.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Thursday 31 March 2011

നമ്മുടെ മുഖ്യന് ഈ വ്യാജ മുഖം മൂടി എത്ര നാൾ ധരിക്കാൻ കഴിയും?




തെമ്മാടികളുടെ  അവസാനത്തെ അത്താണി ആണ് രാഷ്ട്രീയം എന്ന് പഠിപ്പിച്ച മഹാന്‍ , നമ്മുടെ നാട്ടിലെ കംമ്യൂനിസ്ട്ടുകളുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തെ ഇത്ര മുന്‍പേ വിലയിരുത്തുമെന്ന് സ്വപനത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഷേവ്‌ ചെയ്തതിന്റെ കൂലിയായി രണ്ടണ കൊടുക്കാന്‍ പോലും ഇല്ലാതെ മറ്റുള്ളവരുടെ മുന്നില്‍ മാനം പോയ കൃഷ്ണപിള്ളയുടെ പിന്മുരക്കാരുടെ കഴിഞ്ഞ  ചെയ്തികള്‍ ഒന്ന് വിലയിരുത്തല്‍ നല്ലതാണ്. അതില്‍ പ്രത്യേകിച്ചും കേരളം കണ്ട ഏറ്റവും വലിയ അവസര വാദ രാഷ്ട്രീയത്തിന്റെയും, വര്‍ഗീയതയുടെയും മുഖമായ നമ്മുടെ അച്ചുമാമന്റെ കാര്യം!!ഇ. എം. എസ്. കേന്ദ്ര ബിന്ദുവായി വരുന്ന എം മുകുന്ദന്റെ 'കേശവന്‍റെ വിലാപങ്ങളി'ല്‍ , ഒരു കഥാപാത്രം പറയുന്നുണ്ട്: "ഏഴാം ക്ലാസ്സില്‍ തോറ്റാല്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയില്‍ ചേരാം!" അതിനെക്കാള്‍ അപ്പുറമാണ് നമ്മുടെ മുഖ്യന്റെ വിദ്യാഭ്യാസം.കേരളം എത്രയൊക്കെ സാക്ഷരത  നേടിയിട്ടും, കേരളത്തെ ഭരിക്കുന്നവര്‍ ഇങ്ങിനെ നാലാം ക്ലാസ്സും ഗുസ്തിയും ഉള്ളവര്‍ ആയിപ്പോയല്ലോ ദൈവമേ.
 
അഞ്ചു വര്ഷം മുന്‍പുള്ള ഇതുപോലുള്ള ഒരു ദിവസം  , അന്ന് വി എസ് എന്ന കേരളത്തിലെ പ്രതിപക്ഷ നേതാവ്, നടത്തിയ ഒരു പ്രസംഗം, എല്ലാവരെയും പോലെ എന്നെയും ആവേശപ്പെടുതിയിരുന്നു. കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ഒറ്റുകാരന്‍ എന്ന് അണികള്‍ തന്നെ വിശേഷിപ്പിക്കുന്ന പിണറായി സഖവിനെക്കാള്‍, വാക്കിലെങ്കിലും ആത്മാര്‍ഥത കാണിച്ച വി എസ്സിനെ  എന്നെ പോലുള്ള , സമൂഹത്തിന്റെ അടിമത്വം ഇല്ലാതകണമെന്നു ആഗ്രഹിക്കുന്നവരെ മുഴുവന്‍  വിഡ്ഢികള്‍ ആക്കുന്ന ഒരു മുഖ്യനെ ആണ് പിന്നീടു കാണാന്‍ കഴിഞ്ഞത്.അന്ന് പ്രതി പക്ഷതിരിക്കുമ്പോള്‍ വി എസ് കാട്ടിയ ആര്ജ്ജവങ്ങളൊക്കെ വെറും കോപ്രായങ്ങള്‍ ആയിരുന്നു എന്നറിയാന്‍ , അധികാരത്തിന്റെ ഇടനാഴിയിലേക്ക്‌ കാല്‍ എടുത്തുവെച്ച മൂന്നാം മാസം തന്നെ അവസരം കിട്ടി.ഇനി മുകളിലെ വീഡിയോ ഒന്ന് കാണൂ..

കിളിരൂരിലെയും കവിയൂരിലെയും അടക്കം നിരവധി പെണ്‍കുട്ടികളെ ചതിച്ച കഥകള്‍കേട്ട് മനസ്സുമരവിച്ചുപോയ ഞാന്‍ അടക്കം ഉള്ള മലയാളികള്‍ ഒന്നടങ്കമാണ് പെണ്‍വാണിഭക്കാരെ കൈയാമംവെക്കുമെന്ന ധീരമായ ശബ്ദം, സത്യത്തിന്റെ അവസാന കണ്ണിയും നശിച്ചിട്ടില്ലെന്ന പ്രഖ്യാപനമായി  വി.എസ്. അച്യുതാനന്ദന്റെ ഈ പ്രസ്താവനയെ കണ്ടത്. ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ 23 വയസ്സാകുമായിരുന്നു ശാരി എന്ന ഈ പറയുന്ന പെണ്‍കുട്ടിക്ക്.'കിളിരൂര്‍ പെണ്‍വാണിഭ കഥ' നമ്മുടെ പത്രങ്ങള്‍ ഒക്കെയും തന്നെ വെണ്ടക്ക നിരത്തി ആഘോഷിച്ചു.  ചാനലുകള്‍ മത്സരിച്ച് എരിവും പുളിയും ചേര്‍ത്ത് വാര്‍ത്തകള്‍ ഉണ്ടാക്കി. ഇടതുപക്ഷം ഭരണത്തിലെത്തിയാല്‍ പെണ്‍വാണിഭക്കാരെ കൈയാമംവെക്കുമെന്ന് പ്രസ്താവിച്ച നമ്മുടെ അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കസേരയിലേറി സ്ഥാനമുറപ്പിച്ചതോടെ മേല്‍ പറഞ്ഞ തന്റെ പ്രസ്താവന വെള്ളംതൊടാതെ വിഴുങ്ങി.പ്രതിപക്ഷത്തായിരിക്കുമ്പോള്‍ 2004 സെപ്റ്റംബര്‍ മാസം  ശരിയുടെ അച്ഛന്‍ സുരേന്ദ്രകുമാറിനെയും കുടുംബത്തെയും ആശുപത്രിയിലെത്തി ആശ്വസിപ്പിച്ചു, വാഗ്ദാനങ്ങളുടെ പെരുമഴ  ചൊരിഞ്ഞ അച്യുതാനന്ദനെയല്ല അഞ്ചുവര്‍ഷത്തിനുശേഷം 2009 നവംബര്‍ 13ന് കണ്ടത്. ഭരണത്തില്‍ ഏറി അഞ്ചു വര്ഷം തികക്കാരായപ്പോള്‍  , അഞ്ചുവയസ്സ് തികഞ്ഞ ശാരിയുടെ മകളുമായി മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ നീതിതേടി ചെന്ന സുരേന്ദ്രനെയും കുടുംബത്തെയും  ആ പിഞ്ചുകുഞ്ഞിനെയടക്കം അറസ്റ്റുചെയ്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയാണ് നമ്മുടെ അച്ചുമാമന്‍, ശാരിയുടെ രക്തം വിറ്റ് കിട്ടിയ മുഖ്യമന്ത്രി പദത്തിന്റെ  നന്ദി കാണിച്ചത്. കോഴിക്കോട്ടെ ഏതോ തെരുവിലെ ഒരു പെണ്ണ് എന്തോ പറഞ്ഞത് കേട്ട് ഹാളിലാക്കി വന്ന സാംസ്കാരിക നായകന്മാരോ നായികമാരോ, ഭുജി കളോ , സ്ത്രീ സംരക്ഷകരോ, പത്ര മാധ്യമങ്ങളോ, സ്വന്തം അമ്മയുടെ ചിത്രവുമായി പൊലീസ്‌സ്‌റ്റേഷനിലിരിക്കുന്ന, തന്റെ അച്ഛന്‍ ആരെന്നരിയുമെന്നു പറഞ്ഞ മുഖ്യനോട് അത് ചോദിയ്ക്കാന്‍ ചെന്നതിനു ജയിലില്‍ അടക്കപ്പെട്ട  അഞ്ചുവയസ്സുകാരിയുടെ നിഷ്‌കളങ്കമായ മുഖം കണ്ടതായി നടിച്ചില്ല എന്നത് സാംസ്‌കാരിക പുരോഗമന കേരളം ഒന്നടങ്കം ലജ്ജിച്ച് തലതാഴ്‌ത്തേണ്ട നിമിഷങ്ങളായിരുന്നു. 
 
ഇതില്‍ 90  തികയാന്‍ അഞ്ചോ ആറോ മാസം ബാക്കിയുള്ള യുവാവായ മുഖ്യന്‍ എന്ത് പിഴച്ചു എന്ന് ചോദിച്ചാല്‍, ഉത്തരം ലളിതം ആണ്. ഒരു രാഷ്ട്രീയ മുതലെടുപ്പിനും ഭാഗം അല്ലാതിരുന്ന ഈ പീഡന കേസിലെ ശാരിയുടെ രക്തം പലര്‍ക്കുമൊരു ചവിട്ടു പടിയായത് പോലെ, അച്ചുതാനന്ദനും ഒരു ആയുധം ആയിരുന്നു. കിളിരൂര്‍  പീഡന കേസിലെ വി.ഐ.പി വിവാദം മുഖ്യമന്ത്രിയുടെ സൃഷ്ടിയാണ്. അതുകൊണ്ട്,  ആരാണ് വി.ഐ.പി എന്ന് തുറന്നുപറയേണ്ട മാന്യത അദ്ദേഹത്തിന്‍േറതാണെന്ന് (മാന്യത ഉള്ളവര്കല്ലേ അത് പറഞ്ഞിട്ടുള്ളൂ..). ആ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് വി.ഐ.പിയെക്കുറിച്ച് അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞത്. വി.എസിനുമുമ്പേ ആ പെണ്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ വന്നവരിലെ പ്രധാനികള്‍ സഖാക്കള്‍ ആയ ശ്രീമതി ടീച്ചറും ജോസഫൈനും ആയിരുന്നു. പിറ്റേ ദിവസം വന്ന വി എസ്സ് ആണ് മാധ്യമങ്ങളോട് വി.ഐ.പിയെക്കുറിച്ച് പറയുന്നത്.എന്നാല്‍ അധികാരത്തിന്റെ സിംഹാസനത്തില്‍ ഇരുന്നിട്ട് അഞ്ചു വര്ഷം തികക്കാന്‍ ആകുമ്പോഴും,വി ഐ പി എന്ന് പറയാന്‍ പോലും മടിക്കുന്ന വി എസ്സിനെയാണ്‌ നാം കാണുന്നത്.അതൊക്കെ പോകട്ടെ, മുഖ്യ മന്ത്രി ആയതിനു ശേഷം, ഈ കുടുംബം പതിനാലു തവണ കാണാന്‍ ശ്രമിച്ചിട്ട് നേരില്‍ കാണാന്‍ കഴിഞ്ഞത് അപൂര്‍വമായിമാത്രമായിരുന്നു, പലതവണയും അനുമതി കിട്ടാതെ മടങ്ങേണ്ട ഗതി ഉണ്ടായി. ഇവിടെയാണ്‌, വി എസ്സ് എന്ന കപട രാഷ്ട്രീയക്കാരന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നതും. എന്നാല്‍  ആദര്‍ശങ്ങളുടെ ചായംപൂശിയ വി.എസ് എന്ന രാഷ്ട്രീയക്കാരന് , കമ്മ്യൂനിസ്ട്ടു  പ്രസ്ഥാനങ്ങള്‍ക്ക്‌ തലച്ചോറ് തീറെഴുതി നല്‍കിയ  അല്‍പ്പന്മാരെ  പറ്റിക്കാം ആയിരിക്കും. എന്നാല്‍  എല്ലാവര്‍ക്കും എപ്പോഴും വിശുദ്ധന്മാരുടെ കുപ്പായമിടാന്‍ കഴിയില്ലെന്ന വിശ്വാസമാണ് ഈ  രാഷ്ട്രീയ വിവാദങ്ങളിലെ ഏറ്റവും വലിയ നേട്ടം. അച്ചുമാമന്റെ കയ്യാമ കഥയിലെ ഒന്ന് മാത്രമാണിത്.
 
ഇനി ഒരു ശശിയെ കുറിച്ചാവാം (പടച്ചോനെ ശശിയെ കുറിച്ച് പറഞ്ഞാല്‍ ഇപ്പോള്‍ അടിയാണ്..കാതോളനെ..). പണ്ട് മാഫിയാകളുടെ പേര് പറയുമ്പോള്‍ കേട്ടിരുന്ന ശശിയോ,  പുഷ്ക്കറിന്റെ സ്വന്തം ശശിയോ അല്ല. പാവങ്ങളുടെ പടത്തലവന്മാര്‍ ആയിരുന്ന നായനാരും, എ കെ ജിയും ഒക്കെ വാണിരുന്ന, നൂറു കണക്കിന് രക്ത സാക്ഷികളുടെ ചോരയില്‍ വളര്‍ന്ന  പാര്‍ട്ടിയുടെ ഈറ്റില്ലവും പോറ്റില്ലവുമായ കണ്ണൂരിലെ സെക്രട്ടറി ആയിരുന്നു ഈ ശശി. പാര്‍ട്ടി സെക്രെട്ടറിമാര്‍ എന്ന് പറഞ്ഞാല്‍, വല്യ ഉഷിരുള്ളവന്മാര്‍ എന്നാണ് വെപ്പ്, എന്നാല്‍ നമ്മുടെ ഈ താരത്തിന്റെ ഉശിരെല്ലാം നാട്ടിലെ പാവപ്പെട്ട  സഖാക്കളുടെ കെട്ടിയോളുമാരുടെ നേരെയാണ് . ഈ കാര്യം എങ്ങാനും നേരെ ചൊവ്വേ തുറന്നു പറഞ്ഞാല്‍, നമ്മുടെ വിനീത കോട്ടയിയെ വിലക്കിയ പോലെ  ഊര് വിലക്കാനും പണ്ട് ഞങ്ങളുടെ നാട്ടിലെ സഖാക്കള്‍ ചെയ്ത പോലെ പറമ്പിലെ തേങ്ങയും അടക്കയും ചാക്കിലാക്കി കൊണ്ട്പോകാനും സാധ്യതയുള്ളതിനാല്‍ എല്ലാവരും മൌനത്തിലായിരുന്നു. ഒടുവില്‍ സഹികെട്ട് ഏതോ ഒരു സഖാവ് രഹസ്യ  കത്തയച്ചു. പാര്‍ടിയില്‍ നിന്ന് പോന്നതിനു ശേഷം അബ്ദുല്ലക്കുട്ടിയുടെ മുന്‍പിലോ പിന്നിലോ സ്ത്രീകള്‍ പോകുന്നുണ്ടോ എന്ന് ഭൂത കണ്ണാടി വെച്ച് നോക്കുന്ന കുട്ടി സഖാക്കളും അവരുടെ തന്ത സഖാക്കളും, പിന്നെ മണിക്കൂറിടവിട്ടു ചാനലിലൂടെ ചാരിത്ര്യ പ്രസംഗം നടത്തുന്ന  അഭിനവ സദാചാര അവതാരങ്ങലോന്നും തന്നെ  ഇതിനെ പറ്റി പറയാന്‍ തയ്യാറല്ല. ഒടുവില്‍ കത്ത് കിട്ടിയതിനു ശേഷം നേതാവിന്റെ കഴുത്തിലെ ഞരമ്പിനാണ് സൂക്കേടെന്നാണ് പറഞ്ഞു ഇതേ ശശിയെ, ലക്ഷക്കണക്കിന്‌ രൂപ പാര്‍ട്ടി ചിലവിട്ടു (ഈ പൈസ പിരിച്ചതും, ശശിയെ പോലുള്ള വല്യ-സഖാക്കന്മാര്‍ മലിനപ്പെടുത്തിയ കെട്ട്യോളുമാര്‍ ഉള്ള അണികളായ സഖാക്കള്‍ ആണെന്നത് വേറെ കാര്യം!!) ചികിത്സക്ക് അയച്ചു. എന്നാല്‍ സൂക്കേട്‌ കഴുത്തിലെ ഞരമ്പിനല്ലെന്നും, വേറെ ചില ഞരമ്പുകള്‍ക്കുമാണ് എന്നു പത്ര മാധ്യമങ്ങള്‍ പറഞ്ഞപ്പോഴാണ് പാര്‍ട്ടി ക്ലാസ്സില്‍ പോകാത്ത പാവം സഖാക്കന്മാര്‍ക്ക് മനസ്സിലായത്‌. നാട്ടിലെ ഏതെങ്കിലും വേശ്യകള്‍, ഏതെങ്കിലും മുസ്ലിം നാമധാരിയുടെ പേരില്‍ എന്തെങ്കിലും പറയുന്നുണ്ടോ എന്നും, ഇനി അങ്ങിനെ പറഞ്ഞില്ലെങ്കില്‍ പറയിപ്പിക്കാന്‍ വേണ്ടി സ്വന്തം ഓഫീസും മറ്റും വിട്ടു കൊടുക്കുന്ന മുഖ്യന് ഇതൊരു വിഷയമല്ല, അത് പാര്‍ട്ടി അന്വേഷിക്കുമാത്രേ!! ഇതെന്തു ന്യായം എന്നൊന്നും ചോദിക്കരുത്, കയ്യാമം എവിടെ എന്നും ചോദിക്കരുത്, കാരണം പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്. സ്വന്തം പാര്‍ടിയില്‍ പെട്ട ഞരമ്പ്‌ രോഗിയെ ചികിത്സിക്കാനോ കയ്യാമം വെക്കാനോ കഴിയാത്ത ഒരു പോഴനാണോ , നാട്ടിലെ അറിയപെടുന്ന വി ഐ പിയെ പറയാന്‍ പോകുന്നത്!! 

ഇനി അടുത്തത് മറ്റൊരു വീഡിയോ..
കണ്ടോ? എന്ത് തോന്നി.ആ..അത് നമ്മുടെ കയ്യാമം (കയ്യൂര്‍  അല്ല കേട്ടോ ) സഖാവ്  പങ്കെടുക്കുന്ന ചടങ്ങ് തന്നെ. ഞാനൊന്നും പറയുന്നില്ല.കയ്യാമം കൊണ്ട് അധികാരത്തില്‍ കയറിയവന്റെ തൊട്ടടുത്ത്‌ നിന്ന് ഒരു എം എല്‍ എയെ  കയറി പിടിക്കുന്ന മുതിര്‍ന്ന സഖാവിനെ കയ്യാമം വെക്കനോന്നും പോകണ്ട, പകരം ആ കൈ ഒന്ന് മാറ്റിയാല്‍ മതിയായിരുന്നു. 15 വര്ഷം  കേസ്  നടത്തിയിട്ട്  ഒരിക്കല്‍ പോലും പ്രതി കൂടി ആക്കപ്പെടാത്ത ഒരു കേസില്‍, (അതില്‍ പത്തു വര്ഷം ഇടതു പക്ഷം ഭരിച്ചിട്ടും!!) കുഞ്ഞാലി കുട്ടിക്കെതിരെ ആരോപണം ഉന്നയിക്കുന്ന കയ്യാമം സഖാവ്, അതെ കേസില്‍ പ്രതിയായ ഒരാളെ , അതും കൂടെ നടക്കുന്ന സഖാവിനെ ഈ ഭരണത്തില്‍ ഒരുന്നത പദവി നല്‍കിയപ്പോള്‍, ആ കയ്യാമം എവിടെയായിരുന്നു എന്നൊന്നും ചോദിക്കരുത്, കാരണം ശ്രീനിവാസന്‍ ഏതോ സിനിമയില്‍ പറയുന്ന പോലെ, പാര്‍ട്ടി  ക്ലാസ്സില്‍ വരാത്ത നമുക്കൊക്കെ ഇതിന്റെ ഗുട്ടന്‍സ് തിരിയണം എന്നില്ലല്ലോ. സത്യം പറയാലോ, നമ്മുടെ മുഖ്യന് കയ്യാമം വെക്കണം എന്നൊക്കെ ആഗ്രഹം കൊണ്ടാണ് അധികാരത്തില്‍ വന്നത്, എന്നാലോ അതും കൊണ്ട് ഇറങ്ങിയപ്പോളല്ലേ മനസ്സിലായത്‌, കയ്യാമം വെച്ച് ആള്‍ക്കാരെ ഉള്ളില്‍ ഇടാന്‍ തുടങ്ങിയാല്‍, പാര്‍ട്ടി അണികളെയും നേതാക്കളെയും കാണണം എങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്ന്. 

ഇങ്ങിനെ കയ്യാമവും കൊണ്ട് അധികാരത്തില്‍ കയറിയ മുഖ്യന്‍, വെറും കയ്യോടെ ഇറങ്ങി പോരാന്‍ തുടങ്ങുമ്പോള്‍ തോന്നിയ ഒരു കുരുട്ടു വിദ്യ ആയിരുന്നു കുഞ്ഞാലി കുട്ടി സാഹിബിനെതിരെയുള്ള ഐസ്ക്രീം വിവാദം. ഇയാള്‍ക്ക് പണ്ടേ മാപ്പിളമാര്‍ എന്ന് കേട്ടാല്‍ കലിയാണ്. ഞങ്ങളൊക്കെ കരുതിയത്‌ നാദാപുരത്തെ ചില പോങ്ങന്‍ സഖാക്കന്മാര്‍ക്ക് മാത്രം ഉള്ള സൂക്കെടാണ് ഇതെന്നാണ്. എന്നാല്‍ അവരൊന്നും ഒന്നുമല്ല എന്ന് തെളിയിക്കുന്ന വിധമാണ് ഇദ്ദേഹത്തിന്റെ പെരുമാറ്റം. പണ്ട് ഇ ടി സാഹിബു കുറച്ചു പ്ലസ്‌ ടു സ്കൂളുകള്‍, വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മലബാര്‍ മേഖലയില്‍ അനുവദിച്ചപ്പോള്‍, സ്വന്തം സമുദായത്തിന് വാരിക്കോരി നല്‍കുന്നു എന്ന് പറഞ്ഞു ഗവര്‍ണര്‍ക്ക്‌ കത്തയച്ച മനുഷ്യനാണ്. അന്ന് തുടങ്ങി മലബാര്‍ മേഖലയിലെ ഏതു വികസനത്തെയും തോഗാടിയയെക്കള്‍  നീചമായ വര്‍ഗീയ കണ്ണിലൂടെ  നോക്കുന്ന ഒരു രാഷ്ട്രീയ നേതാവാണ്‌ നമ്മുടെ കഥയിലെ നായകന്‍ . പിന്നീടു വന്ന കോഴിക്കോട് വിമാനത്താവളത്തിന് എതിരിലും , കോഴിക്കോട് സര്‍വ്വകലാശലക്കെതിരിലും  തുടങ്ങി ഈ അടുത്ത് കോഴിക്കോട് മെഡിക്കല്‍ കൊളെജിനെതിരെ വരെ ചിറ്റമ്മ നയം സ്വീകരിച്ചത് പോകട്ടെ, മറിച്ചു അതിനൊക്കെ തകര്‍ക്കാന്‍ ആണ് ശ്രമിച്ചത്‌.വിദ്യാഭ്യാസത്തില്‍ പിന്നോക്കം നിന്നിരുന്ന ഒരു ജില്ലയെ, മുസ്ലിം ലീഗിന്റെ നേതാക്കള്‍ നയിക്കുന്ന ജില്ല പഞ്ചായത്ത് നടപ്പിലാക്കിയ വിജയഭേരി പരിപാടിയിലൂടെ, സംസ്ഥാനത്തെ പരീക്ഷകളില്‍ ഒന്നാം സ്ഥാനത് എത്തിച്ചപ്പോള്‍ ‍, അത് കോപ്പിയടിച്ചു നേടിയതാണ് എന്ന് പറഞ്ഞു ഒരു സമൂഹത്തെ മുഴുവന്‍ അവഹേളിക്കാന്‍ ആണ് കയ്യാമം ശ്രമിച്ചത്‌. എന്നിട്ടരിശം തീരാഞ്ഞിട്ടു, ഈ സംസ്ഥാനത്തെ ഒരു മുസ്ലിം സംസ്ഥാനം ആകാന്‍ മുസ്ലിംകള്‍ക്ക് പരിപാടി ഉണ്ട് എന്നും, അതിനവര്‍ ലവ് ജിഹാദ് ഉപയോഗിക്കുന്നു എന്നും പറയാന്‍ മാത്രം, ഈ കയ്യമത്തിന്റെ മനസ്സ് വര്‍ഗീയം ആയി കഴിഞ്ഞിരിക്കുന്നു. ഒടുവില്‍ ഈ പ്രാവശ്യം സ്വന്തം പാര്‍ട്ടി തന്നെ സീറ്റില്ല എന്ന് പറഞ്ഞപ്പോള്‍, അതിനെതിരെ ആദ്യമായി പ്രതികരിച്ചവര്‍ ബി ജെ പിക്കാര്‍ ആണ് എന്നതും, കേരളത്തില്‍ ഇന്നിംഗ്സ്  തുറക്കാന്‍ ശ്രമിക്കുന്ന ബി ജെ പിക്ക് സ്വന്തമായി പതിനായിരത്തില്‍ അധികം വോട്ടുള്ള മലമ്പുഴയില്‍, തങ്ങള്‍ക്കു പോലും കാണിക്കാന്‍ പറ്റാത്ത രീതിയില്‍ വര്‍ഗീയത കാണിച്ചതിന് വി എസ്സിനെതിരെ  സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും ബി ജെ പി തയ്യാറായില്ല എന്നറിയുമ്പോള്‍, 90 തികയുന്ന ഈ യുവാവിന്റെ മനസ്സിലെ ന്യൂന പക്ഷ വിരുദ്ധ മുഖത്തിന്റെ വ്യാപ്തി എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാവുന്നതെ ഉള്ളൂ.. 

ഇനി പെണ്ണ് കേസുകള്‍ അവിടെ നില്‍ക്കട്ടെ. പണ്ട് കാലത്ത് ബക്കറ്റു പിരിവും നടത്തി കിട്ടുന്ന ചില്ലറപ്പൈസ കൊണ്ട് , ദിനേശു ബീഡിയും പരിപ്പ് വടയും കഴിച്ചു ജീവിച്ചു പോകാന്‍ കഴിയുന്ന ഒരു അവസ്ഥയിലല്ല ഇന്ന് തലപ്പത്തുള്ള സഖാക്കള്‍. ഒളിവിലാനെങ്കിലും പട്ടിണി കിടക്കുമ്പോഴും ഒന്നിച്ചു പട്ടിണി കിടന്നു കഴിഞ്ഞ യഥാര്‍ത്ഥ സഖാക്കളുടെ പിന്മുറക്കാര്‍, അന്നത്തെ പോലെ തന്നെ ഇന്നും വിദ്യാഭ്യാസത്തില്‍ മുന്നോക്കം വന്നില്ലെങ്കിലും കോടികളുടെ ആസ്തിയില്‍ മുന്നോക്കം വന്നിട്ടുണ്ട് . നേരിട്ടും ബിനാമിയായും ഇവര്‍ നടത്തുന്ന കോടികളുടെ ഇടപാടുകള്‍ കണ്ടു, അത് കൊണ്ട് അവരുണ്ടാക്കിയ വീടുകള്‍ കാണാനുള്ള പൂതിയില്‍ എന്റെ നാട്ടിന്‍പുറത്തെ പാവം സഖാക്കള്‍ വണ്ടി കയറിയപ്പോള്‍, കൂലിയും വേലയും ഇല്ലാത്ത ബല്യ സഖാവിന്റെ വീട് കണ്ടതിന്റെ നടുക്കത്തില്‍ കണ്ണും തള്ളിയിരിക്കുമ്പോള്‍, വീട് കാണാന്‍ പോയതിനു പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന് ഒരു കാലത്ത് അഹങ്കരിച്ച പാര്‍ട്ടിയില്‍ നിന്ന് ചവിട്ടി പുറത്താക്കുകയാണ് കോര്പരെട്ടു  സഖാക്കള്‍ ചെയ്തത്. ഈ പ്രാവശ്യം ഇനി എന്തായാലും ഭരണത്തില്‍ വരില്ല എന്നറിഞ്ഞു കൊണ്ട് തന്നെ, പോകുന്ന പോക്കില്‍ സംസ്ഥാനത്തിന്റെ കഴുക്കോല്‍ വരെ കട്ടിട്ടാണ് പോക്ക്. മുന്‍പുള്ള പോലെ മോഷണം നേരെ നടത്തിയാല്‍ പിടികൂടപ്പെടും എന്നുള്ളത് കൊണ്ട്, ജനകീയ ആസൂത്രണത്തിന്റെ പേരില്‍ കോടികള്‍ വിഴുങ്ങിയ ഇക്കൂട്ടര്‍ ഇന്ന് മികച്ച ആസൂത്രനതോടെയാണ് മോഷണം നടത്തുന്നത്. എങ്കിലും ജന്മ വാസന ഈ സഖാക്കള്‍ക്ക് മറക്കാന്‍ പറ്റില്ലല്ലോ, അത് കൊണ്ട് തന്നെ  തങ്ങളുടെ ക്രിമിനല്‍ പശ്ചാത്തലം അനന്തരമായി  കിട്ടിയ മക്കളെ വെച്ചാണ് കളി. എന്നും നേതാവ്, നേതാവിന്റെ സ്ഥാനത്ത് നില്‍ക്കനമാല്ലോ, അത് കൊണ്ട് തന്നെ അതില്‍ ലീഡര്‍ഷിപ്‌ നല്‍കുന്നത് കള്ളന്മാരുടെ നേതാവ് പെരുങ്കള്ളന്‍ എന്ന് പറയുന്നത് പോലെ മന്ത്രിമാരുടെ മുഖ്യന്‍ മുഖ്യമന്ത്രി തന്നെ. ചന്ദന മാഫിയക്കെതിരെ നിയമ സഭയിലും പത്രക്കാരുടെ മുന്നിലും നീട്ടിയും കുറുക്കിയും മിമിക്രി കാട്ടിയിരുന്ന വേലിക്കകത്ത് അച്യുതാനന്ദന്‍ ഇപ്പോള്‍ ശരിക്കും വേലിക്കകത്താകുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. രാഷ്ട്രീയ ശത്രുക്കളെയും, ന്യൂന പക്ഷക്കാരന്‍ ആയി എന്നുള്ളത് കൊണ്ട് മാത്രവും , അവരെഒക്കെ  സംഹരിക്കാനായി  ജുഡീഷ്യറിയിലെ പ്രമുഖരെ സ്വാധീനിക്കാന്‍ കോടതി വരാന്തയില്‍ കറങ്ങി നടക്കുന്ന പിമ്പുകളുമായി മുഖ്യന്റെ ഓഫീസിനുള്ള ബന്ധം സീനിയര്‍ അഭിഭാഷകനായ രാംകുമാര്‍ തെളിവ് സഹിതം പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ട് വന്നിട്ടും, രാജ്യദ്രോഹത്തിനു വരെ ഇന്ത്യയിലെ നിയമ നടപടികള്‍ നേരിടുന്ന ഒരുവന്റെ വാക്കില്‍ കേസെടുക്കാന്‍ മുന്നിട്ടിറങ്ങിയ മുഖ്യന്, ഈ കാര്യത്തില്‍ ഒരു മടി!! ഈ പ്രശനം എങ്ങിനെ ഒതുക്കുമെന്നു ആലോചിക്കുന്നതിന്നിടക്കാന് പ്ലേ വിന്‍ ലോട്ടറി മാഫിയയുമായി മകനും കുടുംബവും ഇടപാടുകാരാണ് എന്നുള്ള വാര്‍ത്തയും, നമ്മുടെ മുഖ്യന്‍ തന്നെ മുന്‍പ് കള്ളുകുടിയും പെണ്ണ് പിടിയുമാണ് കാര്യമായി നടക്കുന്ന വിനോദ പരിപാടികളെന്ന് മാലോകരെ അറിയിച്ച ക്ലബ്ബില്‍, തന്റെ മകന്  അവിടത്തെ സ്ഥിരം കക്ഷിയാണെന്ന വിവരം ഒരുളുപ്പുമില്ലാതെ പത്രക്കാരോട് പറയേണ്ടി വന്നത്. കേരളത്തിലെ ലക്ഷക്കണക്കിന്‌ ഉദ്യോഗര്തികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് പറഞ്ഞു അധികാരത്തില്‍ വന്നിട്ട്, ലക്ഷം പോയിട്ട് നൂറു പേര്‍ക്ക് പോലും സ്വന്തം ഭരണം കൊണ്ട് തൊഴില്‍ നല്‍കാന്‍ കഴിയാത്ത മുഖ്യന്‍, മകന് കള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഉദ്യോഗക്കയറ്റം നല്‍കുകയും ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള, വേശ്യകളും ചൂതാട്ടവും മുഖ്യ വിനോദ കേന്ദ്രമായ ഉല്ലാസ കേന്ദ്രങ്ങളില്‍ ഇടയ്ക്കിടെ കറങ്ങി വരാനുള്ള അവസരം ഉണ്ടാക്കുകയാണ് ചെയ്തത്. ഒരു സര്‍ക്കാര്‍ ജീവനക്കാര്‍ എങ്ങനെ ഇത്ര വലിയ ആഡംബര ജീവിതം നയിക്കുന്നു എന്ന ചോദിക്കുമ്പോള്‍  ചോദിച്ചവന്റെ തന്തക്ക് പറയുന്ന പഴയ നമ്പറുമായി മുഖ്യന്‍ രംഗത്ത് വരുന്നു. ഗുരു നിന്ന് മൂത്രിച്ചാല്‍ ശിഷ്യന്മാര്‍ നടന്നു  മൂത്രിക്കും എന്ന് പറഞ്ഞ പോലെ, മുഖ്യനും കുടുംബവും ഇങ്ങിനെ ചെയ്യാമെങ്കില്‍ ഞങ്ങള്‍ എന്ത് കൊണ്ട് മോശക്കാര്‍ ആവണം എന്നാണ് സഹപ്രവര്‍ത്തകരുടെ പ്രവര്‍ത്തികള്‍ നമ്മോടു ചോദിക്കുന്നത്.
 
ഇനി ഇത്തരക്കാരെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ എന്താകും സ്ഥിതി എന്നും നമ്മുടെ കയ്യാമം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.അതിലെ ഒന്ന് രണ്ടു ഉദാഹരണങ്ങള്‍  നോക്കാം.നമ്മുടെ രാജ്യത്തെ ഭീകരവാദികള്‍  ആക്രമിച്ചപ്പോള്‍, അവരെ സധൈര്യം നേരിട്ട് രക്തസാക്ഷി ആയ സന്ദീപ് ഉണ്ണി കൃഷ്ണന്‍ എന്നൊരു മലയാളി ഉണ്ടായിരുന്നു. അദ്ദേഹം മരണപ്പെട്ടത്തിന്റെ മൂന്നാം നാള്‍, പട്ടി പ്രയോഗത്തിലൂടെ രാജ്യ സ്നേഹത്തിന്റെ പുതിയ വിത്ത് പാകിയതാണ് നമ്മുടെ മുഖ്യന്‍ . പിന്നെ മുഖ്യനെ പറഞ്ഞിട്ടും കാര്യമില്ല, ഇന്ത്യയും ചൈനയും യുദ്ധം ഉണ്ടായപ്പോള്‍, ഇന്ത്യയുടെ ഭൂമിയെ കുറിച്ച് "ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന അവരുടെതെന്നും പറയുന്ന ഭൂമി" എന്ന് പറഞ്ഞു, നമ്മുടെ രാജ്യത്തിന്‍റെ ഭൂമിയെ അയല്‍ രാജ്യതിന്റെതായി കൂടി ചിത്രീകരിച്ചു രാജ്യ സ്നേഹത്തിന്റെ മഹത്തായ പാരമ്പര്യം കാണിച്ചു തന്ന  കമ്മ്യൂനിസ്ട്ടുകാരനില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുന്നതിലാണ് തെറ്റ്  . അന്ന് അലിഗറില്‍ പഠിക്കുന്നതിന്നിടയില്‍ നിന്നും ഒരു മടക്ക യാത്രയില്‍ മംഗള എക്ഷ്പ്രെസ്സില് വെച്ച് ഒരു പട്ടാളക്കാരന്‍ പറഞ്ഞ വാക്കുകള്‍, ഒരു പൊതു വേദി ആയതു കൊണ്ട് ഇവിടെ കൊടുക്കുന്നില്ല. ഊണും ഉറക്കവുമില്ലാതെ, തണുപ്പും വെയിലും സഹിച്ചു നമുക്ക് സ്വസ്ഥമായി ഉറങ്ങാന്‍ , ഉറങ്ങാതെ കാവല്‍ കിടക്കുന്ന നമ്മുടെ പട്ടാളക്കരോടുള്ള ഈ സഖാവിന്റെ പുച്ഛം, അത് ഞാന്‍ പറഞ്ഞ പട്ടാളക്കാരന്റെ ഭാഷയില്‍, "നാലാം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞിരങ്ങിയവന്റെ വിവരമില്ലായ്മ്മയായി" കണ്ടാല്‍ മതി.

അത് കഴിഞ്ഞോ, ഇന്ത്യന്‍ സര്‍ക്കാര്‍ ആണവ കരാറില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ടു നടന്ന വിവാദങ്ങള്‍ക്കിടയില്‍ നമ്മുടെ മുഖ്യന്റെ അടുത്ത വിവരക്കേട് പുറത്തു ചാടി. അന്ന് ഇതുമായി ബന്ടപ്പെട്ടു മാധ്യമ പ്രവര്‍ത്തകര്‍, ലോകം കണ്ട വലിയ ശാസ്ത്രജ്ഞരില്‍ ഒരാളായ, ഇന്ത്യക്കാര്‍ക്ക് രാഷ്ട്രപതി എന്നാല്‍ എന്താണ് എന്ന് കാണിച്ചു തന്ന കലാമിനോടും അഭിപ്രായം ചോദിച്ചു. സ്വാഭാവികമായും, ആണവ കരാര്‍ കൊണ്ട് നേട്ടം മാത്രമേ ഉള്ളൂ എന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി. പിന്നെ ഇന്ത്യയില്‍ ആദ്യം എന്ത് വന്നാലും എതിര്‍ക്കുക എന്ന കമ്മ്യൂനിസ്ട്ടു പിന്തിരിപ്പന്‍ ആശയം പഠിച്ചു വന്ന മുഖ്യനോട് ഇതിനെ പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞത് മലയാളികള്‍ വിദ്യാസമ്പന്നര്‍ ആണ് എന്ന് പറയാന്‍ വരെ മടി തോന്നുന്ന രീതിയില്‍ ആയിരുന്നു. നാലാം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞിറങ്ങിയ മുഖ്യന്‍ പറഞ്ഞത് " ആകാശത്തേക്ക് വാണം വിട്ടു നടക്കുന്ന കലാമിന് എന്തറിയാം ഈ കരാറിനെ പറ്റി " എന്നാണ്. നോക്കണേ, അന്നാലോചിച്ചു പോയതാണ്, വിവരക്കേടെ, നിന്റെ പേരോ വി എസ് എന്ന്?

ഏറ്റവും ഒടുവിലായി, പാര്‍ട്ടിയില്‍ സീറ്റില്ല  എന്ന് കേട്ടപ്പോള്‍, പ്രായമായി എന്നും, എല്ലായിടത്തും പ്രചാരണത്തിന് എത്താനാകില്ല എന്നും പറഞ്ഞ വി എസ്, പാര്‍ട്ടി സീറ്റ് നല്‍കിയപ്പോള്‍ ഓടി നടക്കുകയാണ്. എന്നാല്‍ എല്ലായിടത്തും മൂപ്പര്‍ക്ക് പറയാനുള്ളത് കയ്യാമം, കയ്യാമം എന്നും, പെന്വനിഭം എന്നും.. അഞ്ചു വര്ഷം ഭരണം നടത്തിയിട്ട് യു ഡി എഫു കൊണ്ട് വന്ന പദ്ധതികള്‍ ഉത്ഘാടനം ചെയ്യുകയോ തറക്കല്ല് ഇടുകയോ  ചെയ്യുകയല്ലാതെ , സ്വന്തമായി എന്ത് പുതിയ വികസനം കൊണ്ട് വന്നു എന്ന് പറയാന്‍ മൂപ്പര്‍ക്ക് ആവുന്നില്ല.എന്നാല്‍ ഈ പെന്‍വാനിഭത്തെ    പറ്റി ഇപ്പോഴും പറയാന്‍ കാരണം ഉണ്ട് എന്നാണ്, ഒരാള്‍ മറ്റൊരു ബ്ലോഗില്‍ കമന്റിയത്. അത് താഴെ കൊടുക്കട്ടെ.
രാജു said...സഖാവ് ശശിക്ക് മുന്‍പും ഇവിടെ ഇതൊക്കെ നടന്നിട്ടുണ്ട് .എടൊ ഷാജഹാനെ (ഗോപാല ) തനിക്കൊന്നും ചരിത്രം അറിയില്ല വായിച്ചു നോക്കൂ .പുന്നപ്ര- വയലാര്‍ സമരകാലത്ത് തന്നെ പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചേര്‍ത്തലയിലെ പാര്‍ട്ടി ക്യാമ്പുകളില്‍ അവിവാഹിതരായ സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചു കഴിഞ്ഞു വരുമ്പോള്‍ അവര്‍ക്കിടയില്‍ മനുഷ്യ സാധാരണമായ ചില ബന്ധങ്ങള്‍ ഉടലെടുത്തു. അവിവാഹിതകളായ യുവതികള്‍ പ്രസവിക്കാനിടയുണ്ടെന്ന സൂചനകള്‍ പുറത്തുവന്നു. ക്യാമ്പിന്റെ സംഘാടകരില്‍ ഒരാളായിരുന്നു ദേവകികൃഷ്ണന്‍. ജന്മിക്കും നാടുവാഴിക്കും എതിരെ വാരിക്കുന്തം ഉയര്‍ത്തി വിപ്ലവം നടത്താനിറങ്ങിയവരുടെ കാല്പനിക ജീവിതം കൈവിട്ടുപോകുന്നു എന്ന് കണ്ട ദേവകി കൃഷ്ണന്‍ നേതാവായ എ.കെ. ഗോപാലന്റെ ശ്രദ്ധയില്‍ ഈ പ്രശ്‌നം കൊണ്ടുവന്നു. എ.കെ.ജി നിസ്സാരവത്ക്കരിക്കുകയാണ് ചെയ്തത്. അദ്ദേഹം ദേവകി കൃഷ്ണനോട് ഇങ്ങനെ പറഞ്ഞു: 'മഹത്തായ വിപ്ലവം കൈവരിക്കാന്‍, വേണ്ടി വന്നാല്‍ സ്ത്രീകള്‍ അവരുടെ ചാരിത്ര്യം ത്യജിക്കേണ്ടിവരും.' ദേവകി കൃഷ്ണന്‍ എന്ന വീട്ടമ്മയ്ക്ക് ആ മറുപടി സ്വീകാര്യമായില്ല. തന്തയില്ലാത്ത മക്കളെ പോറ്റാന്‍ ഇവിടെ പറ്റില്ലെന്ന് പറഞ്ഞ്, തന്നോടൊപ്പം ക്യാമ്പില്‍ ചേര്‍ന്ന യുവതികളെയും കൂട്ടി അവര്‍ ഇറങ്ങിപ്പോയി. വെറുതെ ശശിയെ കുറ്റം പറയുന്ന ബൂര്‍ഷസികളെ ,ഇത് നിങ്ങള്‍ നടത്തുന്ന വാണിഭവം അല്ല.താത്വികമായി വിലയിരുതുകയാനെങ്കില്‍ ഞങ്ങളുടെ വല്യ നേതാവ് ലെനിന്‍ വരെ മാത്ര്കയാണ്."കമ്മ്യൂണിസം പഠിക്കൂ അര്‍മാദിക്കൂ.
 
 
പിന്കുറിപ്പ്: പുറമേ ആധുനികരെന്ന് ഭാവിക്കും. ലോകവിജ്ഞാനം മുഴുവന്‍ സ്വന്തം തലയിലാണെന്നാണ് വിചാരം. എന്നാല്‍ മനോഭാവം കൊണ്ടും ജീവിതരീതി കൊണ്ടും പ്രാകൃതകാലത്താണ് കമ്യൂണിസ്റ്റുകള്‍. 'മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗമാകും. മൃഗം അധഃപതിച്ചാല്‍ കമ്യൂണിസ്റ്റാകും' എന്ന് സി.പി.എം സഹയാത്രികനായ സുകുമാര്‍ അഴീക്കോട് സ്വന്തം ചിന്തയ്ക്ക് തേയ്മാനം പറ്റിയിട്ടില്ലാത്ത കാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്, അതെത്ര ശരി... 
 
 
മറ്റൊരു ബ്ലോഗിലെ ചെറിയൊരു ഭാഗം കൂടി ചേര്‍ത്ത് കൊണ്ട്...ഒരു വ്യാജ രാജ്യമായി ഈ മലയാള മണ്ണ് മാറിയെന്നതാണ് ഏറ്റവും വലിയ ദുര്യോഗം. ഇവിടത്തെ ലോട്ടറി വ്യാജം, ഇവിടത്തെ മദ്യം വ്യാജം, ഇവിടത്തെ നിയമനം വ്യാജം, ഇവിടത്തെ പട്ടയം വ്യാജം, ഇവിടത്തെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജം... ഇങ്ങിനെ പോകുന്നു വ്യാജമാരുടെ നീണ്ട നിര. ജനം രണ്ടു തവണയായി ആണിയടിച്ചു വെച്ചിട്ടുണ്ടെന്നറിയാവുന്നത് കൊണ്ടും നിയമസഭാ തെരഞ്ഞെടുപ്പോടെ അവസാനത്തെ ആണിയും അടിച്ചു പെട്ടി അടക്കം ചെയ്യാനിരിക്കുകയാണെന്നു തികഞ്ഞ ബോധ്യമുള്ളത് കൊണ്ടും ഇപ്പോള്‍ ഒടുവിലത്തെ  വെട്ടലും ഊറ്റലുമാണ് എല്ലാ വകുപ്പുകളിലും നടത്തുന്നത്. സ്വന്തക്കാരെ മുഴുവന്‍ സര്‍ക്കാര്‍ തസ്തികകളില്‍ തിരുകിക്കയറ്റുന്നു, യോഗ്യതക്കനുസരിച്ചു തസ്തിക, തസ്തികക്കനുസരിച്ച് യോഗ്യത, കയറാനുള്ള സ്വന്തക്കാരന്‍ പത്താം ക്ലാസുകാരനാണെങ്കില്‍ ഉന്നത തസ്തികക്കുള്ള യോഗ്യതയും പത്താം ക്ലാസ്സ്‌ എന്നിങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ പോക്ക്. ഇനിയൊരു തിരിച്ചു വരവ് സമീപകാലങ്ങളിലൊന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നില്ല എന്ന് ചുരുക്കം. ഏതായാലും  പ്രജകള്‍ എല്ലാം കൂട്ടി വായിച്ചു കൊണ്ടിരിക്കുകയാണ്. എന്നാണാവോ അവര്‍ വല്ല ഈജിപ്തുകാരെയോ ടുണീഷ്യക്കാരെയോ പോലെ തലസ്ഥാനം വളഞ്ഞു ഇവനെയൊക്കെ കൈകാര്യം ചെയ്യാന്‍ പോകുന്നത്. ഏതായാലും സഖാക്കള്‍ ജാഗ്രതൈ!  



0 comments: