ശരിക്കും ആര്‍ക്കാണ് ഭ്രാന്ത്..
അതാണ് ഇപ്പോള്‍ കേരളം അന്വേഷിക്കുന്നത്..
സ്വാമി വിവേകാനന്ദന്‍ പറഞ്ഞ പോലെ ഇനി എല്ലാവര്ക്കും ഭ്രാന്ത് ആണോ..?
കേരളം ശരിക്കും ഒരു ഭ്രാന്താലയമാണോ ..??
ആരെങ്കിലും ഇനി അങ്ങിനെ സംശയിച്ചാല്‍ അതിശയപ്പെടാനില്ല....
എന്തായാലും തിലകന്‍ എന്ന നടന്‍ തുടങ്ങി വെച്ച തൊഴില്‍ വിവാദം ഇപ്പോള്‍ , ഭ്രാന്ത് ആര്‍ക്കാണ് എന്നുള്ള അന്വേഷണമായി മാറി എന്ന് സാരം..
ഇത് കൊണ്ടുള്ള മെച്ചം ആര് എന്ന് ചോദിച്ചാല്‍, ഉത്തരം ലളിതം.. .
ഓരോ ദിവസവും വാര്‍ത്തകള്‍ മെനയുന്ന നമ്മുടെ മാധ്യമങ്ങള്‍ക്ക് തന്നെ...
"അമ്മ" എന്ന സംഘടനയിലെ പലരുടെയും അഭിപ്രായത്തില്‍, (മുന്‍പ് ഒരു അഭിമുഖത്തില്‍ ജഗതി സൂചിപ്പിച്ച പോലെയും ) തിലകന് തന്നെ മാനസിക പ്രശനം ഉണ്ട്, അത് കൊണ്ടാണ് പോലും അദ്ദേഹം "അമ്മയുടെ" മീറ്റിങ്ങില്‍ പോകാന്‍ പോലീസിന്റെ സഹായം തേടിയത്..
അല്ല ഈ മാനസിക പ്രശ്നതിനാണല്ലോ ഒരു കണക്കിന് ഭ്രാന്ത് എന്ന് പറയുക.
അപ്പോള്‍ ഭ്രാന്ത് ഉണ്ട് എന്ന് പറയപ്പെടുന്ന, അല്ലെങ്കില്‍ ആരോപിക്കപ്പെടുന്ന ഒരു വ്യക്തി തുടങ്ങിയത് കൊണ്ടാവും, ചര്‍ച്ച ഭ്രാന്തില്‍ ചുറ്റി പട്ടി നില്ക്കാന്‍ കാരണം..
പിന്നീടു, ഈ ചര്‍ച്ച ഏറ്റെടുക്കുന്നത് നമ്മുടെ എല്ലാം മാഷ് ആണ് ...
എനിക്ക് എന്നല്ല, കേരളത്തിലെ പലര്‍ക്കും മനസ്സിലാവാത്ത ഒരു കാര്യമാണ്, ഇയാള്‍ (ക്ഷമിക്കണം ഇദ്ദേഹം എന്ന് തന്നെ വിളിക്കണം എന്നാണ് പുള്ളിക്കാരന്റെ മോഹന്‍ ലാലിനോടുള്ള ആക്ജ്ഞ ) എന്തിനാണ്, മറ്റുള്ളവരുടെ സ്വകാര്യത്തില്‍ കയ്യിടുന്നതും, നമ്മുടെ നാട്ടില്‍ ഒക്കെ കാണപ്പെടാറുള്ള പോലെ "പൊട്ടിയ പ്ലാസ്റ്റിക് ബക്കറ്റു അടക്കാനുണ്ടോ" എന്ന് വിളിച്ചു ചോദിച്ചു പോകുന്ന ആളെ പോലെ , "മധ്യസ്ഥത വേണോ, വേണോ" എന്ന് വിളിച്ചു ചോദിച്ചു നടക്കുന്നതും ..?
മുന്‍പ് കൊണ്ഗ്രെസ്സുകാരന്‍ ഹസ്സന്‍ പറഞ്ഞ പോലെ ആകാശ ഭൂമിക്കിടയിലെ എല്ലാത്തിനെ കുറിച്ചും അഭിപ്രായം പറയാന്‍ ഇയാളെ ആരാണ് ചുമതപ്പെടുതിയത്...?
അയ്യോ ക്ഷമിക്കണം, അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു, കേരളത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ടികളുടെ എല്ലാം "സുപ്രീം കമാണ്ടര്‍" അദ്ദേഹം ആണല്ലോ..അത് കൊണ്ടായിരിക്കും...
അദ്ദേഹം , അദ്ധേഹത്തിന്റെ തന്നെ പ്രശ്നങ്ങള്‍ തീര്‍ക്കട്ടെ എന്നാണ് നമ്മുടെ ഇന്നസെന്റ് ചേട്ടന്‍ പറയുന്നത്, അത് തന്നെയാണ് എനിക്കും പറയാനുള്ളതും..
എന്തൊക്കെയാ അദ്ദേഹം വരുത്തി വെച്ചത്...
പണ്ടുള്ള മുണ്ടശ്ശേരി മാഷേ മുതല്‍ തുടങ്ങിയതാണ്..
ഏറ്റവും അടുത്ത് നമ്മുടെ മുഖ്യനെ വരെ വിറപ്പിച്ചു കളഞ്ഞു..
ടി,പത്മനാഭന്‍ തുടങ്ങി മറ്റു നിരവധി പേര്‍..
ഇതൊക്കെ മധ്യസ്ഥം ആക്കിയിട്ടു പോരെ...?
രണ്ടു കാലിലെ മന്ത് ശരിയാക്കിയിട്ട് പോരേ മറ്റുള്ളവരുടെ പെരുവിരലിലെ മന്ത് ശരിയാക്കല്‍ ...
ആ പറഞ്ഞു വന്നത് നമ്മുടെ മാഷിന്റെ ഈ വിഷയത്തെ കുറിച്ചുള്ള മറുപടി..
ഇനി അഥവാ ആരെങ്കിലും അദ്ദേഹത്തോട് അഭിപ്രായം ചോദിച്ചാല്‍ തന്നെ ( ചോദിച്ചവനെ തല്ലണം എന്നാണ് ഭൂരി പക്ഷ അഭിപ്രായം ),ഈ തൊഴില്‍ നിഷേധത്തെ പറ്റി പറഞ്ഞാല്‍ മാത്രം പോരെ..?
എന്തിനാ ലാലിനെ ഇതിലേക്ക് വലിച്ചിട്ടത്..
അത് കൊണ്ട് എന്ത് നേടി, അതാ വരുന്നു ലാലിന്റെ മറുപടി, അയാള്‍ക്ക് മാനസികം ആണ് എന്ന്...
അങ്ങിനെ രോഗികളുടെ എണ്ണം രണ്ടായി...
നമ്മുടെ മാഷുണ്ടോ വിടുന്നു, അദ്ദേഹം പറഞ്ഞു , ലാലിനാണ് മാനസികം എന്ന്..നമ്പര്‍ മൂന്നു ...
മാത്രമല്ല, ലാലിനെ പോലുള്ളവര്‍ വിഗ്ഗും ചമയവും ഇല്ലാതെ നടന്നാല്‍ കൂടെ അഭിനയിക്കുന്ന പെണ്‍ കിടാങ്ങള്‍ ബോദം കെടുമെന്നും ..
കൂടാതെ അദ്ധേഹത്തിന്റെ പുസ്തകത്തെ പറഞ്ഞതിന്, ലാലിനെ പറ്റി "കുങ്കുമം ചുമക്കുന്ന കഴുത" എന്ന് വരെ പറഞ്ഞു കളഞ്ഞു അഴീകോടന്‍ സാര്‍.
സിനിമയില്‍ ഒത്തിരി ഒത്തിരി കിടിലന്‍ സംഭാഷണങ്ങള്‍ നടത്തിയ ലാലേട്ടന്‍ ഉണ്ടോ വിടുന്നു, അദ്ദേഹം അങ്ങ് സമ്മതിച്ചു, തനിക്കു ഭ്രാന്ത് ആണെന്ന്. എന്നാല്‍ അത് മാഷ് പറഞ്ഞ പോലെയുള്ളതല്ല, അഭിനയിക്കാനുള്ള ഭ്രാന്ത് ആണെന്ന് മാത്രം...അങ്ങിനെ ഭ്രാന്തന്മാരുടെ എണ്ണം കൂടി കൂടി വന്നു .
മാത്രമല്ല, മാഷിന്റെ മറുപടികളെ പ്രായമായ അമ്മാവന്‍ പറയുന്ന തമാശകള്‍ ആയെ കാണുന്നൂ എന്നും പറഞ്ഞു ലാലേട്ടന്‍ .
ഇനിയാണ് ചില പുതിയ അവതാരങ്ങള്‍ വരുന്നത്...
സംഘട്ടന രംഗം മാറി വന്നു, ഇനി ചില കൊമഡി രംഗങ്ങള്‍ ആണ് ..
നമ്മുടെ സൂപ്പര്‍ സ്റ്റാറുകളെ വിമര്‍ശിച്ചാല്‍ സഹിക്കുമോ ആര്‍ക്കെങ്കിലും, പ്രത്യേകിച്ച് ഒരു വിവരവുമില്ല എന്ന് പിന്നീടു അഴീകോട് മാഷ് സര്‍ട്ടിഫിക്കറ്റു കൊടുത്ത ഇന്നോസേന്റ്റ് ചേട്ടന്...
കൊടുത്തില്ലേ മറുപടി...
പട്ടിണി കിടന്നവന്‍ ചക്ക കൂട്ടാന്‍ കണ്ട പോലെയാണ് അഴീകൊടന്റെ കാട്ടി കൂട്ടല്‍,
തങ്ങളുടെ പാത്രത്തില്‍ തലയിടാന്‍ ,മാഷ് ആളായിട്ടില്ല എന്ന് വരെ പാവം ചേട്ടന്‍ ..
തലയിട്ടാല്‍ എന്ത് ചെയ്യുമെന്ന് മാഷ്..
വീട്ടിലിരുന്നു രാമ നാമം ജപിച്ചു കൂടെ എന്ന് ചേട്ടന്‍ ..
പടര്‍ന്നു പന്തലിച്ചു കിടക്കുന്ന വട വൃക്ഷങ്ങള്‍ ആയ സൂപ്പര്‍ സ്റ്റാറുകളെ വെട്ടി നശിപ്പിച്ചേ അങ്ങിനെ ഒന്നുണ്ടാകൂ എന്ന് മാഷും...
അങ്ങിനെ രംഗം കൊഴുക്കുന്നതിന്നിടയില്‍ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ കേട്ടിരുന്നു , കോയ സാഹിബും, അന്തിക്കാടും, ഗണേഷില്‍ നിന്നുമൊക്കെ...
പാവം തിലകന്‍ ചേട്ടന്‍ , തന്റെ ഭാഗം പറയാന്‍ ആരുമില്ലല്ലോ എന്ന സങ്കടത്തിലാണ് പുള്ളി..
ഇതില്‍ രക്ഷപ്പെട്ടത് മമ്മൂട്ടിയാണ്..
പുള്ളിക്കാണ് ഇപ്രാവശ്യത്തെ പാര തിലകന്‍ ഇട്ടതെങ്കിലും , അവസാനം അത് ലാലിന്റെ തലയില്‍ ആയി എന്ന് മാത്രം..
ഈ ബഹളങ്ങള്‍ ഒക്കെ കണ്ടു നമ്മുടെ ജഡ്ജി വിധി പറഞ്ഞു,
നിര്‍ത്തണം ഇതെന്ന്..
ഇനി ഒരു വെടിയൊച്ച ഉണ്ടാകുമോ..?
കാത്തിരുന്നു കാണാം...
ആകെ മൊത്തം എനിക്ക് ഒന്നും മനസ്സിലായില്ല., അല്ല പ്രശനം എന്താണ് ..? നിങ്ങള്‍ക്കോ വല്ലതും മനസ്സിലായോ ..?
തിലകനും മമ്മൂട്ടിയും തമ്മിലാണോ അതോ അഴീകോടന്‍ മാഷും സിനിമാക്കാരും തമ്മിലോ..?
തൊഴില്‍ നിഷേധിച്ചതോ, അതോ ഭ്രാന്ത് ആര്‍ക്കു എന്നോ?
മറ്റൊരു സംശയം
ഇവരെയൊക്കെ സാംസ്കാരിക നായകന്മാരും , കേണൽമാരും , അഭിനയ സാമ്രാട്ടുകളും മണ്ണാങ്കട്ടയുമൊക്കെ ആക്കി നടത്തുന്ന നമുക്കോ അതോ ഈ ഒരു പ്രശ്നം മണിക്കൂറുകളോളം ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങളും അത് കേട്ടിരിക്കുന്ന അതിന്റെ പ്രേക്ഷകര്‍ക്കോ, അതുമല്ല ഇവര്‍കൊക്കെ വേണ്ടി സിന്ദാബാദ് വിളിക്കുന്ന അവരുടെയൊക്കെ ഫാന്സുകള്‍ക്കോ, ആര്‍ക്കാണ് യഥാര്‍ത്ഥഭ്രാന്ത് എന്നാണ്..!!
ഏതായാലും വിവേകാനന്ദന്റെ പ്രവചനം ഫലിച്ചു...
കേരളം ഒരു ഭ്രാന്താലയം തന്നെ..
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...
Thursday, 25 February 2010
ആര്‍ക്കാണ് യഥാര്‍ത്ഥ ഭ്രാന്ത് ..??
Friday, 19 February 2010
ഉണ്ടോ ആണൊരുത്തന്‍ ...??
ചോദിക്കുന്നത് മറ്റാരുമല്ല, ഓരോ മലയാളിയും പരസ്പരം ആണ്..
അല്ലെങ്കില്‍ ടാറ്റ എന്നാ ഭീമന്‍ ഓരോരുത്തരോടും സ്വയം ചോദിപ്പിക്കുകയാണ്..,
ഉണ്ടോ ആണായി പിറന്ന ഒരാളെങ്കിലും ഈ കേരളത്തില്‍ എന്ന്..?
നമുക്ക് വേണ്ടത് നട്ടെല്ലുള്ള ഒരു സര്‍ക്കാരാണ് നമ്മുടെ ഉമ്മന്‍ പറഞ്ഞത് പോലെ, എന്നാല്‍ ഈ കക്ഷിഭരിച്ചപ്പോള്‍ നട്ടെല്ല് എവിടെ പോയി എന്നൊന്നും ചോദിക്കരുത് ,
കാരണം, കഥയില്‍ ചോദ്യമില്ല എന്ന് പറയുന്നത് പോലെ, കേരള രാഷ്ട്രീയത്തിലും ചോദ്യമില്ല...
അങ്ങിനെ ചോദ്യമുണ്ടായിരുന്നെങ്കില്‍, നിര്‍മ്മിച്ച ആള്‍ നൂറു വര്ഷം മാത്രം കാലാവധി പറഞ്ഞമുല്ലപ്പെരിയാര്‍ ഡാമിന്, ആയിരം വര്‍ഷത്തെ കരാര്‍,തമിഴ് നാടുമായി ഉണ്ടാക്കില്ലല്ലോ...
എന്താ ചെയ്യുക, അലിഗറില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടയില്‍ ഒരു പട്ടാളക്കാരന്‍ പറഞ്ഞത്പോലെ, (ആള് വെള്ളത്തിന്റെ പുറത്താണെങ്കിലും , ചിലപ്പോള്‍ സത്യങ്ങള്‍ പറയുക അത്പോലെയുള്ള സമയങ്ങളില്‍ ആണ്...)
ഏഴാം ക്ലാസ്സും ഗുസ്തിയും പിന്നെ പത്തോ ഇരുപതോ ക്രിമിനല്‍ കേസും ഉള്ളവരെ പിടിച്ചുമുഖ്യമന്ത്രിയും , മന്ത്രിയുമൊക്കെ ആക്കിയാല്‍ ഇതിലപ്പുറവും സംഭവിക്കും...എന്തൊക്കെയായിരുന്നുപുകിലുകള്‍, മല കയറല്‍, കാട് കയറല്‍, കയ്യാമം ഇട്ടു നടത്തിക്കല്‍, പോലീസ്സ്റ്റേഷനില്‍ വെച്ച്ബോംബ് പൊട്ടിക്കല്‍...
ഒരു കാര്യത്തില്‍ സന്തോഷിക്കാം, ഈ പറഞ്ഞത് ഒന്നും നടപ്പിലായില്ലെങ്കിലും, പോലീസ് സ്റ്റേഷന്‍ആക്രമണം മുടങ്ങാതെ നടക്കുന്നുണ്ട്...
നിങ്ങള്‍ വായനക്കാര്‍ കരുതുന്നുണ്ടോ, മൂന്നാറില്‍ വല്ലതും നടക്കുമെന്ന്, എന്തായാലും, ഞാന്‍മനസ്സിലാക്കിയിടത്തോളം, ഇപ്പോള്‍ എന്തായാലും അവിടെ ഒന്നും നടക്കാന്‍ പോന്നില്ല..
നടക്കും, ഒന്നുകില്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പിനോടനുബന്ധിച്ചു , അല്ലെങ്കില്‍ നിയമ സഭ...
പാവം , ഈ പൊതു ജനം എന്ന കഴുതകള്‍..
അവര്‍ കരുതും, എത്ര ആത്മാര്‍ഥത എന്ന്..
പകരം വരുന്ന വലതു പക്ഷത്തില്‍ നിന്ന് പ്രതീക്ഷിക്കാമോ...?
അതൊരിക്കലും വേണ്ട എന്നെ പറയാനുളൂ...
ഉള്ളത് പറയണമല്ലോ, ഞാന്‍ ഒരു കംമ്യൂനിസ്ട്ടു അല്ലെങ്കിലും, അവരുടെ ചില നിലപാടുകളോട്യോജിച്ചിട്ടുണ്ട്..
എന്നാല്‍, ഇത് പോലെ മോശപ്പെട്ട ഒരു നേതൃത്വവും, അതുപോലെ മോശം ഒരു മന്ത്രി സഭയും....വയ്യ...
നോക്കൂ, നമ്മടെ മുഖ്യനെ...
കയ്യാമം ഇടീചില്ല എന്ന് മാത്രമല്ല, പരാതിക്കാരന് അത് ഇട്ടു നല്‍കി...
ജയിലില്‍ വെച്ച് കൊല ചെയ്യപ്പെട്ട ഒരു പ്രതിയുടെ കുടുംബത്തിനു പത്തു ലക്ഷം നല്‍കി അവരെആശ്വസിപ്പിച്ച ആള്‍, നമ്മെയെല്ലാം ഭീകരരില്‍ നിന്ന് രക്ഷിച്ചവനെ പട്ടി പ്രയോഗത്തിലൂടെഅപമാനിച്ചു..
എഴാം ക്ലാസ്സോ മറ്റോ കഴിഞ്ഞ ഈ മനുഷ്യന്, ഇന്ത്യ കണ്ട ഏറ്റവും നല്ല ശാസ്ത്രന്ജന്മാരില്‍ പെട്ട, കലാമിന്റെ വിവരം അളക്കുന്നു...(മുകളിലോട്ടു വാണം വിടുന്ന ഇയാള്‍ക്ക് എന്തറിയാം ആണവപദ്ധതിയെ കുറിച്ച്എന്ന പ്രസ്താവന...)..
പിന്നെ എങ്ങിനെ നന്നാവും അണികളും , കീഴ് ഉധ്യോഗസ്ഥരും...
ആശാന്‍ നടന്നു ....കുട്ടികള്‍ ....
ഈ സര്‍ക്കാരിന്റെ ഏറ്റവും നല്ല പ്രവര്‍ത്തനത്തില്‍ പെട്ട ഒന്നായി നാം പ്രതീക്ഷിച്ചതായിരുന്നു, മൂന്നുപൂച്ചകളുടെ മൂന്നാര്‍ വിമോചനം...
ഒടുവില്‍ സ്വന്തം കസേര നിലനിര്‍ത്താനുള്ള തന്ത്രപ്പാടില്‍ പൂച്ചകളെ വരെ തള്ളി പറയേണ്ടി വന്നുനമ്മുടെ അച്ചു മാമന്...
അതാണ് അവസ്ഥ..
ഇനി നമുക്ക് കാത്തിരിക്കാം , ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒക്കെ കാണപ്പെടുന്ന രീതിയിലുള്ള ഒരുമുതലാളിത്വ എജെന്റ്റ് ഭരണം ...
അതൊക്കെ എന്നതായാലും കയ്യേറ്റം പിടിക്കാന്‍ പോയവര്‍ കാണുന്നത്, കയ്യേറിയത് ഭൂരിഭാഗവുംരാഷ്ട്രീയക്കാര്‍ ആണ് എന്നാണ്..
എന്തായാലും, എം എല്‍ എ മാരുടെ ശമ്പള കൂടുതലിനു വേണ്ടി ഒന്നിച്ചു വാദിച്ചതിനു ശേഷം, ഈകയ്യേട്ടത്തിലായിരിക്കും, ഈ എല്ലാ പാര്‍ട്ടിക്കാരും ഒന്നായത്..
നമുക്ക് സമാധാനിക്കാം, ഇതിലെങ്കിലും അവര്‍ ഒന്നിച്ചല്ലോ എന്ന്..
ഇവരുടെ ഈ ഒരുമ ഉണ്ടെങ്കില്‍, മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ നമുക്കൊരു തീരുമാനംഉണ്ടാക്കാമായിരുന്നു..
എന്തായാലും പണത്തിനു മീതെ മാര്‍ക്സിസവും പറക്കില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു...
ഇന്ത്യന്‍ ക്രിക്കെറ്റ് ടീമിനോടാ കളി...!!!
കളികള്‍ എന്ന് പറയുന്നത് രാഷ്ട്രീയം പോലെയല്ല...
രാഷ്ട്രീയത്തില്‍ ഒരു മുഴുവന്‍ ശത്രു ഇല്ലെങ്കിലും, പലപ്പോഴും ശത്രുക്കളുണ്ടാവും...
എന്നാല്‍ കളിയിലോ...?
ആ പേരില്‍ തന്നെ ഇരിക്കുന്നു കാര്യം...
അത് വെറും കളി...
അതില്‍ എട്ടുമുട്ടുന്നവര്‍ രണ്ടു ചേരിയില്‍ നില്കുമെന്നല്ലാതെ, പരസ്പരം ശത്രുക്കളായി കാണാറില്ല..
എന്നാല്‍ ഇന്നത്തെ നമ്മുടെ കളികളെ കുറിച്ചോ...മഹാ കഷ്ട്ടം...!!
കളിയാണോ കാര്യമാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു..
പണ്ടൊക്കെ നാം കേള്‍ക്കാറുല്ലതാണ് , സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്നൊക്കെ ..
എന്നാല്‍ ഇന്നത് കാണാന്‍ തന്നെ വയ്യ...
എനിക്ക് തോന്നുന്നത്, എന്റെ അറിവ് ശരിയാണെങ്കില്‍ ആദ്യമായി കളിക്കളത്തില്‍ രാഷ്ട്രീയം കൊണ്ട് വന്നതും ഹിറ്റ്ലര്‍ ആണ് എന്നാണ്..
എന്നാല്‍ ഹിറ്റ്ലറിന്റെ ആ നീക്കത്തിന് അതെ നാണയത്തില്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലൂടെ മറുപടി പറയാന്‍ അന്നൊരു ചുണക്കുട്ടി ഉണ്ടായിരുന്നു..
അന്ന് ആ ചുണക്കുട്ടി ലോകത്തിനു നല്‍കിയ സന്ദേശം, കളി വേറെ, കാര്യം വേറെ എന്നാണ്...
എന്നാല്‍ ഇന്ന്, കളിക്കളത്തിലേക്ക് രാഷ്ട്രീയം കയറ്റുന്നതില്‍ വലിയൊരു പങ്കു, നമ്മുടെ ജനാധിപത്യ രാജ്യത്തിന് തന്നെ...!!
ഒരു കാലത്ത് സിംഹമെന്നും പുലിയെന്നും ഒക്കെ പറഞ്ഞു നടന്നൊരു മനുഷ്യന്, ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെന്ന്, തിരഞ്ഞെടുപ്പില്‍ മനസ്സിലായതിനാലാവും, ഇന്നദ്ധേഹം കളിക്കളത്തിലും വിഷം ചീറ്റാന്‍ തുടങ്ങിയിരിക്കുന്നു...
നമ്മുടെ ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍ , പിടിച്ചു ജയിലിലിടുന്നതിനു പകരം, കളിയുടെ ഉത്തരവാദപ്പെട്ടവര്‍ തന്നെ അയാളുടെ കാലു നക്കാന്‍ പോയ കാഴ്ച കാണേണ്ടി വന്നു.. ,
ഭാഗ്യം, ഇതെങ്ങാനും വല്ല മുസ്ലിമും ആകേണ്ടിയിരുന്നു...
എന്ടള്ളൂ , എന്തോക്കെയുണ്ടാകുമായിരുന്നു
എന്തായാലും നടന്‍ ഷാരൂഖിന് നന്ദി..
പറഞ്ഞ വക്കില്‍ നിന്നും ഇതുവരെ മാറിയില്ലല്ലോ...
ഏതായാലും ഷാരൂഖിന്റെ മുന്നില്‍ പുലി ഒന്ന് വിയര്‍ത്തു....
അതിനു കാരണം, നമ്മുടെ പൊതു ജനത്തിന്റെ നിലപാട് തന്നെ..
എന്നാല്‍ അതിനെക്കാള്‍ വലിയ കഷ്ട്ടം, നമ്മുടെ ടീം ഇന്ത്യയുടെ കാര്യമാണ്, കളിക്കളത്തില്‍ നിന്ന് ഒരു രാജ്യത്തിലെ മുഴുവന്‍ പേരെയും അകറ്റി നിര്‍ത്തിയിട്ടും, അതിനെതിരെ ഒരു വാക്ക് ശബ്ദിക്കാന്‍ , ഒരു കളിക്കാരനും മുന്നോട്ടു വന്നില്ല എന്നത് മഹാ കഷ്ട്ടം തന്നെ..
എങ്ങിനെ വരും, ഞാന്‍ മുന്‍പ് പറഞ്ഞ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്നത്, നമ്മുടെ കളിക്കാരില്‍ നിന്ന് നശിച്ചു തുടങ്ങിയിരിക്കുന്നല്ലോ..
അതിനുള്ള എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ ടീമും, അതിന്റെ തലപ്പതിരിക്കുന്നവരും കുറെ കാലമായി കാണിച്ചു തരുന്നു...
പാകിസ്താന്‍ ടീം ഇന്ത്യയില്‍ കളിയ്ക്കാന്‍ വരുന്നതില്‍ പ്രതിഷേധിച്ചു, ഡല്‍ഹിയിലെ പിച്ച് കുത്തിപോളിച്ചതിനെതിരെ മിണ്ടാതിരുന്നത്...
ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടി , അതിനനുസരിച്ചുള്ള പിച്ച് ഉണ്ടാക്കിച്ചത് ...
കളിക്കളത്തിലെ നില വിട്ടുള്ള പെരുമാറ്റങ്ങള്‍...
ഏറ്റവും ഒടുവില്‍, ടെസ്റ്റില്‍ ഒന്നാം സ്ഥാനം നഷ്ട്ടമാകുമെന്നു കരുതി സ്പിന്നിനുസരിച്ചുള്ള പിച്ചുണ്ടാക്കാന്‍ നിര്‍ദേശിച്ചതും, എല്ലാ സമര്ധങ്ങളെയും അവഗണിച്ചു ഹാഷിം അമലയെന്ന ആ പോരാളി പിടിച്ചു നിന്നപ്പോള്‍, അദ്ദേഹത്തിന് സ്ട്രൈക് കിട്ടാതിരിക്കാന്‍ സെവാഗ് നടത്തിയ വിര്തികേടിന്റെ ഏറ്റവും വലിയ ഉദാഹരണവും...
(ഷാഹിദ് അഫ്രിദി ചെയ്ത കാര്യം ഇവിടെ വിസ്മരിക്കുന്നില്ല )
ഒരു കാര്യം വ്യക്തമാണ്..
കളിക്കളത്തില്‍ രാഷ്ട്രീയം കൊണ്ട് വരാന്‍ , നമ്മെക്കാള്‍, മുന്നില്‍ മറ്റാരും ഉണ്ടാകില്ല..
നമ്മുടെ ഹോക്കി ടീമിന്റെ അവസ്ഥ ഏറ്റവും നല്ല തെളിവ്..
കളിക്കളത്തിലെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഇല്ലാതാക്കാന്‍ നമ്മള്‍ ഓസ്ട്രെലിയയോട് മത്സരിക്കുന്നു..
ഒരു പ്രാര്‍ത്ഥന മാത്രമേ ഉള്ളൂ...
ഇവിടെയും ഇന്ത്യ തന്നെയാകട്ടെ ഒന്നാമത്...