.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Showing posts with label Political. Show all posts
Showing posts with label Political. Show all posts

Tuesday, 1 February 2011

എന്നിട്ടരിശം തീരാഞ്ഞവനാ...




ദാവൂട്.
              കുഞ്ചന്‍ നമ്പ്യാരുടെ പ്രശസ്തമായ വരികളാണ്, ജമ അത് കൂലി എഴുത്തുകാരനായ ദാവൂദിന്റെ പുതിയ ലേഖനം കൂടി കണ്ടപ്പോള്‍ മനസ്സിലേക്ക് ആദ്യം വന്നത്.എസ ഐ ഓ വിന്റെ സ്ഥാനത് നിന്ന് പോയതിനു ശേഷം , കൂലിയും  വേലയും ഇല്ലാതിരിക്കാന്‍ ശൂറ ഏല്‍പ്പിച്ച പണിയാണോ, ഇപ്പോള്‍  ഇറങ്ങുന്ന തെറി ലേഖനങ്ങളും അസംബന്ധങ്ങളുടെ കെട്ടുകളും എന്നുള്ളത് ചിന്തിക്കേണ്ടിയിരിക്കുന്നു.എന്തായാലും മനുഷ്യന്റെ കാര്യം ബഹു രസമാണ്, കൂടെ ഇല്ലാത്ത ഒരാളെ കുറിച്ച് നന്മകള്‍ പറയാന്‍  നാം ബഹു മിടുക്കര്‍ ആണ് .എന്നാല്‍ അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍, കിട്ടിയ സമയതോക്കെയും കല്ലെറിയാന്‍ നാം മുന്നിലുണ്ടാവും.അതില്‍ ഏറ്റവും നിപുണര്‍ ആണ് ജ ഇ എന്ന സമൂഹം. ഉദാഹരണങ്ങള്‍ നോക്കൂ... ആയിരക്കണക്കിന് അനാഥ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സ്വയം മുന്നിട്ടിറങ്ങിയ ജെ ഡി ടി യുടെ സ്ഥാപകന്‍, അദ്ധേഹത്തിന്റെ നാശം കാണാന്‍, ജ ഇ യുടെ മുഴുവന്‍ സ്രോതസ്സും ഉപയോഗിച്ച് വര്‍ഷങ്ങളോളം കളിച്ചു, ഒടുവില്‍ ഒരു തെരുവ് നായയെ പോലെ സമൂഹ മധ്യത്തില്‍ അപമാനിതന്‍ ആക്കി നാറ്റിച്ച ഇക്കൂട്ടര്‍ തന്നെ, അദ്ദേഹം മരിച്ചപ്പോള്‍ വര്‍ണ്ണിക്കാനും മുന്നില്‍ ഉണ്ടായി...
ബാബറി മസ്ജിദിന്റെ പേരില്‍ ലീഗിലെ നേതൃത്വവുമായി  ചെറിയ അഭിപ്രായ വ്യത്യാസം വന്നപ്പോള്‍, ഞങ്ങളുടെ പ്രിയ സേട്ടു സാഹിബിനെ പുകച്ചു പുറത്തു ചാടിച്ചു, ഒടുവില്‍ ഒന്നുമാല്ലാതക്കാന്‍  മുന്നിട്ടിറങ്ങിയ ഇക്കൂട്ടര്‍...
ഇന്ത്യ മുഴുവന്‍ കത്തുമ്പോഴും, പാണക്കാട് തങ്ങളുടെ കീഴില്‍ അണി നിരന്ന കേരള മുസ്ലിം രാഷ്ട്രീയത്തെയും തങ്ങളെയും കണക്കറ്റു പരിഹസിക്കുകയും, അതിനു വേണ്ടി പത്രത്തിന്റെ ആയിരക്കണക്കിന് താളുകള്‍ മാറ്റി വെക്കുകയും ചെയ്തവര്‍ തന്നെ അദ്ദേഹം മരണപ്പെട്ടപ്പോള്‍, പുകഴ്ത്താനും ചിലവിട്ടു കോളങ്ങള്‍...
അങ്ങിനെ തുടങ്ങി, ഇപ്പോളത്തെ  പുതിയ ലേഖനത്തില്‍ ഖായിദെ  മില്ലത്തിനെ വാനോളം പുകഴ്തുന്നുണ്ട്.ഖായിദെ മില്ലത്ത്‌ എന്ന വാക്കുച്ചരിക്കാന്‍ ജ ഇ കാരന് അവകാശമുണ്ടോ എന്നത് വേറെ കാര്യം.മുസ്ലിം ലീഗ് രൂപീകരിക്കാന്‍ ശ്രമിച്ചപ്പോള്‍, അതിനെ എതിര്‍ത്തവര്‍  , രൂപീകരിച്ച  സമയം മുതല്‍, അതിന്റെ നേതാക്കളെ ഇല്ലാ കഥകള്‍ പറഞ്ഞു നാറ്റിക്കാന്‍ ശ്രമിച്ചവര്‍, സംഘടനയെ , അന്ന് മുതല്‍ ഇന്ന് ഇതെഴുതുന്ന സമയം വരെ എതിര്‍ക്കാന്‍ മാത്രം തുനിഞ്ഞവര്‍ , ഞങ്ങളുടെ ഇസ്മായീല്‍ സാഹിബിനെ ഖായിദെ മില്ലത്ത് എന്ന് പറയുകയോ?
അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍, ദാവൂദിന്റെ  ലേഖനത്തിന് ശേഷം മുതല്‍ ആ പേര് കേള്‍ക്കുന്നത് പോലും ഇഷ്ട്ടപ്പെടുമായിരുന്നില്ല എന്നത് വേറെ കാര്യം.
മിസ്റ്റര്‍ ദാവൂട്...,
താങ്കള്‍ എഴുതിയ ലേഖനത്തിന്റെ തുടക്കം ഗംഭീരമായിരുന്നു.രണ്ടാം  ഉമറിന്റെ ത്യാഗോജ്വലമായ ചരിത്രം പറഞ്ഞ താങ്കള്‍, ആ പാഠ  ഭാഗങ്ങള്‍  പറഞ്ഞു തുടങ്ങേണ്ടത്, താങ്കള്‍ അന്തിയുറങ്ങുന്ന ഹിറ സെന്റെരിലെ നേതാക്കലോടായിരുന്നു.രണ്ടാം ഉമറിനെ പോലെ കണിശത പാലിച്ചവരില്‍ താങ്കള്‍ എഴുതിയ ഖായിദെ മില്ലത്തിന്റെ സംഘടന ആണ് അന്നും ഇന്നും ലീഗ്.എന്നാല്‍ അദ്ദേഹം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ലീഗിനെ നശിപ്പിക്കാന്‍ അല്ലാതെ  , ഒരിക്കല്‍ പോലും താങ്കളുടെ സംഘടന ശ്രമിച്ചുവോ.ചരിത്രത്തിന്റെ പാഠ  ഭാഗങ്ങള്‍ പഠിച്ചില്ലെങ്കിലും, ഖായിദെ മില്ലത്തിന്റെ ജീവിതമെങ്കിലും ഒന്ന് മനസ്സിലാക്കിയെങ്കില്‍, നിങ്ങളുടെ ഈ നെറികെട്ട ലേഖനം എഴുതുന്നതിനു മുന്‍പ് ഒന്ന് ആലോചിക്കുമായിരുന്നു.രണ്ടാം ഉമറിനെ പോലെ കണിശത പാലിച്ച നേതാക്കളുടെ പേരുകള്‍ ഓര്‍മ്മിക്കുമ്പോള്‍, ആദ്യം  ആയാലും, അവസാനം ആയാലും നിങ്ങളുടെ മനസ്സില്‍ ഓര്‍മ്മ വരിക ലീഗിന്റെ  നേതാക്കളുടെ പേര് മാത്രമായിരിക്കും.മറിച്ച്‌ മുഴുവന്‍ വേണ്ട, പകുതിയെങ്കിലും പറയാന്‍ ധൈര്യമുള്ള  ഒരു ജ ഇ  നേതാവിന്റെ പേര് ഒന്ന് പറയാമോ?
സ്ഥാനമാനതിനു വേണ്ടി സ്വന്തം സഹോദരനെ ഒറ്റു കൊടുത്ത നിങ്ങളുടെ ഇപ്പോളത്തെ നേതാവോ?
തന്റെ  സ്ഥാനം ഉറപ്പിക്കാന്‍, മുന്‍ അമീറിനെ ഡല്‍ഹിലേക്ക്  അയച്ച പുതിയ അമീറിന്റെ പേരോ?
ലീഗില്‍ ഇരിക്കെ അഴിമതിയുടെ പേരില്‍ പുറത്താക്കപ്പെട്ട നിങ്ങളുടെ രാഷ്ട്രീയ കാര്യ നേതാവോ ?
ആയിരക്കണക്കിന് ആളുകളെ പറ്റിക്കുകയും, കുറെ പേരെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്ത ഓര്‍ക്കിട് സംരംഭകാരായ നിങ്ങളുടെ സംഘടനയോ  ?
ആരെയാണ് നിങ്ങള്ക്ക് പറയാന്‍ ഉള്ളത്.ഞങ്ങളുടെ നേതാക്കള്‍ പറഞ്ഞു തന്ന പോലെ, മറ്റൊരു സംഘടനയുമായി താര തമയം ചെയ്യേണ്ട സംഘടന അല്ല ലീഗ്.എങ്കിലും ചോദിച്ചെന്നെ ഉള്ളൂ  . ഒരു നേതാവുണ്ടോ, നിങ്ങള്‍ക്കങ്ങിനെ ധൈര്യമായി പറയാന്‍ ..
താങ്കള്‍ പറഞ്ഞ പോലെ ഒരുപാട് സംസ്ഥാനങ്ങളില്‍ വേരുണ്ടായിരുന്ന ലീഗ് കേരളത്തില്‍ മാത്രമായി പോയത് എന്തുകൊണ്ടെന്ന് നിങ്ങള്‍ ചിന്തിച്ചില്ലെങ്കില്‍, ഞാന്‍ പറഞ്ഞു തരാം. കേരളത്തിലെ ഒരു നിയമ സഭ സീറ്റിലേക്ക്  നടന്ന തിരഞ്ഞെടുപ്പില്‍ ഭരിക്കാന്‍ വേണ്ടി ആളെ നോക്കി നടക്കേണ്ട ഗതികേട് ഉണ്ടായിട്ടുണ്ട് ലീഗിന്നു ഒരു  കാലത്ത്  , അത് താങ്കള്‍ പറഞ്ഞ സ്ഫടിക തുല്യമായ ജീവിതം നയിച്ച, ധീരനായ ഖായിദെ മില്ലത്തിന്റെ കാലത്തായിരുന്നു.അന്നും ലീഗിനെ തകര്‍ക്കാന്‍ നിങ്ങള്‍ ആയിരുന്നു മുന്‍പില്‍ .അവിടെ നിന്ന് കേരള രാഷ്രീയാതെ മാറ്റി മറിക്കാന്‍ മാത്രം ലീഗ് വളര്‍ന്നെങ്കില്‍, അത് ഇന്നത്തെ ലീഗ് നേതാക്കളുടെ കൂടി വിയര്‍പ്പിന്റെ ഫലമാണ് എന്നത്  മറക്കണ്ട.കേരളത്തിലെ ലീഗിന്റെ നേതാക്കിലുള്ള വിശ്വാസവും  , അവര്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്ന മാര്‍ഗ്ഗവും ആണത്.ലീഗിനെ കുറ്റം പറയുന്നതിന് മുന്‍പ് നിങ്ങളുടെ സംഘടനയുടെ ദുര്‍ഗ്ഗതി  എന്താണെന്ന് ആലോചിച്ചുവോ  ?ഇത്ര കാലമായിട്ടും, ഒന്ന് മത്സരിക്കാന്‍ പോലും സംഘടന  വളര്‍ന്നിട്ടില്ല എന്ന് സമ്മതിക്കുന്ന നിങ്ങള്ക്ക്   ലീഗിനെ കുറ്റം പറയാന്‍ എന്ത് അധികാരം.
മിസ്റ്റര്‍ ദാവൂട്...,
താങ്കള്‍ പറഞ്ഞുവല്ലോ, ഇന്ത്യന്‍ മുസ്ലിംകള്‍ സന്നിഗ്ദ ഘട്ടത്തിലൂടെ  കടന്നു പോയപ്പോള്‍, മുസ്ലിം ലീഗ് സമുദായത്തിന് എതിരായി  നിലപാട് എടുത്തു എന്ന്, അതാണ്‌ ലീഗിനെ തകര്‍ത്തത് എന്നത്.എങ്കില്‍ പറയട്ടെ, ലീഗിനെ തകര്‍ക്കാന്‍ പോയിട്ട്, അതിന്റെ ഒരു കല്ലെങ്കിലും ഇളക്കാന്‍ , ഇത്ര കാലമായിട്ടും ഒരാള്‍ക്കും പറ്റിയിട്ടില്ല. പറ്റുമായിരുന്നെങ്കില്‍, അന്ന് സേട്ടു സാഹിബിനെ നിങ്ങള്‍ തെറ്റി ധരിച്ചപ്പോള്‍ ആവേണ്ടാതായിരുന്നു.എന്നാല്‍ മരിക്കുന്നതിനു മുന്‍പ് സേട്ട് സാഹിബു പറഞ്ഞത്, ഇന്ന് അദ്ധേഹത്തിന്റെ മക്കള്‍ പറയുന്നത്, അന്ന് ലീഗ് എടുത്ത തീരുമാനം ആണ് ശരി എന്നാണ്.എത്ര ഒക്കെ ശ്രമിച്ചു, നിങ്ങള്‍ അടങ്ങുന്ന ശത്രുക്കള്‍, ഏതൊക്കെ തരത്തിലുള്ള ലീഗുണ്ടായി.ഒന്നിനെങ്കിലും നില നില്പ് ഉണ്ടായോ?എന്നിട്ട്  ലീഗ് തകര്‍ന്നുപോയി പോലും..
മിസ്റ്റര്‍ ദാവൂട്..
താങ്കള്‍ പറഞ്ഞു വല്ലോ രാജ്യത്തു നടക്കുന്ന ഫാഷിസ്റ്റു സ്ഫോടനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ലീഗ് മുന്‍ കയ്യെടുതില്ല എന്ന്. മുസ്ലിം സമുദായത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നിങ്ങള്‍ ജന്മം നല്‍കിയ സിമിയുണ്ടല്ലോ, അവരില്‍ നിന്ന് തുടങ്ങിയതല്ലേ, നമ്മുടെ നാടിന്റെ, മുസ്ലിം നാമധാരിയുടെ ഈ ഗതികേട്. പേര് മുസ്ലിമിന്റെതായി പോയതിന്റെ പേരില്‍ തുരുങ്കിലടക്കപ്പെട്ട  ഒരുപാട് പേര്‍ ഉണ്ട് എന്ന് ലീഗിനറിയാം, എന്നാല്‍ ആ പേരും പറഞ്ഞു, നാടിനെ കത്തിക്കാന്‍  മുന്നിട്ടിരങ്ങിയവരെ ന്യായീകരിക്കാന്‍ ലീഗിനാവില്ല. ഭീകരവാദികള്‍ പുറത്തിറങ്ങിയാലും, ജയിലായാലും കുറ്റം ലീഗിനാനല്ലോ.പുറത്തിറങ്ങിയാല്‍, ലീഗിന്റെ സമാധാന  ആഹ്വാനത്തെ കുറ്റം പറയല്‍, അവരുടെ നേതാക്കളെ തെറി പറയല്‍, എന്നാല്‍ ഏതെങ്കിലും കേസില്‍ പെട്ട് ജയിലില്‍ ആയാല്‍, അവരെ ഇറക്കാതത്തിന്റെ പേരില്‍ വേറെ തെറി.അല്ലെങ്കിലും താങ്കളുടെ ഭാഷയില്‍  "മലബാര്‍ എന്നാ സാമ്രാജ്യത്തില്‍"  ഉള്ള ലീഗിനെന്തു സ്വാധീനം, ഇന്ത്യ മുഴുവന്‍ വ്യാപിച് കിടക്കും ജ ഇ കാര്‍ക്കയോ?
മിസ്റ്റര്‍ ദാവൂട്..
താങ്കളുടെ എതൊരു ലേഖനത്തിലും ഉള്ളത് പോലെ തന്നെ ഈ ലേഖനത്തിലും വിഡ്ഢിത്തങ്ങള്‍ ഉടെ  ചാകര തന്നെ ഉണ്ട്.ഇന്ന്  നശിക്കുന്നു എന്ന് മുകളില്‍ പറഞ്ഞ അതെ ലീഗിന്റെ ചുണക്കുട്ടികള്‍ ഇന്ത്യയുടെ ഭരണ രംഗത്തുണ്ടായിട്ടും, ഫാഷിസ്ട്ടു  സ്ഫോടനങ്ങല്‍ക്കെതിരെ പ്രതികരിക്കുന്നില്ല എന്നാ നിങ്ങളുടെ ജല്‍പ്പനം കേള്‍ക്കുമ്പോള്‍.അങ്ങിനെ ഒരു ആവശ്യം ഉന്നയിക്കാന്‍ എന്ത് അവകാശമാണ്, താങ്കള്‍ക്കും താങ്കളുടെ പ്രസ്ഥാനത്തിനും ഉള്ളത് എന്ന് ആലോചിച്ചുപോകുന്നു .ഇ അഹമദ് സാഹിബിനെ തോല്‍പ്പിക്കാന്‍ , ഊണും ഉറക്കവുമില്ലാതെ ഹിറ സെന്റെരിലെ രാത്രികളില്‍ ലേഖനമെഴുതിയും ഇല്ലാ കഥകള്‍ എഴുതിയും താങ്കള്‍ ചിലവഴിച്ച സമയത്തിന്റെ നൂറിലൊന്നു അദ്ധേഹത്തെ ജയിപ്പിക്കാന്‍ നിങ്ങള്‍ ചിലവഴിച്ചുവോ?
മിസ്റ്റര്‍ ദാവൂദ്..
നിങ്ങളുടെ ലേഖനത്തിലെ പിന്നീടുള്ള വരികള്‍ കാണുമ്പോള്‍ തോന്നി പോകുന്നത്, ഈ ഒരു ആരോപണം ആദ്യമായാണ് അധെഹതിനെതിരില്‍ വരുന്നതു എന്നാണ്.നിങ്ങള്‍ തന്നെ ഒരു അഞ്ചു വര്ഷം മുന്‍പ് ഒരു റമസാനില്‍, ദീനും ദുനിയാവും ഒന്നാണ്, അത് പത്രം ആയാലും രാഷ്ട്രീയം ആയാലും എന്ന് പറഞ്ഞു തുടങ്ങിയ പത്രത്തിന്റെ ഒന്നാം പേജു മുഴുവന്‍ ഇദ്ധെഹത്തിനെതിരില്‍  ഉപയോഗിച്ചത് ഇതേ ആരോപണം പറയാന്‍ ആയിരുന്നില്ലേ. അദ്ദേഹം വെല്ലു  വിളിച്ച പോലെ, അഞ്ചു വര്ഷം മുന്‍പ് ഇതേ ചാനല്‍ പറഞ്ഞതിനും അപ്പുറം, നിങ്ങള്‍ പറഞ്ഞതിനും അപ്പുറം  എന്ത് പുതിയ തെളിവ് ആണ് അവര്‍ കൊണ്ട് വന്നത്,പറഞ്ഞ ആള്‍ മാറി എന്നതല്ലാതെ.ഇനി മുസ്ലിം ലീഗ് ഇന്ന് പിന്തുടരുന്നത്, കുഞ്ഞാലിക്കുട്ടിയുടെ വൃത്തി ഹീനമായ വ്യക്തി ജീവിതത്തെ സൂക്ഷിക്കാന്‍ ആണ്  എന്ന് പറയുന്ന താങ്കള്‍, താങ്കളുടെ വീട്ടില്‍ നിന്നും വിളിച്ചാല്‍ ഉത്തരം കിട്ടുന്നത്ര ദൂരമുള്ള നിങ്ങളുടെ നേതാവിന്റെ പഴയ പുഴുവരിക്കുന്ന ചരിത്രമോ, അല്ലെങ്കില്‍ നിരവധി  കുടുംബങ്ങളെ പെരു വഴിയിലാക്കിയ, മറ്റു ചിലരുടെ ആത്മഹത്യയിലേക്ക് നയിച്ച ഓര്‍ക്കിട്  പോലുള്ള ജ ഇ യുടെ സംരംഭത്തെ കുറിച്ചോ ഇതുപോലെ വികാരം കൊള്ളുന്നതായി കാണുന്നില്ലല്ലോ.
പിന്നെ വരുന്ന ഒരു ചോദ്യം , എന്ത് കൊണ്ട് കുഞ്ഞാലി കുട്ടി മാത്രം ടാര്‍ഗെറ്റ് ചെയ്യപ്പെടുന്നു എന്നുള്ളതാണ്.ഉത്തരം ലളിതമാണ് ദാവൂട്...മുന്‍പ് പറഞ്ഞ പോലെ , ഈ സംഘടനയുടെ ജന്മം മുതല്‍ അതിനെ ആക്രമിക്കാന്‍ ശ്രമിച്ചവരില്‍ പ്രധാനികള്‍ ആണല്ലോ നിങ്ങളുടെ സമൂഹം.എന്നാല്‍ ആ ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ ബാബറി മസ്ജിദിന്റെ ധ്വംസനം മുതല്‍ കമ്മ്യൂനിസ്റ്റുകളും അവരുടെ വാലാട്ടികലുമായ നിങ്ങളും മദനിയും വത്തക്ക ലീഗുകാരുമായ കുറെ പേര്‍ ശ്രമിച്ചു കൊണ്ടിരുന്നിട്ടും, സംഘടനയുടെ കെട്ടുറപ്പിന് ഒരു കോട്ടവും സംഭവിക്കാതെ, കുഞ്ഞാലി കുട്ടി എന്ന നേതാവിന്റെ കീഴില്‍ എണ്ണയിട്ട യന്ത്രം പോലെ മുന്നോട്ടു പോകുന്നത് കാണുമ്പോള്‍, ഒരു രാഷ്ട്രീയ പാര്‍ടി ആകാന്‍ വഹയു  ഉദിച്ച നിങ്ങളും, നിങ്ങളുടെ മറു വശമായ തീവ്ര വാദി ഗ്രൂപും ശ്രമിക്കുമ്പോള്‍ അദ്ധേഹത്തെ തകര്‍ക്കാന്‍ കിട്ടുന്ന എതൊരു ചാന്‍സും പാഴക്കില്ലല്ലോ.നിങ്ങളിത്രയോക്കെ ശ്രമിച്ചിട്ടും, നൈമിഷികമായ ഒരു വിജയം അല്ലാതെ, ലീഗിന്റെ കെട്ടുറപ്പിനെ തകര്‍ക്കാന്‍ പറ്റാത്തതിലുള്ള നിങ്ങളുടെ ഗ്രഹണിയുടെ ഫലം കൂടിയാണ് പഴയ കുപ്പിയിലെ ഈ പുതിയ വീഞ്ഞ്.കണ്ണൂരിലെ കമ്യൂണിസ്റ്റുകാരുടെ അത്ഭുദ  കുട്ടിയായിരുന്ന അബ്ദുള്ള കുട്ടിയേയും, മലപ്പുറം ചുവപ്പിക്കാന്‍ വന്ന അലിയേയും ഉപയോഗിച്ച് കമ്യൂണിസ്റ്റുകാരുടെ തട്ടകത്തില്‍ തന്നെ കയറി കളിച്ചതും, നിരവധി അനവധി പഴയ കമ്മ്യൂനിസ്ടുകാരുടെ ലീഗിലേക്കുള്ള മനം മാറ്റവും, കമ്യൂണിസ്റ്റുകാരുടെ ഉരുക്ക് കോട്ടയായിരുന്ന താങ്കള്‍ അടങ്ങുന്ന മണ്ഡലത്തിലെ തോല്‍വിയും, മാറ്റത്തിനൊരു വോട്ടിനു ശ്രമിച്ചു നിരവധി പേരെ മത്സരിപ്പിച്ചിട്ടും ഒരു വോട്ടു കൊണ്ട് പലയിടത്തും  തൃപ്തി പെടേണ്ടി വന്ന നിങ്ങളും, പറഞ്ഞു നില്ക്കാന്‍ കൂടെ ഉണ്ടായിരുന്ന സേട്ട് സാഹിബിന്റെ അണികളുടെ ലീഗിലേക്കുള്ള മനം മാറ്റവും ഒക്കെ , കുഞ്ഞാലിക്കുട്ടി എന്ന നേതാവിന്റെ പ്രവര്‍ത്തന ഫലം ആണ് എന്നറിഞ്ഞത് കൊണ്ടുമാണ് അദ്ദേഹം കമ്മ്യൂനിസ്ട്ടുകര്‍ക്കും അവരുടെ കുഴല്‍ ഊതുകാര്‍ക്കും അനഭിമതന്‍ ആയതു എന്നതില്‍ തര്‍ക്കമില്ല.
മാധ്യമ ധര്‍മ്മത്തെ പറ്റി  വാ തോരാതെ സംസാരിക്കുന്ന "ബുദ്ധി ജീവികളും" അവരെ അങ്ങിനെ വിളിക്കുന്ന "ബുദ്ധിയില്ലാതെ ജീവികളും" ഒന്നറിയണം, അഞ്ചു വര്ഷം മുന്‍പ് കുഞ്ഞാലി കുട്ടി സാഹിബിന്റെ മുഖത്തേക്ക് കറുത്ത തുണി വലിച്ചെറിഞ്ഞത് ഏതു മാധ്യമ ധര്‍മ്മത്തിന്റെ ഭാഗം ആയിരുന്നു.അദ്ധേഹത്തിന്റെ അണികള്‍ പത്രക്കാരെ ആക്രമിച്ചതായിരുന്നു കാരണം എങ്കില്‍, പിണറായി സഖാവിന്റെയും അച്ചു മമന്റെയും മുഖത്ത് നിന്ന് കറുത്ത തുണി എടുക്കാനേ സമയം ഉണ്ടാവുമായിരുന്നില്ലല്ലോ.അവിടെയും നിങ്ങളുടെ ലക്‌ഷ്യം പത്ര ധര്‍മ്മം അല്ല, മറിച്ച്‌ ഞങ്ങളുടെ നേതാവിന്റെ ജന സ്വാധീനം തന്നെ.
പത്ര ധര്‍മ്മം ആണ് വലുതെന്നു വിസ്വസിക്കുന്നാര്‍, കിളിരൂരിലെ പെണ്‍ വണിഭവം, വിതുര കേസും, വി ഐ പി കേസും, മഞ്ചേരി കേസും തുടങ്ങി കേരളത്തില്‍ മൃഗീയായി പീഡിപ്പിക്കപ്പെട്ട ഏതെങ്കിലും കേസിന്റെ പിന്നാലെ ഒളി ക്യാമറയുമായി പോകുന്നത് പോകട്ടെ, ആ കേസിലോക്കെ പ്രതി ചെര്‍ക്കപ്പെട്ടവരെ, വലിയ ക്യാമറ ഉപയോഗിച്ച് ജനമധ്യത്തില്‍ പുണ്യവാളന്മാര്‍ ആക്കുന്നത് ഏതു ധര്‍മ്മത്തിന്റെ പേരില്‍ ആണ്, അപ്പോളും ലക്‌ഷ്യം കുഞ്ഞാലിക്കുട്ടിയുടെ ജന സ്വാധീനം തന്നെ.
എം പി ബഷീര്‍ കാണിക്കാതെ വെച്ച് എന്ന് പറയുന്ന വലിയ ബോംബല്ല വീഡിയോകള്‍ കാനിക്കതത്തിനു കാരണം പറഞ്ഞത്, അവരില്‍ ചിലര്‍ കുടുംബ ജീവിതം നയിക്കുന്നു എന്നതാണ്.പണത്തിനു വേണ്ടി ഭര്‍ത്താവിനെ മാറ്റിയും കുട്ടിയെ വിറ്റും, മതം മാറിയും കഴിയുന്ന, ഈ സ്ത്രീകളെക്കാള്‍ വില കുറഞ്ഞതാണോ കുഞ്ഞാലി കുട്ടി സാഹിബിന്റെ കുടുംബം? അപ്പോഴും കാര്യം വ്യക്തം, നിങ്ങളുടെ നോട്ടപ്പുള്ളി കുഞ്ഞാലി കുട്ടി സാഹിബു തന്നെ.
മാധ്യമങ്ങളാല്‍ വിചാരണ ചെയ്യപ്പെട്ട ഒരുപാട് കേസുകളും വിവാദങ്ങള് ഉണ്ടായിട്ടും കുഞ്ഞാലി കുട്ടിയോളം  വിചാരണ ചെയ്യപ്പെട്ട ഒരു നേതാവും ഉണ്ടായിട്ടില്ല എന്നുള്ളതും വിരല്‍ ചൂണ്ടുന്നത്  ശത്രുക്കളുടെ ലക്ഷ്യം അദ്ധേഹത്തിന്റെ ജന സ്വാധീനം തന്നെ.

അതിനു കൂട്ടിനുള്ളവര്‍  ആരൊക്കെ എന്നതാണ് ബഹു രസം.
അജ്മീര്‍,മക്ക മസ്ജിദ്, തുടങ്ങി സ്ഫോടനങ്ങളില്‍ ഭൂരിഭാഗത്തിന്റെയും പിതൃത്വം തങ്ങള്‍ക്കാണെന്നു ഫാഷിസ്ട്ടുകള്‍ പറഞ്ഞിട്ടും, ആ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം മുസ്ലിംകളുടെ തലയില്‍ കെട്ടിവെക്കാന്‍ ഇറങ്ങി പുറപ്പെട്ട ലവ് ജിഹാദിന്റെ അമരക്കാര്‍ ആയ ചാനലുകാര്‍..
നാട്ടു വഴികളില്‍ മീന്‍ വണ്ടി വരുന്നതും കാത്തു നില്കാറുള്ള പൂച്ചകളെ പോലെ ലീഗിനെ കുറിച്ചോ കുഞ്ഞാലി കുട്ടിയെ കുറിച്ചോ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി നില്‍കുന്ന താങ്കളെ പോലുള്ള എഴുത്തുകാരും അവരെ താങ്ങുന്ന ഞാഞ്ഞൂലുകള്‍ ആയ പാര്‍ട്ടികളും...‍
വിതുര പെണ്‍വാണിഭ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു ഇന്നും കേസില്‍ പെട്ട് ഉഴലുന്ന പീട്ടര്മാര്..‍.,
അവരെ പോലുള്ളവരുടെ കാമം തീര്‍ക്കലാണ് ഞങ്ങളുടെ ജോലി എന്ന് പറഞ്ഞു നടക്കുന്ന സ്ത്രീ വര്‍ഗ്ഗത്തിന് തന്നെ അപമാനം ആയവര്...‍,
രാജ്യദ്രോഹ കുറ്റം തുടങ്ങി നിരവധി കേസിലെ പ്രതിയായ ഒരു റൌഡി...,
മാധ്യമം അടക്കം നാലോളം മാധ്യമ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട എം പി ബഷീര്‍ എന്ന മൂന്നാം കിട പത്രക്കാരന്‍ ...,
അങ്ങിനെ നീളുന്നു ലിസ്റ്റ്.ഇവരുടെ വാക്കുകള്‍ക്കാണോ നാം വില കല്‍പ്പിക്കേണ്ടത് അതല്ല, സമുദായത്തിന്റെ ഉന്നമനത്തിനായി അഹോരാത്രം പരിശ്രമിച്ച ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞാലി കുട്ടി സഹിബിനെയോ....
 
ഒരനുഭവം:ഫരൂഖില്‍ പഠിക്കുന്ന സമയം, കൊല്ലെഗിന്റെ മാഗസിന്‍ ഇറക്കാന്‍ വേണ്ടി പണമില്ലാതെ കഷ്ട്ടപ്പെടുമ്പോള്‍, ഞങ്ങളുടെ നേതാവ് കുഞ്ഞാലിക്കുട്ടി സാഹിബിനെ ചെന്ന് കണ്ടു.പഞ്ചായത്ത് തെരഞ്ഞെടുപ്പു നടക്കുന്ന സമയം, പാര്‍ടിയില്‍ നിന്നും വല്ലതും കിട്ടുമോ എന്നന്വേഷിക്കാന്‍ പോയതാണ്.സാഹിബു വീട്ടില്‍ കയറ്റി ഇരുത്തി.ചായ പറഞ്ഞു.ഞങ്ങള്‍ കാര്യം പറഞ്ഞു.സാഹിബു പാര്‍ട്ടിയുടെ സാമ്പത്തിക അവസ്ഥ പറഞ്ഞു.ഞങ്ങള്‍ നിരാശയോടെ ഇറങ്ങാന്‍ നോക്കുമ്പോള്‍ അദ്ദേഹം ഭാര്യയെ വിളിച്ചു, എന്നിട്ട് സ്വന്തം വകയായി ഒരു സംഖ്യാ തന്നു.എന്നും അണികള്‍ഒടൊപ്പം നിന്ന ആ നേതാവിന്റെ ശരീരത്തിലെ ഒരു രോമത്തിനു പോലും പോറല്‍ ഏല്‍പ്പിക്കാന്‍  ഞങ്ങള്‍ സമ്മതിക്കില്ല.
ഇറച്ചി വെട്ടുകാരന്റെ  മുന്നില്‍ എല്ലിന്‍ കഷണത്തിന് വേണ്ടി വാ പൊളിച്ചു നില്‍കുന്ന ശ്വാനന്മാരെപ്പോലെ മുസ്ലിം ലീഗിന്റെയും അതിന്റെ നേതാക്കളുടെയും പച്ച മാംസം തിന്നാന്‍ വരിനില്കുന്നവരെ.. ഇനിയൊരു മുന്നറിയിപ്പ് ഞങ്ങള്‍ നിങ്ങള്ക് തരില്ല , ജാഗ്രതൈ
 

Tuesday, 2 November 2010

മാറ്റത്തിനു 'ഒരു' വോട്ട്.

ഓരോ കാലത്തും ഉണ്ടാവും ഓരോ വിഭാഗം, അവരാകും ആ കാലത്തെ താരങ്ങള്‍.
പ്രത്യേകിച്ച് തെരഞ്ഞെടുപ്പുകളില്‍.
എന്റെ നാട്ടിനടുത്തുള്ള ഒരു കക്ഷിയെ കുറിച്ച് പറഞ്ഞു തുടങ്ങാം.
പത്രങ്ങളിലൊക്കെ നിരവധി തവണ വന്നത് കൊണ്ട് ചിലപ്പോള്‍, നിങ്ങള്‍ ആ പേര് ഓര്‍മ്മിചെക്കാം.
അദ്ദേഹം എല്ലാ തെരഞ്ഞെടുപ്പിലും പത്രിക നല്‍കി സ്ഥാനാര്‍ഥി ആകും, അത് പഞ്ചായത്ത് തെരെഞ്ഞെടുപ്പയാലും ലോകസഭയിലേക്ക് ആയാലും.
അദ്ധേഹത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണ രീതിയും വാഗ്ദാനങ്ങളും വളരെ രസമാണ്. വടകരക്കടുത്തു ഒരു റെയില്‍വേ ഗേറ്റു ഉണ്ട് (അവിടെ ഇപ്പോള്‍ മേല്‍പ്പാലം വന്നു ), ഗേറ്റു അടച്ചാല്‍ അദ്ദേഹവും അദ്ധേഹത്തിന്റെ ഉറ്റ അനുയായിയും ഓട്ടോറിക്ഷയില്‍ ഗേറ്റിന്റെ ഏറ്റവും മുന്നില്‍ വന്നു നില്‍ക്കും.കോഴിക്കെടെക്കുള്ള സംസ്ഥാന പാത ആയതു കൊണ്ട് തന്നെ മിനുട്ടുകള്‍ക്കകം വാഹങ്ങള്‍ നിറയും.
ഗേറ്റു തുറന്നാല്‍ ഉച്ചഭാഷിണിയിലൂടെ അനൌന്‍സ്മെന്റ് തുടങ്ങുകയായി,
"നിരവധി അനവധി വാഹങ്ങളുടെ അകമ്പടിയോടു കൂടി ഇതാ , നിങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ഥി ഈ വഴിത്താരകളെ ധന്യമാക്കി കടന്നു വരുന്നു " എന്ന് ...
ഞാന്‍ പറഞ്ഞു വരുന്നത് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പു
"തരത്തെ  " (ഞങ്ങളുടെ ഭാഷയില്‍ തരം എന്നാല്‍ നെഗറ്റീവ് അര്‍ഥം ആണ്. ഓര്‍മ്മിക്കണം താരം അല്ല ഇവിടെ തരം ആണ് ) കുറിച്ചാണ്..
അക്കൂട്ടര്‍ ആണ് ജ ഇ എന്നാ ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജമാ-അത്തെ ഇസ്ലാമി(കോഴിക്കോട് മുതലക്കുളത് മുതലയും ഇല്ല കുളവും ഇല്ല എന്ന് പറഞ്ഞ പോലെ പേരില്‍ മാത്രമേ ഇക്കൂട്ടരില്‍  ഇസ്ലാമി ഉള്ളൂ.) .
ഇപ്രാവശ്യം അവര്‍ നടത്തിയ കലാ പരിപാടിയുടെ പേരായിരുന്നു
-- മുന്നണി എന്നത് (പലയിടത്തും പല പേരാണ്, അതാണ്‌ -- എന്നിട്ടത്. അങ്ങിനെ ആകുമ്പോള്‍ സുഖമാണല്ലോ , ഓരോരുത്തര്‍ക്കും ഇഷ്ട്ടമുള്ളത് വായിക്കാമല്ലോ. ചിലര്‍ അവരെ ജാനകി മുന്നണി എന്നും വിളിക്കുന്നു.)
ഇവരുടെ ഈ കോലാഹലം കണ്ടപ്പോള്‍ തുടങ്ങിയതാണ്‌ ജനം ചിരിക്കാന്‍ , ഫലം വന്നു ഇത്രയും ദിവസം ആയിട്ടും ആ ചിരി നിന്നിട്ടില്ല.
തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടക്ക് ഒരു ജ മുന്നനിക്കരനോട് ചോദിച്ചതാണ്,
എത്ര കിട്ടുമെന്ന്. മറുപടി വളരെ പെട്ടന്നായിരുന്നു," ഈ പ്രാവശ്യം ഞങ്ങള്‍ മത്സരിക്കുന്നത് ഞങ്ങള്‍ക്ക് സ്വാധീനം ഉള്ള മേഘലകളില്‍ മാത്രമാണ്. അത് കൊണ്ട് തന്നെ സീറ്റുകള്‍ കുറവാണെങ്കില്‍ കൂടിയും  മത്സരിക്കുന്നതില്‍ പകുതിയും ഇങ്ങു പോരും."
അന്വേഷിച്ചപ്പോള്‍  അഞ്ഞൂറിലധികം വാര്‍ഡുകളില്‍ ഇവര്‍ മത്സരിക്കുന്നു, കൂടാതെ ജില്ല പഞ്ചായത്ത് കുറെ, നഗര സഭ , കോര്‍പറേഷന്‍ ..
ഞാന്‍ കരുതി ശരിയായിരിക്കും, കാരണം എഴുപതു വര്‍ഷത്തെ പാരമ്പര്യം അവകാശമുള്ള, 
കേരളത്തില്‍ അങ്ങോളം ഇങ്ങോളം സ്ഥാപനങ്ങള്‍ ഉള്ള (അതെങ്ങിനെ ഉണ്ടാക്കി എന്നത് വേറെ കാര്യം, ഉദാഹരണം  ജെ ഡി റ്റി, മദീന പള്ളി.. ), 
കമ്യൂനിസ്ട്ടു പാര്‍ട്ടി കഴിഞ്ഞാല്‍ ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന, 
ആടിനെ പോലും പട്ടിയാക്കാന്‍ കഴിവുള്ള ഒരു പത്രം നടത്തുന്ന, മറ്റു നിരവധി പ്രസിദ്ധീകരണങ്ങള്‍ ഉള്ള, 
കുറച്ചു വര്ഷം മുന്‍പ് ഹിറ  നഗറില്‍ ആണുങ്ങളും പെണ്ണുങ്ങളും കൂടി ലക്ഷക്കണക്കിന്‌ ആളുകളെ പങ്കെടുപ്പിച്ചു സമ്മേളനം നടത്തി എന്നവകാശപ്പെടുന്ന, 
ഈ അടുത്ത് കുറ്റിപ്പുറത്ത്‌ സ്ത്രീകള്‍ മാത്രം പങ്കെടുത്തുള്ള(അവരുടെ അമീറും ഉണ്ടായിരുന്നു, അദ്ദേഹം എന്താണ് എന്ന് അവര്‍ പറഞ്ഞില്ല ) സമ്മേളനം നടത്തിയ പാരമ്പര്യമുള്ള, 
അമീര്‍ പറഞ്ഞാല്‍ ക്ഷ, ങ്ങ എന്ന് മൂക്ക് കൊണ്ട് വരയ്ക്കുന്ന അനുയായികള്‍ ഉള്ള, 
ബുദ്ധി ജീവികള്‍ എന്ന പേരില്‍ (ഞാന്‍ മുന്‍പ് പറഞ്ഞ മുതലക്കുളം പോലെ ) ചില കൂലി എഴുത്തുകാരുടെ പിന്തുണ ഉണ്ട് എന്ന് പറയുന്ന, 
ഡിഫി കഴിഞ്ഞാല്‍ ഏറ്റവും വലിയ യുവജന പ്രസ്ഥാനം എന്ന് പറഞ്ഞു രൂപീകരിച്ച സോളിക്കുട്ടികള്‍ ഉള്ള ഒരു പ്രസ്ഥാനത്തിന് ഇതൊരു പക്ഷെ നിസ്സാരം ആയിരിക്കും എന്നാന്നു കരുതിയത്‌.
ആദ്യ ഫലം വന്നതില്‍ മലപ്പുറം ജില്ല കൂടി ഉണ്ടെന്നറിഞ്ഞപ്പോള്‍ സ്വാഭാവികമായും കൌതുകത്തോടെ ടി വി ക്ക് മുന്നില്‍ ആയിരുന്നു.
എങ്ങു നോക്കിയപ്പോഴും ലീഗിന്റെ പച്ച പതാക, മൂവര്‍ന്ന കൊടി, ചുവപ്പിക്കാന്‍ ഇറങ്ങിയവരുടെ കൊടി കണ്ടത് ലീഗിലെ ചില അനുയായികള്‍ ഓടയിലിട്ടു ചവിട്ടുന്നത്, അതിനിടക്ക് ചില ബി ജെ പി കൊടിയും അവരുടെ നേര്‍ പകുതി ആയ എസ് ഡി പി ഐ എന്ന് അനുയായികളും എന്നെ പോലെയുള്ളവര്‍ സുഡപ്പികള്‍  എന്ന് വിളിക്കുന്നവരുടെ കൊടിയും.
പക്ഷെ ഒരിടത്തും ഇവരുടെ കൊടി കണ്ടില്ല.ഞാന്‍ കരുതി എങ്കില്‍ മലപ്പുറത്ത്‌ കാണും, കാരണം അവിടെ കഴിഞ്ഞ നിയമ സഭയില്‍ ലീഗിനെ തോല്‍പ്പിച്ചത് ഇവരാണ് എന്നാണല്ലോ അവകാശ വാദം.അപ്പോള്‍ അവിടെ നോക്കി. കണ്ടില്ല.
ഞാന്‍ കരുതി ഇന്ത്യ വിഷന്‍ അല്ലെ, വല്ല വിരോധവും കൊണ്ടാവും എന്ന്.
പത്രം നോക്കി.മാതൃഭൂമി..ഇല്ല
മനോരമ..ഇല്ല
തേജസ്‌..ചിലയിടത്തെ സുടാപ്പി വിജയം ഉണ്ട് പക്ഷെ, ഇക്കൂട്ടരുടെത്  ഇല്ല.
ഇനിയുള്ളത് ദീപികയും മാധ്യമവും..
ദീപികയില്‍..ഇല്ല
ഒടുവില്‍ മാധ്യമം..
ഒന്നാം പേജു..ഇല്ല.
രണ്ടാം പേജു..ഇല്ല
തെരഞ്ഞെടുപ്പു പ്രത്യേക പേജു..അവിടെയും ഇല്ല.
എനിക്ക് ആകാംഷ കൂടി..
ഒടുവില്‍...,
ഒടുവില്‍...
അതാ കിടക്കുന്നു ആ വാര്‍ത്ത..ചരമ  പേജിന്റെ ഒരു മൂലയില്‍ ..മരിച്ചവരുടെ കൂട്ടത്തില്‍, (28-10-2010 മാധ്യമം പത്രം മലപ്പുറം എഡിഷന്‍ നോക്കുക.).
സ്വാഭാവികമായും ഞാന്‍ കരുതി, ഇതൊരു സൂചന ആണോ..
ചിലപ്പോള്‍ പറയുന്നത് പോലെ, മുട്ടയിലെ ചത്തോ.?
ത്രിതല പഞ്ചായത്തില്‍ മറ്റു രാഷ്ട്രീയ സംഘടനകള്‍ ഫണ്ട് വെട്ടിപ്പിടിക്കുന്നു, അത് കൊണ്ട് നമുക്കും വേണം അതില്‍ ചിലത് എന്ന് പറഞ്ഞു ഇറങ്ങി പുറപ്പെട്ട ഇവര്‍ക്ക്, ഇരുപതിനായിരത്തിന് മുകളില്‍ വാര്‍ഡ്‌ ഉള്ള  കേരളത്തില്‍ ആകെ കിട്ടിയത് 9 വാര്‍ഡു.
മക്കരപ്പരമ്പ് പഞ്ചായത്തില്‍ വടക്കാങ്ങര എന്ന ജ കുടുംബങ്ങള്‍ ഭൂരിഭാഗം  താമസിക്കുന്ന വാര്‍ഡില്‍ വന്നു നമ്മുടെ അമീര്‍ പറഞ്ഞത് , കേരളത്തില്‍ എല്ലായിടത് തോറ്റാലും  ഇവിടം ജയിക്കുമെന്നായിരുന്നു.
വെറുതെ ഒന്ന് നോക്കിയപ്പോള്‍, ദാ അവിടെയും തോല്‍വി !..
എന്തിനേറെ അമീറിന്റെ കുടുംബം ഉള്ള വാര്‍ഡില്‍ വരെ  എട്ടു  നിലയില്‍ തൊട്ടു, അതും ഇടതു പക്ഷത്തെ കൂട്ട് പിടിച്ചിട്ടും..!!- അതായത് കേരള ഖജനാവില്‍ പൈസ കൂടി എന്നര്‍ത്ഥം.
പെരിന്തല്‍മണ്ണ നഗര സഭയില്‍ ആറ്‌ ഇടതു മത്സരിച്ചു ആകെ കിട്ടിയ വോട്ട് 134 !!!
എന്തിനേറെ എന്റെ നാട്ടില്‍ ഞങ്ങളുടെ വാര്‍ഡില്‍ ഇടതു പക്ഷത്തിനും കൊണ്ഗ്രെസ്സിനും കൂടെ കൂട്ടി ലീഗിനെ പരാജയപ്പെടുത്താന്‍ ഇറങ്ങിയിട്ട് , ഈ കൂടരുടെ തന്നെ മുഴുവന്‍ വോട്ടും കിട്ടിയില്ല.
അങ്ങിനെ ഫലങ്ങള്‍ ഇങ്ങിനെ അറിഞ്ഞു വരോമ്പോഴാനു ഇവരുടെ ജന സമ്മിതി ശരിക്കും മനസ്സിലായി തുടങ്ങിയത്.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി 24th വാര്‍ഡില്‍ ജ മുന്നണിയുടെ സ്ഥനാര്തിക്ക് കിട്ടിയ വോട്ട് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി..2!!!
സ്വാധീനമുള്ള മേഖലയില്‍ മാത്രം മത്സരിച്ചപ്പോള്‍ ഇങ്ങനെ..
പടച്ചോനെ.. നീ കാത്തു, ഇവരെങ്ങാനും അവര്‍ക്ക് സ്വാധീനം ഇല്ലാത്ത വാര്‍ഡില്‍ മത്സരിചിരുന്നെങ്കില്‍ എന്തൊക്കെ കാണണം ആയിരുന്നു?
എന്തൊക്കെ ആയിരുന്നു പുകിലുകള്‍..
കോള കമ്പിനിക്കെതിരെ  ജന മുന്നേറ്റം..
സോളിക്കുട്ടികളുടെ കേരളത്തെ ഇളക്കി മറിക്കല്‍..
കവലകളിലെ കോളം എഴുത്തുമായി കുട്ടി പട്ടാളം..
ചാണകം കൊണ്ട് പോലീസിനെ അടിക്കല്‍..
ഇരിക്കൂറിലും മങ്കടയിലും ഇടതു പക്ഷവുമായി കൂട്ട്..
ചിലയിടത്ത് കൊണ്ഗ്രെസ്സുമായി..
മറ്റു ചിലയിടത്ത് പി ഡി പി..
നാട് നീളെ പോസ്റ്ററുകള്‍, പ്രസംഗങ്ങള്‍..
ഒടുവില്‍ ഒരു ഫലം കൂടി വന്നതോടെ ഞാന്‍ ശരിക്കും ഞെട്ടി.
പെരുവള്ളൂര്‍  പഞ്ചായത്തിലെ  പത്താം വാര്‍ഡിലെ ജനകീയ മുന്നണി സ്ഥനാര്തിയും സോളിക്കുട്ടികളുടെ നേതാവുമായ മുസ്തഫ മാസ്റ്റര്‍ക്ക് ആകെ കിട്ടിയ വോട്ട് ഒന്ന്.!!!!!
എന്റെ ഒരു  സംശയം ..
ആ വാര്‍ഡില്‍ അദ്ധേഹത്തിന്റെ ഭാര്യക്ക്‌ എങ്കിലും ഒരു വോട്ടു ഉണ്ടാവില്ലേ?
അദ്ധേഹത്തെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പിന്താങ്ങിയ ആളും നിര്‍ദേശിച്ച ആളും ഉണ്ടാവില്ലേ?
എന്റെ സംശയം തീര്‍ന്നില്ല, ഇവരീ പറഞ്ഞ മാറ്റത്തിന് ഒരു വോട്ട് എന്നത്, വോട്ട് ചെയ്യല്‍ പടച്ചവനു  എതിര് (ശിര്‍ക്ക് എന്ന് മുസ്ലിംകള്‍ പറയും ) എന്നതില്‍ നിന്ന് നിര്‍ബന്ധം (ഫര്‍ള്  എന്ന് മുസ്ലിംകള്‍ പറയും ) എന്നതിലേക്കുള്ള മാറ്റതിനാണോ ജനങ്ങളോട്  വോട്ട് ചോദിച്ചത്?
അല്ല മാറ്റത്തിന് 'ഒരു' വോട്ട് എന്ന്  പൊതുവേ രാഷ്ട്രീയക്കാര്‍ കഴുതകള്‍ എന്ന് വിളിക്കുന്ന ഈ പൊതു ജനം തെറ്റി ധരിച്ചത് കൊണ്ടാണോ ഈ 'ഒരു' വോട്ട് കിട്ടിയത്..
എന്തായാലും ഇതൊക്കെയും ഞാന്‍ എന്റെ ഗ്രൂപ്പില്‍ (ഞങ്ങളുടെ നാടിനൊരു ഇ മെയില്‍ ഗ്രൂപ്പ് ഉണ്ട് ) അയച്ചപ്പോള്‍ , അതിലെ ഒരു ജാനകി മുന്നണി അനുഭവിയാണോ കാര്ഖൂനാണോ എന്നൊന്നും എനിക്കറിയില്ല പറഞ്ഞു, "തുടക്കം അല്ലെ" എന്ന്.
സ്വാഭാവികമായും എനിക്ക് തോന്നിയ ഒരു സംശയം (എന്റെ ഗ്രൂപ്പില്‍ ചിലതെഴുതിയാല്‍ വല്യ പുകിലാണ്, അതില്‍ ചിലര്‍ക്ക് ഇഷ്ട്ടപ്പെടുന്നതെ   എഴുതാന്‍ പറ്റൂ  , പക്ഷെ ഇവിടെ ഒരാളും എതിര്‍ക്കില്ലല്ലോ, അപ്പോള്‍ ധൈര്യമായി.. അത് മറ്റെവിടോ മറ്റാരോ എഴുതിയതായും കണ്ടു അതെഴുതുയവന് നന്ദി.)
" 70  വര്ഷം എടുത്തിട്ടും രണ്ടക്കം തികക്കാന്‍ പറ്റാത്ത ഇവര്‍ക്ക്, ഇങ്ങനെ തുടങ്ങിയാല്‍ പരലോകത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്‌ ആവാന്‍ പറ്റുമായിരിക്കും" .(അതും  സംശയം ആണ്, പക്ഷെ ചാന്‍സ് ഉണ്ട്, കാരണം അവിടെ ദിവസത്തിന് ഇവിടത്തെ ദിവസത്തെക്കാള്‍ ആയിരം മടങ്ങ്‌ ദൈര്‍ഘ്യം കൂടുതല്‍ ആണ് ). 
പത്തറുപതു വര്‍ഷത്തോളം ഉരച്ചുരച്ചു മൂല്യം പാരമ്യതയിലെത്തിചിട്ട് , കിണറു കുഴിച്ചും, നിലവിളക്കിനു മുന്നില്‍ കൈകൂപ്പി നിന്നും, സംശുദ്ധ  കള്ള്  വിതരണത്തിന് വേണ്ടി ധര്‍ണ നടത്തിയും, വോട്ടിനു വേണ്ടി പരധ കഴിച്ചു വെച്ച് സാരി ഉടുത്തും .... etc പൊതു ജനത്തിന്റെ വിശ്വാസം  നേടിയെടുത്തു .. അവസാനം കുറച്ചെങ്കിലും വോട്ട് കിട്ടുമെന്ന്  ഉറപ്പുള്ള വാര്‍ഡുകളില്‍ മാത്രം  മത്സരിച്ചപ്പോള്‍.......... കിട്ടിയ വോട്ട് കണ്ടില്ലേ........... പാവങ്ങള്‍ ...
 

Monday, 23 August 2010

ലീഗേ..ഈ മൗനം ലജ്ജാവഹം...



ഒരുറച്ച ലീഗ് അനുഭാവി ആയിക്കൊണ്ട്‌ തന്നെ പറയട്ടെ,
ഇന്നത്തെ ഈ നേതാക്കളുടെ മൗനം ലീഗിന്റെ മഹത്വത്തിന് ഏറ്റ ഏറ്റവും വലിയ നാണക്കേട്‌ തന്നെ..
എന്തിനാണീ മൗനം..
ആരെ ബോധിപ്പിക്കാന്‍ , എന്ത് ബോധിപ്പിക്കാന്‍ ..?
ഒമ്പതര വര്ഷം..
ഒരു മനുഷ്യന്റെ ജീവിതത്തില്‍ , ആ വര്‍ഷത്തിനു, അല്ലെങ്കില്‍ നിമിഷങ്ങള്‍ക്കുള്ള പ്രാധാന്യം അറിയാത്തവര്‍ അല്ലല്ലോ, ലീഗിന്റെ തലപ്പത്തുള്ളവര്‍.
തീപ്പൊരി പ്രസംഗത്തിന്റെ പേരില്‍ കുറെ യുവാക്കളെ വഴി തെറ്റിച്ചു വെങ്കിലും, ചെയ്യാത്ത കുറ്റത്തിന് എന്ന് പിന്നീടു കോടതി തന്നെ പറഞ്ഞ , ഒമ്പതര വര്ഷം..
ഒരു കാലുമായി, വിട്ടുമാറാത്ത രോഗങ്ങളുമായി ഒരു മനുഷ്യന്റെ ജീവിതം ഒമ്പതര വര്ഷം ജയിലില്‍ ഇട്ടു നശിപ്പിച്ചിട്ടും, ഒരു ക്ഷമാപണം പോലും പറയാന്‍കൂട്ടാക്കാത്ത ഭരണ കൂടം..
ആ ഒമ്പതര വര്ഷം തിരിച്ചു നല്‍കാന്‍ ഒരു ഭരണ കൂടത്തിനും കഴിയില്ല, ശരി തന്നെ..
എന്നാല്‍ ക്ഷമ എന്ന ഒരു വാക്ക്, ഒരു നഷ്ട്ട പരിഹാരം..
ലജ്ജിക്കുന്നു ഈ ഭരണ കൂടാതെ ഓര്‍ത്തു.
എന്നിട്ടരിശം തീരഞ്ഞവരാ പുരയുടെ ചുറ്റും മണ്ടി നടന്നു എന്ന് കുഞ്ഞന്‍ നമ്പ്യാര്‍ പാടിയത് പോലെ,
പുറത്തു വന്ന ദിവസം മുതല്‍ ഭരണ കൂടാ കഴുകന്മാരും, അവരുടെ പിണിയാളുകളും അദ്ദേഹത്തിന് മുകളിലൂടെ വട്ടമിട്ടു പറക്കുകയായിരുന്നു, രാഞ്ചിയെടുക്കാന്‍ ..
ഒടുവില്‍, മുന്‍പ് ഭരണ കൂടാ നേട്ടമായി പാടിയവര്‍ തന്നെ, വീണ്ടും ..അതും കൂടെ നിന്ന് കഴിയുന്നിടത്തോളം, രക്തം ഊറ്റി കുടിച്ചതിനു ശേഷം..
അവര്‍ പിന്നെ അങ്ങിനെ ആണ് എന്ന് വെക്കാം..
മുസ്ലിംകള്‍ എന്ന് പറയുമ്പോള്‍ തന്നെ , കലി വരുന്ന മുഖ്യനടക്കമുള്ളവര്‍ ഒരുപാട് ഉദാഹരണം..
എന്നാല്‍ നമ്മുടെ ലീഗിനെന്തു പറ്റി..?
സമുദായത്തിന് പൊതു പ്രശ്നങ്ങള്‍ വരുമ്പോള്‍, എല്ലാവരും ഒരുമിക്കണം (തീര്‍ച്ചയായും തീവ്രവാദികളും, അതിന്റെ വിത്തിട്ടവരും നമുക്ക് വേണ്ട ) എന്ന് പറയുന്ന ലീഗ്, പൂര്‍വ്വ കാലത്തെ തെറ്റില്‍ നിന്ന് മടങ്ങി, നല്ല രീതിയില്‍ ജീവിക്കുന്ന ഒരു മുസ്ലിമിനെ, ഭരണകൂട ഭീകരന്മാര്‍ ആക്രമിക്കുമ്പോള്‍, ആ ഒരു കുടുംബത്തെ നശിപ്പിക്കാന്‍ ശ്രമിക്കമ്പോള്‍, അവര്‍ തങ്ങളുടെ പാര്ടിക്കാര്‍ അല്ല എന്ന് കരുതി മിണ്ടാതിരിക്കുക എന്നതല്ല ഞാന്‍ മനസ്സിലാക്കിയ,ഇസ്മായീല്‍ സഹിബടക്കമുള്ള മഹാന്മാര്‍ വളര്‍ത്തിയ ലീഗിന്റെ ലക്‌ഷ്യം..
സമുടായതിലുള്ളവനും, അല്ലാത്തവനും ആയ പീധിതട്ന്റെ കൂടെ ഉണ്ടായിരുന്ന ഈ പാര്‍ട്ടി, ആര്‍ക്കൊക്കെയോ വേണ്ടി ഇപ്പോള്‍ ഓശാന പാടുന്നു..
മദനിയുടെ മാത്രം തെറ്റാണോ, യുവാക്കള്‍ തീവ്ര വാദത്തിലേക്ക് വഴി മാറിയത്..
യൂത്ത് ലീഗിന്റെ അന്നത്തെ നേതാക്കന്മാര്‍ ആയിരുന്ന മുനീര്‍ സാഹിബും, കെ ടി ജലീലും അടക്കമുള്ളവര്‍ യുവാക്കളെ നിഷ്ക്രിയമാക്കിയതല്ലേ, കേരളത്തില്‍ തീവ്ര വാദം വളരാന്‍ മറ്റൊരു കാരണം..
അപ്പോള്‍ പ്രതികള്‍ ആക്കപ്പെടെണ്ടാവര്‍ അവരും കൂടി അല്ലെ?
എന്നിട്ടൊരു വാക്കും, നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന്..
ബഹുമാനപ്പെട്ട കുഞ്ഞാലിക്കുട്ടി സാഹിബു, ഷാജി സാഹിബു..
മുഴുവന്‍ ബഹുമാനത്തോടും കൂടി ചോദിക്കട്ടെ , നിങ്ങളീ പറഞ്ഞ നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നത് ,
ഒരു 5 വര്ഷം പിന്നിലെക്കൊന്നു നോക്കി പറയാമോ ..?
കേരളത്തിലെ തെരുവോരങ്ങളില്‍, കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ, ഒരു ഇല്ലാ കഥയുടെ പേരില്‍ കംമ്യൂനിസ്ട്ടു മാക്രികളും, ഇസ്ലാമിന്റെ പേരിലെ അനിസ്ലാമികളും ഉറഞ്ഞു തുള്ളിയപ്പോള്‍, കരിപ്പൂരില്‍ തുടങ്ങിയ ലീഗിന്റെ പ്രതിരോധം..
എന്തെ അന്നൊന്നും നിയമത്തെ അതിന്റെ വഴക്ക് വിടാതിരുന്നത്?
എന്തിനായിരുന്നു, തൊണ്ട പൊട്ടുമുച്ചത്തില്‍ താങ്കള്‍ തെരുവുകളില്‍ പ്രതിരോധം തീര്‍ത്തത്?
ലീഗിന്റെ നേതാക്കള്‍ക്ക് മാത്രം ഒരു ന്യായവും അല്ലാത്തവര്‍ക്ക് മറ്റൊന്നുമോ?
ഒരപേക്ഷയുണ്ട്..
അത്യധികം, രോഗത്താല്‍ കഷ്ട്ടപ്പെടുന്ന ആ മനുഷ്യന്‍, തിരിച്ചു വരുമെന്ന് അദ്ദേഹത്തിന് തന്നെ ഉറപ്പില്ലാത്ത, ആ ജയിലറകളില്‍ നിന്നും മരണപ്പെട്ടാല്‍, ദയവു ചെയ്തു സാന്ത്വന വാക്കുമായി, അനവാര്‍ശേരിയില്‍ പോകരുത്..
കാരണം അതിനുള്ള അവകാശം നിങ്ങള്ക്കില്ല എന്നത് തന്നെ, മാത്രമല്ല, ലീഗ് നേതാക്കള്‍ മദനിയോട്‌ ചെയ്യുന്ന ഇതുവരെ ചെയ്തതിനെക്കാള്‍ വലിയ ക്രൂരതയാവും അത്..

Friday, 5 March 2010

അതെ മിസ്റ്റര്‍ എ.ആര്‍, നിങ്ങള്‍ പറഞ്ഞതാണ് ശരി

ജ.ഇ പത്രത്തില്‍ ,സ്ഥാനമാനതിനു വേണ്ടി സ്വന്തം സഹോദരനെ പോലും തള്ളി പറഞ്ഞ എ ആറിന്റെ ലേഖനം ,അതെഴുതിയ ശേഷം അദ്ദേഹം തന്നെ ഒരാവര്‍ത്തി മനസ്സിരുത്തി വായിച്ചെങ്കില്‍, ആ ലേഖനം പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം തന്നെ മടിക്കുമായിരുന്നു.അല്ലെങ്കില്‍ ഒരു കണ്ണാടിക്കു മുന്നില്‍ നിന്ന് ഒരാവര്‍ത്തി വായിച്ചാല്‍ താന്‍ ഈ പറഞ്ഞതൊക്കെ തന്നെയും തന്റെ പ്രസ്ഥാനത്തെ കുറിച്ചുമായിരുന്നു എന്ന് മനസ്സിലാകുമെന്നാണ് ഞാന്‍ കരുതുന്നത്.
രാഷ്ട്രീയം തെമ്മാടികളുടെ അവസാനത്തെ അഭയ കേന്ദ്രമാണ് എന്ന് പറഞ്ഞാണ് അദ്ദേഹം തെന്റെ ലേഖനം തുടങ്ങുന്നത്.മതത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ ഏകദേശം അമ്പതു വര്ഷം ശ്രമിച്ചിട്ടും കഴിയാത്ത ഇക്കൂട്ടര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചതും ഈ ഒരു കാരണത്തിന്റെ അടിസ്ഥാനത്തില്‍ ആവുമല്ലോ.വിശ്വാസ്യത , നീതിബോധം , സാമാന്യ മര്യാദ, സത്യ സന്ധത തുടങ്ങിയ നല്ല സ്വഭാവങ്ങള്‍ ഒന്നും തന്നെ തങ്ങളുടെ പ്രവര്‍ത്തിയില്‍ തൊട്ടു തീണ്ടിയില്ലാത്ത രാഷ്ട്ര്രയത്തിലേക്ക്(?) ഏറ്റവും പറ്റിയ വിഭാഗമാണ്‌ ഇക്കൂട്ടര്‍.മുതലാളിത്വതിനും സാമ്രാജ്യത്വതിനുമെതിരെ പൊരുതുന്ന വിഭാഗമാണ്‌ ഇടതു പക്ഷം എന്ന് പറഞ്ഞു കഴിഞ്ഞ നിയമ സഭയിലേക്കും, പിന്നീടു നടന്ന ലോക സഭയിലേക്കും അതിനിടയില്‍ നടന്ന ഉപ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്ത ഇവര്‍ ഇന്ന്, അതെ ഇടതു പക്ഷത്തിനെതിരെ സംസാരിക്കുന്ന കാണുമ്പോള്‍ ഇവരുടെ വാക്കിലെ, പ്രവൃത്തിയിലെ വിശാസ്യത ചോദ്യം ചെയ്യപ്പെടുന്നു.തങ്ങളുടെ ജോലി നിര്‍വഹണത്തിന് വന്ന പോലീസുകാരെ ചാണകം വെള്ളം കൊണ്ടും ചൂല് കൊണ്ടും സ്വീകരിച്ച ഇവരുടെ സാമാന്യ മര്യാദ നമുക്ക് ഊഹിക്കാം (ഇതിന്നര്‍ഥം കിനാലൂര്‍ പ്രക്ഷോഭം തെറ്റായിരുന്നു എന്നല്ല.ഇസ്ലാമില്‍ ലക്‌ഷ്യം മാത്രം നന്നായാല്‍ പോരാ, മാര്‍ഗ്ഗവും നന്നാവണം .) പത്ര മാധ്യമങ്ങളെ സഖാവ് പിണറായി വിമര്‍ശിക്കുന്ന കലി തുള്ളിയ ഇവര്‍, തങ്ങളുടെ എഡിറ്ററുടെ ലേഖനത്തിലെ ആദ്യ ഭാഗത്തിലെ ഇത്രയും തരം താണ മാധ്യമ വിമര്‍ശനത്തെ കുറിച്ച് എന്ത് പറയുന്നു എന്നറിയാന്‍ ആഗ്രഹമുണ്ട്.സ്വന്തം പത്രം ചെയ്തുകൂട്ടിയ പിഴച്ചു പോക്കുകളെ കുറിച്ചുള്ള ചിന്തകളായിരിക്കും അദ്ധേഹത്തെ കൊണ്ട് ഇങ്ങിനെ ഒക്കെ പറയിപ്പിച്ചത്.
ഇദ്ദേഹത്തിന്റെ ലേഖനത്തിലെ മൂന്നും നാലും ഖണ്ഡിക വായിക്കുമ്പോള്‍ തോന്നുന്ന വികാരം...2006 ഇല്‍ അധികാരത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വരുമ്പോള്‍ ,സ്വപനം കണ്ടത് ഇടതു പക്ഷം മാത്രമായിരുന്നോ? കൂടെ ഒരുപാട് നിങ്ങളും കണ്ടതല്ലേ.?ലീഗിനെ കുറെ പഴി പറഞ്ഞു ഇടതു പക്ഷത്തിന്റെ കൂടെ കൂടി, ബംഗാളാകാന്‍ പോകുന്ന കേരളത്തില്‍ സുഖമായ ഒരു ഭരണത്തിന്റെ തണല്‍, വഖഫ് ബോര്‍ഡിലും, ഹജ്ജു കമ്മിറ്റി അടക്കമുള്ള മേഖലയിലും സ്ഥാനം, അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഇടതിന്റെ പിന്തുണ, എ ആറിനൊരു എം എല്‍ എ സ്ഥാനം, ഹമീട് വാണിമേലിനൊരു എം പി സ്ഥാനം, ആരിഫലി സാഹിബിനൊരു മന്ത്രി സ്ഥാനം...എന്തൊക്കെ കണ്ടു. ഒടുവില്‍ മൂന്നാം നാള്‍ കോടിയേരിയുടെ പോലീസ് ഹിറ സെന്ററില്‍ ഒരു ഉരുള്‍ പൊട്ടല്‍ നടത്തിയിട്ട്ടും നിങ്ങള്‍ സ്വപ്ന ലോകത്ത് തന്നെ ആയിരുന്നു. നിങ്ങളീ പറഞ്ഞ ബേബി എന്ന ആന കരിമ്പിന്‍ തോട്ടത്തില്‍ കയറിയത് പോലെ ആക്കിയത് ലോക സഭ തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു, മന്ത്രിമാരുടെ മക്കള്‍ അഴിഞാടിയത് ലോക സഭ തെരഞ്ഞെടുപ്പിന് ശേഷം ആയിരുന്നില്ല, മന്ത്രിമാരും സഖാക്കളും സുഖ ലോലുപതയിലും ശീതികൃത മുറികളിലും കഴിഞ്ഞത് ഇന്നലെ ആയിരുന്നില്ല,സഖാക്കള്‍ തമ്മില്‍ തല്ലു തുടങ്ങിയത് ത്വലാഖു ചൊല്ലിയതിനു ശേഷം ആയിരുന്നില്ല,പത്ര മാധ്യമങ്ങളുടെ തന്തക്കു വിളി തുടങ്ങിയത് കിനാലൂര്‍ സംഭവത്തിന്‌ ശേഷം പിണറായി സഖാവ് നിങ്ങളെ വിളിച്ചത് മുതല്‍ മാത്രം ആയിരുന്നില്ല, സഖാവ് അഴിമതിയില്‍ പെട്ടതും താങ്കള്‍ ലേഖനം എഴുതുന്നതിന്റെ അന്നായിരുന്നില്ല, ഈ സംഭവങ്ങളൊക്കെ കഴിഞ്ഞിട്ട് സൂര്യന്‍ എത്രയോ തവണ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിട്ടുണ്ട്. എത്രയോ തവണ അതിന്നു ശേഷം തെരഞ്ഞെടുപ്പു നടക്കുകയും നിങ്ങള്‍ അവരെ തുനക്കുകയും ചെയ്തിട്ടുണ്ട് .എന്നാല്‍ ഇപ്പോള്‍ നമ്മുടെ എ ആറിനു ഇതൊക്കെ തോന്നി തുടങ്ങിയിരിക്കുന്നു.അത് കൊണ്ട് കൂടിയാണ് ഞാന്‍ പറഞ്ഞതും, ഇവരുടെ സത്യ സന്ധത , മാന്യത, വിശ്വാസം, മിസ്റ്റര്‍ എ ആര്‍, നിങ്ങള്‍ പറഞ്ഞതാണ് ശരി, നിങ്ങള്ക്ക് പറ്റിയ പണിയാണ് രാഷ്ട്രീയം.

ഇനി ഇടതു പക്ഷം നിങ്ങള്‍ക്കെതിരെ തിരിയുന്നത്, അത് വര്‍ഗീയ കാര്‍ഡു ഇറക്കാനാണ് എന്ന തിരിച്ചറിവ് എന്ന് മുതലാണ്‌ താങ്ങള്‍ക്കും താങ്കളുടെ മഹാ പ്രസ്ഥാനത്തിനും തോന്നി തുടങ്ങിയത്?

ഞാന്‍ കരുതിയത്‌ കേരളത്തിലെ രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രെസ്സിനോലും വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നവര്‍ വേറെ ഇല്ല എന്നാണ്, എന്നാല്‍ ഇന്ന് മനസ്സിലാക്കുന്നു, നിങ്ങളുടെ മുന്നില്‍ അവരൊന്നും ഒന്നുമല്ല എന്ന്.വിശ്വസിക്കാന്‍ വയ്യാത്ത എസ്‌ എന്‍ ഡി പിയുടെ കൂടെ കൈകോര്‍ത്തു നിങ്ങള്‍ നടത്തിയ സമരങ്ങള്‍ മറക്കണ്ട.ഇടതു പക്ഷം എസ്‌ എന്‍ ഡി പിയെ പോലെ തന്നെ, എന്‍ എസ്‌ എസ്സിനെ പോലെ തന്നെ നിങ്ങളെയും ഒരുപാട് സുഖിപ്പിചില്ലേ, അല്ലെങ്കില്‍ ആ സുഖങ്ങള്‍ക്ക് വേണ്ടി നിങ്ങളും ഇടതുപക്ഷത്തിന്റെ ചെരുപ്പ് ചുമന്നില്ലേ?നിങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ നാമാരും വിമര്‍ശിക്കുന്നില്ല, എന്നാല്‍ അന്ന് തന്നെ ഇവരെ അറിയുന്നവര്‍ പറഞ്ഞിരുന്നു, ഇതൊക്കെയും അവര്‍ ചെയ്യുന്നത്, ജനങ്ങള്‍ നന്നായിരിക്കണം എന്ന് കരുതി മാത്രമല്ല എന്ന്, കൂടെ അവരുടെ ഹിഡന്‍ അജന്‍ഡ നടപ്പിലാക്കാന്‍ കൂടി ആണ് എന്ന്.രാഷ്ട്ര്രയത്തിലേക്ക് ഇറങ്ങുമ്പോള്‍ പറയാന്‍ കുറച്ചു കാര്യങ്ങള്‍, അതില്‍ കൂടുതല്‍ ഇവര്‍ വല്ലതും ഉദ്ധേഷിച്ചുവോ എന്നുള്ളത് ഇനിയും നാം കാണാന്‍ പോകുന്നതെ ഉള്ളൂ.
പിന്നെ ഉള്ളത് ജ ഇ യുടെ ലക്ഷ്യങ്ങളാണ് , അത് ദൈവ രാജ്യമോ, പ്രവാചക ഭരണമോ അല്ല എന്നത് നമുക്കൊക്കെ അറിയാം, അതൊന്നും ഇവരുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് ഇവിടെ നടക്കാന്‍ പോകുന്നില്ല എന്നത് മുസ്ലിംകള്‍ക്ക് അറിയാം.ജ ഇയെ ഇന്ന് ഇടതു പക്ഷം തള്ളി പറയുന്നത് അവര്‍ പറഞ്ഞത് പോലെ ദൈവ രാജ്യം കൊണ്ട് വരും എന്ന പേടി കൊണ്ടോ, അവര്‍ക്ക് തങ്ങളേക്കാള്‍ വിദേശ പണം കിട്ടുന്നത് കൊണ്ടോ അല്ല എന്നത് ഏതു ജ ഇ കാരനും അറിയാം.അതെ പോലെ തന്നെ ജ ഇ ഇടതു പക്ഷത്തെയും അതിന്റെ നേതാക്കളെയും തള്ളി പറയുന്നത് പാര്‍ട്ടി സഖാവ് അഴിമത് കേസില്‍ പെട്ടത് കൊണ്ടോ, മന്ത്രിമാരുടെ ശീതീകൃത മുരികളിലുള്ള വാസം കൊണ്ടോ അല്ല എന്നതും ഏതു ജ ഇ കാരനും അറിയാം.2006 ഇലും 2009 ഇലും പിന്നീടു നടന്നതും, അതിന്നിടയില്‍ നടന്നതുമായ തെരെഞ്ഞെടുപ്പിലുമൊക്കെ തന്നെയും ഇടതു പക്ഷത്തിനു പരസ്യമായ പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ തന്നെയും ഇതൊക്കെയും ഉണ്ടായിരുന്നുവല്ലോ.അന്ന് ഇടതു പക്ഷത്തിനെ വാനോളം പുകഴ്ത്തിയ ഇവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതും അതൊക്കെ കൊണ്ട് തന്നെ ആണ്.
ഇങ്ങിനെ ഒക്കെ ആരെയും ബോധ്യപ്പെടുതാനാകാത്ത ന്യായങ്ങള്‍ ചൊല്ലി ഇടതു പക്ഷത്തെ കുറ്റപ്പെടുത്തിയാല്‍, ഇവര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ രക്ഷപ്പെടുമോ, അല്ലെങ്കില്‍ മിന്നുന്ന പ്രകടനം നടത്തുമോ എന്നതാണ് ചോദ്യം.ഇ എം എസ്സിനെ പോലെ പാര്‍ട്ടി അണികള്‍ക്ക് അനിഷേധ്യനായ നേതാവല്ല പിണറായി എന്ന തിരിച്ചറിവ്, എന്ന് മുതലാണ്‌ നിങ്ങള്ക്ക് വന്നത്.പാര്‍ട്ടിയുടെ രണ്ടു കാലഘട്ടത്തെ താര തമ്യം ചെയ്യുന്ന ഇവരോട് ഒരു ചോദ്യം , നിങ്ങളുടെ അഭിപ്രായത്തില്‍ 1987 ഇലെ പാര്‍ട്ടിയാണോ നല്ലത്, അല്ലെങ്കില്‍ ഇന്നത്തെതോ . 1987 ഇലെ പാര്‍ട്ടിയെ കുറിച്ച് ഒരേ ലേഖനത്തില്‍ തന്നെ രണ്ടു അഭിപ്രായം പറയാന്‍ മാത്രം, മിസ്റ്റര്‍ എ ആര്‍ താങ്കളുടെയും താങ്കളുടെ പാര്‍ട്ടിയുടെയും തൊലിക്കട്ടി അപാരം തന്നെ.കേന്ദ്രത്തിന്റെ വികസനത്തിന്റെ മാതൃകയെ പറ്റി പുകഴ്ത്താന്‍ താങ്കള്‍ക്ക് ഒരു മടിയും ഇല്ലേ.അതെ സര്‍ക്കാര്‍ വരാതിരിക്കനല്ലേ നിങ്ങള്‍ ഇബാദത് നടത്തിയതും.
മുസ്ലിം ലീഗിന്റെ നേതൃത്വം ചെയ്ത ഒരബദ്ധതെയും അണികളോ , നേതൃത്വമോ അനുകൂലിക്കില്ല. താങ്കള്‍ പറഞ്ഞതാണ് ശരി, ലീഗിലെ ബഹുഭൂരി ഭാഗത്തിനും, മുസ്ലിമ്കളിലെ ബഹുഭൂരി ഭാഗത്തിനും, ജ ഇ എന്നത് തീവ്ര വാദത്തിനു ജന്മം നല്‍കിയ ഒരു പിതാവിന്റെ പുത്രനും, അതിന്റെ വാഹകരും ആണ്.അത് കൊണ്ട് തന്നെ, സമുദായത്തിന്റെ കാര്യത്തില്‍ ആണെങ്കിലും, രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ആണെങ്കിലും , നിങ്ങളുമായി വേദി പങ്കിടരുത് എന്നത് തന്നെയാണ് അഭിപ്രായവും. അന്തസ്സോടു കൂടി ലീഗ് ഇനി ഒരു ചര്‍ച്ചയിലും ഇക്കൂട്ടരെ വിളിക്കില്ല എന്ന് പറയേണ്ടി ഇരിക്കുന്നു. അതെ പോലെ തന്നെ ഇത്രയൊക്കെ നിങ്ങളും വിമര്‍ശിക്കുന്ന, അതിന്റെ കുറ്റങ്ങള്‍ മാത്രം പറയുന്ന നിങ്ങള്‍ ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി വിളിക്കുമ്പോള്‍ നാണമില്ലാതെ പോകുന്നത് എങ്ങിനെയാണ് ന്യായീകരിക്കാന്‍ പറ്റുന്നത് എന്ന് കൂടി അറിയാന്‍ താല്പര്യം.

മാധ്യമത്തിനു അത്രയധികം സ്വാധീനം ഉണ്ട് എന്നത് ഇപ്പോഴാണ് അറിയുന്നത്. ലീഗ് ഒരിക്കലും നിങ്ങള്‍ക്കുണ്ട്‌ എന്ന് പറയുന്ന സ്വാധീനം വിദേശ പണം കൊണ്ട് മാത്രമാണ് എന്ന് അഭിപ്രായമുല്ലവരല്ല. നിങ്ങള്‍ നിങ്ങളുടെ ലേഖനത്തിന്റെ ആദ്യ ഭാഗത്ത്‌ പറഞ്ഞു പോയത് പോലെ പിഴച്ചു പോകാന്‍ വേണ്ടി നിങ്ങള്‍ എഴുതിക്കൂട്ടുന്ന കാര്യങ്ങള്‍, സിനിമയെ പോലും വെല്ലുന്ന രീതിയില്‍ നിങ്ങള്‍ നല്‍കുന്ന ആനന്ദം (പെണ്‍വാണിഭ ആരോപണം മുതല്‍, ജെ ഡി റ്റി ...)അതൊക്കെ തന്നെയാണ്, എല്ലാ മാധ്യമങ്ങള്‍ക്കും സ്വാധീനം കിട്ടാന്‍ കാരണം.എന്നാല്‍ ലീഗിന്റെ ചന്ദ്രിക, തുടങ്ങിയത് മുതല്‍ കടത്തില്‍ പോകുന്നത്, നിങ്ങളെ പോലെ വിദേശ പണം കിട്ടാത്തത് കൊട്നും, നിങ്ങള്‍ നല്‍കുന്ന പോലെയുള്ള ആനന്ദം നല്‍കാത്തത് കൊണ്ടും കൂടിയാണ്.അത് മറക്കണ്ട .
അതെ മിസ്റ്റര്‍ എ ആര്‍...നിങ്ങള്‍ വിശദീകരിച്ചത് പോലെയാണ് കേരള രാഷ്ട്രീയമെങ്കില്‍ നിങ്ങള്‍ പറഞ്ഞതാണ് ശരി, നിങ്ങള്ക്ക് പറ്റിയ പണിയാണ് രാഷ്ട്രീയം..







കുഞ്ഞാലിക്കുട്ടിയുടെ ഞാണിന്മേല്‍ കളി | എ.ആര്‍


രാഷ്ട്രീയം തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണെന്ന് പറഞ്ഞവന് തെറ്റിയിട്ടില്ല. സമകാലിക കേരള രാഷ്ട്രീയമാണ് മികച്ച മാതൃക. വിശ്വാസ്യത, സത്യസന്ധത, നീതിബോധം, സാമാന്യമര്യാദ തുടങ്ങിയവ നല്ല ഗുണങ്ങളാണെങ്കില്‍ അവക്കൊക്കെയും 'നോ എന്‍ട്രി' ബോര്‍ഡ്‌വെച്ചാണ് നമ്മുടെ നേതാക്കള്‍ രാഷ്ട്രീയകളരിയില്‍ തിമിര്‍ത്താടുന്നത്. അവരങ്ങനെ ചെയ്യുകയും വേണം. കൂണ്‍കണക്കെ മുളച്ചുപൊന്തിയ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും നിന്നുപിഴക്കണമല്ലോ. എല്ലാവരും നേരും നെറിയും ആര്‍ജവവും കാണിച്ചാല്‍ മാധ്യമപ്പട ആപ്പീസ്‌പൂട്ടി കാശിക്ക് പോവേണ്ടിവരും. വിനോദാവസരങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കും ഇതൊരാവശ്യമാണ്. സിനിമാവ്യവസായം വന്‍പ്രതിസന്ധി നേരിടാന്‍ ഒരു കാരണം ചാനല്‍ചര്‍ച്ചകള്‍ കൂടിയാണ്. അതിന്റെ അഡിക്റ്റുകളായി മാറിയ പ്രേക്ഷകര്‍ സിനിമകളില്‍ നിന്ന് മുഖംതിരിക്കുന്നു.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്ന 'ചെറിയ സംഘടന'യെ സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മൂന്ന് ത്വലാഖും ചൊല്ലി പിരിച്ചതാണ് നടപ്പുവാരത്തിലെ കേരളരാഷ്ട്രീയം. മുമ്പുതന്നെ ന്യൂനപക്ഷമാണ് മുസ്‌ലിംകള്‍. ആ ന്യൂനപക്ഷത്തിലെ ഏറ്റവും ചെറിയ സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി എന്ന കാര്യത്തില്‍ സി.പി.എമ്മും മുസ്‌ലിംലീഗും ജമാഅത്ത് സ്‌പെഷലിസ്റ്റുകളായ മതേതര ബുജികളും ഏകാഭിപ്രായക്കാരാണ്. പിന്നെ എന്തുകൊണ്ട് സംസ്ഥാന രാഷ്ട്രീയവും മാധ്യമ ലോകവുമാകെ ജമാഅത്തിനു ചുറ്റും കറങ്ങുന്നു എന്നു ചോദിച്ചാല്‍ ഒന്നുകില്‍ തലക്ക് വട്ടുപിടിച്ചതുകൊണ്ട്, അല്ലെങ്കില്‍ അവര്‍ പറയുന്നതില്‍ അവര്‍ക്കുതന്നെ വിശ്വാസമില്ലാത്തതുകൊണ്ട് എന്നല്ലാതെ ഉത്തരമില്ല. ഏതുനിലക്കും അതിന്റെ ശക്തിയെക്കുറിച്ചും സ്വാധീനത്തെക്കുറിച്ചും ജമാഅത്തിന് ഒരു തെറ്റിദ്ധാരണയുമില്ല. അവകാശവാദവുമില്ല. വന്‍ വിവാദമുയര്‍ത്താവുന്ന എന്തെങ്കിലും തീരുമാനമോ നടപടിയോ സമീപദിവസങ്ങളിലായി സംഘടനയുടെ ഭാഗത്തുനിന്നുണ്ടായിട്ടുമില്ല. ഉരുള്‍പൊട്ടിയതും ഹിറാസെന്ററിലല്ല. പിന്നെ എന്തുണ്ടായി?

സി.പി.എം കേരളത്തില്‍ അഭൂതപൂര്‍വമോ അത്യപൂര്‍വമോ ആയ പ്രതിസന്ധിയെ നേരിടുന്നു. 2006ല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമ്പോള്‍ അതിരുകളില്ലാത്ത സ്വപ്‌നങ്ങളുണ്ടായിരുന്നു പാര്‍ട്ടിക്ക്. രണ്ടാം പശ്ചിമബംഗാളാവുകയാണ് കേരളം. മൂന്ന് പതിറ്റാണ്ടിലധികം ഭരണത്തിലിരിക്കാന്‍ സാധിച്ച ബംഗാളിനെപ്പോലെ കേരളവും ശാശ്വതമായി ഇടതുഭരണത്തിലമരാന്‍ പോവുന്നു എന്നായിരുന്നു കണക്കുകൂട്ടല്‍. തിളക്കമേറിയ ഈ വിജയത്തിന് മുഖ്യകാരണമായത് മുസ്‌ലിം ന്യൂനപക്ഷവോട്ടുകളാണ്. പാര്‍ട്ടിയുടെ ഏറ്റവും വലിയ ശുഭപ്രതീക്ഷകളെപ്പോലും അമ്പരപ്പിച്ച് മലബാറിലെ, മലപ്പുറംജില്ലയിലെ മുസ്‌ലിംകള്‍ മുസ്‌ലിംലീഗിനെ കൈയൊഴിഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെയും എ.പി സുന്നികളുടെയും അനുകൂലനിലപാടാണ് പാര്‍ട്ടിയെ സഹായിച്ചതെന്ന് നേതൃത്വം സമ്മതിക്കുകയും ചെയ്തു.

ഭരണത്തിന്റെ നാലുവര്‍ഷം പിന്നിട്ടപ്പോള്‍ പക്ഷേ, സ്ഥിതിയാകെ അട്ടിമറിഞ്ഞിരിക്കുന്നു; സ്വപ്‌നങ്ങള്‍ കരിഞ്ഞിരിക്കുന്നു. ആശങ്കയും നൈരാശ്യവുമാണ് നേതൃത്വത്തെ ഭരിക്കുന്നത്. പാര്‍ട്ടിയില്‍ മൂര്‍ഛിച്ച വിഭാഗീയത ഭരണയന്ത്രത്തെ നിശ്ചലമാക്കി. ബൂര്‍ഷ്വാജന്യരോഗങ്ങള്‍ പാര്‍ട്ടിയെ ആമൂലാഗ്രം ഗ്രസിച്ചു. അഴിമതിയും മക്കള്‍പ്രേമവും സുഖലോലുപതയും നേതാക്കളെ വെറുക്കപ്പെട്ടവരുടെ കൊട്ടാരങ്ങളിലാണെത്തിച്ചത്. ജനകോടികളുടെ വിയര്‍പ്പില്‍വളര്‍ന്ന പാര്‍ട്ടിക്ക് കോടികളുടെ കോണ്‍ക്രീറ്റ്‌സൗധങ്ങളില്‍ ശീതീകൃത മുറികളിലല്ലാതെ ഉറങ്ങാന്‍ വയ്യെന്നായി. സാമ്രാജ്യത്വത്തിനും ആഗോളീകരണത്തിനുമെതിരായി ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും ഒഴുക്കിയ മഷിയും നേതാക്കളെ നോക്കി പരിഹസിച്ചു. എസ്.എന്‍.സി ലാവലിന്‍ കേസ് സമനില തെറ്റിച്ചു. പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചവരെ ചെവിക്കുന്നിക്ക് പിടിച്ചുപുറത്താക്കി. പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളുടെ തന്തക്ക് വിളിച്ചു. നിസ്സാരവിമര്‍ശങ്ങളോട് പോലും ഭ്രാന്തമായാണ് പ്രതികരിച്ചത്. പി.ബി പലവട്ടം കര്‍ക്കശമായി ഇടപെട്ടെങ്കിലും ഓടക്കുഴലിലിട്ട വളഞ്ഞ വാല്‍ നിവര്‍ന്നില്ല. കരിമ്പിന്‍തോട്ടത്തില്‍ ആന കയറിയ പോലെ വിദ്യാഭ്യാസമേഖലയില്‍ബേബിച്ചായന്‍ കയറിയപ്പോള്‍ സഭകളും സഭാധ്യക്ഷന്മാരും കുരിശുയുദ്ധം ്രപഖ്യാപിച്ചു. ഇടയലേഖനങ്ങളുടെ ്രപളയമായി. അല്‍മായരും ഇടയന്മാരുടെ പിന്നാലെ പോയി. പാലോളിക്കമ്മിറ്റി ശിപാര്‍ശകള്‍വെച്ചു മുസ്‌ലിംകളെ കൂടെ നിര്‍ത്താന്‍ ്രശമിച്ചെങ്കിലും കെ.എസ്.ടി.എയിലും ശാസ്്രതസാഹിത്യപരിഷത്തിലും തട്ടിമുട്ടി വാഗ്ദാനങ്ങളെല്ലാം ആവിയായിപ്പോയി. ക്ഷമയുടെ നെല്ലിപ്പടി കണ്ട ജനം മാറിച്ചിന്തിക്കാന്‍ നിര്‍ബന്ധിതരായി. പതിനഞ്ചാം ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഇരുപതില്‍ പതിനാറും നഷ്ടമായി. വടകരപോലും കൈവിട്ടു. ഇനി വരാന്‍പോകുന്നത് പഞ്ചായത്ത്-നഗരസഭാതെരഞ്ഞെടുപ്പുകളാണ്; തുടര്‍ന്ന് നിയമസഭാതെരഞ്ഞെടുപ്പും. ഒരു വക മാന്യമായ തോല്‍വിയെങ്കിലും ഉറപ്പാക്കണമെങ്കില്‍ എന്ത് വേണമെന്ന ചിന്ത ഉറക്കംകെടുത്തുന്നു. ഇടതുമുന്നണിയുടെ ഘടകങ്ങള്‍ ഓരോന്നായി മുങ്ങുന്ന കപ്പലില്‍നിന്ന് പുറത്തുചാടി. അവശേഷിച്ചവരില്‍ ജനശൂന്യരായ സി.പി.ഐയും ആര്‍.എസ്.പിയും വേറെ വഴി കാണാത്തതിനാല്‍ തടവറയില്‍നിന്ന് പിച്ചുകയും മാന്തുകയും ചെയ്യുന്നു.

അപ്പോഴാണ് ആലോചന 1987ലേക്ക് തിരിയുന്നത്. ഭൂരിപക്ഷ സമുദായവികാരങ്ങളെ സ്വാധീനിക്കാന്‍ പാകത്തില്‍ ഇ.എം.എസ് ശരീഅത്ത് വിവാദം ഇളക്കിയിറക്കിയ കാര്‍ഡ് അന്ന് പാര്‍ട്ടിയുടെ രക്ഷക്കെത്തിയപോലെ ഇത്തവണ അതേതന്ത്രം പയറ്റിയാലെന്ത്?

അങ്ങനെ ചിന്തിച്ചപ്പോള്‍ കണ്ണുകള്‍ ജാതിസംഘടനകളുടെ നേരെ തിരിഞ്ഞു. നമ്പാന്‍വയ്യെങ്കിലും എസ്.എന്‍.ഡി.പി സുപ്രീമോ വെള്ളാപ്പള്ളി നടേശനെ സുഖിപ്പിക്കാന്‍ ശ്രമമുണ്ട്. ദേവസ്വം ബില്‍ പിന്‍വലിച്ചതും മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണമേര്‍പ്പെടുത്തിയതും െപരുന്നയിലെ പണിക്കരുടെ തിരുമുല്‍ക്കാഴ്ച ദിനചര്യയില്‍ ഉള്‍പ്പെടുത്തിയതും ഗുണംചെയ്യുമെന്ന പ്രതീക്ഷയുണ്ട്. കോണ്‍ഗ്രസാകട്ടെ, ദല്‍ഹിനായര്‍ പോയിട്ടും ഒരു പെരുന്നനായരെ കേന്ദ്രമന്ത്രിസഭയില്‍ പകരക്കാരനാക്കാന്‍ മടിക്കുകയാണ്. ഇനി വേണ്ടത് ഇ.എം.എസിന്റെ ശരീഅത്ത്‌മോഡലില്‍ ഒരു കാമ്പയിന്‍ സംഘടിപ്പിക്കുകയാണ്. ഹിന്ദുവോട്ടുകള്‍ അരിവാള്‍ചുറ്റികക്ക് മീതെ പതിയാന്‍ സമയോചിതമായ വിഷയം തീവ്രവാദവും മുസ്‌ലിംവര്‍ഗീയതയും തന്നെ. നഷ്ടപ്പെട്ട മാധ്യമപിന്തുണ തിരിച്ചുപിടിക്കുകയും ചെയ്യാം. അതിനേറ്റവും പാകമായ ബലിയാട് സംശയമില്ല, ജമാഅത്തെ ഇസ്‌ലാമിതന്നെ. ജമാഅത്തിനോടുള്ള ഇടത്ബന്ധം ചൂണ്ടിക്കാട്ടിയാണ് ജമാഅത്തിനോടുള്ള കുടിപ്പക രക്തഗ്രൂപ്പായി മാറിയ ചില മതേതരബുദ്ധികള്‍ ഇടക്കാലത്ത് പാര്‍ട്ടിയെ കൈയൊഴിഞ്ഞത്. അവര്‍ തിരിച്ചുവന്നാല്‍ അതും മുതല്‍ക്കൂട്ടായല്ലോ. മറ്റൊന്നുകൂടിയുണ്ട്. ഡി.വൈ.എഫ്.ഐ കാലാകാലങ്ങളില്‍ സ്വന്തമാക്കിയ വിഷയങ്ങളും മുദ്രാവാക്യങ്ങളുമൊക്കെ സമീപകാലത്തായി ഏറ്റെടുത്തിരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റിയാണ്. പ്ലാച്ചിമടയിലെ കൊക്കകോളെയ അവര്‍ പൂട്ടിച്ചു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷമഴ നിര്‍ത്തി അവിടെ കേരളത്തെ വിസ്മയിപ്പിച്ച പുനരധിവാസ്രപവര്‍ത്തനം നടത്തി. എക്‌സ്‌പ്രസ്‌ഹൈവേയെ ഗര്‍ഭത്തിലേ അലസിപ്പിച്ചു. മുക്കാല്‍സെന്റ് കോളനിക്കാര്‍ക്ക് ഭൂമി ലഭ്യമാക്കി. ഒപ്പം പാവങ്ങള്‍ക്ക് പാര്‍പ്പിടവും ജനങ്ങള്‍ക്ക് കുടിവെള്ളവും വേറെ പലതും തരപ്പെടുത്തി. ഒടുവില്‍ കിനാലൂരില്‍ മന്ത്രി കരീമിന്റെ നാലുവരിപാത പദ്ധതിക്കെതിരെ അണിനിരന്ന ഇരകളുടെ സമരത്തിലേക്ക് കേരളത്തിന്റെ പൊതുശ്രദ്ധക്ഷണിച്ചു. പൊലീസിന്റെ മൃഗീയ ഇടപെടല്‍ മന്ത്രിയുടെയും പാര്‍ട്ടിയുടെയും മുഖം വികൃതമാക്കി. ഭൂമാഫിയക്കുവേണ്ടിയുള്ള തരികിടയാണ് കിനാലൂരിലെ അപ്രഖ്യാപിത വ്യവസായമെന്ന് ജനം തിരിച്ചറിഞ്ഞു. ഇതൊക്കെ കണ്ടും കേട്ടും വിറങ്ങലിച്ചുനില്‍ക്കുകയാണ് ഡി.വൈ.എഫ്.ഐ. അതിനാല്‍ സോളിഡാരിറ്റിയെ പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യം. ഇതാണിപ്പോള്‍ പിണറായി വിജയന്‍ പ്രകോപിതനായ പശ്ചാത്തലം.

അല്ലാതെ, ജമാഅത്തെ ഇസ്‌ലാമി ദൈവരാജ്യം കൊണ്ടുവരുന്നതോ ജനാധിപത്യത്തില്‍ വിശ്വസിക്കാത്തതോ, അതിന് അന്താരാഷ്ട്രബന്ധമുള്ളതോ തീവ്രവാദസംശയം ഉള്‍ക്കൊണ്ടതോ 'മാധ്യമം' പത്രത്തിന് വിദേശപ്പണം കിട്ടുന്നതോ ഒന്നുമല്ലെന്ന് മന്ദബുദ്ധികള്‍ക്ക് പോലുമറിയാം. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2007ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുമൊക്കെ ജമാഅത്ത് ഇടതിന് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചപ്പോഴും ഇതൊക്കെ ഉണ്ടായിരുന്നിരിക്കണമല്ലോ. അന്ന് ജമാഅത്ത് തീരുമാനത്തെ സഹര്‍ഷം സ്വാഗതംചെയ്ത പാര്‍ട്ടി ഇപ്പോള്‍ തള്ളിപ്പറയുന്നത് ജമാഅത്തിന്റെ ലക്ഷ്യമോ നയമോ പരിപാടിയോ മാറിയത് കൊണ്ടല്ല. അന്ന് കൊണ്ടുവരാത്ത ദൈവരാജ്യം ഇന്നുണ്ടാക്കാന്‍ മിനക്കെടുന്നുമില്ല. തീവ്രവാദ ഭീഷണിയെച്ചൊല്ലി കേരളത്തില്‍ ചിലര്‍ കാടിളക്കിയ നേരത്ത് പോലും ജമാഅത്തിന് നേരെ സി.പി.എം വിരല്‍ചൂണ്ടിയിട്ടില്ല.

ജമാഅത്ത് മുസ്‌ലിംലീഗുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് മറ്റൊരു പരാതി. ജമാഅത്തെ ഇസ്‌ലാമിയുമായി ചര്‍ച്ചകള്‍ നടത്താത്ത ഏത് പാര്‍ട്ടിയുണ്ട് ഭൂമി മലയാളത്തില്‍? ചര്‍ച്ചകളില്‍ ജമാഅത്തിന്റെ ആദര്‍ശമോ നയനിലപാടുകളോ എന്തെങ്കിലും അത് ഗോപ്യമാക്കി വെച്ചിട്ടുണ്ടോ? ആര്‍ക്കെങ്കിലും അത് ശാശ്വതമായി പിന്തുണ പതിച്ചുനല്‍കിയിട്ടുണ്ടോ? ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ തത്ത്വാധിഷ്ഠിതമായിരുന്ന തത്ത്വങ്ങളില്‍നിന്ന് മുന്നണി വ്യതിചലിക്കുമ്പോള്‍ തുറന്നു പറയുന്നത് ആര്‍ജവമുള്ള സംഘടനയുടെ സത്യസന്ധമായ ഇടപെടലാണ്. അതില്‍ കെറുവിച്ചിട്ടു കാര്യമില്ല. എല്ലാ നന്മകളെയും എതിര്‍ക്കുകയാണത്രെ ജമാഅത്തെ ഇസ്‌ലാമി. ഒരു നന്മയെങ്കിലും ചൂണ്ടിക്കാട്ടാമോ ഉദാഹരണത്തിന്? സ്മാര്‍ട്ട് സിറ്റി വരുന്നതിനെയോ ചമ്രവട്ടം പദ്ധതിെയയോ അലീഗഢ് ഓഫ് കാമ്പസിനേയോ പ്ലസ്ടു പ്രവേശനത്തിലെ ഏക ജാലക സംവിധാനത്തെയോ പൊതുമേഖലാ വ്യവസായങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനെയോ വല്ലാര്‍പാടം കണ്ടെയ്‌നര്‍ പദ്ധതിയെയോ കഞ്ചിക്കോട്ടെ ഫാക്ടറിയെയോ വിവാഹരജിസ്ട്രേഷനെയോ ഒന്നിനെയും എതിര്‍ത്തിട്ടില്ല. സ്വാഗതം ചെയ്തു. മൂന്നാറിലെ ടാറ്റ ഉള്‍പ്പെടെ എല്ലാ ഭൂമി കൈയേറ്റക്കാരെയും ഒഴുപ്പിക്കാനുള്ള പരിപാടിയെ മുക്തകണ്ഠം പിന്താങ്ങി. സി.പി.എം മുഖ്യമന്ത്രിയുടെ പരിപാടിയെ അട്ടിമറിച്ചെങ്കില്‍ അതില്‍ ജമാഅത്ത് എന്ത് പിഴച്ചു? പാരിസ്ഥിതികപ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെയും കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാതെയും കൊണ്ടുവരുന്ന വ്യവസായങ്ങളെ തീര്‍ച്ചയായും എതിര്‍ത്തിട്ടുണ്ട്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നടപടികളെയും നഖശിഖാന്തം എതിര്‍ത്തു. അത് നന്മയല്ല, തിന്മയാണ് എന്നത്തന്നെ കാരണം.

ഇങ്ങനെയൊക്കെ ആരെയും ബോധ്യപ്പെടുത്താനുതകാത്ത ന്യായങ്ങള്‍ നിരത്തി ജമാഅത്തെ ഇസ്‌ലാമിയെ മാറ്റിനിര്‍ത്തി, സാമുദായിക ധ്രുവീകരണം സൃഷ്ടിച്ചാലും സി.പി.എം രക്ഷപ്പെടുമോ എന്നതാണ് ചോദ്യം. ഇ.എം.എസിനെപ്പോലെ പാര്‍ട്ടി അണികള്‍ക്ക് അനിഷേധ്യനായ നേതാവല്ല പിണറായി. മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനും സമാനമനസ്‌കരും അദ്ദേഹത്തെ മനസാ അംഗീകരിക്കുന്നില്ല. 1987ലെ പാര്‍ട്ടിയല്ല ഇന്നത്തെ പാര്‍ട്ടി. സ്വാര്‍ഥികളായ നേതാക്കളുടെ വ്യത്യസ്തതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള മറ മാത്രമായി അത് ഇന്ന് മാറിയിരിക്കുന്നു. ഭരണ പരാജയമാകട്ടെ, പച്ചയായി ജനങ്ങളുടെ മുന്നിലുണ്ട്. കേന്ദ്രപദ്ധതികള്‍പോലും നടപ്പാക്കാനാവാത്തവിധം ഭരണയന്ത്രം നിശ്ചലമാണ്. സാമ്രാജ്യത്വത്തിനെതിരായി ആക്രോശങ്ങള്‍ വെറും വീണ്‍വാക്കുകളാണെന്ന് പ്രവൃത്തികള്‍ തെളിയിക്കുന്നു. കുത്തകകളുടെ വികസന അജണ്ട നടപ്പാക്കാന്‍ എത്രയോ ഭേദം യു.ഡി.എഫാണെന്ന് ജനം തീരുമാനിക്കും.

മുസ്‌ലിംലീഗ് ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയിലെത്തുമ്പോള്‍ സൈദ്ധാന്തികനാട്യങ്ങളൊന്നുമല്ല, വെറും പ്രായോഗിക രാഷ്ട്രീയത്തിന്റെ ഞാണിന്മേല്‍ കളി മാത്രം. ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് യൂത്ത്‌ലീഗിന്റെ കെ.എം. ഷാജിയും മുന്‍ യൂത്ത്‌ലീഗ് പ്രസിഡന്റ് എം.കെ. മുനീറും എന്തുപറഞ്ഞാലും ഒരു നൂറ് തവണ അതിന്റെ നേതാക്കളുമായി ചര്‍ച്ച നടത്തിയവനാണ് കുഞ്ഞാലിക്കുട്ടി. ബഷീറോ സമദാനിയോ ഇ. അഹമ്മദോ കെ.പി.എ മജീദോ തരംപോലെ കൂട്ടിനുണ്ടാവും. 2006ലെ നിയമസഭാതെരഞ്ഞെടുപ്പിലെ ചരിത്രതോല്‍വിക്കുശേഷവും ഒരുപാട് തവണ ഉഭയകക്ഷി സംഭാഷണം നടന്നിട്ടുണ്ട്. ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ട് തന്നെയാണ് ഏറെയും. 1987ന് ശേഷം ഒട്ടേറെ തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ജമാഅത്ത് വോട്ടുനല്‍കിയിട്ടുമുണ്ട്. ഒന്നോ രണ്ടോ തവണയോ സ്ഥാനാര്‍ഥികള്‍ക്കോ നല്‍കാതിരുന്നാല്‍ അപ്പോഴേക്ക് ജമാഅത്ത് തീവ്രവാദി സംഘടനയാവുന്ന മറിമായം മജീഷ്യന്‍ മുതുകാടിനുപോലും അപ്രാപ്യം. രാഷ്ട്രീയേതര സാമുദായികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിക്കൊണ്ടുള്ള കൂട്ടായ്മയിലും ഇരുസംഘടനകളും പങ്കെടുത്തുകൊണ്ടേ വന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കിനാലൂര്‍പ്രശ്‌നത്തില്‍ സി.പി.എം ജമാഅത്തുമായി ഇടയുകയും ഒപ്പം സംഘടന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തിറങ്ങാന്‍ നീങ്ങുകയും ചെയ്തപ്പോള്‍ ലീഗ് നേതൃത്വത്തില്‍നിന്ന് വിളിയുണ്ടായി, കൂട്ടായിരുന്നു സംസാരിക്കാന്‍. ഒരു ഹോട്ടലിലായിരുന്നു സന്ധിക്കാന്‍ തീരുമാനിച്ചതെങ്കിലും തൊട്ടുമുമ്പ് വാര്‍ത്ത ചോര്‍ന്നു എന്നുപറഞ്ഞ് മുന്‍ എം.പി.അബ്ദുല്‍വഹാബിന്റെ വീട്ടിലേക്ക് ചര്‍ച്ച മാറ്റി. അവിടെയുമെത്തി ചാനലുകാരന്‍. വിവരം ചോര്‍ത്തിയതാര് എന്നന്വേഷിക്കുമെന്നും നടപടിയുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിക്കാരാണ് ചോര്‍ത്തിയതെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ലെന്നര്‍ഥം. അവരുടെ പേരില്‍ നടപടിയെടുക്കാന്‍ അദ്ദേഹത്തിനാവില്ലല്ലോ. ചോര്‍ന്നുകിട്ടിയത് ഇന്ത്യാവിഷനല്ല എന്നത് കണ്ടുപിടിക്കപ്പെടാതിരിക്കാന്‍ പ്രയോഗിച്ച ഓട്ടസൂത്രമാവണം. മുസ്‌ലിംലീഗില്‍ കഠിന ജമാഅത്ത് വിരുദ്ധരുമെന്നത് പുതിയ വിവരമല്ല. പ്രശ്‌നാധിഷ്ഠിതയോജിപ്പും വിയോജിപ്പുമുള്ളവരാണ് മറ്റുള്ളവര്‍. രണ്ടു കൂട്ടരും ഭയപ്പെടുന്നതാണ് ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശം. ജമാഅത്തെ ഇസ്‌ലാമി ഒരു രാഷ്ട്രീയപാര്‍ട്ടിയാവുന്ന പ്രശ്‌നമില്ലെന്നും പാര്‍ട്ടി രൂപവത്കരിക്കുമ്പോള്‍ അത് പരസ്യമായി പറഞ്ഞു സുതാര്യമായിരിക്കുമെന്നും സംഘടനയുടെ വക്താക്കള്‍ പറയുന്നതൊന്നും ലീഗിന് ദഹിക്കുന്നില്ല. സാമുദായിക രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ ലീഗ് മതി അതാണ് നിലപാട്. ജമാഅത്താകട്ടെ, സാമുദായികരാഷ്ട്രീയം കളിക്കാന്‍ തങ്ങളില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ലീഗിന് ശങ്ക നീങ്ങുന്നില്ല. ഇസ്‌ലാമില്‍ രാഷ്ട്രീയംകൂടി ഉണ്ടെന്ന് കൃത്യമായി വിശ്വസിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് ഇതര മതസംഘടനകളെപ്പോലെ ലീഗിന്റെ വാലാവാന്‍ വയ്യെന്ന് അവര്‍ക്ക് നന്നായറിയാം. അതറിഞ്ഞുകൊണ്ട് തന്നെയാണ് ഇക്കാലമത്രയും സംഘടനയോട് ലീഗ്‌നേതൃത്വം ഇണങ്ങിയും പിണങ്ങിയും പോന്നിട്ടുള്ളത്. എന്നിട്ടിപ്പോള്‍ എന്തോ സംഭവിച്ചപോലെ കുഞ്ഞാലിക്കുട്ടിയുടെ മേല്‍ സമ്മര്‍ദം മുറുകിയതും അദ്ദേഹം മാധ്യമങ്ങളോട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചതും രാഷ്ട്രീയസദാചാരത്തിന് നിരക്കുന്ന നടപടിയല്ല. ജമാഅത്ത് തീവ്രവാദി സംഘടനയാണെന്ന് ലീഗിന് അഭിപ്രായമുണ്ടെങ്കില്‍ അതിന്റെ നേതാക്കളുമായി ഒരിക്കലും ചര്‍ച്ച നടത്തരുത്, വേദി പങ്കിടരുത്. അങ്ങനെ അഭിപ്രായമില്ലെങ്കില്‍ തലയില്‍ മുണ്ടിട്ട് പാത്തും പതുങ്ങിയും ചര്‍ച്ചക്ക് പോവേണ്ട കാര്യമെന്തിരിക്കുന്നു?

സി.പി.എമ്മും മുസ്‌ലിംലീഗും ഒരുപോലെ പങ്കിടുന്ന ദുഃഖമാണ് 'മാധ്യമ'ത്തിന്റെ സ്വാധീനം. വിദേശപ്പണം ലഭിക്കുന്നതുകൊണ്ടാണ് പത്രത്തിന്റെ വളര്‍ച്ചയെന്ന ആരോപണവും പിണറായിയും കെ.എം. ഷാജിയും ഉന്നയിച്ചിട്ടുണ്ട്. പണമുണ്ടെങ്കില്‍ പത്രം വളരുമെന്ന അറിവ് പുതിയതാണ്. എങ്കില്‍ അച്ചന്മാരുടെ 'സദ്‌വാര്‍ത്ത' നിലച്ചുപോയതെന്ത്? ഫാരിസ് അബൂബക്കറിന്റെ 'മെട്രോ വാര്‍ത്ത' രംഗം കീഴടക്കാത്തതെന്ത്? മുതലാളിമാര്‍ ഡയറക്ടര്‍മാരായ, കെ.എം.സി.സികളുടെ സമ്പൂര്‍ണപിന്തുണയുള്ള 'ചന്ദ്രിക' വളര്‍ച്ചമുരടിച്ചു നില്‍ക്കുന്നതെന്ത്? കോടികളുടെ കൊട്ടാരത്തിലേക്ക് ആസ്ഥാനം മാറ്റാന്‍ സാധിച്ച 'ദേശാഭിമാനി'ക്ക് ഇടതുപക്ഷത്തെ പോലും നേരാംവണ്ണം സ്വാധീനിക്കാന്‍ കഴിയാതെ പോയതെന്ത്‌കൊണ്ട്? നിഷ്പക്ഷതയും വിശ്വാസ്യതയും തുറന്നെഴുതാനുള്ള ആര്‍ജവവുമാണ് പ്രശ്‌നം. അതുണ്ടെങ്കില്‍ ആരാന്റെ പ്രസ്സില്‍ കൂലിക്കടിച്ചാലും പൊതുസമൂഹം പത്രം വാങ്ങും, വായിക്കും. പാര്‍ട്ടി പറഞ്ഞതിലപ്പുറം ശരിയില്ലെന്ന്, പാര്‍ട്ടിയെന്നാല്‍ തലപ്പത്തുള്ള ഏതാനും വ്യക്തികളാണെന്ന് വിശ്വസിപ്പിക്കാന്‍ പോയാല്‍ സ്വന്തക്കാര്‍ പോലും വിവരങ്ങളറിയാന്‍ വേറെ വഴിനോക്കും. സി.പി.എമ്മിന്റെ ആസ്തി വകകളുടെ നൂറിലൊരംഗം ജമാഅത്തിനുണ്ടെന്ന് തെളിയിക്കാമെങ്കില്‍ ഏറെ സന്തുഷ്ടരായിരിക്കും അതിന്റെ പ്രവര്‍ത്തകര്.

Friday, 19 February 2010

ഉണ്ടോ ആണൊരുത്തന്‍ ...??

ചോദിക്കുന്നത് മറ്റാരുമല്ല, ഓരോ മലയാളിയും പരസ്പരം ആണ്..
അല്ലെങ്കില്‍ ടാറ്റ എന്നാ ഭീമന്‍ ഓരോരുത്തരോടും സ്വയം ചോദിപ്പിക്കുകയാണ്..,
ഉണ്ടോ ആണായി പിറന്ന ഒരാളെങ്കിലും കേരളത്തില്‍ എന്ന്..?
നമുക്ക് വേണ്ടത് നട്ടെല്ലുള്ള ഒരു സര്‍ക്കാരാണ് നമ്മുടെ ഉമ്മന്‍ പറഞ്ഞത് പോലെ, എന്നാല്‍ കക്ഷിഭരിച്ചപ്പോള്‍ നട്ടെല്ല് എവിടെ പോയി എന്നൊന്നും ചോദിക്കരുത് ,
കാരണം, കഥയില്‍ ചോദ്യമില്ല എന്ന് പറയുന്നത് പോലെ, കേരള രാഷ്ട്രീയത്തിലും ചോദ്യമില്ല...
അങ്ങിനെ ചോദ്യമുണ്ടായിരുന്നെങ്കില്‍, നിര്‍മ്മിച്ച ആള്‍ നൂറു വര്ഷം മാത്രം കാലാവധി പറഞ്ഞമുല്ലപ്പെരിയാര്‍ ഡാമിന്, ആയിരം വര്‍ഷത്തെ കരാര്‍,തമിഴ് നാടുമായി ഉണ്ടാക്കില്ലല്ലോ...
എന്താ ചെയ്യുക, അലിഗറില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടയില്‍ ഒരു പട്ടാളക്കാരന്‍ പറഞ്ഞത്പോലെ, (ആള് വെള്ളത്തിന്റെ പുറത്താണെങ്കിലും , ചിലപ്പോള്‍ സത്യങ്ങള്‍ പറയുക അത്പോലെയുള്ള സമയങ്ങളില്‍ ആണ്...)
ഏഴാം ക്ലാസ്സും ഗുസ്തിയും പിന്നെ പത്തോ ഇരുപതോ ക്രിമിനല്‍ കേസും ഉള്ളവരെ പിടിച്ചുമുഖ്യമന്ത്രിയും , മന്ത്രിയുമൊക്കെ ആക്കിയാല്‍ ഇതിലപ്പുറവും സംഭവിക്കും...എന്തൊക്കെയായിരുന്നുപുകിലുകള്‍, മല കയറല്‍, കാട് കയറല്‍, കയ്യാമം ഇട്ടു നടത്തിക്കല്‍, പോലീസ്സ്റ്റേഷനില്‍ വെച്ച്ബോംബ്‌ പൊട്ടിക്കല്‍...
ഒരു കാര്യത്തില്‍ സന്തോഷിക്കാം, പറഞ്ഞത് ഒന്നും നടപ്പിലായില്ലെങ്കിലും, പോലീസ് സ്റ്റേഷന്‍ആക്രമണം മുടങ്ങാതെ നടക്കുന്നുണ്ട്...
നിങ്ങള്‍ വായനക്കാര്‍ കരുതുന്നുണ്ടോ, മൂന്നാറില്‍ വല്ലതും നടക്കുമെന്ന്, എന്തായാലും, ഞാന്‍മനസ്സിലാക്കിയിടത്തോളം, ഇപ്പോള്‍ എന്തായാലും അവിടെ ഒന്നും നടക്കാന്‍ പോന്നില്ല..
നടക്കും, ഒന്നുകില്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പിനോടനുബന്ധിച്ചു , അല്ലെങ്കില്‍ നിയമ സഭ...
പാവം , പൊതു ജനം എന്ന കഴുതകള്‍..
അവര്‍ കരുതും, എത്ര ആത്മാര്‍ഥത എന്ന്..
പകരം വരുന്ന വലതു പക്ഷത്തില്‍ നിന്ന് പ്രതീക്ഷിക്കാമോ...?
അതൊരിക്കലും വേണ്ട എന്നെ പറയാനുളൂ...
ഉള്ളത് പറയണമല്ലോ, ഞാന്‍ ഒരു കംമ്യൂനിസ്ട്ടു അല്ലെങ്കിലും, അവരുടെ ചില നിലപാടുകളോട്യോജിച്ചിട്ടുണ്ട്..
എന്നാല്‍, ഇത് പോലെ മോശപ്പെട്ട ഒരു നേതൃത്വവും, അതുപോലെ മോശം ഒരു മന്ത്രി സഭയും....വയ്യ...
നോക്കൂ, നമ്മടെ മുഖ്യനെ...
കയ്യാമം ഇടീചില്ല എന്ന് മാത്രമല്ല, പരാതിക്കാരന് അത് ഇട്ടു നല്‍കി...
ജയിലില്‍ വെച്ച് കൊല ചെയ്യപ്പെട്ട ഒരു പ്രതിയുടെ കുടുംബത്തിനു പത്തു ലക്ഷം നല്‍കി അവരെആശ്വസിപ്പിച്ച ആള്‍, നമ്മെയെല്ലാം ഭീകരരില്‍ നിന്ന് രക്ഷിച്ചവനെ പട്ടി പ്രയോഗത്തിലൂടെഅപമാനിച്ചു..
എഴാം ക്ലാസ്സോ മറ്റോ കഴിഞ്ഞ മനുഷ്യന്‍, ഇന്ത്യ കണ്ട ഏറ്റവും നല്ല ശാസ്ത്രന്ജന്മാരില്‍ പെട്ട, കലാമിന്റെ വിവരം അളക്കുന്നു...(മുകളിലോട്ടു വാണം വിടുന്ന ഇയാള്‍ക്ക് എന്തറിയാം ആണവപദ്ധതിയെ കുറിച്ച്എന്ന പ്രസ്താവന...)..
പിന്നെ എങ്ങിനെ നന്നാവും അണികളും , കീഴ് ഉധ്യോഗസ്ഥരും...
ആശാന്‍ നടന്നു ....കുട്ടികള്‍ ....
സര്‍ക്കാരിന്റെ ഏറ്റവും നല്ല പ്രവര്‍ത്തനത്തില്‍ പെട്ട ഒന്നായി നാം പ്രതീക്ഷിച്ചതായിരുന്നു, മൂന്നുപൂച്ചകളുടെ മൂന്നാര്‍ വിമോചനം...
ഒടുവില്‍ സ്വന്തം കസേര നിലനിര്‍ത്താനുള്ള തന്ത്രപ്പാടില്‍ പൂച്ചകളെ വരെ തള്ളി പറയേണ്ടി വന്നുനമ്മുടെ അച്ചു മാമന്...
അതാണ്‌ അവസ്ഥ..
ഇനി നമുക്ക് കാത്തിരിക്കാം , ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒക്കെ കാണപ്പെടുന്ന രീതിയിലുള്ള ഒരുമുതലാളിത്വ എജെന്റ്റ് ഭരണം ...
അതൊക്കെ എന്നതായാലും കയ്യേറ്റം പിടിക്കാന്‍ പോയവര്‍ കാണുന്നത്, കയ്യേറിയത് ഭൂരിഭാഗവുംരാഷ്ട്രീയക്കാര്‍ ആണ് എന്നാണ്..
എന്തായാലും, എം എല്‍ മാരുടെ ശമ്പള കൂടുതലിനു വേണ്ടി ഒന്നിച്ചു വാദിച്ചതിനു ശേഷം, കയ്യേട്ടത്തിലായിരിക്കും, എല്ലാ പാര്‍ട്ടിക്കാരും ഒന്നായത്..
നമുക്ക് സമാധാനിക്കാം, ഇതിലെങ്കിലും അവര്‍ ഒന്നിച്ചല്ലോ എന്ന്..
ഇവരുടെ ഒരുമ ഉണ്ടെങ്കില്‍, മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ നമുക്കൊരു തീരുമാനംഉണ്ടാക്കാമായിരുന്നു..
എന്തായാലും പണത്തിനു മീതെ മാര്‍ക്സിസവും പറക്കില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു...

Tuesday, 19 January 2010

ബസു പറഞ്ഞതും, മനോജ്‌ പറയുന്നതും...

കമ്മ്യൂണിസ്റ്റുകളിലെ മനുഷ്യ സ്നേഹി വിട വാങ്ങി...
ആദ്യത്തെ പോളിറ്റ് ബ്യൂറോയിലെ അവസാനത്തെ അംഗം എന്നതില്‍ ഉപരി,
അധികാരത്തിന്റെ മത്ത് തലയ്ക്കു പിടിക്കാത്ത,
പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ കൂടെ നിന്ന,
സ്വന്തം തെറ്റുകള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ അതിനെ അതിന്റേതായ രീതിയില്‍ കണ്ട,
ആദര്‍ശത്തെ ആദര്‍ശം കൊണ്ട് നേരിട്ട
അവസാനത്തെ (?) കമ്മ്യൂണിസ്റ്റുകാരനും വിടവാങ്ങി എന്ന് പറയലാണോ ശരി..??!!
പകരം വെക്കാനുള്ളവര്‍ ...??
അധികാരത്തിനു വേണ്ടി കൂടെയുള്ളവരെവരെയും താന്‍ നിലകൊള്ളുന്ന ആശയത്തെയും തൃ
വല്‍ക്കരിക്കുന്ന,
കമ്മ്യൂണിസ്റ്റു ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ അഴിമതിക്ക് പ്രതിക്കൂട്ടില്‍ നില്‍ക്കപ്പെട്ട ,
സ്വജനപക്ഷപാതത്തിനും സ്വന്തം കാര്യത്തിനും വേണ്ടി നിലകൊള്ളുന്ന,
അധികാരം നിലനിര്‍ത്താന്‍ വേണ്ടി ഏത് അഴിമതിയും വെള്ള പൂശുന്ന,ഏതൊരാളെയും കൂടെകൂട്ടുന്ന
നമ്മുടെ ഇന്നത്തെ കമ്മ്യൂണിസ്റ്റു നേതാക്കളോ...?
നിഷ്കളങ്കരായ ആയിരക്കണക്കിന് സാധാരണക്കാര്‍ സഖാവ് ബസുവിന് അന്തിമോപചാരംഅര്‍പ്പിക്കുമ്പോള്‍ ,
കൂടെ അന്തിമോപചാരം അര്‍പ്പിച്ച നേതാക്കള്‍ മനസ്സിലാക്കാന്‍ ,
അദ്ധേഹത്തിന്റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങളുണ്ട്...
ഇന്നത്തെ നേതാക്കള്‍ (?) ബൗദ്ധിക ശരീരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു സല്യൂട്ട് നല്‍കുമ്പോള്‍
അദ്ധേഹത്തിന്റെ ജീവിതത്തില്‍ നിന്നും പഠിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്...
എന്നും പാവപ്പെട്ടവന്റെ കൂടെയായിരുന്നു ആ സഖാവ്. ലോകത്ത് തന്നെ ഭൂ പരിഷ്കരണം അതിന്റെ ഏറ്റവും ഗാംഭീര്യത്തോട്‌ കൂടി നടപ്പിലാക്കിയ അദ്ദേഹം, സ്വന്തം പാര്‍ട്ടിയിലെ തെറ്റുകളെ , പാര്‍ട്ടിയുടെ അച്ചടക്കത്തിന്റെ പരിധിയില്‍ (?)നിന്ന് കൊണ്ട് വിമര്‍ശിച്ചിരുന്നു.
തനിക്കു മുന്‍പിലേക്ക് വെച്ച് നീട്ടപ്പെട്ട ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം, പാര്‍ട്ടി വേണ്ട എന്ന് പറഞ്ഞതിന്റെ ഒറ്റ കാരണം കൊണ്ട് തള്ളി കളഞ്ഞ അദ്ദേഹം, അതെ സമയം തന്നെ പാര്‍ട്ടിയുടെ തെറ്റായ ആ തീരുമാനത്തെ "ചരിത്രപരമായ മണ്ടത്തരം" എന്ന് വിശേഷിപ്പിക്കാന്‍ മടിച്ചില്ല..
പ്രധാനമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ട, അധികാരം മുന്നില്‍ നിന്നിട്ടും അത് രുചിക്കാനുള്ള ഭാഗ്യം (?) ഇല്ലാതായവന്റെ അമര്‍ഷം അല്ല, ആ വാക്കിലൂടെ നമുക്ക് ദര്‍ശിക്കാനാവുക, മറിച്ച്‌, ഏകദേശം ഏഴു പതിറ്റാണ്ടോളം പൊതു രംഗത്ത് നിലയുറപ്പിച്ച, രണ്ടു പതിറ്റാണ്ടില്‍ കൂടുതല്‍ ഒരു സംസ്ഥാനത്തിന്റെ ഭരണ സാരഥ്യം വഹിച്ച, വ്യക്തമായതും , അതെ സമയം, സ്വന്തം പ്രസ്ഥാനത്തില്‍ വരുത്തേണ്ടമാറ്റങ്ങളെ കുറിച്ചുമാണ് ആ വാക്കുകളില്‍ പ്രകടമായത്..
പ്രധാനമന്ത്രി സ്ഥാനവുമായി ബന്ടപ്പെട്ടു നടന്ന പോളിറ്റ് ബ്യൂറോയില്‍ ,ഇന്ത്യയുടെ അധികാരം കയ്യാളുന്നതുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തേണ്ട എന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടപ്പോള്‍, ഇത്തരം പഴഞ്ചന്‍ ആശയങ്ങള്‍ ചവറ്റു കൊട്ടയില്‍ എറിയാന്‍ സമയം ആയി എന്ന് വാദിക്കാന്‍ വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂ..
ആ വാദം സത്യമായിരുന്നു എന്ന് കാലം തെളിയിച്ചു.
കാലം ആവശ്യപ്പെടുമ്പോള്‍, വരുത്തേണ്ട മാറ്റങ്ങള്‍ വരുത്തിയാലെ, സങ്കടനക്ക് നില നില്പുള്ളൂ എന്ന സത്യം , ഇന്നും ഇവരില്‍ ബഹു ഭൂരിഭാഗവും മനസ്സിലാക്കിയിട്ടില്ല, മറ്റൊരര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ ഇടതു പക്ഷം, പ്രത്യേകിച്ചും സി പി എം ഇന്നും ചരിത്ര പരമായമണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് സാരം...
അതിനു ഏറ്റവും വലിയ രണ്ടു ഉദാഹരണങ്ങള്‍ ആണ്, ലാവലിന്‍ വിഷയത്തില്‍ പോളിറ്റ് ബ്യൂറോ എടുത്ത നിലപാടും, തെറ്റ് തിരുത്തല്‍ രേഖയിലെ മത വിശ്വാസവുമായുള്ള നിലപാടും...
എന്തൊക്കെ കുറ്റങ്ങള്‍ ഇടതു പക്ഷത്തിനു ഉണ്ട് എന്ന് വാദിച്ചാലും, അവരുടെ ഏറ്റവും വലിയ ഗുണം എന്നത്, അഴിമതി രഹിതരാണ്‌ എന്നതായിരുന്നു.എന്നാല്‍ ലാവലിന്‍ വിഷയത്തില്‍, ആദ്യമായി പാര്‍ട്ടിയുടെ സെക്രടറി ആരോപണ വിധേയന്‍ ആയപ്പോള്‍ അദ്ധേഹത്തെ മാറ്റി നിര്‍ത്തി അന്വേഷണത്തെ നിയമ പരമായി നേരിട്ടിരുന്നെങ്കില്‍, സങ്കടനക്കുള്ളിലും, പൊതു സമൂഹത്തിനിടയിലും, പാര്‍ടിയുടെ ആ ഗുണം നില നിര്‍ത്താം ആയിരുന്നു. എന്നാല്‍ പാര്‍ടിയുടെ മറ്റൊരു മണ്ടതരത്തിലൂടെ , ജനങ്ങളിലെ ആ ഒരു വിശ്വാസം നഷ്ട്ടമാക്കി എന്ന് പറയുന്നതാണ് ശരി..
രണ്ടാമതെത്, മത വിശ്വസതോടുള്ള നിലപാട്, ഇതില്‍ മുന്‍ എം പി മനോജ്‌ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണ്. പക്ഷെ മനോജിന്റെ ഇപ്പോഴത്തെ നിലപാടില്‍ കാപട്യത്തിന്റെ മണമുണ്ട് , യാതൊരു സംശയവുമില്ല..
കാരണം, കമ്മ്യൂണിസത്തിന്റെ ലക്‌ഷ്യം എന്താണെന്നും, മാര്‍ക്സും ലെനിനുമൊക്കെ വിഭാവനം ചെയ്യാന്‍ ശ്രമിച്ചത്‌ എന്താണെന്നും, ഏവര്‍ക്കും അറിയാം. അഞ്ചു വര്‍ഷത്തോളം എംപി ആയിരുന്നിട്ടും, അതും കഴിഞ്ഞു പിന്നെയും അതെ സങ്കടനക്ക് വേണ്ടി മത്സരിച്ചപ്പോഴും ഒന്നും ഇത് മനോജിനു മനസ്സിലായില്ല എന്ന് പറയുന്നത്, പൊതു ജനംകഴുതകളനെന്ന , രാഷ്ട്രീയക്കാരുടെ ഭാവനയില്‍ ഉള്ള സങ്കല്‍പ്പത്തിന്റെ ഭാഗമാണ്..
മനോജിന്റെ ലക്‌ഷ്യം , മറ്റെന്തോ ആണ്..അതെന്തുമായി കൊള്ളട്ടെ, എന്നാല്‍, മനോജിനു മറുപടി എന്നാ നിലയില്‍ , നമ്മുടെ കാരാട്ട് എഴുതിയ ലേഖനത്തില്‍, ഇടതു പക്ഷത്തിന്റെ ഇരട്ടത്താപ്പു വ്യക്തമാണ്..
അദ്ദേഹം പറയുന്നു, സാധാരണക്കാരായ പാര്ടി പ്രവര്‍ത്തകര്‍ക്ക് മത ആചാരങ്ങളില്‍ പങ്കെടുക്കാം, ആര്‍ഭാട വിവാഹം നടത്താം തുടങ്ങിയവ..
എന്നാല്‍ പാര്‍ടിയുടെ സ്ഥാനതിരിക്കുന്നവര്‍ക്ക് ഇത് പാടില്ല പോലും..
ഇവിടെയാണ്‌ രസം, ഒരു ആശയം, ഒരു സങ്കടനയില്‍ രണ്ടു പേര്‍ക്ക് രണ്ടു രീതിയില്‍...!!!
എല്ലാവിധ സമത്വത്തിനും വേണ്ടി ശ്രമിക്കുന്ന ഇക്കൂട്ടര്‍, ആദ്യം ചെയ്യേണ്ടത് സ്വന്തം സങ്കടനയുടെ ആശയത്തില്‍ എങ്കിലും സമത്വം കണ്ടെത്തുക എന്നതാണ്..
മാത്രമല്ല, മതത്തോടുള്ള ഇടതു പക്ഷത്തിന്റെ നിലപാടില്‍ കാതലായ മാറ്റം വരുത്തിയില്ലെങ്കില്‍, ഇത് പോലെയുള്ള outdated ആയ ആശയങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നില്ലെങ്കില്‍, മറ്റൊരു ചരിത്ര പരമായമണ്ടത്തരത്തിന് കൂടിയാവും നമ്മള്‍ സാക്ഷ്യം വഹിക്കേണ്ടി വരിക...

Tuesday, 12 January 2010

യുവ സഖാക്കളെ... മുന്നോട്ടു...മുന്നോട്ടു...

കുറേ കാലമായി നമ്മുടെ യുവ സഖാക്കളുടെ മെയ് അനങ്ങിയിട്ടു...
സാധാരണ രീതിയില്‍ ആണെങ്കില്‍ നാട്ടുകാര്‍ക്കും സമൂഹത്തിനും ഉപകാരമില്ലാത്ത പല പ്രവര്‍ത്തനങ്ങള്‍ക്കും ആണ് അവര്‍ മുന്‍പില്‍ ഉണ്ടായിരുന്നത്...
കമ്പ്യൂ ടറിന്റെ വിഷയം, വ്യവസായങ്ങള്‍, കൊയ്ത്തു യന്ത്രം തുടങ്ങി നിരവധി ഉദാഹരണങ്ങള്‍...
ഇനി മനുഷ്യര്‍ക്ക്‌ ഉപകാരമുല്ലതാനെങ്കിലോ, പൊതുമുതലുകള്‍ നശിപ്പിച്ചു അതിന്റെ മാന്യത കളഞ്ഞു കുളിച്ചു കളയും...
പിന്നെ കഴിഞ്ഞ മൂന്നര വരഷമായി അവര്‍ വനവാസത്തിലായിരുന്നു (ക്ഷമിക്കണം, ഭരണ പക്ഷത്തായിരുന്നു)...
കഴിഞ്ഞ ആഴ്ചയാണ് അവര്‍ ഒന്നുണര്‍ന്നത്‌..
ഉള്ളത് പറയാമല്ലോ, അവര്‍ ചെയ്ത പല കാര്യങ്ങളിലും വെച്ച് ഏറ്റവും നല്ല കാര്യം...
അതാണ്‌ പയ്യന്നൂരില്‍ കണ്ടത്...
അതൊരു പാഠമാണ്...പലര്‍ക്കും....
സാംസ്കാരിക (?) നായകന്മാര്‍ ,ചിന്തകന്മാര്‍ (?) എന്നെ നിലകളില്‍ അറിയപ്പെടുന്ന, എന്നാല്‍ ഈ രണ്ടു കാര്യവും ഏഴയലത്ത് ചെല്ലാത്ത ഇവര്‍ക്കുള്ള ഒരു ഡോസാണ് ഇത്...
ഇവരെന്താ കരുതിയത്‌...??
ഉള്ളത് പറയാല്ലോ, ലീഗിന്റെ യുവ വിഭാഗം ചെയ്യേണ്ടതായിരുന്നു..
പിന്നെ പ്രതിപക്ഷത്തായാലും ഭരണ പക്ഷത്തായാലും ഉറങ്ങുന്ന, അല്ലെങ്കില്‍ ഉറക്കപ്പെടുന്ന ഇവര്‍ക്ക് ചെയ്യാന്‍ പറ്റാത്തത് നമ്മുടെ യുവ സഖാക്കള്‍ ചെയ്തു എന്ന് മാത്രം...
ന്യായീകരിക്കാന്‍ വന്നിരിക്കുന്നു...
എവിടെ പോയിരുന്നു ഈ സക്കറിയയുടെ നാവു, ഒരു നാല് വര്ഷം മുന്‍പ്...?
ഒരു വേശ്യയുടെ വാക്ക് കേട്ട് കുഞ്ഞാലിക്കുട്ടിയെ ജനമധ്യത്തില്‍ കറുത്ത തുണി കാണിക്കുമ്പോള്‍, ഈ സാംസ്കാരിക നായകന്മാര്‍ ജീവിചിരിപ്പില്ലായിരുന്നോ ...?
ബുദ്ധി ജീവികളുടെ നാവു വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നോ..?
പിന്നെ നമ്മുടെ കൊണ്ഗ്രെസ്സിന്റെ കാര്യം...
ഉണ്ണിത്താനെ ജനങ്ങള്‍ എല്ലാം കൂടി വളഞ്ഞു പിടിച്ചപ്പോള്‍ ഒന്നുംപ്രതികരിക്കാതിരുന്ന നിങ്ങള്‍, സക്കരിയ്യക്ക്‌ അടി കിട്ടിയപ്പോള്‍ , കിട്ടിയ ചാന്‍സില്‍ ഉണ്ണിത്താനെ ന്യായീകരിക്കുകയാണോ...?
അല്ല നിങ്ങള്‍ ഒരു അന്വേഷണ കമ്മീഷനെ വെച്ചിരുന്നല്ലോ...?
റിപ്പോര്‍ട്ട്‌ കിട്ടിയോ...?ഓ നിങ്ങള്ക്ക് അന്വേഷണത്തിന് മുന്‍പ് തന്നെ കാര്യങ്ങള്‍ അറിയുന്നത് കൊണ്ട്, പിന്നെ അത് പൂര്‍ത്തിയാക്കിയില്ല അല്ലെ...?
അതുമല്ലെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്തു വന്നാല്‍ , ഉണ്ണിത്താന്‍ പുറത്തു വിടുമെന്ന് പറഞ്ഞ രഹസ്യങ്ങള്‍, ചീഞ്ഞു നാറിയ കഥകള്‍ നിങ്ങളെ ഭയപ്പെടുതുന്നുണ്ടോ...?
പിന്നെ നമ്മുടെ മാധ്യമങ്ങളുടെ കാര്യം...
അത് പറയേണ്ടല്ലോ...
പേരില്‍ ഒരു മുസ്ലിം ഉണ്ടെങ്കില്‍ അതിലെ തീവ്രതയും വര്‍ഗീയതയും ആ വിഷയങ്ങള്‍ ലൈവ് ആയി നിലനിര്‍ത്തുകയും ചെയുന്ന നമ്മുടെ ഇന്ത്യ വിഷന്റെ കുമാരന്‍ അടക്കമുള്ളവരുടെ നാവിന്റെ നീളവും വാര്‍ത്തയുടെ വ്യാപ്തിയും ഉണ്ണിത്താനെ പിടിച്ച അവസരത്തില്‍ കണ്ടില്ല...!!എന്നാല്‍ ഇപ്പോളോ...
എന്താണ് പുകില്...
ഉണ്ണിത്താനെ ന്യായീകരിക്കാനുള്ള വ്യഗ്രതയില്‍ ഏതു ലൊട്ടു ലൊടുക്കു പറയുന്ന വാര്‍ത്തയും ഉയര്‍ന്ന പിച്ചില്‍ പറയാനുള്ള നിങ്ങളുടെ ആവേശം...
ഹോ, ഇത് കാണുമ്പോള്‍ ഉണ്ണിത്താന്‍ വരെ കൊരിത്തരിക്കുന്നുണ്ടാവും ...
എന്തായാലും യുവ സഖാക്കള്‍ക്ക് വിപ്ലവാഭിവാധ്യങ്ങള്‍...
ഇനി എപ്പോഴാണാവോ നമ്മുടെ മാധ്യമ പ്രതിനിധികള്‍ക്കും ചില ഡോസുകള്‍ കിട്ടുക..എന്തായാലും കാത്തിരിക്കാം...
കിട്ടും.. കിട്ടാതിരിക്കില്ല...
കൂട്ടത്തില്‍ ഒരു കാര്യം സൂചിപ്പിക്കാതെ വയ്യ...
ഇന്നലത്തെ നമ്മുടെ പിണറായി സഖാവിന്റെ പ്രസംഗം...
സദസ്സറിഞ്ഞു പ്രസംഗിക്കണം പോലും!!...അല്ലെങ്കില്‍ ഇത് പോലെ കിട്ടും എന്ന്...
സത്യ ക്രിസ്ത്യാനികള്‍ കേള്‍ക്കേണ്ട സഖാവേ.....
മുന്‍പ് ഒരു പള്ളിയിലെ അച്ഛനെ നികൃഷ്ഠ ജീവി എന്ന് വിളിച്ചത്, സദസ്സിനെ അറിഞ്ഞു തന്നെയായിരുന്നോ...?
പാവം, നമ്മുടെ ക്രിസ്ത്യാനികള്‍, ക്ഷമയും സഹനവും ഉള്ളവര്‍ ആയതിനാലാവും, പിണറായി അടി കൊള്ളാതെ രക്ഷപ്പെട്ടത്...!!!

*******പ്രത്യേക ശ്രദ്ധയ്ക്ക്‌...******
നമ്മുടെ സക്കരിയ്യക്ക്‌ അടി കിട്ടിയത് ഉണ്ണിത്താനെ ന്യായീകരിച്ചത് കൊണ്ട് മാത്രമല്ല പോലും ...ജനങ്ങളുടെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്ന യുഗ പുരുഷന്മാരായ വിപ്ലവ നേതാക്കളെ ഉണ്ണിത്താനുമായി താരതമ്യം ചെയ്‌താല്‍...!!വളര്ത്തമ്മ സഹിക്കുമോ..?എന്നിട്ടല്ലേ പെറ്റമ്മ...??താരതമ്യം മരണപ്പെട്ടു പോയ സഖാക്കളുമായി ആയതു കൊണ്ട് അടി കൊണ്ട് രക്ഷപ്പെട്ടു...പിണറായി സഖാവോ മറ്റു ജീവിക്കുന്ന വല്ലവരുമായി ആയിരുന്നെങ്കില്‍....ഹോ..ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാവുന്നു ...എന്തായാലും സക്കരിയ്യ ഭാഗ്യവാനാണ്...ഈ താരതമ്യത്തിന് ഇത് കൊണ്ട് ഒത്തല്ലോ...അതും കണ്ണൂരില്‍ വെച്ച്...!!!!!!

Thursday, 7 January 2010

ഇതിന്റെ പേരോ മാധ്യമ ധര്‍മ്മം ...!!!??

മത സൌഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായ കേരളത്തില്‍ ,വര്‍ഗീയ വാദികള്‍ക്കും തീവ്ര വാദികള്‍ക്കും രാജ്യ ദ്രോഹികള്‍ക്കും
സാധിക്കാത്ത...

ആര്‍ എസ് എസ്സും എന്‍ ഡി എഫും ഐ എസ് എസ്സും വി എച് പിയും ശ്രമിച്ചിട്ടും സാധിക്കാത്ത...
മുത്തലിഖും അജ്മല്‍ കസബും തുടങ്ങി പലരും ശ്രമിച്ചിട്ടും സാധിക്കാത്ത..
ജനങ്ങളെ , അവന്റെ മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ പരസ്പരം സംശയത്തോടെ നോക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ച
നമ്മുടെ കേരളത്തിന്റെ സ്വന്തം മാധ്യമ ധര്‍മ്മം ....
ഒന്നാമനും രണ്ടാമനും ആവാന്‍ വേണ്ടി പരസ്പരം പാര വെക്കുന്നതില്‍ തുടങ്ങി
മരണ സംഖ്യ കൂടുതല്‍ പറയാന്‍ വരെ വാശി പിടിക്കുന്ന
നമ്മുടെ സ്വന്തം മാധ്യമ ധര്‍മ്മം...
സ്വജന പക്ഷത്തിനു വേണ്ടി എന്ത് നെറികേടും
വിളിച്ചു പറയാനും എഴുതി പിടിപ്പിക്കാനും
ശ്രമിക്കുന്ന മുത്തശ്ശി മാധ്യമം മുതല്‍...

സ്വ-സമുദായത്തെ ഇല്ലാ കഥകളുടെ പേരിലെങ്കിലും നാറ്റിച്ചു പടച്ചവനെളുടെ സര്‍കുലേഷന്‍ കൂടണം എന്ന് വാശി പിടിക്കുന്നമാധ്യമങ്ങള്‍....
എവിടെയെങ്കിലും ഒരു കൊലപാതകം ഉണ്ടായാലോ, അപകടങ്ങള്‍ ഉണ്ടായാലോ അതില്‍ പെട്ടവന്റെ മതം നോക്കി ആ സംഭവത്തെ വിശകലനം ചെയ്യുന്ന മാധ്യമങ്ങള്‍...
എഴുതിയാല്‍ തീരില്ല ഇവരുടെ നെറികേടുകള്‍...
അതിനാല്‍ ആ സാഹസം ഇവിടെ നിരത്തുന്നു
എങ്കിലും ഇവരുടെ ചില സാമ്പിളുകള്‍...



ആരാണ് ശരി...?
ആരാണ് ഒന്നാമന്‍ ...?




പടച്ചവനെ...ഇവര്‍ എഴുതുന്നത്‌ ഇവര്‍ അറിയുന്നില്ലല്ലോ...




ഇവരുടെ 2009 december 19 ന്റെ മുഖ പ്രസംഗം കൂടി ചേര്‍ത്ത് വായിച്ചാല്‍ സംഗതി പൂര്‍ണ്ണം...വേശ്യയുടെ...



ചാത്തപ്പന് എന്ത് മഹ്ശറ...??!!(സോറി , മഹ്ശറ എന്നാല്‍ മുസ്ലിം വിഭാഗം വിശ്വസിക്കുന്ന മരണ ശേഷമുള്ള ഒരു ലോകം...)



മനോരമക്ക് മാത്രം കിട്ടിയത്...സ്രോതസ്സ് ചോദിക്കരുത്...

.




തല വാചകം ഒന്ന് ...ഉള്ളടക്കം മറ്റൊന്ന്..




ഈ സംവരണം ആര്‍ക്കു വേണ്ടി ...?

അച്ഛനും അമ്മയും സംവരണ ആനുകൂല്യത്തില്‍ ഡോക്ടര്‍മാരായിട്ടുള്ള ഒരാളെ എനിക്കറിയാം...
അവര്‍ ദളിത് സമുദായമാണ് പോലും...
ഇന്നും സംവരണത്തിന്റെ തലോടല്‍ അവര്‍ക്ക് ലഭിക്കുന്നു...
സ്വന്തം ക്ലാസ്സിലെ തന്നെക്കാള്‍ 20% മാര്‍ക്ക് അധികം ലഭിച്ച പാവപ്പെട്ട നായരുമായി ഉന്നത ബിരുദത്തിനു മത്സരിക്കുമ്പോള്‍...
ഇന്നും ആദ്യ പരിഗണന ജാതിയുടെയും മതത്തിന്റെയും പേരില്‍ ഏര്‍പ്പെടുത്തിയ സംവരണത്തിന്റെ അടിസ്ഥാനത്തില്‍ ഈ കുട്ടിക്കാണ്...!
മാസത്തില്‍ 15000 രൂപ വരുമാനമുള്ള ഒരു മുസ്ലിം കുടുംബത്തിലെ കുട്ടിയും
അതെ സമുദായത്തിലെ രണ്ടും മൂന്നും ലക്ഷം മാസ വരുമാനമുള്ള കുട്ടിയും മത്സരിക്കുന്നത് ഒരേ സംവരണ സീറ്റിനു വേണ്ടി...!!
ഈ സംവരണം ആര്‍ക്കു വേണ്ടിയാണ്...?
ഈ സംവരണം കൊണ്ട് ആര് നേടി നേട്ടങ്ങള്‍...?
സാമൂഹികപരമായ കാരണങ്ങള്‍ കൊണ്ട് സമൂഹത്തിന്റെ പിന്നോക്കാവസ്ഥയിലേക്ക് മാറ്റി എറിയപ്പെട്ടവര്‍ എന്ന പേരും പറഞ്ഞു എന്നും സാമുദായികാപരമായ സംവരമാണോ നമുക്ക് വേണ്ടത്...?
സമൂഹത്തിലെ പല ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ മക്കളും ഇതേ സംവരണം അല്ലെ അനുഭവിക്കുന്നത്...?
അന്നും ഇന്നും പാവപ്പെട്ടവാരായി ജീവിക്കുന്ന എത്ര പേരുണ്ട്..?
എന്തേ അവരുടെ സംവരണത്തിനു വേണ്ടി ആരും ശബ്ദം ഉയര്‍ത്തുന്നില്ല?
പാവപ്പെട്ടവന്‍ എന്നും അങ്ങിനെ കഴിഞ്ഞാല്‍ മതിയോ..?
ഇന്നും മതം ആയിരിക്കണോ നമ്മുടെ സംവരണ മാനദണ്ഡം?
അറേബ്യന്‍ മനലാരിന്യത്തില്‍ ജോലി ചെയ്യുന്ന , അറബിയും മലയാളിയും അടങ്ങുന്ന മുതലാളി വര്‍ഗ്ഗത്തിന് അടിമപ്പണി ചെയ്യുന്നവന്റെ മക്കളും...
പാവപ്പെട്ടവന്റെ ഊര്‍ജ്ജത്തെ പിഴിഞ്ഞെടുത്ത് കോടികള്‍ സമ്പാദിക്കുന്ന മുതലാളിയുടെ മക്കളും ഒരേ സമുദായത്തില്‍ ആയതു കൊണ്ട്
സംവരണം എന്ന അപ്പ കഷ്ണത്തിന് വേണ്ടി മത്സരിക്കണം എന്നാണോ ഇന്നും നമ്മുടെ സമ്പ്രദായം ആവശ്യപ്പെടുന്നത്...?
നാട്ടില്‍ വിദേശത്തെ കഷ്ട്ടപ്പാടുകലെക്കാള്‍ അധികം കഷ്ട്ടപ്പടോടെ ജീവിക്കുന്ന നാടന്‍ കൃഷിക്കാരന്റെ മക്കളും വിദേശത്ത് സൂപ്പര്‍ മാര്കററുകളും ഷോപ്പിംഗ്‌ മാളുകളും ഉള്ളവന്റെ മക്കളും എങ്ങിനെയാണ് സംവരണത്തിന്റെ കാര്യത്തില്‍ ഒരേ സമുദായമോ ജാതിയോ ആയി എന്നത് കൊണ്ട് ഒന്നാകുന്നത്...?
മാസത്തില്‍ ഏഴായിരം രൂപ ശമ്പളം വാങ്ങുന്ന ഒരു പ്രൈമറി അധ്യാപകന്റെ മകന് സംവരണം ഇല്ലാതാകുന്നതും , ലക്ഷക്കണക്കിന്‌ രൂപ മാസ വരുമാനം ഉള്ള മുതലാളിയുടെ മകന് സംവരണം ഉണ്ടാകുന്നത് ഏത് നീതിയുടെ ത്രാസില്‍ വെച്ച് നോക്കിയാലാണ് ശരിയാവുക..?
മതമല്ല മതമല്ല മതമല്ല പ്രശ്നം...
എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്നം...
ഫാറൂഖിലെ ഡിഗ്രി ജീവിതത്തിനിടയില്‍ കേട്ട് പഴകിയ വിപ്ലവ പ്രസ്ഥാനക്കാരുടെ മുദ്രാവാക്യം...
ഇതെനിക്ക് മാത്രമായിരിക്കില്ല പഴകിയത്...
തല മുതിര്‍ന്ന സഖാവ് അച്ചുമാമന്‍ തുടങ്ങി 370 കോടി അഴിമതി നടത്തിയതിനു കോടതിയിലെ പ്രതിക്കൂട്ടില്‍ ഇളിഭ്യനായി നിന്ന് ജാമ്യം എടുക്കേണ്ടി വന്ന സഖാവിനും ഇത് പഴകിയ മുദ്രാവാക്യമായിരിക്കും ...
നിങ്ങള്‍ അത് മറന്നിരിക്കാം...
പക്ഷെ അന്നും ഇന്നും നിങ്ങള്ക്ക് വേണ്ടി മുദ്രാ വാക്യം വിളിക്കാനും ,കൊല്ലാനും ചാവാനും മടിയില്ലാത്ത ...
പാവപ്പെട്ട സഖാക്കളേ എങ്കിലും നിങ്ങള്‍ മറക്കരുത്...?
പെരുന്നയിലെ മനയില്‍ നിന്ന് സമദൂരത്തിന്റെ അകലം കുറയുമെന്ന് കരുതി , പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കിട്ടുന്ന നക്കാപ്പിച്ച വോട്ടിനു വേണ്ടി നായന്മാരിലെ ലക്ഷക്കണക്കിന്‌ ആസ്തിയുള്ള കരയോഗം കമ്മിറ്റിയിലെ 'പാവപ്പെട്ടവന്റെ' പട്ടിണി മാറ്റാന്‍ ‍ പുറപ്പെടും മുന്‍പ് സഖാക്കളും ചെന്നിത്തല അടങ്ങുന്ന കൊണ്ഗ്രെസ്സുകാരൊടും...
നിങ്ങളിലെ ഇന്നും പാവപ്പെട്ടവര്‍ ആയിട്ടുള്ള ജാതിയോ മതമോ ഇല്ലാത്തവരെ കുറിച്ച് നിങ്ങള്‍ ആലോചിച്ചോ..?
പാവങ്ങളെ പകലന്തിയോളം പണിയെടുപ്പിച്ച്, അതിനുള്ള കൂലി കൊടുക്കാതെ
അതിലൂടെ കിട്ടിയ ലാഭം കൊണ്ട് തിന്നുകയും കുടിക്കുകയും ഭോഗിക്കുകയും ചെയ്തിരുന്ന മുതലാളി വര്‍ഗത്തെ കൊള്ളയടിക്കാനും,
അവരെ ജനകീയ വിചാരണ നടത്തി പാവപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്തതിലൂടെയാണ് നിങ്ങള്‍ പാര്‍ടി വളര്‍ത്തിയത്‌ എന്നാ കാര്യം മറക്കരുത് സഖാക്കളേ.....
എവിടെ ഓര്‍മ്മിക്കാന്‍ അല്ലെ...?
ഇന്ന് കേരളത്തില്‍ തന്നെ ഏറ്റവും ആസ്തിയുള്ളവര്‍ ..
ഭൂ സ്വത്തിന്റെയും റിയല്‍ എസ്റ്റിന്റെയും മൊത്തം കുത്തക വരെ കൈവശമുള്ളവര്‍ പാര്‍ട്ടിയിലെ ഉന്നതരും പാര്‍ടി തന്നെയും ആവുമ്പോള്‍,...
പഴയതൊക്കെ എവിടെ ഓര്‍മ്മിക്കാന്‍ ..
ലീഗിന്റെ മുതലാളി പ്രേമവും പറഞ്ഞു പാര്‍ടി വിട്ട എല്ലാവരെയും, പാര്‍ട്ടിയില്‍ കയറ്റി ഇരുത്തിയ സഖാക്കള്‍,...
അതില്‍ പ്രധാനി ആയിടുള്ള ഹംസക്ക തുടങ്ങി പാലോളിയിലെ പൂര്‍ണ്ണ ചന്ദ്രന്‍ വരെ , ഇത്രയും കാലം മുസ്ലിം സമുദായത്തിന്, സമുദായത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സംവരണം കൊണ്ട് ആര്‍ക്കു നേട്ടം ഉണ്ടായി എന്ന്ആലോചിച്ചിട്ടുണ്ടോ..?
ചോദിയ്ക്കാന്‍ പറ്റില്ലല്ലോ ..കാരണം കിട്ടൂന്നതില് ഒരു പങ്കു, അത് ഇടതായാലും വലതായാലും കൃത്യമായി വാങ്ങിച്ചു കൂട്ടുന്നുണ്ടല്ലോ ഇവരില്‍ നിന്നും...
പിന്നെ സാമ്പത്തിക സംവരണം എന്ന് കേള്‍ക്കുമ്പോള്‍ ഉറഞ്ഞു തുള്ളുന്നവര്‍ വലതു പക്ഷ നേതാക്കളാണ്...
എങ്ങിനെ തുളളാതിരിക്കും ...
ഇടതു പക്ഷം തൊഴിലാളി വര്‍ഗത്തെയാണ് കൊതിപ്പിച്ചതെങ്കില്‍ വലതു പക്ഷം ഓരോ സമുദായത്തിലെയും പിന്നോക്ക ജാതിയിലെയും പാവപ്പെട്ടവനെയാണ് കൊതിപ്പിച്ചത്...
സാമുദായിക അടിസ്ഥാനത്തില്‍ സംവരണം ഉണ്ടായാല്‍ മുസ്ലിം സമുദായത്തിലെയും ക്രിസ്ത്യന്‍ സമുദായത്തിലെയും പാവപ്പെട്ടവനാണ് അതിന്റെ മെച്ചം എന്ന് പറഞ്ഞു ഇത്രയും കാലം അവരുടെ പിന്‍ബലത്തില്‍ അധികാരത്തില്‍ ഇരുന്ന മാപ്പിള മുതലാളി മാര്‍ക്കും ക്രിസ്തീയ മേലാലന്മാര്‍ക്കും ചെന്നിത്തല തുടങ്ങി നേതാക്കള്‍ക്കും എത്ര പാവപ്പെട്ടവന് അത് കൊണ്ട് നേട്ടം ഉണ്ടായി എന്ന് കണക്കിന്റെ അടിസ്ഥാനത്തില്‍ പറയാന്‍ പറ്റും...?
സംവരണത്തിന്റെ പേരില്‍ സ്കൂളും കോളേജും തുടങ്ങി കിട്ടുന്നതെല്ലാം വാങ്ങിച്ചു കൂട്ടുന്ന തിരക്കില്‍ ഇന്നത്തെ ലീഗ് നേതാക്കള്‍ എപ്പോഴെങ്കിലും, ഇതിന്റെ പേരില്‍ എത്ര പാവപ്പെട്ട സമുദായ അംഗത്തിന് മെച്ചം കിട്ടി എന്ന് അന്വേഷിക്കാന്‍ തയ്യാറായിട്ടുണ്ടോ..?
പിന്നോക്ക സമുദായത്തിന്റെ പേരും പറഞ്ഞു സംവരണം നേടിയെടുതിട്ടു അതില്‍ നിന്നും എം ഇ എസ്സിന്റെ ഡോക്ടര്‍ മുതല്‍ പലരും വാരി കൂട്ടിയ സ്വത്തുക്കളുടെ അളവ് വിവരമെങ്കിലും ഒന്ന് വെളിപ്പെടുത്തുമോ.....??
ഇങ്ങിനെ സംവരണത്തിന്റെ പേരില്‍ വാങ്ങിച്ചു കൂട്ടിയ സ്ഥാപനങ്ങളില്‍ എത്ര സ്വന്തം സമുദായത്തിലെ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യമായി പഠനം നടത്താന്‍ സഹായിക്കുന്നുണ്ട് എന്ന് ഒരിക്കല്‍ ഈ വിനീതന്‍ ഈ ഡോക്ടറോട് ചോദിച്ചപ്പോള്‍ അദ്ദേഹം
പറഞ്ഞ മറുപടി, കുറേ സീറ്റ്‌ സര്‍കാരിനും കുറേ സീറ്റ്‌ മെരിട്ടിലും കൊടുത്തു കഴിഞ്ഞാല്‍ പിന്നെയുള്ള ചില്ലറ സീറ്റില്‍ നിന്നെങ്കിലും ഞങ്ങള്‍ക്ക് വരുമാനം ഉണ്ടാക്കണ്ടേ എന്നാണ്...
അത് കൊണ്ട് നമുക്ക് വേണ്ടത് മതത്തിന്റെ പേരിലെ സംവരണം അല്ല...
ജാതിയുടെ പേരിലെ സംവരണം അല്ല...
ഒരാള്‍ ഏതു മതക്കാരനും ആയിക്കൊള്ളട്ടെ...
ഏതു ജാതിയും ആയികൊള്ളട്ടെ...
ദളിതനോ മുസ്ലിമോ ക്രിസ്ത്യാനിയോ നായരോ ഈഴവനോ ആരുമായി കൊള്ളട്ടെ...
എന്നും പണക്കാരന്‍ കൂടുതല്‍ പണക്കാരനായി മാറാതിരിക്കാനും ...
പാവപ്പെട്ടവന്‍ കൂടുതല്‍ പാവപ്പെട്ടവന്‍ ആയി മാറാതിരിക്കാനും
ലോകം ഇത്രയും വികസിച്ചിട്ടും സംവരണം ഉണ്ടായേ തീരൂ എന്ന് വാശിയുണ്ടെങ്കില്‍ ..
അതിലൂടെ മാത്രമേ രാഷ്ട്രീയക്കാര്‍ക്ക് വോട്ടും അല്ലാത്തവര്‍ക്ക് സ്ഥാനവും കിട്ടൂ എന്നുണ്ടെങ്കില്‍
സാമ്പതികാടിസ്ഥനത്തിലെ സംവരണമാണ് നമുക്ക് വേണ്ടത് ...
ഏതു മുന്നണി വന്നാലും..
ഏതു സര്‍ക്കാര്‍ വന്നാലും ..
ഏതു സമുദായത്തിന് സംവരണം നല്‍കിയാലും...
വെള്ളാപ്പള്ളിയും നാരായണ പണിക്കാരും ശൈഖുമാരും തങ്ങന്മാരും മൌലവിമാരും പള്ളിയിലെ അച്ചന്മാരും പാര്‍ട്ടി സെക്രെടരിയും സോഷ്യലിസ്ട്ടു നേതാക്കളും പട്ടിണിയില്ലാതെ കഴിയും...
അപ്പോഴും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ...
അത് മാറണം...
ഒരിക്കല്‍ സംവരണത്തിലൂടെ ജോലി നേടിയവനോ അവന്റെ ഫാമിലിക്കോ പിന്നെ സംവരണത്തിന്റെ ആനുകൂല്യം പാടില്ല എന്നുള്ളതായിരിക്കണം
നാം വരുത്തേണ്ട മറ്റൊരു പ്രധാന മാറ്റങ്ങളില്‍ ഒന്ന്...
എനിക്കറിയാം..
എന്റെ ഈ വാക്കുകള്‍ , അത് അധികാരത്തിന്റെ രുചി അറിഞ്ഞവനും സംവരണത്തിന്റെ രുചി അറിഞ്ഞവനും ദഹിക്കില്ലെന്നു...
എനിക്കറിയാം...
എന്റെ ഈ വാക്കുക്കള്‍, കടലില്‍ കായം കലക്കിയ പോലെ ഒന്നുമല്ലെന്ന്...
എങ്കിലും...
ആരുടെയെങ്കിലും മനസ്സില്‍ ഒരു മാറ്റം വരുത്താന്‍ ‍ ഇതിലൂടെ സാധിച്ചെങ്കില്‍ ....എന്ന പ്രത്യാശയോടെ...