ഇനി ഓര്‍മ്മകള്‍ മാത്രം....
പുഴയിലെ ഞങ്ങളുടെ കുളികള്ക്കിടയില്‍്,
പ്രായം അറുപതു കഴിഞ്ഞിട്ടും
ഞങ്ങള്‍ക്ക് വേണ്ടി കരണം മറിയുന്നത്,
മുങ്ങാം കുഴിയിടുന്നത്
കാണിച്ചു തരുമായിരുന്ന.....
മുറുക്കാന്‍ ചവച്ചു കൊണ്ട് ഏകദേശ ദിവസങ്ങളിലും
എന്‍റെ തറവാടിലേക്ക് നാട്ടു വര്‍ത്തമാനം
പറയാന്‍വരുമായിരുന്ന....
നാടന്‍ പാട്ടുകള്‍
നല്ല ഈണത്തിലും ആസ്വാദനത്തോടും പാടുമായിരുന്ന....
കുട്ടികളെ അതിരറ്റ് സ്നേഹിച്ചിരുന്ന....
പ്രായം തളര്‍ത്തിയ സമയങ്ങളിലും,
വാണിമേലിലെ പള്ളിയിലേക്ക്
ഊന്നു വടിയുടെ സഹായത്തോട് കൂടി പോകുമായിരുന്ന......
തമാശകള്‍ ഒരുപാട് പറയുമായിരുന്ന.....
കഷ്ട്ടപ്പാടുകളില്‍ നിന്നും അവസാന കാലത്തെങ്കിലും
സ്വന്തം മക്കളുടെ പ്രശസ്തിയും ഐശ്വര്യവും കണ്‍്കുളിര്ക്കെ
കാണാന്‍ കഴിഞ്ഞ
ഞങ്ങളുടെ പ്രിയപ്പെട്ട ഇബ്രായിക്ക....
എന്‍റെ ഉപ്പാപ്പയുടെ ജ്യേഷ്ട്ടന്‍
ഇന്നലെ ഓര്‍മയായി.....
അദ്ദേഹത്തിനും , അദ്ദേഹത്തിന്റെ മഗ്ഫിറത്തിനും
മര്‍്ഹമത്തിനും വേണ്ടി പ്രാര്‍്ത്ഥനയോടെ.....
പ്രാര്‍്ത്ഥിക്കണമെന്ന അപേക്ഷയോടെ......
2 comments:
ജഗന്നിയന്താവ് അവരുടെ പരലോകജീവിതം ഐശ്വര്യപൂര്‍ണ്ണമാക്കട്ടെ. മഗ്ഫിറത്തും മര്‍ഹമത്തും പ്രദാനം ചെയ്യട്ടെ ആമീന്‍.
i cant understand a word????cz i cant read the script...bt still i liked your blog....gud keep it up...keep improving....may allah bless u.
Post a Comment