.
Yes, I Know What I am Doing.
Yes, I Know What I am Writing..
I am Sorry, I can't be a "YES" Man...

Friday 24 July 2009

മനസ്സിലെ മഴത്തുള്ളികള്‍...



ആദ്യ മഴയ്ക്ക്,

മണ്ണിന്റെ മണമുണ്ടായിരുന്നു.....

പിന്നീടുള്ള ഒരോ മഴയും എനിക്ക് ഊര്‍്ജ്ജമായിരുന്നു...

രാവിലെ എഴുന്നേറ്റു

ഉമ്മ ചുട്ടു വെച്ച

ചൂടുള്ള ദോശക്കു രുചി ഇല്ലാഞ്ഞിട്ടോ,

അത് തിന്നാന്‍

ആഗ്രഹം ഇല്ലഞ്ഞിട്ട്ടോ അല്ല

എങ്കിലും പലപ്പോയും ഈ മഴയത്ത്

പുതപ്പിനടിയില്‍

ചുരുണ്ടു കൂടി

ഉണര്‍ന്നിട്ടും

ഉറക്കാന്‍ നടിച്ചങ്ങിനെ......

വൈകുന്നേരങ്ങളിലെ പ്രാര്ത്ഥന കഴിഞ്ഞുള്ള

കട്ടന്‍ ചായയും

അതിന്റെ കൂടെ കൊറിക്കാന്‍

പരിപ്പ് വടയോ, മിച്ചറോ,

അതുമല്ലെങ്കില്‍

ഏതെങ്കിലും അപ്പങ്ങളോ......

ചൂടുള്ള ആ ചായവലിച്ചങ്ങിനെ കുടിക്കാന്‍.......

പിന്നീട് ഉമ്മയെ പറ്റിച്ചു

തോര്‍ത്ത്‌ മുണ്ട് അരയില്‍ തിരുകി

കളിക്കാനായി പോയിരുന്നത്...

ഏതു മഴയത്തും കുറേ നേരം കളിച്ചു.....

അതിനു ശേഷമുള്ള

വാണിമേല്‍ പുഴയിലെ,

കൂടുകാരുമൊത്തുള്ള കുളി....

നാട്ടിലുണ്ടായിരുന്ന കാലം വരെ

മുടക്കാതെ ചെയ്തിരുന്ന ചില വികൃതികള്‍്.....

ഇപ്പോള്‍ ഒറ്റക്കിരിക്കുമ്പോള്‍....

മഴയുടെ തണുപ്പോളം സുഖം തരുന്ന ഓര്‍മ്മകള്‍......

Monday 6 July 2009

സുഖം....



ഈ ജീവിതതിനുണ്ട് ഒരു സുഖം....


ആരോരുമില്ലാതെ തനിച്ചിരുന്ന്,


റൂമിന്‍റെ ജനാലയിലൂടെ


പുറത്തെ വിശാലമായ ലോകം കാണുമ്പോള്‍


അവിടത്തെ തിരക്കുകള്‍ കാണുമ്പോള്‍


ചിലപ്പോള്‍ അസൂയ തോന്നും,


എനിക്കിഷ്ടമാണ് ഈ തിരക്കുകളുടെ ലോകം...


അതുപോലെ അല്ലെങ്കില്‍ ചിലപ്പോള്‍ അതിനെക്കാലേറെ ഞാന്‍


ഇഷ്ടപ്പെടുന്നത് ഒറ്റക്കിരിക്കുന്നതാവാം....


കുറെയേറെ ചിന്തിച്ചു,


കുറെയേറെ ആലോചിച്ചു,


ഒന്നിനും ഉത്തരം കണ്ടെത്താന്‍ പറ്റാതാവുമ്പോള്‍്


ഉണ്ടാവുന്ന tension ആസ്വദിച്ചു...


അങ്ങിനെ അങ്ങിനെ....


എല്ലാം അതിന്‍റെ മുഴുവന്‍ ശക്തിയോടും കൂടി കിട്ടണം ,


അല്ലെങ്കില്‍ തീരെ ഒന്നുമല്ലാതെ......


ജീവിതവും അങ്ങിനെ ആവണം.....

Friday 3 July 2009

മനസ്സ്.......


അറിയില്ല എനിക്ക്, എവിടെയോ ഒരു നീറ്റല്‍.....
മനസ്സ് ഒന്നിലും ഉറക്കുന്നില്ല...
വല്ലാത്തൊരു ഭാരം
ഇതൊക്കെ എന്തിനു എന്നൊരു തോന്നല്‍
ജീവിതത്തിലൊരു വഴി ഇല്ലാത്തതു പോലെ...
എന്തിനെ കുറിച്ചൊക്കെയോ ചിന്തിച്ച്...
ഇപ്പോള്‍ ആവശ്യമുള്ളതാണോ എന്ന് ചോദിച്ചാല്‍ അറിയാത്ത
കാര്യങ്ങളെ കുറിച്ചാലോചിച്ച്...
എന്‍റെ ഉത്തരാവാദിത്വം അറിയാം
എങ്കിലും......
ജീവിതത്തില്‍ ഒറ്റപ്പെടലിന്ടെ സുഖം വീണ്ടും അനുഭവിക്കുന്നു...
കുറശ്ശെ ആസ്വദിക്കുന്നു....