1998 മാര്‍ച്ച്‌ 31 നുയാത്ര കഴിഞ്ഞെത്തിയ ഉസ്താദ് ഞാനുണ്ടാക്കിയ ചോറുണ്ണാന്‍ കൈ കഴുകി ഇരുന്ന നേരത്താണ്കോഴിക്കോട്ടു നിന്ന് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എത്തി കൈക്ക് പിടിച്ചത്.മൂന്നു വയസ്സുള്ള ഉമര്‍മുഖ്താരും ഞാനും ഏറെ കരഞ്ഞിട്ടും പോലീസുകാരുടെ മനസ്സലിഞ്ഞില്ല . ധരിച്ചിരുന്ന വസ്ത്രംമാറാനോ മരുന്ന് എടുക്കാനോ അനുവദിക്കാതെ അവര് ഉസ്താദിനെ കൊണ്ട് പോയി.പിന്നെഅദ്ദേഹം അനുഭവിച്ചു തീര്‍ത്ത ഒമ്പത് വര്ഷങ്ങള്....'

ഇന്ത്യയില്‍ തന്നെ ബോംബുകളും മറ്റു മാരക ആയുധങ്ങളും ഉണ്ടാക്കി ആയിരക്കണക്കിന് ആളുകളെകൊന്നൊടുക്കിയ, രാഷ്ട്രീയ മേലാളന്മാര്‍ അരങ്ങു വാഴുമ്പോള്‍, ഒരു ബോംബു പോലും ഉണ്ടാക്കുകയോ, അത് പ്രയോഗിക്കുകയോ ചെയ്യാത്ത ഒരു വ്യക്തിക്ക് എങ്ങിനെ നമുക്ക് ഇത്ര വലിയ ശിക്ഷ കൊടുക്കാന്‍പറ്റും?

ഇനി മഅദനി ഉപയോഗിച്ച വാക്കുകള്‍...അതിന്റെ തീവ്രത നാം കണ്ടതാണ്..അതിന്റെ പ്രേരണയാല്‍, വഴിവിട്ടു സഞ്ചരിച്ചവരും ഏറെയാണ്‌...അതിനെ ആരും ന്യായീകരിക്കുന്നില്ല, കുറെ കാലത്തിനു ശേഷമാണെങ്കിലും, മഅദനി പോലും ...

പ്രേരണ കുറ്റമാണെങ്കില്‍ , അതിനെക്കാള്‍ ഏറെ ശിക്ഷ അദ്ദേഹത്തിന് നാം കൊടുത്തില്ലേ ?

ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ ഒന്ന് പോലും തെളിയിക്കപെടാതെ, പത്തു വര്‍ഷക്കാലം, ജയില്‍ ശിക്ഷഅനുഭവിക്കേണ്ടി വന്നോരാള്‍ക്ക്, പത്തു വര്ഷം പോകട്ടെ, അതിന്റെ പതിലോന്നെങ്കിലും തിരിച്ചുനല്‍കാന്‍ നമുക്ക് കഴിയുമോ?

ഒടുവില്‍ കുറ്റവാളി അല്ല എന്ന് നമ്മുടെ നീതിന്യായ കോടതി ഉത്തരവിട്ടപ്പോഴേക്കും, അവരുടെ ജീവിതത്തിന്റെ പത്തു വര്‍ഷത്തോളം, നാം നശിപ്പിച്ചിരുന്നു.

ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌ എന്നാ നമ്മുടെആപ്ത വാക്യം ,അതിന്റെ മൂല്യം, നമുക്കെങ്ങിനെ അദ്ദേഹത്തിന് ബോധ്യപ്പെടുത്താനാവും ..?

കിട്ടിയ ശിക്ഷയില്‍ നിന്നും, സ്വന്തം അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയ ഒരാള്‍, തെറ്റില്‍ നിന്നുംമാറി സഞ്ചരിക്കാന്‍ തുടങ്ങിയാല്‍, എന്തേ അത് സമ്മതിച്ചു കൊടുക്കാന്‍ നമുക്ക് പറ്റുന്നില്ല??അങ്ങിനെമുന്നോട്ടു വന്നപ്പോള്‍, അങ്ങിനെ നീ നന്നാവേണ്ട എന്നാ നിലപാട് സ്വീകരിച്ച നമ്മള്‍ അല്ലെ യഥാര്‍ത്ഥകുറ്റക്കാര്‍...?

ഇനിയും അയാള്‍ തീവ്രവാദ രാഷ്ട്രീയത്തിലേക്ക് മാറിയാല്‍, ഇന്നത്തെ സമൂഹത്തിനു അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മാറി നിക്കാന്‍ പറ്റുമോ?

പത്തു വര്‍ഷക്കാലം, ഒരു ഭാര്യ എന്ന നിലയിലും, ഒരു അമ്മ എന്ന നിലയിലുംഅവര്‍ക്കനുഭാവിക്കേണ്ടി വന്ന, വേദനകള്‍ക്കും സങ്കടങ്ങള്‍ക്കും , വലിയ ശിക്ഷ, ഇനി എന്തുണ്ട്?ഇനിഅവര്‍ ബസ്‌ കത്തിച്ചു എന്നതില്‍ പ്രതിയാണ് എന്നിരിക്കട്ടെ....എങ്കില്‍ തന്നെയും, അവരെ കുറ്റത്തിന് പ്രേരിപ്പിച്ചത് , നാമും, നമ്മുടെ അധികാര വര്‍ഗ്ഗവും അല്ലെ...?ഒരാള്‍ തെറ്റ് ചെയ്‌താല്‍, തെറ്റ് ചെയ്തവന്റെ അതെ കുറ്റം അതിനു പ്രരണ നല്‍കിയവനും ഇല്ലേ?അപ്പോള്‍ സൂഫിയ മാത്രംശിക്ഷിക്കപ്പെട്ടാല്‍ മതിയോ...?പത്തു വര്ഷം നീതി കിട്ടാതെ തന്റെ ഭര്‍ത്താവിനെ കാണാന്‍, ജയിലിലെ വിസിറേറര്‍സു ബുക്കില്‍ പേര് രേഖപ്പെടുത്തേണ്ടി വന്ന ഒരു വീട്ടമ്മയുടെ ദുഃഖം എന്തേ നാംകണ്ടില്ല...?

ഓര്‍മ്മ വെച്ച നാള്‍ മുതല്‍, സ്വന്തം കുട്ടികളെ, ജയിലില്‍ ചെന്ന് , ഇതാ മക്കളേ, നിങ്ങളുടെ വാപ്പച്ചിഎന്ന് കാണിച്ചു കൊടുക്കേണ്ട ഗതികേട്, അല്ലെങ്കില്‍ അതിലും വലിയ ശിക്ഷ ഏതു അമ്മയ്ക്കാണ്കേരളത്തില്‍ നേരിടേണ്ടി വന്നത്...?

അവരുടെ ഭര്‍ത്താവിനെ ശിക്ഷിച്ചപോലെ അവരെയും ശിക്ഷിക്കാന്‍ ഒരുങ്ങുകയാണോ, ഞാനും നീയും അടങ്ങുന്ന സമൂഹം...?

സ്വന്തം ഭര്‍ത്താവിനോട് ചെയ്ത അനീതിക്കുള്ള പ്രതികാരമാണ് അവരെ ഇങ്ങിനെ ചെയ്യിച്ചതെങ്കില്‍അതംന്ഗീകരിക്കാന്‍ പറ്റില്ല...ചില മൌലിക വാദികള്‍ ചോദിക്കുന്ന പോലെ ഒരു ബസ്സ്‌കത്തിക്കുന്നതില്‍ എന്താ ഇത്ര വലിയ കുറ്റം എന്നൊന്നും ചോദിക്കുന്നില്ല...കാരണം കുറ്റം ചെയ്തവര്‍ , ശിക്ഷിക്കപ്പെടണം...അതാരായാലും.. അതെത്ര വലിയതായാലും ചെറിയതായാലും...അനീതിയെ പ്രതിരോധിക്കേണ്ട മാതൃക ഇന്ത്യ രാജ്യത്ത് ഇതല്ല . (?)

എന്നാല്‍ കുറ്റം ചെയ്തു എന്നുറപ്പ് വരുത്തിയിട്ട് പോരേ അവരെ കുറ്റവാളി ആക്കല്‍...

സ്ത്രീയുടെ മനസ്സിലിരിപ്പ് എന്താണെന്നു വായിക്കാന്‍ നമ്മള്‍ ആരുമല്ല ...ഒരു സാധാരണവീട്ടമ്മയുടെ വാക്കുകളെ വില കല്‍പ്പിച്ചാല്‍ തന്നെ ആശ്വസിപ്പിക്കാന്‍ വരുന്നവരുടെ ഭൂതവും ഭാവിയുംവര്‍ത്തമാനവും നോക്കിയായിരിക്കില്ല ആരും സമയത്ത്, ആശ്വസിപ്പിക്കാന്‍ വരുന്നവരെസ്വീകരിക്കാറ്...

നമ്മുടെ ഇന്നത്തെ മുഖമന്ത്രി മുതല്‍ , പാര്‍ടിയുടെ ഉന്നത നേതാക്കള്‍ വരെ ക്യു നിന്നിരുന്നു എന്നത്ഏതൊരു പോലീസുകാരനും അറിയാം...

എന്നിട്ടും അക്കൂട്ടത്തില്‍ പെട്ട ഒരാള്‍ തീവ്ര വാദി ആയതിനു, ഈ സ്ത്രീ എന്ത് പിഴച്ചു?

അടുക്കളയിലെയും വീടിന്റെയും നാല് ചുമരുകള്‍ക്കുള്ളില്‍ ജീവിച്ചിരുന്ന സ്ത്രീയെ , സമൂഹത്തിന്റെപൊതു ധാരയിലേക്ക് വലിച്ചിഴച്ചത്, നാം തന്നെയല്ലേ?

അന്യന്റെ കണ്ണ് നീര് കാണുമ്പോള്‍, മതവും ജാതിയും നോക്കാതെ , കണ്ണീരിനോപ്പം നിന്ന കേരളജനതയുടെ മനസ്സാക്ഷി എവിടെ പോയി?

നമ്മുടെ രാഷ്ട്രീയ മനസ്സ് എവിടെ എത്തി നില്‍ക്കുന്നു...??

ഞാനൊരിക്കലും മഅദനി മുന്‍പ് ചെയ്ത തെറ്റിനെ ന്യായീകരിക്കുകയല്ല, സൂഫിയ തെറ്റ് ചെയ്തെങ്കില്‍അതിനെയും ന്യായീകരിക്കുകയല്ല..വിരലില്‍ എണ്ണാവുന്ന മുസ്ലിം നാമധാരികള്‍ തീവ്രതയുടെ പാതസ്വീകരിച്ചുവെങ്കില്‍ അത് മൊത്തം ഇസ്ലാം മതത്തിന്റെ കണക്കു പുസ്തകത്തില്‍ എഴുതുന്ന ബി ജെ പിക്കാരന്റെ മനസ്സ് നമുക്ക് വായിക്കാം ...എന്നാല്‍ മതേതരത്വത്തിന്റെ വക്താക്കളെന്നു വീമ്പിളക്കുന്നകോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും തലപ്പതിരിക്കുന്നവരുടെ വായിലൂടെ വര്‍ഗീയതയുടെ വിഷം ചീറ്റുന്നത് നാം കാണുകയുണ്ടായി...അമ്പതു വര്‍ഷത്തോളം ഇന്ത്യ ഭരിച്ചിട്ടു (കട്ടു മുടിച്ചിട്ടു ) മുസ്ലിം ന്യൂന പക്ഷങ്ങളുടെ അവസ്ഥയെ പറ്റി സച്ചാര്‍ കമ്മീഷന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ കണ്ടപ്പോള്‍ ,തങ്ങളുടെ ഭരണ നേട്ടത്തിന്റെ ഫലമാണ് ഇതെന്നുള്ളത് മറച്ചു വെച്ച് സച്ചാര്‍ കമ്മീഷന്‍ ഉണ്ടാക്കിയത് തങ്ങളാണെന്ന് വരുത്തി തീത ഇവരില്‍ നിന്നും, ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാന്‍ അല്ലേ? ഒരു കാലത്ത് ഇന്ത്യയെ നടുക്കിയ ഫൂലന്‍ ദേവി മുതല്‍, പപ്പു യാദവ് വരെയുള്ള , കൊടുംക്രിമിനലുകള്‍ എന്ന് കോടതിയിലൂടെ തന്നെയും തെളിയിക്കപ്പെട്ട കുറ്റവാളികളെ പേറിയ നമ്മുടെരാഷ്ട്രീയ കൊമരങ്ങള്‍ക്ക് എങ്ങിനെ മഅദനി കുറ്റപ്പെടുത്താന്‍ അവകാശം...?

ലീഗിന്റെ നിലപാട് എന്താണ്...സമുദായ ഐക്യത്തിന് വേണ്ടി പരിശ്രമിക്കുന്ന ലീഗ് , തെറ്റ്ചെയ്തവന്‍, അതേറ്റു പറഞ്ഞു മാപ്പിരക്കുമ്പോള്‍ പോലും, പട്ടിയെ ആട്ടി അകറ്റുന്ന പോലെ ആട്ടിഅകററുന്നതെന്തിന്?

താന്‍ തെറ്റ് ചെയ്തു എന്നും, അതിനുള്ള ശിക്ഷയായി, പത്തു വര്‍ഷക്കാലം ജയില്‍ ശിക്ഷഅനുഭവിക്കപ്പെട്ടു എന്നും അദ്ദേഹം പറയുമ്പോള്‍

ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ആണയിടുന്ന ഒരു മുസ്ലിമിനെ , നേരായ പാതയിലേക്ക്നയിക്കേണ്ട ചുമതല ലീഗിനില്ലേ ?

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍,ഇന്നും ഇന്ത്യയുടെ അഖന്ധതക്ക് എതിരായി പ്രവര്‍ത്തിക്കുന്നു എന്ന്കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ ബി പറഞ്ഞ കേരളത്തിലെ തീവ്രവാദ സങ്കടനയില്‍ പെട്ട എന്‍ ഡി എഫ് വോട്ടു തരുമെന്ന് പറഞ്ഞപ്പോള്‍ , നിങ്ങളുടെ വോട്ടു വേണ്ട എന്ന് പറയാന്‍ആര്‍ജ്ജവം കാണിക്കാത്ത, അതിനുള്ള തന്റേടം ഇല്ലാത്ത ലീഗടങ്ങുന്ന വലതുപക്ഷമാണോ, പത്തുവര്ഷം മുന്‍പ് ഒരാള്‍ ചെയ്ത തെറ്റിനെ കുറ്റപ്പെടുത്തുന്നത്...?

രണ്ടു മുസ്ലിം ചെറുപ്പക്കാരെ പ്രലോഭനത്തില്‍ പെടുത്തി രാജ്യത്തിനെതിരെ കൊലക്ക് കൊടുത്ത എന്‍ ഡി എഫിന്റെ വോട്ടു വേണ്ട എന്ന് പറയാന്‍ ....ലീഗില്‍ പെട്ടവനാനെങ്കിലും ഷാജി കെ വയനാട് പറഞ്ഞ പോലെ, 'ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും എന്‍ ഡി എഫിന്റെ വോട്ടു വേണ്ട' എന്ന് സമൂഹത്തിനു മുന്നില്‍ പറയാന്‍ ഉള്ള ആര്‍ജ്ജവം ഇല്ലാത്ത കാലത്തോളം ലീഗിനെങ്ങിനെ മഅദനി
കുറ്റപ്പെടുത്താന്‍ പറ്റും ??

കേരളം അന്ന് ഭരിച്ചിരുന്ന ഇടതു പക്ഷ സര്‍ക്കാര്‍, പടിയിറങ്ങുമ്പോള്‍, തങ്ങളുടെ ഭരണ നേട്ടത്തില്‍എഴുതിക്കൂട്ടിയത്, കൊടും തീവ്രവാദിയായ മഅദനിയെ പിടിച്ചു എന്നുള്ളതാണ്...

അധികാരത്തില്‍ വരുന്നതിനു വളരെ കുറച്ചു നാള്‍ മുമ്പ് , കണ്ണൂര്‍ ജില്ലയിലെ ഒരു പോലീസ് സ്ടേഷന് മുന്നില്‍ വെച്ച്, വേണമെങ്കില്‍, ബോംബു പോലീസ് സ്ടേഷനില്‍ വെച്ച് ഉണ്ടാക്കി പൊട്ടിക്കും എന്ന്പറഞ്ഞ, അതും പരസ്യമായി, ആളാണോ , മഅദനി പത്തു വര്ഷം മുന്‍പ് ചെയ്ത തെറ്റിനെകുറ്റപ്പെടുത്തുന്നത് , അദ്ധേഹത്തിന്റെ ഭാര്യയെ ജയിലില്‍ അടക്കാന്‍ ഉത്തരവിക്കുന്നത് ?...പ്രതിപക്ഷത്തിരിക്കുമ്പോള്‍, കേരളത്തിലെ പാവപ്പെട്ടവന്റെ പോക്കറ്റില്‍ നിന്നും ടാക്സെന്നും പറഞ്ഞു വാങ്ങിച്ചു കൂട്ടിയ പണം കൊണ്ട് വാങ്ങിയ കോടിക്കണക്കിനു രൂപയുടെ പൊതു മുതലുകളെകത്തിച്ചും പൊട്ടിച്ചും നശിപ്പിച്ച ഒരു പാര്‍ടിയാണോ ഒരു ബസ്‌ കത്തിച്ചു എന്നതില്‍ പങ്കുണ്ട് എന്നാരോപിച്ച് കുട്ടപ്പെടുതുന്നതും ശിക്ഷിക്കാന്‍ പോകുന്നതും...?

ഹേ സി പി എമ്മുകാരാ , നിങ്ങള്‍ നശിപ്പിച്ച ബസ്സുകളുടെയും , സര്‍ക്കാര്‍ വാഹങ്ങളുടെയുംകണക്കുകള്‍ക്ക്‌ വല്ല അതിരുമുണ്ടോ...?അധികാരത്തില്‍ വന്നിട്ട് മൂന്ന് വര്ഷം കഴിഞ്ഞു, ലീഗിന്റെശക്തിയെ തകര്‍ക്കാന്‍ , ആരെയും കൂടു പിടിക്കാന്‍ തയ്യാറായി, ഇവരീ പറയുന്ന, കൊടും ഭീകരുനുമായിവേദി പങ്കിട്ടു, മുസ്ലിംകളുടെ വോട്ടിനു അതൊന്നും പോര എന്ന് തോന്നിയപ്പോഴാണോ, നിങ്ങള്ക്ക്നേരം വെളുത്തത് ...?അല്ലെങ്കില്‍, മുസ്ലിം പ്രീനത്തിന് ശ്രമിച്ചപ്പോള്‍, ഭൂരിപക്ഷത്തിന്റെ വോട്ടുംനഷ്ട്ടമായി എന്ന തിരിച്ചറിവോ...? വരെ

നിങ്ങള്‍ പറയുന്ന ഭീകരന്‍ ജയിലില്‍ നിന്നിറങ്ങുമ്പോള്‍, കേരളത്തിലെ ജനങ്ങളെസേവിക്കേണ്ട മന്ത്രിമാര്‍ മണിക്കൂറുകളോളം കാത്തിരുന്നു സ്വീകരിച്ചതിനെ, എങ്ങിനെയാണ് നിങ്ങള്‍ന്യായീകരിക്കുക?അധികാരത്തിനു വേണ്ടിയുള്ള നിങ്ങളുടെ ത്വരയുടെ പ്രതിഫലനം ആയിരുന്നില്ലേഅത്...?

എന്നിട്ടിപ്പോള്‍ പറയുന്നു , മൂന്ന് വര്ഷം മുന്‍പ് ചോദ്യം ചെയ്തപ്പോള്‍ തന്നെ , സോഫിയ പ്രതിയാണ് എന്നറിയാമായിരുന്നു പോലും...എന്നിട്ടെന്തേ ഇതുവരെ നടപടി എടുത്തില്ല?എന്നിട്ടെന്തേ അവരുമായി, തെരഞ്ഞെടുപ്പ് ധാരണയില്‍ എത്തി..?

മഹാത്മാ ഗാന്ധിയോട്, മഅദനി ഉപമിച്ചത് നിങ്ങളുടെ ആചാര്യന്‍ എം എസ് തന്നെയല്ലേ...?മഹത്മാ ഗാന്ധിയുടെ ഭാര്യയെ ഭീകരവാദി എന്ന് വിളിക്കുമ്പോള്‍...നിങ്ങള്‍ പറയുന്ന, ഭീകരവാദിയുടെ വോട്ടു കിട്ടാന്‍ അടുക്കള വാതില്‍ വരെ മുട്ടിയ സി പി എമ്മുകാരാ അതും ഈ സ്ത്രീ പ്രതിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ,നീയും നിന്റെ പാര്‍ടിയും അല്ലെ ഏറ്റവും വലിയ ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതും പിന്തുണ നല്കിയതും

നമ്മുടെ പോലീസ് മന്ത്രിക്കും മകനുമെതിരെ എത്രയധികം ആരോപണങ്ങള്‍ വന്നു, ഒന്ന് പോലും പോലീസ് അന്വേഷിക്കുകയോ, അതില്‍ നടപടി എടുക്കുകയോ ചെയ്തോ..?

പിന്നെ സൂഫിയ മാത്രം എങ്ങിനെ ശിക്ഷിക്കപ്പെടുന്നു ?

ജയിലില്‍ നിന്നിറങ്ങുന്നതിനു മുന്‍പ് സൂഫിയയുടെ മുന്നിലും, പിന്നീടു മഅദനിയുടെ മുന്നിലും സാഷ്ടാംഗം വീണു വോട്ടു ഇരന്ന (അതൊരു കുറ്റമാണ് എന്നെനിക്കു തോന്നുന്നില്ല ) നിങ്ങള്‍ തന്നെ, പത്തു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം അവര്‍ക്ക് കിട്ടിയ ആ ജീവിതത്തെ തല്ലി തകര്‍ക്കുമ്പോള്‍, മഅദനി ചോടിചിട്ടുണ്ടാവും....YOU TOO CPM എന്ന്...

ഇനി മാധ്യമങ്ങള്‍....

എന്റെ അറിവില്‍, ലോകത്ത് പോലീസിനും മുമ്പേ കുറ്റവാളികളെ തീരുമാനിക്കുന്നതും, ശിക്ഷയുടെ തോത് തീരുമാനിക്കുന്നതും മാധ്യമങ്ങള്‍ ചെയ്യുന്ന ഒരേ ഒരു സ്ഥലം നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടാണ്...

ഒരു സ്ത്രീയുടെ അറസ്ററിനെ ഇത്രയധികം ആഘോഷിക്കാന്‍ എന്തിരിക്കുന്നു...

അവര്‍ വീട്ടില്‍ നിന്നിറങ്ങുന്നത് മുതല്‍ എറണാകുളം എത്തുന്നത്‌ വരെയുള്ള സംഭവങ്ങളെ ഇത്രയധികം ഫോക്കസ് ചെയ്യാന്‍ കാരണം ?

ഒരാളെ ചോദ്യം ചെയ്യാന്‍ കസ്ററഡിയില്‍ എടുത്താല്‍ തുടങ്ങി, അവനെയും അവന്റെ കുടുംബത്തെയും നശിപ്പിക്കാനുള്ള മാധ്യമങ്ങളുടെ ത്വര..

എന്നാല്‍ അവനെ കുറ്റക്കാരനല്ലെന്നു കണ്ടു വിട്ടയച്ചാലോ, അതിനെ പറ്റി , അവന്‍ പ്രതിയല്ല എന്നതിനെ പറ്റി ഒരക്ഷരം മിണ്ടാന്‍ ഇവര്‍ക്ക് വയ്യ...

ഇവരെയൊക്കെ സഹായിക്കാന്‍ , പോലീസിലെ ചില നപുംസകങ്ങളും...

അതുകൊണ്ടാണല്ലോ, ബംഗ്ലൂര്‍ പോലീസിനോട്, നസീറിനെ ചോദ്യം ചെയ്തതിന്റെ വിവരം ആരാഞ്ഞപ്പോള്‍, അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന കേസിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ , ഇത് കേരള പോലീസല്ല എന്ന മറുപടി കിട്ടിയതും....

അധികാരമെന്ന അപ്പ കഷണത്തിനായി , വാനരന്മാരെ പോലും നാണിപ്പിക്കുന്ന രീതിയില്‍ പരസ്പരംപഴിചാരി,വളര്‍ന്നു വരുന്ന യഥാര്‍ത്ഥ തീവ്ര വാദത്തിന്റെ ശക്തികളെ , രാഷ്ട്രീയ കോമരങ്ങള്‍കണ്ടില്ലെന്നു നടിക്കുന്നുണ്ടെങ്കിലും സാധാരണ ജനങ്ങള്‍ അറിയണം...ഇന്നുള്ള പാര്‍ലിമെന്റ്മെമ്പര്‍മാരില്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവര്‍ കുറവാണെന്ന സത്യം നമുക്ക് മറക്കാന്‍പറ്റുമോ......?അത്തരക്കാരെ ജയിപ്പിച്ചയച്ച നമുക്കെങ്ങിനെ ഒരു വ്യക്തിയോട് , ഇത്രയും ക്രൂരത ചെയ്യാന്‍കഴിയുന്നു...??

ഒരു കുടുംബത്തോട് നാം ചെയ്ത ക്രൂരത ഇവിടെ നിര്‍ത്തണം...

അവരെയും ജീവിക്കാന്‍ അനുവദിക്കണം...

തെറ്റിലൂടെയല്ല, തെറ്റ് തിരുത്തികൊണ്ട്‌...

ദയവു ചെയ്തു സഖാവ് കൊടിയേരിയോടു പറയാനുള്ളത്, സൂഫിയയെ പോലീസ് പിടിച്ചതെങ്കിലും, നിങ്ങളുടെ ഭരണ നേട്ടമായി എഴുതാതിരിക്കുക..... ഒരു നന്ദി എങ്കിലും കുടുംബത്തോട്....

അതൊരു വീട്ടമ്മയാണ്..

ഒരു സാധാരണ വീട്ടമ്മ...

Thursday, 17 December 2009

ചക്കിക്കൊത്ത ചങ്കരന്‍ ....

ചങ്കരന്മാര്‍ ഒരു മഹാ സംഭവാ അല്ലേ...?
എവിടെയൊക്കെയാ അവരുടെ തിരു നാമങ്ങള്‍....
പഴം ചൊല്ലില്‍ "പണ്ടത്തെ ചങ്കരന്‍ തെങ്ങിന്മേല്‍ തന്നെ" തുടങ്ങി ഇതിന്റെ തലവാചകം വരെ...
ജീവിതത്തിലെ നാനാ മേഖലയിലും, അത് രാഷ്ട്രീയം മുതല്‍ സാമൂഹ്യ - സാംസ്കാരിക മണ്ഡലങ്ങളില്‍എല്ലാം...
എന്നാലോ ചങ്കരനമാരെ ഒക്കെ പറയിപ്പിച്ചു, നമ്മുടെ പുതിയ ചങ്കരന്‍....
കുശുമ്പുള്ളവര്‍ പറയുന്നതാനെങ്കിലും , പ്രശസ്തിക്കും പദവിക്കും വേണ്ടി ഇത്രേം ചെയ്യുമോആരെങ്കിലും...?
മുകളില്‍ പറഞ്ഞ ചങ്കരന്മാരോക്കെ നന്മയുല്ലാവരും നീതി ബോധമുളളവരും ആയിരുന്നു എന്നാണ്കേട്ടത്...
എന്നാലോ, നീതി നല്‍കുന്നവന്റെ സ്ഥാനത്തിരിക്കുന്ന ചങ്കരന് , അത് തൊട്ടു തീണ്ടിയിട്ടില്ല...
അരമനയില്‍ നിന്ന് അച്ചാരം വാങ്ങി ഓശാന പാടുന്ന പത്രങ്ങള്‍ പറയുന്നതും,
ഗോഡ്സേയുടെ വേദ വാക്യം കേട്ട് ഇറങ്ങിത്തിരിച്ച 'ഹിംസവാദികളും' മുതല്‍,
വാര്‍ത്ത കിട്ടാന്‍ തന്തയെ തന്നെ ജനമധ്യത്തില്‍ താറടിക്കുന്ന നമ്മുടെ കുമാരനും പറയുന്നതുംവിളമ്പുന്നതും കേട്ട് , ഇങ്ങേരു ഇതിനൊക്കെ ഇറങ്ങി പുറപ്പെട്ടാല്‍...
അതാ ഞാന്‍ പറഞ്ഞത് ചക്കിക്കൊത്ത ചങ്കരന്‍ എന്ന്...
അല്ലെങ്കില്‍ തന്നെ ജഡ്ജി ഏമാന്മാര്‍ അടിച്ചു കൂട്ടിയ സ്വത്തുക്കളുടെ കണക്കെടുപ്പ് ഇതുവരെകഴിഞ്ഞിട്ടില്ല.
അതിന്റെ കളങ്കം മായ്ക്കാന്‍ തുടങ്ങുമ്പോഴാണ്,
ഇങ്ങേരുടെ വക മറ്റൊരു വെടി.
ജി ഏമാന്‍ മുതല്‍ അതാതു ജില്ലയിലെ ബല്യ ബല്യ പോലീസ് ഏമാന്‍ വരെ പറഞ്ഞു കൊടുത്തതാ, അങ്ങിനെ ഒന്നും ഇല്ല എന്ന്.
എന്നാലോ, അങ്ങേര്‍ക്കു അതുണ്ട് എന്ന് പറയാതെ വയ്യ...
എങ്കിലല്ലേ, വിരമിച്ചു കഴിഞ്ഞാലും അല്ലലില്ലാതെ കഴിയാന്‍ പറ്റൂ ...
ഞാന്‍ ആലോചിച്ചത് നമ്മുടെ മഅദനി സാഹിബിന്റെ പുന്നാര ഭാര്യയുടെ കാര്യമാ...
പാവത്തിന്റെ നീതിയും ഇങ്ങേരുടെ മുന്നിലാണ് ഉള്ളത് പോലും...
എന്തായാലും ഭര്‍ത്താവ് ഉണ്ട തിന്ന പോലെ , ഉണ്ട തിന്നാനുള്ള ഭാഗ്യം നമുക്ക് പ്രതീക്ഷിക്കാം...
അല്ലെങ്കില്‍ തന്നെ കേരളത്തില്‍, തിന്നാനുള്ള പച്ചക്കറി മുതല്‍ പരലോകം പൂകാനുള്ള വിഷം വരെകരിഞ്ചന്തയില്‍ നിന്നാണ് കിട്ടുന്നത്...
ഇനി നീതിയും അവിടെ നിന്ന് തന്നെ വാങ്ങേണ്ടി വരുമോ എന്നാലോചിക്കുന്ന ജനങ്ങള്‍ക്ക്‌
നമ്പ്യാന്മാര്‍ ജാതിയില്‍ മാത്രമല്ല, നീതിയിലും ഉന്നതരാണ് എന്ന് തെളിയിച്ചുകൊണ്ട്‌ ഇന്ന് വിധിപുറപ്പെടുവിച്ചിരിക്കുന്നു...
അങ്ങേരു ചോദിച്ചത് ഇത്ര മാത്രം...ഇതെന്താ വെള്ളരിക്ക പട്ടണമോ?
എന്തായാലും, കേരളത്തിലെ പത്ര -പത്രേതര മാധ്യമങ്ങള്‍ മാസങ്ങളോളം കൊണ്ടാടിയ വീര്‍പ്പിച്ചബലൂണും ഇന്നത്തോട്‌ കൂടി പൊട്ടി..
നമ്പ്യാര്‍ക്ക് അഭിവാദ്യങ്ങള്‍ ....

Saturday, 12 December 2009

അവര്‍ വീണ്ടും മൊഴി (ത്വലാഖ്) ചൊല്ലിയിരിക്കുന്നു...

പണ്ടൊരിടതൊരു പോക്കര്‍ക്ക ഉണ്ടായിരുന്നു.
അദ്ദേഹം നിസ്കരിക്കാനും മറ്റു ഇസ്ലാമിക കര്‍മങ്ങള്‍ ചെയ്യാനൊന്നും മിനക്കെടാറില്ല..അതിനദ്ധേഹത്തിന്റെ ന്യായം, അതൊന്നും ലോകത്ത് ജീവിച്ച മഹാന്മാരായ താത്വിക ചിന്തകന്മാരുടെഗ്രന്ഥങ്ങളില്‍ ഒന്നും ഇല്ല എന്നാണ്...
ആരാണീ ചിന്തകന്മാര്‍..മറ്റാരുമല്ല, മാര്‍ക്സ് ,എംഗല്‍സ് , സ്റ്റാലിന്‍ ...
എന്നാലോ അദ്ദേഹത്തിന് മാപ്പിള പെണ്ണിനെ തന്നെ കല്യാണം കഴിക്കണം...എന്തിനാണിത്ര വാശി എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു, നല്ല ഫുഡും, പിന്നെ ആവശ്യത്തിനു പെണ്ണും കിട്ടണമെങ്കില്‍ മാപ്പിളമാര്‍ തന്നെ വേണമെന്ന്...
കല്യാണം നോക്കി നോക്കി കാലം കഴിഞ്ഞെങ്കിലും അദ്ദേഹത്തിന് പെണ്ണ് കൊടുക്കാന്‍ ആരും തയ്യാറായിരുന്നില്ല..
നിനച്ചിരിക്കാതെയാണ് ഒരു പെണ്ണ് , കെട്ടാന്‍ തയ്യാറാണെന്ന് പറഞ്ഞത്..പിന്നെന്തു നോക്കാന്‍, ചാടി കല്യാണം കഴിക്കാന്‍ സമ്മതം എന്ന് അദ്ദേഹവും...
അദ്ധേഹത്തിന്റെ ജ്യെഷ്ട്ടനും, മറ്റുള്ള അതെ വിഭാഗത്തില്‍ വരുന്നവരൊക്കെ, അവള്‍ മച്ചിയാണ്, കുടുംബത്തില്‍ കയറ്റാന്‍ കൊള്ളില്ല എന്നൊക്കെ പറഞ്ഞുനോക്കി ..
പോക്കര്‍ക്ക ഉണ്ടോ വിടുന്നു, ഒടുവില്‍ അവരുടെ കല്യാണം ഗംഭീരമായി നടന്നു...
ഇപ്പോഴാനറിയുന്നത് , പോക്കര്‍ക്ക അവളെ മൊഴി ചൊല്ലിയെന്നു..കാരണമോ പഴയത് തന്നെ...
അതും മൂന്നും കൂടി ഒറ്റയടിക്കല്ല കേട്ടോ ...
പതുക്കെ , ഒന്നിന് പുറകെ ഒന്നായി...
ഒടുവില്‍ മൂന്നാം മൊഴിയും ചൊല്ലി പോക്കര്‍ക്ക , അടുത്ത പെണ്ണിനെ തപ്പുന്നു...
ഈ കഥയെ , എവിടെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നുണ്ടോ വായനക്കാരാ....
എനിക്ക് തോന്നുന്നു, ഇപ്പോള്‍ സി പി എം , പി ഡി പി യോട് ചെയ്തത് പോലെയെന്ന്...കല്യാണം കൂടിയവര്‍ മുതല്‍ ബിരിയാണിയുടെ മണം അടിച്ചവര്‍ വരെയുള്ളവര്‍ പി ഡി പിയെ മൊഴി ചൊല്ലിയിരിക്കുന്നു.മന്ത്രിയാണെന്ന് പറയുന്ന പാലോളിയിലെ നേതാവ് പോലും പറഞ്ഞത് ഒരിക്കലും വിവാഹം (വേദി പങ്കിടല്‍ ) കഴിച്ചിട്ടില്ല എന്ന്...!!!
കല്യാണം നടന്നപ്പോള്‍, വിളിച്ചത് കൊണ്ട് പോക്കര്ക കല്യാണം കൂടാന്‍ പോയത് എന്ന് മാത്രം എന്ന്..അല്ലാതെ വരന്‍ അദ്ദേഹം ആയിരുന്നില്ല പോലും...
എന്തൊക്കെയായിരുന്നു...മലപ്പുറം ചുവന്നു, മലപ്പുറം കത്തി....
കൂടെ കൂടാന്‍ , ലീഗ് നേതൃത്വം കണക്കു പറഞ്ഞില്ല എന്ന് പറഞ്ഞു പുറത്തു പോയി കോടിക്കണക്കിനു കട്ടവന്റെ സ്തുതി പാഠകന്‍ ആവേണ്ടി വന്ന പഴയ സിമിക്കാരനും ബാബരിയുടെ പേരില്‍ പുകഞ്ഞ (ഇപ്പോള്‍ വെള്ളം ഒഴിച്ചത് പോലെയായി ) വരും കൂടെ കൂടി ...
ബാബറി (നാഷണല്‍ )ലീഗിന്റെ കാര്യത്തില്‍ തീരുമാനം ആയി ...
ഇനി എന്നാണാവോ ഈ സിമിക്കാരന് നല്ല ബുദ്ധി തോന്നുക ???
കേരളത്തിലെ മുഴുവന്‍ പെണ്‍ വാണിഭക്കാരെയും കയ്യാമം വെച്ച് റോഡിലൂടെ നടത്തിക്കും എന്ന് പറഞ്ഞാണ് അധികാരത്തില്‍ വന്നത്..കയ്യാമവും എടുത്തു ഇറങ്ങിയപ്പോള്‍, മുകളില്‍ നിന്നുള്ള ആദ്യ ഓര്‍ഡര്‍ വന്നു,
അത് വേണ്ട എന്ന്...കാരണമോ.., കയ്യാമം ഒന്ന് പോര..പിന്നെ കുറെ വേണ്ടി വരും ...അത് മാത്രമല്ല, ഇടേണ്ടി വരുന്നത് കൂടെ പിറപ്പുകള്‍ക്ക് തന്നെ ആയിരിക്കുമെന്നും...
ഒടുവില്‍, പെണ്‍ വാണിഭത്തിനു വിധേയയായ കുട്ടിയുടെ മാതാപിതാക്കള്‍ക്കും, അവളുടെ കുട്ടിക്കും കയ്യാമം ഇട്ടപ്പോഴാണ് അദ്ദേഹം ഒന്നടങ്ങിയത്...
പിന്നെയുള്ളതോ, അവരുടെ സാമ്രാജ്യത്വ വിരുദ്ധതയാണ്...അതും പറഞ്ഞു കുറേ കൂട്ടര്‍ ഇറങ്ങിയിരുന്നു..മൌദൂദികള്‍ എന്നോ, അഭിനവ യൂദാസുകളെന്നോ ഒക്കെ പറയാവുന്നവര്‍...
എന്നാലോ , നാലാം ദിനം സ്വന്തം പാളയത്തില്‍ ഉറങ്ങി കിടക്കുമ്പോള്‍. പോലീസിന്റെ ബൂട്ടിന്റെ ശബ്ദം കേട്ടാണ് അമീറോക്കെ പ്രഭാത നമസ്കാരത്തിനെഴുന്നെട്ടത് ...ഉറങ്ങി കിടക്കുമ്പോള്‍ "മൂല്യം" നോക്കി നല്ല അടി കിട്ടിയിട്ടും അവരൊന്നും പഠിച്ചില്ല..
പിന്നെ നടന്ന ഉപ തിരഞ്ഞെടുപ്പിലും, ലോകസഭ തിരഞ്ഞെടുപ്പിലും, അടി കിട്ടിയ മൂല്യവും പിന്നെ സാമ്രാജ്യത്വ വിരുദ്ധതയും നോക്കി തന്നെ വോട്ടു ചെയ്തു..ഒടുവില്‍....ഈയടുത്ത് നടന്ന ഉപ തിരഞ്ഞെടുപ്പില്‍, സാമ്രാജ്യത്വത്തിന് സഹായകമാകുന്ന രീതിയില്‍ ആര്‍ക്കും വോട്ടു ചെയ്തില്ല...
ഇനിയുള്ളതോ അരിവാള്‍ സുന്നിയാണ്...ലീഗിനോടും ഇ കെ യോടും മിണ്ടാതതിനാല്‍ എ പി ക്കാരും ചെയ്തു അവരുടെ സഹായം...ഇനി ഹംസാക്കയുടെ മാപ്പിള പാട്ട് കേട്ടിട്ടാണോ അത് അദ്ധേഹത്തിന്റെ ജിഹാദ് പ്രസംഗം കേട്ടിട്ടോ , അതുമല്ല അദ്ധേഹത്തിന്റെ ബദര്‍ യുദ്ധം എന്തെന്ന് അറിഞ്ഞിട്ടോ ആണെന്നറിയില്ല (ബദരീങ്ങളുണ്ടാകുന്നത് അവര്‍ക്ക് ആണ്ടു കഴിക്കാനാണ് എന്നാണല്ലോ പുതിയ ഫതവാ)..
ഏതായാലും അവര്‍ക്കും കിട്ടി പ്രത്യുപകാരം, അത് പാഠ പുസ്തകത്തിന്റെ പേരിലും, പറഞ്ഞു പറ്റിച്ച വഖഫ് ബോര്‍ഡിന്റെ പേരിലും...
ഇനിയുണ്ട്, പുതിയ ഒരു ജന്മം..അവര്‍ കാര്യങ്ങള്‍ തീരുമാനിക്കല്‍, പ്രവാചകന്‍ മുഖേന ഖുര്‍ ആനിലോ അല്ലെങ്കില്‍ സുന്നത്തിലോ ഉണ്ടെന്നു നോക്കിയിട്ടല്ല (അതൊക്കെ വഹഹാബികളുടെ പണിയല്ലേ..)മറിച്ചു അവരുടെ ആനയോളം വരുന്ന (കു)ബുദ്ധിക്ക് പറ്റുമോ എന്ന് നോക്കിയാണ്...
എന്തായാലും, അവര്‍ക്ക് കിട്ടേണ്ടത് കിട്ടി, ഒരു വഖഫ് ബോര്‍ഡ് സ്ഥാനം...എന്തായാലും അവരാണ് ഇപ്പോള്‍ ഏറ്റവും ഹാപ്പി..
ഇനി അവര്‍ക്കുള്ള തിരിച്ചടി എന്നാണാവോ...
കിട്ടും..
കിട്ടാതിരിക്കില്ല...പ്രതീക്ഷയോടെ കാത്തു നില്‍കുന്ന കേരളീയനായി ആരാദ്യം വാര്‍ത്ത‍ എത്തിക്കുമെന്നെ അറിയാനുള്ളൂ,ഇന്ത്യ വിഷനോ അതോ മനോരമയോ അതുമല്ലെങ്കില്‍ കൈരളിയോ....???????

Tuesday, 1 December 2009

വിലാപങ്ങള്‍ക്കുമപ്പുറം....



ഇന്ത്യയുടെ മതേതര മുഖത്തിന്‌ നേരെ ഫാസിസ്റ്റുകള്‍ ചെളി വാരിയെറിയപ്പെട്ടിട്ടു പതിനേഴു വര്‍ഷം തികയുന്നതിനു വളരെ കുറച്ചു നാള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അതിനെ കുറിച്ചന്വേഷിച്ച ലിബര്‍ഹാന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ , മാധ്യമങ്ങള്‍ നടത്തിയ മറ്റൊരു നെറികേടിന്റെ രൂപത്തില്‍ പുറത്തു വന്നിരിക്കുന്നു.
മുഗള്‍ ഭരണകാലത്ത് നിര്‍മ്മിക്കപെട്ടിട്ടുള്ള ബാബരി മസ്ജിദ്, ഒരു തര്‍ക്ക സ്ഥലമാക്കി മാറ്റിയത്, ബ്രിട്ടിഷുകാരുടെ "ഭിന്നിപ്പിച്ചു ഭരിക്കുക" എന്ന തന്ത്രത്തില്‍ കുടുങ്ങിയ ചില ഫാസിസ്റ്റ് നേതാക്കളായിരുന്നു. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഒരു സ്ഥലത്തെ കുറിച്ച് വിവാദങ്ങള്‍ മാത്രമായിരുന്നു.മുസ്ലിംകള്‍ ആരാധിച്ചു പോന്നിരുന്ന പള്ളി, പിന്നീടു ആര്‍ക്കും പ്രാര്‍ത്ഥനയ്ക്ക് വിട്ടു കൊടുക്കാതെ പൂട്ടിയിടപ്പെടുകയും, പിന്നെ ഹിന്ദുക്കള്‍ക്ക്, വിഗ്രഹം സ്ഥാപിക്കാനുള്ള അനുമതിയുടെ രൂപത്തിലും തുടങ്ങി,ഒടുവില്‍ ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കാനും , മുസ്ലിംകള്‍ക്ക് അത് പാടില്ല എന്ന രൂപത്തിലും എത്തിയപ്പോള്‍ തന്നെ , ബാബറി മസ്ജിദിന്റെ ഗതി എന്ത് എന്ന് സാധാരണ ജനങ്ങള്‍ മനസ്സിലാക്കിയിരുന്നു...
പാര്‍ലിമെന്റ് മെമ്പര്‍ മാരുടെ ശമ്പളം കൂട്ടുന്ന കാര്യം കഴിഞ്ഞാല്‍ നമ്മുടെ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ഒരു പോലെയായ മറ്റൊരു കാര്യവും ഉണ്ടോ എന്നുള്ള കാര്യം സംശയമാണ്.പക്ഷെ ബാബരി മസ്ജിദിന്റെ കാര്യത്തില്‍ അങ്ങിനെ സംഭവിച്ചു എന്നുള്ളത് നമുക്ക് മനസ്സിലാക്കാം...ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസ്‌ സര്‍കാരാ‍ണെങ്കില് , ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തിന്റെ വികാരമാണ്, ഒരു സംഘം കര്സേവകരും ഫാസിസ്റ്റുകളും നടപ്പാക്കുന്നത് എന്ന തെറ്റിദ്ധാരണയില്‍, ഭൂരിപക്ഷത്തെ പിണക്കേണ്ട എന്ന് കരുതി, എല്ലാത്തിനുമുള്ള മൗനാനുവാദം നല്‍കുന്ന തിരക്കിലുമായിരുന്നു...
ഇനിയുള്ളത് ഫാസിസ്റ്റുകളുടെ വാലായ ബി ജെ പി യുടെ കാര്യം..അത് ഞാന്‍ പറയാതെ തന്നെ ഏവര്‍ക്കും അറിയാവുന്നതാണല്ലോ?? എങ്കിലും, നമ്മുടെ കമ്മീഷനിലൂടെ , ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍, ന്യൂനപക്ഷമാണെങ്കിലും, മുസ്ലിംകളില്‍ ഒരു വിഭാഗത്തിന്റെ മനസ്സിലേക്ക് ഇറങ്ങാന്‍, വാജ്പയിയെ പോലുള്ള, കപട മതേതരത്തിന്റെ മുഖങ്ങള്‍ ശ്രമിച്ചിരുന്നു എന്ന സത്യം, ഏവര്‍ക്കും അറിയാമെങ്കിലും, കമ്മീഷന്റെ വെളിപ്പെടുത്തലിലൂടെ ഒരാണ്കുട്ടി , രാജാവ് നഗ്നനാണെന്ന സത്യം ധൈര്യ സമേതം വിളിച്ചു പറഞ്ഞിരിക്കുന്നു എന്നാശ്വസിക്കാം... ഒരു പള്ളി പോളിക്കുന്നതിലൂടെ ബി ജെ പി എന്ത് നേടി എന്ന് ചോദിച്ചാല്‍, അതിന്നു ശേഷമുള്ള രണ്ടാമൂഴത്തിലൂടെ തന്നെ കേവലം നൂറില്‍ താഴെ സീറ്റുകളില്‍ ഒതുങ്ങിയിരുന്ന അവര്‍ ഇന്ത്യയെന്ന മഹത്വരമായ രാജ്യത്തിന്‍റെ ഭരണം വഹിക്കുനത് വരെയെത്തി എന്നത് വിസ്മരിക്കാനാവില്ല.

പിന്നെയുള്ളത് ഇടതുപക്ഷമാണ്.. മതേതരത്വത്തിന് വേണ്ടിയും , സാമ്രാജ്യത്തിനു എതിരെയും നിലകൊള്ളുന്നു എന്ന് വീമ്പു പറയുന്ന ഇവര്‍ , ലോകത്തിനു മുന്‍പില്‍ രാജ്യത്തിന്റെ അന്തസ്സ് കളഞ്ഞു കുളിക്കപ്പെട്ട ഈയൊരു സംഭവത്തില്‍ എന്ത് ചെയ്തു എന്നത് ആര്‍ക്കും മനസ്സിലാവും. പശ്ചിമ ബംഗാളിലേക്ക് ക്രമസമാധനത്തിനെ പറ്റി അന്വേഷിക്കാന്‍ ഒരു സംഘത്തെ അയച്ച കേന്ദ്രത്തിന്റെ ന്യായമായ ഇടപെടലിനെതിരെ പോലും, കോടിക്കണക്കിനു രൂപ ചിലവുള്ള, ലോകസഭയുടെയും രാജ്യ സഭയുടെയും ദിവസങ്ങള്‍ നഷ്ട്ടപ്പെടുത്താന്‍ സമയമുള്ള ഇവരും, ഭൂരി പക്ഷ വോട്ടു ബാങ്കിന്റെ വലിപ്പം കണ്ടു കണ്ണ് മഞ്ഞളിച്ചു നിന്നത് മതേതര വിശ്വാസികളായ നമുക്ക് മറക്കാന്‍ പറ്റില്ല.

പിന്നെയുള്ളത് ഇന്ത്യയുടെ മറ്റു പലഭാഗങ്ങളിലായി ചിതറി കിടക്കുന്ന, സോഷ്യലിസത്തിന്റെ വക്താക്കള്‍ എന്നവകാശപ്പെടുന്ന, എന്നാല്‍ അങ്ങിനെ അല്ലാത്ത, ജനതാ ദള്ളും, തമിള്‍ പാര്‍ട്ടികളും, നായിഡുവിന്റെ മുതല്‍ നോര്‍ത്ത് ഇന്ത്യയിലെ ചെറിയ ചെറിയ, എന്നാല്‍ അവരുടെതായ സ്വാധീനമുള്ള പാര്‍ട്ടികളുടെ നിലപാടുകളാണ്.രണ്ടാം പക്കം , ബി ജെ പി അധികാരത്തില്‍ വരാന്‍ വേണ്ടി, അവര്‍ക്ക്, പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ കൊടുത്ത ഇവരുടെയൊക്കെ, സോഷ്യലിസ്റ്റ്‌ മതേതര മുഖങ്ങള്‍ നാം കണ്ടതാണ്.അതിലേറെ സങ്കടം ബാബറി മസ്ജിദിന്റെ തകര്‍ച്ച മുതലെടുത്ത്‌, ഉത്തര്‍ പ്രദേശിലെ മുസ്ലിംകളെ വികാരം കൊള്ളിച്ചു അധികാരത്തിലേറിയ മുലായം സിംഗിന്റെ കാര്യമാണ്.ലിബര്‍ഹാന്‍ കമ്മീഷന്‍ വളരെ ശക്തമായ രീതിയിലും,അല്ലാതെ തന്നെ നമുക്കൊക്കെയും അറിയാവുന്ന , ഒരു കൊടും പാതകത്തിന്‌, ഏറ്റവും കൂടുതല്‍ ഒത്താശ ചെയ്ത, അതിനു പച്ചക്കൊടി കാട്ടിയ കല്യാണ്‍ സിംഗിനെ വരെ പേറി നടക്കുന്ന ദുഖകരമായ കാഴ്ചയാണ് നാം ഇന്ന് കാണുന്നത്.

ലിബെര്‍ഹാന്റെ റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്ന, മറ്റൊരു ഭീകര മുഖം, ഇതിനു വേണ്ടി നടന്ന ഗൂഡാലോചനയും, അതിനു വേണ്ടി ഫാസിസ്റ്റു നേതാക്കളുടെ ബാങ്ക് അക്കൌണ്ടിലൂടെ കൈമാറപ്പെട്ട ,ഇന്നും സ്രോതസ്സ് അറിയാത്ത ശത കോടിക്കണക്കിനു രൂപയുടെയും കാര്യമാണ്.ഇന്ത്യയിലെ ഏതെങ്കിലും ഒരു ന്യൂനപക്ഷ ംഘടനയുടെ അക്കൌണ്ടിലൂടെ ഒരു ലക്ഷം രൂപ വരെ, അത് മുസ്ലിംകളുടെ പള്ളി നിര്‍മ്മാത്തിനോ, മറ്റു ജീവ കാരുണ്യ പ്രവര്‍ത്തനത്തിനോ ആയാലും , ക്രിസ്ത്യാനികളുടെ മത പ്രബോധനതിനോ , മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ ആയാലും, എന്ന് വേണ്ട ഏതെങ്കിലും പിന്നോക്ക വിഭാഗക്കാരുടെ ംഘടനക്ക് വരുന്ന പണമായാലും, അതയച്ച ആള്‍ മുതല്‍, കൈമാറപ്പെട്ട കൈകളുടെയൊക്കെ അടിത്തറ വരെ പരിശോധിക്കുന്ന, നമ്മുടെ രഹസ്യാന്വേഷണ എജെന്‍സിക്ക്, ഇത്രയും പണം കൈമാപ്പെട്ടതും അതിന്റെ ഉദ്ദേശവും, സമയത്ത് കണ്ടുപിടിക്കാത്തത് പോകട്ടെ , ഇന്ന് വരെ അതിന്റെ മുഴുവന്‍ സ്രോതസ്സും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല എന്നറിയുമ്പോള്‍, ഒരു സംഭവത്തില്‍ , നമ്മുടെ രാജ്യത്തിന്റെ അധികാരികളുടെ നിലപാട് എന്തായിരുന്നു എന്ന് നിസ്സംശയം പറയാം...

ഇനിയുള്ളത് മുസ്ലിം രാഷ്ട്രീയ സംഘടനകളാണ്...

ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയ സംഘടനകള്‍ എന്ന് പറയാന്‍ മാത്രം പവറുള്ള ഒരു സംഘടനയും ഇല്ല എന്ന് തന്നെ പറയാം...ലോകത്ത് തന്നെ മുസ്ലിംകള്‍ അനുഭവിക്കുന്ന പീനങ്ങള്‍ക്കും യാതനകള്‍ക്കും കാരണവും, ഈ ഒരു ഐക്യമില്ലായ്മയാണ്.മതത്തിലെ വിശ്വാസങ്ങളില്‍ വിട്ടു വീഴ്ചക്ക് തയ്യാറാകാന്‍ പറ്റില്ല, അതിലവര്‍ പരസപരം ഭിന്നിച്ചു നില്‍ക്കുമെന്ന് പ്രവാചകന്‍ തന്നെ പറഞ്ഞിട്ടുണ്ട്.എന്നാല്‍ സ്വന്തം അസ്തിത്വത്തെ ചോദ്യം ചെയ്യുമ്പോള്‍ എങ്കിലും അവര്‍ക്ക് ഒന്നിച്ചു നിന്ന് കൂടെ എന്ന നഗ്നമായ ചോദ്യവും സത്യവും ഇന്നും അവശേഷിക്കുന്നു.

ഒരവസ്ഥയിലാണ്, കേരളത്തിലെ ശക്തരായ, മുസ്ലിംകളുടെ പ്രത്യേകിച്ചും, ന്യൂന പക്ഷങ്ങളുടെ പൊതുവെയും രക്ഷകരെന്നു അവകാശപ്പെടുന്ന നമ്മുടെ മുസ്ലിം ലീഗിന്റെ നിലപാടിന്റെ പ്രസക്തിയെ പറ്റി വിശദീകരിക്കേണ്ടത്...
മര്‍ഹൂം പാണക്കാട് ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ലീഗ്, ബാബരിതകര്‍ക്കപ്പെട്ടതിന് ശേഷം എടുത്ത തീരുമാനത്തില്‍ ഏറ്റവും വലിയ ശരി എന്തെന്ന് ചോദിച്ചാല്‍, കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ അതുമൂലം ഉണ്ടായേക്കാവുന്ന വര്‍ഗ്ഗീയ സംഘര്‍ഷം തടയാന്‍ കഴിഞ്ഞു എന്നുള്ളതാണ്അതില്‍ ലീഗ് നേതൃത്വം അവരുടെ അണികള്‍ക്ക് ആ സമയത്ത് നല്‍കിയ നിര്‍ദ്ദേശം, മുസ്ലിംകളിലെ തീവ്രവാക്കരല്ലാതെ മറ്റെല്ലാവരാലുംഅംഗീകരിക്കപ്പെട്ടതാണ്.അബ്ദുന്നാസര്‍ മഅനിയും അദ്ധേഹത്തിന്റെ അനുയായികളും പിന്നെ അന്നത്തെ സിമിയും അടക്കം , തകര്‍ച്ച വഴി മുതലെടുപ്പിന് ശ്രമിച്ചവര്‍ നിരവധിയാണ്..അന്നൊരു കലാപം കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടായിരുന്നെങ്കില്‍ ഇന്നത്തെ ഫാസിസ്റ്റുകളുടെ വളര്‍ച്ച ഇന്നത്തെ നിലയില്‍ മാത്രമായി ഒതുങ്ങുമായിരുന്നില്ല .അതുപോലെ തന്നെ കേരളത്തിലെ സലഫികള്‍ ബാബറി തകര്‍ക്കപ്പെട്ട്ട്ടു മാസം തികയുന്നതിനു മുന്‍പ് നടത്തിയ ഐതിഹാസികമായ സംസ്ഥാന സമ്മേളനം മതങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഒഴിവാക്കാന്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്...
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന രീതിയില്‍ മുസ്ലിം ലീഗിന് പറ്റിയ ഏറ്റവും വലിയ അബദ്ധം, അന്നത്തെ കോണ്‍ഗ്രസ്‌ ഗവര്‍മെന്റിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തയ്യാറായില്ല എന്നതാണ്...പിന്തുണ പിന്‍വലിച്ചു കൊണ്ടുതന്നെ മുസ്ലിംകളുടെ വികാരം കോണ്‍ഗ്രസിനെ അറിയിക്കാനും, അതെ സമയം തന്നെ സ്വന്തം അനുയായികളെ നിയന്ത്രിക്കാനും കഴിയുമായിരുന്നെങ്കിലും, മുസ്ലിം ലീഗിന്റെ ഭാഗത്ത്‌ നിന്ന് അതുണ്ടായില്ല എന്നത് എത്ര തന്നെ വിശദീകരിച്ചാലും അംഗീകരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.മുസ്ലിം ലീഗ് രണ്ടായി പിളര്ന്നിരുന്ന സമയത്ത് പരസ്പരം കടിച്ചു കീറുന്ന സമയത്ത് പോലും, മുസ്ലിംകളുടെ അഭിമാനത്തിനും, അന്തസത്തക്കും എതിരായി, ശരീഅത് നിയമത്തിനു മീതെ കൈ വെക്കാന്‍ അധികാര വര്‍ഗം തുനിഞ്ഞപ്പോള്‍, ഉണ്ടായിരുന്ന അധികാരങ്ങളോട് സലാം പറഞ്ഞു, പരസ്പരം കെട്ടിപിടിച്ചു ഒന്നായ രണ്ടു വിഭാഗം നേതാക്കളുടെയും ചരിത്രം പറയുന്നത് കേള്‍ക്കുമ്പോള്‍ കൊരിത്തരിക്കാരുണ്ടായിരുന്നു. എന്നാല്‍ പ്രവാചകന്‍ , അധികാരത്തിന്റെ മത്തു തലയ്ക്കു പിടിച്ച ഒരു സമൂഹം എന്റെസമുദായത്തിലുണ്ടാകും എന്ന് പറഞ്ഞത് പോലെ, നമ്മുടെ മാനവും അന്തസ്സുംപോയാലും, അധികാരത്തില്‍ നിന്ന് താഴെ ഇറങ്ങാന്‍ മടിക്കുന്ന ഒരു വിഭാഗം നേതാക്കന്മാരുടെ രംഗ പ്രവേശനത്തിലൂടെ നമുക്ക് നഷ്ട്ടമായത്, മഹാനായ ഖായിദെ മില്ലത്തും, ബാഫഖി തങ്ങളും, സി എച്ചും ഒക്കെ കാട്ടി തന്ന മഹനീയമായ പാതയാണ്...
ബാബരി തകര്‍ച്ചയില്‍ മുസ്ലിംകള്‍ക്കും അവരുടെ നേതൃത്വത്തിനും ഉള്ള പങ്കിനെ പറ്റി
ലിബര്‍ഹാന്‍ കണ്ടെത്തിയ വളരെ പ്രാധാന്യമേറിയ പൊയന്റുകള്‍ നമുക്കിങ്ങനെ ചുരുക്കാം..

* Selective Muslim leaders, obsessed with building personal or individual influence, were merely bystanders during the entire period.
* The Muslim leadership provided the rabid Hindu ideologues sufficient cause to instill fear amongst common citizens.
* The Muslim leadership failed the community and its electorate by being unable to put forth a logical, cohesive and consistent point of view.
* The Muslim leadership also failed to protect the life and property of innocent masses who got caught up in communal riots.


ഇത്രയൊക്കെ പറയുമ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും, വര്‍ഗ്ഗീയമായ ഒരു ചെരിതിരിവിനാണോ ഞാന്‍ ആഗ്രഹിക്കുന്നതെന്ന്???
എന്‍ ഡി എഫും, പി.ഡി പിയും പറയുന്നതാണോ എന്റെ ഭാഷ എന്ന്...??
ഒരിക്കലുമല്ല, ദൈവമാണെ, പ്രവാചകന്‍ പഠിപ്പിച്ച ദീനിന്റെ നാലയലത്ത്‌ എത്താത്ത സിദ്ധാന്തവുമായി നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട യുവജനങ്ങളുടെ ഊര്‍ജ്ജത്തെ തെമ്മാടിത്തരങ്ങള്‍ക്കും തോന്നിവാസങ്ങള്‍ക്കും പരസ്പരം വിദ്വേഷവും വളര്‍ത്താന്‍ ഉപയോഗിക്കുന്ന ഈ കൂട്ടരുടെ നാശത്തിനു വേണ്ടിയാണ് ഞാന്‍ ഇതെഴുതുന്നത്.കേരളത്തില്‍ എന്‍ ഡി എഫ്ഫു പോലെയുള്ള തീവ്രവാദ സംഘടനകള്‍ വളര്‍ന്നു വന്നത് തന്നെ, നമ്മുടെ നേതൃത്വത്തിനു പലയിടങ്ങളിലായി സംഭവിച്ച തെറ്റായ തീരുമാനങ്ങള്‍ കൊണ്ടാണെന്ന് ആര്‍ക്കും മനസ്സിലാവും.തകര്‍ക്കപ്പെട്ട ബാബാരിയുടെ പേര് പറഞ്ഞു, മുസ്ലിം യുവാക്കളെ തീവ്രതയിലേക്ക് നയിക്കുന്ന ഇവര്‍ക്ക് മുസ്ലിം ലീഗുപോലുള്ള മഹത്തായ പ്രസ്ഥാനത്തെ കുറ്റം പറയാന്‍ നമ്മുടെ നേതൃത്വം ഇട്ടു കൊടുത്ത ഒരു വടിയായിരുന്നു അന്നത്തെ പിന്തുണ പിന്‍വലിക്കേണ്ട എന്ന തീരുമാനം. അല്ല എന്ന് നിഷേധിക്കാന്‍ നേതൃത്വത്തിന് വരെ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല.ലിബര്‍ഹാന്‍ പറഞ്ഞത് പോലെ,ഇന്ന് എവിടെ ബോംബു കണ്ടെടുത്താലും, എവിടെ സ്ഫോടനം ഉണ്ടായാലും, അതു മുസ്ലിം നാമ ധാരികളുടെ പേരിലേക്ക് മാറ്റുന്ന അധികാര വര്‍ഗത്തിന് മുന്നില്‍ റാന്‍ മൂളികള്‍ ആവാനേ നമ്മുടെ നേതൃത്വം ശ്രമിക്കുന്നുള്ളൂ. ഹൈദരാബാദിലെ പള്ളിയില്‍ സ്ഫോടനം ഉണ്ടായപ്പോഴും, അതിനു വിലകൊടുക്കേണ്ടി വന്നത് നിരവധി മുസ്ലിംകളാണ്, എന്നാല്‍ പിന്നീടു നാം കണ്ടത് അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഫാസിസ്റ്റു ശക്തികളെയാണ്(ഞാന്‍ ഇവിടെ ഹിന്ദു ഭീകരര്‍ എന്ന് മനപ്പൂര്‍വ്വം പറയാത്തതാണ്, എന്നെ പഠിപ്പിച്ച എന്റെ മതം അങ്ങിനെ പറയാന്‍ എന്നെ അനുവദിക്കുന്നില്ല എന്നത് കൊണ്ട് തന്നെ...!!!).ലിബര്‍ഹാന്‍ പറഞ്ഞത് പോലെ എല്ലാവരുടെയും മനസ്സില്‍, നാം നിരപരാധികളാണ് എന്ന തിരിച്ചറിവുണ്ടായിട്ടും മിണ്ടാതെ നില്‍ക്കുന്നത്, നമ്മുടെ നേതൃത്വം നമ്മില്‍ അടിചെല്പ്പിച്ചതോ, മറ്റൊരു തരത്തില്‍ പറഞ്ഞാല് അവര്‍ നമുക്ക് ധൈര്യം തരാത്തത് കൊണ്ടോ ആണ് എന്നത് സത്യമല്ലേ..ഇനി ആരെങ്കിലും അങ്ങിനെ പറഞ്ഞാല് അല്ലെങ്കില്‍ അതിനെതിരില്‍ ശബ്ദിച്ചാല് അവനെ തീവ്രവാദിയാക്കി മാറ്റുന്നതും നാം തന്നെയാണ് എന്നത് സത്യമാണ്

അതിനു ഏറ്റവും വലിയ ഉദാഹരണം, ഈയടുത്ത് കേരളത്തില്‍ ചര്‍ച്ചാ വിഷയമായ ലവ് ജിഹാദ് തന്നെ.രണ്ടു യുവാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ടു, പാവപ്പെട്ടവന്റെ നീതിയുടെ അവസാന അത്താണിയെന്നു നാം വീമ്പു പറയാറുള്ള കോടതി പോലും ഇതുപോലുള്ള ഒരു പ്രയോഗം നടത്തിയിട്ടും, കേരളത്തിലെ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടന അതിനെതിരെ ശബ്ദിച്ചോ..?
മതേതരത്വത്തിന്റെ വക്താക്കളായ കോണ്‍ഗ്രസോ, സ്വാശ്രയ കോളേജില്‍ തങ്ങള്‍ക്കെതിരായി വിധി പറഞ്ഞ ജഡ്ജിയെ കൊല്ലാകൊല ചെയ്ത ഇടതു പക്ഷമോ, സോഷ്യലിസത്തിന്റെ വക്താക്കാളോ ശബ്ടിക്കതിരുന്നത് പോകട്ടെ, മുസ്ലിം ലീഗിന്റെ ഭാഗത്ത്‌ നിന്നെങ്കിലും, മുസ്ലിം ലീഗിനെ സ്നേഹിക്കുന്ന നമ്മെ പോലുള്ള പാവങ്ങള്‍ പ്രതീക്ഷിച്ചു, ആ പ്രയോഗം എടുത്തു കളയാന്‍ വേണ്ടിയുള്ള ഒരു ശബ്ദം, എന്നാല്‍, ഇതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട യുവാക്കളില്‍ ഒരാള്‍ നമ്മുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഒരു പ്രധാനി ആയിട്ട് കൂടി അവനെ സംരക്ഷിക്കാത്തഈയൊരു നേതൃത്വത്തില്‍ നിന്ന് നമ്മളൊക്കെ കൂടുതല്‍ പ്രതീക്ഷിച്ചതാണ് ചെയ്ത തെറ്റ്?????? നേതൃത്വം പുറം തിരിഞ്ഞു നിന്നപ്പോള്‍, ആ യുവാവ് ചെയ്തത് കേരളത്തിലെ തീവ്ര വിഭാഗക്കാരുടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.പിന്നെ എങ്ങിനെ നമ്മുടെ സംഘടന ക്ഷയിക്കാതിരിക്കും..????
പിന്നെ എങ്ങിനെ എന്‍ ഡി എഫ്ഫു പോലുള്ള സംഘടനകള്‍ വളരാതിരിക്കും...???

തകര്‍ക്കപ്പെടുന്നതിനു മുന്‍പ് ശബ്ദിക്കാതിരുന്ന നാം എല്ലാ വര്‍ഷവും ബാബരി ദിനം എന്ന രീതിയില്‍ ആചരിച്ചത്‌ കൊണ്ട് അവിടെ പഴയ പള്ളി നിലവില്‍ വരുമെന്ന് നിങ്ങള്‍ കരുതുന്നെങ്കില്‍ , വിഡ്ഢികള്‍ എന്നെ എനിക്ക് പറയാനുള്ളൂ...
അതിനു പകരം, തീവ്രവാദത്തെ എടുത്തെറിഞ്ഞു, യോജിക്കേണ്ട സമയങ്ങളില്‍ യോജിച്ചു നിന്നാല്‍, ഇനിയെങ്കിലും മറ്റൊരു പള്ളി തകര്‍ക്കപ്പെടുന്നതു ഒഴിവാക്കാനും, മറ്റു ഫായിസുമാര്‍ ഉണ്ടാവാതിരിക്കുവാനും കഴിയും.
അതിനു പകരം, കരി ദിനം ആചരിച്ചത്‌ കൊണ്ടോ, ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞു ഫാസിസം വളര്‍ത്തിയത്‌ കൊണ്ടോ, നഷ്ട്ടപ്പെട്ട ബാബരി നമുക്ക് കിട്ടില്ല. അതിനു ആരും മുന്‍കൈ എടുക്കുകയുമില്ല.പകരം കാര്യങ്ങള്‍ കൂടുതല്‍ വഷളായി, നമ്മുടെ നാശം മാത്രമേ ഉണ്ടാവൂ എന്ന സത്യം മറക്കരുത്.
നമുക്ക് മുന്‍പില്‍ ലിബര്‍ഹാന്‍ പറയാതെ പറഞ്ഞ അല്ലെങ്കില്‍ അവശേഷിപ്പിച്ച ചോദ്യങ്ങള്‍ഇതാണ്...
ലിബെര്‍ഹാന്റെ ഈ കുററപ്പെടുത്തലുകളില്‍ നിന്ന് നമ്മുടെ നേതൃത്വത്തിനു മാറി നില്‍ക്കാനാവുമോ...?
നായര്‍ സമുദായത്തിന്റെ സമ്മേളന വേദിയില്‍ വെച്ച് മഹാനായ സി എച്ച് പറഞ്ഞ വാക്കുകള്‍ "എന്റെ സമുദായത്തിന്റെ ഒരു അവകാശവും ഞങ്ങള്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല, എന്നാല്‍ മറ്റൊരു സമുദായത്തിന്റെയും ഒരു നൂലിഴ അവകാശവും എന്റെ സമുദായത്തിന് വേണ്ട" എന്ന് പറയാന്‍ ചങ്കുറപ്പുള്ള നേതൃത്വം നമുക്കെനി ഉണ്ടാവുമോ ..??
ഇന്ത്യ സ്വതന്ത്രമായതിനു ശേഷം മുസ്ലിം ലീഗിനെ പിരിച്ചു വിടരുത് എന്ന് പ്രമേയം പാസ്സാക്കിയ വ്യക്തിപോലും, ഹൈദരാബാദ് ആക്ഷന്‍ കാലത്ത് ലീഗിനെ വിമര്‍ശിച്ചു പാര്‍ട്ടി വിട്ടപ്പോഴും, മദ്രാസ്‌ അസ്സെംബ്ലിയില്‍ നിന്ന് പന്ത്രണ്ടോളം എം എല്‍ എ മാര്‍ രാജി വെച്ചപ്പോഴും, അധികാരത്തിനും പണത്തിനും മീതെ നിലകൊണ്ട പ്രസ്ഥാനത്തിന് ആ കാലം തിരിച്ചു കിട്ടുമോ???

ചിന്തിക്കേണ്ടത് നാം ഓരോരുത്തരുമാണ്...
നാമാണ് നമ്മുടെ നേതൃത്വത്തെ ബോധ്യപ്പെടുത്തെണ്ടത്...
ലിബര്‍ഹാന്‍ പറഞ്ഞത് പോലെ
മുസ്ലിംകള്‍ക്കെതിരില്‍ അനീതി കാണുമ്പോള്‍ അതിനെ ഫലപ്രദമായി, ജനാധിപത്യമായ രീതിയില്‍ നേരിടാന്‍ കഴിവുള്ളവരായിരിക്കണം അതിനുള്ള തന്റേടം ഉള്ളവരായിരിക്കണം നാമും നമ്മുടെ നേതൃത്വവും...
അല്ലെങ്കില്‍, കണ്ണൂരിലെ ഫായിസിന്റെ ഉമ്മയുടെ ഗതി കേടു നമ്മില്‍ പലരുടെയും ഉമ്മമാര്‍ക്ക് ഉണ്ടാവും...
അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഒന്നാമതായും രണ്ടാമതായും നമ്മുടെ നേതൃത്വത്തിനും മൂന്നാമതായി, ഇതൊക്കെ അറിഞ്ഞിട്ടും, നമ്മുടെ നേതൃത്വത്തിനെ കണ്ണ് തുറപ്പിക്കാത്ത നമുക്കുമായിരിക്കും എന്നത് നിസ്സംശയം....