.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Thursday 31 March 2011

നമ്മുടെ മുഖ്യന് ഈ വ്യാജ മുഖം മൂടി എത്ര നാൾ ധരിക്കാൻ കഴിയും?




തെമ്മാടികളുടെ  അവസാനത്തെ അത്താണി ആണ് രാഷ്ട്രീയം എന്ന് പഠിപ്പിച്ച മഹാന്‍ , നമ്മുടെ നാട്ടിലെ കംമ്യൂനിസ്ട്ടുകളുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തെ ഇത്ര മുന്‍പേ വിലയിരുത്തുമെന്ന് സ്വപനത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഷേവ്‌ ചെയ്തതിന്റെ കൂലിയായി രണ്ടണ കൊടുക്കാന്‍ പോലും ഇല്ലാതെ മറ്റുള്ളവരുടെ മുന്നില്‍ മാനം പോയ കൃഷ്ണപിള്ളയുടെ പിന്മുരക്കാരുടെ കഴിഞ്ഞ  ചെയ്തികള്‍ ഒന്ന് വിലയിരുത്തല്‍ നല്ലതാണ്. അതില്‍ പ്രത്യേകിച്ചും കേരളം കണ്ട ഏറ്റവും വലിയ അവസര വാദ രാഷ്ട്രീയത്തിന്റെയും, വര്‍ഗീയതയുടെയും മുഖമായ നമ്മുടെ അച്ചുമാമന്റെ കാര്യം!!ഇ. എം. എസ്. കേന്ദ്ര ബിന്ദുവായി വരുന്ന എം മുകുന്ദന്റെ 'കേശവന്‍റെ വിലാപങ്ങളി'ല്‍ , ഒരു കഥാപാത്രം പറയുന്നുണ്ട്: "ഏഴാം ക്ലാസ്സില്‍ തോറ്റാല്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയില്‍ ചേരാം!" അതിനെക്കാള്‍ അപ്പുറമാണ് നമ്മുടെ മുഖ്യന്റെ വിദ്യാഭ്യാസം.കേരളം എത്രയൊക്കെ സാക്ഷരത  നേടിയിട്ടും, കേരളത്തെ ഭരിക്കുന്നവര്‍ ഇങ്ങിനെ നാലാം ക്ലാസ്സും ഗുസ്തിയും ഉള്ളവര്‍ ആയിപ്പോയല്ലോ ദൈവമേ.
 
അഞ്ചു വര്ഷം മുന്‍പുള്ള ഇതുപോലുള്ള ഒരു ദിവസം  , അന്ന് വി എസ് എന്ന കേരളത്തിലെ പ്രതിപക്ഷ നേതാവ്, നടത്തിയ ഒരു പ്രസംഗം, എല്ലാവരെയും പോലെ എന്നെയും ആവേശപ്പെടുതിയിരുന്നു. കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ഒറ്റുകാരന്‍ എന്ന് അണികള്‍ തന്നെ വിശേഷിപ്പിക്കുന്ന പിണറായി സഖവിനെക്കാള്‍, വാക്കിലെങ്കിലും ആത്മാര്‍ഥത കാണിച്ച വി എസ്സിനെ  എന്നെ പോലുള്ള , സമൂഹത്തിന്റെ അടിമത്വം ഇല്ലാതകണമെന്നു ആഗ്രഹിക്കുന്നവരെ മുഴുവന്‍  വിഡ്ഢികള്‍ ആക്കുന്ന ഒരു മുഖ്യനെ ആണ് പിന്നീടു കാണാന്‍ കഴിഞ്ഞത്.അന്ന് പ്രതി പക്ഷതിരിക്കുമ്പോള്‍ വി എസ് കാട്ടിയ ആര്ജ്ജവങ്ങളൊക്കെ വെറും കോപ്രായങ്ങള്‍ ആയിരുന്നു എന്നറിയാന്‍ , അധികാരത്തിന്റെ ഇടനാഴിയിലേക്ക്‌ കാല്‍ എടുത്തുവെച്ച മൂന്നാം മാസം തന്നെ അവസരം കിട്ടി.ഇനി മുകളിലെ വീഡിയോ ഒന്ന് കാണൂ..

കിളിരൂരിലെയും കവിയൂരിലെയും അടക്കം നിരവധി പെണ്‍കുട്ടികളെ ചതിച്ച കഥകള്‍കേട്ട് മനസ്സുമരവിച്ചുപോയ ഞാന്‍ അടക്കം ഉള്ള മലയാളികള്‍ ഒന്നടങ്കമാണ് പെണ്‍വാണിഭക്കാരെ കൈയാമംവെക്കുമെന്ന ധീരമായ ശബ്ദം, സത്യത്തിന്റെ അവസാന കണ്ണിയും നശിച്ചിട്ടില്ലെന്ന പ്രഖ്യാപനമായി  വി.എസ്. അച്യുതാനന്ദന്റെ ഈ പ്രസ്താവനയെ കണ്ടത്. ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ 23 വയസ്സാകുമായിരുന്നു ശാരി എന്ന ഈ പറയുന്ന പെണ്‍കുട്ടിക്ക്.'കിളിരൂര്‍ പെണ്‍വാണിഭ കഥ' നമ്മുടെ പത്രങ്ങള്‍ ഒക്കെയും തന്നെ വെണ്ടക്ക നിരത്തി ആഘോഷിച്ചു.  ചാനലുകള്‍ മത്സരിച്ച് എരിവും പുളിയും ചേര്‍ത്ത് വാര്‍ത്തകള്‍ ഉണ്ടാക്കി. ഇടതുപക്ഷം ഭരണത്തിലെത്തിയാല്‍ പെണ്‍വാണിഭക്കാരെ കൈയാമംവെക്കുമെന്ന് പ്രസ്താവിച്ച നമ്മുടെ അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കസേരയിലേറി സ്ഥാനമുറപ്പിച്ചതോടെ മേല്‍ പറഞ്ഞ തന്റെ പ്രസ്താവന വെള്ളംതൊടാതെ വിഴുങ്ങി.പ്രതിപക്ഷത്തായിരിക്കുമ്പോള്‍ 2004 സെപ്റ്റംബര്‍ മാസം  ശരിയുടെ അച്ഛന്‍ സുരേന്ദ്രകുമാറിനെയും കുടുംബത്തെയും ആശുപത്രിയിലെത്തി ആശ്വസിപ്പിച്ചു, വാഗ്ദാനങ്ങളുടെ പെരുമഴ  ചൊരിഞ്ഞ അച്യുതാനന്ദനെയല്ല അഞ്ചുവര്‍ഷത്തിനുശേഷം 2009 നവംബര്‍ 13ന് കണ്ടത്. ഭരണത്തില്‍ ഏറി അഞ്ചു വര്ഷം തികക്കാരായപ്പോള്‍  , അഞ്ചുവയസ്സ് തികഞ്ഞ ശാരിയുടെ മകളുമായി മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ നീതിതേടി ചെന്ന സുരേന്ദ്രനെയും കുടുംബത്തെയും  ആ പിഞ്ചുകുഞ്ഞിനെയടക്കം അറസ്റ്റുചെയ്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയാണ് നമ്മുടെ അച്ചുമാമന്‍, ശാരിയുടെ രക്തം വിറ്റ് കിട്ടിയ മുഖ്യമന്ത്രി പദത്തിന്റെ  നന്ദി കാണിച്ചത്. കോഴിക്കോട്ടെ ഏതോ തെരുവിലെ ഒരു പെണ്ണ് എന്തോ പറഞ്ഞത് കേട്ട് ഹാളിലാക്കി വന്ന സാംസ്കാരിക നായകന്മാരോ നായികമാരോ, ഭുജി കളോ , സ്ത്രീ സംരക്ഷകരോ, പത്ര മാധ്യമങ്ങളോ, സ്വന്തം അമ്മയുടെ ചിത്രവുമായി പൊലീസ്‌സ്‌റ്റേഷനിലിരിക്കുന്ന, തന്റെ അച്ഛന്‍ ആരെന്നരിയുമെന്നു പറഞ്ഞ മുഖ്യനോട് അത് ചോദിയ്ക്കാന്‍ ചെന്നതിനു ജയിലില്‍ അടക്കപ്പെട്ട  അഞ്ചുവയസ്സുകാരിയുടെ നിഷ്‌കളങ്കമായ മുഖം കണ്ടതായി നടിച്ചില്ല എന്നത് സാംസ്‌കാരിക പുരോഗമന കേരളം ഒന്നടങ്കം ലജ്ജിച്ച് തലതാഴ്‌ത്തേണ്ട നിമിഷങ്ങളായിരുന്നു. 
 
ഇതില്‍ 90  തികയാന്‍ അഞ്ചോ ആറോ മാസം ബാക്കിയുള്ള യുവാവായ മുഖ്യന്‍ എന്ത് പിഴച്ചു എന്ന് ചോദിച്ചാല്‍, ഉത്തരം ലളിതം ആണ്. ഒരു രാഷ്ട്രീയ മുതലെടുപ്പിനും ഭാഗം അല്ലാതിരുന്ന ഈ പീഡന കേസിലെ ശാരിയുടെ രക്തം പലര്‍ക്കുമൊരു ചവിട്ടു പടിയായത് പോലെ, അച്ചുതാനന്ദനും ഒരു ആയുധം ആയിരുന്നു. കിളിരൂര്‍  പീഡന കേസിലെ വി.ഐ.പി വിവാദം മുഖ്യമന്ത്രിയുടെ സൃഷ്ടിയാണ്. അതുകൊണ്ട്,  ആരാണ് വി.ഐ.പി എന്ന് തുറന്നുപറയേണ്ട മാന്യത അദ്ദേഹത്തിന്‍േറതാണെന്ന് (മാന്യത ഉള്ളവര്കല്ലേ അത് പറഞ്ഞിട്ടുള്ളൂ..). ആ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് വി.ഐ.പിയെക്കുറിച്ച് അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞത്. വി.എസിനുമുമ്പേ ആ പെണ്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ വന്നവരിലെ പ്രധാനികള്‍ സഖാക്കള്‍ ആയ ശ്രീമതി ടീച്ചറും ജോസഫൈനും ആയിരുന്നു. പിറ്റേ ദിവസം വന്ന വി എസ്സ് ആണ് മാധ്യമങ്ങളോട് വി.ഐ.പിയെക്കുറിച്ച് പറയുന്നത്.എന്നാല്‍ അധികാരത്തിന്റെ സിംഹാസനത്തില്‍ ഇരുന്നിട്ട് അഞ്ചു വര്ഷം തികക്കാന്‍ ആകുമ്പോഴും,വി ഐ പി എന്ന് പറയാന്‍ പോലും മടിക്കുന്ന വി എസ്സിനെയാണ്‌ നാം കാണുന്നത്.അതൊക്കെ പോകട്ടെ, മുഖ്യ മന്ത്രി ആയതിനു ശേഷം, ഈ കുടുംബം പതിനാലു തവണ കാണാന്‍ ശ്രമിച്ചിട്ട് നേരില്‍ കാണാന്‍ കഴിഞ്ഞത് അപൂര്‍വമായിമാത്രമായിരുന്നു, പലതവണയും അനുമതി കിട്ടാതെ മടങ്ങേണ്ട ഗതി ഉണ്ടായി. ഇവിടെയാണ്‌, വി എസ്സ് എന്ന കപട രാഷ്ട്രീയക്കാരന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നതും. എന്നാല്‍  ആദര്‍ശങ്ങളുടെ ചായംപൂശിയ വി.എസ് എന്ന രാഷ്ട്രീയക്കാരന് , കമ്മ്യൂനിസ്ട്ടു  പ്രസ്ഥാനങ്ങള്‍ക്ക്‌ തലച്ചോറ് തീറെഴുതി നല്‍കിയ  അല്‍പ്പന്മാരെ  പറ്റിക്കാം ആയിരിക്കും. എന്നാല്‍  എല്ലാവര്‍ക്കും എപ്പോഴും വിശുദ്ധന്മാരുടെ കുപ്പായമിടാന്‍ കഴിയില്ലെന്ന വിശ്വാസമാണ് ഈ  രാഷ്ട്രീയ വിവാദങ്ങളിലെ ഏറ്റവും വലിയ നേട്ടം. അച്ചുമാമന്റെ കയ്യാമ കഥയിലെ ഒന്ന് മാത്രമാണിത്.
 
ഇനി ഒരു ശശിയെ കുറിച്ചാവാം (പടച്ചോനെ ശശിയെ കുറിച്ച് പറഞ്ഞാല്‍ ഇപ്പോള്‍ അടിയാണ്..കാതോളനെ..). പണ്ട് മാഫിയാകളുടെ പേര് പറയുമ്പോള്‍ കേട്ടിരുന്ന ശശിയോ,  പുഷ്ക്കറിന്റെ സ്വന്തം ശശിയോ അല്ല. പാവങ്ങളുടെ പടത്തലവന്മാര്‍ ആയിരുന്ന നായനാരും, എ കെ ജിയും ഒക്കെ വാണിരുന്ന, നൂറു കണക്കിന് രക്ത സാക്ഷികളുടെ ചോരയില്‍ വളര്‍ന്ന  പാര്‍ട്ടിയുടെ ഈറ്റില്ലവും പോറ്റില്ലവുമായ കണ്ണൂരിലെ സെക്രട്ടറി ആയിരുന്നു ഈ ശശി. പാര്‍ട്ടി സെക്രെട്ടറിമാര്‍ എന്ന് പറഞ്ഞാല്‍, വല്യ ഉഷിരുള്ളവന്മാര്‍ എന്നാണ് വെപ്പ്, എന്നാല്‍ നമ്മുടെ ഈ താരത്തിന്റെ ഉശിരെല്ലാം നാട്ടിലെ പാവപ്പെട്ട  സഖാക്കളുടെ കെട്ടിയോളുമാരുടെ നേരെയാണ് . ഈ കാര്യം എങ്ങാനും നേരെ ചൊവ്വേ തുറന്നു പറഞ്ഞാല്‍, നമ്മുടെ വിനീത കോട്ടയിയെ വിലക്കിയ പോലെ  ഊര് വിലക്കാനും പണ്ട് ഞങ്ങളുടെ നാട്ടിലെ സഖാക്കള്‍ ചെയ്ത പോലെ പറമ്പിലെ തേങ്ങയും അടക്കയും ചാക്കിലാക്കി കൊണ്ട്പോകാനും സാധ്യതയുള്ളതിനാല്‍ എല്ലാവരും മൌനത്തിലായിരുന്നു. ഒടുവില്‍ സഹികെട്ട് ഏതോ ഒരു സഖാവ് രഹസ്യ  കത്തയച്ചു. പാര്‍ടിയില്‍ നിന്ന് പോന്നതിനു ശേഷം അബ്ദുല്ലക്കുട്ടിയുടെ മുന്‍പിലോ പിന്നിലോ സ്ത്രീകള്‍ പോകുന്നുണ്ടോ എന്ന് ഭൂത കണ്ണാടി വെച്ച് നോക്കുന്ന കുട്ടി സഖാക്കളും അവരുടെ തന്ത സഖാക്കളും, പിന്നെ മണിക്കൂറിടവിട്ടു ചാനലിലൂടെ ചാരിത്ര്യ പ്രസംഗം നടത്തുന്ന  അഭിനവ സദാചാര അവതാരങ്ങലോന്നും തന്നെ  ഇതിനെ പറ്റി പറയാന്‍ തയ്യാറല്ല. ഒടുവില്‍ കത്ത് കിട്ടിയതിനു ശേഷം നേതാവിന്റെ കഴുത്തിലെ ഞരമ്പിനാണ് സൂക്കേടെന്നാണ് പറഞ്ഞു ഇതേ ശശിയെ, ലക്ഷക്കണക്കിന്‌ രൂപ പാര്‍ട്ടി ചിലവിട്ടു (ഈ പൈസ പിരിച്ചതും, ശശിയെ പോലുള്ള വല്യ-സഖാക്കന്മാര്‍ മലിനപ്പെടുത്തിയ കെട്ട്യോളുമാര്‍ ഉള്ള അണികളായ സഖാക്കള്‍ ആണെന്നത് വേറെ കാര്യം!!) ചികിത്സക്ക് അയച്ചു. എന്നാല്‍ സൂക്കേട്‌ കഴുത്തിലെ ഞരമ്പിനല്ലെന്നും, വേറെ ചില ഞരമ്പുകള്‍ക്കുമാണ് എന്നു പത്ര മാധ്യമങ്ങള്‍ പറഞ്ഞപ്പോഴാണ് പാര്‍ട്ടി ക്ലാസ്സില്‍ പോകാത്ത പാവം സഖാക്കന്മാര്‍ക്ക് മനസ്സിലായത്‌. നാട്ടിലെ ഏതെങ്കിലും വേശ്യകള്‍, ഏതെങ്കിലും മുസ്ലിം നാമധാരിയുടെ പേരില്‍ എന്തെങ്കിലും പറയുന്നുണ്ടോ എന്നും, ഇനി അങ്ങിനെ പറഞ്ഞില്ലെങ്കില്‍ പറയിപ്പിക്കാന്‍ വേണ്ടി സ്വന്തം ഓഫീസും മറ്റും വിട്ടു കൊടുക്കുന്ന മുഖ്യന് ഇതൊരു വിഷയമല്ല, അത് പാര്‍ട്ടി അന്വേഷിക്കുമാത്രേ!! ഇതെന്തു ന്യായം എന്നൊന്നും ചോദിക്കരുത്, കയ്യാമം എവിടെ എന്നും ചോദിക്കരുത്, കാരണം പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്. സ്വന്തം പാര്‍ടിയില്‍ പെട്ട ഞരമ്പ്‌ രോഗിയെ ചികിത്സിക്കാനോ കയ്യാമം വെക്കാനോ കഴിയാത്ത ഒരു പോഴനാണോ , നാട്ടിലെ അറിയപെടുന്ന വി ഐ പിയെ പറയാന്‍ പോകുന്നത്!! 

ഇനി അടുത്തത് മറ്റൊരു വീഡിയോ..
കണ്ടോ? എന്ത് തോന്നി.ആ..അത് നമ്മുടെ കയ്യാമം (കയ്യൂര്‍  അല്ല കേട്ടോ ) സഖാവ്  പങ്കെടുക്കുന്ന ചടങ്ങ് തന്നെ. ഞാനൊന്നും പറയുന്നില്ല.കയ്യാമം കൊണ്ട് അധികാരത്തില്‍ കയറിയവന്റെ തൊട്ടടുത്ത്‌ നിന്ന് ഒരു എം എല്‍ എയെ  കയറി പിടിക്കുന്ന മുതിര്‍ന്ന സഖാവിനെ കയ്യാമം വെക്കനോന്നും പോകണ്ട, പകരം ആ കൈ ഒന്ന് മാറ്റിയാല്‍ മതിയായിരുന്നു. 15 വര്ഷം  കേസ്  നടത്തിയിട്ട്  ഒരിക്കല്‍ പോലും പ്രതി കൂടി ആക്കപ്പെടാത്ത ഒരു കേസില്‍, (അതില്‍ പത്തു വര്ഷം ഇടതു പക്ഷം ഭരിച്ചിട്ടും!!) കുഞ്ഞാലി കുട്ടിക്കെതിരെ ആരോപണം ഉന്നയിക്കുന്ന കയ്യാമം സഖാവ്, അതെ കേസില്‍ പ്രതിയായ ഒരാളെ , അതും കൂടെ നടക്കുന്ന സഖാവിനെ ഈ ഭരണത്തില്‍ ഒരുന്നത പദവി നല്‍കിയപ്പോള്‍, ആ കയ്യാമം എവിടെയായിരുന്നു എന്നൊന്നും ചോദിക്കരുത്, കാരണം ശ്രീനിവാസന്‍ ഏതോ സിനിമയില്‍ പറയുന്ന പോലെ, പാര്‍ട്ടി  ക്ലാസ്സില്‍ വരാത്ത നമുക്കൊക്കെ ഇതിന്റെ ഗുട്ടന്‍സ് തിരിയണം എന്നില്ലല്ലോ. സത്യം പറയാലോ, നമ്മുടെ മുഖ്യന് കയ്യാമം വെക്കണം എന്നൊക്കെ ആഗ്രഹം കൊണ്ടാണ് അധികാരത്തില്‍ വന്നത്, എന്നാലോ അതും കൊണ്ട് ഇറങ്ങിയപ്പോളല്ലേ മനസ്സിലായത്‌, കയ്യാമം വെച്ച് ആള്‍ക്കാരെ ഉള്ളില്‍ ഇടാന്‍ തുടങ്ങിയാല്‍, പാര്‍ട്ടി അണികളെയും നേതാക്കളെയും കാണണം എങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്ന്. 

ഇങ്ങിനെ കയ്യാമവും കൊണ്ട് അധികാരത്തില്‍ കയറിയ മുഖ്യന്‍, വെറും കയ്യോടെ ഇറങ്ങി പോരാന്‍ തുടങ്ങുമ്പോള്‍ തോന്നിയ ഒരു കുരുട്ടു വിദ്യ ആയിരുന്നു കുഞ്ഞാലി കുട്ടി സാഹിബിനെതിരെയുള്ള ഐസ്ക്രീം വിവാദം. ഇയാള്‍ക്ക് പണ്ടേ മാപ്പിളമാര്‍ എന്ന് കേട്ടാല്‍ കലിയാണ്. ഞങ്ങളൊക്കെ കരുതിയത്‌ നാദാപുരത്തെ ചില പോങ്ങന്‍ സഖാക്കന്മാര്‍ക്ക് മാത്രം ഉള്ള സൂക്കെടാണ് ഇതെന്നാണ്. എന്നാല്‍ അവരൊന്നും ഒന്നുമല്ല എന്ന് തെളിയിക്കുന്ന വിധമാണ് ഇദ്ദേഹത്തിന്റെ പെരുമാറ്റം. പണ്ട് ഇ ടി സാഹിബു കുറച്ചു പ്ലസ്‌ ടു സ്കൂളുകള്‍, വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മലബാര്‍ മേഖലയില്‍ അനുവദിച്ചപ്പോള്‍, സ്വന്തം സമുദായത്തിന് വാരിക്കോരി നല്‍കുന്നു എന്ന് പറഞ്ഞു ഗവര്‍ണര്‍ക്ക്‌ കത്തയച്ച മനുഷ്യനാണ്. അന്ന് തുടങ്ങി മലബാര്‍ മേഖലയിലെ ഏതു വികസനത്തെയും തോഗാടിയയെക്കള്‍  നീചമായ വര്‍ഗീയ കണ്ണിലൂടെ  നോക്കുന്ന ഒരു രാഷ്ട്രീയ നേതാവാണ്‌ നമ്മുടെ കഥയിലെ നായകന്‍ . പിന്നീടു വന്ന കോഴിക്കോട് വിമാനത്താവളത്തിന് എതിരിലും , കോഴിക്കോട് സര്‍വ്വകലാശലക്കെതിരിലും  തുടങ്ങി ഈ അടുത്ത് കോഴിക്കോട് മെഡിക്കല്‍ കൊളെജിനെതിരെ വരെ ചിറ്റമ്മ നയം സ്വീകരിച്ചത് പോകട്ടെ, മറിച്ചു അതിനൊക്കെ തകര്‍ക്കാന്‍ ആണ് ശ്രമിച്ചത്‌.വിദ്യാഭ്യാസത്തില്‍ പിന്നോക്കം നിന്നിരുന്ന ഒരു ജില്ലയെ, മുസ്ലിം ലീഗിന്റെ നേതാക്കള്‍ നയിക്കുന്ന ജില്ല പഞ്ചായത്ത് നടപ്പിലാക്കിയ വിജയഭേരി പരിപാടിയിലൂടെ, സംസ്ഥാനത്തെ പരീക്ഷകളില്‍ ഒന്നാം സ്ഥാനത് എത്തിച്ചപ്പോള്‍ ‍, അത് കോപ്പിയടിച്ചു നേടിയതാണ് എന്ന് പറഞ്ഞു ഒരു സമൂഹത്തെ മുഴുവന്‍ അവഹേളിക്കാന്‍ ആണ് കയ്യാമം ശ്രമിച്ചത്‌. എന്നിട്ടരിശം തീരാഞ്ഞിട്ടു, ഈ സംസ്ഥാനത്തെ ഒരു മുസ്ലിം സംസ്ഥാനം ആകാന്‍ മുസ്ലിംകള്‍ക്ക് പരിപാടി ഉണ്ട് എന്നും, അതിനവര്‍ ലവ് ജിഹാദ് ഉപയോഗിക്കുന്നു എന്നും പറയാന്‍ മാത്രം, ഈ കയ്യമത്തിന്റെ മനസ്സ് വര്‍ഗീയം ആയി കഴിഞ്ഞിരിക്കുന്നു. ഒടുവില്‍ ഈ പ്രാവശ്യം സ്വന്തം പാര്‍ട്ടി തന്നെ സീറ്റില്ല എന്ന് പറഞ്ഞപ്പോള്‍, അതിനെതിരെ ആദ്യമായി പ്രതികരിച്ചവര്‍ ബി ജെ പിക്കാര്‍ ആണ് എന്നതും, കേരളത്തില്‍ ഇന്നിംഗ്സ്  തുറക്കാന്‍ ശ്രമിക്കുന്ന ബി ജെ പിക്ക് സ്വന്തമായി പതിനായിരത്തില്‍ അധികം വോട്ടുള്ള മലമ്പുഴയില്‍, തങ്ങള്‍ക്കു പോലും കാണിക്കാന്‍ പറ്റാത്ത രീതിയില്‍ വര്‍ഗീയത കാണിച്ചതിന് വി എസ്സിനെതിരെ  സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും ബി ജെ പി തയ്യാറായില്ല എന്നറിയുമ്പോള്‍, 90 തികയുന്ന ഈ യുവാവിന്റെ മനസ്സിലെ ന്യൂന പക്ഷ വിരുദ്ധ മുഖത്തിന്റെ വ്യാപ്തി എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാവുന്നതെ ഉള്ളൂ.. 

ഇനി പെണ്ണ് കേസുകള്‍ അവിടെ നില്‍ക്കട്ടെ. പണ്ട് കാലത്ത് ബക്കറ്റു പിരിവും നടത്തി കിട്ടുന്ന ചില്ലറപ്പൈസ കൊണ്ട് , ദിനേശു ബീഡിയും പരിപ്പ് വടയും കഴിച്ചു ജീവിച്ചു പോകാന്‍ കഴിയുന്ന ഒരു അവസ്ഥയിലല്ല ഇന്ന് തലപ്പത്തുള്ള സഖാക്കള്‍. ഒളിവിലാനെങ്കിലും പട്ടിണി കിടക്കുമ്പോഴും ഒന്നിച്ചു പട്ടിണി കിടന്നു കഴിഞ്ഞ യഥാര്‍ത്ഥ സഖാക്കളുടെ പിന്മുറക്കാര്‍, അന്നത്തെ പോലെ തന്നെ ഇന്നും വിദ്യാഭ്യാസത്തില്‍ മുന്നോക്കം വന്നില്ലെങ്കിലും കോടികളുടെ ആസ്തിയില്‍ മുന്നോക്കം വന്നിട്ടുണ്ട് . നേരിട്ടും ബിനാമിയായും ഇവര്‍ നടത്തുന്ന കോടികളുടെ ഇടപാടുകള്‍ കണ്ടു, അത് കൊണ്ട് അവരുണ്ടാക്കിയ വീടുകള്‍ കാണാനുള്ള പൂതിയില്‍ എന്റെ നാട്ടിന്‍പുറത്തെ പാവം സഖാക്കള്‍ വണ്ടി കയറിയപ്പോള്‍, കൂലിയും വേലയും ഇല്ലാത്ത ബല്യ സഖാവിന്റെ വീട് കണ്ടതിന്റെ നടുക്കത്തില്‍ കണ്ണും തള്ളിയിരിക്കുമ്പോള്‍, വീട് കാണാന്‍ പോയതിനു പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന് ഒരു കാലത്ത് അഹങ്കരിച്ച പാര്‍ട്ടിയില്‍ നിന്ന് ചവിട്ടി പുറത്താക്കുകയാണ് കോര്പരെട്ടു  സഖാക്കള്‍ ചെയ്തത്. ഈ പ്രാവശ്യം ഇനി എന്തായാലും ഭരണത്തില്‍ വരില്ല എന്നറിഞ്ഞു കൊണ്ട് തന്നെ, പോകുന്ന പോക്കില്‍ സംസ്ഥാനത്തിന്റെ കഴുക്കോല്‍ വരെ കട്ടിട്ടാണ് പോക്ക്. മുന്‍പുള്ള പോലെ മോഷണം നേരെ നടത്തിയാല്‍ പിടികൂടപ്പെടും എന്നുള്ളത് കൊണ്ട്, ജനകീയ ആസൂത്രണത്തിന്റെ പേരില്‍ കോടികള്‍ വിഴുങ്ങിയ ഇക്കൂട്ടര്‍ ഇന്ന് മികച്ച ആസൂത്രനതോടെയാണ് മോഷണം നടത്തുന്നത്. എങ്കിലും ജന്മ വാസന ഈ സഖാക്കള്‍ക്ക് മറക്കാന്‍ പറ്റില്ലല്ലോ, അത് കൊണ്ട് തന്നെ  തങ്ങളുടെ ക്രിമിനല്‍ പശ്ചാത്തലം അനന്തരമായി  കിട്ടിയ മക്കളെ വെച്ചാണ് കളി. എന്നും നേതാവ്, നേതാവിന്റെ സ്ഥാനത്ത് നില്‍ക്കനമാല്ലോ, അത് കൊണ്ട് തന്നെ അതില്‍ ലീഡര്‍ഷിപ്‌ നല്‍കുന്നത് കള്ളന്മാരുടെ നേതാവ് പെരുങ്കള്ളന്‍ എന്ന് പറയുന്നത് പോലെ മന്ത്രിമാരുടെ മുഖ്യന്‍ മുഖ്യമന്ത്രി തന്നെ. ചന്ദന മാഫിയക്കെതിരെ നിയമ സഭയിലും പത്രക്കാരുടെ മുന്നിലും നീട്ടിയും കുറുക്കിയും മിമിക്രി കാട്ടിയിരുന്ന വേലിക്കകത്ത് അച്യുതാനന്ദന്‍ ഇപ്പോള്‍ ശരിക്കും വേലിക്കകത്താകുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. രാഷ്ട്രീയ ശത്രുക്കളെയും, ന്യൂന പക്ഷക്കാരന്‍ ആയി എന്നുള്ളത് കൊണ്ട് മാത്രവും , അവരെഒക്കെ  സംഹരിക്കാനായി  ജുഡീഷ്യറിയിലെ പ്രമുഖരെ സ്വാധീനിക്കാന്‍ കോടതി വരാന്തയില്‍ കറങ്ങി നടക്കുന്ന പിമ്പുകളുമായി മുഖ്യന്റെ ഓഫീസിനുള്ള ബന്ധം സീനിയര്‍ അഭിഭാഷകനായ രാംകുമാര്‍ തെളിവ് സഹിതം പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ട് വന്നിട്ടും, രാജ്യദ്രോഹത്തിനു വരെ ഇന്ത്യയിലെ നിയമ നടപടികള്‍ നേരിടുന്ന ഒരുവന്റെ വാക്കില്‍ കേസെടുക്കാന്‍ മുന്നിട്ടിറങ്ങിയ മുഖ്യന്, ഈ കാര്യത്തില്‍ ഒരു മടി!! ഈ പ്രശനം എങ്ങിനെ ഒതുക്കുമെന്നു ആലോചിക്കുന്നതിന്നിടക്കാന് പ്ലേ വിന്‍ ലോട്ടറി മാഫിയയുമായി മകനും കുടുംബവും ഇടപാടുകാരാണ് എന്നുള്ള വാര്‍ത്തയും, നമ്മുടെ മുഖ്യന്‍ തന്നെ മുന്‍പ് കള്ളുകുടിയും പെണ്ണ് പിടിയുമാണ് കാര്യമായി നടക്കുന്ന വിനോദ പരിപാടികളെന്ന് മാലോകരെ അറിയിച്ച ക്ലബ്ബില്‍, തന്റെ മകന്  അവിടത്തെ സ്ഥിരം കക്ഷിയാണെന്ന വിവരം ഒരുളുപ്പുമില്ലാതെ പത്രക്കാരോട് പറയേണ്ടി വന്നത്. കേരളത്തിലെ ലക്ഷക്കണക്കിന്‌ ഉദ്യോഗര്തികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് പറഞ്ഞു അധികാരത്തില്‍ വന്നിട്ട്, ലക്ഷം പോയിട്ട് നൂറു പേര്‍ക്ക് പോലും സ്വന്തം ഭരണം കൊണ്ട് തൊഴില്‍ നല്‍കാന്‍ കഴിയാത്ത മുഖ്യന്‍, മകന് കള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഉദ്യോഗക്കയറ്റം നല്‍കുകയും ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള, വേശ്യകളും ചൂതാട്ടവും മുഖ്യ വിനോദ കേന്ദ്രമായ ഉല്ലാസ കേന്ദ്രങ്ങളില്‍ ഇടയ്ക്കിടെ കറങ്ങി വരാനുള്ള അവസരം ഉണ്ടാക്കുകയാണ് ചെയ്തത്. ഒരു സര്‍ക്കാര്‍ ജീവനക്കാര്‍ എങ്ങനെ ഇത്ര വലിയ ആഡംബര ജീവിതം നയിക്കുന്നു എന്ന ചോദിക്കുമ്പോള്‍  ചോദിച്ചവന്റെ തന്തക്ക് പറയുന്ന പഴയ നമ്പറുമായി മുഖ്യന്‍ രംഗത്ത് വരുന്നു. ഗുരു നിന്ന് മൂത്രിച്ചാല്‍ ശിഷ്യന്മാര്‍ നടന്നു  മൂത്രിക്കും എന്ന് പറഞ്ഞ പോലെ, മുഖ്യനും കുടുംബവും ഇങ്ങിനെ ചെയ്യാമെങ്കില്‍ ഞങ്ങള്‍ എന്ത് കൊണ്ട് മോശക്കാര്‍ ആവണം എന്നാണ് സഹപ്രവര്‍ത്തകരുടെ പ്രവര്‍ത്തികള്‍ നമ്മോടു ചോദിക്കുന്നത്.
 
ഇനി ഇത്തരക്കാരെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ എന്താകും സ്ഥിതി എന്നും നമ്മുടെ കയ്യാമം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.അതിലെ ഒന്ന് രണ്ടു ഉദാഹരണങ്ങള്‍  നോക്കാം.നമ്മുടെ രാജ്യത്തെ ഭീകരവാദികള്‍  ആക്രമിച്ചപ്പോള്‍, അവരെ സധൈര്യം നേരിട്ട് രക്തസാക്ഷി ആയ സന്ദീപ് ഉണ്ണി കൃഷ്ണന്‍ എന്നൊരു മലയാളി ഉണ്ടായിരുന്നു. അദ്ദേഹം മരണപ്പെട്ടത്തിന്റെ മൂന്നാം നാള്‍, പട്ടി പ്രയോഗത്തിലൂടെ രാജ്യ സ്നേഹത്തിന്റെ പുതിയ വിത്ത് പാകിയതാണ് നമ്മുടെ മുഖ്യന്‍ . പിന്നെ മുഖ്യനെ പറഞ്ഞിട്ടും കാര്യമില്ല, ഇന്ത്യയും ചൈനയും യുദ്ധം ഉണ്ടായപ്പോള്‍, ഇന്ത്യയുടെ ഭൂമിയെ കുറിച്ച് "ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന അവരുടെതെന്നും പറയുന്ന ഭൂമി" എന്ന് പറഞ്ഞു, നമ്മുടെ രാജ്യത്തിന്‍റെ ഭൂമിയെ അയല്‍ രാജ്യതിന്റെതായി കൂടി ചിത്രീകരിച്ചു രാജ്യ സ്നേഹത്തിന്റെ മഹത്തായ പാരമ്പര്യം കാണിച്ചു തന്ന  കമ്മ്യൂനിസ്ട്ടുകാരനില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുന്നതിലാണ് തെറ്റ്  . അന്ന് അലിഗറില്‍ പഠിക്കുന്നതിന്നിടയില്‍ നിന്നും ഒരു മടക്ക യാത്രയില്‍ മംഗള എക്ഷ്പ്രെസ്സില് വെച്ച് ഒരു പട്ടാളക്കാരന്‍ പറഞ്ഞ വാക്കുകള്‍, ഒരു പൊതു വേദി ആയതു കൊണ്ട് ഇവിടെ കൊടുക്കുന്നില്ല. ഊണും ഉറക്കവുമില്ലാതെ, തണുപ്പും വെയിലും സഹിച്ചു നമുക്ക് സ്വസ്ഥമായി ഉറങ്ങാന്‍ , ഉറങ്ങാതെ കാവല്‍ കിടക്കുന്ന നമ്മുടെ പട്ടാളക്കരോടുള്ള ഈ സഖാവിന്റെ പുച്ഛം, അത് ഞാന്‍ പറഞ്ഞ പട്ടാളക്കാരന്റെ ഭാഷയില്‍, "നാലാം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞിരങ്ങിയവന്റെ വിവരമില്ലായ്മ്മയായി" കണ്ടാല്‍ മതി.

അത് കഴിഞ്ഞോ, ഇന്ത്യന്‍ സര്‍ക്കാര്‍ ആണവ കരാറില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ടു നടന്ന വിവാദങ്ങള്‍ക്കിടയില്‍ നമ്മുടെ മുഖ്യന്റെ അടുത്ത വിവരക്കേട് പുറത്തു ചാടി. അന്ന് ഇതുമായി ബന്ടപ്പെട്ടു മാധ്യമ പ്രവര്‍ത്തകര്‍, ലോകം കണ്ട വലിയ ശാസ്ത്രജ്ഞരില്‍ ഒരാളായ, ഇന്ത്യക്കാര്‍ക്ക് രാഷ്ട്രപതി എന്നാല്‍ എന്താണ് എന്ന് കാണിച്ചു തന്ന കലാമിനോടും അഭിപ്രായം ചോദിച്ചു. സ്വാഭാവികമായും, ആണവ കരാര്‍ കൊണ്ട് നേട്ടം മാത്രമേ ഉള്ളൂ എന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി. പിന്നെ ഇന്ത്യയില്‍ ആദ്യം എന്ത് വന്നാലും എതിര്‍ക്കുക എന്ന കമ്മ്യൂനിസ്ട്ടു പിന്തിരിപ്പന്‍ ആശയം പഠിച്ചു വന്ന മുഖ്യനോട് ഇതിനെ പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞത് മലയാളികള്‍ വിദ്യാസമ്പന്നര്‍ ആണ് എന്ന് പറയാന്‍ വരെ മടി തോന്നുന്ന രീതിയില്‍ ആയിരുന്നു. നാലാം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞിറങ്ങിയ മുഖ്യന്‍ പറഞ്ഞത് " ആകാശത്തേക്ക് വാണം വിട്ടു നടക്കുന്ന കലാമിന് എന്തറിയാം ഈ കരാറിനെ പറ്റി " എന്നാണ്. നോക്കണേ, അന്നാലോചിച്ചു പോയതാണ്, വിവരക്കേടെ, നിന്റെ പേരോ വി എസ് എന്ന്?

ഏറ്റവും ഒടുവിലായി, പാര്‍ട്ടിയില്‍ സീറ്റില്ല  എന്ന് കേട്ടപ്പോള്‍, പ്രായമായി എന്നും, എല്ലായിടത്തും പ്രചാരണത്തിന് എത്താനാകില്ല എന്നും പറഞ്ഞ വി എസ്, പാര്‍ട്ടി സീറ്റ് നല്‍കിയപ്പോള്‍ ഓടി നടക്കുകയാണ്. എന്നാല്‍ എല്ലായിടത്തും മൂപ്പര്‍ക്ക് പറയാനുള്ളത് കയ്യാമം, കയ്യാമം എന്നും, പെന്വനിഭം എന്നും.. അഞ്ചു വര്ഷം ഭരണം നടത്തിയിട്ട് യു ഡി എഫു കൊണ്ട് വന്ന പദ്ധതികള്‍ ഉത്ഘാടനം ചെയ്യുകയോ തറക്കല്ല് ഇടുകയോ  ചെയ്യുകയല്ലാതെ , സ്വന്തമായി എന്ത് പുതിയ വികസനം കൊണ്ട് വന്നു എന്ന് പറയാന്‍ മൂപ്പര്‍ക്ക് ആവുന്നില്ല.എന്നാല്‍ ഈ പെന്‍വാനിഭത്തെ    പറ്റി ഇപ്പോഴും പറയാന്‍ കാരണം ഉണ്ട് എന്നാണ്, ഒരാള്‍ മറ്റൊരു ബ്ലോഗില്‍ കമന്റിയത്. അത് താഴെ കൊടുക്കട്ടെ.
രാജു said...സഖാവ് ശശിക്ക് മുന്‍പും ഇവിടെ ഇതൊക്കെ നടന്നിട്ടുണ്ട് .എടൊ ഷാജഹാനെ (ഗോപാല ) തനിക്കൊന്നും ചരിത്രം അറിയില്ല വായിച്ചു നോക്കൂ .പുന്നപ്ര- വയലാര്‍ സമരകാലത്ത് തന്നെ പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചേര്‍ത്തലയിലെ പാര്‍ട്ടി ക്യാമ്പുകളില്‍ അവിവാഹിതരായ സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചു കഴിഞ്ഞു വരുമ്പോള്‍ അവര്‍ക്കിടയില്‍ മനുഷ്യ സാധാരണമായ ചില ബന്ധങ്ങള്‍ ഉടലെടുത്തു. അവിവാഹിതകളായ യുവതികള്‍ പ്രസവിക്കാനിടയുണ്ടെന്ന സൂചനകള്‍ പുറത്തുവന്നു. ക്യാമ്പിന്റെ സംഘാടകരില്‍ ഒരാളായിരുന്നു ദേവകികൃഷ്ണന്‍. ജന്മിക്കും നാടുവാഴിക്കും എതിരെ വാരിക്കുന്തം ഉയര്‍ത്തി വിപ്ലവം നടത്താനിറങ്ങിയവരുടെ കാല്പനിക ജീവിതം കൈവിട്ടുപോകുന്നു എന്ന് കണ്ട ദേവകി കൃഷ്ണന്‍ നേതാവായ എ.കെ. ഗോപാലന്റെ ശ്രദ്ധയില്‍ ഈ പ്രശ്‌നം കൊണ്ടുവന്നു. എ.കെ.ജി നിസ്സാരവത്ക്കരിക്കുകയാണ് ചെയ്തത്. അദ്ദേഹം ദേവകി കൃഷ്ണനോട് ഇങ്ങനെ പറഞ്ഞു: 'മഹത്തായ വിപ്ലവം കൈവരിക്കാന്‍, വേണ്ടി വന്നാല്‍ സ്ത്രീകള്‍ അവരുടെ ചാരിത്ര്യം ത്യജിക്കേണ്ടിവരും.' ദേവകി കൃഷ്ണന്‍ എന്ന വീട്ടമ്മയ്ക്ക് ആ മറുപടി സ്വീകാര്യമായില്ല. തന്തയില്ലാത്ത മക്കളെ പോറ്റാന്‍ ഇവിടെ പറ്റില്ലെന്ന് പറഞ്ഞ്, തന്നോടൊപ്പം ക്യാമ്പില്‍ ചേര്‍ന്ന യുവതികളെയും കൂട്ടി അവര്‍ ഇറങ്ങിപ്പോയി. വെറുതെ ശശിയെ കുറ്റം പറയുന്ന ബൂര്‍ഷസികളെ ,ഇത് നിങ്ങള്‍ നടത്തുന്ന വാണിഭവം അല്ല.താത്വികമായി വിലയിരുതുകയാനെങ്കില്‍ ഞങ്ങളുടെ വല്യ നേതാവ് ലെനിന്‍ വരെ മാത്ര്കയാണ്."കമ്മ്യൂണിസം പഠിക്കൂ അര്‍മാദിക്കൂ.
 
 
പിന്കുറിപ്പ്: പുറമേ ആധുനികരെന്ന് ഭാവിക്കും. ലോകവിജ്ഞാനം മുഴുവന്‍ സ്വന്തം തലയിലാണെന്നാണ് വിചാരം. എന്നാല്‍ മനോഭാവം കൊണ്ടും ജീവിതരീതി കൊണ്ടും പ്രാകൃതകാലത്താണ് കമ്യൂണിസ്റ്റുകള്‍. 'മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗമാകും. മൃഗം അധഃപതിച്ചാല്‍ കമ്യൂണിസ്റ്റാകും' എന്ന് സി.പി.എം സഹയാത്രികനായ സുകുമാര്‍ അഴീക്കോട് സ്വന്തം ചിന്തയ്ക്ക് തേയ്മാനം പറ്റിയിട്ടില്ലാത്ത കാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്, അതെത്ര ശരി... 
 
 
മറ്റൊരു ബ്ലോഗിലെ ചെറിയൊരു ഭാഗം കൂടി ചേര്‍ത്ത് കൊണ്ട്...ഒരു വ്യാജ രാജ്യമായി ഈ മലയാള മണ്ണ് മാറിയെന്നതാണ് ഏറ്റവും വലിയ ദുര്യോഗം. ഇവിടത്തെ ലോട്ടറി വ്യാജം, ഇവിടത്തെ മദ്യം വ്യാജം, ഇവിടത്തെ നിയമനം വ്യാജം, ഇവിടത്തെ പട്ടയം വ്യാജം, ഇവിടത്തെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജം... ഇങ്ങിനെ പോകുന്നു വ്യാജമാരുടെ നീണ്ട നിര. ജനം രണ്ടു തവണയായി ആണിയടിച്ചു വെച്ചിട്ടുണ്ടെന്നറിയാവുന്നത് കൊണ്ടും നിയമസഭാ തെരഞ്ഞെടുപ്പോടെ അവസാനത്തെ ആണിയും അടിച്ചു പെട്ടി അടക്കം ചെയ്യാനിരിക്കുകയാണെന്നു തികഞ്ഞ ബോധ്യമുള്ളത് കൊണ്ടും ഇപ്പോള്‍ ഒടുവിലത്തെ  വെട്ടലും ഊറ്റലുമാണ് എല്ലാ വകുപ്പുകളിലും നടത്തുന്നത്. സ്വന്തക്കാരെ മുഴുവന്‍ സര്‍ക്കാര്‍ തസ്തികകളില്‍ തിരുകിക്കയറ്റുന്നു, യോഗ്യതക്കനുസരിച്ചു തസ്തിക, തസ്തികക്കനുസരിച്ച് യോഗ്യത, കയറാനുള്ള സ്വന്തക്കാരന്‍ പത്താം ക്ലാസുകാരനാണെങ്കില്‍ ഉന്നത തസ്തികക്കുള്ള യോഗ്യതയും പത്താം ക്ലാസ്സ്‌ എന്നിങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ പോക്ക്. ഇനിയൊരു തിരിച്ചു വരവ് സമീപകാലങ്ങളിലൊന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നില്ല എന്ന് ചുരുക്കം. ഏതായാലും  പ്രജകള്‍ എല്ലാം കൂട്ടി വായിച്ചു കൊണ്ടിരിക്കുകയാണ്. എന്നാണാവോ അവര്‍ വല്ല ഈജിപ്തുകാരെയോ ടുണീഷ്യക്കാരെയോ പോലെ തലസ്ഥാനം വളഞ്ഞു ഇവനെയൊക്കെ കൈകാര്യം ചെയ്യാന്‍ പോകുന്നത്. ഏതായാലും സഖാക്കള്‍ ജാഗ്രതൈ!  



Sunday 13 March 2011

ഞങ്ങള്‍ വരും,ഫീനിക്സ് പക്ഷിയെ പോലെ..

11-03-2011 , എന്നെ പോലെയുള്ള ജപ്പാനില്‍ ഉള്ള ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം മറക്കാനാവാത്ത ഒരു ദിവസം ആണെന്നതില്‍ തര്‍ക്കമില്ല.അന്നത്തെ ജുമുഅ ഖുതുബ ഒരു യാത്രയെ കുറിച്ചായിരുന്നു. ഒരിക്കലും തിരിച്ചു വരാന്‍ പറ്റാത്ത യാത്രയെ കുറിച്ച്. അന്ന് ഖതീബു ആ വിഷയം പറയാന്‍ കാരണം, അതിനു തൊട്ടു മുന്‍പുള്ള ദിവസം ഉണ്ടായ ചെറിയ ഒരു ഭൂചലനവും (ചെറുത്‌ എന്ന് പറഞ്ഞത് ഭൂചലനത്തെ കൊച്ചാക്കാന്‍ അല്ല, ഇവിടുത്തുകാര്‍ക്ക് അത് ചെറുതാണെങ്കിലും, ഇവിടെ വന്നതിനു ശേഷം എനിക്ക് തന്നെ പലപ്പോഴും അനുഭവപ്പെട്ടിട്ടുന്ടെങ്കിലും, തല വേദന കാരണം ലാബില്‍ പോകാന്‍ പറ്റാതെ കിടന്നിരുന്ന എന്നെ വരെ എഴുന്നേല്‍പ്പിച്ച ഭൂചലനം ആയിരുന്നു അത്). മനുഷ്യര്‍ അങ്ങിനെ ആണല്ലോ, മരണത്തെ പറ്റിയും, മടക്കമില്ലാത്ത യാത്രയെ കുറിച്ചുമൊക്കെ സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുക, എന്തെങ്കിലും ദുരന്തം ഉണ്ടാകുമ്പോള്‍ ആണല്ലോ!!!
അന്നത്തെ ഖുതുബ കഴിഞ്ഞു റൂമില്‍ പോയി ഭക്ഷണം കഴിച്ചു ലാബില്‍ തിരിച്ചു വന്നു. ചെയ്യാനുള്ള ഒരു വര്‍ക്ക്‌ ചെയ്തു അതുമായി ബന്ധപ്പെട്ട  ചില കമ്പ്യൂട്ടര്‍ വര്‍ക്ക് ചെയ്യാന്‍ കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്നതാണ്.രാവിലെ ടോഹോകു യൂനിവേര്‍സിറ്റിയില്‍ നിന്നുള്ള ഒരു പ്രോഫസ്സറുടെ   ക്ലാസ്സുണ്ടായിരുന്നു.അതിനു ശേഷം അദ്ദേഹം ഞങ്ങളുടെ ലാബിലെ വര്‍ക്കുകള്‍ അറിയാന്‍ ലബിലുള്ള സമയം ആണ്. ലാബിലെ മറ്റുള്ളവര്‍, അവരവരുടെ ജോലിയിലും ആണ്. നാലാം നിലയിലുള്ള ഞങ്ങളുടെ ലാബിലെ കസേരയില്‍ ഇരിക്കുന്ന എനിക്ക് ഞാന്‍ ആടുന്നുണ്ടോ എന്നൊരു തോന്നല്‍, എങ്കിലും ഞാന്‍ ആരോടും പറഞ്ഞില്ല.കാരണം, ഞാന്‍ അലിഗറില്‍ പഠിക്കുന്ന സമയത്ത് ഡല്‍ഹിയില്‍ ചെറുതായി ഉണ്ടായ (ശരിക്കും അത് ചെറുത്‌ തന്നെ) ഭൂചലനത്തിന്റെ പ്രകമ്പനം എനിക്ക് ഫീല്‍ ചെയ്തിട്ടും  മറ്റാര്‍ക്കും ഫീല്‍ ചെയ്തിരുന്നില്ല.അത് നടന്നത് പുലരച്ചേ ആയിരുന്നു.എങ്ങാനും മരിച്ചാലോ എന്ന് കരുതി, ഭൂകമ്പം നടന്ന സമയം എങ്കിലും  ആളുകള്‍ അറിയട്ടെ എന്ന്  കരുതി ഞാന്‍ ഒരു മെസ്സേജ് എന്റെ സുഹുര്‍ത്ത് ആദിലിനു അയച്ചു.പിറ്റേന്ന് ക്ലാസ്സില്‍ വെച്ച് ഞാന്‍ കൂട്ടുകാരോട് പറഞ്ഞപ്പോള്‍ അവരെന്നെ കളിയാക്കി ചോദിച്ചു,"മൃഗങ്ങളൊക്കെ ഇത് അറിയും എന്ന് കേട്ടിട്ടുണ്ട്, ഞങ്ങളൊന്നും അറിയാതെ നീ മാത്രം എങ്ങിനെ അറിഞ്ഞു" എന്നും പറഞ്ഞായിരുന്നു കളിയാക്കല്‍. എന്നാല്‍ പിറ്റേന്നത്തെ പത്രത്തില്‍ അത് സത്യം ആയിരുന്നു എന്ന് മനസ്സിലായി.ഞാന്‍ മെസ്സേജ് അയച്ച അതേ  സമയത്ത് ഡല്‍ഹിയില്‍ ഭൂചലനം ഉണ്ടായിരുന്നു. ചൂട് വെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കാണുമ്പോള്‍ ഭയക്കും എന്നത് കൊണ്ട് തന്നെ, ഞാന്‍ ഒന്നും പറയാതെ കസേരയില്‍ നിന്ന് എഴുന്നേറ്റു മറ്റുള്ളവര്‍ വര്‍ക്ക് ചെയ്യുന്നിടത്ത് പോയി. ലാബിലെ എ സി യും എക്സോസ്ട്ടരും മറ്റു വയറുകളും ഒക്കെ മോന്തായത്തില്‍ ആണ് ഉള്ളത്. ഞാന്‍ അതിലേക്കു നോക്കിയപ്പോള്‍ അതൊക്കെ കിടന്നു ആടുന്നു.അപ്പോള്‍ ഞാന്‍ ഉറപ്പിച്ചു ഇത് ഭൂചലനം തന്നെ!! ഞാന്‍ അവരോടു കാര്യം പറഞ്ഞു, അവര്‍ക്കും കാര്യം പിടികിട്ടി.എന്നാല്‍ സാധാരണയില്‍ നിന്ന് അധികമായി അത് ആടാന്‍ തുടങ്ങുകയും കുറഞ്ഞ സമയം എന്നുള്ളതില്‍ നിന്ന് അത് കൂടി കൂടി വരികയും ചെയ്തപ്പോള്‍ എല്ലാവരും വര്‍ക്ക് ചെയ്യുന്നത് നിര്‍ത്തി വെച്ച് ഇരിപ്പിടത്തിലേക്ക് വന്നിരുന്നു. ഉള്ളില്‍ ഭയം ഉണ്ടെങ്കിലും എല്ലാവരും ചിരിച്ചു കൊണ്ട് ആസ്വദിച്ചു.
കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും അതിന്റെ ചെറിയ ചലനങ്ങള്‍ കാണപ്പെട്ടു. പിന്നെ ഒന്നുമില്ലതായി. അസര്‍ നിസ്കാരത്തിനു സമയം ആയപ്പോള്‍ ലാബിലെ ഞങ്ങളുടെ നിസ്കാര പായയിലേക്ക്. മൂന്നാമത്തെ റക-അത്തിന്റെ സുജൂദില്‍, പടച്ചവനു കീഴ് വണങ്ങുമ്പോള്‍  ഭൂമി വിറക്കുകയായിരുന്നു.ലാബിലെ പല മഷീനുകളും കൂട്ടി  മുട്ടുന്ന ശബ്ദം, പേടിച്ചിട്ടു നമസ്കാരത്തിലെ ശ്രദ്ധ മുഴുവന്‍ പോയി (അല്ലെങ്കിലും മുഴുവന്‍  ഏകാഗ്രതയോടെ നമസ്കരിക്കാന്‍ പറ്റുക എന്നത് വല്ലപ്പോഴും സംഭവിക്കുന്നതാണ്.) ഒരു വിധം നമസ്കാരം കഴിച്ചു. അപ്പോഴേക്കും ചലനം നിന്നിരുന്നു. പുറത്തു വന്നപ്പോഴും ആരും ഒന്നും സംഭവിക്കാതെ , അവരവരുടെ ജോലിയില്‍ മുഴുകിയിരിക്കുന്നു. 
ഞാന്‍ ആലോചിച്ചു പോയി, ഈ കുലുക്കം എങ്ങാനും നമ്മുടെ നാട്ടില്‍ ആയിരുന്നെങ്കില്‍ , മരണ സംഖ്യാ എത്ര ആകുമായിരുന്നെന്നു, തകര്‍ന്ന കെട്ടിടങ്ങളുടെ എണ്ണം എത്ര ആയിരിക്കുമെന്ന്. ഇവിടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഏകദേശം രണ്ടു നിലയോളം അടിയിലേക്ക് അവര്‍ നിര്‍മ്മാണം നടത്തും, അതിന്റെ തറക്ക്  വേണ്ടി.  വെറുതെ വാര്‍ത്ത  നോക്കിയപ്പോള്‍ ആണ് ഗൌരവം മനസ്സിലായത്‌, ഞങ്ങള്‍ക്ക് കുലുങ്ങിയതോന്നും ഒന്നുമല്ലായിരുന്നു എന്ന് മനസ്സിലായത്‌, അപ്പോഴും ലാബിലെ ജപ്പാനികള്‍  അവരവരുടെ ജോലിയില്‍ തന്നെ. അവരോടു ഞങ്ങള്‍ കാര്യം പറഞ്ഞു, അതിലൊരാളുടെ അച്ഛനും അമ്മയും ഈ ദുരന്തം നടന്ന സ്ഥലത്തിനടുതാണ്, ഭാര്യ കുറച്ചു ദിവസം  മുന്‍പ് അങ്ങോട്ട്‌ പോയതാണ്, മറ്റൊരാളുടെ കുടുംബം മുഴുവന്‍ അവിടെ ആണ്. നമുക്കറിയാവുന്ന ബഷീര്കയും മറ്റു ചില സുഹുര്തുക്കളും ആ സൈഡില്‍ ഉണ്ട്, അവരെ വിളിച്ചു നോക്കി, ഫോണ പോകുന്നില്ല.പേടി കൂടി കൂടി വന്നു, കിട്ടുന്ന ഇന്ത്യ വിഷന്‍  ചാനല്‍ തുറന്നു നോക്കി, അതിലാണെങ്കില്‍ ലൈവ് ആയി കാണിക്കുന്നു.അപ്പോഴാണ് വീട്ടുകാരെ കുറിചോര്ത്തത് , എന്നെ സ്നേഹിക്കുന്നവരെ കുറിചോര്തത്  . അപ്പോഴുണ്ട് വീട്ടില്‍ നിന്നും മെസൈജു. ഉടനെ വിളിച്ചു, ഇവിടെ കുഴപ്പം ഇല്ല എന്നറിയിച്ചു, മറ്റുള്ളവരോട് പറയാനും പറഞ്ഞു. ഫൈസ്ബുക്കില്‍ കാര്യങ്ങള്‍ അപ്ദാറ്റ്‌ ചെയ്തു, ഇതിനൊക്കെ ഇടയില്‍ ബഷീര്‍കയെയോ മറ്റുള്ളവരെയെയോ കിട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ ബഷീര്കയുടെ ഫോണ വന്നപ്പോള്‍ സമാധാനം ആയി, അവിടെ എല്ലാവരും സുരക്ഷിതര്‍. അപ്പോഴും ലാബിലെ ജപ്പാനികള്‍ക്ക് ഞങ്ങള്‍ക്കുല്ലത്ര പേടിയില്ല, ഭയം കാണുന്നില്ല. ചായ കുടിക്കാന്‍ വേണ്ടി താഴത്തെ നിലയില്‍ പോയപ്പോള്‍ അവിടെ എന്തോ പാര്‍ട്ടിക്കുള്ള ഒരുക്കങ്ങള്‍, അത്ഭുദം തോന്നി. കുറച്ചു കഴിഞ്ഞപ്പോള്‍ മുന്‍ നിശ്ചയിച്ച ഏതോ വലിയ പാര്‍ട്ടി, തീറ്റയും കുടിയും വെള്ളമടിയുമായി അങ്ങിനെ ..
ആലോചിച്ചു പോയി, നമ്മുടെ രാജ്യത്തെ പറ്റി.  ഇതെങ്ങാനും ഇന്ത്യയില്‍ ആയിരുന്നെങ്കില്‍, ലാബു പൂട്ടി എപ്പോള്‍ വീടിലെത്തി എന്നാലോചിച്ചാല്‍ മതി, പിന്നെ ദുഖാചരണം, സഹായ ധനം പ്രഖ്യാപിക്കല്‍ (കിട്ടില്ലെങ്കിലും ), സുനാമി കാണാത്തവര്‍ അത് കാണാന്‍ പോകല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...റൂമില്‍ വന്നു വീടിലേക്ക്‌ വിളിക്കാന്‍ നോക്കിയപ്പോള്‍ കണക്ഷന്‍ ഇല്ല, ഇനി ശരണം ലാബില്‍ തന്നെ. ലാബില്‍ വന്നു വിളി തുടങ്ങിയപ്പോളുണ്ട്‌, ഒരു ജപ്പാനി വരുന്നു. അയാള്‍ വന്നു വര്‍ക്ക് ചെയ്യാന്‍ തുടങ്ങി (അദ്ധേഹത്തിന്റെ ഭാര്യയും , മാതാപിതാക്കളും ആണ് അപകടം നടന്ന സ്ഥലതുള്ളത്.) ഞാന്‍ അയാളോട് അവരെ പറ്റി വല്ലതും അറിഞ്ഞോ എന്ന് ചോദിച്ചു, ഒരു വിവരവും ഇല്ലത്രെ!!എന്നിട്ടോ അയാള്‍ ലാബില്‍ വന്നു ജോലി ചെയ്യുന്നു. മുക്കാലിയില്‍ കെട്ടി അടിക്കനാനാണ് എനിക്ക് തോന്നിയത്. ഞങ്ങള്‍ കരുതി അടുത്ത ദിവസം ആരും പുറത്തിറങ്ങില്ല, എല്ലാവരും സങ്കടത്തില്‍ ആയിരിക്കും എന്ന്. എവിടെ,  മുന്പതെക്കള്‍ ഉഷാറായി അവര്‍ അവരുടെ ജോലിയുമായി പോകുന്നു. പിറ്റേന്ന്, അതായത് ശനി ആയ്ച ആയിരുന്നു ഇവിടുത്തെ ഒരു പ്രധാന underground ഷോപ്പിംഗ്‌ സെന്റെരും മറ്റും ഉല്ഘടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്, ഒന്നുമില്ലെങ്കിലും അത് മാറ്റും എന്ന് കരുതി, എവിടെ!! കൃത്യ സമയത്ത് അതും നടന്നു. പിറ്റേന്ന് അപകടം നടന്നതിന്റെ അടുത്തുള്ള ടോക്യോവിലെ ചിലരെ വിളിച്ചു, അവരും പറഞ്ഞു അങ്ങിനെ ഒരു ദുരന്തം ഉണ്ടായത് തന്നെ ജപ്പാനികള്‍ അറിഞ്ഞോ എന്ന് പോലും സംശയം തോന്നും അവരുടെ പെരുമാറ്റത്തില്‍ എന്ന്. അതാണ്‌ ജപ്പാന്‍, അവരാണ് ജപ്പാനികള്‍. നഷ്ട്ടപ്പെട്ടത്‌ ഓര്‍ത്തു ദുഖിക്കാതെ, നഷ്ട്ടപ്പെട്ടത്‌ വീണ്ടെടുക്കാന്‍ , പുതിയത് നേടിയെടുക്കാന്‍ എണ്ണയിട്ട യന്ത്രം പോലെ അവര്‍ അടുത്ത നിമിഷം മുന്നിട്ടിറങ്ങും.
ഇതൊക്കെ പറയുന്നതിന്റെ ഇടയില്‍ നമ്മുടെ നാട്ടിലെ ചില പത്രങ്ങളെ കുറിച്ച് പറയാതിരുന്നു കൂടാ. അവരാണ് ഇവിടുതുകരെക്കള്‍ കാര്യങ്ങള്‍ പൊലിപ്പിക്കുന്നവര്‍, അവര്‍ക്ക് അത്    രസകരമായിരിക്കും, എന്നാല്‍ ഇവിടെയുള്ള ഇന്ത്യക്കാരുടെ കുടുംബക്കാര്‍ അത് കണ്ടു പേടിക്കുമെന്നല്ലാതെ. ആണവ നിലയത്തിലെ സ്ഫോടനം എന്നും പറഞ്ഞു കാണിക്കുന്നത് മറ്റേതോ തീപിടുത്തം, ജപ്പാനികള്‍ക്ക് പോലും അറിയാത്ത ചില സ്ഫോടനങ്ങള്‍ അറിയുന്നത് നമ്മുടെ നാട്ടിലെ പത്രങ്ങള്‍..സമ്മതിച്ചിരിക്കുന്നു ...
ദുരന്തത്തിന്റെ ഈ വിവരണം ഇങ്ങകലെ നിന്നുള്ള സ്ഥലത്ത് നിന്നുമാണ്.എന്നാല്‍ ദുരന്തം നടന്ന സ്ഥലത്തെ അവസ്ഥ പരിതാപകരം ആണ്.
http://www.abc.net.au/news/events/japan-quake-2011/beforeafter.htm
അവിടെയും ഭൂചലനം കൊണ്ട് ഉണ്ടായ അപകടം കുറവാണ്, വളരെ കുറവ് കാരണം അവരുടെ നിര്‍മ്മാണ രീതി തന്നെ. എന്നാല്‍ സുനാമിയെ മുഴുവനായി പ്രതിരോധിക്കാന്‍ ആ വീടുകള്‍ക്ക് ആയില്ല എന്നതാണ് ദുരന്തം ഇത്ര വര്‍ധിക്കാന്‍ കാരണം. ഇതേ സുനാമി നമ്മുടെ രാജ്യത്തു വന്നാല്‍, അവസ്ഥ വളരെ പരിതാപകരം ആയിരിക്കും.
എന്തൊക്കെ ആയാലും മരിച്ചവര്‍ക്ക്, ആശ്രിതര്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് , സ്വത്തുക്കള്‍ ഒഴുകിപ്പോയവര്‍ക്ക്, അവരുടെ കുടുംബാങ്ങള്‍ക്ക് അതൊക്കെ സഹിക്കാനുള്ള കഴിവ് ദൈവം നല്‍കട്ടെ. തീയില്‍ കുരുത്തത് വെയിലത്ത്‌ വാടില്ല എന്ന് കേട്ടിട്ടില്ലേ..ഹിരോഷിമയും നാഗസാക്കിയും കണ്ട് ജപ്പാന്, ഇതില്‍ നിന്നും കര കയറാന്‍ വേഗം കഴിയുമെന്ന പ്രത്യാശയോടെ, മരിച്ചവര്‍ക്കുള്ള ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട്...

Friday 4 March 2011

ഏന്റെ രക്ത സാക്ഷി സഹോദരങ്ങള്‍ക്കു വേണ്ടി, ഇത്രയെങ്കിലും ...!!!???

എന്റെ  ഒരു  സുഹുര്‍ത്ത്  ഞങ്ങളുടെ  മെയില്‍  ഗ്രൂപ്പില്‍  അയച്ച  ഒരു  കത്ത് ...

-------------------------------------------------------------------------------------------------------
ഒരു പ്രവാസിയെ സംബന്ധിച്ചെടുത്തോളം അവന്റെ ,നാട്ടിലെ അവധിക്കാലം 
ഒരു ജയില്‍ പുള്ളിയുടെ പരോള്‍ കാലയളവ്‌  പോലെയാണ് .അത്‌ കഴിഞ്ഞു വീണ്ടും 
തിരിച്ചു വരുന്നത് ജയിലിലേക്കുള്ള മടക്ക യാത്ര പോലെയും !(ഒരു പക്ഷെ ഈ 
ഉപമ എന്നെ പോലുള്ള താഴെക്കിടയിലെ  ഗള്‍ഫുകാര്‍ക്ക് മാത്രമേ അനുയോജ്യമാകൂ)
എന്റെ പരോള്‍ കഴിഞ്ഞു തിരിച്ചെത്തിയിട്ടു ഏതാനും ദിവസങ്ങളാകുന്നെ ഉള്ളൂ .
ആയതിനാല്‍ തന്നെ ഒന്നിലും ഇടപെടാനുള്ള ഒരു മാനസിക അവസ്ഥയിലായിരുന്നില്ല . 
എങ്കിലും, ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് മനസ്സിനെ വിശ്വസിപ്പിച്ചു 
പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു .ഇതിനിടയിലാണ് 
ഇടിത്തീ പോലെ ആ വാര്‍ത്ത കേള്‍ക്കേണ്ടി വന്നത് .ചേലക്കാട് ബോംബു സ്ഫോടനത്തില്‍ 
അഞ്ചു മുസ്ലിം ചെറുപ്പക്കാര്‍ മരണപ്പെട്ടിരിക്കുന്നു ! മൂന്നു പേര്‍ പരുക്ക് 
പറ്റി ആശുപത്രിയിലും! മനസ്സ് ശരിക്കും തളര്‍ന്നു പോയി 
ഏതൊക്കെ നിലയില്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചിട്ടും അതിനു കഴിയാതെ 
പരാജയപ്പെട്ടു പോകുന്നു .ഈ അടുത്ത കാലത്തൊന്നും ഈ ദാരുണ സംഭവം
മനസ്സിനെ വിട്ടു പോകുമെന്ന് തോനുന്നില്ല.  സര്‍വ്വ ശക്തന്‍ അവരെ "ശഹീദുകളുടെ"
(അറിയാം പലര്‍ക്കും ദഹിക്കില്ലെന്നും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരുമെന്നും)
പട്ടികയില്‍ ഉള്‍പ്പെടുത്തുമാറാവട്ടെ ആമീന്‍ എന്ന പ്രാര്‍ത്ഥനയോടെ ....

                       വാണിമേലിലെ ഈ ഗൂഗിള്‍ ഗ്രൂപ്പില്‍ അംഗമായത് മുതല്‍ ഇതില്‍ 
ചര്‍ച്ചയ്ക്കു വരുന്ന ഓരോ ആനുകാലിക വിഷയങ്ങളിലും നാം പരസ്പരം തര്‍ക്കിക്കുന്ന 
അനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂ ,എന്നാല്‍ ഈ സംഭവത്തില്‍ മുഴുവന്‍ അംഗങ്ങളും
രണ്ടു കാരണങ്ങള്‍  കൊണ്ട് മാത്രം ഒരേ അഭിപ്രായക്കാരും  തുല്യ ദുഖിതരും
ആയിരിക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു  ഈ വിനീതന് ഉണ്ടായിരുന്നത് .
അതില്‍ ഒന്നാമത്തെത് നാമൊക്കെ സുന്നിയും മുജാഹിദും ജമാഅത്തും എന്‍ ഡി എഫും ......
ഒക്കെ ആകുന്നതിനു മുമ്പായി മുസ്ലിംകള്‍ ആണല്ലോ ?രണ്ടാമതായി നമ്മളോക്കെയും 
നാദാപുരത്തിന്റെ മണ്ണില്‍ ജനിച്ചു, ജീവിച്ചു വളര്‍ന്നവരും !അതിനാല്‍ തന്നെ സങ്കടം 
ഇരമ്പി മറിയുന്ന മനസ്സിന് നിങ്ങളുടെയൊക്കെ ആശ്വാസ വരികളില്‍ സമാധാനം 
കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയോടെ ആയിരുന്നു, ഒരു ചെറിയ ഇടവേളക്ക് 
ശേഷം വീണ്ടും എന്റെ മെയില്‍ ബോക്സ്‌ തുറന്നത് .പക്ഷെ ...???

     വാണിമേല്‍കാരെ സംബന്ധിച്ചെടുത്തോളം വെറും 'ദേശാടനക്കിളി' മാത്രമായ 
മൊയ്തു വാണിമേലിന്റെ ഇതൊരു തരം ഭ്രാന്താണ് എന്ന അഭിപ്രായ പ്രകടനമാണ്
ആദ്യമായി മനസ്സിനെ നോവിച്ചത് .അദ്ധേഹത്തിന്റെ പേരില്‍ മാത്രമാണ് വാണിമേല്‍ 
അവശേഷിക്കുന്നതെന്നും,  ഇപ്പോള്‍ നമുക്കൊപ്പം ജീവിക്കാത്തതിനാല്‍ നമ്മുടെ 
ഭൂതകാലംപോലും ( എന്നിട്ടല്ലേ വര്‍ത്തമാനകാല നാദാപുരത്തെ കുറിച്ച് അറിയുന്നത് !)
മറന്നിട്ടുണ്ടാകുമെന്നും  കരുതി സമാധാനിച്ചു .മാത്രവുമല്ല എന്റെ പ്രിയ സുഹൃത്ത്‌ 
റഹീം കളത്തില്‍ അതിനു നല്ല മറുപടി എഴുതുകയും ചെയ്തു .ഇതോടെ 
ഈ വിഷയത്തിലുള്ള ചര്‍ച്ച അവിടം കൊണ്ട് അവസാനിക്കുമെന്ന് കരുതി .
പക്ഷെ മാന്യ സഹോദരന്‍ സാദിഖ് ആ പ്രതീക്ഷ തെറ്റിച്ചു കളഞ്ഞു .ശരിക്കും 
ചില ദുരുദ്ദ്യെശത്തോടെ പതിവ് ശൈലിയില്‍ ചര്‍ച്ച വഴി മാറ്റാന്‍ ഒരു ശ്രമം 
നടത്തി നോക്കി. അപ്പോഴും മനസ്സ് വേദനിക്കാതിരുന്നില്ല .പക്ഷെ ചില 
തിരിച്ചറിവുകള്‍ എന്നെ സമാധാനം കണ്ടെത്താന്‍ സഹായിച്ചു ,ഒരു ഭാഗത്ത്‌ 
റഹീം ആണല്ലോ പിന്നെ ചെറിയ രീതിയിലെങ്കിലും ലീഗിനെ ബാധിക്കുന്ന 
വിഷയവും .എന്നാല്‍ ഇതിനൊക്കെ മറുപടിയുമായി  സഹോദരങ്ങളായ 
അന്‍സാറും അനീസും ശരീഫും ചാമയുമൊക്കെ ശക്തമായി മുന്നോട്ടു 
വന്നപ്പോള്‍ വീണ്ടും സമാധാനം കണ്ടെത്താന്‍ കഴിഞ്ഞു .പക്ഷെ ...
"മകന്‍ മരിച്ചിട്ടാണെങ്കിലും   മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതി "
എന്ന പ്രയോഗത്തെ   അനുസ്മരിപ്പിക്കും   വിധം നസൃവും അസ്‌ലം മാഷും 
വളരെ അധപധിച്ച രീതിയില്‍  അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്
കാണുമ്പോള്‍ ഇവരെയൊക്കെ  ആരാണ് ഈ രീതിയില്‍ ബ്രെയിന്‍ വാഷ് 
ചെയ്തു കളഞ്ഞതെന്നു  അത്ഭുതം കൂറിപ്പോകുന്നു!  ഒപ്പം ഇവരൊന്നും 
ജീവിക്കുന്നത് നമ്മുടെ നാട്ടിലല്ലേ എന്ന സന്ദേഹവും!!!

       പ്രിയപ്പെട്ട റഫീഖ് ,റിയാസ് ,ഷമീര്‍,ഷബീര്‍ ,ശബീല്‍ , മുസ്ലിം സമുദായത്തിന്റെ 
അഭിമാന സംരക്ഷണത്തിനു   വേണ്ടിയുള്ള പോരാട്ടത്തിന്റെ തയ്യാറെടുപ്പി
നിടയില്‍ നിങ്ങള്‍ ധീര രക്ത സാക്ഷികളായ ദിവസം ഈ ഉള്ളവന്‍ നിങ്ങളുടെ 
നാട്ടുകാരും സുഹൃത്ത്‌ക്കളുമായ ഏതാനും ചെറുപ്പക്കാരുടെ റൂമില്‍ പോയിരുന്നു. 
അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു.ജീവിതത്തിന്റെ ഏതു 
പ്രതിസന്ധി  ഘട്ടത്തിലും തളരാതെ ഒന്നിനെയും കൂസാതെ തന്റെടിയായി 
നടന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ പോലും പൊട്ടി പൊട്ടി കരയുകയാണ് .മറ്റുള്ളവരും 
കരഞ്ഞു കലങ്ങിയ കണ്ണ്കളുമായി  നിങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇടറിയ 
വാക്കുകളിലൂടെ പറഞ്ഞു കൊണ്ടിരിക്കുകകയാണ്.നിങ്ങള്‍ അഞ്ചു പേരും 
നാടിന്റെ പൊന്നോമന കളായിരുന്നുവത്രേ.ബോംബു നിര്‍മ്മാണവും
അത്‌ മറ്റുള്ള വര്‍ക്കിടയില്‍ പ്രായോഗിക്കലുമായിരുന്നില്ല നിങ്ങളുടെ 
മഹത്വം !ആ പ്രദേശത്തുള്ള ഏതൊരാള്‍ക്കും  രോഗമോ മറ്റു വല്ല ആപത്തു 
കളോ സംഭവിച്ചു എന്നറിഞ്ഞാല്‍ സ്വന്തം കുടുംബക്കാരേക്കാള്‍ മുന്നില്‍ 
ഓടിയെത്തുന്നത് നിങ്ങളില്‍ ഒരാളാ യിരിക്കുമാത്രേ !മരണ വീടുകളിലാ
ണെങ്കിലും കല്യാണ വീടുകളി ലാണെങ്കിലും സഹായങ്ങളുമായി ഓടി 
നടക്കുന്നവരും  നിങ്ങള്‍ തന്നെ !നിങ്ങളില്‍ ഒരാളെ കുറിച്ചും 
ഒരാള്‍ക്കും കുറ്റങ്ങള്‍ പറയാനില്ല, മറിച്ച് നിങ്ങളിലുണ്ടായിരുന്നത് 
നന്മകള്‍ മാത്രവും .എന്നിട്ടും ഇത്തരം ഒരു സാഹസത്തിനു പ്രേരിപ്പിച്ച 
ഘടകം കമ്മ്യൂണിസ്റ്റ് കാപാലികരില്‍  നിന്നും നിരന്തരമായി 
ഏല്‍ക്കേണ്ടി വന്ന ആക്രമണങ്ങള്‍ മാത്രമാണ് .അതും നിങ്ങള്‍ക്കോ 
നിങ്ങളുടെ കുടുംബ ങ്ങള്‍ക്കോ ഏതിരിലുമായിരുന്നില്ല മറിച്ച് 
മറ്റേതോ മുസ്ലിം സഹോദരങ്ങള്‍ക്കെതിരിലും .ഇത് ചര്‍ച്ച ചെയ്യാന്‍ 
മീഡിയകള്‍ മാത്രമല്ല തയ്യാറാവാത്തത്,നമുക്കിടയിലെ ചില ജൂദാസുകളും
ഇത്തരം ഒരു ചര്‍ച്ച ഇഷ്ട്ടപ്പെടുന്നില്ല .  നിങ്ങളുടെ 
മരണവാര്‍ത്ത പുറത്തു വരുന്നതിനു മുമ്പായി അന്നത്തെ ദിവസം 
ഉച്ചയ്ക്ക് ഇതിലൊരു സുഹൃത്ത്‌ നിങ്ങളില്‍ ഒരാളെ വിളിച്ചു 
തലേ ദിവസം പരക്കെ നടന്ന ബോംബേറുകളെ കുറിച്ചും നിങള്‍ 
പ്രതികരിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ നാട്ടില്‍ വരാന്‍ തയ്യാറാണ് 
എന്നുമൊക്കെ  സംസാരിച്ചിരുന്നുവത്രേ ."നിങ്ങള്‍ സമാധാനമായി
അവിടെ ജോലി ചെയ്തോളൂ ഞങ്ങളുടെ ജീവന്‍ തന്നെ ബലി 
കൊടുക്കേണ്ടി വന്നാലും ഇനി തിരിച്ചടിച്ചേ  വിശ്രമമുള്ളു"
എന്നായിരുന്നുവത്രേ നിങ്ങളില്‍ ഒരാളുടെ മറുപടി !അതേ ഇവിടെയാണ്
 നിങ്ങളുടെ രക്ത സാക്ഷിത്വത്തിന്റെമാറ്റ് വര്‍ദ്ധിപ്പിക്കുന്നതും .
 
        പ്രിയപ്പെട്ട ഷമീര്‍... നീ  വൈവാഹികജീവിത ത്തിലേക്ക്  
പ്രവേശി ച്ചിട്ട് കേവലം രണ്ട് ആഴ്ചകള്‍ പിന്നിടുന്നുവേ 
ഉണ്ടായിരുന്നുള്ളൂ .ദാംമ്പത്യജീവിതത്തിന്റെ മധു നുകര്‍ന്ന് തുടങ്ങി 
യിരുന്നോ ? എന്നിട്ടും ...നീ  എന്തിനായിരുന്നു ...???
പ്രിയപ്പെട്ട റഫീഖ്...  നിന്റെ   കല്യാണം കഴിഞ്ഞിട്ടു മൂന്നു 
മാസം !മാത്രമോ നിന്റെ പ്രിയതമ രണ്ടു മാസം ഗര്‍ഭിണിയും !
പ്രിയപ്പെട്ട റിയാസ് നീയും ഒരു പ്രവാസി ആയിരുന്നു ,ഏന്തേ
 തിരിച്ചു പോകേണ്ടതിനെ കുറിച്ചൊന്നും നീ ചിന്തിച്ചിരുന്നില്ലേ  ?
കൊച്ചനിയന്മാരായ ഷബീര്‍,ശബീല്‍ ,നിങ്ങളില്‍ ഒരാള്‍ 
വിദ്യാര്ഥിയും മറ്റൊരാള്‍ സ്റ്റിക്കര്‍ വര്‍ക്കുകള്‍ 
നടത്തുന്ന ഉത്സാഹിയായ കൌമാരക്കാരനും  
ഞങ്ങള്‍ക്ക്  ഇത്തരം കാര്യങ്ങളിലൊന്നുംഇടപെടാനുള്ള
പ്രായമായിട്ടില്ല എന്നോന്നും നിങ്ങള്‍ ചിന്തി ച്ചിരുന്നില്ലേ?
നിങള്‍ക്കിനിയും ഒരു പാട് കാലം കളിച്ചു നടക്കാമായിരുന്നില്ലേ ? 
നിങ്ങളുടെ ജീവിതമാകുന്ന പൂവ് വിരിഞ്ഞു തീര്‍ന്നിട്ടില്ല 
എന്നിട്ടും... നിങ്ങളെന്തിനു ഇത്തരം ഒരു കടും കൈക്ക്  മുതിര്‍ന്നു ?
 നിങ്ങള്‍ക്കും ഞങ്ങളെ പോലെ ആകാമായിരുന്നില്ലേ ??? സ്വാര്‍ത്ഥ 
ചിന്തയില്‍ മാത്രം ജീവിതം നയിച്ച്‌ കൂടായിരുന്നോ ? സ്വന്തം വീട് 
ഭാര്യ മക്കള്‍, മാതാ പിതാക്കള്‍ ,സഹോദരങ്ങള്‍,സമ്പാദ്യങ്ങള്‍
കരിയര്‍, മറ്റു സുഖ സൗകര്യങ്ങള്‍ ...നിങ്ങള്‍ മാത്രം ഇതൊക്കെയും 
ത്യജിച്ചു എന്തിനു മരണത്തിലേക്ക് എടുത്തു ചാടി ? എന്ത്  കൊണ്ട് 
ഇത്തരം ചിന്തകളൊന്നും ഈ തയ്യാറെടുപ്പില്‍ നിന്നും  നിങ്ങളെ പിന്തിരിപ്പിച്ചില്ല ?
നിങ്ങളേ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളെ കുറിച്ചുള്ള 
ചിന്തകളും നിങ്ങള്ക്ക്  തടസ്സമായില്ലേ ...???

ചുറ്റുപാടും നടക്കുന്ന ആക്രമണങ്ങളൊന്നും ഞങ്ങള്‍ കാര്യമാക്കാറില്ല .
കാരണം അതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയങ്ങളുമല്ല .
അംബര  ചുംബികളായ വീടിന്റെ പ്ലാന്‍ ഏവിടെ കിട്ടും ?
മാര്‍ക്കറ്റിലിറങ്ങിയ ഏറ്റവും പുതിയ മോഡല്‍ കാറിന്റെ വില ഏത്ര ?
നോക്കിയ കമ്പനി  ഏതു സീരീസില്‍ പെട്ട ഫോണാണ്  പുതുതായി 
മാര്‍ക്കറ്റിലിറക്കുന്നത് ? പുതുതായി ഇറങ്ങിയ ലാപ്‌ ടോപ്പിന്റെ 
കോണ്‍ഫിഗറേഷന്‍ ?മൈക്രോസോഫ്റ്റിന്റെ പുതിയ വെര്‍ഷന്‍?
പലിശ കലര്‍ന്നതാണെങ്കിലും ഏറ്റവും കൂടുതല്‍ ലാഭം ലഭിക്കാന്‍ 
സമ്പാദ്യം നിക്ഷേപിക്കേണ്ടത് ഏവിടെ?  .മക്കളെ പഠിപ്പിക്കാന്‍ 
ഏല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമാകുന്ന വിദ്യാഭ്യാസ
സ്ഥാപനം  ഏത് ? എന്തിനേറെ നിങ്ങള്‍ മരണപ്പെട്ട വാര്‍ത്ത 
അറിഞ്ഞിട്ടു പോലും ഒരു കൂസലുമില്ലാതെ ഞങ്ങളില്‍ പലരും 
വേള്‍ഡ് കപ്പ് ക്രിക്കറ്റ് കാണല്‍ തുടര്‍ന്നു!!!.പരിക്ക് പറ്റി കിടക്കുന്ന 
അവശേഷിക്കുന്ന സഹോദരങ്ങളുടെ ആരോഗ്യ സ്ഥിതിയോ?
നാട്ടില്‍ ഇനിയും ആക്രമണങ്ങള്‍   അരങ്ങേറുമോ ?ഏന്നോന്നുമല്ല 
ഞങ്ങളുടെ ആശങ്ക, മറിച്ച് ,വേള്‍ഡ് കപ്പില്‍ ആര് വിജയികളാകും 
 എന്നാണ് ഞങ്ങള്‍ ഉറ്റു നോക്കുന്നത് !!! നിങ്ങള്‍ക്കും 
ഇങ്ങിനെയൊക്കെ ആകാമായിരുന്നില്ലേ ? നിങ്ങളെ അപമാനിച്ച 
തിനെതിരില്‍ രണ്ട് വാക്കെഴുതാനുള്ള സന്മനസ്സു പോലും 
ഞങ്ങള്‍ക്കില്ല !കാരണമെന്തെന്നോ? ഞങ്ങള്‍ തിരക്കിലാ !!!


ഇനി അതല്ല ഞങ്ങളുടെ ഇസ്ലാമുമായി നിങ്ങളുടെ ഇസ്ലാമിന് വല്ല വ്യത്യാസവുമുണ്ടോ? 
 ശഹാദത്തു കലിമയും അഞ്ചു  നേരത്തെ നിസ്ക്കാരവും നോമ്പും സകാത്തും കഴിവുള്ളവര്‍
ഹജ്ജും നിര്‍വ്വഹിച്ചാല്‍ ഞങ്ങളുടെ ദീന്‍ പൂര്‍ത്തി ആയി !വീടുകള്‍ തകര്‍ക്കപ്പെട്ടാലും
സ്വത്തുക്കള്‍ കൊള്ള അടിക്കപ്പെട്ടാലും സഹോദരിമാരുടെ മാനം പിച്ചി ചീന്തപ്പെട്ടാലും
അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം തന്നെ നിഷേദിക്കപ്പെട്ടാലും 
അതൊക്കെ ഖിയാമത്തു നാളിന്റെ അലാമത്തെന്നും നമ്മുടെ തന്നെ ചില പ്രവര്‍ 
ത്തനങ്ങളുടെ  ഫലമെന്നുമൊക്കെ സമാധാനിച്ചു കൊള്ളും .എന്തേ ഇത്തരം ചില 
ന്യായങ്ങളൊന്നും നിങ്ങളുടെ ബുദ്ധിയില്‍ തോന്നാതെ പോയോ ?
നിങ്ങളുടെ കരങ്ങളിലുള്ളത് പൂമാല അല്ലെന്നും ഒന്ന് ശ്രദ്ധ പാളിയാല്‍ 
തങ്ങള്‍ കത്തി ചാമ്പലായിപ്പോകുമെന്നതും നിങ്ങളെ ഭയപ്പെടുത്തിയിരുന്നില്ലേ ?  

 അതും അല്ലെങ്കില്‍ ..."അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ കൊല്ലപ്പെട്ടവരെ  
അവര്‍ മരിച്ചു പോയവരായി   നീ കരുതരുത് .എന്നാല്‍ അവര്‍ അവരുടെ  
രക്ഷിതാവിന്റെ  അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്.അവര്‍ക്ക് ഉപജീവനം
നല്‍കപ്പെട്ടു കൊണ്ടിരിക്കുന്നു" (അദ്ധ്യായം 3 സൂക്തം 169 )
ഈ വചനമായിരുന്നോ നിങ്ങളുടെയും പ്രചോദനം ?
എങ്കില്‍ ...ഞങ്ങള്‍ എന്തിനു ദുഖിക്കണം...?  
     

        ഏന്റെ പ്രിയപ്പെട്ട രക്ത സാക്ഷി സഹോദരങ്ങളേ  ഇനിയുള്ള വരികള്‍ ഞാന്‍ 
നിങ്ങളോട് മാപ്പ് ചോദിക്കാനുള്ള അവസരങ്ങളായി  വിനിയോഗിക്കട്ടെ .
ജന്മം കൊണ്ട് എന്റെ നാട്ടുകാരായിപ്പോയ ചില "മോഡേണ്‍ ഇസ്ലാമി സ്റ്റുകള്‍"
വാക്കുകള്‍ കൊണ്ട്  നിങ്ങളെയും അതിലുപരി ഏന്നെയും  വല്ലാതെ
വേദനിപ്പിച്ചിട്ടുണ്ട് .നിങ്ങളുടെ മരണം നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ  
വേണ്ടി ആയിരുന്നില്ലെന്നും മറിച്ച് സമുദായത്തിന്റെ മാനം കാക്കാന്‍ വേണ്ടി 
ആയിരുന്നെന്നും മനസ്സിലാക്കാനുള്ള വിവേകം ഈ ഞാഞ്ഞൂല്കള്‍ക്ക്   ഇല്ലാതെ 
പോയെങ്കിലും അവശേഷിക്കുന്ന എന്നെ പോലുള്ള പതിനായിരക്കണക്കിന്
ആളുകള്‍ക്ക് ഉത്തമ ബോധ്യമുണ്ട് .ഞങ്ങളുടെ വിശേഷ ബുദ്ധി നില നില്‍ക്കുവോളം 
നിങ്ങള്‍ ധീരന്മാരായ പോരാളികള്‍ തന്നെ .മൊയ്തു വാണിമേല്‍  നിങ്ങളെ 
ഭ്രാന്തന്മാരെന്നു വിളിച്ചു. കേരളത്തിലേ അറിയപ്പെടുന്ന പത്ര പ്രവര്ത്തകാനായ
അങ്ങയോടുള്ള ഏല്ലാ ആദരവുകളും നില നിര്‍ത്തി ക്കൊണ്ട് തന്നെ പറയട്ടെ, 
എന്റെ അറിവ് ശരിയാണെങ്കില്‍  ഒരു പാട് വര്‍ഷങ്ങള്‍ താങ്കളുടെ  
പ്രവര്‍ത്തന മേഖല കാസര്‍ക്കൊടായിരുന്നു  .നിങ്ങളുടെ ഇഷ്ട്ട വിഷയം 
എണ്ടോസള്‍ഫാനും (ഇതിനെതിരെ നിങ്ങള്‍ നടത്തിയ പോരാട്ടങ്ങളെ വില 
കുറച്ചു കാണിക്കലല്ല   ഏന്റെ ലക്‌ഷ്യം   അതര്‍ഹിക്കുന്ന വിധം അംഗീകരിക്കുന്നു )
എങ്കിലും പറയട്ടെ ഈ എണ്ടോ സള്‍ഫാന്‍ രോഗം ഒരു പകര്‍ച്ച വ്യാധിയാണോ 
എന്നോന്നും വിവര ദോഷം കൊണ്ട് എനിക്കറിയില്ല. നിങ്ങളുടെ ശരീരത്തില്‍ 
ഈ രോഗം  ബാധിച്ചിട്ടില്ല. പക്ഷേ പറയാതെ വയ്യ, നിങ്ങളുടെ മനസ്സ് ഈ രോഗം 
ബാധിച്ച രോഗികളുടെ ശരീരത്തേക്കാള്‍ വികൃതമാണ് (എണ്ടോ സള്‍ഫാന്‍ 
രോഗികളെ നിങ്ങളോട് മാപ്പ് ). ഭ്രാന്തന്‍മാരുടെ  മന ശാസ്ത്രത്തെ കുറിച്ച് 
ഏവിടെയോ വായിച്ചതായി ഓര്‍ക്കുന്നു, തങ്ങളൊഴികെ മറ്റുള്ള വരൊക്കെയും 
ഭ്രാന്തന്മാരാണ്  എന്ന മാനസികാവസ്ഥയിലായിരിക്കുമാത്രേ അവരുടെ 
ജീവിതം !!! നിങ്ങളെ കുറിച്ച് ഞങ്ങള്‍ വാണിമേല്‍ക്കാര്‍   ഒരു പാട് 
അഭിമാനിച്ചിരുന്നു. പക്ഷേ ഇന്ന് നിങ്ങളെ കുറിച്ചോര്ത്ത് ലജ്ജിക്കുന്നു .
പത്ര പ്രവര്ത്തനത്തിലെ മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പി 
ക്കുന്നുവെങ്കില്‍ ഞാന്‍ വെല്ലു വിളിക്കുന്നു ,നാദാപുരത്തും പരിസര 
പ്രദേശങ്ങളിലും യഥാര്ഥത്തില്‍ വര്‍ഷങ്ങളായി ഏന്താണ് സംഭവിച്ചു
കൊണ്ടിരിക്കുന്നതെന്നും  മുസ്ലിം സമുദായം മാര്‍ക്കിസ്റ്റു പാര്ട്ടിക്കാരില്‍ 
നിന്നും എന്തൊക്കെ പീഡനങ്ങള്‍ക്ക് വിധേയരാകുന്നുവെന്നും 
ഒരിക്കല്‍ കൂടി ഒരന്യേഷണ പരമ്പരയിലൂടെ വായനക്കാരോട് 
തുറന്നു പറയാന്‍ താങ്കളും പത്രവും ആര്‍ജ്ജവം കാണിക്കുമോ ?
(ജന്മ നാടിനോടും സമുദായത്തിനോടും അല്‍പ്പമെങ്കിലും കൂറ് 
അവശേഷിക്കുന്നുവെങ്കില്‍ കൂടി) നിങ്ങളുടെ പത്രം അതിനു 
തയ്യാറാകില്ല കാരണം അവര്‍ക്ക് സമുദായത്തേക്കാള്‍  വലുത് 
പത്രത്തിന്റെ സര്‍ക്കുലേഷനാണ് .ഒരു പക്ഷേ നിങ്ങളും തയ്യാറാകില്ല .
കാരണം ഈ വിഷയം നിങ്ങള്ക്ക് പ്രശസ്തി നേടിത്തരില്ല എന്നത്  തന്നെ .
എണ്ടോ സള്‍ഫാന്റെ  ദുരന്തം ആ കീടനാശിനി നിരോധനത്തിലൂടെ തടയാം,
പക്ഷേ അതിനേക്കാള്‍ മാരകമായ മാര്‍ക്കിസ്റ്റ് വിഷം തടയാന്‍ എന്തുണ്ട് 
പരിഹാര മാര്‍ഗ്ഗം ??? മറുപടി പറയാമോ മൊയ്തു സാഹിബേ...?

       "ചുക്കില്ലാതെന്തു കഷായം" ? അതേ ജമാത്തെഇസ്ലാമിയെയും  മാധ്യമത്തെയും
പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ണ്ണമാകില്ല.  ഇവര്‍ ഇന്ന് ലീഗിനെ 
കുറ്റപ്പെടുത്തുന്നത് ലീഗ് നേതൃത്വം തീവ്ര വാദത്തെയും ആക്രമണത്തെയും
പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് .നാദാപുരം പ്രദേശത്തെ മുസ്ലിം ലീഗിന്റെ 
സമുന്നത നേതാവും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരാലും 
അംഗീകരിക്കപ്പെടുന്ന പൊതു പ്രവര്‍ത്തകനുമായ സൂപ്പി 
നരിക്കാട്ടേരിയെയും എം പി സൂപ്പിയെയും സമാധാന 
പ്രവര്ത്തനങ്ങള്‍ക്കിടയില്‍ തന്നെ വധിക്കാന്‍ ശ്രമിച്ചത് 
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് .നാദാപുരത്തെ 
മുസ്ലിം ലീഗ് അണികള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള
നേതാവാണ്‌ സൂപ്പി സാഹിബെന്നു ഏവരും സമ്മതിക്കുന്ന 
കാര്യമാണ് .ഇതിനു പ്രതികാരം ചെയ്യാന്‍ അദ്ദേഹം ഒന്ന് 
മൂളിയിരുന്നെങ്കില്‍ ജീവന്‍ ബലി കൊടുത്തും അതിനു 
തയ്യാറായി നൂറ് കണക്കിന് പ്രവര്ത്തകര്‍ അവിടെ 
ഉണ്ടായിരുന്നു .പക്ഷേ ...ആശുപത്രി കിടക്കയില്‍ വച്ച് 
തന്റെ അനുയായികളോട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ 
ഇപ്രകാരമായിരുന്നു"എന്റെ ശരീരത്തിലേറ്റ ഈ മുറിവുകള്‍ 
ഏതാനും ദിവസത്തെ മരുന്നുകളിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കും, 
നിങ്ങള്‍ ഇതിനു പ്രതികാരത്തിനിറങ്ങിയാല്‍ അത്‌ സമൂഹത്തിലുണ്ടാക്കുന്ന
മുറിവുകള്‍ വര്‍ഷങ്ങള്‍ പിന്നിട്ടാലും മാറ്റിയെടുക്കാന്‍ കഴിഞ്ഞെന്നു
വരില്ല. അതിനാല്‍ നിങ്ങള്‍ സമാധാനം കാത്തു സൂക്ഷിക്കണം "
ഈ വാക്കുകകളായിരുന്നു വലിയൊരു വിപത്തില്‍ നിന്നും 
നാടിനെ കാത്തത് .അതിനു ശേഷവും നാദാപുരത്തിന്റെ 
വിവിധ ഭാഗങ്ങളില്‍  മാര്‍ക്കിസ്റ്റ്കാരുടെ ആക്രമണത്തിനു 
ഇരയായവര്‍ ലീഗ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നില്ല,
മറിച്ച് മുസ്ലിം സഹോദരങ്ങളായിരുന്നു.എന്തേ ഇതൊന്നും 
മാധ്യമത്തിന് അറിയാത്ത കാര്യങ്ങളായിരുന്നുവോ ?
അഞ്ചു ചെറുപ്പക്കാരുടെ മരണം നടക്കുന്നതിനു തലേ ദിവസം 
വ്യാപകമായി എത്ര മുസ്ലിം വീടുകള്‍ ആക്രമിക്കപ്പെട്ടു ?
ഈ മാര്‍ക്കിസ്റ്റ് കാപാലികതയെ നിങ്ങള്‍ എന്ത്  കൊണ്ട് 
കണ്ടില്ലെന്നു നടിക്കുന്നു ?ഉത്തരം ലളിതം മാര്‍ക്കിസ്റ്റ് തകര്‍ച്ച 
നിങ്ങളുടെ ലക്ഷ്യമല്ല, നിങ്ങളുടെ ഒരേ ഒരു ലക്‌ഷ്യം ലീഗിന്റെ 
തകര്‍ച്ച മാത്രവും !അത്‌ കൊണ്ട് മാത്രമാണല്ലോ സമുദായത്തിന്റെ 
ആത്മാഭിമാനം കാത്തു സൂക്ഷിക്കാനുള്ള പുറപ്പാടിനിടയില്‍
രക്ത സാക്ഷികളായ ഈ ചെറുപ്പക്കാരെ തീവ്ര വാദികളായി
ചിത്രീകരിച്ചതും, ഇതിനവരെ പ്രേരിപ്പിച്ച സാഹചര്യങ്ങളെ
വിഷയമാക്കാത്തതും. ഒരു കാലത്ത് നിങ്ങള്‍ ലീഗിനെ വിമര്‍ശിച്ചി
രുന്നത് ഞങ്ങളാരും മറന്നിട്ടില്ല .ലീഗ്,  സാമുദായത്തെ സമാധാനത്തിന്റെ 
താരാട്ട് പാട്ട് പാടി ഉറക്കുന്നു ഏന്നതായിരുന്നില്ലേ നിങ്ങളുടെ 
പരിഭവം !ലീഗിന്റെ ഈ നിലപാടിനെ വിമര്‍ശിക്കാന്‍ നിങ്ങള്‍ 
എത്ര പേജുകള്‍ ചിലവഴിച്ചു?ഇതിനെതിരെ നിങ്ങള്‍ നിരന്തരം 
എഴുതിയ ലേഖനങ്ങളും റിപ്പോര്‍ട്ടുകളും കേരള മുസ്ലിംകള്‍ക്കിടയില്‍
ഒരു പാട് തീവ്ര ആശയങ്ങള്‍ വച്ച് പുലര്‍ത്തുന്ന സംഘടനകള്‍ക്ക് 
വിത്ത് പാകി .ഐ എസ് എസ്സും  ഐ എന്‍ എല്ലും എന്‍ ഡി എഫും ഒക്കെ 
ഇതില്‍ ചിലത് മാത്രം . ഈ സംഘടനകളുടെയൊക്കെയും
രൂപീകരണത്തിനുപിന്നില്‍ പ്രവര്ത്തിച്ചവര്‍ നിങ്ങളാണെന്നത്
പകല്‍ വെളിച്ചം പോലെ വ്യക്തമാണ് .ഇവരൊന്നും നിങ്ങളുടെ വരുതിയില്‍ 
നില്‍ക്കില്ലെന്ന് കണ്ടപ്പോള്‍ എല്ലാവരെയും തള്ളിപ്പറഞ്ഞതും നിങ്ങള്‍ തന്നെ! 
 ഈ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ലീഗിന്റെ തിളക്കമാര്‍ന്ന 
വിജയത്തോടെ ഇത്തരം സംഘടനകള്‍ക്കൊന്നും ലീഗിന് ഒരു പോറല്‍ 
പോലുമേല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്നു തെളിയിക്കപ്പെട്ടു .പക്ഷേ 
നിങ്ങളുടെ വിഷം കലര്‍ന്ന വാക്കുകള്‍ ഒരു പാട് മുസ്ലിം സഹോദരങ്ങളെ  
വഴി തെറ്റിച്ചിട്ടുണ്ട്  .അവരുടെ വിവേകമില്ലാത്ത ചില പ്രവര്‍ത്തനങ്ങള്‍
സമുദായത്തെ ഇതര മത വിഭാഗങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കാന്‍
കാരണവുമായിട്ടുണ്ട്.ഇതിന്റെയൊക്കെ ഉത്തരവാദിത്തത്തില്‍
നിന്ന് ഒളിച്ചോടാന്‍ ചരിത്രം നിങ്ങളേ അനുവദിക്കില്ല .ചുരുക്കത്തില്‍ 
ഒരു കാലത്ത് ലീഗിന് എതിരായുള്ള വിമര്‍ശനം ലീഗ് പ്രതികരിക്കുന്നില്ല 
എന്നതായിരുന്നു .ഇന്ന് ലീഗ് പ്രതിരോധിക്കുമ്പോള്‍ അത്‌ ആക്രമണ 
ത്തിനു കൂട്ട് നില്‍ക്കലും! ഇവ രണ്ടും ചേര്‍ത്ത് വായിക്കുമ്പോള്‍ 
മനസ്സിലാകും മാധ്യമത്തിന്റെയും കൂട്ടാളികളുടെയും  ഇരട്ടതാപ്പ്‌ നയം !

     പതിനാലോളം വീടുകള്‍ക്ക് നേരെ ബോംബേറു നടന്നതിന്റെയും, 
ഈ ഭീകര വാഴ്ചയില്‍ മനം നൊന്ത് ഒരു മുസ്ലിം സ്ത്രീ പറഞ്ഞ 
വാക്കുകളും, പ്രിയ സഹോദരന്‍ സയീത് വികാരം കലര്‍ന്ന 
വാക്കുകളിലൂടെ നാമുമായി പങ്ക് വച്ചതാണല്ലോ ?ഓ ജമാഅത്തുകാരാ...
വടി വാളും,ഉഗ്ര ശേഷിയുള്ള ബോംബുകളും ,മറ്റു മാരകായുധങ്ങളുമായി
സ്വന്തം ജീവനും, വീടിനും നേരെ ആക്രമിക്കാന്‍ വരുമ്പോള്‍ ,അതിനെ
പ്രധിരോധിക്കാന്‍ ,ഈ വീടുകളിലൊക്കെ മൌദൂദി  സാഹിബിന്റെ 
ഖുതുബാത്തിന്റെ ഓരോ കോപ്പികള്‍ സൂക്ഷിച്ചാല്‍ മതിയായിരുന്നുവെന്നു
ഈ പാവം യുവാക്കള്‍ക്കറിയില്ലായിരുന്നു!.കാരണം, അവര്‍ ജമാഅത്ത് 
കാരല്ലായിരുന്നു !.ഫിര്‍ഔനും സംഘത്തിനുമെതിരെ ,യുദ്ധത്തിനിറങ്ങാന്‍
ആവശ്യപ്പെട്ട മൂസാ നബിയോട് ,"നീയും നിന്റെ ദൈവവും പോയി യുദ്ധം 
ചെയ്യൂ , മടങ്ങി വരുന്നത് വരെ ഞങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകും" ,
എന്ന് മറുപടി പറഞ്ഞ,യഹൂദികളുടെ പാരമ്പര്യമായിരുന്നില്ല 
ഈ ധീര യുവാക്കള്‍ക്ക് ,തങ്ങളേക്കാള്‍ പതിന്മടങ്ങ്‌ ശക്തിയുള്ള 
ശത്രു സൈന്യത്തോട് ,തന്നോടോപ്പോം യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്ക് 
ഭയമുണ്ടോ സ്വഹാബത്തെ ?എന്നൊരു യുദ്ധ മുഖത്ത് വച്ച് 
പുന്നാര റസൂല്‍ ചോദിക്കുകയുണ്ടായാത്രെ .സ്വഹാബത്തിന്റെ 
മറുപടി ഇപ്രകാരമായിരുന്നു "അല്ലാഹുവിന്റെ തിരു ദൂദരെ
അങ്ങൊരു മഹാ സമുദ്രത്തിലേക്ക് എടുത്തു ചാടാനാണ് 
ആവശ്യപ്പെടുന്നതെങ്കില്‍ ഞങ്ങള്‍ അതിനും തയ്യാറാണ് "!
അതെ ,ഈ ചുണക്കുട്ടികളുടെ മാതൃക ഈ സ്വഹാബത്തായിരുന്നു    

        ഓ ,വാണിമേല്‍കാരെ... നിങ്ങളും മറന്നു പോയോ? പതിറ്റാണ്ടുകള്‍ക്ക്
മുമ്പ് വാണിമേലും പരിസര പ്രദേശങ്ങളിലും മാര്‍ക്കിസ്റ്റ് കാപാലികള്‍
സംഹാര താണ്ഡവമാടിയിരുന്നത് ?വാണിമേലിലെ വയോധികനായ 
വാരിയം കണ്ടി കുഞ്ഞമ്മത് ഹാജിയും ജാതിയെരിയിലെ പൊയില്‍ 
യൂസുഫ് ഹാജിയും മുള്ളമ്പത്തെ ചാലില്‍ പക്രനെയുമൊക്കെ നിങ്ങള്‍ 
ഓര്‍ക്കുന്നില്ലയോ ?  അന്നത്തെ കലാപം കെട്ടടങ്ങിയ ശേഷം ഈ പ്രദേശം  
സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു പ്രതിനിധി 
സംഘം വന്നിരുന്നു .പക്ഷേ ...അവര്‍ സന്ദര്‍ശിച്ചത്  ഇതേ സംഭവത്തില്‍
കൊല്ലപ്പെട്ട സഖാവ് കാപ്പുമ്മല്‍ ദിവാകരന്റെ വീടായിരുന്നു !!!
മാത്രമോ? ആശ്വാസ ധനമായി വലിയൊരു തുകയും ദിവാകരന്റെ 
കുടുംബത്തിന് നല്‍കുകയുണ്ടായി !!!ഈ സംഘത്തിന്റെ നക്കാപിച്ചയുടെ
ആവശ്യം വാരിയം കണ്ടി കുഞ്ഞമ്മത് ഹാജിയുടെ കുടുംബത്തിന്  
ഉണ്ടായിരുന്നില്ല .പക്ഷേ അവിടെ കയറി രണ്ടു ആശ്വാസ വാക്കുകള്‍ 
പറയാനുള്ള സാമാന്യ മര്യാദ പോലും ഇവര്‍ കാണിച്ചിരുന്നില്ല.
ഇതൊക്കെയും നിങ്ങള്‍ വിസ്മരിച്ചു പോയോ സഹോദരങ്ങളെ...?
ഈ വൃത്തി കെട്ട സംഘത്തിന്റെ പിന്‍ തല മുറക്കാരാണ് നസുറുവും
അസ്ലമും സാദിഖുമാരുമൊക്കെ .

        ബോംബുണ്ടാക്കുന്നത് പശുവിനു തീറ്റ കൊടുക്കാനല്ല എന്ന് വായില്‍ 
കൊള്ളാത്ത ഒരു "കൊസ്ര", നസ്രു എഴുതി വിട്ടല്ലോ, അതെ നിന്നെ പോലുള്ള  
ചില 'മനുഷ്യപ്പശുക്കളുടെ' തല മണ്ടയില്‍ വച്ച് പൊട്ടിക്കാനാണ്  എന്നതായിരുന്നു 
അതിനുള്ള ശരിയായ മറുപടി .പക്ഷേ എന്റെ വിവേകം  അനുവദിക്കാത്തതിനാല്‍
 ഞാന്‍ അതിനു മുതിരുന്നില്ല . എങ്കിലും നിന്റെ അറിവിലേക്കായി ഒരു കാര്യം 
പറയട്ടെ ,എളിമയോടെ ,പ്രിയപ്പെട്ട അനിയാ ...വീട്ടില്‍ പോയി സ്വന്തം ഉമ്മയോട് 
ചോദിച്ചു നോക്ക് ,നിന്റെയും കാക്ക കാരണവന്മാര്‍ താമസിക്കുന്ന ഉമ്മയുടെ 
വീട് നിലകൊള്ളുന്ന മഹല്ലിലെ മുസ്ലിം സഹോദരന്മാരുടെ എത്ര ജുമുഅകള്‍ 
ഇവര്‍ മുടക്കിയിട്ടുണ്ടെന്ന്? .ജുമുആ കഴിഞ്ഞു പുറത്തിറങ്ങാന്‍ നേരത്ത് 
ബോംബും മറ്റു മാരകായുധങ്ങളുമായി പുറത്തു നിലയുറപ്പിച്ച ആക്രമി 
സംഘത്തെ കണ്ടു ഭയന്ന് ,മറ്റു പ്രദേശത്തുള്ള മുസ്ലിം ചെറുപ്പക്കാര്‍ 
ഓടി എത്തി തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി, ബാങ്ക് വിളിക്കാന്‍ 
 ഉപയോഗിക്കുന്ന മൈക്കില്‍,എത്ര തവണ തക്ബീര്‍ മുഴക്കിയിട്ടുണ്ടെന്ന് ?! 
ആ ആക്രമി സംഘം  ആരായിരുന്നു ?ആര്‍ എസ്സ് എസ്സ് കാരായിരുന്നോ? 
അതോ ,കമ്മ്യൂണിസ്റ്റ് കാരായിരുന്നോ ? ഈ സംഘത്തെ തുരത്താന്‍ 
ഓടിയെത്തിയ ,മുസ്ലിം യുവാക്കള്‍ കൊണ്ട് വന്ന ബോംബു 
പശുവിനു തീറ്റ കൊടുകാനുള്ളതായിരുന്നോ ? നിന്നെ പോലെ 
പശുവിന്റെയും ,തീറ്റയുടെയും കാര്യം മാത്രം അറിയാവുന്നതിനാ 
ലായിരിക്കാം, ജീവന്‍ രക്ഷിക്കാന്‍ തക്ബീര്‍ മുഴക്കി അന്യ നാട്ടുകാരെ 
ആശ്രയിക്കേണ്ട ഗതികേടുണ്ടായത്  (ക്ഷമിക്കണം ഏതെങ്കിലും പ്രദേ 
ശത്തുകാരെ ഇകഴ്ത്തി കാണിക്കാന്‍ ഉദ്ദേശിച്ചു എഴുതിയതല്ല )
ബാക്കി ,പീഡന കഥകള്‍ കൂടി മുതിര്‍ന്നവര്‍ പറഞ്ഞു തരും. 
പരീക്ഷ എഴുതി മാര്‍ക്ക് നേടാന്‍ കുറെ ഇംഗ്ലിഷ് സാഹിത്യങ്ങളും
പ്രസ്ഥാനത്തില്‍ നിന്ന് വഴി മാറിപ്പോകാത്തിരിക്കാന്‍ ഏതാനും 
ഐ പി എച്ച്  പുസ്തകങ്ങളും മാത്രം വായിച്ചാല്‍ എല്ലാം തികഞ്ഞെന്നു 
നടിക്കരുത് .ഇടയ്ക്കെങ്കിലും ,പിറന്ന മണ്ണിനെ കുറിച്ചും പഠിക്കാന്‍
ശ്രമിക്ക് .ഉയര്‍ന്ന ശമ്പളത്തിന് ജോലി നെടാനോന്നും ഉപകരിക്കില്ലെങ്കിലും
ഇത്തരം പൊട്ടത്തരങ്ങള്‍ വിളിച്ചു കൂവുന്നതില്‍ നിന്നും മോചനം 
 ലഭിച്ചേക്കാം.എന്റെ അറിവ് ശരിയാണെങ്കില്‍
നിങ്ങളൊക്കെയും ചേന്ദമങ്ങല്ലൂരിന്റെ ഉല്‍പ്പന്നങ്ങളാണ് .
പള്ളിക്ക് വഖ്‌ഫു ചെയ്ത സ്ഥലത്ത് വീടുണ്ടാക്കി താമസിക്കുന്ന 
ചില മാന്യന്മാരാണല്ലോ നിങ്ങളുടെ ഗുരു നാഥന്മാര്‍.മുമ്പൊരിക്കല്‍ 
എസ് ഐ ഓ യുടെ ഒരു ക്യാമ്പില്‍ പത്ര പ്രവര്‍ത്തനത്തെ കുറിച്ചുള്ള 
ഒരു സെഷന്‍ നടക്കുകയാണ് .അതില്‍ ക്ലാസ്സെടുക്കുന്നത്  വട്ട പൂജ്യം 
അബ്ദുറഹ്മാന്‍ സാഹിബാണ്‌ (ചില നിക്ഷ് പക്ഷ മതികള്‍ എനിക്കെതിരെ 
വാളെടുക്കേണ്ട  ഓ എന്ന ഇംഗ്ലീഷ് അക്ഷരം മാത്തമേറ്റിക്സിന്റെ ഭാഷയില്‍ 
എഴുതി പ്പോയതാണ്).അന്ന് മാധ്യമം പത്രം നിരന്തരം കുഞ്ഞാലിക്കുട്ടി
സാഹിബിനെതിരെ പെണ്‍വാണിഭത്തിന്റെ പൈങ്കിളിക്കഥകള്‍
എഴുതി ക്കൊണ്ടിരിക്കുകയാണ്.ഇതില്‍ മനസ്സ് വേദനിച്ച നിഷ്ക്കളങ്കനായ
ഒരു എസ് ഐ ഓ പ്രവര്‍ത്തകന്‍ ഇപ്പ്രകാരം ചോദിച്ചുവത്രേ
"സര്‍ ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെതിരെ വ്യഭിചാര ആരോപണം
 തെളിവില്ലാതെ ഉന്നയിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ് "
വക്ര ബുദ്ധിമാനായ ഗുരുവിനു ഈ ചോദ്യത്തിന്റെ മുനയും ദിശയും
എളുപ്പം മനസ്സിലാക്കാന്‍ കഴിഞ്ഞു.ഉടന്‍ വന്നു മറുപടി 
"ഇസ്ലാമിക വിധി അന്യേഷിച്ചു നടന്നാല്‍ പത്രം നടത്തി ക്കൊണ്ട് 
പോകാന്‍ കഴിയില്ല. ഇസ്ലാം വേറെ, പത്രം വേറെ !!!  "ഗുരു നിന്ന് 
മുള്ളിയാല്‍ ശിഷ്യര്‍ നടന്നു മുള്ളും " എന്നാണല്ലോ ചൊല്ല്!!! 
ജമാഅത്തെ ഇസ്ലാമി എന്നതിനേക്കാള്‍ "ജമാഅത്തെ ഫിത്ന "
എന്നതായിരിക്കും ഈ കൂട്ടര്‍ക്ക് കൂടുതല്‍ അനുയോജ്യമാവുക! 

          ആദരണീയന്‍ അസ്‌ലം മാസ്റ്റര്‍,  നിങ്ങള്‍ ഈ സഹോദരന്മാരെ
 തെമ്മാടികള്‍ എന്ന് വരെ വിളിച്ചുകളഞ്ഞു 
എന്ന് ചില പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ 
കഴിഞ്ഞു .എഴുതാന്‍ പ്രയാസമുണ്ട് ,എങ്കിലും നിങ്ങള്‍ 
എഴുതിക്കുകയാണ് (എന്റെ പ്രിയ സഹോദരങ്ങളേ നിങ്ങള്‍ 
എന്നോട് പൊറുക്കേണമേ ) മുകളിലൂടെ പറക്കുന്നതിനിടയില്‍
  ഇലക്‌ട്രിക് ലൈനില്‍ കുടുങ്ങി ഷോക്കേറ്റു മരിച്ചു വീഴുന്ന കാക്കകളോട്
 കാണിക്കുന്ന ആദരവെങ്കിലും നിങ്ങള്‍ക്ക് ഈ സഹോദരന്മാര്‍ക്കും 
നല്‍കാമായിരുന്നു .ആദരിച്ചില്ലെങ്കിലും അനാദരിക്കാതിരിക്കാമായിരുന്നു .
ഞങ്ങള്‍ നിങ്ങളെ വെറുത്തു പോകുന്നു ,എത്രത്തോളമെന്നോ ?
ഈ സഹോദരന്മാരുടെ മരണ വാര്‍ത്ത അറിഞ്ഞു ശത്രുക്കള്‍ 
 പരസ്യമായി പായസ വിതരണം വരെ നടത്തുകയുണ്ടായല്ലോ ?
അവരെക്കാളും ഞങ്ങള്‍ വെറുക്കുന്നത് നിങ്ങളെയാണ് .

      മുസ്ലിം ലീഗ് ഈ സഹോദരങ്ങളെ തള്ളിപ്പറഞ്ഞു എന്ന അലിയുടെ 
പരിഭവത്തിനു പലരും മറുപടി പറഞ്ഞു കഴിഞ്ഞു .അത്‌ മനസ്സിലാക്കാന്‍ 
അല്‍പ്പം പ്രായോഗിക ബുദ്ധി കൂടി വേണം. അത്‌ കേവലം ,വിദ്യാഭ്യാസ 
യോഗ്യത കൊണ്ട് മാത്രം നേടിയെടുക്കാന്‍ കഴിയുന്നതുമല്ല.
പ്രിയ സഹോദരാ നാദാപുരത്തെ  ലീഗ് മാര്‍ക്കിസ്റ്റ് സംഘര്‍ഷം
പേരില്‍ മാത്രമാണ് .താങ്കള്‍ മാവിലായിക്കാരനൊന്നുമല്ലല്ലോ?
മാര്‍ക്കിസ്റ്റ് കാരുടെ ആക്രമണത്തിനും കൊലക്കത്തിക്കും ഇരയാകാനുള്ള 
യോഗ്യത ലീഗ് പ്രവര്‍ത്തകരായിരിക്കണം എന്നതല്ല മറിച്ച്‌ ഒരു 
മാപ്പിളയായി ജനിച്ചാല്‍ മാത്രം മതിയാകും !
ഈ അടുത്ത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് 
 പല കാര്യങ്ങളിലും രഹസ്യമായും പരസ്യമായും മാര്‍ക്കിസ്റ്റു പാര്‍ട്ടിയോട് 
സഹകരിക്കുന്ന ഒരു എ പി വിഭാഗത്തിലെ പണ്ഡിതന്‍  നയിച്ചിരുന്ന 
ഹജ്ജു സംഘത്തെ ഒരു പ്രകോപനവുമില്ലാതെ ഇവര്‍ തങ്ങളുടെ 
സഹയാത്രികാരാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ മാര്‍ക്കിസ്റ്റുകാര്‍
 കടവത്തുരിനടുത്തു വച്ച്  ആക്രമിച്ചു പരിക്കേല്‍പ്പിച്ചത് .      
 പാര്‍ട്ടി വളര്‍ത്താന്‍ നാദാപുരത്തെന്നല്ല
കേരളത്തില്‍ ഒരിടത്തും ലീഗ് ആക്രമണം നടത്താറില്ല .നാദാപുരത്തെ
മുസ്ലിം സഹോദരങ്ങള്‍ക്കെതിരില്‍ മാര്‍ക്കിസ്റ്റ് കിരാത വാഴ്ച 
അരങ്ങേറുമ്പോള്‍ അതിനെ പ്രധിരോധിക്കേണ്ടത് ലീഗിന്റെ മാത്രം 
ബാധ്യതയാണോ ? നിങ്ങളുടെ ബാല്യവും കൌമാരവുമൊക്കെ
പ്രവാസ ലോകത്ത് തന്നെ ആയിരുന്നോ ?അല്ലെങ്കില്‍ നിങ്ങളും 
ഓര്‍ക്കുന്നുണ്ടാകും പഴയ വാണിമേല്‍ സംഘര്ഷത്തില്‍ 
മുസ്ലിംകള്‍ ഒറ്റക്കെട്ടായി നിന്ന് മാര്‍ക്കിസ്റ്റു കാര്‍ക്കെതിരില്‍ പോരാടിയത് .
(എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ )ഇതിനിടയില്‍ അന്ന് മാമ്പിലാക്കൂല്‍     
മുക്കില്‍ നടന്ന ഒരു ബോംബു സ്ഫോടനത്തില്‍ ഇതേ പോലെ രണ്ട് 
സഹോദരങ്ങള്‍ മരണപ്പെട്ടിരുന്നു,ബഷീറും മമ്മുവും .എന്റെ അറിവ് 
ശരിയാണെങ്കില്‍ അവര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായിരുന്നു .
അന്നവരെ, അവര്‍ തങ്ങളുടെ പ്രവര്‍ത്തകന്മാരാണെന്നും പറഞ്ഞു
കോണ്‍ഗ്രസ്സ് നേതൃത്വം ഏറ്റെടുത്തിരുന്നോ?അവര്‍ പ്രവര്‍ത്തിച്ചതും
കോണ്‍ഗ്രസ്സ് പാര്‍ട്ടി വളര്‍ത്താനായിരുന്നില്ല ,മറിച്ച്‌ സമുദായത്തിന്റെ
ആത്മ രക്ഷയ്ക്ക് വേണ്ടിയായിരുന്നു (സര്‍വ്വ ശക്തന്‍ അവര്‍ക്കും സ്വര്‍ഗ്ഗം 
പ്രധാനം ചെയ്യുമാറാവട്ടെ.)  ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരം 
ഘട്ടങ്ങളില്‍ മരണപ്പെടുന്ന പ്രവര്‍ത്തകന്മാരെ പരസ്യമായി ഏറ്റെടുത്ത
ചരിത്രം രാഷ്ട്രീയ കേരളത്തിലുണ്ടായിട്ടില്ല.      

                   പ്രിയ സഹോദരങ്ങളേ... ഇത്രയും എഴുതിപ്പോയത് ആരെയെങ്കിലും 
തോല്‍പ്പിക്കുവാനോ വേദനിപ്പിക്കാനോ എന്റെ ഭാഗം വാദിച്ചു ജയിക്കുവാനോ
വേണ്ടിയല്ല ,മറിച്ച്‌ രണ്ട് കാരണങ്ങള്‍ കൊണ്ട് മാത്രമാണ് .അതിലൊന്ന് 
ഇരു നൂറോളം അംഗങ്ങളുള്ള  ഈ ഗ്രൂപ്പില്‍, സമുദായത്തിന് വേണ്ടി 
മരണം വരിക്കേണ്ടി വന്ന  സഹോദരങ്ങളെ ചിലര്‍ അപമാനിച്ചിട്ടും 
അതിനെതിരെ പ്രതികരിക്കാത്ത, ഞാന്‍ അടക്കമുള്ളവരെ എന്റെ 
പ്രിയ സുഹൃത്ത്‌ കളത്തില്‍ റഹീം അതി രൂക്ഷമായ ഭാഷയില്‍ 
 നടത്തിയ വിമര്‍ശനം .രണ്ടാമതായി ആരമ്പ നബിയുടെ തിരു വചനം 
"മുഉമിനീങ്ങളേ നിങ്ങള്‍ പരസ്പരം ഒരു ശരീരം പോലെയാണ് 
വര്‍ത്തിക്കേണ്ടത് ,ശരീരത്തിലെ ഏതെങ്കിലും ഒരവയവത്തിനു
രോഗം ബാധിച്ചാല്‍ ഉറക്കമൊഴിച്ചും മറ്റും ബാക്കി അവയങ്ങള്‍ 
രോഗം ബാധിച്ച അവയവത്തിന്റെ വേദനയില്‍ പങ്ക് ചേരുന്നു "
എത്ര സുന്ദരമായ ആശയം ഉള്‍ക്കൊള്ളുന്ന വചനം .നാം പരസ്പരം 
സഹകരിക്കേണ്ടുന്നതിനെ , മറ്റൊരു സഹോദരന്റെ വേദനയില്‍ പങ്ക് 
ചേരേണ്ടതിനെ ,ഇതിനേക്കാള്‍ ഭംഗിയായി എങ്ങിനെ വിവരിക്കാന്‍ പറ്റും !
                    
    അവസാനമായി, ഇത്തരം ചില കാര്യങ്ങളിലെങ്കിലും ഏതു സംഘടനയുടെ ,
ഏതു ഇസങ്ങളുടെ, വക്താക്കളാണെങ്കിലും ശരി ,സങ്കുചിത സംഘടനാ താല്പര്യ 
ങ്ങള്‍ക്കപ്പുറം വിശാലമായി ചിന്തിക്കാനുള്ള സന്മനസ്സു കാണിക്കണം.
ഒരു പക്ഷേ ...ഈ ഗ്രൂപ്പിലെ ഭൂരി ഭാഗം ആളുകളും ഇത്രയും ദീര്‍ഘമായ 
ഒരു കുറിപ്പ് കാണുമ്പോള്‍ വായിച്ചു നോക്കാന്‍ പോലും തയ്യാറാവാതെ
"ഡിലീറ്റില്‍ " അഭയം കണ്ടെത്തും !എങ്കിലും ...ഇതില്‍ ഒരാളെങ്കിലും 
ഇത് മുഴുവന്‍ വായിച്ചു തീര്‍ത്താല്‍, ഞാന്‍ ചിലവിട്ട ഇരുപതോളം 
മണിക്കൂര്‍ എന്റെ ധീര ശഹീദുകള്‍ക്ക്  വേണ്ടി സമര്‍പ്പിക്കട്ടെ .
എന്റെ രക്ത സാക്ഷി സഹോദരങ്ങളേ ഈ സഹോദരന്റെ വക 
നിങ്ങള്‍ക്ക് വേണ്ടി ഇത്രയെങ്കിലും  ....

                                                           സ്നേഹാദരങ്ങളോടെ;
                                                                           അനസ് കെ സി 
                                                                             വാണിമേല്‍ 
                                                                              ദോഹ - ഖത്തര്‍ 
                                                                               55104766