പ്രിയപ്പെട്ട അമ്മേ..
ഞാനെങ്ങാനും നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരികയാണെങ്കില്‍ എനിക്കുറപ്പുണ്ട്, എന്റെ നിശാ സ്വപ്‌നങ്ങള്‍ എന്നെ പേടിപ്പെടുതുമെന്നും, ഞാന്‍ ഇവിടെ അല്ലാതിരുന്നതിനു കുറ്റ ബോധം ഉണ്ടാവുമെന്നും..
പ്രിയപ്പെട്ട അമ്മെ..
ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും നല്ല പുണ്യം എന്താണെന്നറിയുമോ, നമ്മുടെ രാജ്യത്ത് ജനിച്ചത് കൊണ്ട് പരോക്ഷമായിട്ടനെങ്കിലും ഞാനും പങ്കാളി ആകേണ്ടി വന്ന, നമ്മുടെ രാജ്യം മുഖ്യ ഉത്തരവാദി ആയ, വളരെ ആസൂത്രിതമായ ഈ ഒരു നശിപ്പിക്കലിനെ എതിര്‍ക്കാന്‍ വേണ്ടി ഇവിടെ വന്നത്..
പ്രിയപ്പെട്ട അമ്മെ..
ഞാന്‍ ജീവിതത്തില്‍ ആദ്യമായി കണ്ട സ്ത്രീ, അവരാണ് എന്റെ ഇവിടത്തെ കാര്യങ്ങള്‍ നോക്കുന്നത്,എനിക്ക് ഭക്ഷണം തരുന്നത്, അവര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ തീരെ അറിയില്ലെങ്കിലും അവരുടെ ഭാഷയില്‍ അവര്‍ എന്നും നിങ്ങളെപറ്റി ചോദിക്കാറുണ്ട്, അവരെന്നും ഞാന്‍ നിങ്ങളെ വിളിച്ചോ എന്ന് തിരക്കാറുണ്ട്, അവര്‍ എന്നും നിങ്ങളെ വിളിക്കാന്‍ നിര്‍ബന്ധിക്കാറുണ്ട്..
പ്രിയപ്പെട്ട അമ്മെ..
ഇന്ന് രാത്രി ഞാന്‍ ഇവിടെയുള്ള രണ്ടു കുട്ടികള്‍ക്ക് ഒരു ഹൊറര്‍ സിനിമ കാണിച്ചു കൊടുത്തപ്പോള്‍,അവര്‍ ഒരു തമാശ സിനിമ ആസ്വദിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്..
ഫലസ്തീനിയുടെ ജീവനും സ്വത്തിനും, നാം നടന്നു പോവുമ്പോള്‍ ചവിട്ടി അരക്കുന്ന പുല്ലിന്റെ വില പോലും കല്‍പ്പിക്കാത്ത സയനിസ്ട്ടു-അമേരിക്കന്‍ ക്രൂരതയുടെ കഥകള്‍ ലോകത്തിനു മുന്നില്‍ വിളിച്ചു പറയാന്‍ തയ്യാറായ റായ്ചല്‍ കൊറി എന്നഅമേരിക്കക്കാരിയെ നിങ്ങള്‍ക്കറിയുമോ?
നമ്മുടെ നാട്ടില്‍ പാത ഇരട്ടിപ്പിക്കാനും മറ്റും ഭൂമി ഏറ്റെടുക്കുമ്പോള്‍, അതെ ടെഷതോ അല്ലെങ്കില്‍ കുറച്ചു മാറിയോ ഭൂമി കൊടുക്കാം എന്ന് പറഞ്ഞാലും സമരങ്ങളുടെ പൂരം തീര്‍ക്കുന്ന നമ്മള്‍, പിറന്ന മണ്ണില്‍ പകരം ഭൂമി പോയിട്ട്, ജീവിക്കാനുള്ള അവകാശം വരെ കൊടുക്കാതെ, കാന്‍സര്‍ പോലെ പടര്‍ന്നു പിടിച്ച സയനിസ്ട്ടു ഭീകരതയുടെ ഒരു വലിയ രക്ത സാക്ഷി-അതാണ് റായ്ചല്‍ കൊറി ...
ലോകത്തെ മുഴുവന്‍ ഫലസ്തീനികളുടെയും ശബ്ദമായി മാറി , മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ലോകത്തുള്ള മുഴുവന്‍ സയനിസ്സ്ട്ടു- സാമ്രാജ്യത്വ ഭീകരരുടെയും പേടി സ്വപ്നമായി മാറി, തനിക്കു നേരെ വന്ന ബുള്‍ഡോസര്‍ഇന്റെ മുന്നില്‍ ധീരതയോടെ മരണത്തെ നേരിട്ട ധീരവനിത.
ഒരു മുസ്ലിം അല്ലാതിരുന്നിട്ടും അവര്‍ക്ക് വേണ്ടി ശബ്ദിച്ച വിപ്ലവകാരി...
ഇത് കൊണ്ട് തനിക്കു എന്ത് കിട്ടുമെന്ന് നോക്കിയല്ല മാനവതക്ക് വേണ്ടി ശബ്ടിക്കേണ്ടത് എന്ന് നമ്മെ വീണ്ടും ഓര്‍മ്മിപ്പിച്ച സഹോദരി..
അവരെ പറ്റി ഞാന്‍ ആദ്യമായി കേട്ടത്, ഇവിടെയുള്ള ഒരു ഫലസ്തീനിയില്‍ നിന്നാണ്, അവളെ പറ്റി പറയുമ്പോള്‍, അദ്ദേഹം വികാരഭരിതന്‍ ആയിരുന്നു..
അദ്ദേഹം ചോദിക്കുന്നു നമ്മോടു, നിങ്ങള്ക്ക് അവിടെ വന്നു ഞങ്ങളെ രക്ഷിക്കാന്‍ ആയില്ലെങ്കിലും, സ്വന്തത്തിനു വേണ്ടി മണിക്കൂറുകള്‍ ദൈവത്തിനോട് പ്രാര്തിക്കുമ്പോള്‍, അതില്‍ കുറച്ചു നിമിഷം ഞങ്ങള്‍ക്ക് വേണ്ടി മാറ്റി വെച്ച് കൂടെ എന്ന്?
പറ്റില്ലേ നമുക്ക്, മനുഷ്യര്‍ക്ക്, ഈ മൃഗങ്ങളില്‍ നിന്നു ഫലസ്തീനികളെ രക്ഷിക്കാന്‍..
എത്ര കാലം നമ്മുടെ ജീവിതം..?
ഈ പുണ്യമാസത്തില്‍ എങ്കിലും വേണ്ടേ ഒരു പുനര്‍ വിചിന്തനം?
നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റുകള്‍ സാധാരണ അവരുടെ രക്ത സാക്ഷി മനടപത്തില്‍ കോരിയിടുന്ന ഒരു വാചകം ഉണ്ട്, അത് ഒന്ന് മാറ്റി എഴുതിയാല്‍..
"മരിക്കുന്നെങ്കില്‍ അത് രക്ത സാക്ഷി ആയി"
ഈ ധീരത നമുക്കൊരു ഉള്ക്കരുതാകട്ടെ..
0 comments:
Post a Comment